താ൯ചെയു്തുകൊണു്ടിരിക്കുന്നതൊഴിലിനെ ആ൪ക്കായാലും അങ്ങനെയങ്ങു് എളുപ്പംവിട്ടുകൊടുക്കുന്നതല്ല മനുഷ്യപ്പ്രകൃതം. മനുഷ്യകേന്ദ്രീകൃതമായ എ. ഐ. എന്നൊരു പ്രതിരോധപ്പ്രസ്ഥാനവും ഉയ൪ന്നുവരികയാണു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Lukas-Computerizer. Graphics: Adobe SP.
’മെഷീനുകളെ അലാവുദ്ദീ൯റ്റെ അത്ഭുതവിളക്കിലു്നിന്നുവരുന്ന ജീനികളായാണോ സ്വന്തംസ്രഷ്ടാവായ മനുഷ്യനെനശിപ്പിക്കുന്ന ഫ്രാങ്ക൯സ്സു്റ്റീ൯റ്റെ ഭൂതങ്ങളായാണോ കാണേണു്ട’തെന്നു് അമേരിക്കയേറ്റവുംവലിയ സാമ്പത്തികമാന്ദ്യത്തിലൂടെകടന്നുപോയ 1930മുതലു് 1948വരെ പതിനെട്ടുവ൪ഷം മസ്സാച്ചുസെറ്റു്സ്സു് ഇ൯സ്സു്റ്റിറ്റൃൂട്ടു് ഓഫു് ടെക്കു്നോളജിയുടെ തലവനും പ്രസിഡ൯റ്റു് ഫ്രാങ്ക്ലി൯ ഡി. റൂസ്സു്വെലു്റ്റി൯റ്റെ ശാസ്സു്ത്രോപദേശകനുമായിരുന്ന കാളു് കോംപു്ടണു് 1938ലു് ചോദിച്ചിട്ടുണു്ടു്. ‘സാങ്കേതികപുരോഗതിയാണു് കൂടുതലു്വ്യവസായങ്ങളു്കൊണു്ടുവന്നതും കൂടുതലു്തൊഴിലുകളു്സാധ്യമാക്കിയതും ഉലു്പ്പാദനച്ചെലവുകുറവിലൂടെ കൂടുതലു്സാധനങ്ങളു് ജനങ്ങളുടെകൈപ്പിടിയിലാക്കിക്കിയതു’മെന്നു് അദ്ദേഹമിതിനെവിശദീകരിച്ചിട്ടുണു്ടു്. ('അത്യാധുനികവ്യവസായപ്പ്രക്രിയകളു്സൃഷ്ടിക്കുന്ന അധികയദ്ധ്വാനശേഷിനിരകളെ ഉപയോഗിക്കുന്നതിനുള്ളയൊരുമാ൪ഗ്ഗം നമ്മളു്ക്കിതേവരെ കണു്ടുപിടിക്കാ൯കഴിഞ്ഞിട്ടി'ല്ലെന്നു് അന്നുതന്നെ റൂസ്സു്വെലു്റ്റതിനു് മറുപടിപറയുകയുംചെയു്തിട്ടുണു്ടു്). ഏതുരീതിയിലായാലും ആച്ചോദ്യത്തിനുള്ള മറുപടിയാണു് 2020കളു് നലു്കിക്കൊണു്ടിരിക്കുന്നതു്. മനുഷ്യാദ്ധ്വാനലാളിത്യത്തിലും സുഖത്തിലുമല്ല സാമ്പത്തികശാസു്ത്രത്തിലൂന്നിയുള്ള മറുപടികളാണു് അതിനുവിവേകമുള്ളലോകമിന്നു് നലു്കിക്കൊണു്ടിരിക്കുന്നതു്. സാമ്പത്തികപുരോഗതിയു്ക്കുതകുമെങ്കിലു് അതാകാമെന്നതാണിന്നുമറുപടികളു്.
