Sunday, 17 May 2026

2016. ഒരുതോലു്വികഴിയുമ്പോളു് അതിനുകാരണക്കാരായവ൪തന്നെ വീണു്ടുംപാ൪ട്ടിസ്ഥാനങ്ങളിലു്ത്തുടരുന്നതു് നടത്തിയയഴിമതികളിലു്നിന്നും പ്രതിപക്ഷനേതാവെന്നനിലയിലു് പുതിയമുഖ്യമന്ത്രിയുമായിവിലപേശി രക്ഷപ്പെടാനാണെന്നവിലയിരുത്തലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കമ്മിറ്റികളിലു് കേരളമാകെപ്പടരുകയാണു്

2016

ഒരുതോലു്വികഴിയുമ്പോളു് അതിനുകാരണക്കാരായവ൪തന്നെ വീണു്ടുംപാ൪ട്ടിസ്ഥാനങ്ങളിലു്ത്തുടരുന്നതു് നടത്തിയയഴിമതികളിലു്നിന്നും പ്രതിപക്ഷനേതാവെന്നനിലയിലു് പുതിയമുഖ്യമന്ത്രിയുമായിവിലപേശി രക്ഷപ്പെടാനാണെന്നവിലയിരുത്തലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കമ്മിറ്റികളിലു് കേരളമാകെപ്പടരുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ...... Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോ 2016മുതലു് പത്തുവ൪ഷംതുട൪ച്ചയായിഭരിച്ചു് കൊടിയയഴിമതികാരണമുള്ളജനരോഷത്തിലു് ലജ്ജാകരമായസീറ്റുകുറവോടെ ഭരണംനഷ്ടപ്പെട്ടകേരളത്തിലു് പരാജയകാരണമായ മു൯മുഖ്യമന്ത്രി പിണറായിവിജയനെത്തന്നെ പാ൪ട്ടിനിബന്ധനയായ എഴുപത്തഞു്ചുവയസ്സുകഴിഞ്ഞു് എണു്പതുവയസ്സായി കേരളത്തിലെപ്പാ൪ട്ടിയെമുഴുവ൯ തോലു്പ്പിച്ചുതൊപ്പിയിടീച്ചിട്ടും വീണു്ടുംപ്രായത്തിലിളവുനലു്കി നിയമസഭയിലെ പ്രതിപക്ഷനേതാവായി വോട്ടെടുപ്പിലൂടെതെരഞ്ഞെടുത്തതു് അവിടെനടന്ന ഗൗരവപരമായ രാഷ്ട്രീയച൪ച്ചകളുടെ അന്തിമഫലമായല്ല, 'പത്തുവ൪ഷംനീയല്ലേഭരിച്ചുതുലച്ചതും ലാഭമുണു്ടാക്കിയതും കുടുംബത്തെസ്സമ്പന്നമാക്കിയതും, അതുകൊണു്ടു് നീതന്നെയതി൯റ്റെയനന്തരഫലങ്ങളു് നിയമസഭയിലു്നേരിട്ടോ' എന്നപകമനോഭാവത്തോടെയാണു്.

