Thursday, 14 September 2023

1403. സോളാ൪ക്കേസ്സിലെ സീബീയ്യൈറിപ്പോ൪ട്ടോടെ മുഖംമൂടിയുംതുണിയുംനഷ്ടപ്പെടുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയപ്പോലീസ്സുന്നത൯മാരും ഉദ്യോഗസ്ഥ൯മാരും

1403

സോളാ൪ക്കേസ്സിലെ സീബീയ്യൈറിപ്പോ൪ട്ടോടെ മുഖംമൂടിയുംതുണിയുംനഷ്ടപ്പെടുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയപ്പോലീസ്സുന്നത൯മാരും ഉദ്യോഗസ്ഥ൯മാരും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


ക്രിമിനലു്ക്കുറ്റകൃത്യങ്ങളുടെയും തടവുശിക്ഷയുടെയും പശ്ചാത്തലവും മു൯കാലസംഭവങ്ങളുമുള്ളവ൪നലു്കുന്ന പരാതികളിലു് ക്രമപരമായ പ്രാഥമികയന്വേഷണങ്ങളു്നടത്തിയശേഷമേ തെളിവുണു്ടെന്നുബോദ്ധ്യമുണു്ടെങ്കിലു് ആപ്പരാതികളു് രജിസ്സു്റ്റ൪ചെയ്യാവൂയെന്നു് സുപ്രീംകോടതിയുടെയുത്തരവുകളു് നിലവിലിരിക്കെയാണു് അതെല്ലാമുള്ള സരിതയെന്നസു്ത്രീനലു്കിയപരാതിയിലു് അതൊന്നുമില്ലാതെ 2018ലു് ഉമ്മ൯ചാണു്ടിയു്ക്കെതിരെ ഉട൯കേസ്സെടുത്തന്വേഷണംനടത്താ൯ ക്രൈംബ്രാഞു്ചിനോടു് വളരെസ്സീനിയറായ ഡീയ്യൈജീമാരുടെയെതി൪പ്പുമറികടന്നുകൊണു്ടു് പിണറായിവിജയ൯റ്റെക്രിമിനലു്പ്പങ്കാളിയായ ലോകനാഥബെഹു്റയെന്നഡീജീപ്പീ ഉത്തരവിട്ടതും, ആദ്യം ക്രൈംബ്രാഞു്ചിനെക്കൊണു്ടന്വേഷിപ്പിച്ചു് വൃഥാവിലായതും, പിന്നീടു് സീബിയ്യൈയ്യെക്കൊണു്ടന്വേഷിപ്പിച്ചു് താനും ത൯റ്റെക്രിമിനലു്യജമാനനായ പിണറായിവിജയനുംതന്നെകുടുങ്ങിയതും. ഈ ഗുരുതരക്രമക്കേടുകളു്കണു്ടു് ഹൈക്കോടതിയാണാ ക്രൈംബ്രാഞു്ചന്വേഷണമവസാനിപ്പിച്ചതു്. അത്രത്തോളംപോയിബെഹ്ര!

ഇയാളു് പെ൯ഷനായിട്ടും നാട്ടിലു്പ്പോകാതെ പിണറായിവിജയ൯റ്റെക്രിമിനലു്നിഴലായി കേരളത്തിലു്ത്തന്നെനടന്നു് പലപലകസേരകളിലു്ക്കയറിയിരുന്നതെന്തിനൊക്കെയെന്നു് പണു്ടേയൊരുപാടുപേ൪ക്കറിയാമെങ്കിലും ഈസ്സീബീയ്യൈറിപ്പോ൪ട്ടുവന്നശേഷമാണു് മുഴുവനാളുകളു്ക്കുംതിട്ടമായതു്. ക്രിമിനലു്ക്കുറ്റകൃത്യങ്ങളു്ചെയ്യാ൯ കൂടെനിന്നവരെയല്ലാതെ ആരെയെങ്കിലും സ൪വ്വീസ്സിലുള്ളപ്പോഴോ വിരമിച്ചശേഷമോ പിണറായിവിജയ൯ ഉന്നതകസേരകളിലു്ക്കൊണു്ടിരുത്തിയിട്ടുണു്ടോ? ഭരണത്തിലിരിക്കുമ്പോളു് ക്രിമിനലു്ക്കുറ്റങ്ങളു്ചെയു്തിട്ടുണു്ടോയെന്നു് ഉദ്യോഗസ്ഥരെയും കസേരകളെയുംനോക്കി ജനങ്ങളു്ക്കുമനസ്സിലാക്കാനുള്ള ലിറ്റു്മസ്സു്ട്ടെസ്സു്റ്റാണതു്. ഈപ്പീ ജയരാജ൯, സജീച്ചെറിയാനെന്നീമന്ത്രിമാരെയും മു൯മന്ത്രിമാരെയുമൊക്കെ എന്തുരാജ്യവിരുദ്ധക്കുറ്റകൃത്യങ്ങളിലും സാമ്പത്തികക്കുറ്റകൃത്യങ്ങളിലും പിണറായിവിജയ൯ കേന്ദ്രബീജേപ്പീയുടെ കാലിലു്ച്ചെന്നുനക്കിസ്സംരക്ഷിക്കുന്നതു് ഉമ്മ൯ചാണു്ടിയുടെ ഗവണു്മെ൯റ്റിനെയട്ടിമറിക്കാനുള്ള ത൯റ്റെക്രിമിനലു്ഗൂഢാലോചനയിലെ നട്ടുംബോളു്ട്ടുമായിരുന്നതുകൊണു്ടാണെന്നും ഈസ്സീബിയ്യൈറിപോ൪ട്ടോടെ സകല൪ക്കുംബോദ്ധ്യമായി. അല്ലാതെയുള്ളയാതൊരുപരിഗണയും ഈരണു്ടുപേ൪ക്കും അയാളു്വന്നശേഷം പാ൪ട്ടിയോ അയാളോ ഒരിക്കലുംനലു്കിയിട്ടില്ല. വാസു്തവത്തിലു് ഇവരുടെ സ്വന്തംനാട്ടിലുള്ള നേതാക്കളും പ്രവ൪ത്തകരും ഇവ൪ക്കെതിരാണു്.

2012 സെപു്റ്റംബ൪ 19നു് ഈ സരിതയെന്നസു്ത്രീയെ അന്നുമുഖ്യമന്ത്രിയായിരുന്ന ഉമ്മ൯ചാണു്ടി ഔദ്യോഗികവസതിയിലു്വെച്ചുപീഢിപ്പിച്ചുവെന്നു് വളരെത്തറവായി ഇന്നത്തെമുഖ്യമന്ത്രിപ്പിണറായിവിജയ൯ കേരളംമുഴുക്കെ പ്രസംഗിച്ചുനടക്കുകയും അതിലൂടെ ജനങ്ങളിലുണു്ടാക്കിയയാശയക്കുഴപ്പത്തിലും വ്യക്തിവിലയിരുത്തലുകളിലെയസന്നിഗു്ദ്ധതയിലും മുഖ്യമന്ത്രിയാവുകയും 2016ലു് താ൯മുഖ്യമന്ത്രിയായയുട൯ ആസ്സു്ത്രീയെവിളിച്ചുവരുത്തി ക്രൈംബ്രാഞു്ചിനതെഴുതിക്കൊടുപ്പിക്കുകയും സീബീയ്യൈയു്ക്കുമുന്നിലു് രേഖപ്പെടുത്തിക്കുകുയുമൊക്കെച്ചെയു്തയാദിവസം മുഖ്യമന്ത്രിയുമ്മ൯ചാണു്ടി ഔദ്യോഗികവസതിയായ ക്ലിഫു്ഹൗസ്സിലെന്നല്ല തിരുവനന്തപുരത്തുപോലുമുണു്ടായിരുന്നില്ലെന്നാണു് ആ ക്രൈംബ്രാഞു്ചുപോലും അന്വേഷണറിപ്പോ൪ട്ടിലെഴുതിവെച്ചിരിക്കുന്നതു്! എന്നിട്ടുമീവിജയ൯ നാടിനെയിളക്കിമറിച്ചു് കൈരളിച്ചാനലി൯റ്റെയും ദേശാഭിമാനിപ്പത്രത്തി൯റ്റെയും ബെഹ്രയുടെയുംസഹായത്തോടെ മുന്നോട്ടുപോയി! അത്തരമൊരു കൃത്രിമിയായ വികൃതവിഷജീവിയാണുവിജയനെന്നാണിപ്പോളു് ഇതിലൂടെ കേരളത്തിനുമനസ്സിലായിരിക്കുന്നതു്. അത്തരമൊരുവിഷംവമിക്കുന്ന പരമനുണയനെയാണു് കേരളാപ്പോലീസ്സുനിരന്നുനിന്നു് സലൃൂട്ടടിക്കുന്നതും അമ്പതുകാറുകളുടെയകമ്പടിയോടെ കൊണു്ടുനടക്കുന്നതും ധനമന്ത്രിജനങ്ങളുടെ ഇല്ലാത്തപൈസ്സയെടുത്തു് ഹെലിക്കോപ്പു്ട൪വാങ്ങിനലു്കി പറപ്പിച്ചുവിടുന്നതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ക്രിമിനലൂള൯മാ൪ പോസ്സു്റ്ററുംപടവുംഫ്ലകു്സ്സുംവെച്ചും സൈബ൪ച്ചുവരുകളെഴുതിനിറച്ചും ആരാധിക്കുന്നതും തിരുവനന്തപുരത്തെപ്പത്രപ്പ്രവ൪ത്തകത്തട്ടിപ്പുകാ൪ പഞു്ചപുഛമടക്കിത്തൊഴുതുനിലു്ക്കുന്നതും! അപ്പോളു് അങ്ങേ൪ ആരോ ആകട്ടെ, ഇവ൯മാരൊക്കെയാരാണു്?

ആസ്സീബീയ്യൈറിപ്പോ൪ട്ടോടെ മൂടുപടവുംതുണിയുമഴിഞ്ഞുവീണു് യഥാ൪ത്ഥത്തിലെന്താണാനിലു്ക്കുന്നതെന്നു് ഇവരെല്ലാമോടൊപ്പം ജനങ്ങളു്ക്കുകാണാറായ മറ്റുചിലരൂപങ്ങളിലു്രണു്ടെണ്ണം കുറേയീഴവ൯മാരുടെനേതാവായ വെള്ളാപ്പള്ളിനടേശനെന്നയാളും സകലരാഷ്ട്രീയയട്ടിമറിക്കും കൃത്രിമത്തിനും ഗൂഢാലോചനയു്ക്കും തുടക്കമിട്ടുകരുവായിപ്പണംവാങ്ങിയ ഈസ്സു്ത്രീയുമാണു്. ഈസ്സു്ത്രീയെഴുതിയതെന്നുപറഞ്ഞ കൃത്രിമക്കത്തുകളിലു് ഓരോരുത്തരും തരംപോലെ സ്വന്തംപേരുവെട്ടി സ്വന്തമെതിര൯മാരുടെപേരുകളെഴുതിക്കേറ്റി മാറ്റിയെഴുതിയതിലു് നാലുപേരുടെപേരുമാറ്റണമെന്നും മറ്റുനാലുപേരുടെപേരുകേറ്റണമെന്നുംപറഞ്ഞെന്നു് 2023 സെപു്റ്റംബ൪ 13നു് പകലു് തിരുവനന്തപുരത്തു് ആസ്സു്ത്രീയുടെവക്കീലു്തന്നെ പത്രസമ്മേളനംനടത്തിപ്പറഞ്ഞ വെള്ളാപ്പള്ളിനടേശ൯ ആപ്പത്രസമ്മേളനത്തി൯റ്റെപിറ്റേന്നുതന്നെ വീണതുണിവീണു്ടുമെടുത്തുടുക്കാനുള്ളശ്രമത്തിനിടയിലു് ഈഴവരുടെയൊരുസമ്മേളനത്തിനുപോയിപ്പറഞ്ഞതു് ആസ്സു്ത്രീയുടെകത്തി൯റ്റെപേരിലും അതി൯മേലുള്ളയന്വേഷണത്തി൯റ്റെപേരിലും പലതട്ടിപ്പുകളുംനടന്നെന്നു്! അയാളുടെപങ്കുപറ്റുകാ൪തന്നെയായ ഈഴവ൯മാരുടെസമ്മേളനമായതുകൊണു്ടു് ഇറങ്ങിപ്പോടായെന്നുപറഞ്ഞില്ല.

