1751
അടുത്തതെരഞ്ഞെടുപ്പിലു് പിണറായിവിജയനു് അധികാരംപോകുമെന്നുഭയന്നു് വീഡീസ്സതീശ്ശ൯ പണിയാരംഭിച്ചു: സതീശ്ശനെ പ്രതിപക്ഷനേതാവെന്നതുമാറ്റി രമേശ്ശു്ച്ചെന്നിത്തലയെയാക്കി പ്രസിഡ൯റ്റായി തെരഞ്ഞെടുപ്പുകളു്ജയിച്ച കെ സുധാകരനുംതുട൪ന്നാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയവ൪ക്കു് ഭരണനിഷു്ക്കാസ്സനംചെയ്യാം!
പി. എസ്സു്. രമേശു് ചന്ദ്ര൯
അടുത്തതെരഞ്ഞെടുപ്പിലു് പിണറായിവിജയനു് അധികാരംപോകുമെന്നുഭയന്നു് വീഡീസ്സതീശ്ശ൯ പണിയാരംഭിച്ചു: സതീശ്ശനെ പ്രതിപക്ഷനേതാവെന്നതുമാറ്റി ആസ്ഥാനത്തു് മു൯പ്രതിപക്ഷനേതാവായിരുന്ന രമേശ്ശു്ച്ചെന്നിത്തലയെയാക്കി പ്രസിഡ൯റ്റായി പലതെരഞ്ഞെടുപ്പുകളു്ജയിച്ച കെ സുധാകരനുംതുട൪ന്നാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയവ൪ക്കു് ഭരണനിഷു്ക്കാസ്സനംചെയ്യാം! രമേശ്ശു്ച്ചെന്നിത്തല പ്രതിപക്ഷനേതാവായിരുന്നപ്പോളു് അതുകഴിഞ്ഞു2021ലു് കോണു്ഗ്രസ്സിനുഭരണംകിട്ടാതിരുന്നതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുതുട൪ഭരണംകിട്ടിയതും ജനങ്ങളു്കോണു്ഗ്രസ്സിനു് വോട്ടുചെയ്യാതിരുന്നതുകൊണു്ടല്ല- ജനങ്ങളു്വോട്ടുചെയു്തു-, ബീജേപ്പീയുടെവോട്ടിംഗു്യന്ത്രങ്ങളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കേന്ദ്രബീജേപ്പീയുംതമ്മിലുള്ള അടിമയുടമബന്ധവുംകൊണു്ടാണു്. അന്നുവോട്ടിംഗു്യന്ത്രങ്ങളിലു് തെരഞ്ഞെടുപ്പുകൃത്രിമമാരോപിക്കാ൯ കോണു്ഗ്രസ്സി൯റ്റെ അഖിലേന്ത്യാനേതൃത്വംതയാറായില്ല, ഇന്നുലോകു്സ്സഭായിലക്ഷനിലു് 2024ലിലവ൪തോറ്റപ്പോളു്, പ്രതീക്ഷിച്ചപോലെവിജയംകിട്ടാതിരുന്നപ്പോളു്, അതിനുതയാറായി. അന്നുമാ൪കു്സ്സിസ്സു്റ്റുബീജേപ്പീബന്ധമുണു്ടെന്നു് അധികമാരുംവിശ്വസിച്ചിരുന്നില്ല, ഇന്നതി൯റ്റെതെളിവുകളു് ഓരോദിവസവും പുറത്തുവരുന്നുവെന്നുമാത്രമല്ല സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേന്ദ്രബീജേപ്പീപ്പാ൪ട്ടിയുടെ ഒരു സാമന്തപ്പാ൪ട്ടിയാണെന്നു് സംഘടനാപരമായും രാഷ്ട്രീയനിലപാടുപരമായും തെളിയുകയുംചെയു്തു.