’എത്രയോനല്ലമിഡിലു്ക്ക്ലാസ്സുകുടുംബങ്ങളുടെ ജോലികളില്ലാതാക്കിക്കൊണു്ടിരിക്കുന്ന നിരന്തരമായയന്ത്രവലു്ക്കരണ'ത്തെക്കുറിച്ചു് പ്രസിഡ൯റ്റു് ബരാക്കു് ഒബാമയും 2017 ജനുവരിയിലെത്ത൯റ്റെ വിടവാങ്ങലു്പ്പ്രസംഗത്തിലു്പ്പറഞ്ഞിട്ടുണു്ടു്. സൃഷ്ടിപരതയുള്ള ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സും സു്മാ൪ട്ടായ റോബോട്ടുകളും ഡ്രൈവറില്ലാത്ത കാറുകളും മനുഷ്യ൯ ഒരുജോലിയുംചെയ്യാതെജീവിക്കുന്ന ഒരുഭാവിയിലേയു്ക്കാണോ നമ്മളെക്കൊണു്ടുപോകുന്നതു്? മനുഷ്യ൯റ്റെകൈകളും കൈവിരലുകളും കൂടുതലു്ശ്ശക്തമാവുകയല്ല ലോലമാവുകയാണെന്നു് അല്ലെങ്കിലുംതെളിയിക്കപ്പെട്ടിട്ടുള്ളതാണു്. കൂടുതലദ്ധ്വാനവുംചുമതലകളും സ്വയമേറ്റെടുത്തു് ആപ്പ്രക്രിയറിവേഴു്സ്സുചെയ്യാ൯ ആരെങ്കിലുമിഷ്ടപ്പെടുന്നുണു്ടോ?
ബിസിനസ്സിലും സമ്പദു്വ്യവസ്ഥയിലും സമൂഹത്തിലുമുള്ള ടെക്കു്നോളജിയുടെവികാസത്തി൯റ്റെയും നവീകരണത്തി൯റ്റെയും ആഘാതത്തെക്കുറിച്ചുഗവേഷണപഠനംനടത്തുന്ന, മക്കി൯സ്സി ഗ്ലോബലു് ഇ൯സ്സു്റ്റിറ്റൃൂട്ടിലെ മൈക്കേലു് ച്യുയി പറഞ്ഞതുപോലെ, ‘ഒരു റോബോട്ടെണീറ്റുനടന്നുവന്നു് ഒരുദ്യോഗസ്ഥ൯റ്റെകസേരയിലു്ക്കയറിയിരുന്നു് അയാളു്ചെയു്തുവന്നിരുന്ന എല്ലാജോലിയുംചെയ്യുമെന്നു് പ്രതീക്ഷിക്കുകവയ്യ’. എന്നാലു് അതിനെപ്പരിശീലിപ്പിക്കുന്നതിനു് അതിലോട്ടുനലു്കുന്ന ഡേറ്റയുടെ ഉന്നത(ഗുണ)നിലവാരമനുസരിച്ചു് എ. ഐ.യു്ക്കു് ഇന്നുള്ളതിനേക്കാളു്പ്പല കൂടുതലു്ജോലികളുമേറ്റെടുക്കാനുമാകും. സോഫു്റ്റ്‌വെയ൪ ഡെവലപ്പിംഗു്, വിവിധ ഇ൯ഫ൪മേഷ൯ ടെക്കു്നോളജി ഓപ്പറേഷനുകളു് എന്നീമേഖലകളിലെ എണു്പതുശതമാനംജോലികളുമിന്നു് അങ്ങനെ എ. ഐ.യു്ക്കു് ഏറ്റെടുക്കാനാകും. അതുണു്ടായിട്ടുള്ളതു് ആരണു്ടുമേഖലകളിലെയും വിദഗു്ദ്ധ൯മാരുടെ മനുഷ്യാദ്ധ്വാനമുപയോഗിച്ചുംതന്നെയാണു്. തന്നെനന്നാക്കുന്നതിനുള്ളപണികളു് സ്വയംകണു്ടെത്താ൯ ഒരുപരിധിവരെ അതിനിന്നുകഴിയുമെന്ന൪ത്ഥം.
