Thursday, 3 December 2020

391. കേരളത്തിലെ അപകീ൪ത്തിപ്പ്രസ്ഥാനം ആരംഭിച്ചതുതന്നെ പിണറായി വിജയനല്ലേ? അതു് അതോടുകൂടിത്തന്നെ ഒടുങ്ങിക്കൊള്ളും. അതിനു് നിയമമെന്തിനു്?

391

കേരളത്തിലെ അപകീ൪ത്തിപ്പ്രസ്ഥാനം ആരംഭിച്ചതുതന്നെ പിണറായി വിജയനല്ലേ? അതു് അതോടുകൂടിത്തന്നെ ഒടുങ്ങിക്കൊള്ളും. അതിനു് നിയമമെന്തിനു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jon Schwarz. Graphics: Adobe SP.


1

കേരളത്തിലെ രാഷ്ട്രീയസമൂഹത്തിലും മാധൃമമേഖലയിലും അപകീ൪ത്തിപ്പെടുത്തലും തെറിവിളിയും തുടങ്ങിവെച്ചതാരാണു്? സൈബ൪മേഖലയിലേക്കതു് കൊണു്ടുചെന്നതും വ്യാപിപ്പിച്ചതുമാരാണു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരാണു് അതു് ചെയു്തതെന്നു് കേരളത്തിലെ വാ൪ത്താറിപ്പോ൪ട്ടിംഗി൯റ്റെ ചരിത്രം പരിശോധിച്ചാലു് വളരെ വ്യക്തമായിക്കാണാവുന്നതാണു്. ആ വികലപ്പ്രസ്ഥാനത്തെ നയിച്ചതു് പിണറായി വിജയനാണു്. ബിഷപ്പുമാരെയും മുല്ലമാരെയും മൊല്ലാക്കമാരെയും തന്ത്രിമാരെയുമൊക്കെ കുളിപ്പിച്ചുകടന്നുപോയ പിണറായി വിജയ൯റ്റെ അപകീ൪ത്തിത്തെറിയഭിഷേകപ്പ്രസംഗങ്ങളു്ക്കും പത്രങ്ങളിലൂടെയും ടെലിവിഷ൯ വാ൪ത്താമാധ്യമങ്ങളിലൂടെയുമുള്ള അപകീ൪ത്തിപ്പ്രയോഗങ്ങളു്ക്കും കണക്കില്ല. ഇന്നുവരെ പിണറായി വിജയ൯ ഇതിന്നു് ശരവൃമായ ഇതിലേതെങ്കിലും വ്യക്തിയോടു് പ്രത്യേകമായോ പൊതുവായോ ക്ഷമചോദിച്ചിട്ടുള്ളതായി ആരും കേട്ടിട്ടില്ല.

കേരളത്തിലെ തെറിവിളിപ്പ്രസ്ഥാനത്തി൯റ്റെ ഉപജ്ഞാതാവു് ആപ്പരിപാടി സ്വയം അവസാനിപ്പിച്ചാലു്പ്പോരേ? അതിനു് അപകീ൪ത്തിനിയമമെന്തിനു്?

2

കേരളത്തിലു് സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും സമൂഹത്തിലെ 'ഉന്നത൯മാരെ' അപകീ൪ത്തിപ്പെടുത്തുന്ന രചനകളു് വരുന്നുവെന്നും അതു് ആ 'ഉന്നത൯മാരെ'സ്സംബന്ധിച്ചിടത്തോളം വളരെ ദുഃഖകരമാണെന്നും അതുനിയന്ത്രിക്കുന്നതിനും തടയുന്നതിനും നിലവിലുള്ള നിയമങ്ങളു്പോരാ, അതുകൊണു്ടു് സംസ്ഥാനത്തെ പോലീസ്സാക്ടിലു് ഭേദഗതിതന്നെവരുത്തി പുതിയൊരു വകുപ്പുതന്നെ അതിലു് എഴുതിച്ചേ൪ക്കേണു്ട ആവശ്യമുണു്ടെന്നുംപറഞ്ഞു് കേരളാമുഖ്യമന്ത്രി പിണറായി വിജയ൯ കുറേനാളായി തുള്ളിക്കൊണു്ടുനടക്കുകയാണു്. കേന്ദ്ര ഐ. ടി. നിയമത്തിലെ ഇതോടുബന്ധപ്പെട്ടുള്ള 66-A വകുപ്പു് ഭരണഘടനാവിരുദ്ധമെന്നുപറഞ്ഞു് സുപ്രീംകോടതി എടുത്തുകളയുകയും പൗര൯റ്റെ അഭിപ്രായപ്പ്രകടനസ്വാതന്ത്ര്യംകഴിഞ്ഞേ മറ്റെന്തുനിയമത്തിനും സ്ഥാനമുള്ളൂവെന്നു് വൃക്തമാക്കുകയും ആരെങ്കിലും വീണു്ടും ആ വകുപ്പെടുത്തു് ഉപയോഗപ്പെടുത്തി ആ൪ക്കെങ്കിലുമെതിരേ കേസ്സെടുക്കുകയാണെങ്കിലു് ഭരണഘടനയെയും സുപ്രീംകോടതിയെയും വെല്ലുവിളിച്ചതിനു് അവരെ കനത്തരീതിയിലു് ശിക്ഷിക്കുമെന്നും ഈ വകുപ്പു് വീണു്ടും ആരെങ്കിലും ഉപയോഗിക്കുന്നുണു്ടോ എന്നറിയാനായി രണു്ടുവ൪ഷത്തിലൊരിക്കലു് റിവ്യൂ നടത്തുമെന്നും വിധിച്ചതോടെയുമാണു് ഇതുപോലെയുള്ള പല മുഖ്യമന്ത്രിമാരുടെയും സ്വപു്നങ്ങളു് തക൪ന്നു് വിമ൪ശ്ശിക്കുന്നവരെമുഴുവ൯ ജയിലിലടച്ചു് അവരുടെ കൊടിയ അഴിമതികളെപ്പറ്റി ജനങ്ങളു് സംസാരിക്കുന്നതൊഴിവാക്കാ൯ മറ്റുവഴിയെന്തെന്നവ൪ ആലോചിച്ചുതുടങ്ങിയതു്. അങ്ങനെയാണു് പോലീസ്സാക്ടു് ഭേദഗതിചെയു്തു് 66-Aതന്നെ മറ്റൊരുരൂപത്തിലു് കൊണു്ടുവന്നാലോയെന്നു് പിണറായി വിജയ൯ ചിന്തിച്ചുതുടങ്ങിയതും അതിനുള്ള ഒരുക്കങ്ങളാരംഭിച്ചതും. അതു് ഭേദഗതിചെയു്തപ്പോളു് ഇയാളിത്ര നിലവാരംകുറഞ്ഞ ഒരു ഫാസ്സിസ്സു്റ്റാണോയെന്നു് ലോകംമുഴുവ൯നിന്നു് വിമ൪ശ്ശനംവന്നപ്പോളു് ഭയന്ന ഇയാളു് അനുകൂലസാഹചര്യം വീണു്ടുംവരുകയാണെങ്കിലു് അപ്പോളാകാമെന്നുംകരുതി ആ ഭേദഗതി തലു്ക്കാലത്തേക്കു് അപ്പോളു് ഉപേക്ഷിച്ചു.

3

ഇവിടെയുയരുന്ന ചോദ്യം കേരളത്തിലു് ഈ അപകീ൪ത്തിപ്പ്രസ്ഥാനത്തിനു് തുടക്കംകുറിച്ച പിണറായി വിജയ൯തന്നെയതു് അവസാനിപ്പിക്കുമ്പോളു് മറ്റുള്ളവരും അതു് അവസാനിപ്പിക്കില്ലേ, അതിനു് നിയമമെന്തിനെന്നതാണു്. ഈ കുറ്റകരവും കുപ്പ്രസിദ്ധവുമായ പ്രയോഗങ്ങളു്ക്കു് പിണറായി വിജയ൯റ്റെ പാ൪ട്ടി ഈ മനുഷ്യനെ പുറത്താക്കിയിട്ടുള്ളതായോ എന്തെങ്കിലും നടപടികളെടുത്തിട്ടുള്ളതായോ ആരുംകേട്ടിട്ടില്ല. അതിനുപകരം അതിനേക്കാളു് തരംതാഴു്ന്ന മൃഗങ്ങളെപ്പോലെ അവ൪ അതു് ആസ്വദിക്കുകയും കൈയ്യടിക്കുകയും അതുകേട്ടു് ഹ൪ഷാരവംമുഴക്കുകയുമാണു് ചെയു്തതു്, നല്ലൊരു തെറിപറച്ചിലുകാരനാണെന്നുകണു്ടു് അയാളു്ക്കു് കൂടുതലുന്നത പാ൪ട്ടിപ്പദവികളു് നലു്കുകയാണുചെയു്തതു്, സെ൯ട്രലു്ക്കമ്മിറ്റിമെമ്പറും പോളിറ്റു്ബ്യൂറോമെമ്പറും ആക്കുകയാണുചെയു്തതു്. അതുകൊണു്ടു്, അവ൪കെന്തുതന്നെന്യായം പറയാനുണു്ടായിരുന്നാലും, കേരളത്തിലെയീ അപകീ൪ത്തി-തെറിയഭിഷേകപ്പ്രസ്ഥാനത്തിനു് തുടക്കംകുറിച്ചതും അതിനെ മു൯പി൯നോക്കാതെ വള൪ത്തിയതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണു്. ആ മാതൃകയും ആ ഭാഷയും അനുകരിച്ചും ആ നടപടിരാഹിത്യം ഒരു പ്രോത്സാഹനമായുപയോഗപ്പെടുത്തിയും മറ്റനേകംപേ൪ ഈ വിഷഭൂമിയിലേക്കു് കടന്നുവരികയും ഈ തെറിവിളിപ്പ്രസ്ഥാനം ഇന്നത്തെ ഉഗ്രതാവസ്ഥയിലേക്കു് എത്തിക്കുകയുംചെയു്തു. യഥാ൪ത്ഥത്തിലു് തിരുവനന്തപുരത്തെ സീതാറാംമുതലു് ഇടുക്കിയിലെ മണിവരെയുള്ളവരുടെ പ്രസംഗങ്ങളു്കേളു്ക്കാ൯ പാ൪ട്ടിപ്പ്രവ൪ത്തക൪ പോയിരുന്നതു് വായു്ക്കുരുചിയായി തെറിവിളികേളു്ക്കാനായിരുന്നു- ഒരു സുഖം, ഒരു മാനസ്സികരോഗം- സീതാറാം അന്താരാഷ്ട്രസംഭവങ്ങളെയും ബന്ധങ്ങളെയും പാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും സൈദ്ധാന്തികാവസ്ഥകളുടെ പശ്ചാത്തലത്തിലു് നിറഞ്ഞ അറിവോടെയാണു് അതിമനോഹരമായി അവതരിപ്പിച്ചിരുന്നെങ്കിലും.

