Sunday, 24 May 2026

2020. ഫറവോ൯മുതലു് മോദിവരെ മതാധിപത്യമനുസരിച്ചു് ഭരിക്കാ൯നോക്കിയെങ്കിലും ജനാധിപത്യമുയ൪ന്നുവന്നു, നിലനിലു്ക്കുന്നു, മതാധിപത്യമപ്പ്രത്യക്ഷമാവുന്നു

2020

ഫറവോ൯മുതലു് മോദിവരെ മതാധിപത്യമനുസരിച്ചു് ഭരിക്കാ൯നോക്കിയെങ്കിലും ജനാധിപത്യമുയ൪ന്നുവന്നു, നിലനിലു്ക്കുന്നു, മതാധിപത്യമപ്പ്രത്യക്ഷമാവുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dean Moriarty. Graphics: Adobe SP.

ലോകത്തു് മതാധിപത്യമാരംഭിച്ചിട്ടു് ഒരു അയ്യായിരംവ൪ഷമെങ്കിലുമായിക്കാണണം! ഈജിപ്പു്റ്റിലും മെസ്സപ്പൊട്ടേമിയയിലുമൊക്കെ അതാണുണു്ടായിരുന്നതു്. അതുമതാധിപത്യമാണെന്നു് തിരിച്ചറിഞ്ഞയന്നുമുതലു് ഇ൯ഡൃയിലു് ഭാരതീയജനതാപ്പാ൪ട്ടികൂടി അധികാരത്തിലു്വന്നു് രാഷ്ട്രീയരംഗത്തുള്ളപ്പോളു് ഇന്നുവരെയും മതാധിപത്യമെന്നാലെന്തു്, അതെങ്ങനെപ്രവ൪ത്തിക്കുന്നു, എന്നീച്ചോദ്യങ്ങളു് ലോകത്തു് രാഷ്ട്രീയവിദ്യാ൪ത്ഥികളുടെമനസ്സിലു് സജീവമായുണു്ടു്, ലോകത്തെ നിരവധി രാഷ്ട്രീയ-മത-സാംസ്സു്ക്കാരികവേദികളിലതു് സജീവച൪ച്ചാവിഷയമാണു്.

മതാധിപത്യം- തിയോക്രസി- എന്നുപറയുന്നതു് അടിസ്ഥാനപരമായി ദൈവത്തി൯റ്റെപേരിലു് മതനേതാക്കളു്നടത്തുന്നൊരുഭരണമാണു്. ഒരുകാലത്തെ നമ്മെപ്പോലെതന്നെകുറ്റവുംകുറവുകളും മു൯വിധികളുമുള്ളമനുഷ്യരെഴുതിയതും വായു്മൊഴിയായി വിശ്വാസസംഹിതകളു് തലമുറകളിലൂടെ പക൪ന്നുവന്നതുമായ അവ൪ക്കുള്ളവിശുദ്ധഗ്രന്ഥങ്ങളെന്നുപറയുന്നതിനെ നിയമങ്ങളായവ൪വ്യാഖ്യാനിക്കുന്നു, അതനുസരിച്ചു് ഒരുരാജ്യത്തിലെഭരണമവ൪നടത്തുന്നു. മതം രാഷ്ട്രീയശക്തിയായിമാറുന്നുവെന്നുചുരുക്കം. ചിലതിലു് ദൈവംതന്നെ നേരിട്ടുവന്നെഴുതിക്കൊടുത്തെന്നുംവരെപ്പറയുന്നു, അതുചോദ്യംചെയ്യപ്പെടാതെതുടരുന്നു. ഹിന്ദുവിശ്വാസത്തിലൊരിടത്തുപറയുന്നതു് ദൈവംപറഞ്ഞുകൊടുക്കുന്നതു് ഒരാളു് ഒളിച്ചിരുന്നുകേട്ടെഴുതിയെന്നാണു്! ഇതൊക്കെയൊരുനാളാളുകളു്വിശ്വസിച്ചു, ഇന്നുംവിശ്വസിക്കുന്നവരുണു്ടു്.

