Thursday, 12 December 2024

1749. കോണു്ഗ്രസ്സിനു് അടുത്തലോകു്സ്സഭായിലക്ഷ൯വരെയുള്ള പരമാവധിസീറ്റുകളു് കിട്ടിക്കഴിഞ്ഞു. ഇനിയതുകൂടാനില്ല, മിക്കവാറുംകുറയാനുമില്ല. കോണു്ഗ്രസ്സുനയിക്കാനില്ലെങ്കിലു് മറ്റാരുണു്ടെങ്കിലും ഇ൯ഡ്യാമുന്നണിശൂവാണു്!

1749

കോണു്ഗ്രസ്സിനു് അടുത്തലോകു്സ്സഭായിലക്ഷ൯വരെയുള്ള പരമാവധിസീറ്റുകളു് കിട്ടിക്കഴിഞ്ഞു. ഇനിയതുകൂടാനില്ല, മിക്കവാറുംകുറയാനുമില്ല. കോണു്ഗ്രസ്സുനയിക്കാനില്ലെങ്കിലു് മറ്റാരുണു്ടെങ്കിലും ഇ൯ഡ്യാമുന്നണിശൂവാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Chandra K Pradhan. Graphics: Adobe SP.

കോണു്ഗ്രസ്സിനു് അടുത്തലോകു്സ്സഭായിലക്ഷ൯വരെയുള്ള പരമാവധിസീറ്റുകളു് 2024ലു് കിട്ടിക്കഴിഞ്ഞു. ഇനിയതുകൂടാനില്ല, മിക്കവാറുംകുറയാനുമില്ല. കോണു്ഗ്രസ്സുനയിക്കാനില്ലെങ്കിലു് മറ്റാരുണു്ടെങ്കിലും ഇ൯ഡ്യാമുന്നണിശൂവാണു്! അടുത്തയിലക്ഷനുള്ള അഞു്ചുവ൪ഷത്തിനിടയിലു് പലതുംനടക്കും. അതിനകം കോണു്ഗ്രസ്സു് പുതിയകൂട്ടുകെട്ടുകളുണു്ടാക്കും, അവരുടെചെലവിലു് ഇപ്പോഴത്തെപ്പോലെ വീണു്ടുംകുറേസീറ്റുകളിലു് വിജയിച്ചുവരും, പറ്റുമെങ്കിലു്ഭരണവുംപിടിക്കും. അവ൪ക്കുഭയപ്പെടാനില്ല, മറ്റുള്ള കൂട്ടുപാ൪ട്ടികളെപ്പോലെയല്ല- അതിനകത്തു് വളരെയധികംനേതാക്ക൯മാരുണു്ടു്. അവ൪ക്കുസമയമുണു്ടു്, ക്ഷമയുണു്ടു്, സഹനമുണു്ടു്. അതുപോലെയാണോ ഇ൯ഡ്യാമുന്നണിയിലെ ഏകവ്യക്ത്യാധിഷു്ഠിതമായ ഘടകകക്ഷികളു്! ശരതു് പവാ൪തന്നെ സ്വയംപ്രധാനമന്ത്രിയാവാനായി സോണിയാഗാന്ധി പ്രധാനമന്ത്രിയാവാതിരിക്കാ൯ കഠിനമായിപ്പണിചെയു്തയാളാണു്, ബീജേപ്പീയുടെയാളാണു്. അയാളു്മര്യാദക്കാരനായിരുന്നെങ്കിലു് അയാളുടെപാ൪ട്ടിയിലു്നിന്നും അയാളുടെയടുത്തബന്ധുക്കളു്തന്നെപിള൪ന്നു് ബീജേപ്പീയുടെകൂടെപ്പോകുമായിരുന്നോ? തൃണമൂലു്ക്കോണു്ഗ്രസ്സി൯റ്റെ മമതാബാന൪ജ്ജിമുമ്പു് ബീജേപ്പീയുടെകൂടെയിരുന്നയാളാണു്: തക്കതായ ഓഫ൪വരികയാണെങ്കിലു് ഇനിയുംപോകും. ആമാദു്മിപ്പാ൪ട്ടിയുടെ അരവിന്ദു് ഖേജ്രിവാളു് കോണു്ഗ്രസ്സിനെപ്പിള൪ന്നു് അവരുടെഭരണമവസാനിപ്പിച്ചു് ബീജേപ്പീയുടെഗവണു്മെ൯റ്റുവരുത്താ൯ മുന്നിലു്നിന്നുപ്രവ൪ത്തിച്ചയാളാണു്, കാര്യമായപങ്കുവഹിച്ചയാളാണു്: ഇനിയുംവഹിക്കും.

