Wednesday, 11 October 2023

1431. പാലസ്സു്റ്റീ൯ഗവണു്മെ൯റ്റൊടുവിലു് ഇറാനിലോ റഷ്യയിലോ പ്രവാസ്സിഗവണു്മെ൯റ്റാകുമോ?

1431

പാലസ്സു്റ്റീ൯ഗവണു്മെ൯റ്റൊടുവിലു് ഇറാനിലോ റഷ്യയിലോ പ്രവാസ്സിഗവണു്മെ൯റ്റാകുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇസ്രായേലു് പാലസ്സു്റ്റീനിലെ ഗാസ്സയിലു് ബോംബാക്രമണംതുട൪ന്നാലു് ഇസ്രായേലിലു്ക്കടന്നു് തങ്ങളു് ബന്ദികളായിപ്പിടിച്ചുകൊണു്ടുപോയ നൂറ്റമ്പതോളം ഇസ്രായേലികളെവധിക്കുമെന്നാണു് യാസ്സ൪ അരാഫത്തിനുശേഷം ഭീകരവാദത്തിലേക്കുതിരിഞ്ഞു് ഇത്രയുംകാലവും പാലസ്സു്റ്റീ൯ഭരിച്ചു് ഇപ്പോളു് ഇസ്സ്രായേലിനെയാക്രമിക്കാ൯ചെന്ന ഗാസ്സയാസ്ഥാനമാക്കി ഗാസ്സയെക്കുഴപ്പത്തിലാക്കിയ ഭീകരവാദികളു്പറയുന്നതു്. ബന്ദികളെമുഴുവ൯വധിച്ചാലു്പ്പിന്നെ അവസാനം യുദ്ധംമുറുകുമ്പോളു് എന്തോന്നെടുത്തിട്ടുവിലപേശ്ശുമേടേ...? യുദ്ധം മുന്നോട്ടുപോകുന്നതുകണു്ടിട്ടു് അരാഫത്തിനുശേഷമിത്രയുംകാലം പാലസ്സു്റ്റീ൯റ്റെ ഭരണംപിടിച്ചെടുത്തുഭരിച്ച ഭീകരവാദികളു്ക്കിനിയങ്ങോട്ടു് അതിലു്ക്കൊല്ലപ്പെടാതെയവശേഷിക്കുന്നവരെയുംകൊണു്ടു് ഇറാനിലോ റഷ്യയിലോ ഈജിപു്റ്റിലോപോയി പ്രവാസ്സിഗവണു്മെ൯റ്റുണു്ടാക്കി അവിടെ കഴിയേണു്ടിവരുമെന്നുതോന്നുന്നു. പണു്ടിതുപോലെ രാജ്യംവിട്ടോടിയ എത്രയോപേരുടെ പ്രവാസ്സിഗവണു്മെ൯റ്റുകളു് ലണു്ടനിലു്ക്കഴിഞ്ഞിട്ടുണു്ടു്! ഇപ്പോളവരിതവിടെ അനുവദിക്കുന്നില്ലെന്നുതോന്നുന്നു.

തങ്ങളുടെകീഴിലുണു്ടായിരുന്ന സകലഭൂമിയുടെയും ഭരണത്തി൯റ്റെയും നിയന്ത്രണംനഷ്ടപ്പെട്ടു് അന്യരാജ്യത്തുകുടിയേറിയ ഗവണു്മെ൯റ്റിനെയാണു് ഗവണു്മെ൯റ്റു്-ഇ൯-എകു്സ്സൈലു് എന്നുപറയുന്നതു്. പ്രതികൂലസാഹചര്യങ്ങളിലും അന്യരാജ്യങ്ങളുടെയധിനിവേശകാലത്തുമൊക്കെ ഇങ്ങനെയുണു്ടായിട്ടുണു്ടു്. ലണു്ടനിലു്ത്തന്നെ പോളണു്ടു്, യൂഗോസ്ലേവിയ, ചെക്കോസ്ലോവേക്കിയ, ബെലു്ജിയം, ഗ്രീസ്സു്, നോ൪വേ, നെത൪ല൯ഡു്സ്സു് എന്നിവയുടെയെല്ലാം പ്രവാസ്സിഗവണു്മെ൯റ്റുകളു് പ്രവ൪ത്തിച്ചിട്ടുണു്ടു്. ലകു്സ്സംബ൪ഗ്ഗിലെ പുറന്തള്ളപ്പെട്ട പ്രഭുവ൪ഗ്ഗത്തി൯റ്റേതു് ക്യാനഡയിലു് മോണു്ട്രിയലിലും പ്രവ൪ത്തിച്ചിട്ടുണു്ടു്.

ഈ ഓരോബന്ദിക്കുമറിയാം മതവുംമദവുംകാരണം പൂ൪ണ്ണമായുംഭ്രാന്ത൯മാരായിമാറിയ ഗാസ്സാഭീകരവാദികളു് എന്തുതന്നെവന്നാലുമൊടുവിലു് തങ്ങളെയെല്ലാംകൊന്നുകളയുമെന്നു്. അവ൪ രാഷ്ട്രത്തിനുവേണു്ടി രക്തസാക്ഷികളാവുമെന്നറിഞ്ഞുകൊണു്ടുതന്നെയാണു് ഭീകരരുടെതടവിലു്ക്കഴിയുന്നതു്. അതിലെ കൊച്ചുകുഞ്ഞുങ്ങളു്ക്കുപോലുമതറിയാം. ഇതു് ഇസ്രായേലിലെയോരോപൗരനുമറിയാം, അവരുടെഗവണു്മെ൯റ്റിനുമറിയാം, അവരുടെസേനയു്ക്കുമറിയാം, ഇന്നു് ലോകത്തിലെ ഏതാണു്ടുമുഴുവ൯ ജനതയു്ക്കുമറിയാം. അതുകൊണു്ടാണു് ഒറ്റരാത്രികൊണു്ടു് പാലസ്സു്റ്റീനും ഗാസ്സയു്ക്കും കഴിഞ്ഞയമ്പതുകൊല്ലംകിട്ടിയിരുന്നപിന്തുണ ലോകത്തുനിന്നു് നഷ്ടപ്പെട്ടതു്. അതുകൊണു്ടാണു് എന്തായാലും ആക്കുഞ്ഞുങ്ങളടക്കം കൊല്ലപ്പെടുമെങ്കിലു് ഈലോകത്തിനി സൂര്യപ്പ്രകാശവും ശുദ്ധവായുവുമേറ്റുകൊണു്ടു് ഇവ൯മാരൊരുത്ത൯മാരും ജീവിക്കരുതെന്നൊരു ദൃഢനിശ്ചയം ലോകത്തിനുവന്നതു്. അങ്ങനെയാണു് ഇസ്രായേലിനകത്തുകടന്നുകൂടിയ ആയിരത്തഞ്ഞൂറുഭീകര൯മാ൪ ഒറ്റരാത്രികൊണു്ടു് സൂര്യപ്പ്രകാശവും ശുദ്ധവായുവുമൊന്നുമില്ലാത്ത ലോകത്തേക്കുപോയതു്. അതുകൊണു്ടു് ഓരോ ഗാസ്സാഭീകരവാദിയെയോ൪ക്കുമ്പോഴും സദ്ദാം ഹുസ്സൈ൯റ്റെയും ബി൯ ലാദ൯റ്റെയും മുഖമാണവരോ൪ക്കുന്നതു്. അതുകൊണു്ടവ൪- ഇസ്രായേലും- ബന്ദികളൊന്നുമില്ലാത്തതുപോലെയാണു് യുദ്ധംനടത്തുന്നതു്. നോ ക്യാപ്പു്റ്റീവു്സ്സു്- എന്നതാണവരുടെയിന്നത്തെസ്സമീപനം. എതി൪വശത്തുള്ള മുഴുവ൯പേരെയും കൊന്നുകളയുകയാണു്- ആരെയുംതടവിലു്പ്പിടിക്കുന്നില്ല. പൗരനേക്കാളു് രാഷ്ട്രത്തിനുപ്രാധാന്യംകൊടുക്കുന്ന ഇസ്രായേലു്പോലുള്ളരാജ്യങ്ങളിലു് ബന്ദികളെവെച്ചുള്ളവാദങ്ങളൊന്നും വിലപ്പോവുകയില്ല.

ഈ ബന്ദിയേ൪പ്പാടിനെയും അതുവെച്ചുള്ളവിലപേശലിനെയും അനുകൂലിക്കുന്ന ലോകത്തുള്ള വൃത്തികെട്ടവ൯മാരുടെയെണ്ണം ഒട്ടുംകുറവല്ല. ലോകത്തെവിടെയെല്ലാം ജനാധിപത്യമില്ലാത്ത തെമ്മാടിരാജ്യങ്ങളുണു്ടോ, പാ൪ട്ടികളുണു്ടോ, അവരെല്ലാം ഇസ്രായേലിനെതിരെ ഗാസ്സാഭീകരവാദികളുടെഭാഗത്താണു്- ഇ൯ഡൃയിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, റഷ്യ, ചൈന, ഖത്ത൪, ലെബനോ൯, തു൪ക്കി, ഇറാ൯, സിറിയ, ഉത്തരകൊറിയ എന്നിങ്ങനെ അവയുടെപേരുകളങ്ങനെനീളുന്നു. ഈ ഗാസ്സാഭീകരവാദികളു് ഒറ്റയു്ക്കല്ലെന്ന൪ത്ഥം! ഇതിലുളു്പ്പെട്ട ഇ൯ഡൃയിലെയും റഷ്യയിലെയും ചൈനയിലെയും ഉത്തരകൊറിയയിലെയും ക്യൂബയിലെയുംപോലുള്ള സ്യൂഡോക്കമ്മ്യൂണിസ്സു്റ്റുകളെസ്സംബന്ധിച്ചിടത്തോളം മാ൪കു്സ്സി൯റ്റെ ദാസ്സു് ക്യാപ്പിറ്റലിനുംമുകളിലു് മുഹമ്മദി൯റ്റെ ഖുറാ൯പ്രതിഷു്ഠിക്കപ്പെട്ടിരിക്കുകയാണു്. പ്രത്യയശാസു്ത്രമല്ല, പണമാണിതിലു്മറിഞ്ഞിട്ടുള്ളതു്. ലോകംമുഴുവ൯ അടുത്തയുയ൪ച്ചയു്ക്കായി മുഹമ്മദുമാ൪കു്സ്സിനെവിലയു്ക്കെടുത്തെന്ന൪ത്ഥം. കേരളത്തിലു്ക്കിടന്നുതൊണു്ടകീറി മാ൪കു്സ്സിസ്സു്റ്റുമുദ്രാവാക്യംവിളിക്കുന്നപലരുമതു് തിരിച്ചറിയുന്നില്ലെന്നേയുള്ളൂ!

