Friday, 22 May 2026

2019. ഇത്രയുംവിമ൪ശ്ശനമേറ്റിട്ടും പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയുടെ പൂ൪ണ്ണപിന്തുണയോടെ പിണറായിവിജയ൯ പ്രതിപക്ഷനേതൃസ്ഥാനത്തും ഗോവിന്ദ൯ സംസ്ഥാനസെക്രട്ടറിസ്ഥാനത്തുമിരിക്കണമെങ്കിലു് അവരുടെഭരണകാലത്തു് സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു്ക്കിടയിലു് അത്രത്തോളംപണമൊഴുക്കിയിട്ടുണു്ടാവണം!

2019

ഇത്രയുംവിമ൪ശ്ശനമേറ്റിട്ടും പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയുടെ പൂ൪ണ്ണപിന്തുണയോടെ പിണറായിവിജയ൯ പ്രതിപക്ഷനേതൃസ്ഥാനത്തും ഗോവിന്ദ൯ സംസ്ഥാനസെക്രട്ടറിസ്ഥാനത്തുമിരിക്കണമെങ്കിലു് അവരുടെഭരണകാലത്തു് സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു്ക്കിടയിലു് അത്രത്തോളംപണമൊഴുക്കിയിട്ടുണു്ടാവണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mia-Maria Wikström. Graphics: Adobe SP.


ഇതുവരെ പാ൪ട്ടിയുടെ ജില്ലാക്കമ്മിറ്റികളിലും ജില്ലാസെക്രട്ടേറിയറ്റുകളിലും നടന്നിരുന്ന മു൯മുഖ്യമന്ത്രി പിണറായിവിജയ൯, അയാളുടെപരഭൃത൯ പാ൪ട്ടിസംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദ൯ എന്നിവ൪ക്കെതിരായവിമ൪ശ്ശനവും അവ൪രാജിവെയു്ക്കണമെന്നയാവശ്യവും പാ൪ട്ടിയുടെ ഏരിയാക്കമ്മിറ്റികളിലേയു്ക്കുകടന്നിരിക്കുകയാണു്. അതു് തിരുവനന്തപുരംമുതലു് കണ്ണൂരുവരെ എല്ലാജില്ലകളിലെയും ഏരിയാക്കമ്മിറ്റികളിലുമുണു്ടുതാനും. ഇവരെയീസ്ഥാനങ്ങളിലു്ത്തുടരാനനുവദിച്ചാലു് ഇവരുള്ളപരിപാടികളിലു് ഇനിമേലു്പ്പങ്കെടുക്കില്ലെന്നു് അംഗങ്ങളിലു്നിന്നു് മുന്നറിയിപ്പുംവന്നുകഴിഞ്ഞു. മാ൪കു്സിസ്സു്റ്റുപാ൪ട്ടിയുടെചരിത്രത്തിലാദ്യമായാണു് ഒരുമു൯മുഖ്യമന്ത്രിയും ഒരുപാ൪ട്ടിസംസ്ഥാനസെക്രട്ടറിയും രാജിവെയു്ക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് ഇത്രവ്യാപകവും തുട൪ച്ചയുമായവിമ൪ശ്ശനങ്ങളു്നടക്കുന്നതു്. ഭരണസുഖമനുഭവിച്ചു് അഴിമതിയും സ്വജനപക്ഷപാതവുംകാണിച്ചുകൊണു്ടു് ഇത്രയുംനാളു് ഇനിയെല്ലാംരാത്രിയായിരിക്കുമെന്നുകരുതിക്കഴിഞ്ഞയിവ൪ നേരംവെളുക്കുമെന്നറിഞ്ഞില്ല. ഈയെമ്മെസ്സു് നമ്പൂതിരിപ്പാടു്, ഈക്കേ നായനാ൪, വീയെസ്സു് അച്ച്യുതാനന്ദ൯ എന്നീ മൂന്നുമു൯മുഖ്യമന്ത്രിമാരുംകൂടി പാ൪ട്ടിക്കുണു്ടായിരുന്നുവെങ്കിലും ഇതുപോലെയൊരുവിമ൪ശ്ശനവും രാജിവെയു്ക്കണമെന്നയാവശ്യവും ആദ്യമായുയരുന്നതു് നാലാമനായ പിണറായിവിജയനെക്കുറിച്ചുമാത്രമാണു്. സ്വയമൊരഴിമതിക്കാരനായിമാറിയതും ഒരുസംസ്ഥാനക്കമ്മിറ്റിയേയും ഒരുപോളിറ്റു്ബ്യൂറോയേയുംമുഴുക്കെ അഴിമതിക്കാരായിമാറ്റിയതും ആനാലുപേരിലു് അയാളു്മാത്രമാണു്. അതിനുള്ളഭാരം ഇപ്പോളയാളുടെചുമലിലു് വെച്ചുകെട്ടിയിരിക്കുന്നു. എന്തുകൊണു്ടാണു് പാ൪ട്ടിയുടെമു൯മുഖ്യമന്ത്രിമാരിലു് പിണറായിവിജയനോടുമാത്രം ജനങ്ങളു്ക്കും പാ൪ട്ടിയുടെപ്രവ൪ത്തക൪ക്കും ഇത്രപക? അയാളെയൊരുതൊട്ടിയായിമാത്രംകാണുന്നതുകൊണു്ടല്ലേ?

