സ്വ൪ണ്ണക്കടത്തിനു് കേരളമുഖ്യമന്ത്രിയെപ്പിടിച്ചകത്തിട്ടാലു് ഹിന്ദുരാഷ്ട്രംപിന്നെ കേന്ദ്രബീജേപ്പി ആരെപ്പിടിച്ചുണു്ടാക്കും? ഇ൯ഡൃയുടെ നിയമങ്ങളാണോ ഹിന്ദുരാഷ്ട്രമാണോ അവ൪ക്കുവലുതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
സ്വ൪ണ്ണക്കടത്തിനു് കേരളമുഖ്യമന്ത്രിയെപ്പിടിച്ചകത്തിട്ടാലു് ഹിന്ദുരാഷ്ട്രംപിന്നെ കേന്ദ്രബീജേപ്പി ആരെപ്പിടിച്ചുണു്ടാക്കും? ഇ൯ഡൃയുടെ നിയമങ്ങളാണോ ഹിന്ദുരാഷ്ട്രമാണോ അവ൪ക്കുവലുതു്?
നരേന്ദ്രമോദിപലപ്രാവശ്യം കേരളത്തിലു്വന്നപ്പോളു് പലയിടത്തും ആരാണുതിരുവനന്തപുരത്തുസെക്രട്ടേറിയറ്റിലിരുന്നു് സ്വ൪ണ്ണക്കടത്തുനടത്തുന്നതെന്നു് നമുക്കെല്ലാമറിയാമെന്നുപ്രസംഗിച്ചുനടന്നു- രാജ്യത്തെസ്സകലകുറ്റാന്വേഷണ- സാമ്പത്തിക- നിയമയേജ൯സ്സികളുടെയും ആത്യന്തികയധികാരമുള്ളപ്രധാനമന്ത്രിയാണു്! അമിതു്ഷാ എറ്റവുമവസാനം 2025 ജൂലൈ 12നു് തിരുവനന്തപുരത്തു് ബീജേപ്പീയുടെ ഭീമമായചെലവിലു്നി൪മ്മിച്ച പുതിയഹെഡ്ഡു്ക്ക്വാ൪ട്ടേഴു്സ്സുലു്ഘാടനംചെയ്യാ൯വന്നപ്പോഴും കേരളമുഖ്യമന്ത്രിപിണറായിവിജയ൯റ്റെ പേരെടുത്തുപറഞ്ഞുതന്നെ സ്വ൪ണ്ണക്കടത്തിനെപ്പരാമ൪ശ്ശിച്ചു- ഇ൯ഡൃയിലാത്യന്തികമായ അന്വേഷണവും പോലീസ്സുമധികാരമുള്ളയാഭ്യന്തരമന്ത്രിയാണു്! തെളിവുകളില്ലാതെയിവരാരും ഇങ്ങനെയുള്ളയാരോപണങ്ങളുയ൪ത്തി പരാമ൪ശ്ശങ്ങളു്നടത്തുമെന്നു് ആരുംകരുതുന്നില്ല. പിന്നെങ്ങനെയാണു് പിണറായിവിജയനിപ്പോഴും പുറത്തിറങ്ങിനടക്കുന്നതും മുഖ്യമന്ത്രിയായിഭരിക്കുന്നതും? കേരളമീക്കാര്യങ്ങളു് സംസ്ഥാന-കേന്ദ്രഗവണു്മെ൯റ്റുകളുടെ ദീ൪ഘകാലത്തെനിഷു്ക്രിയത്വംകാരണം മറന്നുതുടങ്ങുമ്പോളു് ഇവരെന്തിനാണുകേരളത്തിലു്വന്നു് പിന്നെയുംപിന്നെയും ജനങ്ങളെയീക്കാര്യങ്ങളോ൪മ്മിപ്പിക്കുന്നതു്? അങ്ങനെയൊരുകുറ്റവാളിയുണു്ടെങ്കിലു് അയാളെയറസ്സു്റ്റുചെയു്തകത്താക്കുകയല്ലാതെ മറ്റെന്താണവരെയേലു്പ്പിച്ചിട്ടുള്ളജോലി? ഇവരിതുകുറേക്കാലമായിപ്പറഞ്ഞുനടക്കുന്നുണു്ടല്ലോ! ഞങ്ങളു്വിചാരിച്ചിട്ടുപോലുമയാളെത്തൊടാനൊക്കുന്നില്ല, അയാളജയ്യനാണു്, അതുകൊണു്ടുകേരളത്തിലെജനങ്ങളേ... നിങ്ങളുമയാളെത്തൊട്ടുപോകരുതെന്നു് ഇടയു്ക്കിടയു്ക്കോ൪മ്മിപ്പിക്കാനാണോ?
സ്വ൪ണ്ണക്കടത്തുകേസ്സു് കേരളത്തിലെ ഗവണു്മെ൯റ്റുസു്പ്പോണു്സ്സ൪ചെയു്ത ഏറ്റവുംവലിയയഴിമതിയെന്നാണു് ഷാ വിശേഷിപ്പിച്ചതു്. പിണറായിവിജയ൯റ്റെ ഇടതുമുന്നണിഗവണു്മെ൯റ്റി൯റ്റെ മറ്റേറ്റവുംവലിയയഴിമതികളായ സഹകരണബാങ്കഴിമതി, എകു്സ്സാലോജിക്കഴിമതി, ലൈഫു്മിഷനഴിമതി, കെ-ഫോണഴിമതി, കൊറോണക്കാലത്തെ പീപ്പീയീക്കിറ്റുവാങ്ങലഴിമതി എന്നിവയെക്കുറിച്ചും കടുത്തഭാഷയിലു്സ്സൂചിപ്പിച്ചു. കേന്ദ്രയാഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും ഇതിലെന്തുനടപടിയെടുത്തുവെന്നല്ലേ കേരളത്തിലു്വന്നു് കേരളത്തിലെജനങ്ങളോടുപറയേണു്ടതു്? ഇങ്ങനത്തെയഴിമതികളു്നടന്നുവെന്നു് പറയാ൯മാത്രമാണുവന്നതെങ്കിലു് അതുകേരളത്തിലെജനങ്ങളു്ക്കു് അല്ലെങ്കിലുമറിയാമല്ലോ!
…..
…..
…..
Written on 19 December 2022 and first published on 14 July 2025
No comments:
Post a Comment