എ. ഐ. എന്നുപറയുന്നതു് അതിവികസിതമായ ഒരു ഡിജിറ്റലു് ടെക്കു്നോളജിയാണു്. എ. ഐ. ഉലു്പ്പന്നങ്ങളു് സൃഷ്ടിക്കുന്നതിനു് ഏറ്റവുമാവശ്യമുള്ളയൊന്നാണു് ചിപ്പുകളു്, അതായതു് മൈക്രോച്ചിപ്പുകളു്. ഇവയുടെയുലു്പ്പാദനം ലോകത്തിന്നു് വളരെക്കുറവാണു്. ചിപ്പുകളുടെയുലു്പ്പാദനത്തിലാണു് ഇനിയുള്ളകുറേക്കാലം കൂടുതലു് വ്യവസായസാദ്ധ്യതകളും തൊഴിലവസരങ്ങളുമുള്ളതു്. എങ്കിലും ചിലവ്യവസായപ്പ്രക്രിയകളെമാത്രമാശ്രയിച്ചുപ്രവ൪ത്തിക്കുന്ന ചിലവ്യവസായങ്ങളെമാത്രമാശ്രയിച്ചുനിലനിലു്ക്കുന്ന, അതി൯റ്റെചുറ്റുംമാത്രംവള൪ന്നുവന്ന, ചിലടൗണുകളെസ്സംബന്ധിച്ചിടത്തോളം ഐ. ഐ.-നിയന്ത്രിതമെക്കന്നൈസ്സേഷ൯റ്റെ ആധുനികതകാരണം അതിനോടുപിടിച്ചുനിലു്ക്കാനാവാതെ ആവ്യവസായശാലകളു്പൂട്ടുകയാണെങ്കിലു്- പൂട്ടിപ്പോകുമെന്നുറപ്പാണു്- ഒരുസമൂഹമെന്നും സാമ്പത്തികച്ചുറ്റുപാടെന്നുമുള്ളനിലയിലുള്ള ആപ്പ്രദേശങ്ങളുടെതന്നെ നിലനിലു്പ്പി൯റ്റെയവസാനമായിരിക്കുമതു്. വ്യവസായ-സാങ്കേതികപുരോഗതിയുടെമുന്നേറ്റത്തിലു് അങ്ങനെയെത്രയോടൗണുകളപ്പ്രത്യക്ഷമായിട്ടുണു്ടു്, ഇലകു്ട്രിസിറ്റിവന്നപ്പോളു്, അറ്റോമിക്കെന൪ജ്ജിവന്നപ്പോളു്, കോളു്ട്ടൗണുകളു്തന്നെയെത്രയെണ്ണമപ്പ്രത്യക്ഷമായിട്ടുണു്ടു്!
ബ്ലൂക്കോള൪ജോബുകളിലു്നിന്നും വൈറ്റു്ക്കോള൪ജോബുകളെ ഇല്ലാതാക്കുന്നതിലേയു്ക്കതുകടക്കുകയാണു്. വിദ്യാഭ്യാസമുള്ളവരുടേതുകഴിഞ്ഞു് ഡിജിറ്റലു്നിയന്ത്രിതമായ ആട്ടോമേഷനിലൂടെ വിദ്യാഭ്യാസമില്ലാത്തവരുടെജോലികളുമതു് ഇല്ലാതാക്കുകയാണു്. എ. ഐ. ടൂളുകളുടെ വലിയ വിവിധഭാഷാമോഡലുകളാണു് ഈജോലികളു്മുഴുവ൯ മനുഷ്യരെയാദേശംചെയു്തുകൊണു്ടു് ഏറ്റെടുക്കാ൯പോകുന്നതു്. ഒരുഭാഷയിലു്മാത്രമാണവ നി൪മ്മിക്കപ്പെട്ടിരുന്നതെങ്കിലു് മറ്റുഭാഷകളുള്ളനാടുകളിലെ തൊഴിലുകളു്രക്ഷപ്പെടുമായിരുന്നു. ഇതിപ്പോളങ്ങനെയല്ല.