4

കൊല്ലം പാ൪ലമെ൯റ്റംഗമായ ശ്രീ. എ൯. കെ. പ്രേമചന്ദ്രനെതിരെ പിണറായി വിജയ൯ നടത്തിയ പദപ്പ്രയോഗം കേരളത്തിലു് ഒരൊറ്റ രാഷ്ട്രീയക്കാര൯പോലും നടത്തിയിട്ടില്ലാത്തത്ര ഹീനമായിരുന്നു. അതുകേട്ടു് കൈയ്യടിച്ച വളരെ അണികളും പാ൪ട്ടിപ്പ്രവ൪ത്തകരും ഇവിടെയുണു്ടായിരുന്നു. ശബരിമലസമരകാലത്തു് പത്തനംതിട്ടയിലു്പ്പോയി ശബരിമലത്തന്ത്രിമാരെപ്പറ്റി പിണറായി വിജയ൯ പൊതുയോഗത്തിലു്നടത്തിയ പരസ്യമായ അശ്ലീലപ്പദപ്പ്രയോഗം ഇന്നും മീഡിയാ ആ൪ക്കൈവുകളിലുണു്ടു്. കനത്ത പോലീസ്സു് സുരക്ഷയോടെ മുഖ്യമന്ത്രിയുടെ പദവിയിലു് സു്റ്റേജിലു്ക്കയറിനിന്നുകൊണു്ടാണിതു് നടത്തിയതു്, അല്ലായിരുന്നെങ്കിലോ? പിണറായി വിജയനെതിരേ പോലീസ്സി൯റ്റെഭാഗത്തുനിന്നും ഗവണു്മെ൯റ്റി൯റ്റെ ഭാഗത്തുനിന്നും നടപടികളൊന്നുമുണു്ടാകാതിരുന്നപ്പോളു് അണികളു്ക്കും ആവേശമായി വളരെ വ്യാപകമായി ഒരു അപകീ൪ത്തിപ്പ്രസ്ഥാനംതന്നെയവ൪ ആരംഭിച്ചു. അതുകൊണു്ടു് കേരളത്തിലെ അപകീ൪ത്തിരാജാവെന്ന പട്ടം പിണറായി വിജയനുള്ളതാണു്. ആരെയൊക്കെ എന്നൊക്കെ എന്തിനൊക്കെ എവിടെയൊക്കെവെച്ചാണു് പിണറായി വിജയ൯ മൈക്കിലൂടെ തെറിവിളിച്ചിട്ടുണു്ടെന്നുള്ളതി൯റ്റെയും അശ്ലീലപ്പ്രയോഗങ്ങളിലൂടെയും അപകീ൪ത്തിപ്പ്രയോഗങ്ങളിലൂടെയും അപമാനിച്ചിട്ടുണു്ടെന്നുള്ളതി൯റ്റെയും ശബ്ദരേഖകളും ദൃശ്യരേഖകളും ആ൪ക്കൈവുകളിലുണു്ടു്. തുട൪ച്ചയായി അതുചെയു്തുകൊണു്ടിരിക്കുമ്പോളു് പിണറായി വിജയനെ നിലയു്ക്കുനി൪ത്താ൯ ഇവിടെ നിയമങ്ങളും പൊലീസ്സും ഗവണു്മെ൯റ്റും അന്നുമുണു്ടായിരുന്നല്ലോ? അതുപോലെ തിരിച്ചു് വിളിവരുമ്പോളു് ഇയാളെന്തിനാണു് നിയമം പുതുതായുണു്ടാക്കി അതി൯റ്റെപുറകിലു്ക്കയറി ഒളിച്ചിരിക്കുന്നതു്? നേരേനിന്നങ്ങുകേളു്ക്കരുതോ ആണുങ്ങളെപ്പോലെ- അന്നു് പിണറായി വിജയ൯റ്റെ എതി൪വശത്തുണു്ടായിരുന്ന ആ ഹതഭാഗ്യ൪ കേട്ടതുപോലെ? എല്ലാം കൈയ്യിലു്നിന്നുംപോകുമ്പോളു് നാടുമുഴുവ൯നടന്നു് സകലപേരെയും അരോചകമായ പള്ളുവിളിക്കുന്ന എത്രയോ സാമൂഹൃബാദ്ധൃതകളു് കേരളത്തിലുണു്ടു്, ഓരോ ഗ്രാമങ്ങളിലും ഓരോന്നുവീതമുണു്ടു്! ജനങ്ങളവരെ എന്നും എവിടെയും കാണുന്നതാണു്, അതിലൊരെണ്ണമല്ലാതെ ഇതു് മറ്റെന്താണു്? പുഴുത്തതെറിയാണവരുടെ ആകെയുള്ള പ്രതിരോധം. ഒരു തെറിപോലുംവിളിക്കാതെ ഭരിക്കാനുള്ള കഴിവുണു്ടായിരുന്ന അച്യുതമേനോനെപ്പോലുള്ള ആഭിജാത്യവും തറവാടിത്തവും കുടുംബമഹിമയുമുള്ള കേരളത്തി൯റ്റെ മു൯മുഖ്യമന്ത്രിമാരെ ഓ൪ത്തുപോവുകയാണു്!

5

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് മുഖ്യമന്ത്രിയും പല എമ്മെല്ലേമാരും അടക്കമുള്ള നേതാക്കളെല്ലാം തെറിവിളിയിലു് ആനന്ദിക്കുന്നവരാണു്. നമുക്കു് ആനന്ദംപകരാത്ത ഏതെങ്കിലുംകാര്യം നാം ചെയ്യുമോ, തുടരെത്തുടരെ അതു് ആവ൪ത്തിക്കുമോ? ഇവരാണു് പ്രവ൪ത്തകരുടെ മാതൃകയും പ്രചോദനവും. ആറെസ്സെസ്സുകാരും ബീജേപ്പീക്കാരുമാണു് ഇതിലു് രണു്ടാംസ്ഥാനത്തുനിലു്ക്കുന്നതു്, പക്ഷേ ഇതിലേതെങ്കിലും സംഭവം അവരുടെ സ്വന്തംസ്ഥലത്തുള്ള സംഘശാഖയിലു് ചൂണു്ടിക്കാട്ടിയാലു് അപ്പോളു് നടപടിയാണെന്നതു് എടുത്തുപറയാതെതരമില്ല. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് അതുമില്ല, കാരണം അതിനേക്കാളു് തെറിവിളിക്കുന്ന, തെറിയിലൂടെമാത്രം സംസാരിക്കുന്ന എമ്മെല്ലേമാരടക്കമുള്ള നേതാക്കളു് ഉട൯ അവരെ ഡിഫ൯ഡുചെയ്യും. മീഡിയാ ആ൪ക്കൈവുകളു് ശരിയായി പരിശോധിച്ചിട്ടുതന്നെയാണിതു് പറയുന്നതു്. ആ അശ്ലീലാരാധക൯മാരായ ജനപ്പ്രതിനിധികളുടെ പേരുകളു് നമുക്കറിയാത്ത അവരുടെ കുടുംബാംഗങ്ങളെയോ൪ത്തിവിടെ പറയുന്നില്ല, കാരണം ആ കുടുംബാംഗങ്ങളു് മറ്റൊരു സംസു്ക്കാരത്തിലായിരിക്കണമല്ലോ ജനിച്ചതും വള൪ന്നതും ജീവിക്കുന്നതും. താടിയുംമുടിയുംവള൪ത്തി കാട്ടാളവേഷംധരിച്ച ഒരു വൃത്തികെട്ടവ൯ അടുത്തകാലത്തു് ഏഷ്യാനെറ്റുപോലൊരു മാധ്യമത്തി൯റ്റെ ലൈവായ പൊതുച൪ച്ചയിലു്വന്നിരുന്നു് പറഞ്ഞ വാക്കുകളു്കേട്ടു് കേരളം ലൈവായിത്തന്നെ ഞെട്ടിയതു് ഉദാഹരണമായി നമ്മുടെമുന്നിലുണു്ടു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എന്തു് നടപടിയാണു് ആ ചെറുക്കനെതിരെയെടുത്തതു്? അവനും എമ്മെല്ലേയാവാ൯ തെരഞ്ഞെടുപ്പിലു് സീറ്റുകൊടുത്തെന്നുതോന്നുന്നു. ഇവനെയൊക്കെ നിയന്ത്രിക്കാനും പിണറായി വിജയ൯ സ്ഥിരംപറയുന്നപോലെ സ൪ക്കാഭക്ഷണം തീറ്റിക്കാനും എന്തുകൊണു്ടാണു് കേരളത്തിലെ പോലീസ്സു് ഇതുവരെയിറങ്ങാതിരുന്നതും ഇപ്പോളു് പോലീസ്സാക്ടുഭേദഗതിയും കൊണു്ടിറങ്ങിയതും? ആദ്യം മീഡിയാ ആ൪ക്കൈവുകളു് പരിശോധിച്ചു് പിണറായി വിജയനെതിരെ കേസ്സെടു്, എന്നിട്ടു് മറ്റുള്ളവരുടെ പുറകേപോകു്!

6

ഒന്നുമില്ലെങ്കിലും പിണറായി വിജയ൯ മുഖൃമന്ത്രിയെന്നതു് പോകട്ടേ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഒരു പോളിറ്റു്ബ്യൂറോമെമ്പറല്ലേ? അതുകൊണു്ടു് കേരളത്തിലു് ഇതുതടയാ൯ നിയമമല്ല ആവശ്യം, പിണറായി വിജയ൯ സ്വയം നിയന്ത്രിക്കുകയാണു്, മര്യാദ പാലിക്കുകയാണു്. മാധ്യമപ്പ്രവ൪ത്തകരോടു് കടക്കൂപുറതെന്നുപറയുന്ന ഒരു മുഖ്യമന്ത്രിക്കു് എന്തു് യോഗൃതയാണുള്ളതു്, അപകീ൪ത്തിപ്പെടുത്താ൯നടക്കുന്നവരെ അറസ്സു്റ്റുചെയു്തു് ശിക്ഷിക്കാനായുള്ള നിയമംകൊണു്ടുവരാ൯? അതു് അന്തസ്സായ ഭാഷയിലു് സംസാരിക്കുന്ന യോഗ്യ൯മാ൪ മുഖ്യമന്ത്രിമാരായി വരുമ്പോളു് അവ൪ ചെയു്തുകൊള്ളേണു്ടതല്ലേ? ഒന്നുകൂടിപ്പറയുകയാണു്, പിണറായി വിജയനെന്ന കേരളാ മുഖ്യമന്ത്രി ഇതുവരെനടത്തിയ സകല അപകീ൪ത്തി-അശ്ലീലപ്പ്രയോഗങ്ങളു്ക്കും അതിനിരയായവരോടു് പരസ്യമായി മാപ്പുപറഞ്ഞാലു്, അതി൯റ്റെപേരിലു്ത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും സ്വയംരാജിവെച്ചാലു്, ഈ തെറിവിളിപ്പ്രസ്ഥാനം അതു് തുടങ്ങിയതുപോലെതന്നെ കേരളത്തിലു് അവസാനിച്ചുകൊള്ളും. അതിനായി ഇന്ത്യയിലെങ്ങുമില്ലാത്തപോലെ ഒരു പുതിയ നിയമവും ഇവിടെ ഉണു്ടാക്കേണു്ട ആവശ്യമേവരുന്നില്ല.

7

പ്രവ൪ത്തകരുടെയും പോലീസ്സി൯റ്റെയും പ്രൊട്ടക്ഷ൯, മൈക്കു് എന്നിവയില്ലെങ്കിലു് കേരളത്തിലു് ഒരുത്തനും പൊതുവേദിയിലു്ക്കയറി തെറിവിളിക്കില്ല. സംശയമെന്തെങ്കിലുമുണു്ടെങ്കിലു് കേരളത്തിലെ പ്രമുഖ തെറിവിളിപ്പ്രാസംഗികരെ പൊതുവേദിയിലു് കൊണു്ടുനി൪ത്തിയിട്ടു് ആ പ്രവ൪ത്തകരെയും അവിടെനിന്നുമാറ്റി ആ മൈക്കും നീക്കംചെയു്തുനോക്കു്- ഒരുതെറിയും വിളിക്കില്ല. നമ്മുടെ ശബ്ദം മൈക്രോഫോണു് സക്കുചെയു്തു് പിടിച്ചെടുത്തു് അകലെയെത്തിക്കുന്നതി൯റ്റെ ത്രില്ലിലാണു്, ലഹരിയിലാണു്, പ്രാസംഗിക൪ തെറിവിളിക്കുന്നതു്, പ്രവ൪ത്തക൪ വളഞ്ഞുനിലു്ക്കുന്നതുകൊണു്ടു് ആരുംകയറിയടിക്കുകയില്ലെന്ന ബലത്തിലും. പ്രാസംഗികരൊന്നുമല്ലെങ്കിലും റെക്കോ൪ഡിംഗു് സ്സു്റ്റുഡിയോകളിലു് പാട്ടോ പ്രസംഗമോ റെക്കോ൪ഡുചെയ്യാ൯പോയാലും നമുക്കു് നമ്മുടെശബ്ദം മൈക്രോഫോണു് പിടിച്ചെടുത്തുകൊണു്ടുപോകുന്നതി൯റ്റെ ത്രില്ലനുഭവിക്കാം, ഈ ലേഖകനുമതു് വളരെയനുഭവിച്ചിട്ടുണു്ടു്. ആ മൈക്രോഫോണെടുത്തുമാറ്റിയാലു് ആളുപിന്നെ മര്യാദയു്ക്കേ സംസാരിക്കൂ- ആ പ്രവ൪ത്തകരെയെവിടെനിന്നു് നീക്കംചെയു്താലും.

8

ഏതു് സാമൂഹ്യമാധൃമങ്ങളെയുമോ എടുത്തു് പരിശോധിച്ചുകൊള്ളൂ, ഏറ്റവും അപഹാസ്യവും അശ്ലീലവും അപകീ൪ത്തികരവുമായ തെറിയെഴുതുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും അതുകഴിഞ്ഞു് ഭാരതീയജനതാപ്പാ൪ട്ടിപ്പ്രവ൪ത്തകരുമാണു്, കാരണം ഈപ്പാ൪ട്ടികളിലു് ഇതിനു് യാതൊരു നിയന്ത്രണവുമില്ല നടപടിയുമില്ല. ഇവ൪രണു്ടുപേരുമിന്നു്, ഇതുകാരണംതന്നെ, ഉറ്റ സഖികളും സഖാക്ക൯മാരുമാണുതാനും. രണു്ടും ഒരേ കോ൪പ്പേറ്റുനാണയത്തി൯റ്റെ രണു്ടുവശങ്ങളു്! കൊടിയുടെകാര്യത്തിലു്മാത്രമേ സമാനതകളില്ലാതുള്ളൂ, അതുതന്നെയും ചെങ്കൊടി നരയു്ക്കുമ്പോളു് കാവിയായിക്കൊള്ളുകയുംചെയ്യും.

നിയമമുണു്ടാക്കിമറിച്ചിട്ടല്ല, അന്തസ്സുള്ള ജീവിച്ചിരിക്കുന്ന മാതൃകകളെ മുന്നോട്ടിറക്കിവിട്ടിട്ടാണു്, കേരളം ഇതുപോലുള്ള പ്രശു്നങ്ങളു് പരിഹരിക്കുന്നതു്. മറ്റതു് പിണറായി വിജയനെപ്പൊതിഞ്ഞുനിലു്ക്കുന്ന പരാജയങ്ങളായ ഉദ്യോഗസ്ഥ൯മാ൪ കേരളത്തിലു്ക്കൊണു്ടുവന്ന പരാജയപ്പെട്ട വടക്കേയിന്ത്യ൯മാതൃകയാണു്. തനിക്കു് ആരെയും തെറിവിളിക്കാം, തന്നെ അപകീ൪ത്തിപ്പെടുത്തിയാലു് സഹിക്കുകയും പൊറുക്കുകയും ക്ഷമിക്കുകയുമില്ലെങ്കിലു് അതങ്ങു് പള്ളിയിലു്ച്ചെന്നു് പറഞ്ഞേരേ എന്ന മറുപടിയേ കേരളത്തിലെ പരിഷു്ക്കൃതസമൂഹംതരൂ. പിണറായി വിജയനെതിരേ അന്നു് കേസ്സെടുത്തിരുന്നെങ്കിലോ പാ൪ട്ടി പുറത്താക്കിയിരുന്നെങ്കിലോ അതാകുമായിരുന്നു ഈ തെറിവിളിക്കലു്പ്പ്രസ്ഥാനം വള൪ന്നുവരുന്നത് തടയുമായിരുന്ന ഘടകം. പിണറായി വിജയനെ നിലയു്ക്കുനി൪ത്താ൯ നിയമമെന്തിനു്, സ്വയം നിലയു്ക്കുനിന്നാലു്പ്പോരേ, അതിനുള്ള വയസ്സായില്ലേ?

9

ബെ൪ട്ര൯ഡു് റസ്സലു് വളരെവിശദമായിത്തന്നെ എഴുതിയിട്ടുണു്ടു് വയസ്സാകുമ്പോളു് ആളുകളു്ക്കു് പിടിക്കാതാവുന്നതി൯റ്റെ കാരണങ്ങളു്. സ്വഭാവമാണതിനുകാരണം. സ്വഭാവംമാറ്റിയാലു് ഏതു വയസ്സനെയും ആ൪ക്കുംപിടിക്കുന്ന നിലയിലാവുന്നു. ഇരിക്കുന്നിടത്തു് തുപ്പിയാലെന്തുചെയ്യും? കിടക്കുന്നിടത്തു് മൂത്രമൊഴിച്ചാലെന്തുചെയ്യും? അപ്പോളു് വയസ്സായാലു് സ്വഭാവംമാറ്റണം, അപ്പോളു് ജനങ്ങളു്ക്കു് പ്രിയങ്കരനായി തുടരാം. ചെറുപ്പക്കാരുടെ കാര്യങ്ങളിലു് സദാ അനാവശ്യമായിടപെടുന്നതും അവരുടെയിടയിലു്ക്കിടന്നു് ആവശ്യമില്ലാതെ വിരവുന്നതും ഏതുവയസ്സനെയും ആരും വെറുക്കാനിടയാക്കുന്നു- ഇതൊക്കെ വയസ്സാകുമ്പോളു് യുവാക്കളുടെയിടയിലു്ക്കിടന്നുവരവി അവരിലു്നിന്നും ഊ൪ജ്ജംപിടിക്കാനുള്ള പരിപാടിയാണെന്നു് നമുക്കെല്ലാമറിയാമെങ്കിലും. കെളവ൯മാരെയെല്ലാംതട്ടി യുവാക്കളെയും യുവതികളെയുംമാത്രംവെച്ചുകൊണു്ടു് പിണറായി വിജയനെന്ന വയസ്സ൯ കേരളത്തിലെ മന്ത്രിസഭ തട്ടിക്കൂട്ടിയതിനെക്കുറിച്ചുതന്നെയാണു് ഈപ്പറയുന്നതു്. ലോകത്തിലെ ഫിലോസ്സഫേഴു്സ്സും തിങ്കേഴു്സ്സും വയസ്സ൯മാ൪ എന്തൊക്കെ എങ്ങനെയൊക്കെച്ചെയ്യുമെന്നു് വാളരെവ്യക്തമായി പണു്ടേതന്നെ എഴുതിവെച്ചിട്ടുള്ളതാണു്! അതൊക്കെ വായിച്ചിട്ടും പഠിച്ചിട്ടും നടക്കുന്നവരാണു് മലയാളികളു്. അതുകൊണു്ടു് ഇത്തരം പ്രവൃത്തികളൊക്കെക്കാണുമ്പോളു് അതി൯റ്റെ അ൪ത്ഥം മലയാളികളു്ക്കു് മനസ്സിലാകില്ലെന്നുകരുതരുതു്. പക്ഷേ അതി൯റ്റെകൂടെ മൈക്കെടുത്തു് മറ്റുള്ളവരെ തെറിയുംകൂടിവിളിച്ചാലോ? വയസ്സായതാണെന്നെങ്കിലും സ്വയം കരുതണു്ടേ?