ഇനിക്കുറേ മയക്കുമരുന്നുകയറ്റുമതിരാജ്യങ്ങളും സ്വ൪ണ്ണ-വൈഡൂര്യക്കള്ളക്കടത്തുരാജ്യങ്ങളുംകൂടി ഇതിലു്ച്ചേരാനുണു്ടു്. ഈദൗത്യമേറ്റെടുത്തുകൊണു്ടു് ഇവരെയൊരുമിപ്പിക്കാനായി പ്രകാശ്ശു് കാരാട്ടു്, സീതാറാം യെച്ചൂരി, പിണറായിവിജയ൯ എന്നീ ലോകനേതാക്കളു് ഈരാജ്യങ്ങളു്സന്ദ൪ശ്ശിച്ചേക്കും! ഇതിലു്പ്പലതും ഇപ്പോഴേയിതിലു്പ്പലരുടെയും ബിസിനസ്സുസഞു്ചാരപ്പാതയിലുണു്ടു്. അതുവിപുലപ്പെടും.

വെസ്സു്റ്റു് ബാങ്കും ഗാസ്സാ മുനമ്പുമായി വേ൪തിരിക്കപ്പെട്ടിട്ടുള്ള പാലസ്സു്റ്റീ൯ഭരിക്കുന്നതു് ഒരുപ്രസിഡ൯റ്റിനുകീഴിലു് പതിനാറുഗവ൪ണ്ണ൪മാരും നാനൂറ്റഞു്ചു് പ്രാദേശ്ശികഭരണകൂടങ്ങളുമാണു്. ആകെ ആറായിരം ചതുരശ്രകിലോമീറ്റ൪ വിസു്തീ൪ണ്ണവും ഭാഷ അറബിക്കും. ലോകത്തു് ഇ൯ഡൃയടക്കം വളരെക്കുറച്ചുരാജ്യങ്ങളേ അവരുടെഗവണു്മെ൯റ്റിനെ അംഗീകരിച്ചിട്ടുള്ളൂ. പാലസ്സു്റ്റീ൯പ്രസിഡ൯റ്റിനുകീഴിലു് പലപ്രദേശങ്ങളുമുണു്ടെങ്കിലും അവയിലു് ഗാസ്സയുടെഭരണം കാര്യങ്ങളൊരുവിധം ലോകത്തിനുഹിതകരമായരീതിയിലോടിച്ചുകൊണു്ടുപോയ യാസ്സ൪ അരാഫത്തി൯റ്റെയും അയാളുടെ പാലസ്സു്റ്റീ൯ ലിബറേഷ൯ ഓ൪ഗനൈസ്സേഷ൯റ്റെയും പതനത്തിനും പൊതുരാഷ്ട്രീയവേദിയിലു്നിന്നുള്ള തിരോധാനത്തിനുംശേഷം ജനങ്ങളുടെയനവധാനതകാരണം ഭീകരവാദികളുടെകൈയ്യിലാണു്. പാലസ്സു്റ്റീ൯രാഷ്ട്രം വിമോചിപ്പിച്ചെടുക്കുന്നതിലും സ്ഥാപിക്കുന്നതിലും ലോകാംഗീകാരംനേടിയെടുക്കുന്നതിലും നി൪ണ്ണായകമായിനിലകൊണു്ട പീ. എലു്. ഓ.യുടെയും ഫത്താപ്പാ൪ട്ടിയുടെയുംപദവി അതേപോലെ അതിനുശേഷം ഗാസ്സയിലധികാരംപിടിച്ചെടുത്ത ഭീകരവാദികളു്ക്കും കൊടുക്കുന്നതിലു്നിന്നും ലോകത്തു് പലരാജ്യങ്ങളും പി൯മാറിയെങ്കിലും ഇ൯ഡൃയിലു് പഴയ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പുതിയകാലയാഥാ൪ത്ഥ്യങ്ങളും മാറ്റവുംതിരിച്ചറിഞ്ഞു് സ്വയംനിലപാടുമാറ്റാ൯കൂട്ടാക്കാതെ അതേയാഥാ൪ത്ഥ്യങ്ങളുംമാറ്റങ്ങളും അംഗീകരിക്കാ൯കൂട്ടാക്കാത്ത കുറേമുസ്ലിമുകളുടെവോട്ടുവാങ്ങുവാനിപ്പോഴും ഈഭീകരവാദികളു്ക്കു് പിന്തുണയുംപ്രഖ്യാപിച്ചുനടക്കുകയാണു്.

ഗാസ്സയിലെഭരണംനടത്തുന്ന ഭീകരവാദികളെ ഗാസ്സയിലെജനങ്ങളിന്നുകാണുന്നതു് കേരളത്തിലു്ഭരണംനടത്തുന്ന ഡീവൈയ്യെഫൈയ്യേയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേയും കാണുന്നപോലെയാണു്- കിട്ടുന്നയാദ്യയവസരത്തിലു്ത്തന്നെ തക൪ത്തുകളയപ്പെടേണു്ടവരായിട്ടു്, രാഷ്ട്രീയനേതാക്കളെന്നതിനുപകരം ഹിംസവ്യാഘ്രങ്ങളായിമാറി സംസ്സു്ക്കാരശൂന്യതയുടെയും രക്തമൊഴുക്കി൯റ്റെയും വ്യക്തിസുഖമനുഭവിക്കാ൯ ഇസ്രായേലിലു്ക്കടന്നുകയറിയാക്രമണത്തിലൂടെയും കൂട്ടക്കുരുതിയിലൂടെയും ഗാസ്സയിലിസ്രായേലി൯റ്റെ മറുപടിബോംബാക്രമണത്തിലൂടെയും തങ്ങളെ മരണത്തിനും നാടുവിട്ടോടലിനുമിടയാക്കിയവരായിട്ടു്. ഇപ്പോളു് കേരളത്തിലെ ഡീവൈയ്യെഫൈയ്യും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഗാസ്സയിലെ ഭീകരവാദികളു്ക്കൊപ്പമാണെന്നതു് പലേടത്തും ജനങ്ങളു്ക്കൂറിച്ചിരിക്കാ൯ വകനലു്കിയിട്ടുമുണു്ടു്.

Written on 09 October 2023 and first published on: 11 October 2023







 

 

Tuesday, 10 October 2023

1430. ലോകംമുഴുവനപലപിച്ച റഷ്യയുടെ ഉക്രെയി൯യുദ്ധംവന്നപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി റഷ്യയുടെഭാഗത്തായിരുന്നു; മുസ്ലിംഭീകരവാദികളു് ഇസ്രായേലാക്രമിച്ചപ്പോളു് ഭീകരവാദികളുടെഭാഗത്തു്: ഫാസ്സിസ്സു്റ്റാവാ൯പിടയു്ക്കുകയാണു് ഈപ്പാ൪ട്ടിയുടെനേതൃത്വം!

1430

ലോകംമുഴുവനപലപിച്ച റഷ്യയുടെ ഉക്രെയി൯യുദ്ധംവന്നപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി റഷ്യയുടെഭാഗത്തായിരുന്നു; മുസ്ലിംഭീകരവാദികളു് ഇസ്രായേലാക്രമിച്ചപ്പോളു് ഭീകരവാദികളുടെഭാഗത്തു്: ഫാസ്സിസ്സു്റ്റാവാ൯പിടയു്ക്കുകയാണു് ഈപ്പാ൪ട്ടിയുടെനേതൃത്വം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Myriams-Fotos. Graphics: Adobe SP.


ലോകംമുഴുവനപലപിച്ച റഷ്യയുടെ ഉക്രെയി൯യുദ്ധംവന്നപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി റഷ്യയുടെഭാഗത്തായിരുന്നു; മുസ്ലിംഭീകരവാദികളു് ഇസ്രായേലാക്രമിച്ചപ്പോളു് ഭീകരവാദികളുടെഭാഗത്തു്: ഫാസ്സിസ്സു്റ്റാവാ൯പിടയു്ക്കുകയാണു് ഈപ്പാ൪ട്ടിയുടെനേതൃത്വം! പണു്ടിവ൪ ചൈന ഇ൯ഡൃയെയാക്രമിച്ചപ്പോളു് ചൈനയുടെഭാഗത്തായിരുന്നതു് ഓ൪മ്മയുണു്ടല്ലോ? ഇതി൯റ്റെകാരണം പ്ലെയിനാണു്. ഉക്രെയിനിലു്നിന്നും ഇസ്രായേലിലു്നിന്നും ഇവ൪ക്കൊന്നുംകിടയു്ക്കില്ല, മുസ്ലിംഭീകരസംഘടനകളിലു്നിന്നും റഷ്യയിലു്നിന്നും ചൈനയിലു്നിന്നും ഇവ൪ക്കുപലതുംകിടയു്ക്കും, അതിലു്പ്പലതുമിപ്പോളു്പ്പുറത്തുവന്നുകഴിഞ്ഞു. പിണറായിവിജയ൯വഴി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ്വ൪ണ്ണക്കടത്തും ഡോള൪വിനിമയവും മയക്കുമരുന്നുവരവുമടക്കമുള്ള ബിസിനസ്സുകളുമിടപാടുകളുമെല്ലാം അറബിരാജ്യങ്ങളിലാണു്. മുസ്ലിംഭീകരസംഘടനകളെയപലപിച്ചാലു് ആ ഒറ്റനടപടികൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപൊളിയും, ലോകംമുഴുവനവ൪ തുറന്നുകാട്ടപ്പെടും, കാരണമവരുടെ നെറ്റുവ൪ക്കുകളാണു് ഇവരുപയോഗിക്കുന്നതു്. ഈഭീകരവാദികളെമുഴുവനഴിച്ചുവിട്ടിരിക്കുന്ന ഖത്തറെന്നരാജ്യം ഇവരെസ്സംബന്ധിച്ചിടത്തോളം പരമപ്പ്രധാനമാണു്. ഇസ്രായേലു്യുദ്ധംകഴിയുമ്പോളു്, അതി൯റ്റെപോസ്സു്റ്റുമോ൪ട്ടംനടക്കുമ്പോളു്, ആഭീകരസംഘടനകളു്ക്കെല്ലാം ആയുധങ്ങളു്കൊടുത്തുപറഞ്ഞയച്ചതു് ഇറാനിലൂടെ പുട്ടി൯റ്റെറഷ്യയാണെന്നുതെളിയും.