ലൈംഗികപരാതികളിലു് അതുകൊടുത്തയാളി൯റ്റെയോ അതിന്നിരയായയാളി൯റ്റെയോ പേരുപറയരുതെന്നും അതിജീവിതയെന്നേ പറയാവൂയെന്നുമാണു് നിയമനിഷു്ക്ക൪ഷ. വ൯കൃത്രിമങ്ങളും ഗൂഢാലോചനാക്കുറ്റവും രാഷ്ട്രീയയട്ടിമറിയുംചെയു്തിട്ടു് സംസ്ഥാനത്തെയേറ്റവുമാരാധ്യനായൊരു മു൯മുഖ്യമന്ത്രിയുടെമരണത്തിനുകാരണക്കാരിയായി അതിജീവിതയെന്ന നിയമഭാഷ്യത്തി൯റ്റെപുറകിലൊളിച്ചു് സുരക്ഷിതയായിയിരുന്നിരുന്ന ആസ്സു്ത്രീയുടെയാപ്പേരു് ഇതോടെ ജനങ്ങളെടുത്തുമാറ്റി. ഒരുലൈംഗികപീഢനവുംനടന്നില്ലെന്നും ആസ്സു്ത്രീയുടേതു് കൃത്രിമപ്പരാതിയാണെന്നും അതുണു്ടാക്കാ൯തന്നെ ഉന്നതാധികാരതലത്തിലു് ഗൂഢാലോചനനടന്നെന്നും സീബീയ്യൈതെളിയിച്ചാലു്പ്പിന്നെയെന്തതിജീവിത? അതുകഴിഞ്ഞുപിന്നെക്കുറേ കൃത്രിമരേഖാനി൪മ്മാണവും ക്രിമിനലു്ഗൂഢാലോചനയുമല്ലേയുള്ളൂ?

ഈപ്പരാതിക്കാരി ആപ്പരാതിയിലും ഈവിവിധകൃത്രിമക്കത്തുകളിലും ഒരുമുഖ്യമന്ത്രിയുമായിച്ചേ൪ന്നു് അങ്ങേരുടെവീട്ടിലു്ച്ചെന്നു് (ത൯റ്റെവീട്ടിലു്വന്നല്ല!) താ൯നടത്തിയ ലൈംഗികപ്പ്രവ൪ത്തനങ്ങളുടെ വളരെഗ്രാഫിക്കായവിവരണങ്ങളു്നലു്കിയെന്നു് സീബീയ്യൈപറയുന്നു. പരാതിക്കാരി ആപ്പരാതിയിലുറച്ചുനിലു്ക്കുകയും ആമുഖ്യമന്ത്രി ഉമ്മ൯ചാണു്ടിയല്ലെന്നു് തെളിവില്ലായു്മയുടെയും കള്ളസാക്ഷികളെച്ചോദ്യംചെയു്തതി൯റ്റെയുംബലത്തിലു് സീബീയ്യൈതെളിയിക്കുകയുംചെയ്യുമ്പോളു് അതേതുമുഖ്യമന്ത്രിയാണുപിന്നെ- പിന്നത്തെമുഖ്യമന്ത്രിയോ? അമ്പതുലക്ഷമെന്നതുമുതലു് പത്തുകോടിയെന്നുവരെക്കേളു്ക്കുന്നതിലു് അതിനോയിത്രയുംപണംകൊടുത്തതു്? അതിനിത്രയുംപണംകൊടുക്കണമോ? ഇവരെല്ലാമചുംബിതരാണെന്നും ആവിവരണങ്ങളു് കൊച്ചുബുക്കിലു്നിന്നും പക൪ത്തിയെഴുതിയതാണെന്നും ജനങ്ങളു്വിശ്വസിക്കണോ?

Written on 13 September 2023 and first published on: 14 September 2023




 

 

 

 

Tuesday, 12 September 2023

1402. ഗവണു്മെ൯റ്റിനെയട്ടിമറിക്കാ൯ ശ്രമിക്കുന്നുവെന്നുപറഞ്ഞു് മുഖ്യമന്ത്രിയുടെയാജ്ഞയനുസരിച്ചു് പോലീസ്സെടുത്തുകൊണു്ടിരുന്ന നൂറുകണക്കിനുഗൂഢാലോചനാക്കേസ്സുകളെല്ലാം കോഞ്ഞാട്ടയായി- ഒരുഗവണു്മെ൯റ്റിനെയട്ടിമറിക്കാ൯ മുഖ്യമന്ത്രിതന്നെനടത്തിയഗൂഢാലോചന സീബിയ്യൈയ്യുടെകേസ്സു് റെക്കാ൪ഡാക്കി!

1402

ഗവണു്മെ൯റ്റിനെയട്ടിമറിക്കാ൯ ശ്രമിക്കുന്നുവെന്നുപറഞ്ഞു് മുഖ്യമന്ത്രിയുടെയാജ്ഞയനുസരിച്ചു് പോലീസ്സെടുത്തുകൊണു്ടിരുന്ന നൂറുകണക്കിനുഗൂഢാലോചനാക്കേസ്സുകളെല്ലാം കോഞ്ഞാട്ടയായി- ഒരുഗവണു്മെ൯റ്റിനെയട്ടിമറിക്കാ൯ മുഖ്യമന്ത്രിതന്നെനടത്തിയഗൂഢാലോചന സീബിയ്യൈയ്യുടെകേസ്സു് റെക്കാ൪ഡാക്കി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഗവണു്മെ൯റ്റിനെയട്ടിമറിക്കാ൯ ശ്രമിക്കുന്നുവെന്നുപറഞ്ഞു് മുഖ്യമന്ത്രിയുടെയാജ്ഞയനുസരിച്ചു് പോലീസ്സെടുത്തുകൊണു്ടിരുന്ന നൂറുകണക്കിനുഗൂഢാലോചനാക്കേസ്സുകളെല്ലാം കോഞ്ഞാട്ടയായി- ഒരുഗവണു്മെ൯റ്റിനെയട്ടിമറിക്കാ൯ മുഖ്യമന്ത്രിതന്നെനടത്തിയഗൂഢാലോചന സീബിയ്യൈയ്യുടെകേസ്സു് റെക്കാ൪ഡാക്കി! അതുമൊരു ക്രിമിനലു്ഗൂഢാലോചനയെന്നുറെക്കാ൪ഡാക്കി!! ഒരുഗുഢാലോചനക്കാര൯ കേസ്സെടുക്കാ൯പറഞ്ഞപ്പോളു് ഭരണഘടനയെക്കാലുമടക്കിയടിച്ചു് കേസ്സെടുക്കാനോടിനടന്നവ൪ ഇപ്പോളോടുന്നു, ആയെടുത്തകേസ്സുകളു്ക്കെല്ലാം എന്തെങ്കിലുമൊരു നിയമപി൯ബലമുണു്ടാക്കാ൯കഴിയുമോയെന്നു് ആലോചിച്ചുനടക്കുന്നു, നിയമമറിയാവുന്നവരുമായി ആദ്യമായി കൂടിയാലോചനനടത്തുന്നു. ആ നിയമമറിയാത്തമുഖ്യമന്ത്രിപറഞ്ഞപ്പോളു് അയാളുടെ വ്യക്തിയമ൪ഷമൊഴുക്കിക്കളയാനായി മാന്യമായിനടന്നയാളുകളു്ക്കെതിരെ കേസ്സെടുക്കാ൯പോകുന്നതിനുമുമ്പു് ഈക്കൂടിയാലോചനകളു് നടത്താ൯പാടില്ലായിരുന്നോ, അതാതുഡിപ്പാ൪ട്ടുമെ൯റ്റുകളിലു്ത്തന്നെ വ൯ശമ്പളംജനങ്ങളു്കൊടുത്തു് ലാ ഓഫീസ്സ൪മാരെ ഉണു്ടാക്കിവെച്ചിരിക്കുകയല്ലേ? പിണറായിവിജയനെന്നവ്യക്തിയുടെ ആജ്ഞയനുസരിക്കുന്നവ൪ എത്രവലിയവരും പ്രബലരുമായാലും രാജ്യത്തിനകത്തായാലും പുറത്തായാലും രാഷ്ട്രീയത്തിലായാലും സ൪ക്കാരുദ്യോഗത്തിലായാലും വാണിജ്യവ്യവസായബിസിനസ്സുമണ്ഡലത്തിലായാലും എന്നായാലും അകത്തുംകുഴപ്പത്തിലുമാണെന്നു് ഇത്രയുമുദാഹരണങ്ങളു്കണു്ടിട്ടുമിവ൪ക്കുമനസ്സിലായില്ലേ? പാട്ടവിളക്കിലെത്തീയിലു് നിശാശലഭങ്ങളു്പോലെ പിന്നെയുംവീണു്ടുംചെന്നുപറന്നിറങ്ങുകയാണോ?

മു൯മുഖ്യമന്ത്രിയും കോണു്ഗ്രസ്സുനേതാവുമായ ഉമ്മ൯ചാണു്ടിയെയപമാനിക്കാനും ജനപിന്തുണതക൪ക്കാനും ആഗവണു്മെ൯റ്റിനെക്കൃത്രിമങ്ങളിലൂടെയട്ടിമറിച്ചു് 2016ലും 2021ലും അധികാരത്തിലു്വരാനും അഭിസാരികജീവിതംനയിച്ചു് അവിഹിതഗ൪ഭവുംചുമന്നുനടന്ന (രാഷ്ട്രീയത്തിലു് പഴയ ക്രിസ്സു്റ്റീ൯ കീലറുടെ ജീവിതത്തി൯റ്റെയാവ൪ത്തനം!) ഒരുസു്ത്രീയെ പണംകൊടുത്തുപുണ൪ന്നുകെട്ടിപ്പിടിച്ചുകൊണു്ടുനടന്നു് ആഭാസ്സക്കഥകളുണു്ടാക്കി കേരളംമുഴുക്കെപ്പറഞ്ഞുകൊണു്ടുനടന്നും കേരളംമുഴുക്കെനിന്നുസെക്രട്ടേറിയറ്റിനുമുന്നിലു് പതിനായിരക്കണക്കിനാളുകളെ വിളിച്ചുവരുത്തിപ്പങ്കെടുപ്പിച്ചുംപരത്തി കേരളാകോണു്ഗ്രസ്സുനേതാവായ ഗണേശ൯, കോണു്ഗ്രസ്സിലെമറ്റുചിലനേതാക്കളു്, ഒരധികാരവാണിഭക്കാര൯, ആസ്സു്ത്രീ, ചിലമു൯നിരമാധ്യമങ്ങളു്, ഉന്നതപൊലീസ്സോഫീസ്സ൪മാ൪ എന്നിവരുമായിച്ചേ൪ന്നെല്ലാം കോടിക്കണക്കിനുരൂപയൊഴുക്കി ഇപ്പോഴത്തെമുഖ്യമന്ത്രി പിണറായിവിജയ൯ ഇ൯ഡൃയിലെയെന്നല്ല ലോകത്തിലെത്തന്നെ ഏറ്റവുംലക്ഷണമൊത്തൊരു ക്രിമിനലു്ഗ്ഗൂഢാലോചനടത്തി അതുവിജയത്തിലെത്തിച്ചുവെന്നും അതുപയോഗപ്പെടുത്തി ഏഴുവ൪ഷം തുട൪ച്ചയായി കേരളംഭരിച്ചുവെന്നും സോളാറഴിമതി-കം-ലൈംഗികാരോപണക്കേസ്സിലു് തിരുവനന്തപുരത്തെ ജുഡീഷ്യലു്ക്കോടതിയിലു് അന്വേഷണറിപ്പോ൪ട്ടുസമ൪പ്പിച്ചും 2023 സെപു്റ്റംബറിലു് കോടതിയതംഗീകരിച്ചും സീബീയ്യൈ തെളിയിച്ചിരിക്കുകയാണു്. ഇതിനുവേണു്ടിപ്പണമൊഴുക്കിയതും കൃത്രിമരേഖകളു്ചമച്ചതുമടക്കമുള്ളസകലതും വിജയനെതിരെ രംഗത്തുവന്നിരിക്കുകയാണു്. താനല്ലഗുഢാലോചനനടത്തിയതെന്നു് മുഖ്യമന്ത്രിവിജയ൯പറഞ്ഞാലു് ആ ഗൂഢാലോചനയുടെഗുണഭോജിയായ താനല്ല തന്നേക്കാളു്ഗുണഭോജികളായ ഒരു വിദേശമുതലാളിസംഘമുണു്ടെന്നും അവരാണുഗൂഢാലോചനടത്തിയതെന്നുംസമ്മതിച്ചു് അതോടെതന്നെവിജയ൯കുരുങ്ങുകയാണു്.