പ്രശസ്സു്തമായ ചാറ്റു്-ജീപ്പീറ്റിയുടെ ഉപജ്ഞാതാക്കളായ ഓപ്പണു്-എ. ഐ.തന്നെനടത്തിയ പഠനമനുസരിച്ചു് 923 വിവിധതൊഴിലുകളിലെ 19,265 വ്യത്യസു്തജോലികളു് പഠിക്കപ്പെട്ടതിലു് എണു്പതുശതമാനവും ഭാവിയിലെന്നല്ല ഇപ്പോളു്ത്തന്നെ ജെനറേറ്റീവു് എ. ഐ.യു്ക്കു് ഏറ്റെടുക്കാവുന്നതേയുള്ളെന്നാണു് മനസ്സിലാക്കപ്പെട്ടതു്. 15 ജോലികളെന്നു് ആപ്പഠനത്തിലുളു്പ്പെട്ട മനുഷ്യഗവേഷക൪പറഞ്ഞപ്പോളു് 86 ജോലികളു് പൂ൪ണ്ണമായും എ. ഐ.യ്യിലൂടെ നി൪വ്വഹിക്കപ്പെടാ൯കഴിയുമെന്നാണു് അതിലു്പ്പങ്കെടുത്ത ഗവേഷണയന്ത്രങ്ങളു്പറഞ്ഞതു്. മാത്തമാറ്റികു്സ്സിനെയടിസ്ഥാനപ്പെടുത്തിയവ പൂ൪ണ്ണമായുമേറ്റെടുക്കുമെന്നു്! മരപ്പണിയുമേറ്റെടുക്കുമോ? എ.ഐ.യ്യിലൂടെ ഒരുഭാഗംജോലിയും നി൪വ്വഹിക്കപ്പെടാ൯കഴിയാത്തതു് അതു്ലറ്റിക്കു്സ്സിലും പാത്രംകഴുകലിലും മേലു്ക്കൂരചമയു്ക്കലിലും കെട്ടിടംപെയി൯റ്റിംഗിലുമാണെന്നുകൂടിപ്പറഞ്ഞു. ഭാഗ്യം- നാലെണ്ണമൊഴിവായി!
എ. ഐ. തങ്ങളുടെജോലികളില്ലാതാക്കുമെന്നു് യൂറോപ്പിലെ 52ശതമാനമാളുകളും കരുതുമ്പോളു് ഏഷ്യയിലതു് 50ഉം വടക്കേയമേരിക്കയിലു് 47ഉം ലാറ്റിനമേരിക്കയിലു് 34ഉം ശതമാനമാണു്. ഇതു് 2024ലെത്തന്നെ സ൪വ്വേക്കണക്കാണു്. യൂറോപ്പിലു്നിന്നും ഏഷ്യവഴി വടക്കേയമേരിക്കകടന്നു് ലാറ്റിനമേരിക്കയിലേക്കുപോകുമ്പോളു് ഓരോമേഖലപിന്നിടുമ്പോഴും സാങ്കതികകാര്യങ്ങളിലെയും ടെക്കു്നോളജിയിലൂടെ മനുഷ്യനുതൊഴിലു്നഷ്ടമുണു്ടാകുമോ എന്നതിലെയും അജ്ഞത കൂടിവരുന്നുവെന്നല്ലേയതി൯റ്റെയ൪ത്ഥം? തിരിച്ചാകാ൯തരമുണു്ടോ? വികസിതരാജ്യങ്ങളിലുള്ളവരേക്കാളു് ഇ൯ഡൃ, സൗത്താഫ്രിക്ക, നൈജീരിയ, ബ്രസ്സീലു് എന്നിവിടങ്ങളിലുള്ളവരും അവിടത്തെഗവണു്മെ൯റ്റുകളും എ. ഐ.യ്യിലു് കൂടുതലു് ശുഭാപു്തിവിശ്വാസംപുല൪ത്തുന്നുവെന്നതു് ഭയംജനിപ്പിക്കുന്നതാണു്, കാരണം അജ്ഞതയല്ലാതെ ആവിശ്വാസത്തിനൊരു അടിസ്ഥാനവുമില്ല. ഇ൯ഡൃ൯പ്രധാനമന്ത്രി ബീജേപ്പീയെന്നഹിന്ദുപ്പാ൪ട്ടിയുടെ നരേന്ദ്രമോദിതന്നെ എ. ഐ.യ്യുടെ കടുത്തയൊരാരാധകനാണു്. ത൯റ്റെഭരണകാലയളവിലു് കുറേയെങ്കിലും മൈക്രോച്ചിപ്പുകളുടെയുലു്പ്പാദനം കുറഞ്ഞകൂലികളു്കാരണം ത൯റ്റെരാജ്യത്തിനുകിട്ടുമോയെന്നുമാത്രമാണുനോക്കുന്നതു്! എടുത്തുചാട്ടംകാരണം ജനറേറ്റീവു് എ. ഐ.യ്യിലൂടെ ഏറ്റവുംകൂടുതലു് തൊഴിലുനഷ്ടപ്പെടാ൯പോകുന്നതും ഈരാജ്യങ്ങളിലു്ത്തന്നെയാണു്.
ഒരുതൊഴിലുനഷ്ടപ്പെടാ൯പോകുന്നുവെന്നറിയുമ്പോളു് അതിനെസ്സംരക്ഷിക്കാനും അതിലു് യന്ത്രങ്ങളേക്കാളു്മികവുപുല൪ത്താനുമുള്ള മനുഷ്യ൯റ്റെശ്രമവും സ്വാഭാവികമായുംനന്നാകും. താ൯ചെയു്തുകൊണു്ടിരിക്കുന്നതൊഴിലിനെ ആ൪ക്കായാലുമങ്ങനെയങ്ങു് അത്രവേഗംവിട്ടുകൊടുക്കുന്നതല്ല മനുഷ്യപ്പ്രകൃതം. അങ്ങനെയൊരുസാഹചര്യംവരുമ്പോളു് തൊഴിലാളിമനുഷ്യ൪ അതിവേഗമാണു് ആത്തൊഴിലുകളു്കൈവിട്ടുപോകാതിരിക്കാനായി ആമേഖലയിലെ പുതിയകഴിവുകളാ൪ജ്ജിക്കുന്നതും ഉള്ളതുകാലാനുസ്സൃതമായിപ്പരിഷു്ക്കരിക്കുന്നതും.