മുഖ്യമന്ത്രി താ൯നടത്തിയിട്ടുള്ള അപകീ൪ത്തിപ്പ്രയോഗങ്ങളു്ക്കു് മാപ്പുപറയുമ്പോളു്, അവ പി൯വലിക്കുമ്പോളു്, കേരളത്തിലു് പിന്നൊരുത്തനും ഇത്തരം പരിപാടികളു് ആവ൪ത്തിക്കില്ല, വെച്ചുനടത്തില്ല- സൈബ൪സു്പ്പെയു്സ്സിലും പൊതുയോഗത്തിലുമെന്നല്ല ഒരിടത്തും. അല്ലെങ്കിലു് മുഖ്യമന്ത്രിയെ സ്വന്തംപാ൪ട്ടിതന്നെ ഈ പ്രയോഗങ്ങളു്ക്കു് പുറത്താക്കിയാലും അതേഫലംതന്നെനേടാം. പാ൪ട്ടിയതിനു് മുതി൪ന്നാലുമില്ലെങ്കിലും ഇതു് ഇതിനകമൊരു പൊതുച൪ച്ചാവിഷയമായി മാറിക്കഴിഞ്ഞസ്ഥിതിക്കു്, മുഖൃമന്ത്രി ഇതിനകംനടത്തിയ തെറിപ്പ്രസംഗങ്ങളുടെയും അപകീ൪ത്തിപ്പ്രയോഗങ്ങളുടെയും നീണു്ടലിസ്സു്റ്റു് ഇതിനകം പലരും സമാഹരിച്ചിട്ടുണു്ടു്. ഇതിനൊരു കട്ടോഫു്-ഡേറ്റു് നിശ്ചയിച്ചിട്ടൊന്നുംകാര്യമില്ല. തെറി ഇന്നലെവിളിച്ചാലും ഇന്നുവിളിച്ചാലും തെറിതന്നെയാണു്.

Written and first published on: 24 November 2020

 

 

 

 

 

 

 

 


 

Tuesday, 1 December 2020

390. കേരളത്തിലു് തെരഞ്ഞെടുപ്പി൯റ്റെ ട്രെയിനോടിത്തുടങ്ങിയപ്പോളു്ത്തന്നെ ഒരുത്തരവു് വീലിനടിയിലു്പെട്ടു് പാളത്തിലു് ചതഞ്ഞുചമ്മന്തിയായി

390

കേരളത്തിലു് തെരഞ്ഞെടുപ്പി൯റ്റെ ട്രെയിനോടിത്തുടങ്ങിയപ്പോളു്ത്തന്നെ ഒരുത്തരവു് വീലിനടിയിലു്പെട്ടു് പാളത്തിലു് ചതഞ്ഞുചമ്മന്തിയായി

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Public Domain Pictures. Graphics: Adobe SP.


1

കേരളത്തിലു് തെരഞ്ഞെടുപ്പി൯റ്റെ ട്രെയിനോടിത്തുടങ്ങിയപ്പോളു്ത്തന്നെ ഗവണു്മെ൯റ്റി൯റ്റെ ഒരുത്തരവു് ട്രെയിനി൯റ്റെ മുമ്പിലേയു്ക്കെടുത്തുചാടി വീലിനടിയിലു്പെട്ടു് പാളത്തിലു് ചതഞ്ഞുചമ്മന്തിയായി. ഈ ദുരത്തമുണു്ടായതു് 2020 നവംബ൪ 23നു് പകലായിരുന്നു. ഇന്നാട്ടുകാരനല്ലെന്നറിയുന്നു. പരേത൯റ്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണു്ടു്. ജനങ്ങളും മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും വിധവയെ അനുശോചനമറിയിച്ചു. ദേഹം രണു്ടുപേരടങ്ങുന്ന ഒരു വിലാപയാത്രയുടെ അകമ്പടിയോടെ സ്വദേശമായ... ലേക്കു് കൊണു്ടുപോകും. വിശദവിവരങ്ങളു് സംഭവസ്ഥലത്തുനിന്നും ഞങ്ങളുടെ ലേഖക൯ നലു്കുന്നതു് പുറകേ... !

(തെരഞ്ഞെടുപ്പുവാ൪ത്തകളു്: കേരളത്തിലു്നിന്നും)

ഗവ൪ണ്ണ൪ ഉള്ളാലെ ചിരിച്ചുകൊണു്ടു് മധുരപ്പ്രതികാരത്തി൯റ്റെ സുഖത്തോടുകൂടി ആദൃം ഒപ്പിട്ടതു് റദ്ദാക്കിയ സു്പെഷ്യലു് ഓ൪ഡിന൯സ്സു്

2

മുഖ്യമന്ത്രിമുതലു് പ്രധാന ഉദ്യോഗസ്ഥ൯മാരടക്കം ആരെയും സാമൂഹ്യമാധ്യമങ്ങളിലൂടെ വിമ൪ശ്ശിക്കുന്ന ആരെയും അറസ്സു്റ്റുചെയു്തു് തടവിലാക്കി രണു്ടുവ൪ഷത്തിലു്ക്കുറയാത്ത ജയിലു്ശിക്ഷയും നല്ലൊരു തുക പിഴയും നലു്കുന്നതിനുള്ള കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ സു്പെഷ്യലു് ഓ൪ഡിന൯സ്സാണു് ലോകപ്പ്രതിഷേധത്തെയും സമ്മ൪ദ്ദത്തെയും തുട൪ന്നു് റദ്ദാക്കിയതു്. ഇതു് ഒപ്പിടുവിക്കാ൯ ഗവ൪ണ്ണറുടെയടുത്തേക്കുകൊണു്ടുപോയി ഒപ്പിടീച്ച അതേവേഗതയിലു് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടുകൊണു്ടു് ഗവ൪ണ്ണറുടെയാപ്പീസ്സിലു് തിരിച്ചെത്തിക്കുകയായിരുന്നു. ഗവ൪ണ്ണ൪ ഉള്ളാലെ ചിരിച്ചുകൊണു്ടു് ഒരു മധുരപ്പ്രതികാരത്തി൯റ്റെ സുഖത്തോടുകൂടിത്തന്നെയാണു് ആദൃം ഒപ്പിട്ടതു് റദ്ദാക്കി വീണു്ടും ഗസറ്റുവിജ്ഞാപനം നടത്താ൯ തിരിച്ചുകൊടുത്തതെന്നാണു് റിപ്പോ൪ട്ടുചെയ്യപ്പെടുന്നതു്.

3

ഈ ഓ൪ഡിന൯സ്സുനി൪മ്മാണം വിവാദമായപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റിപോലും ഇതിലിടപെടുകയും ഇങ്ങനെയൊരു നിയമവിരുദ്ധ അഭിപ്രായസ്സ്വാതന്ത്ര്യാവകാശവിരുദ്ധനിയമം ഒരു കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റിനുകീഴിലു് എങ്ങനെവന്നു എന്നു് പാ൪ട്ടിയുടെ ജനറലു് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രൂപത്തിലു് സംസ്ഥാനഭരണം നടത്തുന്ന പാ൪ട്ടി കേരള സംസ്ഥാനക്കമ്മിറ്റിയോടു്, വിശിഷ്യാ പാ൪ട്ടിനേതാവായ മുഖ്യമന്ത്രി പിണറായി വിജയനോടു്, ചോദൃംവന്നു. വടക്കേയിന്ത്യക്കാരനായ രമണു് ശ്രീവാസു്തവ ഡയറക്ട൪ ജനറലു് ഓഫു് പോലീസ്സു് ഉദ്യോഗത്തിലു്നിന്നും വിരമിച്ചശേഷം പിണറായി വിജയ൯ പ്രത്യേകതാലു്പ്പര്യമെടുത്തു് അയാളെ ത൯റ്റെ ഒരു ഉപദേശകനായി വെച്ചതുകൊണു്ടു് അയാളു് കേന്ദ്രനിയമങ്ങളെയും സുപ്രീംകോടതിവിധികളെയും നോക്കാതെ തോന്ന്യാസംപോലെ ഒരു നിയമം എഴുതിയുണു്ടാക്കിയതാണെന്നായിരുന്നു മറുപടി. അഞു്ചുവ൪ഷത്തെ മാ൪കു്സ്സിസ്സു്റ്റുഭരണത്തി൯റ്റെ അന്ത്യത്തിലു് അധികാരത്തിലു്നിന്നും ഇറങ്ങിപ്പോകാ൯നേരം ഭാവിയിലു് ത൯റ്റെ സിലു്ബ്ബന്ധി മുഖ്യമന്ത്രി പിണറായി വിജയനു് ത൯റ്റെ പ്രതിയോഗികളുടെമേലു് പ്രയോഗിക്കാനൊരു ആയുധമിരിക്കട്ടെയെന്നുചിന്തിച്ചു് അയാളീ നിയമം എഴുതിയുണു്ടാക്കിയെന്നായിരുന്നു വിമ൪ശ്ശനം. ഭരണഘടന ഉറപ്പുനലു്കുന്ന വിമ൪ശ്ശനസ്സ്വാതന്ത്ര്യം ഇ൯ഡൃയിലെ മറ്റെല്ലാ നിയമങ്ങളു്ക്കും മേലെയാണെന്ന സുപ്രീംകോടതിവിധിയെ ധിക്കരിക്കാനും അതിനെ വെല്ലുവിളിച്ചു് ഇതുപോലൊരു നിയമം നി൪മ്മിക്കാനും ഇയാളു്കാണിച്ച വ്യഗ്രത ഇതുപോലെ മറ്റനേകം നിയമവിരുദ്ധപ്പ്രവൃത്തികളു് 2016-2021 എന്ന അഞു്ചുവ൪ഷത്തെ ഭരണത്തിനിടയിലു് ഇയാളു് പിണറായി വിജയനുവേണു്ടി ചെയു്തുകാണുമെന്നാണു് അഭ്യൂഹം. ഏതായാലും ഓ൪ഡിന൯സ്സുരൂപത്തിലു് അവതരിപ്പിക്കപ്പെട്ട നിയമം റദ്ദായി.

Written and first published on: 24 November 2020






 

389. അഴിമതിക്കും ഭരണഘടനാവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും പോലീസ്സതിക്രമങ്ങളു്ക്കും പിണറായി ഗവണു്മെ൯റ്റിനെ പിരിച്ചുവിടുന്നതിനുപകരം സ്വന്തം വിവേചനാധികാരം പ്രയോഗിക്കാതെ പോലീസ്സാക്ടു് ഭേദഗതിചെയു്തുകൊടുത്ത ഗവ൪ണ്ണ൪ രാജിവെക്കേണു്ടതാണു്

389

അഴിമതിക്കും ഭരണഘടനാവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും പോലീസ്സതിക്രമങ്ങളു്ക്കും പിണറായി ഗവണു്മെ൯റ്റിനെ പിരിച്ചുവിടുന്നതിനുപകരം സ്വന്തം വിവേചനാധികാരം പ്രയോഗിക്കാതെ പോലീസ്സാക്ടു് ഭേദഗതിചെയു്തുകൊടുത്ത ഗവ൪ണ്ണ൪ രാജിവെക്കേണു്ടതാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Viktar Masalovich. Graphics: Adobe SP.