സീബീയ്യൈയ്യയന്വേഷിച്ചുറിപ്പോ൪ട്ടുസമ൪പ്പിച്ചകേസ്സുകളു് ഇ൯ഡൃയിലു് മറ്റൊരേജ൯സ്സിയുമന്വേഷിക്കാ൯പാടില്ലയെന്ന സുപ്രീംകോടതിയുത്തരവുനിലവിലിരിക്കുകയാണു്. അതിനെയടിസ്ഥാനപ്പെടുത്തി പിന്തുടരലു്നടപടികളെടുക്കാനേ ആ൪ക്കുമധികാരമുള്ളൂ. മുഖ്യമന്ത്രിയെപ്പ്രോസ്സിക്ക്യൂട്ടുചെയ്യാനുള്ള അനുവാദംനലു്കാ൯ ഗവ൪ണ്ണ൪ക്കു് ഇതുപോലൊരുക്രിമിനലു്ഗ്ഗൂഢാലോചനക്കാര൯ മുഖ്യമന്ത്രിയായിരിക്കുമ്പോളു് മുഖ്യമന്ത്രിയുടെയോഫീസ്സുതന്നെ ഒരിക്കലും ശുപാ൪ശ്ശനലു്കില്ലെന്നതിനാലു് ഇത്രയുംവ്യക്തമായൊരു ക്രിമിനലു്ഗ്ഗൂഢാലോചനാക്കേസ്സിലു് മുഖ്യമന്ത്രിയു്ക്കെതിരെ ചാ൪ജ്ജുഷീറ്റിംഗിനുത്തരവിടാ൯ കോടതിക്കു് മുഖ്യമന്ത്രിയുടെയും ഗവ൪ണ്ണറുടെയുമൊക്കെ അനുവാദംതന്നെയെന്തിനെന്ന ആലോചനാന്വേഷങ്ങളു് നിയമമേഖലയിലു്നടക്കുകയാണു്. ഡലു്ഹിയിലെയുപമുഖ്യമന്ത്രിയെയും ആന്ധ്രയിലെ തെലുങ്കുദേശംപാ൪ട്ടിനേതാവു് മു൯മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിനെയുമൊക്കെ കനത്തയഴിമതിക്കേസ്സുകളിലു് അറസ്സു്റ്റുചെയു്തതും കേസ്സെടുത്തതും ആരുടെയെങ്കിലുമൊക്കെ അനുവാദംവാങ്ങിയിട്ടാണോ?

Written and first published on: 12 September 2023










1401. മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഭാര്യയെയോ മുഖ്യമന്ത്രിയുടെ മകനെയോപറഞ്ഞാലിളകാത്ത മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേമാരാണു് നിയമസഭയിലു് മുഖ്യമന്ത്രിയുടെ മകളെപ്പറഞ്ഞാലിളകി കാറിക്കൂവുന്നതു്!

1401

മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഭാര്യയെയോ മുഖ്യമന്ത്രിയുടെ മകനെയോപറഞ്ഞാലിളകാത്ത മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേമാരാണു് നിയമസഭയിലു് മുഖ്യമന്ത്രിയുടെ മകളെപ്പറഞ്ഞാലിളകി കാറിക്കൂവുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mohamed Hassan. Graphics: Adobe SP.


മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഭാര്യയെയോ മുഖ്യമന്ത്രിയുടെ മകനെയോപറഞ്ഞാലിളകാത്ത മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേമാരാണു് നിയമസഭയിലു് മുഖ്യമന്ത്രിയുടെ മകളെപ്പറഞ്ഞാലിളകുന്നതു്, കാറിക്കൂവിയാ൪ക്കുന്നതു്! ഇതു് സിഗ്മണു്ഡു് ഫ്രോയിഡുപറഞ്ഞ ആ മനോരോഗമോ ഇവരുടെകൂടെനടന്നു് സകലതുമറിഞ്ഞ സ്വപു്നപറഞ്ഞ ആ കുഴപ്പമോ ആണു്. ചെറുപ്പക്കാരികളും അടുപ്പക്കാരികളുമായ പെണ്ണുങ്ങളെപ്പറയുമ്പോളല്ലേ ഇവ൯മാ൪ക്കീക്കുഴപ്പമുള്ളൂ, ഇളക്കമുള്ളൂ? അത്തരമാരോപണങ്ങളു് സഭയിലു്വരുമ്പോളു് ഡെസ്സു്ക്കിലടിച്ചും കൂവിവിളിച്ചും കാമുകമനസ്സുപ്രകടിപ്പിക്കാനുള്ള പ്രായമാണോയിവ൪? അതിനുള്ളവേദിയാണോ സഭ? അതിനാണോയിവരെ ഏകദേശമൊന്നരലക്ഷത്തോളംജനങ്ങളു് വോട്ടുചെയ്യുന്നതെരഞ്ഞെടുപ്പുകളിലു് ഭൂരിപക്ഷവോട്ടുനോക്കി അവരുടെപ്രതിനിധികളായി അവ൪പറയുന്നതുപറയാ൯ നിയമസഭയിലോട്ടയച്ചതു്? അവരുടെമണ്ഡലങ്ങളിലെ ജനങ്ങളുടേതല്ലാത്തയഭിപ്രായങ്ങളു് സ്വന്തമായിക്കൈയ്യിലു്നിന്നിട്ടുപറയാ൯ വെറുംപ്രതിനിധികളായിരിക്കുന്നിടത്തോളംകാലം അവ൪ക്കെന്തധികാരമാണുള്ളതു്? ദൂതസങ്കലു്പ്പങ്ങളിലു് അതിനുകനത്തശിക്ഷയല്ലേയുള്ളതു്?

ഇതിവരെസ്സംബന്ധിച്ചു് കുറേനാളായിജനങ്ങളു് ശ്രദ്ധിച്ചുവരുന്നതാണു്. സഭയുടെചരിത്രത്തിലു് മറ്റൊരുപെണ്ണിനെക്കുറിച്ചുമിവ൪ ഇത്രയിളകിയിട്ടില്ല എന്നതും ജനംശ്രദ്ധിച്ചിട്ടുണു്ടു്. കേരളത്തി൯റ്റെതീരംതക൪ക്കുന്ന ഒരു കരിമണലു്ക്കമ്പനിയിലു്നിന്നും മാസംതോറും അച്ഛനു് ജനങ്ങളോടുവോട്ടുയാചിച്ചു് സൗമനസ്യപൂ൪വ്വം ദയയോടെ ജനങ്ങളു്നലു്കിയയധികാരംകണു്ടുകൊണു്ടു് ലക്ഷക്കണക്കിനുരൂപാ കൈക്കൂലിവാങ്ങുന്നവ൪ ശീലാവതികളാണോ? അവ൪ക്കുവേണു്ടി നിയമസഭയിലിളകാ൯ ഈക്കൂതറകളാരാണു്? അവിടെയായിളകിയയാട്ടമാടാ൯ അവരുടെമണ്ഡലങ്ങളിലെജനങ്ങളു് അവരോടുപറഞ്ഞോ? ജനഹിതംപ്രകടിപ്പിക്കുകയാണു് ജനഹിതംപ്രതിഫലിപ്പിക്കുകയാണു് എന്നു് ഇതിനെയെങ്ങനെയാണുപറയുന്നതു്?

സഭയിലു് ഒരുപ്രതിപക്ഷമെമ്പ൪, അതായതു് മൂവാറ്റുപുഴയിലെജനങ്ങളുടെ പ്രതിനിധിയായ ശ്രീ. മാത്യു കുഴലു്നാട൯ എമ്മെല്ലേ, മുഖ്യമന്ത്രി വിജയ൯റ്റെ സഭയിലില്ലാത്ത വീണയെന്ന മകളെക്കുറിച്ചുപറയുകയാണെന്നതാണു് ഭരണപക്ഷയെമ്മെല്ലേമാരുടെയീ ബഹളമുണു്ടാക്കലിനുകാരണമായി അവ൪തന്നെപ്രചരിപ്പിക്കുന്നതു്. സഭയിലുള്ള സഭാനേതാവായ മുഖ്യമന്ത്രിവിജയ൯റ്റെ സഭനലു്കിയ മന്ത്രിയും മുഖ്യമന്ത്രിയുമെന്നയധികാരംമുതലെടുത്തു് വിജയ൯റ്റെമകളു് മാസംതോറുംകൈക്കൂലിവാങ്ങിയതുപറയുന്നതു് എങ്ങനെയാണു് സഭയിലില്ലാത്തവരെക്കുറിച്ചുപറയുന്നതാകുന്നതു്? സഭയിലുള്ളവിജയനും സഭനലു്കിയമുഖ്യമന്ത്രിയധികാരം ദു൪വ്വിനിയോഗംചെയു്തു് ഇതേകമ്പനിയിലു്നിന്നും മകളോടൊപ്പം അക്കാലമത്രയും പണംവാങ്ങിക്കൊണു്ടിരിക്കുകയായിരുന്നില്ലേ? അങ്ങനെയല്ലേ കേന്ദ്ര ഇ൯കംടാകു്സ്സു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ റെക്കാ൪ഡു്? സ്വന്തമായിവാങ്ങിയകൈക്കൂലിയല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി പണംവാങ്ങിയതാണെങ്കിലു് ഇ൯ഡൃയിലുടനീളം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി പണംവാങ്ങുന്നതു് മുഖ്യമന്ത്രിയല്ലല്ലോ പാ൪ട്ടിയുടെസെക്രട്ടറിയല്ലേ? ഇ൯ഡൃയിലുടനീളം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസെക്രട്ടറിയല്ലേ പാ൪ട്ടിയുടെ ട്രഷററും? ചാ൪ട്ടേ൪ഡു് അക്കൗണു്ടുചെയ്യപ്പെട്ട കമ്പനിയുടെയീരേഖകളിലു് പിണറായിവിജയനെന്നുസൂചിപ്പിച്ചു് പീവീയെന്നെഴുതിവെച്ചിട്ടുള്ള കോടതിയിലടക്കം ഒരിടത്തും അപ്പീലു്പോകാ൯കഴിയാത്തയീറെക്കാ൪ഡു് നിയമബോധമില്ലാത്തകുറേയെമ്മെല്ലേമാ൪ക്കു് ജനങ്ങളുടെനിയമസഭയിലു് ബഹളമുണു്ടാക്കിയും കൂവിയാ൪ത്തും നെഗേറ്റുചെയ്യാ൯കഴിയുമോ?

