2024
ഒന്നുകിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരു സമാന്തരനേതൃത്വംപ്രവ൪ത്തിക്കുന്നുണു്ടു്, അല്ലെങ്കിലു് അപ്രതീക്ഷിതയടികളു്കിട്ടിയപ്പോളു് പാ൪ട്ടിയുടെനേതൃത്വത്തിനുസമനിലതെറ്റി
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
തടിക്കഷണങ്ങളു്, ഇഷ്ടിക, കല്ലു്, ഇരുമ്പുദണ്ഡുകളു് എന്നിങ്ങനെ സംഭവംനടന്ന മെയി൯റോഡായസു്പോട്ടിലു്ലഭ്യമല്ലാത്ത ആയുധങ്ങളു് മു൯കൂട്ടിശ്ശേഖരിച്ചുകൊണു്ടുവന്നു് കൊലപ്പെടുത്തുകയെന്നയുദ്ദേശത്തോടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെയുദ്യോഗസ്ഥ൪സഞു്ചരിച്ച വാഹനങ്ങളെത്തടഞ്ഞു് ആക്രമിച്ചു, ഇതു് രാജ്യത്തിനെതിരായ കുറ്റകൃത്യമാണു്, എന്നുവ്യക്തമാക്കിക്കൊണു്ടു് തിരുവനന്തപുരം ജുഡീഷ്യലു് ഫസ്സു്റ്റു്ക്ലാസ്സു് മജിസ്സു്ട്രേട്ടുകോടതി മു൯മുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പറും ഇപ്പോളു് കേരളത്തിലെ പാ൪ട്ടിയിലു്നിന്നുള്ള പ്രതിപക്ഷനേതാവുമായ പിണറായിവിജയനും മകളു്ക്കുംവേണു്ടി കേന്ദ്രഗവണു്മെ൯റ്റി൯റ്റെ റെയിഡവരുടെമേലു്നടത്തിയ എ൯ഫോഴു്സ്സു്മെ൯റ്റുഡയറക്ടറേറ്റുദ്യോഗസ്ഥരെ ആക്രമിച്ചുകൊല്ലാ൯ശ്രമിച്ചതിനു് പോലീസ്സുകസ്സു്റ്റഡിയിലായ ആദ്യസംഘംപ്രതികളു്ക്കു് ജാമ്യംനിഷേധിച്ചു. പലസ്ഥലങ്ങളിലിരിക്കുന്ന ആയിരക്കണക്കിനാളുകളെ അതിവേഗംവിളിച്ചുവരുത്തിസ്സംഘടിപ്പിച്ചു് ഇതുപോലൊരു രാജ്യവിരുദ്ധപ്പ്രവൃത്തിയുണു്ടാക്കുമ്പോളു് അതി൯റ്റെപിന്നിലൊരുക്രിമിനലു്ഗൂഢാലോചനയും അതുസംഘടിപ്പിച്ചൊരു രാഷ്ട്രീയനേതൃത്വസംഘവുമുണു്ടാവും. അതിലേയു്ക്കിതുവരെപ്പോലീസ്സുകടന്നിട്ടില്ല. പഴയപോലെ അങ്ങനെകടക്കാതിരിക്കാനാണുതീരുമാനമെങ്കിലു് അതിനെതിരെ കേരളത്തി൯റ്റെജാഗ്രതയുണരുകതന്നെചെയ്യും. അവിടെയുണു്ടായിരുന്നപാ൪ട്ടിനേതാക്കളിലു്മുഴുവ൯പേരും അതിലുള്ളവരാണു്. നിശ്ചയിച്ചതലസിപ്പോകാതെനടക്കുമെന്നുറപ്പാക്കാനായി അവരുടെസാന്നിദ്ധ്യംപോലുമവിടെയുണു്ടായിരുന്നു. പാ൪ട്ടിയിലെ ക്രിമിനലു്വിഭാഗനേതൃത്വത്തെസ്സംബന്ധിച്ചിടത്തോളം അത്രയാവശ്യകതനിറഞ്ഞതായിരുന്നാക്കൃത്യം. സാധാരണ ഗൂഢാലോചനക്കാരുടെസാന്നിധ്യം കൃത്യംനടക്കുന്നസു്പോട്ടിലുണു്ടാവാറില്ല. അങ്ങനെയല്ല, ഇവരുംകാലാളുകളാണെങ്കിലു്, പാ൪ട്ടിക്കമ്മിറ്റികളിലെ ഇവരേക്കാളുന്നത൯മാരായിരുന്നാസ്സൂത്രക൪. എന്നുപറയുമ്പോളതു് പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും സംസ്ഥാനസെക്രട്ടേറിയറ്റുമാണു്. ഒന്നുകിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരു സമാന്തരനേതൃത്വംപ്രവ൪ത്തിക്കുന്നുണു്ടു്, അല്ലെങ്കിലു് അപ്രതീക്ഷിതയടികളു്കിട്ടിയപ്പോളു് വാ൪ദ്ധക്യംകൊണു്ടു് താങ്ങാനുള്ളശേഷിപോയി പാ൪ട്ടിയുടെനേതൃത്വത്തിനുസമനിലതെറ്റി.
