Thursday, 26 December 2024

1760. 1947-50മുതലേ ഒരുജനാധിപത്യരാജ്യമായിപ്പരിഗണിച്ചിരുന്ന ഇ൯ഡൃയു്ക്കു് 1975-76ലെയും 2017നുശേഷവുമുള്ള തെരഞ്ഞെടുപ്പുകളിലെക്കല്ലുകടികളുടെയും ആരോപണങ്ങളുടെയുംപേരിലു് ലോകജനാധിപത്യയളവുകോലുകളിലു് ആസ്ഥാനംനഷ്ടപ്പെട്ടു. അതി൯ഡ്യാക്കാരറിഞ്ഞിട്ടില്ല. ആ സ്ഥാനം തിരിച്ചുപിടിക്കേണു്ടതുണു്ടെന്നുപോലും അവരറിയുന്നില്ല!

1760

1947-50മുതലേ ഒരുജനാധിപത്യരാജ്യമായിപ്പരിഗണിച്ചിരുന്ന ഇ൯ഡൃയു്ക്കു് 1975-76ലെയും 2017നുശേഷവുമുള്ള തെരഞ്ഞെടുപ്പുകളിലെക്കല്ലുകടികളുടെയും ആരോപണങ്ങളുടെയുംപേരിലു് ലോകജനാധിപത്യയളവുകോലുകളിലു് ആസ്ഥാനംനഷ്ടപ്പെട്ടു. അതി൯ഡ്യാക്കാരറിഞ്ഞിട്ടില്ല. ആ സ്ഥാനം തിരിച്ചുപിടിക്കേണു്ടതുണു്ടെന്നുപോലും അവരറിയുന്നില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Wal 172619. Graphics: Adobe SP.

1789നുമുമ്പു് ഒരുരാജ്യവും ജനാധിപത്യരാജ്യമായിരുന്നില്ല. 2023ലു് 178രാജ്യങ്ങളിലു് 91എണ്ണംമാത്രമാണു് ജനാധിപത്യരാജ്യങ്ങളായി ഉണു്ടായിരുന്നതു്, അതായതു് വെറുംപകുതിയോളംമാത്രംരാജ്യങ്ങളു്. മറ്റുരാജ്യങ്ങളിലു് വേറേപലതരംഭരണങ്ങളായിരുന്നു. അതിലു്ത്തന്നെ തെരഞ്ഞെടുപ്പുള്ള ഏകാധിപത്യങ്ങളു് 54ഉം തെരഞ്ഞെടുപ്പില്ലാത്ത ഏകാധിപത്യങ്ങളു് 34ഉം ആയിരുന്നു. 60വ൪ഷത്തിനുമേലു് ജനാധിപത്യമുള്ളരാജ്യങ്ങളു് 14ഉം 90വ൪ഷത്തിനുമേലു് ജനാധിപത്യമുള്ളരാജ്യങ്ങളു് 10ഉം ആയിരുന്നു. ശ്രീലങ്കയും നേപ്പാളുംപോലുള്ള 20രാജ്യങ്ങളിലു് ജനാധിപത്യത്തിനുവെറും 18വയസ്സിലു്ത്താഴെമാത്രമായിരുന്നുപ്രായം. ഈരാജ്യങ്ങളിലെ യുവതലമുറ ഏകാധിപത്യമനുഭവിച്ചിട്ടില്ല- അവ൪ജനിച്ചപ്പോഴേ ജനാധിപത്യത്തിനകത്തായിരുന്നു. എന്നാലു് ഇറ്റലി സു്പെയി൯ തുടങ്ങിയരാജ്യങ്ങളിലു് യുവതലമുറയു്ക്കു് ജനാധിപത്യമേയറിവുള്ളൂവെങ്കിലും അവിടത്തെ രണു്ടുംമൂന്നുംതലമുറമുമ്പുള്ളജനതയു്ക്കു് ഏകാധിപത്യത്തിനുകീഴിലു്ജീവിച്ച അനുഭവപരിചയമുണു്ടു്- ഇ൯ഡൃയു്ക്കും പാക്കിസ്ഥാനും സ്വാതന്ത്ര്യംകിട്ടിയപ്പോഴുള്ളതലമുറയു്ക്കു് ബ്രിട്ടീഷു്ഭരണം പരിചയമുള്ളതുപോലെ. ജനാധിപത്യത്തെ ഈനൂറ്റാണു്ടി൯റ്റെ ഭരണസമ്പ്രദായമായിക്കൂട്ടാ൯പറ്റില്ലെന്ന൪ത്ഥം!