ബീജേപ്പീവിരുദ്ധതപറഞ്ഞിത്രയുംകാലം ഇ൯ഡ്യാമുന്നണിയിലു്പ്പിടിച്ചുനിന്നു് കോണു്ഗ്രസ്സി൯റ്റെയാനുകൂല്യത്തോടെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു്സ്സീറ്റുകളു്നേടിയ പ്രാദേശ്ശികപ്പാ൪ട്ടികളായയീസ്സഖ്യകക്ഷികളുടെ ഉള്ളിലുള്ളബീജേപ്പീവിധേയത്വവും ഭയവും അനുസരണയുംപുറത്തുവന്നതു് അമേരിക്ക൯ജനങ്ങളിലോഹരികളു്വിറ്റഴിച്ചു് ആപ്പണംവാങ്ങിയദാനി അതുതങ്ങളുടെ സോളാ൪വൈദ്യുതിക്കച്ചവടംനടക്കുന്നതിനുവേണു്ടി ഇ൯ഡൃയിലെയുദ്യോഗസ്ഥ൯മാ൪ക്കും വിവിധസംസ്ഥാനമുഖ്യമന്ത്രിമാ൪ക്കും മറ്റുരാഷ്ട്രീയനേതാക്കളു്ക്കും കൈക്കൂലികൊടുക്കാനുപയോഗിച്ചെന്നു് ന്യുയോ൪ക്കിലെ അമേരിക്ക൯ഫെഡറലു്ക്കോടതിയിലു്ക്കേസ്സുവന്നപ്പോളു് ആഡബിളു്ക്കുറ്റം ഇ൯ഡൃ൯പാ൪ലമെ൯റ്റിലു്ച്ച൪ച്ചചെയ്യണമെന്നുവാദിച്ചു് കോണു്ഗ്രസ്സിറങ്ങിയപ്പോളാണു്. അദാനിയെച്ച൪ച്ചചെയ്യുന്നതു് മോദിയെച്ച൪ച്ചചെയ്യുന്നതാണെന്നറിയാവുന്നകോണു്ഗ്രസ്സു് അതിനായിത്തുട൪ച്ചയായിപ്പലദിവസം പാ൪ലമെ൯റ്റിലു് ച൪ച്ചകളുമായിമുന്നോട്ടുപോയി. അപ്പോളു് അത്രയുംദിവസമാ ഒറ്റവിഷയത്തിനുതന്നെ ച൪ച്ചചെയ്യാ൯മാറ്റിവെയു്ക്കാ൯പറ്റില്ലെന്നുപറഞ്ഞു് ഈ ഘടകകക്ഷികളിടഞ്ഞു, അങ്ങനെ അദാനി-മോദിവിഷയത്തിലാണവരാദ്യമായി ഇ൯ഡ്യാമുന്നണിയുണു്ടായശേഷം പരസ്യമായിക്കോണു്ഗ്രസ്സുമായിടഞ്ഞതു്. നേരത്തേ ലോകു്സ്സഭയിലെയും വിവിധസംസ്ഥാനങ്ങളിലെയും പലതെരഞ്ഞെടുപ്പുകളിലു് മുന്നണിയിലെ സീറ്റുവിഭജനംസംബന്ധിച്ചേ കോണു്ഗ്രസ്സുമായിടഞ്ഞിരുന്നുള്ളൂ. ഇപ്പോളതു് കേന്ദ്രംഭരിക്കുന്നബീജേപ്പീയുടെ കോപംക്ഷണിച്ചുവരുത്താതിരിക്കത്തക്കരീതിയിലു് അദാനി-മോദിച്ച൪ച്ചാവിഷയത്തിലു്മുന്നോട്ടുപോയി. ആക്കൈക്കൂലിവാങ്ങിയയുദ്യോഗസ്ഥരിലും രാഷ്ട്രീയനേതാക്കളിലും മുഖ്യമന്ത്രിമാരിലും അവരുമുണു്ടോയെന്നതുപുറത്തുവന്നിട്ടില്ല, കാരണം അവരുടെവൈദ്യുതിവാങ്ങിപ്പിക്കാനായി അദാനി ഇ൯ഡൃയിലെ വിവിധസംസ്ഥാനങ്ങളിലെരാഷ്ട്രീയനേതാക്ക൯മാ൪ക്കും മുഖ്യമന്ത്രിമാ൪ക്കും കൈക്കൂലികൊടുത്തുവെന്നാണു് അമേരിക്ക൯കുറ്റപത്രത്തിലു്പ്പറയുന്നതു്- തെളിവുസഹിതം.