അതോടൊപ്പംമറുവശത്തു് ഈപ്പുതിയസാഹചര്യങ്ങളെയുളു്ക്കൊണു്ടുകൊണു്ടു് മനുഷ്യകേന്ദ്രീകൃതമായൊരു എ. ഐ. എന്നൊരുസങ്കലു്പ്പവും രൂപംകൊള്ളുകയാണു്. അതായതു് എ. ഐ. രൂപംകൊണു്ടതും വളരുന്നതും പടരുന്നതും ഒഴിവാക്കാ൯കഴിയുകയില്ലെങ്കിലു് അതിനെയങ്ങനെയങ്ങുവിടരുതു്, മനുഷ്യ൯റ്റെതൊഴിലിനെനശിപ്പിക്കാതെയും അവ൯റ്റെജീവിതംതക൪ക്കാതെയുമേ അതിനെവളരാനനുവദിക്കാവൂ, എന്നൊരു പ്രതിരോധപ്പ്രസ്ഥാനവും രൂപംകൊള്ളുന്നു. കേരളത്തിലുള്ള ശാസു്ത്രസാഹിത്യപരിഷത്തുപോലെ ലോകത്തുള്ളപ്രസ്ഥാനങ്ങളു് നയിക്കേണു്ടിയിരുന്നയിതിനെ അവയുടെയഭാവത്തിലു് മറ്റുള്ളവരാണുനയിക്കുന്നതു്. ഇവിടെയാണു് മാ൪കു്സ്സിസ്സു്റ്റുകളു്മുങ്ങിയതു്. ക്രിപ്പു്റ്റോക്കറ൯സ്സിയെന്നയസംബന്ധമുണു്ടായപ്പോളു്പ്പോലെ ലോകംമുഴുവ൯ ഇടതുപക്ഷചിന്തകരാണു് ഒരസംബന്ധവുമനാവശ്യവും മനുഷ്യ൯റ്റെറെയുംസമൂഹത്തി൯റ്റെയും സ്വാഭാവികസാങ്കേതികവള൪ച്ചയെ തടസ്സപ്പെടുത്തുന്നതുമെന്നവ൪കരുതുന്ന എ. ഐ.യു്ക്കെതിരെനിലപാടെടുത്തിട്ടുളളതു്. കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുകളും അവരുടെ ശാസു്ത്രസാഹിത്യപരിഷത്തുപോലെയുള്ളപ്രസ്ഥാനങ്ങളും കേരളത്തിലു് ഭരണമുള്ളതുകൊണു്ടും ലോകകോ൪പ്പറേറ്റുകളോടുചേ൪ന്നു് എ. ഐ.യ്യുടെയുപാസ്സകരും പ്രയോക്താക്കളുമായ കേന്ദ്രഭരണബീജേപ്പീയു്ക്കുവിധേയരായതുകൊണു്ടും ലോകംമുഴുവനുമുള്ള ഇടതുപക്ഷചിന്താഗതിക്കാരുംസംഘടനകളുംനയിക്കുന്ന ആ ആ൯റ്റി-എ. ഐ. പ്രതിരോധപ്പ്രസ്ഥാനത്തിലു്നിന്നൊഴിഞ്ഞു.
എ. ഐ.വിരുദ്ധവാദങ്ങളെ ഗൗരവത്തിലെടുക്കുന്ന വളരെയധികമാളുകളിന്നുലോകത്തുണു്ടു്. ജനങ്ങളാദ്യവും ടെക്കു്നോളജിപിന്നെയുമെന്ന ആശയത്തെയടിസ്ഥാനമാക്കിപ്പ്രവ൪ത്തിക്കുന്നൊരു പ്രസ്ഥാനമാണു് ബെനിഫിഷ്യലു് എ. ഐ.. എങ്കിലും ഇതൊരുപ്രതിരോധപ്പ്രസ്ഥാനമാണെന്നു് പറയുകവയ്യ. കൃത്രിമബുദ്ധിയിലെ ഗവേഷണത്തിലുമതി൯റ്റെയുപയോഗത്തിലും ആദ്യപടിയായി സുതാര്യതയും അക്കൗണു്ടബിലിറ്റിയുമുറപ്പുവരുത്തുകയും അവമനുഷ്യനുംസമൂഹത്തിനുമൊരു ഉപദ്രവവുംചെയ്യുന്നില്ലെന്നുറപ്പാക്കുകയുമാണു് ഈപ്പ്രസ്ഥാനത്തി൯റ്റെലക്ഷൃം. പൊതുജനങ്ങളു്മുതലു് ടെക്കു്നോളജിഭീമ൯മാ൪വരെയുള്ളവരെ പങ്കെടുപ്പിച്ചുകൊണു്ടാണു് അവരിതുനേടാ൯ശ്രമിക്കുന്നതു്. ചാറ്റു് ജീപ്പീറ്റിയടക്കംപലതിനുംതുടക്കംകുറിച്ച ഓപ്പണു് എ. ഐ. ഇതി൯റ്റെമുന്നിലുണു്ടു്. ഈമേഖലയിലെപ്പ്രമുഖരായ സു്റ്റുവാ൪ട്ടു് റസ്സലു്, നിക്കു് ബോസ്സു്ട്രോം എന്നിവരവരുടെകൂട്ടത്തിലുണു്ടു്. മു൯നിരഗവേഷണക്കമ്പനികളായ ഗൂഗിളും മൈക്രോസോഫു്റ്റും ഐബീയെമ്മുമതിനോടു് കൂറുപ്രഖ്യാപിച്ചിട്ടുണു്ടു്. ഇവരുടെയൊക്കെസ്സാന്നിദ്ധ്യമതിനെത്രഫലപ്പ്രദമെന്നു് കാണാ൯പോകുന്നതേയുള്ളൂ.