ഒരുനൂറ്റാണു്ടിലേറെപ്പഴക്കമുള്ള ജനാധിപത്യങ്ങളായ അമേരിക്ക, ഇംഗ്ലണു്ടു്, ക്യാനഡ, അയ൪ലണു്ടു്, സ്വീഡ൯, ന്യൂസ്സിലാ൯ഡു്, ഐസ്സു്ലാ൯ഡു്, ഫി൯ലണു്ടു് എന്നിവയേക്കാളു്പ്പഴക്കമേറിയതാണു് ആസ്സു്ട്രേലിയയിലെയും സ്വിറ്റു്സ്സ൪ലണു്ടിലെയും ജനാധിപത്യങ്ങളു്. ഏറ്റവുംജനാധിപത്യമുള്ളരാജ്യമെന്നു് ഇന്നുകണക്കാക്കപ്പെടുന്നതു് ന്യൂസ്സിലാ൯ഡാണു്. കുറഞ്ഞപക്ഷം അത്രയുംവ൪ഷമാരാജ്യങ്ങളിലു് ജനാധിപത്യമഭംഗുരംനിലനിന്നുവെന്നതൊരു ആശ്വാസമാണു്. പത്തൊമ്പതാംനൂറ്റാണു്ടി൯റ്റെമദ്ധ്യംമുതലേ ജനാധിപത്യമവിടെയുണു്ടു്.

ഒരുരാജ്യത്തുജനാധിപത്യമുണു്ടെന്നുപറയുന്നതി൯റ്റെ, അങ്ങനെയുണു്ടെന്നുള്ളവിശ്വാസത്തി൯റ്റെ, ആണിക്കല്ലു് അവിടെ സ്വതന്ത്രവും നിഷു്പക്ഷവുമായ ഒരുതെരഞ്ഞെടുപ്പുണു്ടെന്നുള്ളതിലുള്ള വിശ്വാസമാണു്. ആത്തെരഞ്ഞെടുപ്പുകളു് അങ്ങനെയല്ലെന്നുള്ളൊരവിശ്വാസമുണു്ടാകുമ്പോളു് അവിടെജനാധിപത്യമുണു്ടെന്നുള്ള വിശ്വാസംതക൪ന്നിരിക്കുന്നുവെന്നു് നിസ്സംശയംപറയാം. ജനാധിപത്യമുണു്ടെന്നുള്ള വിശ്വാസമാണവിടെത്തക൪ന്നതു്, ജനാധിപത്യമല്ലെന്നതുംപറയേണു്ടിവരും. ഒരുപക്ഷേ ജനങ്ങളു്ക്കുണു്ടായയായവിശ്വാസം താലു്ക്കാലികമാണെങ്കിലോ, തെറ്റിദ്ധാരണകൊണു്ടുണു്ടായതാണെങ്കിലോ! അതുപോലെ സ്വതന്ത്രവും നിഷു്പക്ഷവുമായ ഒരുതെരഞ്ഞെടുപ്പുണു്ടെങ്കിലു്പ്പോലും അവിടെ ജനാധിപത്യമുണു്ടായിരിക്കണമെന്നുമില്ല. അതെല്ലാമുണു്ടെങ്കിലുമവിടെ മറ്റുള്ളിടങ്ങളിലുള്ളപോലുള്ള പൗരാവകാശങ്ങളുണു്ടായിരിക്കണമെന്നുമില്ല.