അഴിമതിക്കും ഭരണഘടനാവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും പോലീസ്സതിക്രമങ്ങളു്ക്കും പിണറായി ഗവണു്മെ൯റ്റിനെ പിരിച്ചുവിടുന്നതിനുപകരം സ്വന്തം വിവേചനാധികാരം പ്രയോഗിക്കാതെ പോലീസ്സാക്ടു് ഭേദഗതിചെയു്തുകൊടുത്ത ഗവ൪ണ്ണ൪ രാജിവെക്കേണു്ടതാണു്. സംസ്ഥാനത്തെ ഭരണത്തലവനെന്നനിലയു്ക്കു് ഭരണവീഴു്ചകളു്ക്കു് ഗവ൪ണ്ണ൪ക്കു് ഉത്തരവാദിത്വമില്ലേ? ഗവ൪ണ്ണറുടെ പേരിലല്ലേ ഗവണു്മെ൯റ്റുത്തരവുകളെല്ലാം ഇറങ്ങുന്നതു്? ഇതുതന്നെയല്ലേ മുഖ്യമന്ത്രിയും കുറേക്കാലമായി പറഞ്ഞുകൊണു്ടിരിക്കുന്നതു്, താനൊന്നുമറിയുന്നില്ലെന്നു്, തന്നെയൊന്നും ആരും അറിയിക്കുന്നില്ലെന്നു്, വല്ല വിവരവും വേണമെങ്കിലു് അതു് ചെയു്തവനോടുചെന്നു് ചോദിക്കണമെന്നു്? മുഖ്യമന്ത്രിയും ഗവ൪ണ്ണറുമൊന്നും ഇവിടെ ഒന്നും അറിയുന്നില്ലെങ്കിലു്പ്പിന്നെ ഇവിടെ ആരാണു് ഇപ്പോളു് ഭരിച്ചുകൊണു്ടിരിക്കുന്നതു്? കേരളംപോലുള്ളൊരു സംസ്ഥാനത്തു് ഇതൊരു അലങ്കാരപ്പോസ്സു്റ്റുമാത്രമാണോ? ഗവ൪ണ്ണറും മന്ത്രിസഭയും മുഖ്യമന്ത്രിയുമൊന്നുമറിയാതെയാണു് കമ്മീഷ൯ ഏജ൯റ്റ൯മാരും കണു്സ്സളു്ട്ട൯സ്സികളുംകയറി സംസ്ഥാനം ഭരിക്കുന്നതും ആയിരക്കണക്കിനുകോടിരൂപയുടെ കരാറുകളിവിടൊപ്പിടുന്നതും ഗവണു്മെ൯റ്റിടപാടുകളിവിടെ നടത്തുന്നതുമെങ്കിലു് ഒരു ഗവ൪ണ്ണറുടെ ആവശ്യംതന്നെ ഇവിടെ എന്താണു്?

മന്ത്രിസഭയും മുഖ്യമന്ത്രിയുമൊക്കെ തെരഞ്ഞെടുക്കപെട്ടതുകൊണു്ടു് വെറുതേകയറിയിരിക്കുന്നുവെന്നു് കരുതിയാലു്പ്പോലും ഗവ൪ണ്ണറെയങ്ങനെയാരും തെരഞ്ഞെടുക്കുന്നുപോലുമില്ലല്ലോ? അതൊരു ഭരണഘടനാപദവിയാണെങ്കിലു് ഭരണഘടനയെ സംരക്ഷിക്കണമായിരുന്നല്ലോ, ഇവിടെനടന്ന എത്രയോ ഭരണഘടനാലംഘനങ്ങളിലു് ഗവ൪ണ്ണ൪ ഇടപെടണമായിരുന്നല്ലോ. അതില്ലാത്തതുകൊണു്ടാണല്ലോ അതിപ്പോളു് ഇതുപോലെ ജനങ്ങളു് ച൪ച്ചചെയ്യേണു്ടിവരുന്നതും തെരഞ്ഞെടുപ്പിനു് അടുത്ത നടപടിയെന്തെന്നാലോചിക്കേണു്ടിവരുന്നതും.

Written and first published on: 23 November 2020
 








388. കരിനിയമം പാസ്സാക്കുന്ന ഇടതുമുന്നണിക്കു് ഇനിയൊരിക്കലും വോട്ടുചെയ്യില്ലെന്നും ആമയെന്ന സംഘടനയിലെ ആരുടേയും സിനിമയിനി കാണില്ലെന്നും കേരളം തീരുമാനിച്ചാലു് എന്തുചെയ്യും? ബലപ്പ്രയോഗംനടത്തി വോട്ടുവാങ്ങിക്കുകയും സിനിമകാണിക്കുകയും ചെയ്യുമോ?

388

കരിനിയമം പാസ്സാക്കുന്ന ഇടതുമുന്നണിക്കു് ഇനിയൊരിക്കലും വോട്ടുചെയ്യില്ലെന്നും ആമയെന്ന സംഘടനയിലെ ആരുടേയും സിനിമയിനി കാണില്ലെന്നും കേരളം തീരുമാനിച്ചാലു് എന്തുചെയ്യും? ബലപ്പ്രയോഗംനടത്തി വോട്ടുവാങ്ങിക്കുകയും സിനിമകാണിക്കുകയും ചെയ്യുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Pexels. Graphics: Adobe SP.


കരിനിയമം പാസ്സാക്കുന്ന ഇടതു(?)മുന്നണിക്കു് ഇനിയൊരിക്കലും വോട്ടുചെയ്യില്ലെന്നും ആമയെന്ന സംഘടനയിലെ ആരുടേയും സിനിമയിനി കാണില്ലെന്നും കേരളം തീരുമാനിച്ചാലു് എന്തുചെയ്യും? ബലപ്പ്രയോഗം നടത്തി വോട്ടുവാങ്ങിക്കുകയും ബലമായിപ്പിടിച്ചുകൊണു്ടുപോയിത്തന്നെ സിനിമകാണിക്കുകയും ചെയ്യുമോ? ജനങ്ങളുടെ അഭിപ്രായപ്പ്രകടസ്സ്വാതന്ത്ര്യത്തെയും ജനാധിപത്യാവകാശങ്ങളെയും സു്ത്രീസുരക്ഷയെയും അവരെയാക്രമിക്കുന്നവരെയും വിട൯മാരുടെയും മയക്കുമരുന്നടിക്കാരുടെയും അവകാശങ്ങളു് സംരക്ഷിക്കുന്നതിനെയുമൊക്കെസ്സംബന്ധിച്ചു് പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റിനുള്ള പിന്തിരിപ്പ൯ ജനവിരുദ്ധനയങ്ങളുടെ ഒരു എകു്സ്സു്റ്റെ൯ഷ൯ തന്നെയല്ലേ ആപ്പാ൪ട്ടിയുടെ ചാനലു്ച്ചെയ൪മാനും രണു്ടു് എമ്മെല്ലേമാരും നയിക്കുന്ന അസ്സോസിയേഷ൯ ഓഫു് മലയാളം മൂവീ ആ൪ട്ടിസ്സു്റ്റു്സു് എന്ന, പേരിലു്മാത്രമല്ല നടപടികളെടുക്കുന്നതിലും അതായ, ആ ആമസംഘടനയു്ക്കുമുള്ളതു്? ഈ വോട്ടുകിട്ടിയാലല്ലേ ഇനി ഭരിക്കൂ, അടുത്തഗവണു്മെ൯റ്റുവന്നു് അഴിമതിക്കേസ്സെടുക്കുന്നതിലു്നിന്നു് രക്ഷപ്പെടൂ? ജനം തീയേറ്ററിലു്ക്കയറി സിനിമകണു്ടാലല്ലേ പെട്ടിയിലു് പൈസ്സവന്നുനിറയൂ... ഒരുകൊല്ലം ഒരു തീയേറ്ററിലും കയറാതെ വീട്ടിലിരുന്ന ജനങ്ങളു്ക്കു് ഒരു പത്തുകൊല്ലം ഒരു തീയേറ്ററിലും പോകണു്ടെന്നു് തീരുമാനിക്കാ൯ എന്തു് വിഷമം? അതുപോലുള്ള രാഷ്ട്രീയതീരുമാനങ്ങളെടുക്കാനും എന്തുവിഷമം? പക്ഷേ താരങ്ങളു് അതോടെ ഒന്നുമല്ലാതായി തറയിലു്വീഴും, അതുപോലെ കുറേ മന്ത്രിമാരും മു൯മന്ത്രിമാരും നേതാക്കളും. ഉറച്ച തീരുമാനങ്ങളെടുക്കുന്ന ജനങ്ങളാണു് അവ൪ക്കാവശ്യമുള്ള ഒരു ഭരണം സൃഷ്ടിക്കുന്നതു്. അവരാണു് ജനാധിപത്യത്തെ നിലനി൪ത്തുന്നതു്, ഒരു രാഷ്ട്രത്തെ മുന്നോട്ടുകൊണു്ടുപോകുന്നതു്, അല്ലാതെ കുറേ മന്ത്രിമാരും മുഖ്യമന്ത്രിമാരും നേതാക്കളും സിനിമാതാരങ്ങളുമല്ല. രാഷ്ട്രീയത്തിലെയും സിനിമയിലെയും പല നക്ഷത്രങ്ങളും ഒന്നുമല്ലാതായി താഴെവീണ മണ്ണാണു് കേരളത്തിലേതു്. അല്ലെങ്കിലു് അതോടെ ചായക്കടയോ മീ൯കടയോ തുണിക്കടയോ പോയിത്തുടങ്ങും ജീവിക്കാ൯. അതായതു്, ജനങ്ങളുടെ പൈസ്സകൊണു്ടല്ലാതെ ജോലിചെയു്തു് ജീവിക്കേണു്ടിവരും അതിനുള്ള കഴിവുണു്ടെങ്കിലു്. അഭിനയം ഒരു തൊഴിലായി ഇനിയൊരുപാടുകാലം ഇതേപോലെ കേരളത്തിലു് നിലനിലു്ക്കില്ലെന്നു് മനസ്സിലാക്കേണു്ടവരെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു. അതിപ്പോഴുമിനി മനസ്സിലാക്കാത്തവ൪ പിണറായി വിജയനെപ്പോലെ വളരെക്കുറച്ചുപേരേയുള്ളൂ. ഈ നട൯മാരൊക്കെയിപ്പോളു് തിരിഞ്ഞുനോക്കുമ്പോളു് പുറകിലു് ആരെയും കാണുന്നില്ല, പണു്ടു് വല്ല തുട്ടുകളും എറിഞ്ഞുകൊടുത്തിട്ടുള്ളവരല്ലാതെ, ബാക്കിയുള്ളതിലു്നിന്നുംകൂടി ഇനിയും എന്തെങ്കിലും കിട്ടുമെന്നുള്ള പ്രതീക്ഷയിലു് പുറകേനടക്കുന്നവരല്ലാതെ. തട്ടുകടയുള്ളിടത്തു് സിനിമാക്കാര൯റ്റെ പുട്ടുകടയിലു് ആരുകേറും?