അപ്രതീക്ഷിതയടികളെന്നുപറഞ്ഞാലു് എംവീ രാഘവനെയും കേയാ൪ ഗൗരിയേയുംപോലുള്ളവ൪ തത്വംപറഞ്ഞിറങ്ങിപ്പോയശേഷം ഒരുപത്തുവ൪ഷംമുമ്പുവരെ മറ്റവരിറങ്ങിപ്പോയയൊഴിവിലു് ബുദ്ധിശൂന്യനായ അച്ച്യുതാനന്ദ൯റ്റെയനുഗ്രഹത്തോടെ പാ൪ട്ടിയിലെനാലാംകിടകളു്വള൪ന്നുവന്നു് ഒന്നാംകിടകളായി ചോദ്യംചെയ്യപ്പെടാത്തനേതൃത്വമായി കഴിയുകയായിരുന്നു പിണറായിവിജയ൯, ഈപ്പീ ജയരാജ൯, എംവീ ജയരാജ൯ മുതലു്പേ൪. അന്നു് ഓരോവിഷയത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്തുപറയുന്നു എന്തുചെയ്യുന്നു എന്നുജനങ്ങളും ഭരണകൂടവും മാധ്യമങ്ങളും ശ്രദ്ധിച്ചിരുന്നു, പറയുന്നതിനുംചെയ്യുന്നതിനുമെല്ലാം പാ൪ട്ടിയുടെപ്രവ൪ത്തകരുടെ പൂ൪ണ്ണപി൯ബലവുമുണു്ടായിരുന്നു, പാ൪ട്ടിനേതൃത്വമന്നൊരു ഏകശിലയായിരുന്നു, പുറത്തല്ല അകത്തും വിമ൪ശ്ശനമൊന്നുമുയ൪ന്നില്ല. നേതൃത്വത്തിലോരോരുത്ത൪ക്കും താ൯സു്റ്റാലിനാണെന്നുതോന്നി; ഹിറ്റു്ലറാണെന്നുതോന്നിയവരുമുണു്ടു്. അതുകഴിഞ്ഞുപത്തുവ൪ഷമായവ൪ ഗവണു്മെ൯റ്റുതന്നെയായതുകൊണു്ടു് ഗവണു്മെ൯റ്റിലും പോലീസ്സിലും വിജില൯സ്സിലും ഉദ്യോഗസ്ഥ൪ക്കിടയിലും മാധ്യമങ്ങളു്ക്കിടയിലും പരമാധികാരമവ൪വെച്ചുപുല൪ത്തി. അവ൪പോകുന്നിടത്തെല്ലാം അധികാരികളു്കൂനിക്കൂടിസ്സല്ലൃൂട്ടടിച്ചുനിന്നു, അവരതൊക്കെയാസ്വദിച്ചുനടന്നു, കള്ളപ്പണംവിദേശത്തുനിക്ഷേപിക്കാ൯പോകുമ്പോളു്പ്പോലും ഗ്വെസ്സു്റ്റുബുക്കുകളിലു് കേരളാസ്സീയെമ്മെന്നൊക്കെയെഴുതിയൊപ്പിട്ടു. വിദേശത്തെക്കൂതറമുതലാളിമാ൪ അവ൪ചെല്ലുമ്പോളു് പെണ്ണുംപിടക്കോഴിയുംനലു്കിസ്സ്വീകരിച്ചു. ഭരണത്തിലിരുന്നുള്ള ഫോ൪മാ൯റ്റെകൈയ്യിലിരിപ്പുമഴിമതിയുംകൊണു്ടു് രണു്ടുമാസംമുമ്പുനടന്നയൊരു നിയമസഭാത്തെരഞ്ഞെടുപ്പോടെ ഇതെല്ലാംപോയി. പോകുമെന്നൊരിക്കലുംകരുതിയതല്ല, കാരണം സകലസ്ഥലങ്ങളിലുംപ്രദ൪ശ്ശിപ്പിച്ച ദു൪മ്മേദസ്സുനിറഞ്ഞൊരുമുഖംകണു്ടാലു് കേരളത്തിലെജനങ്ങളു് കാമംകയറിവോട്ടുചെയ്യുമെന്നുകരുതി കാത്തിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പുറിസ്സളു്ട്ടുവന്നപ്പോളു് ആമുഖം ജനങ്ങളുടെകാലു്ക്കീഴിലു്ക്കിടന്നു് ഞെരിഞ്ഞുടയുന്നതാണുകണു്ടതു്.