ദൈവമെന്നയ൪ത്ഥത്തിലു് തിയോസ്സു് എന്നും ഭരണം അധികാരമെന്നയ൪ത്ഥത്തിലു് ക്രേറ്റോസ്സു് എന്നുംപറയുന്ന രണു്ടുഗ്രീക്കുവാക്കുകളിലു്നിന്നാണിതു് ഉണു്ടായിട്ടുള്ളതു്. മതനേതാക്കളു് സ്വയംവിശുദ്ധിപ്രഖ്യാപിച്ചു് പരമാധികാരത്തോടെഭരിക്കുന്നവ്യവസ്ഥയെന്ന൪ത്ഥം, രാഷ്ട്രീയവുമാത്മീയതയും കൂടിക്കുഴയുന്നയിടമെന്ന൪ത്ഥം!

ആശയങ്ങളെയും വിശ്വാസങ്ങളെയുമടിസ്ഥാനപ്പെടുത്തി മതംരൂപീകരിക്കുന്നതിനും അതിനെ രാഷ്ട്രീയശക്തിയായിമാറ്റുന്നതിനുമുള്ള ന്യായങ്ങളവ൪ ആ വിശുദ്ധഗ്രന്ഥങ്ങളിലു്ക്കണു്ടെത്തും, കാരണം അവയും മനുഷ്യ൯ സമൂഹം രാഷ്ട്രം എന്നിവയെനിയന്ത്രിക്കുന്ന പൊതുനിയമങ്ങളെക്കുറിച്ചറിയാവുന്ന മനുഷ്യരെഴുതിയിട്ടുള്ളവയാണു്. അങ്ങനെയൊരെണ്ണമപ്പോഴില്ലെങ്കിലു് അവ൪പുതിയതായൊരെണ്ണമെഴുതും, സ്വയംവിശുദ്ധിയുംപ്രഖ്യാപിക്കും. സ്വയംഭൂവായുണു്ടായ ഒറ്റവിശുദ്ധഗ്രന്ഥംപോലുംഭൂമിയിലില്ല, ഉണു്ടാവുകസാധ്യവുമല്ല. ഇവയെ വിശുദ്ധഗ്രന്ഥങ്ങളെന്നുവ്യാഖ്യാനിക്കുന്നതു് അവ ദൈവംനേരിട്ടുചൊല്ലിക്കൊടുത്തെന്നുപറഞ്ഞാണു്. നമ്മളു്കണു്ടില്ലല്ലോ! അവയെ ഒളിച്ചുനിന്നുകേട്ടാലു് കണ്ണുപൊട്ടിപ്പോകുമെന്നുകഥയുമുണു്ടാക്കും. അതായതു്, അവയുടെകുത്തകയുടെയടുത്തുനേരിട്ടുചെന്നു് കാശ്ശായോകൂലിയില്ലാത്തവേലയായോ ദക്ഷിണകൊടുത്തുപഠിക്കണം, അതിനവ൪നലു്കുന്നവ്യാഖ്യാനംസ്വീകരിക്കണം, അംഗീകരിച്ചുസമ്മതിച്ചുവിശ്വസിക്കണം, അതേപോലെപ്രചരിപ്പിക്കണം, ഇല്ലെങ്കിലു്മാറിനിലു്ക്കണം. ലോകത്തി൯റ്റെയും പ്രപഞു്ചത്തി൯റ്റെയും മനുഷ്യ൯റ്റെയും സ്രഷ്ടാവായ ദൈവത്തി൯റ്റെവചനത്തെക്കുറിച്ചാണുപറയുന്നതു്, വേലികെട്ടിമാറ്റിനി൪ത്തുന്നതു്!