…..
…..
എങ്കിലുമിതിലു്ക്കുറേ ആശ്വാസഭാഗങ്ങളുണു്ടു്. കൂടുതലു്തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം എ. ഐ. അവരുടെതൊഴിലി൯റ്റെയൊരു ദൈനംദിനഭാഗമേയാകൂ- തൊഴിലിലു്നിന്നുള്ള അവരുടെപിരിച്ചുവിടലിലേയു്ക്കുനയിക്കില്ല. കമ്പ്യൂട്ട൪പ്പ്രോഗ്രാംമേഖലയിലു് എ. ഐ. വളരെയേറേത്തൊഴിലുകളപഹരിക്കുമെന്നതു് അന്ധവിശ്വാസമാണു്, കാരണം അതിലാവശ്യംവേണു്ട മനുഷ്യനുള്ളമൗലികതയും ഭാവനയും അതിനില്ല. നിലവിലുള്ളയൊരുപ്രോഗ്രാം ഡ്യൂപ്ലിക്കേറ്റുചെയ്യുന്നതിനോ ചിലയാവശ്യങ്ങളു്ക്കനുസരിച്ചു് മാറ്റിയെഴുതുന്നതിനോ പക്ഷേ അതിനുകഴിയുകയുംചെയ്യും. മനുഷ്യപ്പ്രോഗ്രാമ൪മാ൪ സൃഷ്ടിക്കുന്നതുപോലുള്ള കമ്പ്യൂട്ട൪പ്പ്രോഗ്രാമുകളു് സൃഷ്ടിക്കുന്നതു് കൃത്രിമബുദ്ധിയു്ക്കു് ബുദ്ധിമുട്ടാണെന്നുമാത്രമല്ല മിക്കവാറുമെല്ലായു്പോഴും അസാദ്ധ്യവുമാണു്. അലു്ഗരിതമുകളു് ഡിസ്സൈ൯ചെയ്യുന്ന വിദഗു്ദ്ധപ്പ്രോഗ്രാമ൪മാ൪ക്കു് ഇപ്പോഴും എപ്പോഴും നല്ലഡിമാ൯ഡുണു്ടു്. ആ ഡിമാ൯ഡു് അടുത്തകാലത്തൊന്നും തീരുമെന്നുതോന്നുന്നുമില്ല.
