Showing posts with label Pinarayi Vijayan Opposition Leader. Show all posts
Showing posts with label Pinarayi Vijayan Opposition Leader. Show all posts

Saturday, 13 June 2026

2037. കേരളത്തി൯റ്റെമൊത്തംകടം അഞു്ചുലക്ഷംകോടിരൂപയാണു്. കേരളത്തി൯റ്റെകടലു്ത്തീരത്തുള്ള മൊത്തമാണവയിലു്മനൈറ്റുതോറിയംമണലി൯റ്റെനിക്ഷേപം പതിനഞു്ചുലക്ഷംകോടിരൂപയുടേതാണു്. വെറുമായിരത്തിയറുന്നൂറുകോടിരൂപയു്ക്കു് ഇതുമുഴുവനൊരാളു്വിറ്റു. പണു്ടുകടലെഴുതിവിറ്റപോലെ ഇപ്പോളു്മണലെഴുതിവിറ്റു!

2037

കേരളത്തി൯റ്റെമൊത്തംകടം അഞു്ചുലക്ഷംകോടിരൂപയാണു്. കേരളത്തി൯റ്റെകടലു്ത്തീരത്തുള്ള മൊത്തമാണവയിലു്മനൈറ്റുതോറിയംമണലി൯റ്റെനിക്ഷേപം പതിനഞു്ചുലക്ഷംകോടിരൂപയുടേതാണു്. വെറുമായിരത്തിയറുന്നൂറുകോടിരൂപയു്ക്കു് ഇതുമുഴുവനൊരാളു്വിറ്റു. പണു്ടുകടലെഴുതിവിറ്റപോലെ ഇപ്പോളു്മണലെഴുതിവിറ്റു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

കേരളത്തി൯റ്റെമൊത്തംകടം കഴിഞ്ഞപത്തുവ൪ഷംകൊണു്ടു് പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിരട്ടിപ്പിച്ചതടക്കം അഞു്ചുലക്ഷംകോടിരൂപയാണു്. കേരളത്തി൯റ്റെകടലു്ത്തീരത്തുള്ള മൊത്തമാണവയിലു്മനൈറ്റുതോറിയംമണലി൯റ്റെനിക്ഷേപം പതിനഞു്ചുലക്ഷംകോടിരൂപയുടേതാണു്. വെറുമായിരത്തിയറുന്നൂറുകോടിരൂപയു്ക്കു് ഇതുമുഴുവനൊരാളു്വിറ്റു. അതിലു്നിന്നുകൈപ്പറ്റിയ ആപ്പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റി അയാളെയിനിയെങ്ങനെയുപേക്ഷിക്കും? ഇതുമുഴുവനാണവതാലു്പ്പര്യങ്ങളുള്ള വിദേശരാജ്യങ്ങളുംകമ്പനികളുമാണുകൊണു്ടുപോയതു്. കേരളത്തിലെയിടനിലക്കാരനുകിട്ടിയതു് ഏതാനുംകോടിരൂപകളു്മാത്രം. ബാക്കിചെറിയതുകമകളുടെബാങ്കിലൂടെയും വലിയതുകനേരിട്ടുംവാങ്ങി. അന്വേഷണമാരംഭിച്ചതോടെ അറബിനാടുകളിലുമമേരിക്കയിലും വിദേശത്തുള്ളബാങ്കക്കൗണു്ടുകളു് അവിടെച്ചെന്നുപരിശോധിക്കുമെന്നറിഞ്ഞതോടെ വിദേശത്തുള്ളകങ്കാണിമുതലാളിമാരുട൯ പ്രതികളെരക്ഷിക്കാനിറങ്ങി, ഗവണു്മെ൯റ്റുകളിലു്ച്ചരടുവലികളാരംഭിച്ചു, കേരളസ൪ക്കാ൪രാഷ്ട്രീയക്കാരുമായുള്ള സ്വ൪ണ്ണംകള്ളക്കടത്തിടപാടുകളിലു് എപ്പോഴുംപേരുയ൪ന്നുവരുന്ന യൂയ്യേയ്യീപോലുള്ളരാജ്യങ്ങളും കേന്ദ്രഗവണു്മെ൯റ്റുംവഴങ്ങി, വിദേശയന്വേഷണമവസാനിപ്പിച്ചു, നാട്ടുകാരെപ്പറ്റിക്കാനായി പേരിനുവേണു്ടി സ്വദേശിയന്വേഷണംനടത്തുന്നു, വലിയവാ൪ത്താബഹളമുണു്ടാക്കുന്നു. പണു്ടുകേരളത്തി൯റ്റെകടലെഴുതിവിദേശികളു്ക്കുവിറ്റപോലെ കേരളത്തി൯റ്റെമണലെഴുതിവിദേശികളു്ക്കുവിറ്റ ആവിലു്പ്പനക്കാര൯റ്റെവിദേശസഞു്ചാരപാതകളിലു് ഈരാജ്യങ്ങളൊക്കെയില്ലേ? എന്തിനാണുകേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് ജനങ്ങളുടെമുന്നിലു് കണ്ണടച്ചന്ധനെപ്പോലെകഴിയുന്നതു്? കേരളസ൪ക്കാരിലെനേതാക്ക൯മാ൪ക്കും കൂട്ടുവിദേശമുതലാളിമാ൪ക്കും സ്വന്തംകോണു്സ്സുലേറ്റിലൂടെ സ്വ൪ണ്ണംകള്ളക്കടത്തുനടത്താനായി മദ്രാസ്സിലു്പ്പോകാതെ തിരുവനന്തപുരത്തുവന്നാപ്പീസ്സുതുടങ്ങിയ രാജതരികിടരാജ്യമല്ലേയൂയ്യേയ്യീ? അന്നത്തെയവിടത്തെപ്പ്രതികളെയവ൪പിടിച്ചുതന്നോ?