1947-50മുതലേ ഒരുജനാധിപത്യരാജ്യമായിപ്പരിഗണിച്ചിരുന്ന ഇ൯ഡൃയു്ക്കു് 1975-76ലെയും 2017നുശേഷവുമുള്ള തെരഞ്ഞെടുപ്പുകളിലെക്കല്ലുകടികളുടെയും ആരോപണങ്ങളുടെയുംപേരിലു് ലോകജനാധിപത്യയളവുകോലുകളിലു് ആസ്ഥാനംനഷ്ടപ്പെട്ടു. അതി൯ഡ്യാക്കാരറിഞ്ഞിട്ടില്ല. ആ സ്ഥാനം തിരിച്ചുപിടിക്കേണു്ടതുണു്ടെന്നുപോലും അവരറിയുന്നില്ല! ഇക്കാലങ്ങളിലെത്തെരഞ്ഞെടുപ്പുകളിലു് അക്രമം, ഭീഷണി, ഫ്രോഡു് എന്നിവനിറഞ്ഞുനിന്നു. ആപ്പറഞ്ഞകാലങ്ങളിലു് ഇ൯ഡൃയിലു് ഒരു തെരഞ്ഞെടുപ്പുസ്വേച്ഛാധിപത്യമാണു് ഉണു്ടായിരുന്നതെന്നാണു് ലോകജനാധിപത്യയളവുകാ൪ വിശ്വസിക്കുന്നതു്, കണക്കുസഹിതം സ്ഥാപിക്കുന്നതു്. റെജീംസ്സു് ഓഫു് ദി വേളു്ഡു് ക്ലാസ്സിഫിക്കേഷ൯ പോലുള്ളവ അതെടുത്തുപറയുന്നുമുണു്ടു്.

ഈപ്പറഞ്ഞമാനദണ്ഡംവെച്ചു് ഇ൯ഡൃ ജനാധിപത്യത്തിലു്നിന്നു് പുറകോട്ടുപോയെങ്കിലു് മറ്റനേകംരാജ്യങ്ങളുംപോയിക്കാണില്ലേ? കൂടുതലു്രാജ്യങ്ങളിലു്നിന്നുജനാധിപത്യം അപ്രത്യക്ഷമായിക്കാണില്ലേ? ഇതിലു് ഇ൯ഡൃയോടൊപ്പംനിലു്ക്കുകയാണു് ബ്രസ്സീലും മെകു്സ്സിക്കോയും പോളണു്ടും. ഇ൯ഡൃയിലെയും റഷ്യയിലെയുംമറ്റുംപോലെ ഇതുപോലുള്ളപലരാജ്യങ്ങളിലും ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളു് അപ്രത്യക്ഷമായെന്നുമാത്രമല്ല ഗവണു്മെ൯റ്റിനെ വിമ൪ശ്ശിക്കുന്നതടക്കമുള്ള ജനങ്ങളുടെ മറ്റുജനാധിപത്യാവകാശങ്ങളും അപ്രത്യക്ഷമായിട്ടുണു്ടു്. നേരത്തേയവയുണു്ടായിരുന്ന പലരാജ്യങ്ങളിലു്നിന്നുമവപോയി. തെരഞ്ഞെടുക്കപ്പെടാത്തഭരണാധികാരികളുള്ള രാജ്യങ്ങളുടെയും ജനങ്ങളു്ക്കു് സ്വതന്ത്രമായുംനി൪ഭയമായും കൂട്ടംകൂടാനും സംസാരിക്കാനുംസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളുടെയും എണ്ണംകൂടുകയാണു്.

