Wednesday, 6 May 2026

2012. പിണറായി വിജയനെ മാ൪കു്സിസ്സു്റ്റുപാ൪ട്ടി പുറത്താക്കണമെന്നാണു് തെരഞ്ഞെടുപ്പിലു് കേരളത്തിലെ ജനങ്ങളുടെ മുന്നറിയിപ്പു്. പുറത്താക്കാതെ പഴയ അടിമസ്സ്വഭാവവുംവെച്ചു് ഇനിയുമയാളുടെമുന്നിലു് സലൃൂട്ടുമടിച്ചുനിന്നാലു് കിഴക്കനി൯ഡൃയിലെപ്പോലെ പാ൪ട്ടിയുടെയന്ത്യം!

2012

പിണറായി വിജയനെ മാ൪കു്സിസ്സു്റ്റുപാ൪ട്ടി പുറത്താക്കണമെന്നാണു് തെരഞ്ഞെടുപ്പിലു് കേരളത്തിലെ ജനങ്ങളുടെ മുന്നറിയിപ്പു്. പുറത്താക്കാതെ പഴയ അടിമസ്സ്വഭാവവുംവെച്ചു് ഇനിയുമയാളുടെമുന്നിലു് സലൃൂട്ടുമടിച്ചുനിന്നാലു് കിഴക്കനി൯ഡൃയിലെപ്പോലെ പാ൪ട്ടിയുടെയന്ത്യം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Satyam Pathak. Graphics: Adobe SP.

പിണറായി വിജയനെ മാ൪കു്സിസ്സു്റ്റുപാ൪ട്ടി ഉട൯പുറത്താക്കണമെന്നാണു് ലോകു്സ്സഭാ-പഞു്ചായത്തു്-നിയമസഭാ തെരഞ്ഞെടുപ്പിലു് കേരളത്തിലെ ജനങ്ങളുടെ മുന്നറിയിപ്പു്. പുറത്താക്കാതെ പഴയപോലെ പണു്ടത്തെ അടിമസ്സ്വഭാവവുംവെച്ചു് പാ൪ട്ടിയണികളും മറ്റുനേതാക്കളും ഇനിയുമയാളുടെമുന്നിലു് സലൃൂട്ടുമടിച്ചുനിന്നാലു് കിഴക്കനി൯ഡൃയിലെപ്പോലെ പാ൪ട്ടിയുടെയന്ത്യം! ഒരുവ്യക്തിയെ പാ൪ട്ടിക്കുറ്റങ്ങളു്ക്കു് പാ൪ട്ടിയിലു്നിന്നു് പുറത്താക്കാ൯ അയാളുടെകാര്യത്തിലു് നൂറായിരം കുറ്റങ്ങളുണു്ടു്. അതെല്ലാമിതുവരെ പാ൪ട്ടിക്കമ്മിറ്റികളിലും ആണുംപെണ്ണുമായി കുറേപ്പഴങ്ങളും അഴിമതിക്കാരും നിരന്നിരിക്കുന്ന സംസ്ഥാനക്കമ്മിറ്റിയിലും മറ്റുകമ്മിറ്റികളിലെ നേതാക്കളു്ക്കിടയിലും കേരളംമുഴുവനുമുള്ള പ്രവ൪ത്തക൪ക്കിടയിലും വെറുംമുറുമുറുപ്പിലൊതുങ്ങി, പാ൪ട്ടിസമ്മേളനങ്ങളിലു് എതി൪പ്പുകളായോ തെരുവിലു് പ്രകടനങ്ങളായോ പത്രങ്ങളിലു് വാ൪ത്തകളായോ പുറത്തുവന്നില്ല. പക്ഷേ ആപ്പറഞ്ഞ മൂന്നുതെരഞ്ഞെടുപ്പുകളിലും ജനങ്ങളും പാ൪ട്ടിയുടെ സാധാരണപ്രവ൪ത്തകരും ഇതുവരെ അനുഭാവംകാണിച്ചവരും അയാളുടെകാപാലികമുഖംകണു്ടു് അയാളു് കേരളത്തിലു്നിന്നപ്പ്രത്യക്ഷമാകുന്നതിനുവേണു്ടി അയാളുടെ പാ൪ട്ടിയു്ക്കും അയാളു് നിയമസഭാനേതാവായിനയിക്കുന്ന നിഴലു്മുന്നണിയു്ക്കുമെതിരെ തുട൪ച്ചയായിവോട്ടുചെയു്തു. മാ൪കു്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രവ൪ത്തക൪കൂടി വോട്ടുചെയ്യാതെ കോണു്ഗ്രസ്സിനു് ഇത്രയുംവോട്ടുകളു് എങ്ങനെകിട്ടും, മാ൪കു്സിസ്സു്റ്റുപാ൪ട്ടിക്കു് ഇത്രയുംവോട്ടുകളു് എങ്ങനെകുറയും?

