Monday, 25 May 2026

2021. ആധുനികലോകത്തിനു് അനുയോജ്യമായയൊന്നല്ലയിസ്ലാമെന്നും അതുപ്രാകൃതികമെന്നും അതുപോകണമെന്നുംകരുതുന്നവരനേകമുണു്ടു്, പക്ഷേ എന്തുകൊണു്ടാണുബീജേപ്പീയു്ക്കു് ഹിന്ദുമതത്തിനകത്തു് ഒരുനവോത്ഥാനമുണു്ടാക്കാ൯കഴിയാത്തതു്? ക്ഷേത്രവുംപ്രതിമയും നവോത്ഥാനമാണോ?

2021

ആധുനികലോകത്തിനു് അനുയോജ്യമായയൊന്നല്ലയിസ്ലാമെന്നും അതുപ്രാകൃതികമെന്നും അതുപോകണമെന്നുംകരുതുന്നവരനേകമുണു്ടു്, പക്ഷേ എന്തുകൊണു്ടാണുബീജേപ്പീയു്ക്കു് ഹിന്ദുമതത്തിനകത്തു് ഒരുനവോത്ഥാനമുണു്ടാക്കാ൯കഴിയാത്തതു്? ക്ഷേത്രവുംപ്രതിമയും നവോത്ഥാനമാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Swastik Arora. Graphics: Adobe SP.


ഇ൯ഡൃയിലെമതേതരത്വം ഇ൯ഡൃയിലെഹിന്ദുദേശീയതയു്ക്കുമാത്രമാണു് തൃപു്തികരമായിരുന്നതെന്നൊരുവാദം മുസ്ലിമുകളുടെയിടയിലു് പണു്ടേയുണു്ടു്. മതേതരത്വത്തി൯റ്റെ എത്രയൊക്കെബാഹ്യയാവരണമുണു്ടായിരുന്നിട്ടും രാജ്യംഭരിച്ചിരുന്ന കോണു്ഗ്രസ്സു് ഉള്ളി൯റ്റെയുള്ളിലു് ഹിന്ദുയിസ്സു്റ്റിക്കായിത്തന്നെതുട൪ന്നു, നെഹ്രുവിനെപ്പോലെ നിരീശ്വരത്വത്തിലുറച്ചുനിലു്ക്കാനവ൪ക്കായതുമില്ല, പക്ഷേയതു് ഫലത്തിലു് ഇ൯ഡൃയിലൊരുഹിന്ദുപ്പാ൪ട്ടിയുണു്ടാകുന്നതു് ദശകങ്ങളോളംവൈകിപ്പിച്ചു. ആനിലപാടുകൊണു്ടു് അത്രത്തോളംരാഷ്ട്രീയഫലമവ൪നേടി. അതോടൊപ്പം അക്രമാസക്തമായഹിന്ദുദേശീയതയെയുമനേകകാലം അടക്കിനി൪ത്തി- ഇ൯ഡൃയിലു് രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെനി൪ദ്ദേശത്തിലൊരു ഭാരതീയജനതാപ്പാ൪ട്ടിയുണു്ടാകുന്നതുവരെ. അതിനുശേഷമതുകൂലംകുത്തിയൊഴുകി. അവ൪ക്കുഭരണംകിട്ടിയതിലു്പ്പിന്നെയതു് കടുത്തമുസ്ലിവിരുദ്ധനിയമനി൪മ്മാണത്തിലേക്കും മതാധിപത്യത്തിലേക്കും ഹിന്ദുരാഷ്ട്രനി൪മ്മാണത്തിലേക്കുംകടന്നു, ഇ൯ഡൃയിലെ മതേതരഭരണഘടനയവിടെയിരുന്നു. ഭരണഘടനയിലിപ്പോഴും മതേതരത്വമുണു്ടു്, രാഷ്ട്രത്തിലില്ല. 1996ലു് ബീജേപ്പീയാദ്യമായധികാരത്തിലു്വന്നതുമുതലു് നിലവിലു്വന്നയായവസ്ഥ 2019ലവരുടെ നരേന്ദ്രമോദിവീണു്ടുമധികാരത്തിലു്വന്നതോടെ കടുത്തു.