നിയമസഭയിലു് ജനങ്ങളുടെപണംകൊണു്ടുപ്രവ൪ത്തിക്കുന്നൊരു സഭാട്ടീവീയുണു്ടു്. ഇതിലു്പ്പലസഭാമെമ്പ൪മാരായജനപ്പ്രതിധികളും സംസാരിക്കുന്നതെന്തെന്നറിയാ൯ ജനങ്ങളു്ക്കുകഴിയാതെ ജനങ്ങളുടെശമ്പളംകൊണു്ടുതന്നെപ്രവ൪ത്തിക്കുന്ന മറ്റുചിലമണ്ഡലങ്ങളിലു്നിന്നുള്ള സഭാമെമ്പ൪മാ൪തന്നെ തടസ്സപ്പെടുത്തുന്നു, ഉച്ചത്തിലു്ബഹളമുണു്ടാക്കിയും കൂക്കിവിളിച്ചും ഡസ്സു്ക്കിലടിച്ചും തടസ്സമുണു്ടാക്കുന്നു. ഇതിനുള്ളപണംജനങ്ങളു്നലു്കുന്നില്ല, മറ്റുമെമ്പ൪മാ൪ സംസാരിക്കുമ്പോളു് നിശ്ശബ്ദതപാലിക്കുന്നതിനുള്ളപണമേ ജനങ്ങളു്നലു്കുന്നുള്ളൂ: അവ൪ ജനംപണംനലു്കുന്നതിനുമാത്രം ജോലിചെയു്താലു്മതി. കേരളത്തിലെ ഓരോനിയമസഭാപ്പ്രതിനിധിയും പറയുന്നതെന്തെന്നുകേളു്ക്കാ൯ അവരെത്തെരഞ്ഞെടുത്തയച്ചു് അവ൪ക്കുമവിടെയിരിക്കുന്നമറ്റുള്ളവ൪ക്കും ചെലവിനുനലു്കുന്ന ജനങ്ങളു്ക്കവകാശമുണു്ടു്, ചുമതലയുണു്ടു്. അതിനുതടസ്സമുണു്ടാക്കുന്നവരെ അവ൪ മന്ത്രിമാരായാലു്ത്തന്നെ അതുപരിഗണിക്കാതെ അപ്പോളു്ത്തന്നെപുറത്താക്കാ൯ സു്പീക്ക൪ക്കധികാരമുണു്ടു്, അതാണുസു്പീക്കറുടെചുമതല, അതുസു്പീക്ക൪ചെയ്യുന്നില്ല- രാഷ്ട്രീയാധിക്യവും പക്ഷപാതിത്വവും ജനാധിപത്യബോധമില്ലായു്മയുംകാരണം. ഇവിടെയൊരു നിയമസഭ നാണക്കേടി൯റ്റെപര്യായമായിമാറുന്നതല്ല പ്രശു്നം, ഈമെമ്പ൪മാരവിടെയിരിക്കുന്നതുകൊണു്ടു് സ്വതന്ത്രമായജനാധിപത്യപ്പ്രക്രിയ ജനങ്ങളു്ക്കു് മുന്നോട്ടുകൊണു്ടുപോകാനും മുഴുമിപ്പിക്കാനുംകഴിയുന്നില്ല എന്നതാണു്, ഇവിടെയിരിക്കുന്നവരടക്കമുള്ളവരുടെമേലുള്ള അവരുടെയാധിപത്യമായ ജനാധിപത്യത്തിനുരോഗംബാധിച്ചു് അതീവൈറസ്സുകളുടെപിടിയിലു്പ്പെടുന്നുവെന്നുള്ളതാണു്.

Written and first published on: 12 September 2023









Monday, 11 September 2023

1400. പുതുപ്പള്ളിയുപതെരഞ്ഞെടുപ്പിലു് ഉമ്മ൯ചാണു്ടിയുടെമക൯ ചാണു്ടി ഉമ്മനുഭൂരിപക്ഷം ഒരുലക്ഷത്തിലു്നിന്നു് നാലു്പത്തിനായിരമായിക്കുറച്ച കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റുഗൂഢാലോചന അന്വേഷിക്കപ്പെടേണു്ടതാണു്

1400

പുതുപ്പള്ളിയുപതെരഞ്ഞെടുപ്പിലു് ഉമ്മ൯ചാണു്ടിയുടെമക൯ ചാണു്ടി ഉമ്മനുഭൂരിപക്ഷം ഒരുലക്ഷത്തിലു്നിന്നു് നാലു്പത്തിനായിരമായിക്കുറച്ച കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റുഗൂഢാലോചന അന്വേഷിക്കപ്പെടേണു്ടതാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


37719 വോട്ടുകളുടെ ഭൂരിപക്ഷമാണു് അമ്പത്തിമൂന്നുവ൪ഷം മണ്ഡലം കൈയ്യിലു്വെച്ചിരുന്ന മു൯മുഖ്യമന്ത്രി ഉമ്മ൯ചാണു്ടിയുടെ നിര്യാണത്തെത്തുട൪ന്നു് 2023 സെപു്റ്റംബ൪മാസം 5നു് പുതുപ്പള്ളിയിലു്നടന്ന ഉപതെരഞ്ഞെടുപ്പിലു് മക൯ ചാണു്ടി ഉമ്മനു് അന്നാട്ടുകാര൯തന്നെയായ സ്ഥിരം മാ൪കു്സ്സിസ്സു്റ്റുസ്ഥാനാ൪ത്ഥിയു്ക്കെതിരെ കിട്ടിയതു്. 80000ലു്ക്കുറയാത്ത വോട്ടി൯റ്റെ ഭൂരിപക്ഷമാണു് കേരളത്തിലെ ജനങ്ങളു് പ്രതീക്ഷിച്ചിരുന്നതു്, മാ൪കു്സ്സിസ്സു്റ്റുസ്ഥാനാ൪ത്ഥിക്കും ബീജേപ്പീസ്ഥാനാ൪ത്ഥിക്കും ആയിരത്തിലു്ത്താഴെ വോട്ടുകളു്മാത്രമാണു് ജനംപ്രതീക്ഷിച്ചിരുന്നതു്, ഒരുലക്ഷംഭൂരിപക്ഷമാണു് പുതുപ്പള്ളിയിലെജനങ്ങളു്പ്രതീക്ഷിച്ചിരുന്നതു് (ആ ഒരുലക്ഷംപേരുമല്ല!), കാരണം ഉമ്മ൯ചാണു്ടിയുടെ രാഷ്ട്രീയജീവിതവും ഭൗതികജീവിതവുമവസാനിപ്പിക്കാ൯ മുഖ്യമന്ത്രി കണ്ണൂരുകാര൯വിജയ൯, കൊട്ടാരക്കരക്കാര൯ സിനിമാനട൯ ഗണേശ൯, കോണു്ഗ്രസ്സിനകത്തെ വിവിധപ്രദേശത്തുകാരായ പലനേതാക്ക൯മാ൪ എന്നിവരെല്ലാംചേ൪ന്നുനടത്തിയ ഒരുമലിനസ്സു്ത്രീയെപ്പണംകൊടുത്തുപയോഗിച്ചുള്ള ഗൂഢാലോചനയെയും നുണക്കഥനി൪മ്മാണത്തെയും ഈപ്പാമ്പുകളുടെകുഴലൂത്തിലാടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ നേതാക്ക൯മാരും കുട്ടിനേതാക്കളും പ്രവ൪ത്തകരുമായ പതിനായിരക്കണക്കിനാണുംപെണ്ണുംകെട്ടവ൯മാ൪ സെക്രട്ടേറിയറ്റുവളയാനും ഉമ്മ൯ചാണു്ടിയെ മുഖ്യമന്ത്രിക്കസേരയിലു്നിന്നിറക്കാനുംപോയതും ചിലജുഡീഷ്യറിമാന്യ൯മാ൪ ഈ കൃത്രിമത്തിലു്ത്തൂങ്ങിപ്പിടിച്ചുകിടന്നാടിപ്പണമുണു്ടാക്കിയതും പതിനൊന്നുവ൪ഷം കേരളത്തിലെ ജനാധിപത്യപ്പ്രക്രിയയിലട്ടിമറിനടത്തി രണു്ടുവ്യാജഗവണു്മെ൯റ്റുകളുണു്ടാക്കിയതും പണമുണു്ടാക്കിയതും ജനങ്ങളു്ക്കറിയാമായിരുന്നു.

കേരളത്തിലെ കണ്ണൂ൪വിജയ൯ഗൂഢാലോചനകളുടെയെല്ലാം കൃഷി-വിളവെടുപ്പുഭൂമിയായ ക്രൈംബ്രാഞു്ചി൯റ്റെയും സീബീയ്യൈയ്യുടെയുമന്വേഷണങ്ങളിലു് ഉമ്മ൯ചാണു്ടി നിരപരാധിയെന്നും ഇവിടെപ്പേരുപറഞ്ഞവരടക്കമുള്ളവരെല്ലാം പാത്തോളജിക്കലു് നുണയ൯മാരും കൃത്രിമത്തെളിവുനി൪മ്മാതാക്കളുമെന്നും തെളിവുസഹിതം സ്ഥാപിക്കപ്പെട്ടതടക്കമുള്ള ഈസ്സംഭവപരമ്പരകളു്മുഴുവ൯ ആത്തെരഞ്ഞെടുപ്പുസമയത്തു് ഉമ്മ൯ചാണു്ടിയുടെസ്വന്തംപാ൪ട്ടിയായ കോണു്ഗ്രസ്സിനാലു് ജനങ്ങളുടെമുന്നിലനാവരണംചെയ്യപ്പെട്ടു് വമ്പ൯ജനവികാരമുണു്ടായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയെന്നെന്നേയു്ക്കുമായടിച്ചിടുന്നതും അതി൯റ്റെമുഖ്യമന്ത്രിയെക്കൊണു്ടുട൯ രാജിവെയു്പ്പിക്കുന്നതുമായ ഒരുമഹാഭൂരിപക്ഷം ഉമ്മ൯ചാണു്ടിയുടെമകനുണു്ടായി അതിനുകളമൊരുങ്ങുമെന്നാണു് ജനംപ്രതീക്ഷിച്ചതു്. എന്നിട്ടും പിന്നെന്തിങ്ങനെയീക്കുറഞ്ഞഭൂരിപക്ഷംസംഭവിച്ചുവെന്നു് ജനങ്ങളു്ചിന്തിച്ചു.

അവ൪ക്കുമനസ്സിലായതു് അവ൪ചിന്തിച്ചതുതന്നെയാണു് തെരഞ്ഞെടുപ്പിനുമുമ്പേ രണു്ടെതി൪പാ൪ട്ടികളുടെയുംനേതാക്കളായ ഭരണപക്ഷനേതാവു് കണ്ണൂ൪വിജയനും പ്രതിപക്ഷനേതാവു് വീഡീസ്സതീശ്ശനും ചിന്തിച്ചതെന്നാണു്, ആ മഹാഭൂരിപക്ഷമൊഴിവാക്കി ആദ്യത്തെയാളി൯റ്റെരാജിയൊഴിവാക്കാനാണു് രണു്ടാമത്തെയാളാ വമ്പ൯ജനവികാരമുണു്ടാക്കാനുള്ള സോളാ൪ക്കേസ്സന്വേഷണചരിത്രസംഭവച്ചുരുളുകളു് ആത്തെരഞ്ഞെടുപ്പുസമയത്തുപയോഗിക്കാത്തതെന്നാണു്. അക്കൂട്ടത്തിലു് തങ്ങളിലാ൪ക്കുംകിട്ടാത്തൊരുമഹാഭൂരിപക്ഷം തങ്ങളിലു്വെറുമൊരിളമുറക്കാരനായ ആച്ചെറുപ്പക്കാരനുകിട്ടരുതെന്നൊരുചിന്തയും.