പാ൪ട്ടിയുടെ സംസ്ഥാനമുഖ്യമന്ത്രിയായ പിണറായി വിജയനും സംസ്ഥാനസെക്രട്ടറിയായ എം. വി. ഗോവിന്ദനും കാലത്തി൯റ്റെ ചുവരെഴുത്തുകളും മുന്നറിയിപ്പുകളും വായിക്കാനാകാത്ത വെറും കോമാളികളാണെന്നാണു് തുട൪ച്ചയായിവന്ന ഈ മൂന്നുതെരഞ്ഞെടുപ്പുകളും തെളിയിച്ചതു്. രാഷ്ട്രീയവിശകലനപടുതയും ദീ൪ഘവീക്ഷണവും തൊട്ടുതെറിച്ചിട്ടില്ലാത്ത വെറുംരണു്ടുമൂഢ൯മാരാണു് ഇക്കാലമത്രയും പാ൪ട്ടിയിലെ ഈ രണു്ടുസുപ്രധാനപദവികളിലുമിരുന്നു് പാ൪ട്ടിയെയും പാ൪ട്ടിയുടെഭരണത്തെയുംനയിച്ചതെന്നു് അവ൪തെളിയിച്ചു. ഇവരെയൊക്കെ നിയന്ത്രിക്കാനും പ്രവൃത്തികളിലു് പിടിച്ചുനി൪ത്താനും സമയാസമയം തെറ്റുതിരുത്തിക്കാനും മതിയായ അധികാരങ്ങളോടെ പാ൪ട്ടിയുടെ ജനറലു് സെക്രട്ടറിയായി നിയമിച്ചിട്ടുള്ള എം. എ. ബേബി വെറുമൊരു ബേബിയാണു്- അയാളു് ഒരിക്കലും വളരില്ല.

പിണറായിവിജയ൯റ്റെകൂടെയിരുന്നു് ഭരണത്തിലു് കേരളത്തിലെ സകലയഴിമതിയുംനടത്തി അതിലു്നിന്നും തനിക്കും കുടുംബത്തിനുമുള്ള പങ്കുപറ്റിയ മാ൪കു്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു് പറയുന്നതു് കേരളത്തിലവരിപ്പോളു്നേരിട്ട കനത്ത നിയമസഭാത്തെരഞ്ഞെടുപ്പുപരാജയത്തി൯റ്റെയും ജനകോപത്തി൯റ്റെയും ഉത്തരവാദിത്വം മറ്റാരെയുമുളു്പ്പെടുത്തിക്കാതെ സകലതീരുമാനങ്ങളും ഒറ്റയു്ക്കു്സ്വയമെടുത്തു് പത്തുവ൪ഷംതുട൪ച്ചയായി മുഖ്യമന്ത്രിയായിഭരിച്ച പിണറായിവിജയനുമേലു്ക്കെട്ടിവെയു്ക്കുന്നതു് ശരിയല്ലെന്നാണു്. അതു് ശരിയല്ലേ? പക്ഷേ സീപ്പീയെമ്മി൯റ്റെ ജനറലു്സ്‌സെക്രട്ടറി എമ്മേ ബേബിയുംപറയുന്നതു അതുതന്നെയാണു്- എല്ലാവ൪ക്കും അതിലു് കൂട്ടുത്തരവാദിത്വമാണു് എന്നല്ല, ആ൪ക്കും പ്രത്യേകിച്ചു് ഉത്തരവാദിത്വമൊന്നുമില്ലെന്നു്! ഇതിനെ ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നാ൪പറയും?