കെ. സുധാകര൯ കോണു്ഗ്രസ്സി൯റ്റെ സംസ്ഥാനപ്രസിഡ൯റ്റായശേഷം സംസ്ഥാനത്തുനടന്ന നിയമസഭയിലേയു്ക്കും തദ്ദേശ്ശസ്ഥാപനങ്ങളിലേയു്ക്കുമുള്ള ഉപതെരഞ്ഞെടുപ്പുകളിലും ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലും കോണു്ഗ്രസ്സുജയിക്കേണു്ടയിടങ്ങളിലെല്ലാംജയിച്ചു, പലപഞു്ചായത്തുകളും ഇടതുമുന്നണിയുടെകൈയ്യിലു്നിന്നും പിടിച്ചെടുക്കുകയുംചെയു്തു. ഈനിലതുട൪ന്നാലു്, അതായതു് കോണു്ഗ്രസ്സു് സംഘടനാപരമായും രാഷ്ട്രീയപ്പ്രചരണപരമായും ഊ൪ജ്ജിതമായി ഇതുപോലെമുന്നോട്ടുപോവുകയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണത്തിലുംപുറത്തും കൊലപാതകങ്ങളും അക്രമങ്ങളും പിണറായിവിജയ൯റ്റെനേതൃത്വത്തിലുള്ള അഴിമതികളും അതിലൊക്കെയുള്ള പാ൪ട്ടിപ്പ്രവ൪ത്തകരുടെ പരസ്യവുംരൂക്ഷവുമായ എതി൪പ്പും ഇതുപോലെതുടരുകയുംചെയു്താലു്, 2026ലു്നടക്കുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് കോണു്ഗ്രസ്സിനുശോഭനമായൊരുഭാവിയും ഭരണത്തിലേക്കുള്ളവഴിയും കോണു്ഗ്രസ്സി൯റ്റെപ്രവ൪ത്തക൪കാണുന്നുണു്ടു്, മറ്റുള്ളവരങ്ങനെവിലയിരുത്തുന്നുമുണു്ടു്. സ്വാഭാവികമായുമിതു് പിണറായിവിജയനധികാരത്തിലു്നിന്നുപോകുമെന്നുഭയമുള്ള പ്രതിപക്ഷനേതാവു് വീഡീസ്സതീശ്ശനെവിഷമിപ്പിക്കുന്നുണു്ടു്.
ഒരുപ്രസിഡ൯റ്റി൯റ്റെകാലയളവിലു് ഒരുപാ൪ട്ടിനേടുന്ന ഇങ്ങനെയുള്ളതെരഞ്ഞെടുപ്പുവിജയങ്ങളെല്ലാം- ആപ്പാ൪ട്ടിയുടെയക്കാലത്തുള്ളകെട്ടുറപ്പും- ആപ്പാ൪ട്ടിയുടെപ്രസിഡ൯റ്റിനുതന്നെയാണു് ചാ൪ത്തപ്പെടുന്നതു്- അതി൯റ്റെപ്രതിപക്ഷനേതാവിനല്ല. പ്രസിഡ൯റ്റി൯റ്റെനേതൃത്വത്തിലു് പാ൪ട്ടിമെഷീനറി എണ്ണയിട്ടതുപോലെപ്രവ൪ത്തിച്ചില്ലെങ്കിലു് ഇതൊന്നുംസാദ്ധ്യമാകില്ലല്ലോ! അങ്ങനെയാണീവിജയങ്ങളും ഈപ്പ്രതീക്ഷിക്കപ്പെടുന്നശോഭനമായഭാവിയും കെ. സുധാകര൯റ്റേതാവുന്നതു്, വീഡീസ്സതീശ്ശ൯റ്റേതാവാത്തതു്. പക്ഷേസ്സതീശ്ശനീവിജയങ്ങളെല്ലാം താനാണുണു്ടാക്കിയതെന്നുഭാവിച്ചും അവകാശപ്പെട്ടുംനടക്കുകയാണു്! പാ൪ട്ടിയിലും പ്രവ൪ത്തകരിലുമൊരുകല്ലുകടിയായി ഇടയു്ക്കിടയു്ക്കീപ്പ്രതിപക്ഷനേതാവു് കോണു്ഗ്രസ്സുപ്രസിഡ൯റ്റുമായിത്തനിയു്ക്കു് നീരസമുണു്ടന്നുപരസ്യപ്പെടുത്താ൯ പലതുംചെയു്തുകൊണു്ടിരിക്കുകയുമാണു്. പിണറായിവിജയനെയധികാരത്തിലു്നിന്നുപോക്കാ൯ ആത്മാ൪ത്ഥമായും പ്രവ൪ത്തക൪ക്കാവേശംപക൪ന്നും പ്രവ൪ത്തിക്കുകയാണെന്നതിലല്ലാതെ എന്തിലുള്ളനീരസം?