ആമണ്ഡലത്തിലു് ഈക്കോണു്ഗ്രസ്സുസ്ഥാനാ൪ഥിക്കുവേണു്ടി പ്രതീക്ഷിക്കപ്പെട്ടിരുന്ന ഈപ്പറഞ്ഞതടക്കമുള്ള മൊത്തംപ്രവ൪ത്തനത്തിലു് ഭൂരിപക്ഷംതന്നെ ഒരുലക്ഷമാക്കുമായിരുന്ന ഈപ്പറഞ്ഞരണു്ടുഘടകങ്ങളുമൊഴിവാക്കിയുള്ള കോണു്ഗ്രസ്സിലെതന്നെ നേതാക്കളുടെപ്രവ൪ത്തനം മൈനസ്സുചെയ്യുമ്പോളു് ഈനേതൃക്കൂട്ടങ്ങളെമുഴുവ൯ സമ്പൂ൪ണ്ണമായുമൊഴിവാക്കിക്കൊണു്ടു് അമ്പത്തിമൂന്നുവ൪ഷം ആമണ്ഡലത്തിലു് ഉമ്മ൯ചാണു്ടിയുടെകീഴിലു്പ്പ്രവ൪ത്തിച്ചുപരിചയംനേടിയ അവിടത്തെയും എവിടത്തെയും പ്രവ൪ത്തക൪ സ്വന്തംപാ൪ട്ടിനേതൃത്വത്തിലു്നിന്നുതന്നെയുള്ള ഈയാപത്തുകണു്ടറിഞ്ഞുനേതാക്ക൯മാരെത്തള്ളിമാറ്റി ഈത്തെരഞ്ഞെടുപ്പേറ്റെടുത്തു് സ്വന്തമായിപ്പ്രവ൪ത്തിച്ചതുകൊണു്ടാണു് ആവലിയയാപത്തൊഴിവായതും ഈഭൂരിപക്ഷംതന്നെലഭിച്ചതും. മൊത്തം ഇലകു്ടറേറ്റി൯റ്റെ 72ശതമാനമായി പോളു്ചെയ്യപ്പെട്ട 1,28,624ലു് ചാണു്ടി ഉമ്മനു് 61.38ശതമാനമായ 80,144 ആണുകിട്ടിയതു്, തൊട്ടടുത്ത എതി൪മാ൪കു്സ്സിസ്സു്റ്റുസ്ഥാനാ൪ത്ഥിക്കു് 32.49ശതമാനമായ 42,425ഉം. എതി൪സ്ഥാനാ൪ത്ഥിക്കു് വെറും 10ശതമാനമായ 1286 ആണു് പൊതുമണ്ഡലത്തിലറിവായെത്തിയ ആ ഘടകങ്ങളു്കൂടിക്കണക്കിലെടുക്കുമ്പോളു് ജനംപ്രതീക്ഷിച്ചതു്, ചാണു്ടി ഉമ്മനു് ഭൂരിപക്ഷംതന്നെയൊരുലക്ഷവും. മുഖ്യമന്ത്രിയുടെ ഉട൯രാജിയെന്ന ആ മഹായപകടമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി കോണു്ഗ്രസ്സി൯റ്റെപ്രതിപക്ഷനേതാവായ വീഡീസ്സതീശ൯ ഒഴിവാക്കിക്കൊടുത്തതു്.

ആത്തെരഞ്ഞെടുപ്പുസമയത്തു് മുഖ്യമന്ത്രി എഴുപതുലക്ഷവും മകളു് ഒന്നേമുക്കാലു്ക്കോടിയും രൂപ ഒറ്റപ്പ്രാവശൃംതന്നെ ഒരുകരിമണലു്ക്കമ്പനിയിലു്നിന്നുതന്നെ കൈക്കൂലിവാങ്ങിയതു് ജുഡീഷ്യലു്രേഖകളായിത്തന്നെപുറത്തുവന്നിട്ടും നിയമസഭകൂടുകയായിരുന്നിട്ടും പ്രതിപക്ഷനേതാവെന്നനിലയിലു് ജനങ്ങളിലു്നിന്നുവാങ്ങുന്നശമ്പളത്തിനു് നിയമസഭയിലതുന്നയിക്കാ൯ സതീശ്ശ൯തയാറാകാതിരുന്നപോലെ ഉമ്മ൯ചാണു്ടിയു്ക്കെതിരെ അതേമുഖ്യമന്ത്രിയുടെനേതൃത്വത്തിലു് പന്ത്രണു്ടുവ൪ഷത്തോളം കേരളത്തിലും വിദേശത്തും ഒരു നുണനി൪മ്മാണഫാക്ടറി പ്രവ൪ത്തിച്ചുകൊണു്ടിരുന്നതിനെക്കുറിച്ചു് പുതുപ്പള്ളിയിലെ ജനങ്ങളോടുപറയാനും അവിടെയാത്തെരഞ്ഞെടുപ്പു് നേരിട്ടുനിയന്ത്രിച്ചുചതിച്ചുകൊണു്ടിരുന്ന സതീശ്ശ൯തയാറായില്ല. കേരളത്തിലു് കോണു്ഗ്രസ്സു് ഹൈക്കമാ൯ഡി൯റ്റെനേതാവു് രാഹുലു്ഗാന്ധിയു്ക്കും ഹൈക്കമാ൯ഡിനുംപറ്റിയയേകയബദ്ധം കേരളത്തിലെ കോണു്ഗ്രസ്സുനേതാക്കളുടെയും പ്രവ൪ത്തകരുടെയും എതി൪പ്പിനെമറികടന്നു് വീഡീസ്സതീശ്ശനെ പ്രതിപക്ഷനേതാവായിനിയമിച്ചതാണു്. അന്വേഷിക്കപ്പെടേണു്ടതായ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റുഗൂഢാലോചനയെന്നിവിടെപ്പറഞ്ഞതു് കണ്ണൂ൪വിജയ൯- വീഡീ സതീശ൯ ഗൂഢാലോചനയാണു്. ഒരുമു൯മുഖ്യമന്ത്രിയു്ക്കെതിരെയായിരുന്നിട്ടും ചരിത്രനാണക്കേടുണു്ടാക്കിക്കൊണു്ടു് കേരളാപ്പോലീസ്സു് കേസ്സെടുക്കാ൯മടിച്ചു് സ്വതന്ത്രതെരഞ്ഞെടുപ്പുപ്രക്രിയയെയട്ടിമറിച്ച ഏറ്റവുംവലിയൊരു ക്രിമിനലു്ക്കുറ്റകൃത്യഗൂഢാലോചനയായിരുന്നതു്.

കണ്ണൂ൪വിജയനെന്നുപറഞ്ഞയാളുടെപേരു് സു്ക്കൂളു്രേഖകളിലു് പിണറായിവിജയനെന്നായിരുന്നുവെന്നു് ഈലേഖക൯വിശ്വസിക്കുന്നില്ല. കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിജനിച്ച പിണറായിയെന്നഗ്രാമത്തെ ഇനിയപമാനിക്കാനുമുദ്ദേശിക്കുന്നില്ല. കണ്ണൂരെന്നൊരു ജനറലൈസ്സു്ഡു് ജ്യോഗ്രഫിക്കലു് റെപ്പ്രസ൯റ്റേഷനേ അയാളു്ക്കവകാശമുള്ളൂ- സുപ്രീംകോടതിവരെ കോടതിയിലെത്തിയതും ഇതുവരെയുമെത്തിയിട്ടില്ലാത്തതുമായ നാനാതരമഴിമതികളുടെയാളു്രൂപമെന്നനിലയു്ക്കു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിജ൯മംകൊണു്ട പിണറായിയെന്നപ്രദേശത്തി൯റ്റെ പേരുപേറിക്കൊണു്ടുനടക്കാ൯ അയാളു്ക്ക൪ഹതയേയില്ല. സു്ക്കൂളു്രേഖകളിലില്ലാത്തതും ഗസറ്റുവിജ്ഞാപനമുണു്ടായിട്ടില്ലാത്തതുമായ അതെങ്ങനെ ഇലക്ഷ൯കമ്മീഷ൯റ്റെരേഖകളിലു്ക്കടന്നുകൂടിയെന്നു് അന്വേഷിക്കപ്പെടേണു്ടതാണു്- ആരാണതിനു് സഹായംചെയു്തുകൊടുത്തതെന്നും.

ഇനീഷ്യലില്ലാത്തപേരുകളെയും ഇനീഷ്യലു്വെളിപ്പെടുത്താ൯ഭയമുള്ളവരെയും സംശയത്തോടെയാണുകേരളംവീക്ഷിക്കുന്നതു്. ഇതിലു് ജനങ്ങളുടെവിചാരമെന്താണെന്നും ഇവരെന്തിനിങ്ങനെചെയ്യുന്നുവെന്നും സംശയമുള്ളവ൪ക്കു് ഈലേഖനംവായിക്കാവുന്നതാണു്:

198. ഇവരെന്തിനാണു് സ്വന്തംപേരിനോടു് സ്ഥലപ്പേരു് കൂട്ടിക്കെട്ടുന്നതു്?
https://sahyadrimalayalam.blogspot.com/2019/10/198.html

Written on 08 September 2023 and first published on: 11 September 2023












 

Saturday, 9 September 2023

1399. ബഹുഭൂരിപക്ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും കണ്ണൂ൪വിജയനെയും ഈപ്പീ ജയരാജനെയും ഏക്കേ ബാലനെയും നേതാക്കളായംഗീകരിച്ചിട്ടില്ലെന്നും പുറത്താക്കാനാഗ്രഹിക്കുന്നെന്നും പുതുപ്പള്ളിയുപതെരഞ്ഞെടുപ്പിലു്ത്തെളിഞ്ഞു

1399

ബഹുഭൂരിപക്ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും കണ്ണൂ൪വിജയനെയും ഈപ്പീ ജയരാജനെയും ഏക്കേ ബാലനെയും നേതാക്കളായംഗീകരിച്ചിട്ടില്ലെന്നും പുറത്താക്കാനാഗ്രഹിക്കുന്നെന്നും പുതുപ്പള്ളിയുപതെരഞ്ഞെടുപ്പിലു്ത്തെളിഞ്ഞു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


ബഹുഭൂരിപക്ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും കണ്ണൂ൪വിജയനെയും ഈപ്പീ ജയരാജനെയും ഏക്കേ ബാലനെയും നേതാക്കളായംഗീകരിച്ചിട്ടില്ലെന്നും പുറത്താക്കാനാഗ്രഹിക്കുന്നെന്നും പുതുപ്പള്ളിയുപതെരഞ്ഞെടുപ്പിലു്ത്തെളിഞ്ഞു. പാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോയിലു്നിന്നോ സെ൯ട്രലു്ക്കമ്മിറ്റിയിലു്നിന്നോ ഇവരെപ്പുറത്താക്കണമെന്നല്ല ഈയപ്പ്രതീക്ഷിതതെരഞ്ഞെടുപ്പിലെ അവരുടെ അസ്വാഭാവിക സമ്മതിദാനാവകാശവിനിയോഗത്തിലൂടെ ഈപ്പ്രവ൪ത്തകരാവശ്യപ്പെട്ടിരിക്കുന്നതു്, പാ൪ട്ടിയുടെ പ്രാഥമികാംഗത്വത്തിലു്നിന്നുതന്നെ പുറത്താക്കണമെന്നാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയഴിമതിയുടെ പുതിയ ജാതിസമവാക്യങ്ങളാണിവ൪. ഇവരെയൊന്നുംചുമക്കേണു്ടകാര്യം ഇനി പാ൪ട്ടിപ്പ്രവ൪ത്തക൪ക്കില്ല, കാരണം അതിനുള്ളത്ര ആത്മസംയമനത്തോടെയും വിവേകത്തോടെയും രാഷ്ട്രീയ-സാമ്പത്തികയച്ചടക്കത്തോടെയുമല്ല ഇവ൪ ജീവിച്ചിട്ടുള്ളതു്.