സംസ്ഥാനത്തു് പിണറായി വിജയനെയും എംവി ഗോവിന്ദനെയും കേന്ദ്രത്തിലു് എമ്മേ ബേബിയേയുംപോലുള്ള കഴുപ്പണംകെട്ടവരും ചതിയ൯മാരുമായ നേതാക്കളു് നയിക്കുന്ന പാ൪ട്ടിയിലു്നിന്നും ഈത്തെരഞ്ഞെടുപ്പിലെ ദയനീയപരാജയത്തിനും ഭരണാധികാരനഷ്ടത്തിനുംശേഷം പ്രവ൪ത്തകരും ജനങ്ങളുമടങ്ങുന്ന ഏവരും പ്രതീക്ഷിക്കുന്നതു് തെരഞ്ഞെടുപ്പുതോലു്വിയുടെ കാരണംപറഞ്ഞു് ബാക്കിയുള്ള പ്രവ൪ത്തക൪ക്കുമേലു് നടപടിയെടുത്തു് പാ൪ട്ടിയെ കൂടുതലു് നശിപ്പിക്കുമെന്നാണു്, അതിലൂടെ ബീജേപ്പീയുടെ വ൪ദ്ധിച്ചവള൪ച്ചയു്ക്കു് വഴിയൊരുക്കുമെന്നാണു്, കാരണം അതിനാണു് അവ൪ ബീജേപ്പീയിലു്നിന്നും പണംവാങ്ങിയിരിക്കുന്നതു്. ഇങ്ങനെ നടപടിയെടുക്കുന്നതോടെ പുറത്താക്കപ്പെടുന്ന ആപ്പ്രവ൪ത്തക൪ ബീജേപ്പീയിലു്പ്പോയിക്കൊള്ളും. തെരഞ്ഞെടുപ്പുപരാജയകാരണമന്വേഷിച്ചു് ഇപ്പോളു്ച്ചെയ്യുന്നപോലെ ചോദ്യാവലിയും സ൪ക്കുലറുമൊക്കെയയയു്ക്കേണു്ടതു് പാ൪ട്ടിയുടെയഴിമതിഭരണത്തി൯റ്റെ അപമാനവുംകടിച്ചിറക്കി തെരുവിലു്ക്കഴിഞ്ഞ ഈപ്പ്രവ൪ത്തക൪ക്കാണോ- ഭരണച്ചുമതലവഹിച്ച പിണറായിവിജയനടക്കമുള്ള നേതാക്കളു്ക്കല്ലേ?

2016മുതലുള്ള പാ൪ട്ടിയുടെ പത്തുവ൪ഷത്തെ ഭരണത്തെയും മുഖ്യമന്ത്രിയെന്നനിലയിലുള്ള പിണറായിവിജയ൯റ്റെ നേതൃത്വത്തെയും അയാളുടെ ജീവിതത്തെയും സംബന്ധിച്ചു് സ്വജനപക്ഷപാതവും അഴിമതിയും ജനവിരുദ്ധതയും അപ്രാപു്തിയും സ്വന്തംകേസ്സുകളിലു്നിന്നും തലു്ക്കാലം മുക്തിനേടി സ്വതന്ത്രവായുശ്വസിച്ചുനടക്കുന്നതിനും ഭരണത്തിലു്ത്തുടരുന്നതിനും കേന്ദ്രബീജേപ്പീയോടു് ഇഴുകിച്ചേ൪ന്നതുമടക്കമുള്ള നൂറുകണക്കിനാരോപണങ്ങളും വസു്തുതകളും 2024മുതലു് 2026വരെയുള്ള ഈമൂന്നുതെരഞ്ഞെടുപ്പുകളിലും ജനങ്ങളും പാ൪ട്ടിയുടെ ഈപ്പ്രവ൪ത്തകരും പരിശോധിക്കുകയുണു്ടായി, അവരതനുസരിച്ചു് പിണറായിവിജയനെ പ്രത്യേകലക്ഷൃംവെച്ചു് അയാളെയൊരുപാഠംപഠിപ്പിക്കുന്നതിനുവേണു്ടി പാ൪ട്ടിയുടെഗവണു്മെ൯റ്റിനെതിരെ മൂന്നുകൊല്ലത്തിനിടയിലു് മൂന്നുപ്രാവശ്യവും തുട൪ച്ചയായി വോട്ടുചെയു്തു, വിധിയെഴുതി. ഈപ്പാ൪ട്ടിയിപ്പോളു് എത്രവലിയതക൪ച്ചയിലാണെന്നറിയുന്നതു് അതിലൊരുവിമ൪ശ്ശനംപോലും ഈപ്പറഞ്ഞയാളു്ക്കെതിരെ അയാളെയിരുത്തിക്കൊണു്ടു് ഈയുന്നതക്കമ്മിറ്റികളിലൊന്നും നേതൃത്വമെന്നുപറയുന്നയൊറ്റുകാ൪ ഉയ൪ത്തിയിട്ടില്ലെന്നതിലാണു്. തങ്ങളു്ക്കെതിരെ നാടെങ്ങുംമുഴങ്ങുന്നയാരോപണങ്ങളു് സ്വന്തംപാ൪ട്ടിയിലു്ച്ച൪ച്ചചെയ്യാത്ത ഒരുരാഷ്ട്രീയനേതൃത്വം എന്തുനേതൃത്വമാണു്, അതു് എന്തുരാഷ്ട്രീയമാണു്! അധികാരംകൊണു്ടു് മനുഷ്യ൯ ഇത്രയുംദുഷിക്കുമോ!!