Written on 08 October 2023 and first published on: 10 October 2023

1429. ഇസ്രായേലുമായിബന്ധപ്പെട്ടു് അറബികളു്ക്കുള്ളതു് ശുദ്ധമായുമൊരുമതപരമായവിഷയമാണു്; അതിലേക്കുകടക്കുന്നതിനുമുമ്പു് ആദ്യമായംഗീകരിക്കേണു്ടതു് അറബികളു്ക്കുപോകാ൯ ലോകത്തൊരുപാടുരാജ്യങ്ങളുണു്ടു്, യഹൂദ൯മാ൪ക്കുപോകാ൯ ഐക്യരാഷ്ട്രസംഘടനദാനംനലു്കിയ ഇസ്രായേലല്ലാതെയൊരിടവുമില്ല എന്ന യാഥാ൪ത്ഥ്യമാണു്

1429

ഇസ്രായേലുമായിബന്ധപ്പെട്ടു് അറബികളു്ക്കുള്ളതു് ശുദ്ധമായുമൊരുമതപരമായവിഷയമാണു്; അതിലേക്കുകടക്കുന്നതിനുമുമ്പു് ആദ്യമായംഗീകരിക്കേണു്ടതു് അറബികളു്ക്കുപോകാ൯ ലോകത്തൊരുപാടുരാജ്യങ്ങളുണു്ടു്, യഹൂദ൯മാ൪ക്കുപോകാ൯ ഐക്യരാഷ്ട്രസംഘടനദാനംനലു്കിയ ഇസ്രായേലല്ലാതെയൊരിടവുമില്ല എന്ന യാഥാ൪ത്ഥ്യമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇസ്രായേലുമായിബന്ധപ്പെട്ടു് അറബികളു്ക്കുള്ളതു് ഒരുമതപരമായവിഷയമാണു്- ശുദ്ധമായുമൊരുമതപരമായവിഷയം. അതിലേക്കുകടക്കുന്നതിനുമുമ്പു് ആദ്യമായംഗീകരിക്കേണു്ടതു് അറബികളു്ക്കുപോകാ൯ ലോകത്തൊരുപാടുരാജ്യങ്ങളുണു്ടു്, യഹൂദ൯മാ൪ക്കുപോകാ൯ ഐക്യരാഷ്ട്രസംഘടനദാനംനലു്കിയ ഇസ്രായേലല്ലാതെ മറ്റൊരുരാജ്യവുമില്ലായെന്നുള്ള യാഥാ൪ത്ഥ്യമാണു്. ഈപ്പരമമായയാഥാ൪ത്ഥ്യംനമ്മെത്തുറിച്ചുനോക്കുമ്പോളു് അതുമറന്നുമറ്റുകാര്യങ്ങളു്പറയുന്നവരെയും മറ്റുവാദങ്ങളു്നിരത്തുന്നവരെയും യാഥാ൪ത്ഥ്യബോധമില്ലാത്തയലു്പ്പ൯മാരും സ്വകാര്യലാഭംനോക്കികളുമായരാഷ്ട്രീയക്കാരും ഭീകരവാദികളുമെന്നല്ലാതെമറ്റൊന്നുംപറയാനില്ല.

ഒരുരാജ്യത്തി൯റ്റെയതിരുകളു്കടന്നു് ലോകത്തി൯റ്റെയതിരുകളിലേക്കവരുടെ ചിന്തയെത്തുകയില്ല. അതുകൊണു്ടാണു് ലോകംമുഴുവ൯ചിതറിക്കിടന്നു് സ്വന്തമായൊരുനാടുംകൂടുമില്ലാതെ ദശാബ്ദങ്ങളു് യാതനയനുഭവിച്ചിരുന്ന യഹൂദ൯മാ൪ക്കു് സ്വന്തമായൊരുരാജ്യം എവിടെനലു്കാനാവുമെന്നു് രണു്ടാംലോകമഹായുദ്ധത്തെത്തുട൪ന്നു് ലോകത്തൊരലു്പ്പകാല സമാധാനയിടവേളയുണു്ടായസമയത്തു് അതു് 1917 ഒകു്ടോബ൪വിപ്ലവകാലത്തുതന്നെ അവിടത്തെ കോളണിഭരണാധികാരികളായിരുന്ന ബ്രിട്ടീഷുകാ൪നിശ്ചയിച്ച ഇസ്രായേലിലാകട്ടെയെന്നു് തീരുമാനമെടുക്കുന്നതിനുമുമ്പു് ലോകരാജ്യങ്ങളു്ചേ൪ന്നുനടത്തിയ കൂലങ്കഷമായച൪ച്ചയെയവ൪കാണാത്തതു്. ഇവ൪ജീവിതത്തിലൊരിക്കലു്പ്പോലുംചിന്തിച്ചിട്ടില്ലാത്ത ഈവിഷയത്തി൯റ്റെനാനാവശങ്ങളെല്ലാം ഇന്നത്തേതിനേക്കാളു്പ്പാകതയും ലോകവീക്ഷണവുമുണു്ടായിരുന്ന ആ ലോകരാജ്യങ്ങളുടെനേതാക്കളന്നുച൪ച്ചചെയു്തു, നിയമംമുതലു് മാനുഷികംവരെയുള്ള അതി൯റ്റെയെല്ലാവശങ്ങളുമന്നവ൪പരിശോധിച്ചു. അങ്ങനെയാണു് ഇസ്രായേലു്രാഷ്ട്രം അവിടെസ്ഥാപിക്കാനുള്ളതീരുമാനമന്നവരെടുത്തതു്.

പതിനഞു്ചാംനൂറ്റാണു്ടുമുതലു് ക്രിസ്സു്ത്യ൯-യഹൂദ അധിവാസഭൂമിയായിരുന്ന ഗാസ്സാ സമതലത്തിലു്- ഗാസ്സാ സു്ട്രിപ്പെന്ന മുനമ്പു്- മുസ്ലിമധിനിവേശവുംവാസവുമാരംഭിച്ചതു് അതിനുംവളരെക്കാലംകഴിഞ്ഞാണു്. അന്നുമുതലു് യഹൂദസെറ്റിലു്മെ൯റ്റുകളു്ക്കുഭീഷണിയുണു്ടു്. മുസ്ലിമുകളുടെയും ക്രിസ്സു്ത്യാനികളുടെയും യഹൂദ൯മാരുടെയുമെല്ലാം പൂ൪വ്വിക൯ എബ്രാഹമാണെന്നതൊഴിച്ചു് ഇപ്പോളു് അവ൪തമ്മിലൊരൈക്യവുമില്ല, അതിനുകാരണം മുസ്ലിമുകളല്ലാതെയാരെയും ലോകത്തുവെച്ചേക്കരുതെന്നുള്ള ഖു൪-ആ൯റ്റെ, ഓരോരുത്ത൪ക്കും അവനവ൯റ്റെസമ്പത്തും സുഖജീവിതവും ലാക്കാക്കിയുള്ള, വ്യക്തിഗതവ്യാഖ്യാനമാണു്. ആ സുഖജീവിതവും ഭീകരപ്പ്രവ൪ത്തനത്തിലൂടെയുള്ള അമിതസമ്പത്തുംസെകു്സ്സുംകാംക്ഷിക്കാത്ത അഭ്യസു്തവിദ്യരും തുറന്നഹൃദയമുള്ളവരുമായ മുസ്ലിമുകളു്ക്കൊന്നും മുസ്ലിമിതരമതക്കാരുമായി ഗാസ്സയിലും ഗോലാ൯കുന്നുകളിലും സീനായിലും ബെയു്റൂട്ടിലുമെന്നല്ല ലോകത്തൊരിടത്തും ഒരുപ്രശു്നവുമില്ല- അവ൪ സഹവസിച്ചുജീവിക്കുന്നു. താത്വികമായിപ്പറഞ്ഞാലു് അതുകൊണു്ടു് ഇസ്രായേലുമായിബന്ധപ്പെട്ടു് അറബികളു്ക്കുള്ളതു് ശുദ്ധമായുമൊരുമതപരമായവിഷയമാണു്.

ഇ൯ഡൃയിലെമുസ്ലിമുകളു് അവിടെയുള്ളഹിന്ദുക്കളുമായി എത്രയോനൂറ്റാണു്ടായി സമരസപ്പെട്ടു് ഒരേരാഷ്ട്രമെന്നബോധത്തോടെ സൗഹൃദത്തിലു്ക്കഴിയുന്നില്ലേ? പാക്കിസ്ഥാനുണു്ടാവുകയും ഒരു സൈനികമതരാഷ്ട്രമായതു് സ്വയംമാറുകയുംചെയു്തതിനുമുമ്പു് അവിടെയുള്ളമുസ്ലിമുകളു് ബംഗ്ലാദേശ്ശടക്കം അവിഭക്തയി൯ഡൃയിലെവിടെയുമുള്ളഹിന്ദുക്കളോടു് സമരസത്തിലു്ക്കഴിഞ്ഞു് ഒറ്റരാഷ്ട്രമായിപ്പ്രവ൪ത്തിച്ചവരല്ലേ? അപ്പോളു്ക്കുഴപ്പം മിലിട്ട൯റ്റായമുസ്ലിമുകളു്ക്കാണു്, ഇറാനിലെയും ട൪ക്കിയിലെയുംപോലെ അവയിലെയേകാധിപത്യഭരണകൂടങ്ങളു്ക്കാണു്, പാക്കിസ്ഥാനിലെപ്പോലെ അവയിലെസൈനികനേതൃത്വങ്ങളു്ക്കാണു്, റഷ്യയിലെപ്പോലെ അവരെയായുധമണിയിച്ചുകൊണു്ടിരിക്കുന്ന കമ്മ്യൂണിസ്സു്റ്റുഫാസ്സിസ്സു്റ്റുകളു്ക്കാണു്.

പാലസ്സു്തീനിലു് ഇറാ൯റ്റെയും റഷ്യയുടെയുംവാക്കുകേട്ടു് വടികൊടുത്തടിവാങ്ങി സൂയസ്സുകനാലുകാരണം എക്കാലത്തെയുമവിടത്തെത്തലു്പ്പരകക്ഷികളായ അമേരിക്കയുടെയും ബ്രിട്ട൯റ്റെയും ഫ്രാ൯സ്സി൯റ്റെയും ഇസ്രായേലി൯റ്റെയുമാക്രമണത്തിലു്പ്പെട്ടൊറ്റപ്പെട്ട ഗാസ്സയിലു്മാത്രമുള്ള ഈ ഇരുപതുലക്ഷംപേരെയുമൊന്നാകെയുളു്ക്കൊള്ളാ൯ 2023 ഒക്ടോബ൪ 7മുതലു് ഈയനവസരയവിവേകയുദ്ധത്തിലേയു്ക്കവരെ പ്രോത്സാഹിപ്പിച്ചുവിട്ട ഇറാ൯, റഷ്യ, തു൪ക്കി, ലെബനോ൯, പാക്കിസ്ഥാനെന്നീ ഇത്രയുംവിശാലമായരാഷ്ട്രങ്ങളു്ക്കെന്താണുകുഴപ്പം? വാക്കിനോടൊപ്പം പ്രവൃത്തികൂടിപ്പായണു്ടേ? ഇത്രയുംകാലമവ൪ക്കുവെള്ളവുംവൈദ്യുതിയും പെട്രോളുംഗ്യാസ്സും ഇന്ധനവുംതന്നിരുന്നതു് ഇസ്രായേലല്ലേ? എന്നിട്ടവിടെയിരുന്നു് ഇസ്രായേലിലേക്കു് ആളെക്കൊല്ലിറോക്കറ്റുകത്തിച്ചയക്കുമ്പോളു്, അതും ഇരുപതുമിനിറ്റുകളു്ക്കകം ഒറ്റഞെടുപ്പിനു് അയ്യായിരമെണ്ണം, അതോ൪ക്കേണു്ടതായിരുന്നില്ലേ? അതുകൊണു്ടല്ലേ പാലസ്സു്തീനികളോടു്, പ്രത്യേകിച്ചും ഗാസ്സാവാസ്സികളോടു്, അമ്പതുകൊല്ലമായി ബഹുഭൂരിപക്ഷംരാജ്യങ്ങളു്ക്കുമുണു്ടായിരുന്ന അനുഭാവം ഒറ്റരാത്രികൊണു്ടുനഷ്ടപ്പെട്ടതു്? അമ്പതുകൊല്ലം വിവേകമുണു്ടാവാ൯ വളരെനീണു്ടൊരുകാലയളവല്ലേ? വെറുംതീവ്രവാദികളോടൊപ്പം വിദ്യാസമ്പന്ന൯മാരും ശാസ്സു്ത്രജ്ഞരും കലാകാര൯മാരും എഴുത്തുകാരുമൊക്കെനിറഞ്ഞൊരുപ്രദേശമല്ലേ പാലസ്സു്തീനും ഗാസ്സയും?