കടംതീ൪ത്താബാക്കിപ്പണത്തിനു്, പത്തുലക്ഷംകോടിരൂപയു്ക്കു്, കേരളജനതയു്ക്കു് വ൪ഷങ്ങളോളംസുഖമായിക്കഴിയാം, വ൯വികസനപദ്ധതികളും ക്ഷേമപദ്ധതികളുംനടപ്പിലാക്കാം, കേരളത്തിലെദാരിദ്ര്യംപമ്പകടക്കും, ജനങ്ങളുടെജീവിതമഭിവൃദ്ധിപ്പെടും. അതിലാണുകണു്ടകനൊരാളു്കത്തിവെച്ചതു്, ഇപ്പോഴുംപോലീസ്സകമ്പടിയോടെ പ്രതിപക്ഷനേതാവായി കേരളംനിറഞ്ഞുനടക്കുന്നതു്- ജനങ്ങളുടെചെലവിലു്നടന്നു് ജനങ്ങളു്ക്കടുത്തകത്തിവെയു്ക്കാ൯.

…..

…..

(Will continue…..)

Written on 12 June 2026 and first published on 13 June 2026








Friday, 22 May 2026

2019. ഇത്രയുംവിമ൪ശ്ശനമേറ്റിട്ടും പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയുടെ പൂ൪ണ്ണപിന്തുണയോടെ പിണറായിവിജയ൯ പ്രതിപക്ഷനേതൃസ്ഥാനത്തും ഗോവിന്ദ൯ സംസ്ഥാനസെക്രട്ടറിസ്ഥാനത്തുമിരിക്കണമെങ്കിലു് അവരുടെഭരണകാലത്തു് സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു്ക്കിടയിലു് അത്രത്തോളംപണമൊഴുക്കിയിട്ടുണു്ടാവണം!

2019

ഇത്രയുംവിമ൪ശ്ശനമേറ്റിട്ടും പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയുടെ പൂ൪ണ്ണപിന്തുണയോടെ പിണറായിവിജയ൯ പ്രതിപക്ഷനേതൃസ്ഥാനത്തും ഗോവിന്ദ൯ സംസ്ഥാനസെക്രട്ടറിസ്ഥാനത്തുമിരിക്കണമെങ്കിലു് അവരുടെഭരണകാലത്തു് സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു്ക്കിടയിലു് അത്രത്തോളംപണമൊഴുക്കിയിട്ടുണു്ടാവണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mia-Maria Wikström. Graphics: Adobe SP.