പത്രത്തിലായാലും ടെലിവിഷനിലായാലും പോസ്സു്റ്ററിലായാലും ബോ൪ഡിലായാലും ചുവരിലായാലും സാമൂഹ്യമാധ്യമങ്ങളിലായാലും ഇയാളുടെമുഖംകാണുന്നതുതന്നെ ജനങ്ങളത്രമേലു്വെറുത്തുപോയി. വയസ്സായെന്നും കിഴവനെന്നും കിഴവിയെന്നും രണു്ടുതവണമത്സരിച്ചെന്നുമൊക്കെപ്പറഞ്ഞു് ഈയൊറ്റവ്യക്തി കമ്മിറ്റികളിലെ ത൯റ്റെകാലുതടവുകാരിലൂടെയും ആസനംതാങ്ങികളിലൂടെയും നിയമംകൊണു്ടുവന്നു് പലനേതാക്കളുടെയും വഴിയടച്ചു് ഇരുട്ടിലടച്ചു് പാ൪ട്ടിക്കു് ഒറ്റനിയമമെന്നതുലംഘിച്ചു് ഏറ്റവുംവയസ്സനുംകിഴവനുമായ താ൯മാത്രമധികാരംകുടിക്കുമെന്നുപറഞ്ഞു് മത്സരിച്ചതാണു് ജനങ്ങളെ ഏറ്റവുംകൂടുതുലു്വെറുപ്പിച്ചതു്. അതൊരുപരമചെറ്റയുടെപ്രവൃത്തിയായാണു് ജനങ്ങളു്കണു്ടതു്. ഏറ്റവുംവെറുക്കപ്പെട്ടവനെന്നതുമുതലു് അയാളയാളുടെശത്രുക്കളെക്കുറിച്ചുപറഞ്ഞ മുഴുവ൯വിശേഷണങ്ങളും അയാളുടെകാര്യത്തിലു് അന്വ൪ത്ഥമായി, നടപ്പായി. ജനങ്ങളത്രകോപത്തോടെയാണു് അയാളുടെപ്രസ്ഥാനത്തിനെതിരെ വോട്ടുചെയു്തതു്. അതു് ഇവ൪ക്കുമാത്രംമനസ്സിലാകാത്തത്ര ഒരുമൂഢലോകത്തായിരുന്നു ഇവരെല്ലാം, അതായതു് 2016മുതലു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ-മാ൪കു്സിസ്സു്റ്റി൯റ്റെ ഒരുമുഴുവ൯സംസ്ഥാനക്കമ്മിറ്റിയും പോളിറ്റു്ബ്യൂറോവും. യാഥാ൪ത്ഥ്യത്തിലു്നിന്നും ഇത്രയകലെനിലു്ക്കുന്ന ഒരുരാഷ്ട്രീയപ്പാ൪ട്ടിയുണു്ടാവുമോ?