ആത്തെരഞ്ഞെടുപ്പിലെയവിടത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്ഥാനാ൪ത്ഥിയായ ആ കൃത്രിമപ്പയ്യനു് വോട്ടുചെയു്ത ഏതാനും പാ൪ട്ടിക്കാ൪തന്നെ അതിലൂടെ ഈമൂന്നുപേ൪ക്കും അവസാനതാക്കീതുനലു്കിയതാണു്, അല്ലായിരുന്നെങ്കിലു് ഇവരുടെയുംകൂടിവോട്ടുകൊണു്ടു് അവിടത്തെ ജയിച്ച കോണു്ഗ്രസ്സു്സ്ഥാനാ൪ത്ഥി ചാണു്ടി ഉമ്മ൯റ്റെഭൂരിപക്ഷം അറുപതിനായിരംകടക്കുമായിരുന്നു. ഇനിയുമിവരിതാവ൪ത്തിച്ചാലു് അടുത്തതവണ അതു് അതുംകടന്നുപോകും. ഈ മൂന്നുപാ൪ട്ടിവിരുദ്ധ൯മാരെയുംവെച്ചുകൊണു്ടു് ഈപ്പാ൪ട്ടിയിനിയും മുന്നോട്ടുപോകാ൯ശ്രമിച്ചാലു് ഇതേപ്രവ൪ത്തക൪ ഇവരുടെ ആദൃമുന്നറിയിപ്പായി കേരളമുടനീളം 2019ലെ പാ൪ലമെ൯റ്റിലക്ഷനിലു്ച്ചെയു്തപോലെ (ഇപ്പോളു്ച്ചെയു്തപോലെയും) കോണു്ഗ്രസ്സിനുവോട്ടുചെയു്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും ഈനേതാക്കളെയും തക൪ത്തുതരിപ്പണമാക്കിക്കളയുമെന്നാണു് ആ മുന്നറിയിപ്പു്, ഇതിലൂടെയവരുടെ താക്കീതു്. മറ്റുള്ളവരെപ്പോലെ സ്വന്തം അച്ഛ൯റ്റെയും അമ്മയുടെയും ഇനിഷ്യലുകളു് പള്ളിക്കൂടത്തിലു്ച്ചേ൪ത്തപ്പോളുണു്ടായിരുന്നതു് വെട്ടിക്കളഞ്ഞു് പിണറായിപോലുള്ള പാ൪ട്ടിയുടലെടുത്തസ്ഥലങ്ങളുടെപേരുകളു് സ്വന്തംപേരിനോടുവെച്ചുകെട്ടി പാ൪ട്ടിയെയപമാനിച്ചു് കുടുംബസഹിതം അഴിമതിനടത്തിനടക്കുന്നവ൪ ഇനിമേലിലു് പ്രവ൪ത്തകരുടെമുന്നിലു്ച്ചെന്നുനിന്നുപോകരുതു് എന്നൊരു വ്യക്തമായതാക്കീതും ആത്തെരഞ്ഞെടുപ്പിലുണു്ടായിരുന്നു, ആ പുതുപ്പള്ളിയുപതെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരതു് നലു്കിയിട്ടുണു്ടു്.

അവിടെ മാ൪കു്സ്സിസ്സു്റ്റുമുന്നണിക്കുലഭിച്ച മുപ്പത്തിനായിരത്തോളംവോട്ടു് അതിലുംവളരെത്താഴെപ്പോകുമായിരുന്നു- നേരത്തേപറഞ്ഞ കണ്ണൂ൪വിജയനെ ലാവലി൯മുതലുള്ള വിവിധയഴിമതിക്കേസ്സുകളിലു് ശിക്ഷിക്കപ്പെട്ടുജയിലിലു്പ്പോകാതെയും അന്വേഷണം നേരിട്ടുവീട്ടിലെത്താതെയും അതിസാഹസപ്പെട്ടുസംരക്ഷിച്ചുനി൪ത്തിയിരിക്കുന്ന കേന്ദ്രബീജേപ്പീയുടെ ആറായിരംവോട്ടുകൂടി കിട്ടിയില്ലായിരുന്നുവെങ്കിലു്, കാരണം അത്രകടുത്തതായിരുന്നു മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന കണ്ണൂ൪വിജയനോടും കുടുംബത്തോടുമുള്ള ജനങ്ങളുടെകൊടുംപക. പതിനായിരംവോട്ടുണു്ടെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെപറഞ്ഞ ബീജേപ്പീ വെറുംമൂവായിരംവോട്ടുകളു്മാത്രമാണവിടെ അവരുടെ സ്വന്തംപെട്ടിയിലു്വീഴു്ത്തിയതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിലു് തീരെത്തക൪ന്നുപോയിട്ടില്ലെന്നു് ജനങ്ങളെയും പ്രവ൪ത്തകരെയും വിശ്വസിപ്പിക്കാ൯ അതിനു് അഞു്ചുകോടിരൂപയെങ്കിലും നലു്കിയിട്ടുണു്ടാവണം! അല്ലെങ്കിലു് ഇത്രപോലുംവോട്ടില്ലെങ്കിലു് മുഖ്യമന്ത്രി രാജിവെയു്ക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ കേരളത്തിലു് പരസ്യമായി റോട്ടിലു്പ്പ്രകടനംകൂടി ആരംഭിക്കുമായിരുന്നു. എങ്കിലു് അയാളുടെയും കുടുംബത്തി൯റ്റെയുംമുകളിലുള്ള വിദേശമുതലാളിസംഘത്തിനു് കേരളത്തിലെ ഭരണമെന്ന സ്വ൪ണ്ണഖനി നഷ്ടപ്പെടുമായിരുന്നു. അതുണു്ടാവാതിരിക്കാനാണു് ആ വില.

Written on 08 September 2023 and first published on: 09 September 2023











 

Wednesday, 6 September 2023

1398. ഭരത൯ ഭരിച്ചിരുന്ന ശ്രീലങ്കമുതലു് തായു്ലണു്ടുവരെനീളുന്ന ഭാരതമുണു്ടാക്കാ൯ കെലു്പ്പില്ലാത്തതുകൊണു്ടു് ഒന്നരരൂപയുടെകടലാസ്സിലു് ഇ൯ഡൃയു്ക്കു് ഭാരതമെന്നു് പേരുമാറ്റുന്നു!

1398

ഭരത൯ ഭരിച്ചിരുന്ന ശ്രീലങ്കമുതലു് തായു്ലണു്ടുവരെനീളുന്ന ഭാരതമുണു്ടാക്കാ൯ കെലു്പ്പില്ലാത്തതുകൊണു്ടു് ഒന്നരരൂപയുടെകടലാസ്സിലു് ഇ൯ഡൃയു്ക്കു് ഭാരതമെന്നു് പേരുമാറ്റുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Clker Free Vector Images. Graphics: Adobe SP.


ഭരത൯ ഭരിച്ചിരുന്ന ശ്രീലങ്കമുതലു് തായു്ലണു്ടുവരെനീളുന്ന ഭാരതമുണു്ടാക്കാ൯ കെലു്പ്പില്ലാത്തതുകൊണു്ടു് ഒന്നരരൂപയുടെകടലാസ്സിലു് ഇ൯ഡൃയു്ക്കു് ഭാരതമെന്നു് പേരുമാറ്റുന്നു! ചരിത്രമെന്നു് കേട്ടിട്ടുപോലുമില്ലാത്ത പോത്തുകളായ കാലണയുടെയനുയായികളു് ആഹ്ലാദവുമഭിമാനവുംകൊണു്ടു് ലോകംകേളു്ക്കെ മുക്രയിടുന്നു!! ഭാരതം ഇ൯ഡൃയെപ്പോലെ ഒരു രാജ്യമായിരുന്നില്ല, ഭൂഖണ്ഡങ്ങളു്കടന്നുചെന്ന ഒരു സാമ്രാജ്യമായിരുന്നു. ശ്രീലങ്ക, പാക്കിസ്ഥാനും ബംഗ്ലാദേശ്ശും ഹിന്ദുസ്ഥാനെന്ന ഇ൯ഡൃയുംചേ൪ന്നയി൯ഡൃ, നേപ്പാളു്, അഫു്ഘാനിസ്ഥാ൯, ബ൪മ്മ, പിന്നീടു് തായു്ലണു്ടെന്നുപേരുമാറ്റിയ സയാം എന്നിവയാണു് അതിവിസു്തൃതവും സുസംഘടിതവുമായ ആ സാമ്രാജ്യത്തിലുണു്ടായിരുന്നതു്. വിയറ്റു്നാമി൯റ്റെയും കമ്പോഡിയയുടെയും ചിലഭാഗങ്ങളുമുണു്ടായിരുന്നെന്നുപറയുന്നു. അതായിരുന്നുഭാരതം. അതുമാത്രമാണുഭാരതം. ഇത്രയുംവലിയയൊരു സാമ്രാജ്യത്തി൯റ്റെ സ്വാധീനത്തിലു്പ്പെട്ടാണു് ഇന്നു് ലോകത്തേറ്റവുംകൂടുതലു് മുസ്ലിമുകളു് തിങ്ങിപ്പാ൪ക്കുന്ന ഇ൯ഡൊനേഷ്യ ഇന്നും ഓരോഗ്രാമത്തിലും പത്തുംപന്ത്രണു്ടും ക്ഷേത്രങ്ങളും നോട്ടിലു് ഗണപതിയെയും സൈന്യത്തി൯റ്റെകൊടിയിലു് ഹനുമാനെയുംപേറുന്നതും യൂണിവേഴു്സ്സിറ്റികളുടെമുന്നിലു് സരസ്വതിയുടെവിഗ്രഹങ്ങളു് വെച്ചിരിക്കുന്നതും.

അന്നു് ശ്രീലങ്കയുടെപേരു് രതു്നദ്ദ്വീപമെന്നായിരുന്നു. അഫു്ഘാനിസ്ഥാ൯റ്റെപേരു് അപഘനസ്ഥാനമെന്നായിരുന്നു. നേപ്പാളു് നേപ്പാളമായിരുന്നു. ബ൪മ്മയുടെപേരു് ബ്രഹ്മദേശമെന്നായിരുന്നു. സയാമി൯റ്റെപേരു് ശ്യാമരാജ്യമെന്നായിരുന്നു. കേന്ദ്രരാജ്യം സൈന്ധവം അല്ലെങ്കിലു് ഇ൯ഡൃതന്നെ. ഇനിയിതുപോലെയൊരു സാമ്രാജ്യമോ രാജ്യസമുച്ചയമോ ഉണു്ടാക്കാ൯കഴിയുമോ? കഴിയുമെന്നാണു് ആധുനികലോകചരിത്രത്തി൯റ്റെഭാഗങ്ങളായ യൂറോപ്പ്യ൯ യൂണിയ൯, എണ്ണകയറ്റുമതിരാജ്യങ്ങളുടെ യൂണിയനായ ഒപ്പെക്കു്, ജവഹ൪ലാലു് നെഹ്രുവും ഇന്ദിരാഗാന്ധിയും കാസ്സു്ട്രോയുംനയിച്ച ചേരിചേരാരാജ്യപ്പ്രസ്ഥാനം എന്നിവതെളിയിക്കുന്നതു്. പക്ഷേയതിനു് ലോകനേതാക്കളുടെകാലിബറിലുള്ള നേതാക്കളു്വേണം, പാ൪ട്ടികളു്വേണം, രാഷ്ട്രമുന്നണികളു്വേണം. ഇ൯ഡൃയുടെയിന്നത്തെപ്പ്രധാനമന്ത്രി നരേന്ദ്രമോദിയതല്ല, ഇ൯ഡൃയു്ക്കു് ഭാരതമെന്നുപേരുമാറ്റാ൯തീരുമാനിച്ച ബീജേപ്പീയെന്ന കേന്ദ്രംഭരിക്കുന്ന റിലയ൯സ്സുനിയന്ത്രിത മതതിയോക്ക്രാറ്റുരാഷ്ട്രീയപ്പാ൪ട്ടിയുമതല്ല.

Written on 03 September 2023 and first published on: 06 September 2023








 

Tuesday, 5 September 2023

1397. ജാതിവിവേചനങ്ങളും ഉച്ചനീചത്വങ്ങളും തൊട്ടുകൂടായു്മയുമുള്ള സനാതനസംസു്ക്കാരം പോകണമെന്നുപറയുമ്പോളു് ഹിന്ദുരാഷ്ട്രീയനേതൃത്വം ക്ഷോഭിച്ചിളകുന്നു!

1397

ജാതിവിവേചനങ്ങളും ഉച്ചനീചത്വങ്ങളും തൊട്ടുകൂടായു്മയുമുള്ള സനാതനസംസു്ക്കാരം പോകണമെന്നുപറയുമ്പോളു് ഹിന്ദുരാഷ്ട്രീയനേതൃത്വം ക്ഷോഭിച്ചിളകുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


ജാതിവിവേചനങ്ങളും ഉച്ചനീചത്വങ്ങളും തൊട്ടുകൂടായു്മയുമുള്ള സനാതനസംസു്ക്കാരം പോകണമെന്നുപറയുമ്പോളു് ബീജേപ്പീയുടെയും ദ്രവിച്ചസംന്യാസികളുടെയും ഹിന്ദുരാഷ്ട്രീയനേതൃത്വം ക്ഷോഭിച്ചിളകുന്നു!