ഇ൯ഡൃയിലു് മതസ്സു്പ്പ൪ദ്ധയുണു്ടായതിനു് ഒരുകാരണമുണു്ടെന്നു് ചരിത്രംപറയുന്നുണു്ടു്. 1750വരെയുള്ളയെഴുന്നൂറ്റമ്പതുകൊല്ലമി൯ഡൃയിലു്നടന്ന ഇരുപത്താറുപ്രധാനമുസ്ലിമാക്രമണങ്ങളിലായി എട്ടുകോടിയിലേറെയി൯ഡ്യാക്കാ൪കൊല്ലപ്പെട്ടകണക്കുണു്ടു്. ഇ൯ഡൃയിലുണു്ടായ ആയിരത്തോളംവ൪ഷത്തെമുസ്ലിംഭരണത്തിലു് ഇത്രയുംക്ഷേത്രങ്ങളടിച്ചുതക൪ക്കുകയും മോസ്സു്ക്കുകളാക്കിമാറ്റുകയും ഒരുപക്ഷേയകു്ബറുടെകാലത്തല്ലാതെ ഹിന്ദുജീവിതംനരകമാക്കുകയും താളംതെറ്റിക്കുകയുംചെയു്തില്ലായിരുന്നെങ്കിലു് യഥാ൪ത്ഥത്തിലു് ഇ൯ഡൃയിലൊരുമതവിഭജനമോ മതസ്സു്പ്പ൪ദ്ധയോ രാജ്യവിഭജനമോ ഉണു്ടാകുമായിരുന്നില്ലെന്നുകരുതപ്പെടുന്നു. അതാണൊരു വിവേകപൂ൪ണ്ണമായവിലയിരുത്തലു്. അങ്ങനെയെങ്കിലുംപക്ഷേ എന്തുകൊണു്ടാണു് ഇങ്ങനെയൊന്നുംനേരിട്ടിട്ടില്ലാത്ത മിക്കമുസ്ലിംരാജ്യങ്ങളിലും, അന്യമതക്കാരുടെ തുട൪ച്ചയായയാക്രമണങ്ങളുടെയഭാവത്തിലും, മതേതരത്വമില്ലാത്തതെന്നു് ലോകമത്ഭുതപ്പെട്ടിട്ടുണു്ടു്!

ബാബരി മസ്സു്ജ്ജിദ്ദിരുന്നഭൂമിയുടെ മൂന്നിലു്രണു്ടു് ഹിന്ദുക്കളു്ക്കും മൂന്നിലൊന്നു് പള്ളിപണിയാ൯ മുസ്ലിമുകളു്ക്കുംകൊടുക്കാനുള്ള മുന്നത്തരവുതിരുത്തിക്കൊണു്ടു് താനധികാരത്തിലെത്തിയപ്പോളു് ചരിത്രത്തിലുള്ള മതമുഷു്ക്ക൯മാരുടെ അധിനിവേശമോ൪മ്മിപ്പിച്ചുകൊണു്ടു് മൂന്നിലു്മൂന്നും ഹിന്ദുക്കളു്ക്കു് രാമക്ഷേത്രംനി൪മ്മിക്കാ൯കൊടുക്കാനുള്ള വിധിപുറപ്പെടുവിച്ച ചീഫു്ജസ്സു്റ്റിസ്സു് രഞു്ജ൯ ഗൊഗോയു് പെ൯ഷനായയുടനൊരുവിരാമംപോലുമിടാതെ ബീജേപ്പീയുടെയൊരുപാ൪ലമെ൯റ്റംഗമായി രാജ്യസഭയിലേയു്ക്കുപോയതു് ഇ൯ഡൃ൯ജുഡീഷ്യറിയെമൊത്തം ലോകംപുച്ഛിക്കാനിടയാക്കി. പക്ഷപാതിത്വവും യുക്തിരാഹിത്യവുമവിടെ വ്യക്തമായിരുന്നു. മതേതരത്വം എത്രത്തോളം ഇ൯ഡൃയിലപ്പ്രത്യക്ഷമായി, മതാധിപത്യം എത്രത്തോളം സുപ്രീംകോടതിബഞു്ചിനകംവരെയുമെത്തിയെന്നു് അതുലോകത്തിനുകാട്ടിക്കൊടുത്തു. അതിനുശേഷം ആമാതൃകപിന്തുട൪ന്നു് അങ്ങനെയുള്ളവിധികളല്ലാതെയൊന്നും അവിടെനിന്നുണു്ടായിട്ടില്ല, അതിലാ൪ക്കുംലജ്ജതോന്നിയിട്ടുമില്ല, നിങ്ങളല്ലേ രാജ്യത്തെമതേതരത്വംസംരക്ഷിക്കാ൯ ശമ്പളംവാങ്ങുന്നതെന്നാരുംചോദിച്ചുമില്ല. ബീജേപ്പീയുടെഭരണമാരംഭിച്ചശേഷം മതാധിപത്യത്തി൯റ്റെകാര്യത്തിലു് ഇന്നത്തെയിറാനുമായും അഫു്ഘാനിസ്ഥാനുമായും സിറിയയുമായൊക്കെത്താരതമ്യംചെയ്യപ്പെടുന്നതു് ഏതായാലുമി൯ഡ്യാക്കാ൪ക്കൊരപമാനമാണു്. പക്ഷേ ഹിന്ദുരാഷ്ട്രവാദവുമായി ബീജേപ്പീ ഗവണു്മെ൯റ്റുണു്ടാക്കി ഭരണരംഗത്തുവന്നശേഷം അതാണുണു്ടാകുന്നതു്.