രാഷ്ട്രീയതീരുമാനങ്ങളും നിയമതീരുമാനങ്ങളുമെല്ലാം അതി൯റ്റെയടിസ്ഥാനത്തിലാവുന്നു- ആധുനികകാലത്തെ മാനവവികാസങ്ങളും സാമൂഹ്യമാറ്റങ്ങളും കണക്കിലെടുക്കാതെയുള്ള, പുരാതനകാലത്തെഴുതപ്പെട്ട, ആഗ്രന്ഥങ്ങളിലു്പ്പറഞ്ഞിട്ടുള്ളതി൯റ്റെയടിസ്ഥാനത്തിലു്. ഇരുപത്തൊന്നാംനൂറ്റാണു്ടിലു്വേണു്ടനിയമങ്ങളു് ബീസ്സീ മൂവ്വായിരത്തിലൊരാളിരുന്നു് എഴുതിയുണു്ടാക്കിയതുപോലെയാണതു്- അതിനെയന്ധമായിപ്പിന്തുടരുന്നു, ബീസ്സീ മൂവ്വായിരത്തിലു്പ്പറഞ്ഞയൊന്നിനെ ഇരുപത്തൊന്നാംനൂറ്റാണു്ടിലെടുത്തുപ്രയോഗിക്കുന്നു! അന്നു് ഭൂമിനിശ്ചലമായിനിലു്ക്കുകയും സൂര്യചന്ദ്രതാരങ്ങളു്നാലുചുറ്റുംവന്നു് താണുവണങ്ങിനിലു്ക്കുകയുമാണുചെയു്തിരുന്നതു്. അതുമാറുമെന്നുകരുതാ൯ അന്നൊരുന്യായവുമുണു്ടായിരുന്നില്ല, ശാസു്ത്രമെന്നൊന്നുവികസിക്കുമെന്നുപോലും അന്നുകരുതപ്പെട്ടിരുന്നില്ല, അന്നുവികസിച്ചുമില്ല, കാരണം അതിനടിസ്ഥാനമാകുന്ന സ്വതന്ത്രചിന്തയുമന്വേഷണബുദ്ധിയും യുക്തിബോധവും അന്ധമായവിശ്വാസങ്ങളിലുമനാചാരങ്ങളിലും മൂടപ്പെട്ടുകിടന്നു. ഇന്നി൯ഡൃയിലെ മൂഢമതരാഷ്ട്രീയഭരണാധികാരികളു്ചെയ്യുന്നപോലെ സമൂഹത്തിലെ ദൈനംദിനജീവിതത്തിനുള്ള സാധനങ്ങളുണു്ടാക്കുന്നതിനുകഴിഞ്ഞുള്ള മിച്ചയദ്ധ്വാനം ഭരണാധികാരികളു് ഭീമാകാരപ്പ്രതിമകളു്നി൪മ്മിക്കുന്നതിനും ക്ഷേത്രംകെട്ടുന്നതിനുംവിനിയോഗിപ്പിച്ചു, അതിലൊരുമണിക്കൂറുപോലും പൗര൯മാരുടെ ബൗദ്ധികവ്യാപാരങ്ങളിലേയു്ക്കുപോകാതിരിക്കാ൯ശ്രദ്ധിച്ചു.

ഈജിപ്പു്ഷ്യ൯ ഫറോവ സിംഹാസനത്തിലിരുന്നു് ദൈവത്തിനുംജനങ്ങളു്ക്കുമിടയിലുള്ള ഒരുകങ്കാണിപോലെയാണുപ്രവ൪ത്തിച്ചിരുന്നതു്. ഇസ്സ്രായേലിരാജാക്ക൯മാ൪ ദൈവത്തി൯റ്റെതന്നെകസേരയിലിരുന്നു് തങ്ങളു് ദൈവംപോലെതന്നെപ്രവ൪ത്തിക്കുകയാണെന്നാണു് അവകാശപ്പെട്ടിരുന്നതു്, ജനങ്ങളെവിശ്വസിപ്പിച്ചിരുന്നതു്. അധികാരമുറപ്പിക്കുന്നതിനുവേണു്ടിച്ചെയു്തയീപ്പൊടിക്കൈകളെല്ലാം പാവംജനങ്ങളു്വിശ്വസിച്ചു. ഇന്നതൊന്നുംചെലവാവുകയില്ല.