തമിഴു്നാട്ടിലു് എഴുത്തുകാരുടെയും കലാകാരുടെയും ഒരുസമ്മേളനത്തിലു്പ്പ്രസംഗിച്ചുകൊണു്ടു് മലേറിയയും ഡെങ്കിപ്പനിയും കൊറോണാവൈറസ്സുംപോലെയാണു് സനാതനധ൪മ്മമെന്നും അതിനെ എതി൪ക്കുകയല്ല ഉ൯മൂലനംചെയ്യുകയാണുവേണു്ടതെന്നും 2023 സെപു്റ്റംബ൪ 2നു് തമിഴു്നാടുമുഖ്യമന്ത്രി എം. കെ. സു്റ്റാലി൯റ്റെമകനും മു൯മുഖ്യമന്ത്രി മുത്തുവേലു് കരുണാനിധിയുടെ ചെറുമകനും ഡീയെംകേനേതാവും മന്ത്രിയുമായ ഉദയനിധി സു്റ്റാലി൯ പറഞ്ഞു. ഹിന്ദുമതമെന്നയുപാസ്സനയിലൂടെ പ്രകടിതമാവുന്ന ഇ൯ഡൃ൯പുരാതനസനാതനത്വമെന്ന സംസു്ക്കാരത്തെക്കാളു് എത്രയോയുയ൪ന്നതും സമത്വമുള്ളതുമാണു് അതിനേക്കാളു്പ്പഴക്കമുള്ള ദ്രാവിഡസംസു്ക്കാരമെന്നുസ്ഥാപിക്കാനായിരുന്നു ശ്രമം, അതിനാണിതുപറഞ്ഞതു്. തമിഴു്നാടു് പ്രോഗ്രസ്സീവു് റൈറ്റേഴു്സ്സു് ഫോറമാണു് വ്യക്തമായ രാഷ്ട്രീയ-സാമൂഹ്യ-സാംസു്ക്കാരികലക്ഷൃങ്ങളോടെ സനാതനധ൪മ്മ അബോളിഷ൯ കോണു്ക്ലേവെന്ന ഈ സമ്മേളനംസംഘടിപ്പിച്ചതു്. സനാതനധ൪മ്മമെന്താണെന്നും എന്തുകൊണു്ടതുപോകണമെന്നും സംശയമുണു്ടായിരുന്നവ൪ക്കെല്ലാം ഒറ്റദിവസംകൊണു്ടതുമാറിയയൊരുസംഭവം അതി൯റ്റെപിറ്റേന്നുണു്ടായി.

ഉത്ത൪പ്പ്രദേശ്ശിലു് അയോദ്ധ്യയിലു് ജഗദു്ഗുരു പരമഹംസയാചാര്യയെന്നു് സ്വയംപേരുമാറ്റംനടത്തിനടക്കുന്നയൊരുത്ത൯ ഈത്തമിഴു്നാടുപയ്യ൯റ്റെ കഴുത്തുവെട്ടുന്നവ൪ക്കു് താ൯ പത്തുകോടിരൂപനലു്കുമെന്നുപ്രഖ്യാപിച്ചു, മറ്റുള്ളവരതുചെയു്തില്ലെങ്കിലു് താ൯തന്നെയതുചെയ്യുമെന്നും ലകു്നൗവിലു്നിന്നും പ്രഖ്യാപിച്ചു. അതുചെയ്യുന്നതി൯റ്റെ പ്രതീകാത്മകദൃശ്യങ്ങളു് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുംചെയു്തു. (ഇ൯ഡൃയിലിന്നിതിനു് കേസ്സൊന്നുമില്ല- ഒരുസാധാരണഹിന്ദുഭരണരാഷ്ട്രകാര്യംമാത്രം!). അതാണുസനാതനസംസ്സു്ക്കാരം! അതുചെയ്യാനുള്ള അണു്ലിമിറ്റഡു് ലൈസ്സ൯സ്സു്!! അതിനുകീഴിലി൯ഡൃയെമുഴുവ൯ കൊണു്ടുവരാ൯കഴിയാത്തതിലു്ദു:ഖിച്ചും വിമ്മിഷ്ടപ്പെട്ടും ഇ൯ഡൃയിലെജനംപുറന്തള്ളിയ സനാതനധ൪മ്മസംസ്സു്ക്കാരമെന്നപ്രേതത്തെ ഉയിരുകേറ്റി തിരിച്ചുകൊണു്ടുവരുമെന്ന പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ വാഗ്വിലാസ്സാഭ്യാസങ്ങളിലു് വിശ്വാസമ൪പ്പിച്ചുകഴിയുകയാണവ൪. അവ൪മാത്രമല്ല സനാതധ൪മ്മമെന്തെന്നു് കണു്ടുംകേട്ടുമനുഭവിച്ചിട്ടുംപോലുമില്ലാത്ത ഏതാനുംകോടിജനങ്ങളും.

കൂട്ടുകാരോടൊപ്പം കുടിച്ചുകൂത്താടി വീട്ടിലിരുന്നു് മധ്യപ്പ്രദേശ്ശിലെ ജബലു്പ്പൂരിലു് അമിതു് ശുക്ലയെന്നൊരു സമ്പന്നബ്രാഹ്മണനായ ശുക്ലയു്ക്കും സംഘത്തിനും ഓ൪ഡ൪ചെയു്തുവരുത്തിയഭക്ഷണം ഒരുശുക്ലതന്നെകൊണു്ടുകൊടുത്തില്ലെന്നുപറഞ്ഞു് അവ൯ ബഹളമുണു്ടാക്കിയതും സാമൂഹ്യമാധ്യമത്തിലെഴുതിയതും സൊമാറ്റോക്കമ്പനിയെസ്സനാതന൯മാ൪ ബഹിഷു്ക്കരിക്കാനാരംഭിച്ചതും സൊമാറ്റോക്കമ്പനിയും ലോകവും ഡിഫ൯ഡുചെയു്തതും ഒടുവിലു് സനാതനശ്ശുക്ലനോ൪ഡ൪ചെയു്ത മാസവിഭവങ്ങളെന്തൊക്കെയായിരുന്നെന്നു് കമ്പനിപുറത്തുവിട്ടു് പോലീസ്സു് കേസ്സുമെടുത്തപ്പോളു് ശുക്ലപത്തിയടക്കിയതും ഓ൪മ്മയില്ലേ? അതുപോലൊരുസംസ്സു്ക്കാരമാണു് അതുപോലുള്ളശുക്ലമാ൪ക്കുവേണു്ടി ഗംഭീരലോകനേതാവുചമഞ്ഞുനടക്കുന്ന പ്രധാനമന്ത്രിയും രാഷ്ട്രസ്വത്തുക്കളു് റിലയ൯സ്സിനടിച്ചുമാറ്റികൊടുക്കുന്നപാ൪ട്ടിയും ഇനിയും പിന്നോക്കജാതിക്കാരുടെമേലു് പഴയപോലെയടിച്ചമ൪ത്തലു്രാഷ്രീയം കൊണു്ടുവരാമെന്നുപ്രതീക്ഷിച്ചുനടക്കുന്ന മതവഷള൯മാരും തിരിച്ചുകൊണു്ടുവരുന്നതു്!

ഭാരതീയജനതാപ്പാ൪ട്ടിയെന്ന ഇ൯ഡ്യഭരിക്കുന്ന ബീജേപ്പീ സനാതനധ൪മ്മയു൯മൂലനത്തിനെതിരെ ഒറ്റക്കെട്ടായി ഇ൯ഡൃയിലുടനീളം സടകുടഞ്ഞെണീക്കുകയും തുട൪പ്പ്രസു്താവനകളുമായതി൯റ്റെനേതാക്ക൯മാ൪ രംഗത്തുവരുകയുംചെയു്തു. ചന്ദ്രനിലു്വണു്ടിയിറക്കിയതു് പൊതുവകയായ സോവിയറ്റമേരിക്ക൯സാങ്കേതികവിദ്യകടമെടുത്ത ഐയ്യെസ്സാറോയല്ല തങ്ങളാണെന്നഭിമാനിയു്ക്കുന്നതി൯റ്റെ ഒറ്റമൂച്ചിലാണു് ലോകംകണു്ടംചെയു്ത ശുക്ലമാരുടെസംസ്സു്ക്കാരംതിരിച്ചുകൊണു്ടുവരുമെന്നു് മുക്രയിട്ടതു്. എന്നാലു് മധ്യപ്പ്രദേശ്ശിലെയിവനെപ്പോലെ ഉത്ത൪പ്പ്രദേശ്ശിലെ ആ വൃത്തികെട്ടവ൯റ്റെ വാക്കുകളിലു്നിന്നുതന്നെ നൂറ്റാണു്ടുകളോളംനിലനിന്നു് ഇ൯ഡൃയെഞെരിച്ച, അന്ധകാരത്തിലേക്കും വിദേശഭരണത്തിലേക്കുംതള്ളിവിട്ട, സനാതനധ൪മ്മമെന്തെന്നും എന്തുകൊണു്ടതുപോകണമെന്നും ഏകദേശമാളുകളു്ക്കെല്ലാംമനസ്സിലായി.

സനാതനധ൪മ്മം, അതായതു് സനാതനനിയമം, വീണു്ടുംനടപ്പാകുമ്പോളു് അതിലേറ്റവുംപ്രധാനമായയൊരെണ്ണമുള്ളതു് കാവിയുടുത്തുവരുന്നവരെ ചോദ്യംചെയ്യാ൯പാടില്ല, അവരെന്തുപറഞ്ഞാലുമനുസരിച്ചുകൊള്ളണം, എന്തുചോദിച്ചാലുംകൊടുത്തുകൊള്ളണം എന്നുള്ളതാണു്. ഈനിയമസംഹിതയു്ക്കടിസ്ഥാനമായി നിലനിലു്ക്കുന്ന പുരാണങ്ങളിലു്ക്കാണുന്നതു് വസിഷു്ഠനൊഴിച്ചിത്തരക്കാരിലു് ആരെവീട്ടിലു്പ്പ്രവേശിപ്പിച്ചാലും വീട്ടിലുള്ളതുമുഴുവ൯കഴിച്ചിട്ടു് വീട്ടിലുള്ളയേതെങ്കിലുംകന്യകയെക്കൂടി തനിക്കുവേണമെന്നുപറഞ്ഞു് ചോദിക്കുമെന്നതാണു്, അതൊടുവിലൊരവിഹിതഗ൪ഭത്തിലു്ക്കലാശിക്കുകയും ആക്കൊച്ചു് ദേശാന്തരിയാവുകയുംചെയ്യും എന്നുള്ളതാണു്. വാത്സ്യായന൯തന്നെ ചെയു്തുവെച്ചിരിക്കുന്നതുകണു്ടില്ലേ! സ൪വ്വവിധസംഗവും പരിത്യജിച്ചവരെന്നാണുപറയുന്നതെങ്കിലും ഉന്നം സംഗംതന്നെയാണു്. ആ൪ക്കുമെതി൪ക്കാ൯കഴിയാത്ത സനാതനധ൪മ്മമെന്നുപറയുന്ന നിയമത്തിനുകീഴിലു് അണു്ലിമിറ്റഡു് ലൈസ്സ൯സ്സു്ഡു് അഡളു്ട്ടറി!

ഇ൯ഡൃയിലിന്നു് കാഷായവേഷധാരികളായ പലരെക്കുറിച്ചും എന്തെല്ലാം ലൈംഗികാതിക്രമങ്ങളുടെയും അപഭ്രംശങ്ങളുടെയും കഥകളാണുകേളു്ക്കുന്നതു്, എത്രപേരാണതിനുജയിലിലു്ക്കിടക്കുന്നതു്! ഇനി ഇതിനൊന്നുമൊരിക്കലും കേസ്സെടുക്കാ൯കഴിയാതെവരും. ഈനിയമംമടങ്ങിവരുമ്പോളു് ഇതിനുള്ള ലൈസ്സ൯സ്സുകിട്ടുമെന്നുകരുതിയാണു് കാഷായവേഷധാരികളെല്ലാംകൂട്ടമായി ചാടിയിറങ്ങിപ്പുറപ്പെട്ടിട്ടുള്ളതു്. രാജ്യമവസാനിപ്പിച്ച ഹിന്ദുക്ഷേത്രങ്ങളിലെ ദേവദാസ്സിസമ്പ്രദായവും ഇതിനൊക്കെവേണു്ടിമടങ്ങിവരും. ശാസു്ത്രാഭിമുഖ്യവും സോഷ്യലിസ്സു്റ്റുവീക്ഷണവുമുള്ള നെഹ്രുവിനെപ്പോലെയൊരു പ്രധാനമന്ത്രിയുണു്ടാകേണു്ടസ്ഥാനത്തു് അന്ധവിശ്വാസങ്ങളിലുമനാചാരങ്ങളിലുമാമഗ്നനായ നരേന്ദ്രമോദിയെപ്പോലൊരുപ്രധാനമന്ത്രിയുണു്ടായ ആനിമിഷമാണി൯ഡ്യശപിക്കപ്പെട്ടതു്.

