ഇ൯ഡൃയിലു് ബീജേപ്പീയുടെയുയ൪ച്ചയോടെയിനി കോണു്ഗ്രസ്സും ഐയ്യെ൯ടീയൂസ്സീയുമില്ലാതെ ഇടതുപക്ഷത്തിനുമുന്നോട്ടുപോകാ൯കഴിയുമോ? ഇടതുപക്ഷമെന്നുള്ള കോണു്ഗ്രസ്സി൯റ്റെപരിണാമമല്ലേനടക്കുന്നതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Md. Mehedi Hasan. Graphics: Adobe SP.
ഇ൯ഡൃയിലു് കലു്ക്കട്ടയും ബോംബെയും മദ്രാസ്സുമാണു് വ൪ദ്ധിച്ചവ്യവസായവലു്ക്കരണംകാരണം തൊഴിലാളിവ൪ഗ്ഗകേന്ദ്രീകരണമുണു്ടായി വ്യവസായവലു്ക്കരണത്തി൯റ്റെതി൯മകളെയും അടിച്ചമ൪ത്തലുകളെയും ചെറുക്കുന്നതിനുവേണു്ടി ഇ൯ഡൃയിലിടതുപക്ഷചിന്താഗതികളും സംഘടനകളും ആദ്യമായി വള൪ന്നുവന്നയിടങ്ങളു്. ഇതുതുടക്കത്തിലു് തൊഴിലാളിഗ്രൂപ്പുകളിലും തൊഴിലു്സ്സംഘടനകളിലുമൊതുങ്ങിനിന്നു. പിന്നെയതു് അവയു്ക്കൊരുപൊതുനിയണന്ത്രണത്തിനായി രാഷ്ട്രീയപ്പാ൪ട്ടികളിലേയു്ക്കുവള൪ന്നു.
പൊതുവേയതുവരെയി൯ഡൃയിലെ ഇടതുപക്ഷചിന്താഗതികളെ കോണു്ഗ്രസ്സാണുളു്ക്കൊണു്ടിരുന്നതും കൈകാര്യംചെയു്തിരുന്നതും. ഇ൯ഡൃയുടെസ്വാതന്ത്ര്യശേഷം അവരുടെഭരണാരോഹണത്തോടെ സമ്പന്നവ൪ഗ്ഗവുമായി അവ൪ക്കുണു്ടായയിടപഴകലോടെ അതുപോരാതെയായി. ക൪ഷകരുടെയും തൊഴിലാളികളുടെയും പ്രശു്നങ്ങളിലൊരു മിതസമീപനമെടുത്തു് കോണു്ഗ്രസ്സി൯റ്റെയാദ്യപ്പ്രധാനമന്ത്രിനെഹു്റു റഷ്യയുടെസഹകരണത്തോടെ സോഷ്യലിസമാ൪ജ്ജിക്കാമെന്നസങ്കലു്പ്പത്തിലു് പഞു്വത്സരപദ്ധതികളെന്നപേരിലു് ഘനവ്യവസായവലു്ക്കരണവുമായി മുന്നോട്ടുപോയതും ക൪ഷകരുംതൊഴിലാളികളും ഇടതുപക്ഷമെന്നപേരിലു്സ്സംഘടിക്കാ൯ കാരണമായി. ക൪ഷകരുടെയുംതൊഴിലാളികളുടെയും ജീവിതത്തിലു് സ്വാതന്ത്ര്യംകൊണു്ടുപ്രതീക്ഷിച്ചപോലെയുള്ള വമ്പിച്ചമാറ്റങ്ങളു്കൊണു്ടുവരുന്ന നിയമനി൪മാണങ്ങളൊന്നുംനെഹ്രുനടത്തിയില്ല.
അങ്ങനെ കോണു്ഗ്രസ്സിനെതിരായി ഇ൯ഡൃയിലിടതുപക്ഷചിന്താഗതികളും സംഘടനകളുമുയ൪ന്നുവരാ൯തുടങ്ങി. എങ്കിലും ഇ൯ഡൃയിലിന്നുംമുന്നിലു്നിലു്ക്കുന്നതു് തൊഴിലു്രംഗത്തെയേറ്റവുംവലിയസംഘടനയായി കോണു്ഗ്രസ്സുസ്ഥാപിച്ച ഐയ്യെ൯ടീയൂസ്സീയെന്ന ഇ൯ഡൃ൯ നാഷണലു് ട്രേഡു് യൂണിയ൯ കോണു്ഗ്രസ്സുതന്നെയാണു്. ഇ൯ഡൃയിലിന്നൊരുതൊഴിലു്സമരംവിജയിക്കണമെങ്കിലു് അവരുടെപിന്തുണകൂടിയേകഴിയൂ. അല്ലാതെയുണു്ടായിട്ടുള്ളതു് ഇന്ദിരാഗാന്ധിയുടെഭരണകാലത്തു് 1975ലെ അടിയന്തരാവസ്ഥാപ്പ്രഖ്യാപനത്തിനും തെരഞ്ഞെടുപ്പിലു് 1977ലെ ഇന്ദിരാഗാന്ധിയുടെപതനതിനും ജനതാപ്പാ൪ട്ടിയുടെയുദയത്തിനും പിന്നീടുണു്ടായപ്രതിപക്ഷഭരണത്തിനും ഒരുകാരണമായിക്കൊണു്ടു് സോഷ്യലിസ്സു്റ്റുപാ൪ട്ടിയുടെനേതാവു് ജോ൪ജ്ജു് ഫെ൪ണാണു്ഡസ്സി൯റ്റെനേതൃത്വത്തിലു്നടന്ന റെയിലു്വേസ്സമരമാണു്. പക്ഷേയതു് അടിയന്തരാവസ്ഥാപ്പ്രഖ്യാപനംകാരണം പൂ൪ണ്ണവിജയംകണു്ടില്ല. അടുത്തതെരഞ്ഞെടുപ്പിലു് ജോ൪ജ്ജു് ഫെ൪ണാണു്ഡസ്സു് റെയിലു്വേമന്ത്രിതന്നെയായി. എന്നിട്ടുംപ്രതീക്ഷിച്ചഫലംചെയു്തില്ല.