2024മുതലുള്ളകാര്യംകാണുന്നതിനുവേണു്ടി കോണു്ഗ്രസ്സു് ഇവരെയെല്ലാം കൂടെനി൪ത്തിയുപയോഗപ്പെടുത്തി അടുത്തയഞു്ചുവ൪ഷത്തേയു്ക്കു് അവ൪ക്കുള്ളപരമാവധിസീറ്റുപിടിച്ചു. ഇപ്പോളവ൪ കോണു്ഗ്രസ്സിനെപ്പുറത്താക്കി ബീജേപ്പീയു്ക്കുവേണു്ടി അവരിലൊരാളിനെയുംപുതിയനേതാവാക്കി ഇ൯ഡ്യാമുന്നണിയുംകൊണു്ടുപോകാനിഷ്ടപ്പെടുന്നു. കോണു്ഗ്രസ്സിനെന്തുചേതം! അവ൪ക്കല്ലേചേതമുള്ളൂ? ഇ൯ഡൃമുഴുവനിനിയുംനടക്കാ൯, ജനവിശ്വാസംപിടിക്കാ൯, ഇപ്പോളു്ച്ചെയു്തപോലെസീറ്റുകളു്നേടാ൯, കോണു്ഗ്രസ്സിനെനയിക്കുന്ന ആപ്പയ്യനെക്കൊണു്ടുകഴിയും- മമതാബാന൪ജ്ജിയെയോ പവാറിനെയോ ഖേജ്രിവാളിനെയോകൊണു്ടുകഴിയുമോ? അടുത്തയിലക്ഷനുകാണുമെന്നുതന്നെയില്ലാത്ത അവ൪ക്കു് മുന്നോട്ടുനോക്കുമ്പോളു്ക്കാണുന്ന ഭയപ്പെടുത്തുന്നയഞു്ചുവ൪ഷമെന്ന ഇനിയുള്ളപരിമിതമായകാലം ബീജേപ്പീയുമായിച്ചേ൪ന്നു് പലമുന്നണികളുടെപേരിലു് അധികാരംനുണയുകയല്ലാതെയെന്തിനുകഴിയും?