കേരളത്തിലയാളുടെയിടതുസ൪ക്കാ൪ വലിയമാറ്റങ്ങളു്കൊണു്ടുവന്നുവെന്നു് അയാളുടെപാ൪ട്ടി തെരഞ്ഞെടുപ്പുകാലത്തുമല്ലാതെയും തുട൪ച്ചയായിപ്പറഞ്ഞിരുന്നു. ഒരുവലിയമാറ്റമുണു്ടായെന്നതുസത്യമാണു്: അതു് വ൪ഷങ്ങളയാളെനിരീക്ഷിച്ചു് അയാളുടെസ്വഭാവവും മനോഗതിയും ജനങ്ങളു്പക൪ത്തുകയും നല്ലവരും മര്യാദക്കാരുമായിനടന്നിരുന്ന ജനങ്ങളു് ഉള്ളിലു്പ്പുകയുന്ന അയാളുടെയതേപകയോടെപെരുമാറുകയും ചിരിച്ചുകാണിച്ചിട്ടു് പുറകിലു്നിന്നുകത്തികയറ്റുന്നപരിപാടി തെരഞ്ഞെടുപ്പിലു്ക്കാണിക്കുകയുംചെയു്തുവെന്നതാണു്. അതാണു് അയാളുംപാ൪ട്ടിയും അയാളുടെഗവണു്മെ൯റ്റും പത്തുവ൪ഷംകൊണു്ടു് കേരളത്തിലെജനങ്ങളിലുണു്ടാക്കിയമാറ്റം. അല്ലാതെ നാനാവഴികളിലു് അയാളുടെപണംവാങ്ങിയ പത്രങ്ങളുടെയും അയാളുടെയുംകണക്കിലല്ലാതെ കേരളത്തിലു് ഭൗതികസാഹചര്യങ്ങളിലു് മാറ്റമൊന്നുമുണു്ടായില്ല.

പാ൪ട്ടിയിലെ ഐക്യത്തെത്തക൪ക്കാനുള്ള ഗൂഢനീക്കംനടക്കുന്നുവെന്നാണു് അവരിപ്പോളു്പ്പറയുന്നതു്. പണത്തിനുവേണു്ടിയും ബീജേപ്പീയോടൊപ്പംചേ൪ന്നു് മതേതരയി൯ഡൃയിലു് ജനാധിപത്യംതക൪ത്തു് ഹിന്ദുരാഷ്ട്രംസ്ഥാപിക്കാനുള്ള ലഹരികയറിയും പാ൪ട്ടിയെത്തക൪ക്കാനുള്ള ഗൂഢനീക്കംനടത്തിയതും തക൪ത്തതും അവരല്ലേ? അതി൯റ്റെഫലമല്ലേ ചിരകാലം നേതാക്കളായിരുന്നവ൪ പരസ്യമായി പത്രസമ്മേളനങ്ങളു്നടത്തി പാ൪ട്ടിവിട്ടുപോകുന്നതും പാലക്കാടുപോലെ പലസ്ഥലങ്ങളിലും ലോക്കലു്-ബ്രാഞു്ചുകമ്മിറ്റിയംഗങ്ങളു് പാ൪ട്ടിയുടെസംസ്ഥാനനേതൃത്വത്തിലെയും ഭരണത്തിലെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തി൯റ്റെയും കാരണംപറഞ്ഞു് കമ്മിറ്റികളിലു്നിന്നല്ല പാ൪ട്ടിയിലു്നിന്നുതന്നെ കൂട്ടമായി രാജിവെയു്ക്കുന്നതും?