ആഗവണു്മെ൯റ്റിനെത്തക൪ത്തു് ഹിന്ദുത്തീവ്രശക്തികളു് ചിലകോ൪പ്പറേറ്റുകളുമായിച്ചേ൪ന്നു് ഭാരതീയജനതാപ്പാ൪ട്ടിയുണു്ടാക്കി തീ൪ത്തുംവലതുപക്ഷത്തോട്ടുനീങ്ങിയതോടെ കോണു്ഗ്രസ്സിനെയും ഐയ്യേ൯ടീയൂസ്സീയേയും ഇടതുപക്ഷമായംഗീകരിക്കാനും അവരുമായിരാഷ്ട്രീയക്കൂട്ടുകെട്ടുകളിലേ൪പ്പെടാനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടക്കമുള്ള ഇ൯ഡൃയിലെമറ്റിടതുപക്ഷസംഘടനകളും പാ൪ട്ടികളും നി൪ബ്ബന്ധിതമായി. ഈച്ചിന്താഗതിവെച്ചുപുല൪ത്തിയ ആപ്പാ൪ട്ടിയുടെജനറലു്സ്സെക്രട്ടറി ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തിനുശേഷം പ്രകാശ്ശു്ക്കാരാട്ടി൯റ്റെയൊരു വലതുപക്ഷയിടവേളകഴിഞ്ഞു് സൂ൪ജ്ജിത്തി൯റ്റെ അതേവഴിപിന്തുട൪ന്ന സീതാറാം യെച്ചൂരിയുടെമരണത്തോടെ ഇപ്പോളാമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലും പൊതുവേവിദ്യാഭ്യാസവും രാഷ്ട്രീയബോധവുംകൂടുതലുള്ളകേരളത്തിലു്പ്പോലും കോണു്ഗ്രസ്സിനെയുപേക്ഷിച്ചു് ബീജേപ്പീയുടെവലതുപക്ഷത്തേയു്ക്കുപോയി. അങ്ങനെയതുവരെവലതുപക്ഷമായിരുന്ന കോണു്ഗ്രസ്സിടതുപക്ഷമായപ്പോളു് അതുവരെയിടതുപക്ഷമായിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടക്കമുള്ളവവലതുപക്ഷമായി ആക്കൂട്ടുകെട്ടുവേ൪പെട്ടുപോയി.
കോണു്ഗ്രസ്സു്പ്പ്രധാനമന്ത്രിയുടെ റഷ്യ൯സഹകരണത്തിലു്നിന്നു് സ്വന്തംജീവിതസാഹചര്യങ്ങളിലു് വലിയഗുണങ്ങളു്പ്രതീക്ഷിച്ചതു് ഇ൯ഡൃയിലെ ക൪ഷകരുംതൊഴിലാളികളുമായിരുന്നു, പക്ഷേഗുണമുണു്ടായതു് ഘനവ്യവസായങ്ങളു്ക്കുമാത്രമാണു്. ഇതുബാല൯സ്സുചെയ്യുന്നതിനുവേണു്ടി ഒട്ടുംമണു്ടനല്ലായിരുന്നനെഹു്റു ആ ഘനവ്യവസായങ്ങളെ രാഷ്ട്രത്തി൯റ്റെ, അതായതു് ജനങ്ങളുടെതന്നെ, പണമെടുത്തു് പൊതുമേഖലയിലാരംഭിക്കുകയായിരുന്നു. ഒര൪ത്ഥത്തിലാ ഘനവ്യവസായങ്ങളു് അങ്ങനെ ക൪ഷകരുടെയും തൊഴിലാളികളുടെയും വകയായിരുന്നുവെന്നുപറയാം! ഇതിനൊരുമാറ്റംവന്നു് ജനങ്ങളു്ക്കാപ്പണംതിരിച്ചുകിട്ടാതെതന്നെ അവയെല്ലാം കോ൪പ്പറേറ്റുകളുടെവകയാക്കിക്കൊടുത്തതു് ഇ൯ഡൃയിലു് ബീജേപ്പീയധികാരത്തിലു്വന്നതോടെയാണു്. ഇതുമുഴുവ൯ കോണു്ഗ്രസ്സിനെ വലതുപക്ഷമായോ ഇടതുപക്ഷമായോ വിലയിരുത്തുന്നതിലു് ദീ൪ഘകാലംനീണു്ട ഒരനിശ്ചിതത്വവും ആശയക്കുഴപ്പവുമാണുണു്ടാക്കിയതു്. ബീജേപ്പീയാണു് കോണു്ഗ്രസ്സിനെ വ്യക്തമായും ഇടതുപക്ഷമാക്കിക്കൊടുത്തതെന്നുംപറയാം!
…..
…..
…..
Written on 13 December 2024 and first published on 16 December 2024
No comments:
Post a Comment