മസ്സു്ജ്ജിദ്ദിരുന്നഭൂമി ഒരുമതാധിപത്യഗവണു്മെ൯റ്റു് ഒരുസുപ്രീംകോടതിജഡു്ജിയുടെസഹായത്തോടെ ക്ഷേത്രംകെട്ടാ൯കൊടുത്തതു് ഒരധിനിവേശമായിരുന്നില്ലേ? ലോകംമുഴുവനധിനിവേശവ൪ഗ്ഗക്കാ൪ അവ൪കീഴടക്കിയയിടങ്ങളിലു് മുമ്പുണു്ടായിരുന്നവ൪ഗ്ഗക്കാരുടെയാരാധനാലയങ്ങളും ഗംഭീരനി൪മ്മിതികളുമിടിച്ചുനിരത്തി അവരുടേതായവിടെപ്പലതുംകെട്ടിയിട്ടുണു്ടു്. കെട്ടാ൯വേറേസ്ഥലമില്ലാത്തതുകൊണു്ടാണോ അവരിതുചെയ്യുന്നതു്? അധിനിവേശക്കാ൪ കെട്ടിടങ്ങളിടിച്ചുനിരത്തുന്നതു് ചരിത്രത്തിലനേകമുണു്ടായിട്ടുണു്ടു്, എങ്കിലും അതൊരാശാസ്യമായപ്രവണതയായി ലോകംകാണുന്നില്ല. ഏതുജനതയു്ക്കുംപ്രിയപ്പെട്ട എത്രയോചരിത്രത്തിരുശേഷിപ്പുകളാണു് അങ്ങനെമറഞ്ഞുപോയിട്ടുള്ളതു്! മായ൯മാരുടെനി൪മ്മിതികളെല്ലാം അങ്ങനെയാണുപോയതു്. കമ്പോഡിയപോലുള്ളസ്ഥലങ്ങളിലു് ഹിന്ദുക്കളുടേതായ ചിലതുമാത്രമവശേഷിക്കുന്നു. ഇ൯ഡൃയിലു് പോ൪ച്ചുഗ്വീസ്സുകാരുമതുചെയു്തെങ്കിലും അതേപോലെക്രിസ്സു്ത്യാനികളായ ബ്രിട്ടീഷുകാ൪മാത്രമെന്തുകൊണു്ടാണു് ഇ൯ഡൃയിലെക്ഷേത്രങ്ങളു്നശിപ്പിക്കാതിരുന്നതു്? മതമല്ല അവ൪കൊണു്ടുവരുന്ന അവരുടെരാജ്യത്തി൯റ്റെസ്വഭാവമാണതിനുകാരണം.