പിന്നെയെല്ലാംപെട്ടെന്നായിരുന്നു. പാ൪ട്ടിയുടെകേരളമുടനീളമുള്ളകമ്മിറ്റികളിലു് പാ൪ട്ടിയുടെമു൯മുഖ്യമന്ത്രിക്കും പാ൪ട്ടിസെക്രട്ടറിക്കുമെതിരെ പാ൪ട്ടിനലു്കിയസ്ഥാനങ്ങളിലു്നിന്നും അവ൪രാജിവെയു്ക്കണമെന്നും അവരെപ്പാ൪ട്ടിയിലു്നിന്നുതന്നെ പുറത്താക്കണമെന്നുമൊക്കെയാവശ്യപ്പെട്ടുകൊണു്ടുള്ള വിമ൪ശ്ശനങ്ങളു്പ്രതിദിനംവന്നുതുടങ്ങി. കൂടെനിന്നുകുഴലൂതിയുംകാലുനക്കിയും യജമാനപ്പ്രീതിക്കുവേണു്ടി എതിരാളികളെയടിച്ചൊതുക്കിയപോലീസ്സുകാര൯മാ൪ അതേപ്രവൃത്തികളു്ക്കുകേസ്സുവന്നു് ഒന്നൊന്നായകത്താവാ൯തുടങ്ങി, അവരിലു്നിന്നുഭീഷണിവരാ൯തുടങ്ങി, അവരെയുംകൂടിപ്പേടിച്ചുകഴിയേണു്ടനിലയിലായി. അംഗരക്ഷകക്കാവലു്പ്പടയും നൂറുകാറുകളുടെയകമ്പടിയുമപ്പ്രത്യക്ഷമായി, അരക്ഷിതരായി, ജനങ്ങളുടെയിടയിലിറങ്ങാ൯ഭയമായി, രാത്രിപേക്കിനാവുകളു്കൊണു്ടുനിറഞ്ഞതായി, പകലു്പുറത്തിറങ്ങാതായി, വീട്ടുകാ൪ക്കുഭാരമായി, ഉണു്ടായിരുന്നയസുഖങ്ങളിരട്ടിച്ചു, സ൪ക്കാ൪പ്പണമിനിക്കിട്ടാത്തതുകൊണു്ടു് ന്യൂയോ൪ക്കിലു്പ്പോയിച്ചികിത്സിക്കാ൯സാദ്ധ്യമല്ലാതായി, നാടനാശുപത്രികളിലു്പ്പോയിക്കിടക്കാ൯ജീവഭയമായി. മൊത്തംമനസ്സുംശരീരവുംതക൪ന്നപ്പോളു് അതുവരെക്കൂടെനിന്നു് എല്ലാക്കേസ്സിലുംരക്ഷിച്ചിരുന്ന കേന്ദ്രബീജേപ്പീകാലുമാറി, പിണറായിവിജയ൯റ്റെവീട്ടിലു്ത്തന്നെ അച്ഛനുംമകളു്ക്കുമെതിരെ ഗുരുതരസാമ്പത്തികക്കുറ്റകൃത്യങ്ങളുടെപേരിലുള്ള റെയിഡുകളാരംഭിച്ചു, അതൊടുവിലീപ്പാ൪ട്ടിയിലെയനേകംപേരടങ്ങുന്ന കൊലപാതകശ്ശ്രമക്കുറ്റങ്ങളിലുംകലാശിച്ചു. എത്രയെന്നുംപറഞ്ഞാണു് കടിച്ചുപിടിച്ചുസമനിലസൂക്ഷിക്കുന്നതു്- മനുഷ്യരല്ലേ!
Written and first published on 31 May 2026
തിരുവനന്തപുരം സഹ്യാദ്രി ബുക്കു്സ്സു് & ബ്ലൂം ബുക്കു്സ്സി൯റ്റെ മലയാളം വിഭാഗം
Sunday, 31 May 2026
2024. ഒന്നുകിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരു സമാന്തരനേതൃത്വംപ്രവ൪ത്തിക്കുന്നുണു്ടു്, അല്ലെങ്കിലു് അപ്രതീക്ഷിതയടികളു്കിട്ടിയപ്പോളു് പാ൪ട്ടിയുടെനേതൃത്വത്തിനുസമനിലതെറ്റി
Subscribe to:
Post Comments (Atom)
No comments:
Post a Comment