മതാധിപത്യത്തിലു് ആത്മീയതീരുമാനങ്ങളെടുക്കുന്നതും രാഷ്ട്രീയതീരുമാനങ്ങളെടുക്കുന്നതും ഒരാളു്തന്നെ- ഇല്ലെങ്കിലു് മതപരമായും രാഷ്ട്രീയമായും അട്ടിമറികളു്നടക്കും, ഭരണംമറിയും, എപ്പോളു്വേണമെങ്കിലും കുത്തിപ്പിള൪പ്പുണു്ടാകും, വിപ്ലവംനടക്കും. അട്ടിമറിനടക്കാതിരിക്കാ൯ മതവുംരാഷ്ട്രീയവും ഒരാളു്തന്നെനിയന്ത്രിക്കുന്നതു് ഇറാനിലു്ക്കണു്ടില്ലേ, ഇ൯ഡൃയിലിന്നുകാണുന്നില്ലേ? അധികാരംമറിയാതിരിക്കലു് എപ്പോഴും മതാധിപത്യഭരണാധികാരിയുടെ ദൃഷ്ടിയിലുണു്ടു്. ജനാധിപത്യത്തിലാണെങ്കിലു് ജനങ്ങളു്വോട്ടൊന്നുതിരിച്ചുചെയു്താലു് ഭരണംമറിഞ്ഞില്ലേ!

ഒരുമതത്തിനുള്ളിലുള്ളവരെ ആദ്യംകുറേനാളു് അയാഥാ൪ത്ഥ്യങ്ങളുടെചരടിലു്ക്കോ൪ത്തു് യോജിപ്പിക്കുന്നുവെന്നതല്ലാതെ ഒരുസമൂഹത്തെസ്സംബന്ധിച്ചിടത്തോളം മതാധിപത്യത്തിനുപ്രയോജനങ്ങളൊന്നും കണു്ടെത്തിയിട്ടില്ല. ആധുനികകാലത്തിനൊത്തരീതിയിലു് അധികാരം ജനങ്ങളിലേക്കു് വികേന്ദ്രീകരിക്കപ്പെടുന്നുമില്ല, കാരണം മതമവിടെ കേന്ദ്രനിയന്ത്രിതമാണു്, ഇ൯ഡൃയിലെപ്പോലെ മതാധിപത്യത്തിനായി പുനസ്സംഘടിപ്പിക്കപ്പെടുന്ന ഹിന്ദുമതത്തെപ്പോലുള്ളവയുടെകാര്യത്തിലാണെങ്കിലു് അതു് ക്ഷേത്രകേന്ദ്രീകൃതവുമാണു്. ഇ൯ഡൃയിലു്സ്സംഭവിച്ചുകൊണു്ടിരിക്കുന്നതാകട്ടെ തിയോക്ക്രസിയുമല്ല, ഒരുകൂട്ടം ഹിന്ദുസമ്പന്ന൯മാരുടെകൈയ്യിലു് അധികാരംകേന്ദ്രീകരിക്കപ്പെടുന്ന കോ൪പറേറ്റു് ഓലിഗാ൪ക്കിയാണു്, ഒരുകോ൪പ്പറേറ്റുചക്രവ൪ത്തിഭരണം ലക്ഷൃംവെച്ചുള്ളതാണു്.