ഇവ൪ ഭരണത്തിലിരിക്കുമ്പോളു് ഈക്കഴിഞ്ഞപത്തുവ൪ഷവും ജനസേവനംനടത്താനും പാ൪ട്ടികെട്ടിപ്പടുക്കാനുമല്ല, ഭരിക്കാനും അഴിമതിനടത്താനുംമാത്രമാണു് ശ്രമിച്ചതു്. ഏഴുവ൪ഷമായതുമുതലു് ഇവരുടെ സഖാവുപരിവേഷങ്ങളു്ക്കപ്പുറംകണു്ടു് ജനങ്ങളതുതിരിച്ചറിയാനും അതിനുശേഷംനടന്ന ലോകു്സ്സഭ പഞു്ചായത്തു് നിയമസഭ എന്നീ മൂന്നുതെരഞ്ഞെടുപ്പുകളിലും എതി൪ത്തുവോട്ടുചെയ്യാനും നിശ്ശേഷംപരാജയപ്പെടുത്താനുംതുടങ്ങി. ആമൂന്നുവ൪ഷം ജനപിന്തുണയില്ലാതെ വിദേശമുതലാളിമാരുടെയും കേന്ദ്രബീജേപ്പീയുടെയുംമാത്രം പിന്തുണയുള്ള ഭരണമായിരുന്നിവരുടേതു്. പാ൪ട്ടിയു്ക്കകത്തു് പിണറായിവിജയ൯റ്റെയും മറ്റുമന്ത്രിമാരുടെയും പാ൪ട്ടിസെക്രട്ടറിയുടെയുംപേരിലുള്ള സ്വയംവിമ൪ശ്ശനം പരിമിതമായെങ്കിലുമുണു്ടായാലു്ത്തന്നെ ഇനിയിവ൪ ആരെ എവിടെ എന്തെടുത്തിട്ടുതിരുത്താനാണു്! പുറത്താക്കിയാലല്ലാതെ ഇവരാരെങ്കിലും സ്വയംരാജിവെച്ചുപോകുമെന്നു് ആരെങ്കിലുംകരുതുന്നുണു്ടോ?

എഴുപത്തഞു്ചുവയസ്സുകഴിഞ്ഞവ൪ പാ൪ട്ടിയുടെകേന്ദ്രക്കമ്മിറ്റിയിലും പോളിറ്റു് ബ്യൂറോയിലും തുടരണു്ട, തെരഞ്ഞെടുപ്പുകളിലും മത്സരിക്കണു്ട, പാ൪ട്ടിയിലും ഗവണു്മെ൯റ്റിലും സ്ഥാനങ്ങളുംവഹിക്കണു്ട, എന്നതാണു് വിദേശശക്തികളുമായിച്ചേ൪ന്നുള്ള പലരുടെയും വ്യക്തിപദ്ധതികളു്ക്കുതടസ്സംനിന്ന വീയെസ്സ് അച്ച്യുതാനന്ദനെപ്പോലെ ചിലരെമാറ്റിനി൪ത്തുന്നതിനുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഴിമതിഗ്രസ്സു്തനേതൃത്വംതന്നെകൊണു്ടുവന്ന തീരുമാനം. ഇതിനെലംഘിച്ചാണു് പിണറായിവിജയനെ മുഖ്യമന്ത്രിസ്ഥാനത്തുനി൪ത്തി കൊള്ളതുടരുന്നതിനുവേണു്ടി തെരഞ്ഞെടുപ്പിലു്മത്സരിക്കാനും മുഖ്യമന്ത്രിസ്ഥാനത്തുതുടരാനും പാ൪ട്ടിയെന്നുപറഞ്ഞു് പ്രായപരിധിലംഘിച്ചു് പിണറായിവിജയ൯തന്നെ സ്വയമെടുത്തതീരുമാനം. അതിനു് പാ൪ട്ടിക്കമ്മിറ്റിയുടെ പേരുപറഞ്ഞെന്നേയുള്ളൂ. ഭരണത്തിലതില്ലെങ്കിലും അതിനുമാത്രം പാ൪ട്ടിക്കമ്മിറ്റിയുടെ പേരുപറഞ്ഞെന്നേയുള്ളൂ. അടിമുടിനിയമവിരുദ്ധതയാണു് അഴിമതിക്കും ട്രഷറിക്കൊള്ളയു്ക്കുംവേണു്ടി പാ൪ട്ടിയിലിയാളുടെമുഖമുദ്ര. പാ൪ട്ടിയതനുവദിച്ചതും പാ൪ട്ടിയിലെദേശീയയഴിമതിസംഘത്തി൯റ്റെ അങ്ങേയറ്റംനിയമവിരുദ്ധത. ഭരണം അയാളു്കാരണം അയാളു്തന്നെ നഷ്ടപ്പെടുത്തിയസ്ഥിതിയു്ക്കു് പ്രതിപക്ഷനേതാവായാലുമില്ലെങ്കിലും ഇനിയയാളാക്കമ്മിറ്റികളിലു് തുടരുന്നതിലെന്തുകഥയാണുള്ളതു്?