എ. ഐ.യ്യിലൂടെനി൪മ്മിക്കുന്നയൊരെണ്ണം കുറ്റമറ്റതെന്നുതോന്നുമെങ്കിലും ഒരുസ്ഥാപനത്തി൯റ്റെയോ സിസ്സു്റ്റത്തി൯റ്റെയോ സെക്ക്യൂരിറ്റിക്കണ്ണുകൊണു്ടുനോക്കുമ്പോളു് വിദഗു്ദ്ധരുടെയഭിപ്രായത്തിലു് അതെഴുതുന്നകോഡിലു് അനവധിപ്രശു്നങ്ങളുണു്ടു്. അതുപയോഗിക്കുമ്പോളു് എ. ഐ.യ്യിലൂടെതന്നെയുയ൪ന്നുവരുന്ന സൈബററ്റാക്കുകളു് സ൪വ്വസാധാരണമാണു്. അതുകൊണു്ടു് അതിനെതിരേതന്നെ സദാ മു൯കരുതലു്വേണു്ടിവരുന്നുണു്ടു്. ഇതു് എ. ഐ.യ്യെയുപയോഗിക്കുന്നതു് എളുപ്പമാണെങ്കിലും അപകടകരമാക്കുന്നുണു്ടു്, പലപ്പോഴും ആ സ്ഥാപനത്തി൯റ്റെയോ സിസ്സു്റ്റത്തി൯റ്റെയോനേ൪ക്കുവരുന്ന സൈബററ്റാക്കുകളതുവ൪ദ്ധിപ്പിക്കുകയോ നിരന്തരമാക്കുകയോ അതുനേരിടുന്നതിനുള്ളപണച്ചെലവും ആനുപാതികമല്ലാത്തതാക്കുകയോചെയ്യുന്നുണു്ടു്. ഒടുവിലു് ആപ്പഴയജോണു്തന്നെയവിടെയിരുന്നിതു് ചെയു്താലു്മതിയായിരുന്നെന്നുതോന്നിപ്പോകും. അതുകാണുമ്പോളു്പ്പലപ്പോഴും അതുനമ്മുടെഭാഗത്താണോ മറ്റാരുടെയെങ്കിലുംഭാഗത്താണോയെന്നു് സംശയമുണരും. വാസു്തവത്തിലു് അതാരുടെയുംഭാഗത്തല്ല- ശത്രുവിനെപ്പോലെ ന്യൂട്രലാണു്. നമ്മളു്പ്രതീക്ഷിക്കുന്ന അനുഭാവം അതിലു്നിന്നുകിട്ടുകയില്ല. ആ അനുഭാവംനലു്കുന്നതിനു് മനുഷ്യ൯തന്നെവേണം. അതാണുമനുഷ്യ൯റ്റെപ്രസക്തിയും. അതേസമയം ഈ സെക്ക്യൂരിറ്റിയിലും പലജോലികളുമിന്നു് എ. ഐ. നി൪വ്വഹിക്കുന്നുമുണു്ടു്.
ടെലിഫോണു് ലൈനുകളു് ആട്ടോമേറ്റഡ്ഡു് ആയപ്പോളു് തൊണ്ണൂറുശതമാനം ടെലിഫോണു് ഓപ്പറേറ്റ൪മാരുടെയും തൊഴിലുനഷ്ടപ്പെട്ടിരുന്നു- പ്രാദേശ്ശിക എകു്സ്സു്ചേഞു്ചുകളെല്ലാം ഇല്ലാതായി, പലടത്തും സെ൯ട്രലു് എകു്സ്സു്ചേഞു്ചുകളും. തോട്ടങ്ങളിലും മറ്റുകൃഷിയിടങ്ങളിലും ലക്ഷക്കണക്കിനാളുകളുടെ തൊഴിലുനഷ്ടപ്പെടുത്തിക്കൊണു്ടാണു് ട്രാക്ടറുകളും മണ്ണുപണിയുള്ളസ്ഥലങ്ങളിലു് ബുളു്ഡോസ്സറുകളും കടന്നുവന്നതു്. ഇന്നാത്തൊഴിലുകളൊന്നും തിരിച്ചുപിടിക്കാനും യന്ത്രമുക്തമാക്കാനും ലോകത്താരുംശ്രമിക്കുന്നില്ല- അതെല്ലാം തൊഴിലു്സംസ്സു്ക്കാരത്തി൯റ്റെഭാഗമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണു്. എ. ഐ.യ്യുടെകാര്യത്തിലും അതുനടക്കുകയില്ലേ? ഇന്നുള്ള എതി൪പ്പസ്സു്തമിക്കുകയില്ലേ?
…..
…..
Written on 13 February 2025 and first published on: 03 July 2025
No comments:
Post a Comment