Written and first published on: 23 November 2020







387. പോലീസ്സി൯റ്റെമാത്രം വോട്ടുവാങ്ങി ജയി വിജയാ ജയി എന്നു് ജനം. പെട്ടു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒടുവിലു് എന്നല്ലാതെന്തുപറയും?

387

പോലീസ്സി൯റ്റെമാത്രം വോട്ടുവാങ്ങി ജയി വിജയാ ജയി എന്നു് ജനം. പെട്ടു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒടുവിലു് എന്നല്ലാതെന്തുപറയും?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By JustABigAdventure. Graphics: Adobe SP.


കരിനിയമംകൊണു്ടുവന്നു് അച്ചടി-ദൃശ്യ-ശ്രാവ്യ-സാമൂഹ്യ മാധ്യമങ്ങളെമുഴുവ൯ പിണക്കി. നേരിട്ടു് വീട്ടിലു്ക്കയറി വോട്ടുചോദിക്കാ൯ചെന്നാലു് വീട്ടിനകത്തുകയറിപ്പോകരുതു്, ഞങ്ങളു്ക്കു് നാളെ മയക്കുമരുന്നി൯റ്റെയും സ്വ൪ണ്ണക്കടത്തി൯റ്റെയും കേസ്സിനുപുറകേയൊന്നും നടക്കാ൯പറ്റില്ലെന്നു് വീട്ടുകാ൪. പോലീസ്സിനെമാത്രമല്ലേ സഹായിച്ചുള്ളൂ... പോലീസ്സി൯റ്റെമാത്രംവോട്ടുവാങ്ങി ജയി വിജയാ ജയി എന്നു് ജനം. പെട്ടു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒടുവിലു്, എന്നല്ലാതെന്തുപറയും?

വികസനത്തിനുവോട്ടുചെയ്യണമെന്നുപറയുമ്പോളു് അതിനേക്കാളുംചുട്ടമറുപടിയാണു് ജനംപറയുന്നതു്- വികസനംനടത്താനല്ലാതെപിന്നെന്തോന്നുഡാഷിനാണു് ശമ്പളംവാങ്ങിച്ചു് ഓരോരുത്തനുമവിടെയിരുന്നു് അണ്ണാക്കിലോട്ടുകേറ്റിയതെന്നു്!

Article Title Image By Oleg Totskyi. Graphics: Adobe SP.

വികസനത്തിനു് വോട്ടുചെയ്യണമെന്നു് പറയുമ്പോളു് അതിനേക്കാളും ചുട്ടമറുപടിയാണു് ജനം പറയുന്നതു്- വികസനംനടത്താനല്ലാതെ പിന്നെന്തോന്നു് ഡാഷിനാണു് ശമ്പളംവാങ്ങിച്ചു് ഓരോരുത്തനും അവിടെയിരുന്നു് അണ്ണാക്കിലോട്ടുകേറ്റിയതെന്നു്! അഹങ്കാരികളായി അധികാരംകൊണു്ടു് തലകറങ്ങിപ്പോയി കണു്ടവ൯മാരോടെല്ലാം കൂട്ടുകൂടിനടന്ന അങ്ങത്തമാരെ തുടലുസഹിതം ഒടുവിലു് ഒരാറുമാസത്തേക്കു് കൈയിലു്ക്കിട്ടിയപ്പോഴുള്ള സന്തോഷത്തിലാണു് ജനങ്ങളു്!

ഇതുപോലൊരുസാഹചര്യത്തിലായാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്തോന്നുചെയ്യുമെന്നതാണു് പ്രസക്തം. വിദേശകോണു്സ്സുലേറ്റുകളു്വഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിസെക്രട്ടറി- കം- ട്രഷററുടെകൈയ്യിലു് സൂക്ഷിക്കാനേലു്പ്പിച്ചിട്ടുള്ള പണംതന്നെയെടുത്തു് മയക്കുമരുന്നുകച്ചവടംചെയു്തതി൯റ്റെയും കേസ്സിലു്ക്കുരുങ്ങി പാ൪ട്ടിനേതാക്കളും മക്കളും വിശ്വസു്തയുദ്യോഗസ്ഥനിരയും അകമ്പടിത്തോഴികളുമെല്ലാമകത്തായതി൯റ്റെ പശ്ചാത്തലത്തിലു് കമ്മ്യൂണിസത്തി൯റ്റെയും മാ൪കു്സ്സിസത്തി൯റ്റെയും പ്രസംഗപ്രഖ്യാപനമെല്ലാമുപേക്ഷിച്ചു് വാലുംമടക്കി കേന്ദ്രഭാരതീയജനതാപ്പാ൪ട്ടിയുടെ മുമ്പിലു്ച്ചെന്നുതൊഴുതുനിന്നു് സാമ്പത്തികസംവരണംമുതലു് ഹിന്ദുമതമേലു്ക്കോയു്മ്മാസിദ്ധാന്തംവരെയുള്ള ബീജേപ്പീയുടെഫ്യൂഡലു്ദ൪ശ്ശനങ്ങളു്സ്വീകരിച്ചു് കേസ്സകളൊഴിവാക്കി അവരുടെയൊരു സാമന്തകക്ഷിയായിമാറി ജനങ്ങളു്വോട്ടുചെയു്തിനി ജയിക്കില്ലെന്നുറപ്പുള്ള കേരളത്തിലു്ച്ചെന്നു് 2021ലെ നിയമസഭാത്തെരഞ്ഞെടുപ്പിലു് ബീജേപ്പീയുടെലൈസ്സ൯സ്സോടെ ബീജേപ്പീയുടെരീതിയിലു്ത്തന്നെ ബ്ലൂട്ടൂത്തും റിലയ൯സ്സുനെറ്റുവ൪ക്കുമുപയോഗിച്ചു് പോളിംഗിനുമുമ്പേതന്നെ താലൂക്കാപ്പീസ്സുകളിലു് എ൯. ജി. ഓ. യൂണിയ൯വഴി കൈവശമിരിപ്പുള്ള വോട്ടിംഗു്യന്ത്രങ്ങളിലട്ടിമറിചെയു്തു് കോണു്ഗ്രസ്സിനുവീണവോട്ടുകളിലു് പത്തിലൊന്നുവീതം അരിവാളു്ച്ചുറ്റികയിലേയു്ക്കുമറിച്ചു് വിജയിച്ചുഗവണു്മെ൯റ്റുണു്ടാക്കി സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും ഡോള൪ക്കടത്തും ട്രഷറിക്കൊള്ളയുംതുട൪ന്നു് ആപ്പണം ബീജേപ്പീയു്ക്കുംകൂടിക്കൊണു്ടുചെന്നുകൊടുക്കുന്നിപ്പോളു്!

Written and first published on: 23 November 2020. Edited since.












386. സാമൂഹ്യമാധ്യമത്തെ തക൪ക്കാ൯ നിയമമുണു്ടാക്കി ശ്രമിച്ചുനോക്കിയിട്ടു് ഒടുവിലു് അവിടെത്തന്നെവന്നു് അവരോടുതന്നെ വോട്ടുചോദിക്കുന്നതു് ആരെനോക്കിത്തോലു്പ്പിക്കണമെന്ന സ്വയംവിളംബരമല്ലേ?

386


സാമൂഹ്യമാധ്യമത്തെ തക൪ക്കാ൯ നിയമമുണു്ടാക്കി ശ്രമിച്ചുനോക്കിയിട്ടു് ഒടുവിലു് അവിടെത്തന്നെവന്നു് അവരോടുതന്നെ വോട്ടുചോദിക്കുന്നതു് ആരെനോക്കിത്തോലു്പ്പിക്കണമെന്ന സ്വയംവിളംബരമല്ലേ?


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By LSK. Graphics: Adobe SP.

 
1

സാമൂഹ്യമാധ്യമത്തെ തക൪ക്കാ൯ നിയമമുണു്ടാക്കി ശ്രമിച്ചുനോക്കിയിട്ടു് ഒടുവിലു് അവിടെത്തന്നെവന്നു് അവരോടുതന്നെ വോട്ടുചോദിക്കുന്നതു് ആരെനോക്കിത്തോലു്പ്പിക്കണമെന്ന സ്വയംവിളംബരമല്ലേ? സാമൂഹ്യമാധ്യമങ്ങളിലു്വന്നു് ഇപ്പോളു് ഇത്തരം തെരഞ്ഞെടുപ്പഭ്യ൪ത്ഥനകളും യാചനകളും നടത്തുന്നവ൪ എന്നെത്തോലു്പ്പിക്കൂ എന്നു് നിലവിളിക്കുകയല്ലേ? അവ൪ക്കുനലു്കുന്ന ഓരോവോട്ടും ആ കരിനിയമമെഴുതിയവ൪ക്കുതന്നെപോകുന്ന വോട്ടുകളല്ലേ? ഇനിയുംകൂടുതലു് വോട്ടുകളിതുപോലെ കിട്ടിയാലു് അവരവിടെ തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനകത്തു് ഈ വോട്ട൪മാരുടെ ചെലവിലു് എയ൪ക്കണു്ടീഷ൯ചെയു്ത അടച്ചുപൂട്ടിയ മുറികളിലു് ജനങ്ങളെ ഭയന്നു് ഒളിച്ചിരുന്നു് എന്തി൯റ്റെയൊക്കെയോ അപ്പോസ്സു്തല൯മാരെപ്പോലെ ഗൗരവത്തിലിരുന്നു് കടലാസ്സുകളു് മറിച്ചുംതിരിച്ചുംനോക്കി ഇനിയും ഇതിനേക്കാളു്വലിയ കരിനിയമങ്ങളെഴുതുകയില്ലേ? ഈ പഞു്ചായത്തു് മെംബ൪സ്ഥാനങ്ങളിലും കൗണു്സ്സിലു്മെമ്പ൪സ്ഥാനങ്ങളിലും മത്സരിക്കുന്ന ഇതുപോലെയുള്ള അവരവരുടെ നാട്ടിലെ തിണ്ണമൂപ്പ൯മാരും മൂപ്പത്തികളും അവരുടെ പാ൪ട്ടിനേതാവായ മുഖ്യമന്ത്രിയോടുചെന്നു് ഇനി ഇത്തരം തലതിരിഞ്ഞ നിയമങ്ങളു് ഇവിടെയിരുന്നു് ഉണു്ടാക്കിപ്പോകരുതെന്നു് പറയാനുള്ള വല്ല നട്ടെല്ലോ ശക്തിയോ ആവതോ ഉള്ളവരാണോ?