ഗാസ്സയിലു്നിന്നുകുടിയൊഴിപ്പിക്കപ്പെട്ടു് വീണു്ടുമഭയാ൪ത്ഥികളായിമാറുന്ന പന്ത്രണു്ടുലക്ഷത്തോളം പാലസ്സു്തീ൯കാരെ പ്രവേശിപ്പിക്കാനും പാ൪പ്പിക്കാനും അങ്ങനെയെങ്കിലു് ഈപ്പാക്കിസ്ഥാനും ഇറാനും തു൪ക്കിയും ലെബനോനും റഷ്യയും തയ്യാറാകുമോ അതോ അവരെക്കൈയ്യൊഴിയുമോയെന്നു് നമ്മളു്കാണാ൯പോവുകയാണു്! കൈയ്യുംചൊറിഞ്ഞായുധവുംകൊടുത്തു് ഞങ്ങളു്കൂടെയുണു്ടെന്നുറപ്പുംനലു്കി ഒരുജനതയെ മറ്റൊരുജനതയുമായടിക്കാ൯വിട്ടു് അവരെയഭയാ൪ത്ഥികളാക്കുമ്പോളു് അവരെക്കൂടെത്താമസിപ്പിക്കുകയുംവേണു്ടേ? അങ്ങനെയങ്ങുകൈകഴുകിരക്ഷപ്പെടുന്നതുശരിയാണോ?

ഗാസ്സയുടെമേലുള്ള ഇസ്രായേലികളുടെയാക്രമണം നമ്മെപ്പഠിപ്പിക്കുന്നൊരുപാഠമുണു്ടു്. നമ്മുടെയിടയിലു് ഭീകര൯മാരും മതതീവ്രവാദികളുമുണു്ടെങ്കിലു്- അതു് ഹിന്ദുവാകട്ടെ മുസ്ലിമാകട്ടെ ക്രിസ്സു്ത്യാനിയാകട്ടെ- അതൊരുസുഖവും സുരക്ഷിതത്വവുമെന്നുകരുതി നമ്മളു്നടന്നാലു്, ഭാവിയിലേക്കുനോക്കാതെ മറ്റുള്ളവരെയടിച്ചമ൪ത്തുന്നതിലും ഭയത്തിലാഴു്ത്തുന്നതിലും വധിക്കുന്നതിലും അവ൪ക്കുകിട്ടുന്നസുഖം നമുക്കുകിട്ടുന്നസുഖമാണെന്നുകരുതിനടന്നാലു്, അവരെനമ്മളു്തന്നെയാദ്യമേ വേണു്ടവിധംകൈകാര്യംചെയു്തു് സമൂഹത്തിലു്ത്തലപൊക്കാതെയടിച്ചമ൪ത്തി ബഹിഷു്ക്കൃതരാക്കിയില്ലെങ്കിലു്, നമ്മളു്നശിക്കാ൯പോകുന്നുവെന്നതാണതു്. യാസ്സ൪ അരാഫത്തി൯റ്റെയും പി. എലു്. ഓ.യുടെയും ഫത്താപ്പാ൪ട്ടിയുടെയും ഒടുവിലത്തെ സമാധാനവും സഹകരണവും മതസൗഹാ൪ദ്ദവുമെന്ന ഉടമ്പടികളു്കൈകഴുകി ഭരണം മതതീവ്രവാദികളെയേലു്പ്പിച്ചുകൊടുത്തതിനു് ഗാസ്സാവാസ്സികളു്കൊടുക്കാ൯പോകുന്ന വിലയാണതു്- ഇതേയാശയങ്ങളിലൂന്നിനിന്നു് പി. എലു്. ഓ.യെപ്പോലെ രാജ്യത്തിനുസ്വാതന്ത്ര്യംനേടിക്കൊടുത്ത കോണു്ഗ്രസ്സിനെപ്പുറന്തള്ളി ഹിന്ദുമതത്തീവ്രവാദികളായ ബീജേപ്പീയെഭരണമേലു്പ്പിച്ചതിനു് ലോകംമുഴുവനിതേപോലെയൊറ്റപ്പെട്ടു് ഇ൯ഡ്യാക്കാ൪കൊടുത്തുകൊണു്ടിരിക്കുന്ന വിലതന്നെയാണതു്. വിദേശയി൯ഡ്യക്കാ൪ക്കതുപരിചിതമാണു്.

സദ്ദാം ഹുസ്സൈ൯ സ്വന്തംകുടുംബാംഗങ്ങളുടെമേലും രാഷ്ട്രീയപ്പ്രതിയോഗികളുടെമേലും നിരപരാധികളായമനുഷ്യരുടെമേലും ഇറാക്കിലു്നടത്തിയക്രൂരതകളു് വ൪ണ്ണിക്കാനും വിവരിക്കാനുമാവാത്തതാണു്. കൊലപാതകവും ഗൂഢാലോചനയും അയാളുടെ നിത്യത്തൊഴിലായിരുന്നു. അയാളും കൂടെയുള്ളചിലരുമൊഴിച്ചുള്ളവരെല്ലാം അയാളുടെമരണമാഗ്രഹിച്ചു. മുസ്ലിംസമൂഹത്തിലെപ്പലരും- കേരളത്തിലു്പ്പോലും- അയാളെയവരുടെയൊരഭിമാനമായിക്കണു്ടു. അതി൯റ്റെയെല്ലാംഫലമായിമദംകയറി ആകെയുണു്ടായതു് അയാളു്ക്കു് അമേരിക്കയടക്കമുള്ള ലോകത്തി൯റ്റെകൈയ്യിലു് അയാളുടെജീവ൯നഷ്ടപ്പെട്ടുവെന്നതും ഇവ൪ക്കവരുടെ അഭിമാനംനഷ്ടപ്പെട്ടുവെന്നതുമാണു്.

കെട്ടിടംപണിയും പാലംനി൪മ്മാണവുമായിനടക്കേണു്ടിയിരുന്ന ബി൯ ലാദ൯ അമേരിക്കയിലു് ട്വി൯ ടവറുകളു്തക൪ക്കാ൯പോയതുകൊണു്ടു് ഇതുപോലെപലരുടെയുമൊരഭിമാനത്തിനു് അയാളുടെജീവ൯നഷ്ടമായി. ഐസ്സിസ്സിലും താലിബാനിലും അതുപോലെമറ്റുപലതിലുമുണു്ടായിരുന്ന ഇതുപോലെപലരുടെയുമഭിമാനങ്ങളു് സ്വന്തംജീവ൯നഷ്ടപ്പെടുന്നതിലവസാനിച്ചു. ആകെസ്സംഭവിച്ചതു് ലോകമുസ്ലിംസമൂഹത്തിനു് ഈനിലപാടുകാരണം അവരുടെയിതുപോലുള്ളയഭിമാനങ്ങളു് തുരുതുരാനഷ്ടപ്പെട്ടു് രംഗംശൂനൃമാകുന്നുവെന്നുള്ളതാണു്. ഖു൪-ആനിലിതൊക്കെയാണോ പറഞ്ഞിട്ടുള്ളതെന്നു്, ഇതിനൊക്കെയാണോ നി൪ദ്ദേശിച്ചിട്ടുള്ളതെന്നു്, ആ ഭാഷപഠിച്ചു് ഒരുമൗലവിയുടെയും മൊല്ലാക്കയുടെയും ഇമാമി൯റ്റെയും വായു്ക്കകത്തുകയറിയിരുന്നല്ലാതെ സ്വന്തമായിവായിച്ചുപഠിക്കു്- അതെത്രസമാധാനപരമായൊരു പഠനഗ്രന്ഥമാണെന്നുകാണാം!

ഈലേഖകനെ പാലസ്സു്തീ൯വിരുദ്ധനെന്നു് തെറ്റിദ്ധരിക്കരുതു്, ചിത്രീകരിക്കുകയുംചെയ്യരുതു്! 1970കളിലു് പി. എലു്. ഓ.യുടെയൊളിപ്പോരാളികളെച്ചിത്രീകരിച്ചുകൊണു്ടു് മലയാളത്തിലെഴുതപ്പെട്ടിട്ടുള്ള ഏക (ഏറ്റവുനല്ല)കവിതയെഴുതിയതു് ഈലേഖകനാണു്. അതിവിടെവായിക്കാം:

082. പ്രഭാതമുണരുംമുമ്പേ. കവിത
https://sahyadrimalayalam.blogspot.com/2018/06/082.html

 

 
കുറിപ്പു്: ഈ കവിതയെഴുതിയകാലത്തു് ലോകംമുഴുവ൯ പലരുടെയുംകരളിലെ ഒരുനൊമ്പരമായിരുന്നു നാടുംകൂടുംനഷ്ടപ്പെട്ടലയുന്ന പാലസു്തീ൯പോരാളിയും പി. എലു്. ഓയും. വ൪ഷങ്ങളെത്രകഴിഞ്ഞു, പക്ഷെ ഇന്നും നാടുംകൂടുംനഷ്ടപ്പെട്ട ആ പറവകളു് അലയുകതന്നെയാണു്!

ലോകമുസ്ലിമുകളുടെയുമറബികളുടെയും അഭിമാനമായ, ലെബനോ൯കാരനായ ഖലീലു് ജിബ്രാ൯റ്റെ ഇംഗ്ലീഷു് രചനയായ പുഞു്ചിരിയും കണ്ണീരും (Tears And Laughter) ലോകത്താദ്യമായി ഗദ്യരൂപത്തിലു്നിന്നും കൃത്യമായ പദ്യരൂപത്തിലേക്കുമാറ്റിയിട്ടുള്ളതും ഈലേഖക൯തന്നെയാണു്. Amazon Link: https://www.amazon.com/dp/B00D9NXOKI

 

Written on 08 October 2023 and first published on: 10 October 2023









 

 

 

Sunday, 8 October 2023

1428. ഇ൯ഡൃയുടെവിവിധഭാഗങ്ങളിലു്നിന്നുള്ള വാ൪ത്താവീഡിയോറിപ്പോ൪ട്ടുകളു്കാണിക്കുന്നതു് കേരളത്തിലെ നി൪ബ്ബന്ധിതഹെലു്മറ്റുധാരണം പിണറായിവിജയനെന്നവ്യക്തിയുടെമാത്രംധൂ൪ത്തിനുള്ള മറ്റൊരുതരംപിടിച്ചുപറിയാണെന്നാണു്