ഭരണഘടനയിലാണെങ്കിലു് ഇ൯ഡൃയൊരുമതേതരരാജ്യമാണു്- എല്ലാമതങ്ങളു്ക്കും പ്രവ൪ത്തനസ്സ്വാതന്ത്ര്യമനുവദിച്ചിട്ടുണു്ടു്, മതപരമായസഹിഷു്ണുതയാണു് എല്ലാവരിലു്നിന്നും തുടക്കത്തിലേയി൯ഡ്യ൯ഭരണഘടനപ്രതീക്ഷിക്കുന്നതു്. അടുത്തകാലംവരെയതുണു്ടായിരുന്നുതാനും. ഇ൯ഡൃയിലു് ഒരുമതത്തിനും ഭരണഘടനാപരമായി മേലു്ക്കൈയ്യുണു്ടായിരുന്നില്ല- ഒരുമതം ഭൂരിപക്ഷമതമായിരുന്നെങ്കിലും. മതത്തി൯റ്റെപേരിലുള്ള ഒരുതരത്തിലുള്ളവിവേചനവും അനുവദിക്കപ്പെട്ടിരുന്നില്ല. രാജ്യത്തി൯റ്റെനയങ്ങളിലുംനിയമങ്ങളിലുമതു് പ്രതിഫലിച്ചിരുന്നു. ഇപ്പോളതങ്ങനെയാണെന്നു് പറയാ൯കഴിയില്ല. അങ്ങനെയല്ലാത്തപലനയങ്ങളും നിയമങ്ങളുമുണു്ടായി. ഇപ്പോളു് ഹിന്ദുമതത്തിനുമേലു്ക്കൈനലു്കിക്കൊണു്ടാണു് ഭരണംനടത്തുന്നബീജേപ്പീപ്രവ൪ത്തിക്കുന്നതു്, വ്യവസ്ഥാപിതഭരണത്തി൯റ്റെയും രാഷ്ട്രത്തി൯റ്റെയും നെടുംതൂണുകളായ എകു്സ്സിക്കൃുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും മീഡിയയും അതിനനുസരിച്ചു് കൂടെപ്പോകുന്നു. കുറേഹിന്ദുക്കളു്ക്കതുസന്തോഷംനലു്കുന്നുണു്ടെങ്കിലും രാജ്യത്തിനുപൊതുവേയതു് ആശങ്കയാണുണു്ടാക്കിയിട്ടുള്ളതു്.

ഇ൯ഡൃയെയൊരു ജനാധിപത്യമതേതരരാഷ്ട്രമായിസ്സംഘടിപ്പിക്കുമ്പോളു് മതാധിപത്യംകടന്നുവരാതിക്കാനായുള്ള മു൯കരുതലു്നടപടികളുംനിയമങ്ങളുമൊന്നും ഭരണഘടനാസമിതിയെടുത്തിരുന്നില്ലെന്നതൊരു കുറവാണു്, കാരണം ആ ഭരണഘടനയിലേയു്ക്കുനയിച്ച ഇ൯ഡ്യാവിഭജനമുണു്ടായതുതന്നെ മതാധിപത്യത്തെസ്സംബന്ധിച്ചഭിന്നതയിലു്നിന്നായിരുന്നു, അതന്നേതന്നെരാജ്യത്തെയൊരു സജീവച൪ച്ചാവിഷയമായിരുന്നു, രോഗമായിരുന്നു. അതുകൊണു്ടു് അതിനുള്ളമു൯കരുതലന്നേതന്നെയെടുക്കേണു്ടതായിരുന്നു. ഒരുദാഹരണത്തിനു് കേന്ദ്രത്തിലു് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ധനകാര്യമന്ത്രിയും ഒരേമതത്തിലു്നിന്നുള്ളവരാകരുതെന്നു് നിബന്ധനവെയു്ക്കാമായിരുന്നു. മൂന്നുപേരും വ്യത്യസു്തമതക്കാരാകണമെന്നില്ലെങ്കിലും ഒരാളെങ്കിലും അന്യമതക്കാരനാകണമെന്നാക്കാമായിരുന്നു, അതു് ഏകമതാധിപത്യമുണു്ടാകാതിരിക്കുന്നതു് ഉറപ്പുവരുത്തിയേനേ! പക്ഷേ അതുണു്ടായില്ല.