2

ഈ കരിനിയമത്തെ അവ൪ അപലപിക്കുന്നു നിരാകരിക്കുന്നു എന്നു് സാമൂഹ്യമാധ്യമങ്ങളിലു് വോട്ടഭ്യ൪ത്ഥിക്കുന്ന അവ൪ സാമൂഹ്യമാധ്യമങ്ങളിലു് പരസൃമായെഴുതട്ടേ, അപ്പോളു് സാമൂഹ്യമാധ്യമങ്ങളു് ആലോചിക്കും അവ൪ സാമൂഹ്യമാധ്യമങ്ങളുടെ സഹയാത്രികരാണോ ശത്രുക്കളാണോയെന്നു്. അപ്പോളു്, ഇവരെജയിപ്പിക്കുന്നതിനുപകരം ഇവരെത്തന്നെനോക്കി തോലു്പ്പിക്കുന്നതാണു് സാമൂഹ്യമാധ്യമങ്ങളെസ്സംബന്ധിച്ചിടത്തോളം ഫലപ്രദം. ഇതുപോലെയുള്ള ആക്രമണങ്ങളിലു്പ്പെട്ടു് ഒടുങ്ങിപ്പോകാതിരിക്കാ൯, ചത്തുപോകാതിരിക്കാ൯, മുഖ്യമന്ത്രിതന്നെ ഇപ്പോളീ നിയമമെഴുത്തിലൂടെ കാണിച്ചുവരുന്നപോലെ, ഏതു് ജന്തുവിനും ജ൯മസഹജമായ ഒരു അവകാശമില്ലേ വാസനയില്ലേ സ്വഭാവമില്ലേ? അതു് കണ്മുന്നിലു്ക്കിട്ടിയ ഇതുപോലെയുള്ള ആ കരിനിയമത്തി൯റ്റെ പ്രതിനിധികളുടെമേലു്ത്തന്നെ ഒരു താക്കീതായി ആദ്യഘട്ടമെന്നനിലയിലു് പ്രയോഗിക്കണമെന്നാണിവിടെ പറയുന്നതു്. ഇവരാണു് അത്തരം കരിനിയമമെഴുതുന്നവരുടെ ഊ൪ജ്ജവും ശക്തിയും. ഇവ൪ വീണാലു്പ്പിന്നെ അവരില്ല. അപ്പോളു് ഇവരെത്തോലു്പ്പിച്ചു് ഇവരിലൂടെയല്ലാതെ മറ്റാരിലൂടെയാണൊരു ദൂതും സന്ദേശവും മറ്റവ൪ക്കു് കൊടുത്തയക്കേണു്ടതു്?

സാമൂഹൃമാധ്യമത്തി൯റ്റെ ശത്രുക്കളെന്നനിലയിലു് സമൂഹമാധ്യമമിടപെട്ടു് അതി൯റ്റെശക്തിയിലു് തോലു്പ്പിച്ചാലും അന്നും ഇവിടെവന്നു് ഇതുപോലെ പോസ്സു്റ്റുകളിട്ടു് ഇവ൪ നിലവിളിക്കുമോ, കാരണം, സാമൂഹ്യമാധ്യമം ഇ൯റ്റ൪നെറ്റിലു് ഡിജിറ്റലു് സു്പെയു്സ്സിലു്ക്കാണുന്ന ഒരു അമൂ൪ത്തസമൂഹമല്ല, ഈ ഓരോ സ്ഥാനമോഹികളുടെയും ഓരോ നാട്ടിലുമുള്ള പച്ചയായ മനുഷ്യരായ വോട്ട൪മാരുടെ സാമൂഹൃശക്തിയാണു്? അവരുടെ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യത്തെയും സ്വതന്ത്രചിന്തയെയും വിമ൪ശ്ശനസ്വാതന്ത്ര്യത്തെയും ഒരു കരിനിയമം കൊണു്ടുവന്നു് അവസാനിപ്പിക്കാ൯ ശ്രമിച്ചിട്ടു് ഇവിടെവന്നു് അവരോടുതന്നെ ഒരു ഇല്ലാത്ത ധൈര്യത്തിനു് അവ൪ വോട്ടുചോദിക്കുകയാണോ?

In reply to comments on this article:

There is no one except me in my home. But don’t take it as an invitation: I live in the middle of my people. And regarding me, Marxist party leaders from T. K. Ramakrishnan and Varkala Radhakrishnan- i.e. their former Police Minister and State Assembly Speaker, to the present lowly District Panchayat President of Trivandrum, have spoken many abusive remarks through mikes in public meetings for years. I am still writing but they are not writing anymore. If someone throws a stone and I do not accept it, it is theirs! It comes to only that. You speak about changing the police act for empowering the security and safety of women from social media abuse. Then why didn’t the Marxist government add anything to that clause which is already exisiting in the Kerala Police Act to strengthen it but leaving it weak and adding a new clause to the act for supressing public criticism?


Written and first published on: 23 November 2020

 

 

 

385. ജനങ്ങളുടെ വോട്ടുയാചിച്ചുവാങ്ങിച്ചു് ജനങ്ങളെപ്പേടിച്ചു് മുറിക്കകത്തിരുന്നു് നിയമംപാസ്സാക്കുന്ന ഭീരുക്കളു്ക്കു് വോട്ടിലൂടെ മറുപടി

385

ജനങ്ങളുടെ വോട്ടുയാചിച്ചുവാങ്ങിച്ചു് ജനങ്ങളെപ്പേടിച്ചു് മുറിക്കകത്തിരുന്നു് നിയമംപാസ്സാക്കുന്ന ഭീരുക്കളു്ക്കു് വോട്ടിലൂടെ മറുപടി


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Michael Gaida. Graphics: Adobe SP.


2016ലാണു് ഏറ്റവുമവസാനമായി കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നിയമസഭാത്തെരഞ്ഞെടുപ്പിലു്ജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കുന്നതിനുവേണു്ടി ജനങ്ങളുടെവോട്ടുയാചിച്ചു് ഇരന്നുവാങ്ങിനടന്നതു്. അപ്പ്രാവശ്യം വി. എസ്സു്. അച്ച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കുമെന്നുപറഞ്ഞു് അദ്ദേഹത്തെ മു൯നി൪ത്തിയാണു് പ്രചാരണംനടത്തിയതു്. അതുവിശ്വസിച്ചജനങ്ങളു് നല്ലഭൂരിപക്ഷംനലു്കി വിജയിപ്പിച്ചുഗവണു്മെ൯റ്റുണു്ടാക്കിച്ചു, പക്ഷേ അച്ച്യുതാനന്ദ൯ മുഖ്യമന്ത്രിയായില്ല. അദ്ദേഹത്തെ ഈപ്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റി മുഖ്യമന്ത്രിയാക്കിച്ചില്ല. പാ൪ട്ടിയുടെ കേന്ദ്രകമ്മിറ്റിയും പോളിറ്റു്ബ്യൂറോയും ഇതിലിടപെടില്ലെന്നും മുഖ്യമന്ത്രിയാരായിരിക്കുമെന്നതു് സംസ്ഥാനക്കമ്മിറ്റിയുടെതന്നെ തീരുമാനമായിരിക്കുമെന്നുംപറഞ്ഞു. അമേരിക്കമുതലു് ദുബായിവരെയുള്ള പണച്ചാക്കുകളും കോ൪പ്പറേറ്റുകമ്പനികളും അദാനി, റിലയ൯സ്സുമുതലായ ഇന്ത്യ൯കമ്പനികളും ഗളു്ഫുമേഖലയിലെ ലുലുഗ്രൂപ്പും കൊല്ലത്തെ രവിപ്പിള്ളഗ്രൂപ്പുംപോലുള്ള തദ്ദേശീയമുതലാളിമാരും കമ്പനികളും കേന്ദ്രബീജേപ്പീയിലൂടെയിടപെട്ടു്, അഴിമതിയും ട്രഷറിക്കൊള്ളയും വിദേശപ്പണക്ക്രമക്കേടുകളും സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും കടലെഴുതിവിലു്പ്പനയും രോഗികളുടെ ഡേറ്റമോഷ്ടിച്ചുവിലു്പ്പനയും സംസ്ഥാനക്കമ്മിറ്റിക്കുവേണു്ടിനടത്തി പണംകൊണു്ടുവരാ൯കഴിവില്ലാത്ത അച്ച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാ൯പറ്റില്ലെന്നുപറഞ്ഞു് അതിലൊക്കെയതിസ്സമ൪ത്ഥനും അവരുടെമുഴുവ൯ വിശ്വസു്തയടിമയും മു൯പാ൪ട്ടിസംസ്ഥാനസെക്രട്ടറിയും അച്ച്യുതാനന്ദ൯റ്റെ മു൯മന്ത്രിസഭയിലു് വൈദ്യുതമന്ത്രിയായിരുന്നുകൊണു്ടു് കനേഡിയ൯ ലാവലി൯കമ്പനിയഴിമതിക്കൊള്ളയിലൂടെ കഴിവുതെളിയിച്ചയാളുമായ പിണറായിവിജയനെന്നയവിശുദ്ധവസു്തുവിനെ മുഖ്യമന്ത്രിക്കസേരയിലു്പ്പിടിച്ചിരുത്തി.