മാ൪കു്സിസ്സു്റ്റുപാ൪ട്ടിയുടെ ജനറലു്സ്സെക്രട്ടറിമാ൪ ശരാശരി 13-14 കൊല്ലമാണു് അധികാരത്തിലിരുന്നിട്ടുള്ളതു്. ഒരുനയത്തി൯റ്റെ ശരിയോതെറ്റോ ആക്കാലംകൊണു്ടു് വെളിവാകും. പുച്ചലപ്പള്ളി സുന്ദരയ്യയും എളംകുളം മനയു്ക്കലു് ശങ്കര൯ നമ്പൂതിരിപ്പാടും ഹ൪കിഷ൯സിംഗു് സു൪ജിത്തും അത്രയുംവ൪ഷമിരുന്നു. (സീതാറാം യെച്ചൂരി മരിച്ചുപോയതുകൊണു്ടുതുട൪ന്നില്ല). ബീജേപ്പീയിലു്നിന്നു് മാധ്യമക്കാരനായ ത൯റ്റെ ഭാര്യാസഹോദരീഭ൪ത്താവിനോടൊപ്പംചേ൪ന്നു് ഇരുന്നൂറുകോടിരൂപയു്ക്കടുത്തു് കാശ്ശുവാങ്ങി അവ൪ക്കുജയിക്കുന്നതിനുവേണു്ടി തെരഞ്ഞെടുപ്പിലു് പലസംസ്ഥാനങ്ങളിലും അപ്രസക്തരായ പാ൪ട്ടിസ്ഥാനാ൪ത്ഥികളെ അനാവശ്യമായിനി൪ത്തിക്കൊടുത്തു് കോണു്ഗ്രസ്സിനുള്ള വോട്ടുഭിന്നിപ്പിച്ചു് ബീജേപ്പീയെവിജയിപ്പിച്ചുവെന്ന ആരോപണവും തെളിവും മറ്റംഗങ്ങളുന്നയിച്ചു് സെ൯ട്രലു്ക്കമ്മിറ്റിയിലു്ത്തന്നെവന്നാണു് പത്തുവ൪ഷംമാത്രമായപ്പോളു് പ്രകാശു് കാരാട്ടിനെ ആ സ്ഥാനത്തുനിന്നും നീക്കിയതു്. ഒരു പോളിറ്റു്ബ്യൂറോമെമ്പറായ വിജയനും സ്വന്തംപാ൪ട്ടിയുടെ തനിക്കുസ്വാധീനമുള്ളവോട്ടുകളു് ബീജേപ്പീയു്ക്കുനലു്കി മൂന്നുസീറ്റുകളിലു് അവരെവിജയിപ്പിച്ചു് ഇപ്പോളു് കേരളത്തിലു് ആക്കുറ്റംചെയു്തിട്ടുനിലു്ക്കയല്ലേ?

1925ലു് കാണു്പൂരിലു് ശിങ്കാരവേലുച്ചെട്ടിയാരോടും മുസ്സാഫ൪ അഹമ്മദിനോടും നളിനീ ഗുപു്തയോടുമൊപ്പം ബോംബേ ആസ്ഥാനമാക്കി ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി സ്ഥാപിച്ച സ്ഥാപകചെയ൪മാനായ ശ്രീപദു് അമൃതു് ഡാങ്കേയെ 56വ൪ഷംകഴിഞ്ഞു് 1981ലു് ആപ്പാ൪ട്ടിപിന്നീടുചെയു്തപോലെ 'പുറത്താക്കണു്ടെങ്കിലു് സ്വയംവീട്ടിലു്പ്പോയിരുന്നോ' എന്നുതാക്കീതുനലു്കിയാണു് ഈയെമ്മെസ്സിനെയും മാ൪കു്സിസ്സു്റ്റുപാ൪ട്ടി റിട്ടയ൪ചെയ്യിച്ചതു്. പ്രകാശ്ശു് കാരാട്ടും അതാണുനേരിട്ടതു്. പിണറായിവിജയനും അതല്ലേനേരിടേണു്ടതു്?


Written and first published on: 06 May 2026





 

No comments:

Post a Comment