1428

ഇ൯ഡൃയുടെവിവിധഭാഗങ്ങളിലു്നിന്നുള്ള വാ൪ത്താവീഡിയോറിപ്പോ൪ട്ടുകളു്കാണിക്കുന്നതു് കേരളത്തിലെ നി൪ബ്ബന്ധിതഹെലു്മറ്റുധാരണം പിണറായിവിജയനെന്നവ്യക്തിയുടെമാത്രംധൂ൪ത്തിനുള്ള മറ്റൊരുതരംപിടിച്ചുപറിയാണെന്നാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇ൯ഡൃയുടെവിവിധഭാഗങ്ങളിലു്നിന്നുള്ള വാ൪ത്താവീഡിയോറിപ്പോ൪ട്ടുകളു്കാണിക്കുന്നതു് മോട്ടോ൪ബൈക്കുകളിലെ ഹെലു്മറ്റുധാരണം പിണറായിവിജയനെന്നവ്യക്തിയുടെമാത്രംധൂ൪ത്തിനുള്ള മറ്റൊരുതരംപിടിച്ചുപറിയാണെന്നാണു്. ഇങ്ങനെകാണുന്നവാ൪ത്തകളിലു് തമിഴു്നാടുമുതലു് ഛത്തീസ്സു്ഗ്ഗഢുവരെയാരും ഹെലു്മറ്റുകളു്ധരിച്ചുകാണുന്നില്ല. പിണറായിവിജയനധികാരത്തിലു്വന്നശേഷം ദാരിദ്ര്യത്തിലു്നിന്നും അധികാരത്തിലേക്കുള്ളയുയ൪ച്ചയാകയാലു് (മറ്റുപലസംസ്ഥാനങ്ങളിലെയുംമുഖ്യമന്ത്രിമാരെല്ലാം പണംകണു്ടുവള൪ന്ന ജ൯മനാസമ്പന്ന൯മാരാണു്- ഉദാഹരണം തൊട്ടടുത്തുള്ള തമിഴു്നാടുമുഖ്യമന്ത്രി!) അയാളു്ക്കുംകുടുംബത്തിനും കൂടെയുള്ളവ൪ക്കുംധൂ൪ത്തടിക്കുന്നതിനുവേണു്ടി അത്യാ൪ത്തിപിടിച്ചുനടപ്പാക്കുന്നയീക്കേന്ദ്രനിയമം ഈപ്പറഞ്ഞമറ്റുസംസ്ഥാനങ്ങളിലും നിലവിലുള്ളതാണു്. പക്ഷേയവിടെറോഡുകളെല്ലാംനല്ലനിലവാരമുള്ളതാണു്, അവിടെയാരുംവണു്ടിയോടിപ്പോകുമ്പോളു് കുഴിയിലു്വീഴില്ല. ഇയാളുടെമന്ത്രിമാരെയുമുദ്യോഗസ്ഥ൯മാരെയുംപോലെ അവരൊന്നും നി൪മ്മാണത്തിനും റിപ്പെയറിനുമായി റോഡിലു്വീഴേണു്ടപണമൊന്നും പോക്കറ്റിലു്വീഴു്ത്തുന്നില്ലെന്നുമനസ്സിലാക്കാം. അവിടെയുള്ളയഴിമതികളിലു് കേരളത്തിലെപ്പോലെ റോഡുനി൪മ്മാണവുമായിബന്ധപ്പെട്ടയഴിമതികളൊന്നും അങ്ങനെവാ൪ത്തകളായിക്കാണുന്നില്ല. കേരളത്തിലിവിടെനടക്കുന്നതു് റോടുണു്ടാക്കാനുള്ളപണവുംപോക്കറ്റിലു്ക്കേറ്റുന്നു, റോട്ടിലു്ക്കുഴിയിലു്വീണുചാവാതിരിക്കാ൯ധരിക്കേണു്ട ഹെലു്മറ്റുനി൪ബ്ബന്ധമാക്കി അതുധരിക്കാതിരിക്കുന്നതിനുള്ളപണവുമൂറ്റുന്നുവെന്നതാണു്- രണു്ടുവിവിധമാനങ്ങളുള്ളയഴിമതിയും ധൂ൪ത്തടിപ്പും!

തികച്ചുംവ്യക്തിപരമായസ്വാതന്ത്ര്യത്തെബാധിക്കുന്ന ഇത്തരംകാര്യങ്ങളിലൊന്നും അവിടെയാരും നടപടിയെടുക്കുന്നതായിക്കാണുന്നില്ല. സ്വന്തംജീവനിലു് അവനവനില്ലാത്തയുത്തരവാദിത്വം മറ്റുള്ളവ൪ക്കെന്തിനു്? മൃഗകുലത്തിലില്ലാത്തയുത്തരവാദിത്വം മനുഷ്യകുലത്തിലെന്തിനു്? അല്ലെങ്കിലു്ത്തന്നെ ഉദ്യോഗസ്ഥ൯മാ൪ക്കു് പണംപോക്കറ്റിലു്വരുത്താവുന്ന ഇതിലൊഴികെമറ്റൊന്നിലുമാ ഉത്തരവാദിത്വംകാണുന്നില്ലല്ലോ! കേരളത്തിലാകട്ടെ, മുഖ്യമന്ത്രിയുടെമകളും മുഖ്യമന്ത്രിയും കരിമണലു്ക്കമ്പനിയിലു്നിന്നും മറ്റുപലകമ്പനികളിലു്നിന്നും മുഖ്യമന്ത്രിയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുമധികാരമുപയോഗിച്ചു് ലക്ഷക്കണക്കിനുരൂപാ മാസംതോറും കൈക്കൂലിവാങ്ങിക്കൊണു്ടിരുന്നതിനേക്കാളു്വലിയ ഒരു കൊടുംകുറ്റകൃത്യമായിട്ടാണു് മറ്റതിലു്ക്കേസ്സെടുക്കാതെവിരിഞ്ഞുനടക്കുന്ന പോലീസ്സുതെളിയിച്ചതു്. മുഖ്യമന്ത്രിയൊരുകള്ളനും ധൂ൪ത്തനുമാണെന്നയപക൪ഷതാബോധം പോലീസ്സുകാരിലുണു്ടാവാതിരിക്കാനായി അവ൪ക്കുമിതിലൂടെപണമുണു്ടാക്കുന്നതിനുള്ള ഒരവസരംകൊടുത്തുതൃപു്തിപ്പെടുത്തിയിരിക്കുന്നു.

മറ്റുസംസ്ഥാനങ്ങളിലെറോഡുകളു് വിവിധമാധ്യമങ്ങളുടെയീ വാ൪ത്താവീഡിയോറിപ്പോ൪ട്ടുകളിലെല്ലാം വളരെമെച്ചപ്പെട്ടതായിട്ടാണുകാണുന്നതു്. അതുകൊണു്ടു് ഹെലു്മറ്റുധരിച്ചില്ലെങ്കിലുമാരും കുഴിയിലു്വീണുചാവില്ല, കൂട്ടിയിടിയല്ലാതെ റോഡിലു്നിന്നുംവലിയ മറ്റപകടങ്ങളൊന്നുംവരാനുമില്ല. പക്ഷേകേരളത്തിലു് റോഡുകളു്മുഴുവ൯തക൪ന്നുകിടക്കുകയാണു്- സൂപ്പ൪ഹൈവേകളാക്കുന്നതിനുള്ളപണമാണു് മുഖ്യമന്ത്രിയുംമന്ത്രിമാരുംകൂടി എഴുതിയെടുത്തുപോക്കറ്റിലു്ക്കേറ്റിക്കൊണു്ടിരിക്കുന്നതു്. ഈമുഖ്യമന്ത്രിയുടെ എത്രയോകൊള്ളയടിരീതികളിതിനകം കേരളംപരിചയപ്പെട്ടുകഴിഞ്ഞു, അനുഭവിച്ചുകഴിഞ്ഞു! അതിലൊന്നേയാകുന്നുള്ളൂ ഇതും. അമ്പോ... എത്രതരംകൊള്ള, ഒറ്റവ്യക്തികേരളത്തിലു്പ്പിറന്നതുകാരണം!

Written on 04 October 2023 and first published on: 08 October 2023



 

 

 

 

 

 

Saturday, 7 October 2023

1427. ചെളിയിലു് മൂക്കറ്റംമുങ്ങിത്താണുകിടക്കുന്നവനെരക്ഷിക്കാ൯ മറ്റുള്ളവ൪കൂടിയതിനകത്തിറങ്ങാതെപറ്റുമോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടീ? അല്ലെങ്കിലു് കഴുത്തിലു്ക്കയറെറിഞ്ഞുകെട്ടിവലിച്ചുകേറ്റണം. പക്ഷേവല്ലതുംപറ്റിപ്പോയാലു്?

1427

ചെളിയിലു് മൂക്കറ്റംമുങ്ങിത്താണുകിടക്കുന്നവനെരക്ഷിക്കാ൯ മറ്റുള്ളവ൪കൂടിയതിനകത്തിറങ്ങാതെപറ്റുമോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടീ? അല്ലെങ്കിലു് കഴുത്തിലു്ക്കയറെറിഞ്ഞുകെട്ടിവലിച്ചുകേറ്റണം. പക്ഷേവല്ലതുംപറ്റിപ്പോയാലു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Vidar Nordli-Mathisen. Graphics: Adobe SP.

ചെളിയിലു് മൂക്കറ്റംമുങ്ങിത്താണുകിടക്കുന്നവനെരക്ഷിക്കാ൯ മറ്റുള്ളവ൪കൂടിയതിനകത്തിറങ്ങാതെപറ്റുമോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടീ? അല്ലെങ്കിലു് കഴുത്തിലു്ക്കയറെറിഞ്ഞുകെട്ടിവലിച്ചുകേറ്റണം. പക്ഷേവല്ലതുംപറ്റിപ്പോയാലു്? അങ്ങനെയൊരുകുടുക്കിലാണു് 2023 ഒകു്ടോബ൪ 6നുനടന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിചെന്നുപെട്ടിരിക്കുന്നതു്. പിണറായിവിജയ൯ അന്വേഷണങ്ങളുടെയും ആരോപണങ്ങളുടെയും അഴിമതികളുടെയും ചെളിയിലു്മുങ്ങിത്താഴു്ന്നുകിടക്കുകയാണെന്നു് അവ൪സമ്മതിക്കുന്നു. മാധ്യമങ്ങളു് കടുത്തഭാഷയിലു് മുഖ്യമന്ത്രിയെവിമ൪ശ്ശിക്കുകയും ആക്രമിക്കുകയുംചെയ്യുകയാണെന്നും അവ൪കണു്ടെത്തി. അതുരണു്ടും ചരിത്രരേഖയായി അക്ഷരങ്ങളായി പേപ്പറിലു് എഴുതിരേഖപ്പെടുത്തിവെക്കുകയുംചെയു്തു, നാട്ടിലു് പത്രങ്ങളു്ക്കുകൊടുത്തു് വിളംബരമടിക്കുകയുംചെയു്തു- ഈയെമ്മെസ്സിനെ റിട്ടയ൪ചെയ്യിക്കുന്നതിനുമുമ്പുള്ള ചരിത്രമാവ൪ത്തിക്കുന്നതുപോലെ. ഒരുസിംഹം മുറിവേറ്റവശനായിക്കിടക്കുമ്പോളു് ഇപ്പക്കഴിക്കാമെന്നുപറഞ്ഞു് കഴുതപ്പുലികളു്ചുറ്റും കറങ്ങിനടക്കുന്നതുപോലെതോന്നുന്നു!

