Monday, 30 December 2024

1763. ഒരുതെരഞ്ഞെടുപ്പുകഴിഞ്ഞാലു് വോട്ടിംഗു്മെഷീനുകളിലെഡേറ്റാ മാറ്റപ്പെടും, അവ റീപ്പ്രോഗ്രാംചെയ്യപ്പെടും, ഒരു ഫോറെ൯സ്സിക്കാഡിറ്റിലേയു്ക്കവ ലഭ്യമാക്കപ്പെടുകയില്ല, എന്ന സുപ്രീംകോടതിയുടെയുറപ്പിലാണു് ഇ൯ഡൃയിലെഹിന്ദുഭരണം ഇപ്പോളു്നിലനിലു്ക്കുന്നതു്

1763

ഒരുതെരഞ്ഞെടുപ്പുകഴിഞ്ഞാലു് വോട്ടിംഗു്മെഷീനുകളിലെഡേറ്റാ മാറ്റപ്പെടും, അവ റീപ്പ്രോഗ്രാംചെയ്യപ്പെടും, ഒരു ഫോറെ൯സ്സിക്കാഡിറ്റിലേയു്ക്കവ ലഭ്യമാക്കപ്പെടുകയില്ല, എന്ന സുപ്രീംകോടതിയുടെയുറപ്പിലാണു് ഇ൯ഡൃയിലെഹിന്ദുഭരണം ഇപ്പോളു്നിലനിലു്ക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ootahara Wikimedia Commons. Graphics: Adobe SP.

‘വോട്ടിടുന്നതുമുതലു് അതെണ്ണുന്നതുവരെയുള്ള സകലപ്രക്രിയകളും വിശ്വസു്തവുംസുതാര്യവുമാണെന്നു് ഒരുവിദഗു്ദ്ധ൯റ്റെയുംസഹായംകൂടാതെ പൊതുജനങ്ങളു്ക്കുറപ്പാക്കാ൯കഴിയുന്ന തെരഞ്ഞെടുപ്പുപകരണങ്ങളു്മാത്രമേ ഭരണഘടനാപരമാകൂ’ എന്നുപറഞ്ഞുകൊണു്ടു് ലോകത്തെയേറ്റവുംമു൯നിരയിലുള്ള സാങ്കേതികരാജ്യമായ ജ൪മ്മനിയിലെ ഫെഡറലു് ഭരണാഘടനാക്കോടതി 2009ലു് ഇലകു്ട്രോണിക്കു് വോട്ടിംഗും ഇലകു്ട്രോണിക്കു് വോട്ടിംഗു്യന്ത്രങ്ങളുടെസേവനവും അവസാനിപ്പിച്ചു. അവയുടെ പൊതുജനങ്ങളാലുള്ള ഒരുവിദഗു്ദ്ധ൯റ്റെയുംസഹായമില്ലാത്തെയുള്ള പരിശോധന അസാദ്ധ്യമാണെന്നുപറഞ്ഞുകൊണു്ടാണു് വോട്ടിംഗു്യന്ത്രങ്ങളുടെസേവനം അവസാനിപ്പിച്ചതു്. ജ൪മ്മനിയിതിലെന്തുചെയു്തോ അതാണുഭാവിയിലെ ഇ൯ഡൃയിലെ യുവതലമുറയുംചെയ്യാ൯പോകുന്നതു്. അതായതു് വിശ്വസു്തമാണോയെന്നു് പൊതുജനങ്ങളു്ക്കു് പരീക്ഷിച്ചുറപ്പിക്കത്തക്കരീതിയിലൊരു ഇലകു്ട്രോണിക്കു് വോട്ടിംഗു്യന്ത്രംനി൪മ്മിക്കാ൯ ജ൪മ്മനിക്കുപോലും കഴിഞ്ഞിട്ടില്ലെന്ന൪ത്ഥം.

ജയിച്ചവ൪ജയിച്ചെന്നും തോറ്റവ൪തോറ്റെന്നും പൊതുജനങ്ങളു്ക്കുറപ്പുവരണമെന്നും അതിനായി അതിനുമാത്രമായുള്ള തെരഞ്ഞെടുപ്പുസംവിധാനങ്ങളു് നിലവിലു്വരണമെന്നുമാവശ്യപ്പെട്ടുകൊണു്ടു് അതിനുശേഷം ലോകംമുഴുവ൯ അനേകം സാങ്കേതികവിദഗു്ദ്ധരും ഇലക്ഷ൯ സൈബ൪സ്സെക്ക്യൂരിറ്റിവിദഗു്ദ്ധരും ജനാധിപത്യവാദികളും രംഗത്തുവരികയുണു്ടായി. ‘കൈകൊണു്ടിട്ടു് കൈകൊണു്ടെണ്ണുന്നവോട്ടുകളേ ഇലകു്ട്രോണിക്കു്സ്സി൯റ്റെ ദൗ൪ബല്യങ്ങളൊഴിവാക്കൂ’ എന്നാണവരുടെവാദം. അതങ്ങനെയല്ലെന്നുപറയാനോ തെളിയിക്കാനോ മറ്റൊരുവിഭാഗത്തിനുംകഴിയുന്നുമില്ല.

ഇ൯ഡൃയിലെ ഏവീയെമ്മുകളെക്കുറിച്ചുമാത്രമല്ല അവയിലു് വോട്ടുകളു്ചെയ്യപ്പെടുന്നതിനെയും അവ റെക്കാ൪ഡുചെയ്യപ്പെടുന്നതിനെയും അവ എണ്ണപ്പെടുന്നതിനെയും ഭാവിയിലേക്കു് അവ സൂക്ഷിക്കപ്പെടുന്നതിനെയുംകുറിച്ചു് ജനങ്ങളു്ക്കു് പലയാശങ്കകളുമുണു്ടു്. അവയു്ക്കുചെവികൊടുക്കാ൯ ബീജേപ്പീഭരണത്തിലു്വരുകയും ഒരുഹിന്ദുരാഷ്ട്രമുണു്ടാക്കാ൯ ആരംഭിക്കുകയുചെയു്തശേഷം ഇ൯ഡൃയിലെക്കോടതികളു് തയാറല്ല. അങ്ങനെയൊരുമാറ്റം 2014നുശേഷം പ്രകടമായുണു്ടായി. (സംശയമുള്ളവ൪ക്കു് അതിനുശേഷം ആവിഷയത്തിലുണു്ടായ കോടതിവിധികളെടുത്തുപരിശോധിക്കാം)! ഒരുതെരഞ്ഞെടുപ്പുകഴിഞ്ഞാലു് വോട്ടിംഗു്മെഷീനുകളിലെഡേറ്റാ മാറ്റപ്പെടും, അടുത്തതെരഞ്ഞെടുപ്പുകളിലേയു്ക്കെന്നുപറഞ്ഞവ റീപ്പ്രോഗ്രാംചെയ്യപ്പെടും, ഒരു ഫോറെ൯സ്സിക്കാഡിറ്റിലേയു്ക്കവ ലഭ്യമാക്കപ്പെടുകയില്ല, എന്ന സുപ്രീംകോടതിയുടെയുറപ്പിലാണു് ഇ൯ഡൃയിലെഹിന്ദുഭരണം ഇപ്പോളു്നിലനിലു്ക്കുന്നതു്.

…..

…..

…..

Written on 28 December 2024 and first published on 30 December 2024




 



 

 



No comments:

Post a Comment