ഹിന്ദുമതം ഒരധിനിവേശസ്സ്വഭാവമുള്ളമതമല്ലെന്നു് ഇന്നുകരുതുന്നവരുണു്ടു്. ഭരതചക്രവ൪ത്തിഭരിച്ചിരുന്ന ഭാരതവ൪ഷത്തേയു്ക്കു് തിരിച്ചുപോകാനാണവരാഗ്രഹിക്കുന്നതു്. എങ്കിലു്പ്പിന്നെങ്ങനെയാണു് ഭാരതവ൪ഷം ഇ൯ഡൃയും ബംഗ്ലാദേശ്ശും പാക്കിസ്ഥാനും ശ്രീലങ്കയുംകടന്നു് നേപ്പാളിലോട്ടും ബ൪മ്മയിലോട്ടും അഫു്ഘാനിസ്ഥാനിലോട്ടും വിയറ്റു്നാമിലോട്ടും സയാമിലോട്ടുംവ്യാപിച്ചതു്? ആസ്സാമ്രാജ്യത്തിലുണു്ടായിരുന്നരാജ്യങ്ങളുടെപേരുകളു് ഇവയുടെയന്നത്തെപ്പേരുകളായ സൈന്ധവം, രതു്നദ്ദ്വീപം, നേപ്പാളം, ബ്രഹ്മദേശം, അപഘനസ്ഥാനം, ശ്യാമരാജ്യം എന്നൊക്കെയായിരുന്നു. ഭാരതവ൪ഷത്തേയു്ക്കു് തിരിച്ചുപോവുകയെന്നുപറഞ്ഞാലു് ഇന്നുമറ്റുപേരുകളിലറിയപ്പെടുന്ന ഈവിദേശരാജ്യങ്ങളിലോട്ടുള്ള അധിനിവേശമല്ലാതെമറ്റെന്താണ൪ത്ഥം? അങ്ങനെനോക്കുമ്പോളു് ഹിന്ദുമതവും ഒരധിനിവേശമതമായിരുന്നില്ലേ?

ഏതുചക്രവ൪ത്തിഭരിരുന്നപ്പോഴായാലും സാമ്രാജ്യംസ്ഥാപിച്ചപ്രദേശങ്ങളിലു് പ്രാദേശ്ശികമതങ്ങളെവെച്ചുപൊറുപ്പിച്ചിരുന്നതു് പേ൪ഷ്യ൯മാ൪മാത്രമായിരുന്നു. ക്രൂര൯മാരെങ്കിലും മംഗോളിയ൯മാ൪ കപ്പംകൊടുക്കുമെങ്കിലു്, പണംകിട്ടുമെങ്കിലു്, പ്രാദേശ്ശികമതങ്ങളെയനുവദിച്ചിരുന്നു. റോമ൯മാ൪ അവരുടെഭരണത്തെച്ചോദ്യംചെയ്യുന്നതുവരെ അതനുവദിച്ചിരുന്നു (റോമാസ്സാമ്രാജ്യം ക്ഷീണിക്കാ൯തുടങ്ങിയതനുസരിച്ചു് ഈനിലപാടിലു്പ്പിന്നീടുമാറ്റംവന്നു, അവരും അന്യമതഹിംസയാരംഭിച്ചു). അലകു്സ്സാണു്ടറുടെകീഴിലു് ഏഷ്യയിലേയു്ക്കുവന്നഗ്രീക്കുകാ൪ കീഴടക്കിയപ്രദേശ്ശങ്ങളിലെ സംസ്സു്കാരങ്ങളുമായി സമന്വയിക്കുകയാണുചെയു്തതു്, പരസ്സു്പ്പരംവിവാഹങ്ങളു്പോലുംകഴിച്ചു. ഗുപു്തസാമ്രാജ്യസ്ഥാപകനായ ചന്ദ്രഗുപു്തരാജാവു് ചാണക്യ൯റ്റെയുപദേശമനുസരിച്ചു് അലകു്സ്സാണു്ടറുടെസൈന്യാധിപനായ സെലൃൂക്കസ്സി൯റ്റെമകളെയാണുവിവാഹംകഴിച്ചതു്.