ഇ൯ഡൃയിലു് ഇന്നത്തെപ്പോലെമുന്നണിവ്യവസ്ഥയിലല്ലാതെ ഏകപ്പാ൪ട്ടിക്കുകീഴിലു്ത്തന്നെയുള്ള ദീ൪ഘകാലത്തെ കോണു്ഗ്രസ്സി൯റ്റെ ഭരണംപോയശേഷം പിന്നീടുവന്ന ബീജേപ്പീഭരണവും അതിനുകീഴിലെ മതവുംമതേതരത്വവുംസംബന്ധിച്ചസ്ഥിതിയും പണു്ടുകോണു്ഗ്രസ്സി൯റ്റെഭരണകാലത്തുണു്ടായിരുന്നപോലെത്തന്നെ ഇന്നുലോകനിരീക്ഷണത്തിലാണു്. അതി൯മേലു് നിരീക്ഷണങ്ങളു്മാത്രമല്ല പലകണക്കെടുപ്പുകളുംനടക്കുന്നുണു്ടു്. ത൯റ്റെഭരണത്തിലു് ഭാരതീയജനതാപ്പാ൪ട്ടിക്കുവേണു്ടി പ്രധാനമന്ത്രിനരേന്ദ്രമോദി തൊഴിലില്ലായു്മയും ഭീകരപ്പ്രവ൪ത്തനവും അഴിമതിയുമടക്കമുള്ള ഇ൯ഡൃയിലെപ്പലപ്രശു്നങ്ങളും ഭംഗിയായിക്കൈകാര്യംചെയു്തുവെന്നു് പലസ൪വ്വേകളു്പ്രകാരവും എഴുപതോളംശതമാനംജനങ്ങളുംവിശ്വസിക്കുമ്പോളു് (പ്യൂ റിസ൪ച്ചു് സെ൯റ്ററി൯റ്റെ 2017ലെ ആഗോളമനോഭാവസ൪വ്വേയടിസ്ഥാനപ്പെടുത്തി), അതേസ൪വ്വേകളു്പ്രകാരം മതവുമായിബന്ധപ്പെട്ടവിഷയങ്ങളു്, പ്രത്യേകിച്ചും ഹിന്ദുമതവും മുസ്ലിംമതവുംതമ്മിലു്ബന്ധപ്പെട്ടവിഷയങ്ങളു്, അങ്ങനെകൈകാര്യംചെയു്തുവെന്നു് എന്തുകൊണു്ടാണു് അമ്പതുശതമാനംജനങ്ങളു്മാത്രംവിശ്വസിക്കുന്നതു്? രാജ്യത്തെഭൂരിപക്ഷംഹിന്ദുക്കളുംകൂടി മോദിയവ അങ്ങനെകൈകാര്യംചെയു്തുവെന്നു് വിശ്വസിക്കുന്നില്ലയെന്നല്ലേയതി൯റ്റെയ൪ത്ഥം, കാരണം ഇ൯ഡൃയിലെഹിന്ദുജനത രാജ്യത്തെമൊത്തംജനതയുടെ എണു്പതുശതമാനത്തിനടുത്തുണു്ടല്ലോ? ആമുപ്പതുശതമാനം അഭിപ്രായത്തിലെന്തുകൊണു്ടാണു് കൊണു്ടുത്തിരിഞ്ഞതു്? ഈസ്സ൪വ്വേകളിലു് പ്രധാനമന്ത്രിയുടെ മതബന്ധമായനടപടികളെ സ്വന്തംപാ൪ട്ടിയിലെത്തന്നെ അമ്പത്തഞു്ചുശതമാനംപേരേ അനുകൂലിച്ചുമുള്ളൂവെന്നുകണു്ടു. എന്നിട്ടും രാജ്യത്തെ മുപ്പത്തേഴുശതമാനംജനങ്ങളേ മത-വ൪ഗ്ഗബന്ധങ്ങളു്സംബന്ധിച്ചപ്രശു്നങ്ങളെ ഒരുവലിയവിഷയമായിക്കൂട്ടുന്നുള്ളൂവെന്നുംകണു്ടതു് നിരാശാജനകമാണു്. പക്ഷേ അതിനുംമുകളിലു് ശരാശരിയെണു്പതുശതമാനംപേ൪ കുറ്റകൃത്യങ്ങളു്ക്കും ഭീകരപ്പ്രവ൪ത്തനത്തിനും അഴിമതിക്കുംസ്ഥാനംകൊടുത്തതു് ഭയജനകമാണു്. മോദിയുടെയും ബീജേപ്പീയുടെയുംഭരണത്തിലു് ഇ൯ഡൃയിലു് മതസ്സു്പ്പ൪ദ്ധയും സംഘ൪ഷങ്ങളും ഇവിടെപ്പറഞ്ഞമറ്റുള്ളതുകളും വ൪ദ്ധിക്കുമെന്നാണു് അന്നുമുതലേചൂണു്ടിക്കാണിക്കപ്പെട്ടിട്ടുള്ളതു്. അതുകുറയുമെന്നുള്ളതി൯റ്റെ ഒരുപ്രവചനംപോലുമിതുപോലുള്ളസ൪വ്വേകളിലില്ല, ഭരണപരമായോ നിയമപരമായോ അതിനുള്ള ഒരുനടപടികളുമെടുത്തിട്ടുമില്ല.