കേരളത്തിലെവിവിധജില്ലകളിലു് പാ൪ട്ടിശ്ശക്തികേന്ദ്രങ്ങളിലു്ത്തന്നെ വോട്ടുശുഷു്ക്കമായതിനു് മറ്റാരെക്കുറ്റംപറയണമെന്നചോദ്യം അന്തരീക്ഷത്തിലുണു്ടായിരുന്നുവെന്നതുവ്യക്തമാണു്. എങ്കിലും കോണു്ഗ്രസ്സിനുവലിയവിജയവും പത്തുവ൪ഷത്തിനുശേഷമൊരു തിരിച്ചുവരവുമുണു്ടായകേരളത്തിലു് പാ൪ട്ടിനിശ്ചയിച്ച എഴുപത്തഞു്ചുവയസ്സെന്ന ഉയ൪ന്നപ്രായപരിധിവളരെക്കടന്നിട്ടും സ്വയമിളവുപ്രഖ്യാപിച്ചു് മുഖ്യമന്ത്രിയായിത്തുട൪ന്ന പിണറായിവിജയനുപകരം ഇന്നത്തെവളരെപ്പ്രതിലോമകരമായസാഹചര്യത്തിലു് പാ൪ട്ടിയിലു്നിന്നും പ്രവ൪ത്തനോ൪ജ്ജമുള്ളൊരാളെ പ്രതിപക്ഷനേതാവായി പാ൪ട്ടിനിശ്ചയിക്കുന്നതിനുപകരം പ്രായമായിപ്പലവിധയസുഖങ്ങളു്പിടിപെട്ടു് ഒരുപടികയറാ൯പോലും അവശതയനുഭവിക്കുന്നയങ്ങേരെത്തന്നെ പ്രതിപക്ഷനേതാവായി പോളിറ്റു്ബ്യൂറോനിശ്ചയിച്ചതിലു് കേരളത്തിലിനി പാ൪ട്ടിസംഘടനയെ പഴയപോലെവീണു്ടുംശക്തിപ്പെടുത്താനും ജനവിശ്വാസവുംപിന്തുണയും തിരിച്ചുപിടിക്കാനുംകഴിയുമെന്ന ശുഭവിശ്വാസമല്ല, കേരളത്തിലു്പ്പാ൪ട്ടിയിനിരക്ഷപ്പെടില്ല, അവശേഷിക്കുന്നതി൯റ്റെയുദകക്രിയ കാരണക്കാരനായ ഇവനെക്കൊണു്ടുതന്നെനടത്തിക്കണമെന്ന നിരാശയിലു്നിന്നുയി൪ക്കൊണു്ടവാശിയാണു്. അങ്ങനെ കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഭാവിയെന്തെന്ന പോളിറ്റു്ബ്യൂറോയുടെതന്നെവിലയിരുത്തലാണു് പിണറായിവിജയനെത്തന്നെ പ്രതിപക്ഷനേതാവായി വോട്ടിനിട്ടെടുത്തതീരുമാനം.

ഇയാളുടെയും ഇയാളുടെയാസ്സനംതാങ്ങിയുരുപ്പടിയായ പാ൪ട്ടിസെക്രട്ടറിഗോവിന്ദ൯റ്റെയും ജനങ്ങളെവെറുപ്പിക്കുകയും കോപിപ്പിക്കുകയുംചെയു്ത അഹങ്കാരജഢിലമായതീരുമാനങ്ങളു്കാരണമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പത്തുവ൪ഷംതുട൪ച്ചയായിഭരിച്ചിട്ടു് 2026ലു് കേരളത്തിലു്ത്തോറ്റുപോയതെന്നും ഇവ൪രണു്ടുപേരുംമാത്രമാണാത്തോലു്വിക്കുകാരണമെന്നും കൊല്ലവും പത്തനംതിട്ടയുംമുതലു് കണ്ണൂരുവരെയുള്ള പാ൪ട്ടിജില്ലാസെക്രട്ടേറിയറ്റുയോഗങ്ങളിലു് രൂക്ഷവിമ൪ശ്ശനമുയരുകയാണു്, സംസ്ഥാനസെക്രട്ടേറിയറ്റിലു് ഇയാളുടെഭരണത്തി൯റ്റെസുഖംപിടിച്ചു് ആനുകൂല്യങ്ങളുണു്ടുകഴിഞ്ഞ ഒരൊറ്റയംഗവും ആവിമ൪ശ്ശനമുയ൪ത്താതിരുന്നിട്ടും ജില്ലാസെക്രട്ടേറിയറ്റുയോഗങ്ങളിലതുയരുകയാണു്, തോലു്വികാരണമായയിയാളെ പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നുമാറ്റണമെന്ന ആവശ്യമുയരുകയാണു്. ഒരുതോലു്വികഴിയുമ്പോളു് അതിനുകാരണക്കാരായവ൪തന്നെ വീണു്ടുംപാ൪ട്ടിസ്ഥാനങ്ങളിലു്ത്തുടരുന്നതു് നടത്തിയയഴിമതികളിലു്നിന്നും പ്രതിപക്ഷനേതാവെന്നനിലയിലു് പുതിയമുഖ്യമന്ത്രിയുമായിവിലപേശി രക്ഷപ്പെടാനാണെന്നവിലയിരുത്തലു് പാ൪ട്ടിക്കമ്മിറ്റികളിലു് കേരളമാകെപ്പടരുകയാണു്. ഈത്തീരുമാനമെടുത്ത പോളിറ്റു്ബ്യൂറോയു്ക്കു് എന്തെങ്കിലുമ൪ത്ഥമുണു്ടോയെന്നചോദ്യവും ഇതോടെയുയരുകയാണു്.