ബ്രിട്ടീഷുകാ൪ക്കെതിരായ സ്വാതന്ത്ര്യസമരത്തിനുസമാന്തരമായിത്തന്നെ ജനങ്ങളു്ക്കിടയിലു് ഇ൯ഡൃയിലു് ഹിന്ദു-മുസ്ലിംസു്പ്പ൪ദ്ധയും മാനസ്സികമായമതവിഭജനവും നടന്നുകൊണു്ടിരുന്നപ്പോളു്ത്തന്നെ സ്വാതന്ത്ര്യംകിട്ടിയതാണെങ്കിലും അന്നു് ഭരണഘടനയെഴുതുമ്പോളു് രാഷ്ട്രം മതേതരമായിരിക്കുമെന്നു് പ്രത്യേകമെടുത്തുപറയാ൯ താലു്പ്പര്യവുംശ്രദ്ധയുംകാണിക്കാതിരുന്നതു് എന്തുകൊണു്ടാണെന്നതു് ഇന്നുമൊരുചോദ്യമാണു്. രണു്ടുകൊല്ലത്തെച്ച൪ച്ചകളു്ക്കുശേഷം ഇ൯ഡൃ൯ഭരണഘടനയെഴുതിപ്പൂ൪ത്തിയാക്കുമ്പോളു് മതേതരത്വമെന്നൊന്നതിലുണു്ടായിരുന്നില്ല- നെഹ്രുവിലൂടെ മതേതരത്വവും മകളായ ഇന്ദിരാഗാന്ധിയിലൂടെ അവരുടെഭരണത്തെസ്സഹായിച്ച റഷ്യ൯സ്വാധീനമനുസരിച്ചു് സോഷ്യലിസവും പിന്നീടുകൂട്ടിച്ചേ൪ക്കപ്പെടുകയായിരുന്നു. ഇന്നു് ഭരണഘടന മതേതരത്വം ഉറപ്പുനലു്കുന്നുണു്ടു്, അന്നില്ല. എന്നിട്ടുപോലും 1947ലു് ഇ൯ഡൃവിഭജിക്കപ്പെടുമ്പോളു് കോണു്ഗ്രസ്സിനുകീഴിലു് ഇ൯ഡൃയൊരു മതേതരരാജ്യമായിനിലനിലു്ക്കുമെന്നുവിശ്വസിച്ചു് ഭൂരിപക്ഷംമുസ്ലിമുകളും പാക്കിസ്ഥാനിലേയു്ക്കുപോകാതെ ഇ൯ഡൃയിലു്ത്തുട൪ന്നു. ഈവിശ്വാസമാണിന്നുഭംഗിക്കപ്പെട്ടിരിക്കുന്നതു്. 1947ലു് ബീജേപ്പീപോലൊരുപാ൪ട്ടി ചിത്രത്തിലുണു്ടായിരുന്നെങ്കിലു് ഇന്നവശേഷിക്കുന്നയിവ൪പോലും ഇ൯ഡൃയിലു്നിലു്ക്കുമായിരുന്നില്ല.

ഇസ്ലാംമതാധിപത്യത്തിനുകീഴിലു് പാക്കിസ്ഥാനിലെ ഹിന്ദുജനസംഖ്യകുറഞ്ഞപ്പോഴും ഭരണഘടനയിലില്ലെങ്കിലും ഭരണത്തിലുണു്ടായിരുന്ന ആ മതേതരത്വം പ്രത്യക്ഷീഭവിപ്പിച്ചുകൊണു്ടു് കോണു്ഗ്രസ്സുഭരണത്തിനുകീഴിലു് ഇ൯ഡൃയിലെ മുസ്ലിംജനസംഖ്യയുയരുകയാണുചെയു്തതു്. ബീജേപ്പീവന്നതിനുശേഷം അതുകുറയു്ക്കാനുള്ളശ്രമങ്ങളാണുനടത്തുന്നതു്. ഹിന്ദുജനസംഖ്യയുമുയ൪ന്നതിനെക്കുറിച്ചു് ആരുംപറയുന്നില്ല. മുസ്ലിമുകളു്മാത്രംപെരുകിയതാണെങ്കിലു് ഇ൯ഡൃ ഇന്നത്തെജനസംഖ്യയിലെത്തുമോ? ബീജേപ്പീചെയ്യുന്നപോലെപക്ഷേ ഇ൯ഡൃയിലെമുസ്ലിമുകളുടെസ്ഥിതി പാക്കിസ്ഥാനിലെഹിന്ദുക്കളുടേതിനേക്കാളു് മെച്ചപ്പെട്ടതെന്നുപറയുന്നതൊരുന്യായമോ? ഇ൯ഡൃയിലെമുസ്ലിമുകളു്ക്കും ഹിന്ദുക്കളു്ക്കുമൊരുപോലെ നീതിലഭിക്കുന്നുണു്ടോയെന്നതല്ലേവിഷയം, പ്രസക്തം?

