1917
ഭഗവദു്ഗീതയും വേദങ്ങളുംമുതലു് ഹിന്ദുവിസവുമായിബന്ധപ്പെട്ടതെല്ലാം മോശവും ഹിന്ദുവിരുദ്ധമായതെല്ലാം ഇടതുപക്ഷവും മതേതരവുമെന്ന അതിനേക്കാളു്മോശമായൊരുകാഴു്ച്ചപ്പാടാണു് ഇ൯ഡൃയിലെ ദു൪ബ്ബലവുംദ൪ശ്ശനമില്ലാത്തതുമായ മതേതരത്വംകൊണു്ടുണു്ടായിട്ടുള്ളതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
ഭഗവദു്ഗീതയും വേദങ്ങളുംമുതലു് ഹിന്ദുവിസവുമായിബന്ധപ്പെട്ടതെല്ലാം മോശവും ഹിന്ദുവിരുദ്ധമായതെല്ലാം മതേതരവുമെന്ന അതിനേക്കാളു്മോശമായൊരുകാഴു്ച്ചപ്പാടാണു് ഇ൯ഡൃയിലെ ദു൪ബ്ബലവുംദ൪ശ്ശനമില്ലാത്തതുമായ മതേതരത്വംകൊണു്ടുണു്ടായിട്ടുള്ളതു്. മതധാരണകളെക്കാളു്ക്കടന്നുചെന്നപ്പുറമുള്ള ജനജീവിതത്തിലതുചെലുത്തിയിട്ടുള്ളസ്വാധീനവും നൂറ്റാണു്ടുകളിലൂടെ ജനമനസ്സുകളിലതുണു്ടാക്കിയിട്ടുള്ളരൂപപ്പെടുത്തലുകളും ഹൈന്ദവവിരുദ്ധധാരണകളു്കാരണം ആധുനികയി൯ഡൃയു്ക്കുകാണാ൯കഴിയാതെപോയി. അതുപലരുംകാണുന്നെങ്കിലു്പ്പോലും ഹൈന്ദവമാണി൯ഡൃയെന്ന ഇന്നത്തെഹിന്ദുത്തീവ്രവാദികളുടെ ആശയവിക്ഷേപങ്ങളു്കാരണം അത്തരംചിന്തകളുപേക്ഷിക്കാനവ൪നി൪ബ്ബന്ധിതരായി. ഹിന്ദുവും സിന്ധുവും ഇന്ദുവും ഇ൯ഡൃയുമെല്ലാം ഹിമാലയത്തിനപ്പുറമുള്ള ഒരുരാജ്യവുംജനതയുമെന്ന ഒരേയാശയത്തി൯റ്റെ പര്യായശബ്ദങ്ങളാണെന്നസങ്കലു്പ്പം ആശയങ്ങളുടെ സങ്കുചിതത്വത്തിലുംസ്വന്തമാക്കലിലുമപ്പ്രത്യക്ഷമായി. രാഷ്ട്രീയത്തി൯റ്റെയും സാമൂഹ്യശാസു്ത്രത്തി൯റ്റെയുംകണ്ണിലൂടെനോക്കിപ്പറഞ്ഞാലു് ഹൈന്ദവവിരുദ്ധമെന്നും മതേതരമെന്നുംപറയുന്നതു് ഒരിടതുപക്ഷചിന്താഗതിയാണെന്നുവ്യാഖ്യാനിക്കപ്പെട്ടു, പുരോഗമനപരമാണെന്നുധരിക്കപ്പെട്ടു, ഇ൯ഡൃയുടെചരിത്രവുമായും ഇ൯ഡൃയോടുള്ള വിദേശികളുടെപഴയകാഴു്ച്ചപ്പാടുമായുംബന്ധപ്പെട്ട ഇ൯ഡൃ ഹിന്ദുവെന്നീപ്പദങ്ങളെ, ആശയത്തെ, പുരോഗമനപരമായുപയോഗിക്കാ൯കഴിയുകയില്ലേ എന്നചോദ്യമവശേഷിച്ചു.
സ്വാതന്ത്ര്യംകിട്ടിയതിനുശേഷം മതാധിപത്യചിന്തകളു്ശക്തമായ അടുത്തരണു്ടുദശാബ്ദംവരെയുള്ള അമ്പത്തോളമാണു്ടുകളു്കൊണു്ടു് മതേതരത്വമൊരുസംസ്സു്ക്കാരമായിക്കെട്ടിപ്പടുത്തയി൯ഡൃ ആസ്സംസ്സു്ക്കാരംകൊണു്ടുലോകത്തെ സ്വാധീനിച്ചതുകാണാതെയല്ലയീപ്പറയുന്നതു്. അമ്പതാണു്ടുകളു്മാത്രമായൊരുകുട്ടിയാണതു്. മതമൊരുസംസ്സു്ക്കാരമായിമാറിയ ദീ൪ഘനൂറ്റാണു്ടുകളു്നോക്കുമ്പോളു് ഒരുസംസ്സു്ക്കാരമായിമാറാ൯ മതേതരത്ത്വമിനിയുമെത്രയോവളരാനുണു്ടു്! ഇ൯ഡൃയിലതിപ്പോഴും ദു൪ബ്ബലവും സങ്കുചിതവുമാണെന്നുമാത്രമാണുപറഞ്ഞതു്, മതേതരത്വവുമായിബന്ധപ്പെട്ടു് ഹിന്ദുവിസത്തിനൊരുപുന൪നി൪വ്വചനം കാലമാവശ്യപ്പെടുന്നുവെന്നാണുസൂചിപ്പിച്ചതു്.
…..
…..
Written on 12 April 2023 and first published on 24 July 2025
No comments:
Post a Comment