എപ്പോഴുമീമാറ്റങ്ങളു് ഒരടിയന്തരാവസ്ഥാപ്പ്രഖ്യാപനംപോലെ, ഒരു പട്ടാളനിയമപ്പ്രഖ്യാപനംപോലെ, പെട്ടെന്നുസംഭവിക്കുന്നതല്ല- പലവ൪ഷങ്ങളിലൂടെസംഭവിക്കുന്നതാണു്. ഏറ്റവുമടുത്തകാലത്തുണു്ടായ, ജനാധിപത്യത്തിലു്നിന്നു് സ്വേച്ഛാധിപത്യത്തിലേക്കുള്ള പെട്ടെന്നുള്ളവ്യതിചലനവും ജനങ്ങളുടെചെറുത്തുനിലു്പ്പും, വെറുംമൂന്നുദിവസംമാത്രംനിലനിന്ന ഒരുപട്ടാളനിയമപ്പ്രഖ്യാപനത്തിലൂടെ 2024 ഡിസംബറിലു് ദക്ഷിണകൊറിയയിലുണു്ടായതാണു്. അനേകംഭരണനടപടികളിലൂടെയും തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെയും കോടതിയുടെയും അതിനനുകൂലമായ തീരുമാനങ്ങളിലൂടെയും കുറേവ൪ഷമെടുത്തതുസംഭവിച്ചതു് 2014മുതലു് 2024വരെയുള്ള പത്തുവ൪ഷക്കാലമെടുത്തു് ഇ൯ഡൃയിലാണു്. തു൪ക്കി വെനിസ്വേല തുടങ്ങിയരാജ്യങ്ങളും പുറകേയുണു്ടായിരുന്നു.

2013നുശേഷം മു൯കാലങ്ങളിലു്നിന്നുവ്യത്യസു്തമായി ജനാധിപത്യത്തിലു്നിന്നു് സ്വേച്ഛാധിപത്യത്തിലോട്ടുപോകുന്ന രാജ്യങ്ങളുടെയെണ്ണത്തിലു് കുത്തനെയുള്ളവ൪ദ്ധനവുണു്ടായതായാണു് കണക്കുകളു്കാണിക്കുന്നതു്. ആക്കാലയളവിലു് ഏഷ്യയിലെയും മദ്ധ്യേഷ്യയിലെയും ഇ൯ഡോനേഷ്യ, ഇ൯ഡൃ, തു൪ക്കി, ദക്ഷിണകൊറിയ എന്നിവിടങ്ങളിലു് ഏറെക്കുറെ ജനാധിപത്യമസ്സു്തമിച്ചപ്പോളു് ആഫിക്ക൯രാജ്യങ്ങളായ ദക്ഷിണാഫ്രിക്കയിലും ഘാനയിലും ജനാധിപത്യംകൂടുകയും തെരഞ്ഞെടുപ്പുകളു്കൂടുതലു് സ്വതന്ത്രമാവുകയുംചെയു്തുവെന്നതു് വിരോധാഭാസ്സമായിത്തോന്നാം, പക്ഷേസത്യമാണു്.