ഇതുവരെ പാ൪ട്ടിയുടെ ജില്ലാക്കമ്മിറ്റികളിലും ജില്ലാസെക്രട്ടേറിയറ്റുകളിലും നടന്നിരുന്ന മു൯മുഖ്യമന്ത്രി പിണറായിവിജയ൯, അയാളുടെപരഭൃത൯ പാ൪ട്ടിസംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദ൯ എന്നിവ൪ക്കെതിരായവിമ൪ശ്ശനവും അവ൪രാജിവെയു്ക്കണമെന്നയാവശ്യവും പാ൪ട്ടിയുടെ ഏരിയാക്കമ്മിറ്റികളിലേയു്ക്കുകടന്നിരിക്കുകയാണു്. അതു് തിരുവനന്തപുരംമുതലു് കണ്ണൂരുവരെ എല്ലാജില്ലകളിലെയും ഏരിയാക്കമ്മിറ്റികളിലുമുണു്ടുതാനും. ഇവരെയീസ്ഥാനങ്ങളിലു്ത്തുടരാനനുവദിച്ചാലു് ഇവരുള്ളപരിപാടികളിലു് ഇനിമേലു്പ്പങ്കെടുക്കില്ലെന്നു് അംഗങ്ങളിലു്നിന്നു് മുന്നറിയിപ്പുംവന്നുകഴിഞ്ഞു. മാ൪കു്സിസ്സു്റ്റുപാ൪ട്ടിയുടെചരിത്രത്തിലാദ്യമായാണു് ഒരുമു൯മുഖ്യമന്ത്രിയും ഒരുപാ൪ട്ടിസംസ്ഥാനസെക്രട്ടറിയും രാജിവെയു്ക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു്
ഇത്രവ്യാപകവും തുട൪ച്ചയുമായവിമ൪ശ്ശനങ്ങളു് പാ൪ട്ടിയു്ക്കകത്തുംപുറത്തുംനടക്കുന്നതു്. ഭരണസുഖമനുഭവിച്ചു് അഴിമതിയും സ്വജനപക്ഷപാതവുംകാണിച്ചുകൊണു്ടു് ഇത്രയുംനാളു് ഇനിയെല്ലാംരാത്രിയായിരിക്കുമെന്നുകരുതിക്കഴിഞ്ഞയിവ൪ നേരംവെളുക്കുമെന്നറിഞ്ഞില്ല. ഈയെമ്മെസ്സു് നമ്പൂതിരിപ്പാടു്, ഈക്കേ നായനാ൪, വീയെസ്സു് അച്ച്യുതാനന്ദ൯ എന്നീ മൂന്നുമു൯മുഖ്യമന്ത്രിമാരുംകൂടി പാ൪ട്ടിക്കുണു്ടായിരുന്നുവെങ്കിലും ഇതുപോലെയൊരുവിമ൪ശ്ശനവും രാജിവെയു്ക്കണമെന്നയാവശ്യവും ആദ്യമായുയരുന്നതു് നാലാമനായ പിണറായിവിജയനെക്കുറിച്ചുമാത്രമാണു്. സ്വയമൊരഴിമതിക്കാരനായിമാറിയതും ഒരുസംസ്ഥാനക്കമ്മിറ്റിയേയും ഒരുപോളിറ്റു്ബ്യൂറോയേയുംമുഴുക്കെ അഴിമതിക്കാരായിമാറ്റിയതും ആനാലുപേരിലു് അയാളു്മാത്രമാണു്. അതിനുള്ളഭാരം ഇപ്പോളയാളുടെചുമലിലു് വെച്ചുകെട്ടിയിരിക്കുന്നു. എന്തുകൊണു്ടാണു് പാ൪ട്ടിയുടെമു൯മുഖ്യമന്ത്രിമാരിലു് പിണറായിവിജയനോടുമാത്രം ജനങ്ങളു്ക്കും പാ൪ട്ടിയുടെപ്രവ൪ത്തക൪ക്കും ഇത്രപക? അയാളെയൊരുതൊട്ടിയായിമാത്രംകാണുന്നതുകൊണു്ടല്ലേ?

‘പ്രതിസന്ധികാലത്തു് പാ൪ട്ടിതകരാതെപിടിച്ചുനി൪ത്തിയതു് പിണറായിവിജയനാണെന്നും അതിനുള്ളയാദരംകാണിക്കണ’മെന്നുമൊരുവാദം ഈനടന്നുവരുന്ന തോലു്വിവിശകലനമീറ്റിംഗുകളിലു് സംസ്ഥാനക്കമ്മിറ്റിയുടെഭാഗത്തുനിന്നിറക്കിവിട്ടിട്ടുണു്ടു്. ഏതുപ്രതിസന്ധി? 2016മുതലു് 2026വരെ പിണറായിവിജയ൯ മുഖ്യമന്ത്രിയായിഭരിച്ചിരുന്നപ്പോളു് അയാളുടെയഴിമതികളും കുടുംബവുംകാരണമല്ലാതെ പാ൪ട്ടിക്കു് എവിടെയാണൊരുപ്രതിസന്ധിയുണു്ടായിരുന്നതു്? അവകാരണം 2026ലെത്തെരഞ്ഞെടുപ്പിലു് നിശ്ശേഷംതോറ്റുപാ൪ട്ടിതക൪ന്നപ്പോളു് പിടിച്ചുനി൪ത്താ൯ അയാളു്ക്കുകഴിഞ്ഞതുമില്ല, കാരണം ജനങ്ങളു്മാത്രമല്ല പാ൪ട്ടിയുടെപ്രവ൪ത്തകരുംകൂടി അതിനകം അയാളു്ക്കെതിരായിക്കഴിഞ്ഞിരുന്നു.

ഇത്രയുംവിമ൪ശ്ശനമേറ്റിട്ടും പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയുടെ പൂ൪ണ്ണപിന്തുണയോടെ പിണറായിവിജയ൯ പ്രതിപക്ഷനേതൃസ്ഥാനത്തും ഗോവിന്ദ൯ സംസ്ഥാനസെക്രട്ടറിസ്ഥാനത്തുമിരിക്കണമെങ്കിലു് അവരുടെഭരണകാലത്തു് സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു്ക്കിടയിലു് അത്രത്തോളംപണമൊഴുക്കിയിട്ടുണു്ടാവണം. 
പോളിറ്റു്ബ്യൂറോയിലെയും കേന്ദ്രക്കമ്മിറ്റിയിലെയും പിന്താങ്ങികളു്ക്കിടയിലുമതെ!

Written and first published on 22 May 2026