അതുകഴിഞ്ഞു് 2021വരെ അഞു്ചുകൊല്ലമയാളു്ഭരിച്ചപ്പോളു് ആപ്പറഞ്ഞതുമുഴുവനുമാണുനടന്നതു്. അതെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയിലെ അഴിമതിരാജ൯മാരും അഴിമതിറാണിമാരും ഒരഭിമാനമായാണുകൊണു്ടുനടന്നതെങ്കിലും ആയിടപാടുകളിലൂടെയയാളവ൪ക്കുണു്ടാക്കിക്കൊടുത്ത സാമ്പത്തികവള൪ച്ചയിലവരഹങ്കരിച്ചു് അയാളുടെകൂടെത്തന്നെ ഏതുപ്രതിസന്ധിയിലുമുറച്ചുനിന്നെങ്കിലും ഈയധികാരമെല്ലാം ഒരുതെരഞ്ഞെടുപ്പിലു് വോട്ടുചെയ്യുന്നതിലൂടെ ഇവ൪ക്കുണു്ടാക്കിക്കൊടുത്ത കേരളത്തിലെജനങ്ങളു് അതൊരപമാനമായാണുകണു്ടതു്. അതി൯റ്റെപ്രതിഫലനമായിരുന്നു 2019ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലു് പാ൪ട്ടിസഖാക്കളും പാ൪ട്ടിബന്ധുക്കളും പാ൪ട്ടിയനുഭാവികളുമടക്കമുള്ളവരിറങ്ങി ജനങ്ങളോടൊപ്പംചേ൪ന്നു് പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഭരണമിരിക്കുമ്പോളു്ത്തന്നെ കേരളത്തിലാകെയുള്ള ഇരുപതുസീറ്റിലു് പത്തൊമ്പതുസീറ്റിലും കോണു്ഗ്രസ്സിനെവിജയിപ്പിച്ചു് ഇന്ത്യയെഞെട്ടിച്ചൊരു ചരിത്രവിജയംനലു്കിയതു്. ആപ്പശ്ചാത്തലത്തിലാണിവിടെപ്പറഞ്ഞ, ഈപ്പാ൪ട്ടിജനങ്ങളെബു്ഭയപ്പെട്ടുനടന്ന, 2021ലെ ആ നിയമസഭാത്തെരഞ്ഞെടുപ്പുവന്നതും മേലു്പ്പറഞ്ഞ രാഷ്ട്രീയസാഹചര്യവും തോലു്വിപ്പരിതസ്ഥിതിയും ഈപ്പാ൪ട്ടിക്കു് ജനങ്ങളുണു്ടാക്കിവെച്ചതും.

ഈത്തെരഞ്ഞെടുപ്പിലു് വെറുമൊരഴിമതിക്കാരനായിരൂപംമാറി വൃത്തികെട്ടവസു്തുവായിമാറി തിരസ്സു്കൃതനും ജനങ്ങളുടെ പരിഹാസപാത്രവുമായ പിണറായിവിജയനെതിരെയായിരിക്കും കേരളത്തിലെജനങ്ങളിലു്നിന്നും ഏറ്റവുംകൂടുതലു് വിമ൪ശ്ശനവുമാക്ഷേപവുംവരുന്നതെന്നു് പാ൪ട്ടിയു്ക്കുറപ്പുണു്ടായിരുന്നു. ഈജനങ്ങളാരുമവരെപ്പോലെ ചുവരെഴുതാനും പോസ്സു്റ്ററൊട്ടിക്കാനും ബോ൪ഡുവെയു്ക്കാനും പൊതുയോഗങ്ങളിലുച്ചഭാഷിണിയിലൂടെ പ്രസംഗിക്കാനുംപോയല്ല ഈ വിമ൪ശ്ശനങ്ങളുമാക്ഷേപങ്ങളുമുന്നയിക്കുന്നതെന്നും അവ൪ക്കുനന്നായറിയാമായിരുന്നു. അതിലേറ്റവുംകൂടുതലു് വിമ൪ശ്ശനങ്ങളുമാക്ഷേപങ്ങളുംവരുന്നതു് ഫേയു്സ്സുബുക്കുംമറ്റുംപോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയായിരിക്കുമെന്നും അവ൪ക്കുറപ്പുണു്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളായിരുന്നു എന്നത്തെയും ഇന്നത്തെയും ഇനിയങ്ങോട്ടു് എന്നത്തേയും സാഹചര്യങ്ങളിലു് ഈപ്പാ൪ടിക്കു് ജനങ്ങളെത്തെറ്റിദ്ധരിപ്പിക്കാനും നുണപ്പ്രചരങ്ങളു്നടത്താനും വോട്ടുപിടിക്കാനുമുള്ള ഏകവേദിയും.

പോലീസ്സാക്ടുഭേദഗതിചെയു്തു് ഒരുവകുപ്പുകൂടിയെഴുതിച്ചേ൪ത്തു് അതിവേഗമൊരോ൪ഡിന൯സ്സിറക്കി ലോകശ്ശ്രദ്ധപതിഞ്ഞപ്പോളതു് കാറ്റിലു്പ്പറന്നുപോയി- ഉടുമുണു്ടുംകൊണു്ടു്!

Article Title Image By Sergii Koviarov. Graphics: Adobe SP.

അതുകൊണു്ടു്, അവിടെവരാ൯പോകുന്നവിമ൪ശ്ശനയുദ്ധം മു൯കൂട്ടിക്കണു്ടു് അതിനെയതിജീവിക്കാ൯കഴിയില്ലെന്നുറപ്പുള്ളതുകൊണു്ടു് അതവിടെവരുന്നതുതന്നെതടയാനായി മുഖ്യമന്ത്രിമുതലുള്ളവരെവിമ൪ശ്ശിച്ചാലു്, എതിരഭിപ്രായമെന്തെങ്കിലുംപറഞ്ഞാലു്, പോലീസ്സു് ഉട൯കേസ്സെടുത്തു് ജാമ്യംപോലുംലഭിക്കാതെ ഉട൯ജയിലിലടയു്ക്കത്തക്കരീതിയിലു് മുമ്പു് ചാരക്കേസ്സിലു് വിദേശശക്തികളു്ക്കുവേണു്ടി രാജ്യത്തെയൊറ്റിയെന്ന കേസ്സുനേരിട്ട വിരമിച്ചഡീജീപ്പീയെ പിണറായിവിജയ൯റ്റെ ഉപദേശകനാക്കിവെച്ചിരിക്കുന്നയാളെക്കൊണു്ടു് ഭരണഘടനയെയും സുപ്രീംകോടതിയെയും പോകാ൯പറയെന്നുപറഞ്ഞുകൊണു്ടു് അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യംതടഞ്ഞുകൊണു്ടു് നിലവിലുള്ള പോലീസ്സാക്ടുഭേദഗതിചെയു്തു് ഒരുവകുപ്പുകൂടിയെഴുതിച്ചേ൪ത്തു് അതിവേഗമൊരോ൪ഡിന൯സ്സിറക്കി. ലോകത്തി൯റ്റെമുഴുവ൯ ശ്രദ്ധയുമെതി൪പ്പുമതിലു്പ്പതിഞ്ഞപ്പോളു് അതുകാറ്റിലു്പ്പറന്നുപോയി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിയും ജനറലു്സ്സെക്രട്ടറിയുംകൂടി അതു് ഭരണഘടനാവിരുദ്ധവും കമ്മ്യൂണിസ്സു്റ്റുവിരുദ്ധമെന്നുപറഞ്ഞു് തള്ളിക്കളഞ്ഞു. പിണറായിവിജയനെന്നമുഖ്യമന്ത്രിയും അതെഴുതിയുണു്ടാക്കിയ രമണു് ശ്രീവാസു്തവയെന്നമു൯പോലീസ്സുദ്യോഗസ്ഥനും കേരളത്തിലു് ഉടുമുണു്ടുനഷ്ടപ്പെട്ടുകൈകൊണു്ടുപൊത്തിപ്പിടിച്ചുനിന്നു. അയാളുടെസേവനമവസാനിപ്പിച്ചു- മുഖ്യമന്ത്രിയുടെയല്ല!

കേരളത്തിലെജനങ്ങളു്വോട്ടുചെയു്തു് ഒരിക്കലുമിനി പിണറായിവിജയനെന്നപേരുകേളു്ക്കുന്നൊരു തെരഞ്ഞെടുപ്പിലു് പാ൪ട്ടിജയിക്കുകയില്ലെന്നുറപ്പായപ്പോളു് തോറ്റാലു് നേരത്തേപറഞ്ഞ മുഴുവ൯കേസ്സുകളിലും സംഭവങ്ങളിലും മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയും മന്ത്രിസഭയും എമ്മെല്ലേമാരും ആയു്ഷു്ക്കാലം ജയിലിലു്പ്പോയിക്കിടക്കേണു്ടിവരുമെന്നുഭയന്നു് ആത്തെരഞ്ഞെടുപ്പിലൊടുവിലോടിപ്പോയി കേന്ദ്രബീജേപ്പീയുടെ കാലുപിടിച്ചതിലേക്കും ബീജേപ്പീയുടെരാഷ്ട്രീയസാമന്തകക്ഷിയായിമാറി കമ്മ്യൂണിസമുപേക്ഷിച്ചു് അവരുടെനയങ്ങളു്സ്വീകരിച്ചു് അവരുടെരീതിയിലു് അവരുടെയനുവാദംവാങ്ങി ബ്ലൂട്ടൂത്തുമുതലുള്ള അവരുടെതന്നെ സാങ്കേതികസഹായത്തോടെ സംസ്ഥാനതെരഞ്ഞെടുപ്പുയന്ത്രങ്ങളിലു് വോട്ടിടലിലുമുമ്പുതന്നെയട്ടിമറിനടത്തിവെച്ചു് വോട്ടുകളു് ബളു്ക്കായി ചിഹ്നംമാറ്റിവീഴു്ത്തിജയിച്ചതിലേയു്ക്കും വീണു്ടും ഗവണു്മെ൯റ്റുണു്ടാക്കിയതിലേയു്ക്കുമിവിടെക്കടക്കുന്നില്ല. അതൊക്കെ പാ൪ട്ടിയിലു്നിന്നിനിപ്പിണങ്ങിപ്പിരിയാ൯പോകുന്നവ൪ അവരുടെസ്വന്തംജീവ൯റ്റെറിസ്സു്ക്കിലു് ഇനിപ്പറയാ൯പോകുന്നകഥകളാണു്. അതുകൊണു്ടാണു് ലൈംഗികബലാത്സംഗമടക്കം ഏതുകുറ്റംചെയു്താലും ഒറ്റയൊരുത്തനെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിന്നു് പാ൪ട്ടിയിലു്നിന്നു് പുറത്താക്കാത്തതും വേണമെങ്കിലു് ഭയന്നു് മുഖ്യമന്ത്രിയുടെയൊപ്പംതന്നെയധികാരങ്ങളു്നലു്കി തൊട്ടടുത്തുതന്നെയിരുത്തിനിയമിക്കുന്നതും- തെരഞ്ഞെടുപ്പുകുറ്റം എമ്മെല്ലേപ്പെ൯ഷനും മു൯കാലയാനുകൂല്യങ്ങളും നഷ്ടപ്പെടുത്തുന്നതും ജയിലിലു്ക്കിടത്തുന്നതുമാണു്.

Written and first published on: 23 November 2020. Edited since.