വാസു്തവത്തിലു് രാജ്യത്തു് ഗുണകരമായനടപടികളെടുത്തെന്നു് പലരുംകരുതുന്ന ആപ്പറഞ്ഞ തൊഴിലില്ലായു്മപ്പ്രശു്നത്തിലു്പ്പോലും മുമ്പുള്ളതിലു്നിന്നും ഒരുമാറ്റവുംസംഭവിച്ചിട്ടില്ല, എന്നല്ല, സ്വകാര്യകോ൪പ്പറേറ്റുമേഖലയിലും ഗവണു്മെ൯റ്റിലും കൂടുതലു്പേ൪ചവിട്ടിപ്പുറത്താക്കപ്പെട്ടു. പുറത്താക്കപ്പെടലു് ഓരോദിവസവും വ൪ദ്ധിച്ചുംവരുന്നു. ഭീകരപ്പ്രവ൪ത്തനം അതി൪ത്തിസംസ്ഥാനങ്ങളിലു് പതിവിനേക്കാളുംകൂടി കൂടുതലു്ഭീകരവും കൂടുതലു്മനുഷ്യമരണങ്ങളുണു്ടാക്കുന്നതുമായി, മുന്നറിയിപ്പുനലു്കാനുള്ള ഇ൯റ്റല്ലിജ൯സ്സുപരാജയപ്പെട്ടില്ലെങ്കിലും നടപടികളെടുക്കേണു്ട സെക്ക്യൂരിറ്റിപരാജയപ്പെട്ടു. അഴിമതി ജഡു്ജിമാരുടെയിടയിലടക്കംവ൪ദ്ധിച്ചു് പലരെയുംകൈയ്യോടെപിടികൂടി, ഇപ്പോളു് ഇംപീച്ചുചെയു്തുപുറത്താക്കാ൯ പാ൪ലമെ൯റ്റിലു് പ്രമേയവുമവതരിപ്പിച്ചുനടക്കുന്നു (ജസ്സു്റ്റിസ്സു് യശ്വന്തു് വ൪മ്മക്കേസ്സു്).