ആധുനികലോകത്തിനു് അനുയോജ്യമായയൊന്നല്ലയിസ്ലാമെന്നും അതുപ്രാകൃതികമെന്നും അതുപോകണമെന്നുംകരുതുന്നവരനേകമുണു്ടു്. പക്ഷേ ഇ൯ഡൃയെയൊരുഹിന്ദുരാഷ്ട്രമാക്കുമെന്നുപറഞ്ഞു് ഇത്രയുംബഹളമുണു്ടാക്കുന്നബീജേപ്പീയു്ക്കു് എന്തുകൊണു്ടാണു് ഹിന്ദുമതത്തിനുള്ളിലെത്തന്നെ അഭിശപു്തമായജാതിസമ്പ്രദായം അവസാനിപ്പിക്കാ൯കഴിയാത്തതു്? ഇത്രയുംവ൪ഷംഭരണംകിട്ടിയിട്ടും എന്തുകൊണു്ടാണു് ഹിന്ദുമതത്തിലെ സു്ത്രീധനസമ്പ്രദായമവസാനിപ്പിക്കാ൯കഴിയാത്തതു്?ജാതിവിഭജനവുംവിവേചനവുമടിച്ചമ൪ത്തലും സു്ത്രീധനസമ്പ്രദായവുമുള്ള ഹിന്ദുരാഷ്ട്രമാണവരുണു്ടാക്കുന്നതെങ്കിലു് അങ്ങനെയൊരുഹിന്ദുരാഷ്ട്രമാ൪ക്കുവേണം? നിശ്ചയമായും ജാതിയടിച്ചമ൪ത്തലു്നേരിടുന്ന പിന്നോക്കജാതികളു്ക്കും സു്ത്രീധനംകൊടുക്കാനുള്ള പണമില്ലാത്തതുകൊണു്ടുകേഴുന്ന പെണു്കുട്ടികളു്ക്കുമതുവേണു്ട. പിന്നെബാക്കിസമ്പന്ന൯മാരായ മുന്നോക്കജാതിവിഭാഗങ്ങളല്ലാതെ അങ്ങനെയൊരുഹിന്ദുരാഷ്ട്രത്തിനുവേണു്ടി ആകെയെത്രപേരാണുള്ളതു്?

ഇ൯ഡൃയിലെയഥാ൪ത്ഥനിയമങ്ങളു് ഒരുമതപരിഗണയുംകൂടാതെ വാസു്തവികമായുംനടപ്പാക്കിക്കൊണു്ടു് ആദ്യപടിയെന്നനിലയിലു് അമ്പലങ്ങളിലുംപള്ളികളിലുംനിന്നുള്ള ഉച്ചഭാഷിണികളിലൂടെയുള്ളപാ൪ത്ഥനയും പാട്ടുവെയു്പ്പും ബാങ്കുവിളിയും അവസാനിപ്പിച്ചാലു് അതിന്നുട൯ഫലമുണു്ടാകും, ജനങ്ങളു്ക്കിടയിലു് മതവിരുദ്ധവിദ്വേഷമൊരുപരിധിയോളമവസാനിക്കും. പത്തുവ൪ഷംതുട൪ച്ചയായി കേന്ദ്രംഭരിച്ചബീജേപ്പീയു്ക്കു് അതിനുള്ളസത്യസന്ധതയും ധൈര്യവുമുണു്ടായിട്ടില്ല, കാരണം മതവിരുദ്ധവിദ്വേഷമാണവരുടെപോഷകം. എന്തുകൊണു്ടാണുബീജേപ്പീയു്ക്കു് ഹിന്ദുമതത്തിനകത്തു് ഒരുനവോത്ഥാനമുണു്ടാക്കാ൯കഴിയാത്തതു്? ക്ഷേത്രവുംപ്രതിമയും നവോത്ഥാനമാണോ? ഇ൯ഡൃയുടെയിതുവരെയുള്ള ദീ൪ഘകാലചരിത്രവും അതിനകത്തുള്ള ബഹുസംസ്സു്ക്കാരങ്ങളും ബഹുഭാഷകളും ബഹുമതങ്ങളുംതെളിയിച്ചപോലെ ഹിന്ദുയിസംമതേതരമാണു്, പക്ഷേബീജേപ്പീമതേതരമല്ല. ഒരുബഹുസ്സ്വരരാജ്യത്തിലു് എങ്കിലേയതിനുകഴിയൂ.

Written on 09 April 2023 and first published on 25 May 2026






 

No comments:

Post a Comment