പാ൪ട്ടിനിബന്ധിച്ചപ്രായപരിധികഴിഞ്ഞിട്ടു് വീണു്ടും അഞു്ചുവ൪ഷവുംകൂടിയായസ്ഥിതിക്കു് പ്രതിപക്ഷനേതാവെങ്കിലുമായില്ലെങ്കിലു് മുഖ്യമന്ത്രിസ്ഥാനംപോയപോലെ പോളിറ്റു്ബ്യൂറോയിലു്നിന്നുകൂടിപ്പുറത്താകുമെന്ന ആശങ്കയിലു്ക്കഴിയുകയാണയാളു്. ഇയാളെപ്പോളിറ്റു്ബ്യൂറോയിലു് നിലനി൪ത്തിയില്ലെങ്കിലു് ഇവരുമായി ഇയാളുടെഭരണകാലത്തു് വിദേശമുതലാളിമാ൪നടത്തിയ അവിഹിത-നിയമവിരുദ്ധസാമ്പത്തികയിടപാടുകളു് ആമുതലാളിമാ൪പുറത്തുവിടുമെന്നഭയം അവ൪ക്കുമുണു്ടു്. അതാണിയാളുടെ പ്രതിപക്ഷനേതാവായുള്ള പോളിറ്റു്ബ്യൂറോയിലെ വോട്ടെടുപ്പിലേയു്ക്കും തെരഞ്ഞെടുപ്പിലേയു്ക്കുംനയിച്ചതു്. ഈഘടകങ്ങളൊന്നുമില്ലായിരുന്നെങ്കിലു് ഇയാളെപ്പ്രതിപക്ഷനേതാവാക്കുന്ന ആലോചനപോലുമില്ലാതെ, ഒരുവോട്ടെടുപ്പുപോലുമുണു്ടാകാതെ, പ്രായപരിധിനിബന്ധനവെച്ചു് ഇയാളെയപ്പോഴേവീട്ടിലിരുത്തിയേനേ!

ഫലത്തിലു് കേരളയാഥാ൪ത്ഥ്യങ്ങളോടടുത്തുനിലു്ക്കുന്ന കേരളത്തിലെപ്പാ൪ട്ടിയുടെ ജില്ലാസെക്രട്ടേറിയേറ്റുകളു് 2026ലെ കേരളത്തിലെ നിയമസഭാത്തെരഞ്ഞെടുപ്പിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തോലു്വിയുടെ കാരണക്കാരനെസ്സംബന്ധിച്ചുള്ള പോളിറ്റു്ബ്യൂറോയുടെവിലയിരുത്തലംഗീകരിക്കുന്നില്ല, അതു് പോളിറ്റു്ബ്യൂറോയിലെ പിണറായിവിജയ൯നയിച്ച മലയാളികളുംമറ്റുമായ കള്ള൯മാരുടെയൊരുസംഘത്തി൯റ്റെ സ്വയംരക്ഷപ്പെടലായവ൪കാണുന്നു. ഇതു് ആപ്പാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം ആദ്യമായുണു്ടാവുകയാണു്, പിണറായിവിജയനെന്നയൊറ്റവ്യക്തിയും അയാളുടെകുടുംബവും അവരുടെയഴിമതികളുമാണു് അതിനുകാരണവും. ആ അഴിമതിവ്യൂഹത്തെനയിച്ചവ൪ പോളിറ്റു്ബ്യൂറോയിലും നിരന്നിരിക്കുന്നു.

Written and first published on 17 May 2026








 

No comments:

Post a Comment