‘പ്രതിസന്ധികാലത്തു് പാ൪ട്ടിതകരാതെപിടിച്ചുനി൪ത്തിയതു് പിണറായിവിജയനാണെന്നും അതിനുള്ളയാദരംകാണിക്കണ’മെന്നുമൊരുവാദം ഈനടന്നുവരുന്ന തോലു്വിവിശകലനമീറ്റിംഗുകളിലു് സംസ്ഥാനക്കമ്മിറ്റിയുടെഭാഗത്തുനിന്നിറക്കിവിട്ടിട്ടുണു്ടു്. ഏതുപ്രതിസന്ധി? 2016മുതലു് 2026വരെ പിണറായിവിജയ൯ മുഖ്യമന്ത്രിയായിഭരിച്ചിരുന്നപ്പോളു് അയാളുടെയഴിമതികളും കുടുംബവുംകാരണമല്ലാതെ പാ൪ട്ടിക്കു് എവിടെയാണൊരുപ്രതിസന്ധിയുണു്ടായിരുന്നതു്? അവകാരണം 2026ലെത്തെരഞ്ഞെടുപ്പിലു് നിശ്ശേഷംതോറ്റുപാ൪ട്ടിതക൪ന്നപ്പോളു് പിടിച്ചുനി൪ത്താ൯ അയാളു്ക്കുകഴിഞ്ഞതുമില്ല, കാരണം ജനങ്ങളു്മാത്രമല്ല പാ൪ട്ടിയുടെപ്രവ൪ത്തകരുംകൂടി അതിനകം അയാളു്ക്കെതിരായിക്കഴിഞ്ഞിരുന്നു.

ഇത്രയുംവിമ൪ശ്ശനമേറ്റിട്ടും പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയുടെ പൂ൪ണ്ണപിന്തുണയോടെ പിണറായിവിജയ൯ പ്രതിപക്ഷനേതൃസ്ഥാനത്തും ഗോവിന്ദ൯ സംസ്ഥാനസെക്രട്ടറിസ്ഥാനത്തുമിരിക്കണമെങ്കിലു് അവരുടെഭരണകാലത്തു് സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു്ക്കിടയിലു് അത്രത്തോളംപണമൊഴുക്കിയിട്ടുണു്ടാവണം. പോളിറ്റു്ബ്യൂറോയിലെപ്പിന്താങ്ങികളു്ക്കിടയിലുമതെ!

Written and first published on 22 May 2026




 


No comments:

Post a Comment