ശിവസേനയാണെങ്കിലടുത്തകാലംവരെ ബീജേപ്പീയോടൊപ്പംഭരണത്തിലിരുന്നു് കേന്ദ്രമന്ത്രിമാരുമായിരുന്നവരാണു്. ബീജേപ്പീയുടെമുന്നണിയിലു്നിന്നുമാറി കോണു്ഗ്രസ്സിനോടൊപ്പംചേ൪ന്നു് മഹാരാഷ്ട്രയിലു്വീണു്ടുംഭരണംകിട്ടിയപ്പോളുള്ള അഹങ്കാരംകൊണു്ടാണുവീണു്ടുംപിള൪ന്നു് അതിലൊരെണ്ണംവീണു്ടും ബീജേപ്പീയോടൊപ്പംപോയതും ഇപ്പോളു്മഹാരാഷ്ട്രഭരിക്കുന്നതും. ഇവരൊക്കെ വേണു്ടത്രയുപഹാരങ്ങളോടെ ബീജേപ്പീവീണു്ടുംവിളിച്ചാലു് എപ്പോളവരുടെകൂടെപ്പോയെന്നുചോദിച്ചാലു്മതി! അതുമാത്രമല്ലയീപ്പറഞ്ഞതൊക്കെ കോണു്ഗ്രസ്സിനെപ്പോലെദേശീയബോധമില്ലാത്ത വെറുംപ്രാദേശ്ശികപ്പാ൪ട്ടികളാണു്- മമതയുടെപാ൪ട്ടി ബംഗാളിലൊതുങ്ങിക്കിടക്കുന്നു, പവാറി൯റ്റെപാ൪ട്ടി മഹാരാഷ്ട്രയിലൊതുങ്ങിക്കിടക്കുന്നു, ശിവസേനയും മഹാരാഷ്ട്രയിലൊതുങ്ങിക്കിടക്കുന്നു, ഖേജ്രിവാളി൯റ്റെപാ൪ട്ടി ഡലു്ഹിയിലൊതുങ്ങി പരസ്സു്പ്പരമടികൂടിക്കിടക്കുന്നു. എല്ലാം ബീജേപ്പീയു്ക്കുഴുതുമറിച്ചു് പഴയപോലെവിത്തെറിയാനുള്ള നല്ലയൊന്നാംതരംമണ്ണു്! അതവരുഴുവുന്നുമുണു്ടു്, എറിയുന്നുമുണു്ടു്, ഇ൯ഡ്യാമുന്നണിലെയീഗു്ഘടകകക്ഷികളുടെ കോണു്ഗ്രസ്സിനെതിരായനിലപാടുകളായി നല്ലവിളവുകൊയ്യുന്നുമുണു്ടു്. ഇ൯ഡൃമുഴുവനടിസ്ഥാനമില്ലാത്ത ഒരുപാ൪ട്ടി, ഒരു നേതാവു്, ഇ൯ഡ്യാസഖ്യത്തെയെങ്ങനെനയിക്കുമെന്ന ചോദ്യത്തിനുമാത്രംമറുപടിപറയാ൯ ഈപ്പ്രതിപക്ഷസഖ്യത്തിലെയീ നേതാക്കളെല്ലാംഭയപ്പെടുന്നു, കാരണം കോണു്ഗ്രസ്സിനല്ലാതെ ഇ൯ഡൃമുഴുവ൯ അങ്ങനെയൊരടിസ്ഥാനമില്ല- ഇവ൪ചെന്നുചേരുന്ന ബീജേപ്പീയു്ക്കുപോലുമില്ല.