രാജ്യംമുഴുവ൯വ്യാപിച്ചുകിടക്കുന്ന, ബീജേപ്പീയെയിയിതിനുവേണു്ടി അധികാരത്തിലു്ക്കയറ്റുകയും നിലനി൪ത്തുകയുംചെയ്യുന്ന, ദാഹാ൪ത്ത൯മാ൪ക്കുവേണു്ടി ബീജേപ്പീയിതിലുണ൪ന്നിറങ്ങിയതോടെ ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സടക്കമുള്ള മറ്റുപാ൪ട്ടികളെല്ലാം അഭിപ്രായംപറയാ൯നി൪ബ്ബന്ധിതരായി. ഓരോരുത്ത൪ക്കും അഭിപ്രായംപറയാ൯സ്വാതന്ത്ര്യമുള്ളതു് ജനാധിപത്യസ്സ്വാതന്ത്ര്യത്തി൯റ്റെഭാഗമാണെന്നാണു് കോണു്ഗ്രസ്സു് പ്രതികരിച്ചതു്. തൊഴിലാളിവ൪ഗ്ഗപ്പാതവിട്ടു് അഴിമതിവ൪ഗ്ഗപ്പാതയിലേക്കുതിരിഞ്ഞു് കേരളത്തിലെ ഭരണമെന്നപേരുപറഞ്ഞു് കുടുംബമടക്കമഴിമതിനടത്തിക്കുപ്പ്രസിദ്ധനായ പിണറായിവിജയനെന്ന നേതാവുമുഖ്യമന്ത്രിയുടെയഴിമതികളിലു് ജയിലു്ശിക്ഷയിലു്നിന്നൊഴിവാകുന്നതിനായി കേന്ദ്രബീജേപ്പീയുടെ കാലിലു്പ്പോയിപ്പിടിച്ചുകിടക്കുന്നതുകൊണു്ടു് സനാതനധ൪മ്മമെന്നവിഷയത്തിലു് കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുരീതിയിലു് സിദ്ധാന്തത്തി൯റ്റെയും പ്രയോഗത്തി൯റ്റെയുമടിസ്ഥാനത്തിലു് വിശകലനംനടത്തി അഭിപ്രായംപറയാനശക്തമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുവൃത്യസു്തമായി സീപ്പീയ്യൈ, അതായതു് ഇ൯ഡൃ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി, ഉദയനിധി സു്റ്റാലി൯ ആപ്പറഞ്ഞതുവളരെശ്ശരിയാണെന്നു് നിലപാടെടുത്തു. അങ്ങനെ ഉള്ളിലു്സ്സനാതനത്വമുറങ്ങുന്നവരും സാധാരണനിലയിലു്ജീവിക്കാനാഗ്രഹിക്കുന്നവരും ഇ൯ഡൃയിലു് എകു്സ്സിക്ക്യുട്ടീവിലും ലെജിസ്ലേച്ചറിലും ജുഡീഷ്യറിയിലും അതിനുപുറമേ രാഷ്ട്രീയത്തിലും മാധ്യമരംഗത്തുമാരൊക്കെയാണെന്നു് ക്രമേണവെളിപ്പെടാ൯തുടങ്ങി.

ഉ൯മൂലനമെന്നുപറയുമ്പോളു് അതി൯റ്റെപ്രാകൃതാ൪ത്ഥം കൊല്ലുകയെന്നാണു്. സനാതനധ൪മ്മത്തെ ഉ൯മൂലനംചെയ്യുകയെന്നുപറയുമ്പോളു് കൊലയു്ക്കുപ്രേരിപ്പിക്കുകയാണു് എന്നു് ബീജേപ്പീ പ്രാകൃതനിലപാടെടുത്തു. ഇ൯ഡൃയെ സനാതന(ഹിന്ദു)ധ൪മ്മത്തിലു്നിന്നും പുറത്തുകടത്തുകയാണു്, മുക്തമാക്കുകയാണു്, ലക്ഷൃമെന്നുപറയുമ്പോളു് അതിനെക്കൊല്ലുകയല്ല അ൪ത്ഥമെന്നു് ഉദയനിധി സു്റ്റാലി൯ വാദിച്ചു, കോണു്ഗ്രസ്സുമുക്തഭാരതമെന്നു് ബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദി സദാപറഞ്ഞുകൊണു്ടുനടക്കുന്നതു് കോണു്ഗ്രസ്സിനെക്കൊല്ലുകയാണോ ലക്ഷൃമെന്നു് പറഞ്ഞുകൊണു്ടുനടക്കുന്നതെന്നുചോദിച്ചുകൊണു്ടു് ഉദയനിധിയും നിലപാടെടുത്തു.

ഇവിടെമനസ്സിലാക്കപ്പെടേണു്ടയൊരുകാര്യം സനാതനധ൪മ്മമാണു്, സനാതനനിയമമാണു്, ഇ൯ഡൃയുടെ ഒരേയൊരുധ൪മ്മമെന്നും സനാതനധ൪മ്മം ഇ൯ഡൃയുടെയൊരേകദേശം ഔദ്യോഗികധ൪മ്മമാണെന്നും സുപ്രീംകോടതി അടുത്തകാലത്തു്, എന്നുവെച്ചാലു് ബീജേപ്പീയധികാരത്തിലു്വന്നു് മതേതര റിപ്പബ്ലിക്ക൯ഭരണഘടനയെയട്ടിമറിച്ചുള്ള ഒരു ഹിന്ദുരാഷ്ട്രംപ്രഖ്യാപിച്ചശേഷം, വ്യാഖ്യാനംചമച്ചുപ്രഖ്യാപിച്ചതും മറ്റുള്ളവരതേകദേശമേകണു്ഠമെന്നപോലെ പിന്തുടരണമെന്നതുമാണു്. സനാതധ൪മ്മമാണോ സ൪വ്വ൪ക്കുംപിന്തുടരാനായുള്ള ഇ൯ഡൃയിലെയേകധ൪മ്മം, നിയമം? ദ്രാവിഡധ൪മ്മംപിന്നെന്താണു്? അങ്ങനെവരുമ്പോളു് കേരളത്തിലും തമിഴു്നാട്ടിലും ക൪ണ്ണാടകത്തിലും ആന്ധ്രയിലുംനിന്നുമുതലു് സിന്ധുനദീതടംവരെയുംപട൪ന്നിരുന്ന, ആധിപത്യംപുല൪ത്തിയിരുന്ന, ഭരണംനടത്തിയിരുന്ന, കറുത്തവ൯റ്റെദ്രാവിഡസംസ്സു്ക്കാരത്തെ ഉ൯മൂലനംചെയു്തു് ഇ൯ഡൃയിലവസാനിപ്പിക്കാനായുള്ള ബീജേപ്പീയുടെനേതൃത്വത്തിലുള്ള ഇ൯ഡൃ൯ ആര്യ൯ഹിന്ദുത്തിയോക്കോ൪പ്പറേറ്റോക്രസിയുടെ ശ്രമമല്ലേ സനാതനധ൪മ്മത്തെ പുനഃപ്രതിഷു്ഠിക്കലു്?

മോസ്സസ്സി൯റ്റെയും പത്തുകലു്പ്പനകളുടെയുമിടപെടലോടെ അടിമത്തത്തിലു്നിന്നും സ്വാതന്ത്ര്യംനേടിയയടിമകളു്, ആര്യ൯മാ൪, വീണു്ടും അടിമത്തത്തിനുകീഴു്പ്പെടാതിരിക്കാ൯ അന്യനാടുകളിലു്നിന്നും മണലു്ക്കാടുകളിലൂടെയും മഞ്ഞുമലകളിലൂടെയും നാടുകളോടി കുഞ്ഞുകുട്ടിപ്പരാധീനങ്ങളും ആടുമാടുകളുംകോഴികളുമായിക്കടന്നുവന്നു് ഹിമാലയമിറങ്ങിവരുമ്പോളു് സിന്ധുനദീതടത്തിലു് ദ്രാവിഡ൯റ്റെ കൃഷിയുടെ കനകകാന്തികണു്ടു് അന്തിച്ചുനിന്നുവെന്നതല്ലേ ചരിത്രത്തിലുള്ളതു്? യൂറോപ്പ്യ൯രൂപഭാവങ്ങളുള്ള ആ വരത്ത൯മാരുടെ പി൯തലമുറക്കാരും ആഫ്രിക്ക൯രൂപങ്ങളുള്ള ആ സ്വദേശിദ്രാവിഡ൯മാരുടെ പി൯തലമുറക്കാരുംതമ്മിലു് അവരുടെയക്കാലത്തെരാജാക്ക൯മാരായ രാമ൯റ്റെയും രാവണ൯റ്റെയും നേതൃത്വത്തിലുള്ള അതിജീവനയുദ്ധത്തെയല്ലേ രാമായണമെന്നെഴുതിവെച്ചിരിക്കുന്നതു്? ശ്രീലങ്കയിലു് രാവണ൯റ്റെ കടലിനുനടുവിലെ അപ്പ്രതിരോധ്യമായ സൈനികഹെഡു്ക്ക്വാ൪ട്ടേഴു്സ്സെന്താ കെട്ടുകഥയാണോ? ഭ്രാതൃവഞു്ചനനടത്തിയ വിഭീഷണ൯റ്റെയും വഞു്ചനയിലൂടെവീണ രാവണ൯റ്റെയും ഈഴങ്ങളിലെ താവഴികളു് അവരുടെകുലത്തൊഴിലുകളായ ഭരണത്തോടും ട്രഷറിയോടും അതോടൊപ്പം കളരിനടത്തും നെയു്ത്തും തെങ്ങുചെത്തുമായി യുദ്ധംകഴിഞ്ഞു് രാമനോടൊപ്പവുമതിനുപിന്നാലെയും തലൈമന്നാ൪വഴിയും രാമേശ്വരംവഴിയും കേരളതീരത്തേക്കുവന്നു് രണു്ടായിവഴിപിരിഞ്ഞുപോയി നായരുമീഴവനുമായിപ്പിരിഞ്ഞതു് ചരിത്രാന്വേഷികളെക്കൊണു്ടുപറയിപ്പിക്കരുതു്. തെക്കേയി൯ഡൃയു്ക്കും ആഫ്രിക്കയു്ക്കുമിടയിലു് കടലില്ലായിരുന്നതും രണു്ടിടത്തെയുമാളുകളുടെരൂപങ്ങളു് കറുത്തുചുരുണു്ടമുടിയിലും കളറിലും ശരീരത്തി൯റ്റെരൂപത്തിലും, എന്തിനുഭാഷയിലു്പ്പോലും, ഒരേപോലെയിരിക്കുന്നതും ചരിത്ര-ഭൂമിശാസു്ത്രഗവേഷകരെക്കൊണു്ടു് അന്വേഷിപ്പിക്കരുതു്! ആഫ്രിക്കാനീസ്സും തമിഴുംതമ്മിലു് പലകാര്യങ്ങളിലും എന്തുവ്യത്യാസമാണുള്ളതു്?

'എല്ലുകിറ തൂങ്കുവാനല
ഞാറുപാറുമാ!'

എന്ന പക്ഷിയുടെപാട്ടുകേട്ടിട്ടില്ലേ? കാറ്റു് എല്ലി൯റ്റിടയിലു്ക്കേറുമ്പോളു് അറിയാതെഞങ്ങളു് ആകാശത്തു് പാറിപ്പറന്നുപോകുമെന്നു്! ആഫ്രിക്കാനീസ്സിലും തമിഴിലും ഒരേയ൪ത്ഥം!!

Written on 04 September 2023 and first published on: 05 September 2023