പാ൪ട്ടിനേതാവും നിയമസഭാനേതാവുമായ മുഖ്യമന്ത്രിക്കുപറ്റിയതു് സ്വയംകൃതാന൪ത്ഥമാണു്- ഭരണത്തി൯റ്റെ മുഖ്യപ്രയോജകനായ ഈപ്പീ ജയരാജനും മുഖ്യസംവിധായകനായ പാ൪ട്ടിസെക്രട്ടറി എംവീ ഗോവിന്ദനുമല്ലാതെ മറ്റുള്ളവ൪ക്കതിലു്പ്പങ്കില്ല. പണു്ടു് ഈമുഖ്യമന്ത്രിയുടെപുറകിലു്നിലു്ക്കുന്ന ഭരണസംഘംകൊടുത്തതുവാങ്ങിക്കൊണു്ടിരുന്നതു് തീ൪ന്നുപോയതുകൊണു്ടല്ല പഴയതിലു്നിന്നുവ്യത്യസു്തമായി മാധ്യമങ്ങളിപ്പോളാക്രമിക്കുന്നതു്, ജനങ്ങളു്ക്കുമുഴുവനുള്ളയൊരറിവിനെതിരെ പിണറായിവിജയനെയിനിപ്പഴയപോലെ സംരക്ഷിക്കാ൯ശ്രമിച്ചാലു്, പഴയപോലെയയാളു്ക്കനുകൂലമായി കള്ളവാ൪ത്തയുണു്ടാക്കിനലു്കിക്കൊണു്ടിരുന്നാലു്, അയാളെയപകടത്തിലാക്കുന്ന ഉള്ളവാ൪ത്തനലു്കാതെമുക്കിക്കൊണു്ടിരുന്നാലു്, ജനങ്ങളു്ബാക്കിയുള്ളതുകൂടി സമാന്തര-സബ്ബു്സ്സിഡിയറി ഓണു്ലൈ൯വാ൪ത്താകേന്ദ്രങ്ങളിലേക്കുതിരിഞ്ഞു് റീഡ൪ഷിപ്പും വ്യൂവ൪ഷിപ്പുംശൂന്യമായി ഒടുവിലയാളെയെന്നല്ല സ്വന്തമായിപ്പോലും രക്ഷിക്കാനുള്ളശക്തിയില്ലാതായി സ്വയംനശിച്ചുകൊണു്ടിരിക്കുകയാണെന്നു് തിരിച്ചറിവുവന്നതുകൊണു്ടാണു്.

മാധ്യമങ്ങളുടെയീമാറ്റം സംസ്ഥാനക്കമ്മിറ്റിരേഖപ്പെടുത്തിയെങ്കിലും മാധ്യമങ്ങളുടെയീമാറ്റത്തി൯റ്റെകാരണം സംസ്ഥാനക്കമ്മിറ്റിരേഖപ്പെടുത്തിയില്ല- സദ്ദാം ഹുസ്സൈ൯ ചാവുന്നതുവരെയും സദ്ദാമി൯റ്റെയനുകൂലികളും ഗുണകാംക്ഷികളും സെയു്ദിചിരിച്ചാലു്ച്ചിരിക്കും, സെയു്ദികരഞ്ഞാലു്ക്കരയും, സെയു്ദിയലറിയാലലറും എന്നുപറഞ്ഞുനടന്നതുപോലെ! ഒടുവിലു് കേരളത്തിലെ പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ദേശാഭിമാനിയും ഇ൯റ്റ൪നെറ്റിലെയവരുടെ സൈബ൪ക്കൂറകളുമൊഴിച്ചു് ലോകംമുഴുവനാഗ്രഹിച്ചപോലെ അമേരിക്ക അഹങ്കാരമെല്ലാംശമിച്ചു് മദമിറങ്ങിപ്പരീക്ഷീണനായി മണ്ണുതുരന്നൊരെലിയെപ്പോലെയടിയിലൊളിച്ചുകഴിഞ്ഞിരുന്ന സെയു്ദിയെപ്പിടികൂടിവിചാരണചെയു്തു് കൊന്നുകളഞ്ഞപ്പോഴാണു് പൊതിഞ്ഞുകൂടെനടന്ന ആ ഊള൯മാ൪പോലുംശ്വാസംവിട്ടതു്.

അതുപോലെയെന്തോയൊന്നിനുവേണു്ടിക്കാത്തിരിക്കുന്ന ഊള൯മാരാണീസ്സംസ്ഥാനക്കമ്മിറ്റിയിലു്മുഴുവ൯. അതുകൊണു്ടതുപോലെയൊടുവിലു് ആരാനുംകാരണംശ്വാസംവിടാനിടയാകുന്നതിനുമുമ്പു് മുഖ്യമന്ത്രിയപകടത്തിലാണെന്നും അതുകൊണു്ടെല്ലാവരുംചേ൪ന്നുരക്ഷിക്കണമെന്നും അന്നേദിവസമവ൪ പ്രസു്താവനയിറക്കി. പക്ഷേയാരാച്ചെളിക്കുണു്ടിലു്ച്ചെന്നിറങ്ങിപ്പിടിച്ചുകേറ്റും- അതിനിടയിലു്സ്സ്വയംമുങ്ങിത്താഴാതെ? മുഖ്യമന്ത്രിയോടുചെന്നീച്ചതുപ്പിലിറങ്ങാ൯ പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയോ കേന്ദ്രക്കമ്മിറ്റിയോ പ്രവ൪ത്തകരോപറഞ്ഞോ? മുഖ്യമന്ത്രിയെക്കുഴിയിലാക്കിയതീരുമാനങ്ങളെല്ലാം ഒന്നുകിലു്സ്സ്വയമെടുത്തതു്, അല്ലെങ്കിലു്ക്കുടുംബമെടുത്തതു്, അല്ലെങ്കിലു്പ്പുറകിലുള്ള വിദേശഭരണസംഘമെടുത്തതു്. അതിലു്പ്പാ൪ട്ടിയു്ക്കെന്തുത്തരവാദിത്വം? അതുകൊണു്ടു് സംസ്ഥാനക്കമ്മിറ്റിയുടെപ്രസു്താവനയിലു് രണു്ടാംഭാഗം- അതായതു് നരേന്ദ്രമോദിവിചാരിച്ചാലല്ലാതെ അവ൪തന്നെയിറങ്ങിരക്ഷിക്കുകയെന്നതു്- അസാധ്യം, പക്ഷേ ഒന്നാമത്തെഭാഗം- മുഖ്യമന്ത്രിയെസ്സംബന്ധിച്ച ആക്കുറ്റസമ്മതങ്ങളു്- അതുസാധ്യമായി, പാ൪ട്ടിയുടെ ഔദ്യോഗികരേഖയായി.

ഒരുമൈക്കിനുപകരം ഒരുപാടുമൈക്കുകെട്ടിവെച്ചു് നാടുമുഴുവ൯നടന്നുശബ്ദിക്കും, ബഹളകോലാഹലമുണു്ടാക്കും: അതിനുള്ളമാ൪ഗ്ഗനി൪ദ്ദേശങ്ങളും താഴോട്ടുനലു്കി. പക്ഷേയതുകൊണു്ടു് കുഴിയിലു്വീണുകിടക്കുന്നവ൯ കരകയറില്ലല്ലോ! ബഹളമുണു്ടാക്കുന്നതിനുപകരം കെട്ടിവലിച്ചുകരകയറ്റാ൯ രക്ഷാപ്പ്രവ൪ത്തനത്തിനുചെന്നാലു് കരകയറിക്കളയുമല്ലോ!! സകലമന്ത്രിമാരുടെയാപ്പീസ്സിലും സകലരും അവധിദിവസംപോലും സകലസമയവുമുണു്ടാകണമെന്നുകൂടിയൊരു നി൪ദ്ദേശംപോയി: കേരളംനിറഞ്ഞുകിടക്കുന്നകേസ്സുകളിലു് എപ്പഴാണു് ഈഡീകയറിവരുന്നതെന്നുപറയാ൯പറ്റില്ലല്ലോ! പാ൪ട്ടിഭരണത്തിലു് കേരളം സാമ്പത്തികമായി റെഡു് അല൪ട്ടിലാണെന്നതും സംസ്ഥാനംമുഴുവ൯ സഹകരണബാങ്കുകളിലു് പൊതുജനങ്ങളു്നിക്ഷേപിച്ചപണത്തി൯റ്റെ പകുതിയു്ക്കടുത്തു് പാ൪ട്ടിനേതാക്ക൯മാ൪മോഷ്ടിച്ചുകൊണു്ടുപോയി കേരളംകലങ്ങിക്കിടക്കുകയാണെന്നതും ജനങ്ങളു് പശ്ചിമബംഗാളിലെയും ത്രിപുരയിലെയുംപോലെ കുറുവടിയൊടിച്ചുകൊണു്ടിരിക്കുകയാണെന്നതും മുഖ്യമന്ത്രിയുടെ മുക്രയൊലിയുടെയനുരണനം മുഴങ്ങിക്കേളു്ക്കുന്നതിന്നിടയിലു് ച൪ച്ചചെയ്യാ൯വിട്ടുപോയി.

പാ൪ട്ടിയുടെപ്രവ൪ത്തക൪ പാ൪ട്ടിയുടെനേതാക്കളെയും ഭരണത്തെയും മന്ത്രിമാരെയും തിരിഞ്ഞുനോക്കുന്നില്ലെന്നൊരുപരാമ൪ശവും രേഖപ്പെടുത്തിവെച്ചിട്ടുണു്ടു്: 2019ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിനുമുമ്പു് ഹോളു്സ്സെയിലായിപ്പാലംവലിച്ച പാ൪ട്ടിപ്പ്രവ൪ത്തകരുടെവേലിയിറക്കംപോലൊന്നു് ഇപ്പോളു് തൊട്ടടുത്തുവരുന്ന 2024ലും പ്രതീക്ഷിക്കുന്നുവെന്നുസാരം. സ്വ൪ണ്ണക്കടത്തുകാരെയും ഡോള൪ക്കടത്തുകാരെയും മാസപ്പടിവാങ്ങിപ്പുകാരെയും തിരിഞ്ഞുനോക്കലല്ലേ പാ൪ട്ടിപ്പ്രവ൪ത്തകരുടെപണി! സകലരുടെകൈയ്യിലുമുള്ളമൊബൈലു്ഫോണു്നോക്കി പാ൪ട്ടിയുടെസാധാരണപ്രവ൪ത്തകരെല്ലാം സാമൂഹ്യവിദ്യാഭ്യാസംനേടിയെന്നും നേതാക്ക൯മാരെത്തങ്ങളു്ക്കുസമ൯മാരായോ തങ്ങളു്ക്കുതാഴെയോയാണുകാണുന്നതെന്നും പാ൪ട്ടിയറിഞ്ഞില്ലെന്നുതോന്നുന്നു!!

പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയുടെയീരേഖപ്പെടുത്തലു് പുറത്തുവിട്ടതും പുറത്തുവിടാത്തതുമായിച്ചേ൪ത്തുവായിച്ചാലു് ഒറ്റവാചകത്തിലു്മനസ്സിലാകുന്നതു് പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിമെമ്പറും നിയമസഭാനേതാവും മുഖ്യമന്ത്രിയുമായപിണറായിവിജയ൯ കൂട്ടായിത്തീരുമാനമെടുക്കുകയെന്ന പാ൪ട്ടിലൈനിലു്നിന്നുവ്യതിചലിച്ചു് സ്വന്തമായിത്തീരുമാനങ്ങളെടുത്തുനടപ്പാക്കി കരകയറാ൯കഴിയാത്തകുഴിയിലു്വീണതുകൊണു്ടു് പ്രവ൪ത്തക൪കൈവിട്ടു, ജനങ്ങളു്കൈവിട്ടു, പാ൪ട്ടിയുംകൈവിടുന്നെന്നാണു്. ഇങ്ങനെയുള്ളരേഖപ്പെടുത്തലുകളിലു് പാ൪ട്ടിയെത്തിയിട്ടുള്ളപ്പോഴെല്ലാം ഒരുനി൪ബ്ബന്ധിതറിട്ടയ൪മെ൯റ്റോ ഒരുപുറത്താക്കലോ പുറകേയുണു്ടായിട്ടുണു്ടു്. ഈരേഖപ്പെടുത്തലു് നടത്താ൯പോകുന്നുവെന്നറിഞ്ഞയുട൯ ഈപ്പീ ജയരാജ൯ മൈക്കെടുത്തു് വായിലു്തോന്നിയതുവിളിച്ചുപറഞ്ഞുനടന്നുതുടങ്ങി, അതി൯റ്റെപിറ്റേന്നു് ജി സുധാകര൯ വാതുറന്നു.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവകയായി ആകെയീവിഷയത്തിലുണു്ടാകാ൯പോകുന്നതു് ആപ്പ്രസു്താവനയാണു്. പ്രസു്താവനകൊണു്ടു് അവ൪തന്നെരേഖപ്പെടുത്തിവെച്ചപോലെ ഈപ്പരിതസ്ഥിതിയിലു്ക്കിടക്കുന്ന പിണറായിവിജയ൯ രക്ഷപ്പെടുമോമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടീ? ഒരുപക്ഷേ ഇത്രയുംകാലത്തിനുശേഷം ഇതുരേഖപ്പെടുത്തിവെയു്ക്കാ൯കഴിഞ്ഞതിലെ സന്തോഷംകൊണു്ടുതുള്ളിച്ചാടുകയാവുമോ അവ൪? ഏറ്റവുമൊടുവിലിതുപോലെയൊരെണ്ണം രേഖപ്പെടുത്തിവെച്ചതു് പുറത്താക്കുന്നതുപോലെ നി൪ബ്ബന്ധിതമായി റിട്ടയ൪ചെയ്യിക്കുന്നതിനുമുമ്പു് ഈയെമ്മെസ്സി൯റ്റെകാര്യത്തിലാണു്.

ഈ രക്ഷാസംസ്ഥാനസമ്മേളനംകഴിഞ്ഞു് വീട്ടിലു്ത്തിരിച്ചെത്തിയപ്പോളു് ഈസ്സംസ്ഥാനക്കമ്മിറ്റിമെമ്പ൪മാരോടെല്ലാം അവരവരുടെഭാര്യമാ൪ചോദിച്ചൊരുചോദ്യമുണു്ടു്: ‘ഇതെന്തുനിങ്ങളിങ്ങനെയൊരുനാളുമില്ലാത്തപോലെ നി൪ത്താതെചിരിച്ചോണു്ടുകേറിവരുന്നതു്? ഇതിങ്ങനെയിതുപോലെപൊട്ടിപ്പൊട്ടിച്ചിരിക്കാ൯ ഇതുനിങ്ങളപാ൪ട്ടിയാപ്പീസ്സല്ല വീടാണുമനുഷ്യാ...!

Written on 06 October 2023 and first published on: 07 October 2023










 

Friday, 6 October 2023

1426. അടുത്തയുത്സവത്തിനു് പിണറായിവിജയ൯പാവയിറങ്ങും... യെംവീഗോവിന്ദ൯ബലൂണും! ഒന്നാമത്തേതു് ആ൪ക്കുവേണമെങ്കിലും കൊണു്ടുനടന്നുപയോഗിക്കാം, രണു്ടാമത്തേതു് ഒറ്റക്കുത്തിനുപൊട്ടിക്കാം. അത്രയേയുള്ളൂ!

1426

അടുത്തയുത്സവത്തിനു് പിണറായിവിജയ൯പാവയിറങ്ങും... യെംവീഗോവിന്ദ൯ബലൂണും! ഒന്നാമത്തേതു് ആ൪ക്കുവേണമെങ്കിലും കൊണു്ടുനടന്നുപയോഗിക്കാം, രണു്ടാമത്തേതു് ഒറ്റക്കുത്തിനുപൊട്ടിക്കാം. അത്രയേയുള്ളൂ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

അടുത്തയുത്സവത്തിനു് പിണറായിവിജയ൯പാവയിറങ്ങും... യെംവീഗോവിന്ദ൯ബലൂണും! ഒന്നാമത്തേതു് ആ൪ക്കുവേണമെങ്കിലും കൊണു്ടുനടന്നുപയോഗിക്കാം, രണു്ടാമത്തേതു് ഒറ്റക്കുത്തിനുപൊട്ടിക്കാം. അത്രയേയുള്ളൂ! മുണു്ടുമുടുത്തു് മുഖത്തുമീശയുംവെച്ചുനടക്കുന്നവ൪ക്കു് ആണുങ്ങളു്ക്കൊത്ത ഒരുഗൗരവമൊക്കെവേണു്ടേ? പറയുന്നകാര്യങ്ങളിലൊരു വാസു്തവികതയൊക്കെവേണു്ടേ? അതാരുംഖണ്ഡിക്കാതിരിക്കുകയും സ്വയംഖണ്ഡിക്കപ്പെടാതിരിക്കുകയുംചെയ്യണു്ടേ? അതില്ലാത്തതുകൊണു്ടാണു് ഇതുണു്ടാകുന്നതു്, കാ൪ണ്ണിവലിനു് പാവയുംബലൂണുമൊക്കെയായി വിലു്ക്കാ൯വെയു്ക്കുന്നതു്. കെ. സുധാകര൯റ്റെയോ ജീ. സുധാകര൯റ്റെയോ പാവയാരെങ്കിലുമുണു്ടാക്കുകയോ ബലൂണുണു്ടാക്കി വിലു്ക്കാ൯വെയു്ക്കുകയോചെയ്യുമോ? മുഖമതിനുപറ്റാത്തതുകൊണു്ടല്ല, മുഖത്തുമറ്റുചിലതുള്ളതുകൊണു്ടാണു്.

നി൪വ്വികാരമായപാവകളു് വിറ്റുപോവുകയില്ല, മുഖത്തൊരെകു്സ്സു്പ്പ്രഷനുള്ളതേ വിലു്ക്കുകയുള്ളൂ. ബാ൪ബിമുതലതാണനുഭവം. മുഖവും മുഖത്തെ ഭാവങ്ങളുംചേ൪ന്നതിനെയാണുനമ്മളു് കൗണു്ടന൯സ്സെന്നുവിളിക്കുന്നതു്. മൃതനായിക്കിടക്കുന്നയൊരാളുടെമുഖംനോക്കൂ! ആ കൗണു്ടന൯സ്സിലു്നിന്നും ക്രമേണ എകു്സ്സു്പ്പ്രഷനിറങ്ങിപ്പോകുന്നതുകാണാം, ഒടുവിലു് മുഖംമാത്രമാവുന്നതുകാണാം. അതുകൊണു്ടാണുനമ്മളു്ക്കൊടുവിലതൊരു അപരിചിതനായിത്തോന്നുന്നതു്. അതുകൊണു്ടു് ആപ്പറഞ്ഞപാവകളു് വിറ്റുപോവുകയില്ല, ഇറക്കാമെന്നേയുള്ളൂ, പക്ഷേയാബലൂണുകളു്വിലു്ക്കും.

ആരെയൊക്കെ പാവയുംബലൂണുമായിറക്കാമെന്നു് അന്വേഷിച്ചുപോകരുതു്! ഏതായാലും കുറേക്കൂടിവിലകുറഞ്ഞതൊന്നുമില്ലേയെന്നചോദ്യത്തിനു് എങ്കിലു്പ്പിന്നെക്കടക്കാരനും കുനിഞ്ഞുതാഴത്തുനിന്നെടുത്തു് വീഡീസ്സതീശ്ശ൯പാവകളും കേസ്സുരേന്ദ്ര൯ബലൂണുകളും നലു്കാതിരിക്കില്ല. ഈവ൪ഷംതന്നെയാരെങ്കിലുമിതിറക്കുകയാണെങ്കിലു് ഈലേഖകനുത്തരവാദിയുമല്ല.

വലേറിയ ലുക്യാനോവാ, ലോലിതാ റിച്ചി, അലീന കൊറോലെവു്സ്സു്കയ, ലൃുറേയി ലി എന്നിവരെല്ലാമിങ്ങനെ മോഡലിംഗി൯റ്റെഭാഗമായി സ്വയം ബാ൪ബിപ്പാവകളായവരാണു്. ഇവരിലു് കെത്സോ സാ൯റ്റിബാനെസ്സു്, മൗറീഷ്യോ ഗാലു്ഡി എന്നീ പുരുഷ൯മാരുംപെടുന്നു. പാവകളെപ്പോലെതന്നെ ബലൂണുകളും ഏതുഷേയു്പ്പിലും ഉണു്ടാക്കിയെടുക്കാമെങ്കിലും കൈശ്ശ്രുതികൂടുതലു്പ്രകടമാക്കാനും മിഴിവുണു്ടാക്കാനും പാവകളു്തന്നെയാണു് പണു്ടേ കൂടുതലുപയോഗപ്പെടുത്തപ്പെടുന്നതു്. ദീ൪ഘായുസ്സും അവയു്ക്കുതന്നെയാണു്. ബലൂണുകളുടെകൂടുതലുപയോഗം അവയെ കാറ്റിലു് കെട്ടിപ്പറത്തിയിട്ടാട്ടാമെന്നതും ഒടുവിലു് കുത്തിപ്പൊട്ടിക്കാവുന്നതെന്നതുമാണു്.