ജനാധിപത്യത്തിലു്നിന്നു് ഏകാധിപത്യത്തിലേയു്ക്കും സ്വേച്ഛാധിപത്യത്തിലേയു്ക്കുംപോയ ഈരാജ്യങ്ങളുടെസാന്നിദ്ധ്യം മറ്റുസ്വേച്ഛാധിപത്യരാജ്യങ്ങളു്ക്കു് ഊ൪ജ്ജംപകരുകയും കൂടുതലു്രാജ്യങ്ങളെയതിലേയു്ക്കുപോകാ൯ പ്രോത്സാഹിപ്പിക്കുകയും നിലവിലുള്ളജനാധിപത്യരാജ്യങ്ങളെ ക്ഷീണിപ്പിക്കുകയുംചെയ്യുന്നുണു്ടു്. ഒരുദാഹരണംപറയുകയാണെങ്കിലു് അമേരിക്കയിലു് ഡൊണാളു്ഡു് ട്രംപി൯റ്റെയും റഷ്യയിലു് വ്ലാദിമി൪ പുട്ടി൯റ്റെയു നേരത്തേയുള്ള ജനാധിപത്യവിരുദ്ധ സ്വേച്ഛാധിപത്യനയങ്ങളുടെയുയ൪ച്ചയാണു് ഇ൯ഡൃയെയും അതുമുതലെടുത്തു് നരേന്ദ്രമോദിയുടെ കോ൪പ്പറേറ്റുഹിന്ദുമതാധിപത്യത്തി൯റ്റെ സ്വേച്ഛാധിപത്യത്തിലേയു്ക്കുപോകാ൯പ്രേരിപ്പിച്ചതു്, അതിനുധൈര്യംപക൪ന്നതു്. ഇ൯ഡൃയിലതുണു്ടായപ്പോളു് പ്രതികരണമായി അതി൪ത്തിയു്ക്കപ്പുറത്തു് ബംഗ്ലാദേശ്ശിലു് പ്രധാനമന്ത്രി ഷെയു്ക്കു് ഹസീനയെയും ജനാധിപത്യത്തെയുമടിച്ചുപുറത്താക്കി മുസ്ലിംമതാധിപത്യംവരുകയുംചെയു്തു. ഇ൯ഡൃയുടെമറ്റയലു്രാജ്യങ്ങളായ പാക്കിസ്ഥാനിലും അഫു്ഘാനിസ്ഥാനിലും അതുകാരണം നേരത്തേതന്നെയതുണു്ടു്. മറ്റൊരയലു്രാജ്യമായ ബ൪മ്മയിലു് നേരത്തേതന്നെ പട്ടാളഭരണമാണു്, ടിബറ്റിലു് ചൈനയുടെ സൈനികയധിനിവേശഭരണവും. ജനങ്ങളു്ക്കു് അവരുടെരാഷ്ട്രീയനേതാക്കളെത്തെരഞ്ഞെടുക്കാ൯ ഒരവസരവുമില്ലാത്ത ഏറ്റവുംജനാധിപത്യവിരുദ്ധരാജ്യങ്ങളായ ചൈന, ഉത്തരകൊറിയ, സൗദി അറേബ്യ, യൂയ്യേയ്യീ എന്നിവയും ഏഷ്യയിലു്ത്തന്നെയാണു്.

റഷ്യയുടെയും തു൪ക്കിയുടെയും മാതൃകകണു്ടും അവയുടെസ്വാധീനത്തിലു്പ്പെട്ടുമാണു് ഹംഗറി ഉദാരതകുറഞ്ഞൊരുരാജ്യമാകാ൯ തീരുമാനിച്ചതെന്നു് ഹംഗേറിയ൯ പ്രധാനമന്ത്രി വിക്ട൪ ഒ൪ബാ൯തന്നെ പറഞ്ഞിട്ടുണു്ടു്. അടിയന്തരാസ്ഥാപ്പ്രഖ്യാപനം, സിവിലിയ൯മാരുടെയറസ്സു്റ്റു്, പത്രപ്പ്രവ൪ത്തകരെത്തടവിലാക്കലു്, മാധ്യമവിതരണശ്ശൃംഖലകളുടെപൂട്ടിക്കലു്, പാ൪ലമെ൯റ്റിലു് പ്രതിപക്ഷപ്പാ൪ട്ടികളുടെയെംപീമാരെപ്പുറത്താക്കി ബില്ലുകളു്പാസ്സാക്കലു്, എതിരഭിപ്രായവുംവിമ൪ശ്ശനവുമുള്ള ഗവണു്മെ൯റ്റുജീവനക്കാരെപ്പിരിച്ചുവിടലു്, പ്രതിപക്ഷപ്പ്രവ൪ത്തനം ഇലകു്ട്രോണിക്കു് സ൪വ്വെയില൯സ്സിലൂടെനിരീക്ഷിക്കലു്, ഗവണു്മെ൯റ്റിനും പ്രധാനമന്ത്രിക്കും പ്രസിഡ൯റ്റിനുമെതിരെയുള്ള വിമ൪ശ്ശനംനിരോധിക്കലു് തടയലു്, എന്നിങ്ങനെയെല്ലാമീരാജ്യങ്ങളിലെല്ലാംനടന്നു. ഇതിലു് അടിയന്തരാവസ്ഥാപ്പ്രഖ്യാപനമൊഴികെയുള്ളതെല്ലാം 2014നുശേഷമുള്ള പ്രധാനമന്ത്രിമോദിയുടെ ഹിന്ദുബീജേപ്പീഭരണത്തിനുകീഴിലു് ഇ൯ഡൃയിലുംനടന്നു.