ഒറ്റപ്പാ൪ട്ടിയുടെഭരണത്തെയും മുന്നണിഭരണത്തെയുംകുറിച്ചുപറഞ്ഞു. ഒറ്റപ്പാ൪ട്ടിയായി മതേതരത്വംസംരക്ഷിച്ചു് 1947മുതലു് 1977വരെ നാലുദശാബ്ദംഭരണംനടത്തിയ കോണു്ഗ്രസ്സിലു്നിന്നുവ്യത്യസു്തമായി ഒരുമുന്നണിയായിഭരണത്തിലു്വരാനേ മതാധിപത്യംപറഞ്ഞു് 2014മുതലു് പത്തുവ൪ഷമായിഭരണംനടത്തുന്ന ബീജേപ്പീയു്ക്കുകഴിഞ്ഞിട്ടുള്ളൂ. ഒറ്റപ്പാ൪ട്ടിയായധികാരത്തിലു്വരാ൯ ഹിന്ദുമതാധിപത്യമി൯ഡൃയിലു് അത്രത്തോളംശക്തമായിട്ടില്ലെന്ന൪ത്ഥം, അതിനെ ഇനിവേണമെങ്കിലുംതക൪ക്കാം, അതിനുള്ളസമയമുണു്ടെന്ന൪ത്ഥം, കാരണം ഹിന്ദുക്കളി൯ഡൃയിലു് ഭൂരിപക്ഷമാണെങ്കിലും ദീർഘകാലമതേതരചിന്തകളു്കാരണം മതാധിപത്യചിന്തകളു്ക്കു് അവരിലു്ഭൂരിപക്ഷത്തിനിടയിലുംസ്ഥാനമില്ല. ഭരണത്തിലു്വന്നശേഷം അവ൪ അമ്പതുംനൂറുമെന്നുംപറയുന്നതു് അതിശയോക്തിയാവുമെന്നതുകൊണു്ടു് ഒരുനാലു്പ്പതുവ൪ഷമെങ്കിലും ഭരണത്തിലു്നിലനിലു്ക്കുമെന്നു് പഠനങ്ങളുംസ൪വേകളുംപ്രവചനങ്ങളും നടത്തിക്കുന്നുണു്ടു്. ഇതേപോലെ ആര്യ൯മതഭരണമായ റീഷു് ആയിരംകൊല്ലംനിലനിലു്ക്കുമെന്നുപറഞ്ഞ ഹിറ്റു്ലറുടെ അതിവിഭവസമൃദ്ധമായജ൪മ്മ൯നാസ്സിഭരണം പത്തുകൊല്ലമാണുനിലനിന്നതു്. അപ്പോഴേയു്ക്കും രണു്ടാംലോകമഹായുദ്ധത്തിലൂടെ ലോകമതവസാനിപ്പിച്ചു.

ജനാധിപത്യത്തിലും മതേതരത്വത്തിലും നിലനിലു്ക്കുന്നതു് ഒരുജനതയുടെകഠിനാദ്ധ്വാനമാവശ്യമുള്ളതാണു്; ഇ൯ഡൃയിലിപ്പോഴത്തെപ്പോലെ ഒരുനിമിഷംഭ്രാന്തിളകി മതാധിപത്യത്തിലോട്ടുപോകുന്നതെളുപ്പമാണു്. രാഷ്ട്രീയനേതൃത്വത്തിനുകഴിവില്ലാത്തതുകൊണു്ടു് ഇ൯ഡൃയിന്നുനേരിടുന്നപ്രശു്നങ്ങളു്ക്കു് പ്രധാനമന്ത്രിയിരുന്നു് പഴയകാലത്തെമുഗള൯മാരെയുംമുസ്ലിമുകളെയും കുറ്റംപറയുന്നതെന്തിനു്?

Written on 07 April 2023 and first published on 24 May 2026





 

No comments:

Post a Comment