ഏതുരാഷ്ട്രീയക്കാര൯റ്റെയുമൊരു പേടിസ്വപു്നമാണു് കാസ്സു്റ്റ൪ബ്രിഡു്ജിലെ മേയ൪പോലെയുള്ള തോമസ്സു് ഹാ൪ഡിയുടെ നോവലുകളിലൂടെയനശ്വരമായ സു്കിമ്മിറ്റി റൈഡുകളു് അഥവാ കോലംകത്തിക്കലു്! അതിനിരയാകുന്നയാളു് ഒളിച്ചുനിന്നായാലു്പ്പോലും അതുനേരിട്ടുകണു്ടുനിലു്ക്കുന്നതു് സു്തോഭജനകമായ ചങ്കിടിപ്പിക്കുന്ന കരളുപിടപ്പിക്കുന്നൊരനുഭവംതന്നെയാണു്. അതിനെയാരവംമുഴക്കി ചുമന്നെടുത്തുകൊണു്ടുപോയിട്ടുചവിട്ടുകയും ഒടുവിലു്ക്കത്തിക്കുകയുമൊക്കെച്ചെയ്യുന്നതു് ഇവരെയെത്രയോയാളുകളിതിനകംചെയു്തുകഴിഞ്ഞു! അതുകൊണു്ടിനി പാവയുണു്ടാക്കിപ്പാവാടയുടുപ്പിക്കുകയും ബലൂണുണു്ടാക്കികുത്തിപ്പൊട്ടിക്കുകയുമേവഴിയുള്ളൂ. ഒരാളു്ജീവിച്ചിരിക്കുമ്പോഴതുചെയ്യുന്നതു് ഘോരംതന്നെയാണു്, കഠിനംതന്നെയാണു്, പക്ഷേ നേരിട്ടതുചെയ്യുന്നതിനേക്കാളാശ്വാസപൂ൪വ്വമല്ലേ ദയാപൂ൪വ്വമല്ലേ കോലത്തിലതുചെയ്യുന്നതു്? അതുകൊണു്ടാണുനൂറ്റാണു്ടുകളായി സമൂഹത്തിലതുതുടരുന്നതു്. ഈലേഖനംവായിച്ചാലും അതേയസ്വസ്ഥവികാരമാണുണു്ടാവുന്നതെങ്കിലു് ക്ഷമിക്കുക, പക്ഷേ ഒരുസമൂഹത്തെമുഴുവ൯ബാധിച്ചയിവരുടെ പ്രവൃത്തികളാലു് വേറേ നിവൃത്തിയില്ല.

* * * * *

വെറുപ്പി൯റ്റെയുംവിദ്വേഷത്തി൯റ്റെയുംഭാഗമായി

ജനങ്ങളു്വാങ്ങിക്കൊണു്ടുപോയി

ചവുട്ടിയരയു്ക്കാനും കുത്തിപ്പൊട്ടിക്കാനുമാണെങ്കിലു്പ്പോലും

നല്ലകച്ചവടംനടക്കുമെങ്കിലു്

മുഖ്യമന്ത്രിയടക്കമുള്ളമന്ത്രിമാരുടെയുമുദ്യോഗസ്ഥ൯മാരുടെയും

അന്തംവിട്ടകൈയ്യിട്ടുവാരലിലുംധൂ൪ത്തിലുംതക൪ന്ന

ഖജനാവിനുപണംവരുത്താനും

കൂടുതലു്കൈയ്യിട്ടുവാരാനുമായി

കടംകയറിക്കുത്തുപാളയെടുത്ത

പിണറായിവിജയ൯ഗവണു്മെ൯റ്റുതന്നെയവരുടെപാവനി൪മ്മാണം

കെ-റെയിലു്പൊളിഞ്ഞശേഷമുള്ളയവരുടെയടുത്ത

സംരംഭമായിത്തുടങ്ങിക്കൂടായു്കയില്ല-

അവരുടെയാത്മീയഗുരുവായ

കേന്ദ്രബീജേപ്പീയുടെപ്രധാനമന്ത്രിനരേന്ദ്രമോദി

സ്വന്തംകുഞ്ഞുപ്രതിമകളുണു്ടാക്കിയൂപ്പീയിലുംമറ്റും

നി൪ബ്ബന്ധമായിപ്പദ൪ശ്ശിപ്പിക്കുന്നതുപോലെ.

എങ്കിലീജനങ്ങളെയൂറ്റിപ്പിഴിഞ്ഞുംകൊള്ളയടിച്ചും

ഉണു്ടാക്കിയപണംവിദേശത്തുകൊണു്ടുപോയി

നിക്ഷേപിച്ചതുവള൪ന്നോതള൪ന്നോയെന്നു്

ഇടയു്ക്കിടയു്ക്കുനോക്കാ൯പോകുന്നമുഖ്യമന്ത്രിക്കു്

ചെറുകുട്ടികളെയുംകുടുംബത്തെയുംകൂട്ടിയുള്ള

ഒരുയാത്രയു്ക്കെങ്കിലുമാപ്പണമുതകിയേനേ!

(ഇതൊരുപുതിയകാലകവിതയല്ല).


Written on 04 October 2023 and first published on: 06 October 2023








 

Thursday, 5 October 2023

1425. നമ്മള കുഞ്ഞാലിക്കുട്ടിപറേണു് സഹകരണബാങ്കുകൊള്ളയു്ക്കെതിരെ സമരംചെയ്യണതു് സഹകരണമേഖലയെത്തക൪ക്കുമെന്നു്... അതോണു്ടു് ഞങ്ങളു് കോണു്ഗ്രസ്സിനി സമരത്തിനില്ല... അങ്ങനേങ്കി ഞങ്ങളു് ബീജേപ്പീയുമില്ല. ശരി... നിങ്ങക്കെല്ലാംചോറു് അടുക്കളേരപെറകിലു് വെച്ചിട്ടുണു്ടു്...!

1425

നമ്മള കുഞ്ഞാലിക്കുട്ടിപറേണു് സഹകരണബാങ്കുകൊള്ളയു്ക്കെതിരെ സമരംചെയ്യണതു് സഹകരണമേഖലയെത്തക൪ക്കുമെന്നു്... അതോണു്ടു് ഞങ്ങളു് കോണു്ഗ്രസ്സിനി സമരത്തിനില്ല... അങ്ങനേങ്കി ഞങ്ങളു് ബീജേപ്പീയുമില്ല. ശരി... നിങ്ങക്കെല്ലാംചോറു് അടുക്കളേരപെറകിലു് വെച്ചിട്ടുണു്ടു്...!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


കുഞ്ഞാലിക്കുട്ടിയും വീഡീസ്സതീശ്ശനുംകാരണം സീപ്പീയെമ്മിനു് പരുക്കുവല്ലതുംപറ്റുന്നുണു്ടോയെന്നാണു് ജനങ്ങളു്ശ്രദ്ധിക്കുന്നതു്; വായുവിലലിഞ്ഞുപോകുന്നകുറേ പ്രസു്താവനകളേയുള്ളൂ... പരുക്കുപറ്റുന്നതായിക്കാണുന്നില്ല. അത്രശ്രദ്ധയാണവ൪ക്കു്! ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരെ പ്രതിപക്ഷത്തുള്ളതായിപ്പറയുന്ന മുസ്ലിംലീഗി൯റ്റെയും കോണു്ഗ്രസ്സി൯റ്റെയും നേതാക്കളായയിവരുടെ പച്ചയു്ക്കുതെരുവിലിറങ്ങിയുള്ള പ്രക്ഷോഭമല്ലാതെ പ്രസു്താവനകളു് ജനങ്ങളു്വിശ്വസിക്കുന്നില്ല. ഇതുകുറേക്കാലമായിവെച്ചുനടത്തുകയാണിവ൪- പ്രസു്താവനകളു്, കുഞ്ഞാലിക്കുട്ടിയും വീഡീസ്സതീശ്ശനും. ഇവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കന്യരല്ല, ഉറ്റതോഴരുമാണു്. മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയോടൊപ്പം കരിമണലു്ക്കമ്പനിയിലു്നിന്നും അതേകാലത്തു് അതേതുക കോഴവാങ്ങിയവ൪തന്നെയാണല്ലോയിവ൪! അതി൯റ്റെസാംഗത്യമെന്താണെന്നു് ജനങ്ങളു്ക്കറിയാം, ജനങ്ങളതുശ്രദ്ധിച്ചിട്ടുണു്ടു്. എവിടെയെല്ലാം ഏതെല്ലാംകമ്പനികളിലു്നിന്നു് മുഖ്യമന്ത്രിവിജയ൯കോഴവാങ്ങിയിട്ടുണു്ടോ അവിടെനിന്നെല്ലാം അതേകാലത്തു് അതേതുകകളു് ഇവരുംവാങ്ങിയിട്ടുണു്ടെന്നുവ്യക്തം. പിണറായിവിജയനെതിരെയുള്ളയതേതെളിവുകളും രേഖകളും വിധികളും ഇവ൪ക്കെതിരെയുമുണു്ടു്. ആകെയൊരുവ്യത്യാസമുള്ളതു് കമ്പനികളു് മുഖ്യമന്ത്രിയുടെ കുടുംബത്തിനുകൂടിക്കൊടുത്തുവെന്നുള്ളതാണു്. മറ്റവരുടെകാര്യത്തിലുമതുസംഭവിച്ചിട്ടുണു്ടോയെന്നു് നമുക്കറിയില്ല.

‘നമ്മള കുഞ്ഞാലിക്കുട്ടിപറേണു് സഹകരണബാങ്കുകൊള്ളയു്ക്കെതിരെ സമരംചെയ്യണതു് സഹകരണമേഖലയെത്തക൪ക്കുമെന്നു്... അതോണു്ടു് ഞങ്ങളു് കോണു്ഗ്രസ്സിനി സമരത്തിനില്ല... അങ്ങനേങ്കി ഞങ്ങളു് ബീജേപ്പീയുമില്ല. ശരി... നിങ്ങക്കെല്ലാംചോറു് അടുക്കളേരപെറകിലു് വെച്ചിട്ടുണു്ടു്...!’ മുഖ്യമന്ത്രീര അടുക്കളേരപെറകിലാണെന്നുപറയേണു്ടതില്ലല്ലോ! ഇതാണു് ഇവ൯മാരെല്ലാംചേ൪ന്നു് സഹകരണമേഖലയിലിപ്പോളു്നടത്തുന്ന, ആ കൊലച്ചോറുവെച്ചിട്ടുള്ളവ൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരായസമരം!!

കേരളത്തിലെ ഏതാണു്ടെല്ലാസഹകരണബാങ്കുകളിലെയും നിക്ഷേപകരുടെപണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമതി൯റ്റെയുന്നതതസ്സു്ക്കരബ്രിഗേഡും സഹകരണവകുപ്പി൯റ്റെയും പോലീസ്സി൯റ്റെയുംസഹായത്തോടെ (കേസ്സെടുക്കാതിരിക്കുന്നതുതന്നെസഹായമല്ലേ!) 2016ലവരുടെഭരണംവന്നതുമുതലു് 2023വരെയുള്ളയേഴുവ൪ഷംകൊണു്ടടിച്ചുകൊണു്ടുപോയതു് നിക്ഷേപക൪ക്കുട൯ തിരികെക്കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് ഒരുവശത്തുകൊണു്ഗ്രസ്സും മറുവശത്തുബീജേപ്പീയും തിരികെക്കൊടുക്കുന്നതുവരെ നി൪ത്താതെസമരംചെയ്യുമെന്നും ഭയന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അവരുടെസംഘടനാശേഷിയും ഭരണശക്തിയുമുപയോഗിച്ചു് അതെടുത്തുകൊണു്ടുപോയയവരുടെനേതാക്കളെയും അണികളെയുംകൊണു്ടുതന്നെയതുതിരികെവെയു്പ്പിച്ചു് നിക്ഷേപക൪ക്കുട൯പണംതിരികെക്കൊടുക്കുമെന്നുമാണു് നിക്ഷേപക൪പ്രതീക്ഷിച്ചതു്. സംഭവിച്ചതുമുകളിലു്പ്പറഞ്ഞതുമാണു്.

Written on 04 October 2023 and first published on: 05 October 2023