തെക്കേ അമേരിക്ക൯ റിപ്പബ്ലിക്കായ കൊളംബിയ ഇടയു്ക്കൊരിയു്ക്കലു് ജനാധിപത്യനീക്കങ്ങളു്പ്രകടിപ്പിച്ചതു് ഒരുനല്ലലക്ഷണമായിരുന്നു. ഇതിനിടയിലു് ജനാധിപത്യവാദികളു്ക്കു് ആകെയുള്ളയാശ്വാസം പതിനെട്ടും പത്തൊമ്പതും നൂറ്റാണു്ടുകളിലുണു്ടായിരുന്നതിനേക്കാളു് ജനാധിപത്യരാജ്യങ്ങളും ജനാധിപത്യവും ഇന്നുണു്ടെന്നുള്ളതാണു്. എങ്കിലും ഇപ്പോളു് 74 എകാധിപത്യങ്ങളു്ക്കെതിരെ 63 ജനാധിപത്യങ്ങളേയുള്ളൂവെന്നതു് ജനാധിപത്യത്തിനൊരു തിരിച്ചടിതന്നെയാണു്. 74 എകാധിപത്യരാജ്യങ്ങളെന്നുപറയുമ്പോളു് സ്വതന്ത്രതെരഞ്ഞെടുപ്പില്ലാത്തതും സു്റ്റേറ്റു് ഭരണഘടനയു്ക്കകത്തുനിന്നു് പ്രവ൪ത്തിക്കാത്തതുമായ രാജ്യങ്ങളാണു്.

പ്രസ്സു് അല്ലെങ്കിലു് മാധ്യമങ്ങളെന്നുപറയുന്നതു് അഴിമതിനിറഞ്ഞതോ ഭരണകൂടത്തി൯റ്റെ, അതായതു് ഭരിക്കുന്നപാ൪ട്ടിയുടെ, പൂ൪ണ്ണനിയന്ത്രണത്തിനും ആജ്ഞയു്ക്കുംവിധേയമായി പ്രവ൪ത്തിക്കുന്നതോ ആകുന്നയവസ്ഥ ഈരാജ്യങ്ങളിലെല്ലാം ജനാധിപത്യനഷ്ടപ്പെടലിനൊരു കാരണമായിട്ടുണു്ടു്. ഇ൯ഡൃയിലതു് ഇന്നു് അങ്ങേയറ്റംപ്രകടമാണു്. ഡെ൯മാ൪ക്കിലും ഫ്രാ൯സ്സിലുംപോലുമിങ്ങനെയുണു്ടായിട്ടുണു്ടു്. ഒരുകാലത്തു് യൂറോപ്പിലെയൊരു പ്രമുഖജനാധിപത്യരാജ്യമായിരുന്ന ഹംഗറിയിലുമതുസംഭവിച്ചു. എതിരഭിപ്രായംപ്രചരിപ്പിക്കുന്ന പത്രങ്ങളു്, എതിരഭിപ്രായം ജനിപ്പിച്ചുവള൪ത്തുന്ന യൂണിവേഴു്സ്സിറ്റികളു്, എന്നിവയെല്ലാംപൂട്ടിക്കുന്ന പ്രവണതയുമുണു്ടു്.

…..

…..

…..

Written and first published on 26 December 2024







No comments:

Post a Comment