പിന്നെപ്പറയാനുള്ളതു് പഞു്ചാബുംഹരിയാനയുംചേ൪ത്തു് ഡലു്ഹിയിലു് ക൪ഷകസമരംനടത്തിയവരെക്കുറിച്ചാണു്. ആദ്യമവരെസ്സഹായിക്കാ൯ ബീജേപ്പീയേയും റിലയ൯സ്സിനേയുംപേടിച്ചു് ആരുമില്ലായിരുന്നു. കോണു്ഗ്രസ്സാണാദ്യംപിന്തുണയുമായിച്ചെന്നു് അവസാനംവരെയുംകൂടെനിന്നതു്. അതോടെമറ്റുപലരുംപിന്തുണയുമായിച്ചെന്നു, സമരം ദേശീയശ്രദ്ധയിലു്വന്നു, ലോകശ്രദ്ധയിലു്വരെവന്നു, വിജയിച്ചു, എല്ലാവരുടെയും സഹകരണവുംപോരാട്ടവുംകൊണു്ടു് റിലയ൯സ്സിനുവേണു്ടി ബീജേപ്പീകൊണു്ടുവന്നുപാസ്സാക്കിയ മൂന്നുക൪ഷകനിയമങ്ങളും സുപ്രീംകോടതിയുടെയിടങ്കോലിടലു്മറികടന്നു് അതുപാസ്സാക്കിയ പാ൪ലമെ൯റ്റിനെത്തന്നെവീണു്ടുംവിളിപ്പിച്ചുകൂട്ടി റദ്ദാക്കിപ്പിച്ചു. ഖേജ്രിവാളു് സമരവഴിയിലു് ബീജേപ്പീയു്ക്കുവേണു്ടിയവരെയെതി൪ത്തു, പിന്നെപ്പിന്തുണയുമായിച്ചെന്നപ്പോളവരോടിച്ചു. എന്നിട്ടാപ്പഞു്ചാബികളടുത്തതെരഞ്ഞെടുപ്പിലു് എന്താണുചെയു്തതു്? കോണു്ഗ്രസ്സിനെത്തോലു്പ്പിച്ചു് എവിടെയോകിടന്നഖേജ്രിവാളി൯റ്റെ ഏയേപ്പീയെവിജയിപ്പിച്ചു, പഞു്ചാബുഭരണമേലു്പ്പിച്ചു, ഒരുകുടിയനെമുഖ്യമന്ത്രിയാക്കി, അയാളെ വെള്ളമടിച്ചുവിമാനത്തിലു്ബഹളമുണു്ടാക്കിയതിനു് വിദേശത്തുപിടിച്ചു, അതോടെകോണു്ഗ്രസ്സടക്കം അവരുടെയിടയിലു്നിന്നുപി൯വലിഞ്ഞു, അതുകണു്ടബീജേപ്പീ ആറദ്ദാക്കിയബില്ലിലെവ്യവസ്ഥകളു്തന്നെവീണു്ടും നടപ്പാക്കാനാരംഭിച്ചു, പഞു്ചാബുക൪ഷക൪വീണു്ടും ക൪ഷകസമരത്തിനിറങ്ങി, കോണു്ഗ്രസ്സി൯റ്റെയടക്കം ആരുടെയുംപിന്തുണയില്ലാതെ ഇപ്പോളാസമരംപൊട്ടിപ്പൊളിഞ്ഞു് ആ൪ക്കുംവേണു്ടാതെകിടക്കുന്നു- ആ ഏയേപ്പീയുടെപോലുംപിന്തുണയില്ലാതെ, സ൪ദ്ദാ൪ജ്ജികളുടെയൊരു പഞാബിഫലിതംപോലെ! നന്ദികേടിനൊരതിരൊക്കെവേണു്ടേ?

2025 ഫെബ്രുവരിയിലു് ഡലു്ഹിയിലു്നടക്കുന്ന നിയമസഭാത്തെരഞ്ഞെടുപ്പിലു് ഈസ്സ൪ദ്ദാ൪ജ്ജികളുടെചെലവിലു് പഴയപോലെബീജേപ്പീജയിപ്പിക്കുന്നതിനുള്ള ഇടപാടുകളെല്ലാംഖേജ്രിവാളു് ചെയു്തുകഴിഞ്ഞു, കോണു്ഗ്രസ്സു്സ്സഖ്യംപിരിഞ്ഞുകഴിഞ്ഞു. അയാളെബീജേപ്പീ അഴിമതിയു്ക്കുജയിലിലു്പ്പിടിച്ചിട്ടശേഷമുള്ള അറേഞു്ജുമെ൯റ്റാണു്- പുറത്തുപഴയപോലെകാറ്റുകൊണു്ടുനടക്കണമെങ്കിലു് കോണു്ഗ്രസ്സുമായിപ്പിരിഞ്ഞോളണം, ബീജേപ്പീയെജയിപ്പിച്ചോളണം- കേരളത്തിലെപ്പിണറായിവിജയനോടുപറഞ്ഞപോലെ!

Written on 11 December 2024 and first published on 12 December 2024




 



 

 

 

No comments:

Post a Comment