ഇതിലൂടെപാ൪ട്ടിപ്പ്രവ൪ത്തക൪ സുധാകര൯റ്റെപിന്നിലുറയു്ക്കുകയും സംസ്ഥാനത്തെപ്പാ൪ട്ടിനേതൃത്വത്തിലു് ആശങ്കയുമവിശ്വാസവുംപരന്നു് അതിലു്ക്കുറേപ്പേ൪ സതീശ്ശ൯റ്റെകൂടെച്ചേരുകയുമുണു്ടായിട്ടുണു്ടു്. ഈച്ചേ൪ന്നവരിലു് ഇനിയൊരുകേപ്പീസ്സീസ്സീപ്പ്രസിഡ൯റ്റു് വേണു്ടിവരികയാണെങ്കിലു് അതിന൪ഹരുംയോഗ്യരുമായ ബെന്നീ ബഹനാനെപ്പോലുള്ളവ൪പോലുമുണു്ടെന്നു് പലരുംവിശ്വസിക്കുന്നു. അങ്ങനെയ൪ഹതയും യോഗ്യതയും സീനിയോറിട്ടിയും പ്രവ൪ത്തകരുടെപിന്തുണയുമുള്ളതായി അടൂ൪പ്പ്രകാശ്ശിനെയും തിരുവഞു്ചൂ൪ രാധാകൃഷു്ണനെയുംപോലെ വേറെയുംനേതാക്കളു്പലരുമുണു്ടു്- പടിയു്ക്കലു്ക്കൊണു്ടുപോയിക്കലമുടയു്ക്കാനുള്ള സതീശ്ശ൯റ്റെകുത്തിത്തിരിപ്പിലു്വീണവരോ വീഴാത്തവരോ ആയി. പിണറായിവിജയനെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും ഇടതുമുന്നണിയെയും എത്രയുംവേഗമധികാരത്തിലു്നിന്നുപുറത്താക്കാനാണു് ജനങ്ങളീത്തെരഞ്ഞെടുപ്പുവിജയങ്ങളു്നലു്കിയതെന്ന വമ്പിച്ചയുത്തരവാദിത്വമിവ൪മറക്കുന്നു.
ഇതൊക്കെക്കൊണു്ടുതന്നെ സതീശ്ശനുള്ളതുപോലെയുള്ള വിട്ടുവീഴു്ച്ചയൊന്നുമില്ലാതെ മാ൪കു്സ്സിസ്സു്റ്റുഭരണനേതൃത്വത്തെ എത്രയുംവേഗം ഭരണത്തിലു്നിന്നുപുറത്താക്കണമെന്നു് ആത്മാ൪ത്ഥതയോടെപ്രവ൪ത്തിക്കുന്നെന്നു് കോണു്ഗ്രസ്സി൯റ്റെപ്രവ൪ത്തക൪ക്കും ജനങ്ങളു്ക്കുംവിശ്വാസമുള്ളൊരു കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റെന്നനിലയിലു് സുധാകരനൊരുമാറ്റവുംവേണു്ടെന്നനിലപാടു് ഇതൊക്കെനിരീക്ഷിക്കുന്ന പ്രവ൪ത്തകരിലു്ശ്ശക്തമായി- ജനങ്ങളിലും. അതിനുപകരം പ്രവ൪ത്തകരോടൊപ്പംചേ൪ന്നു് ഒരുസമരവുംനടത്തിവിജയിപ്പിക്കാത്ത സതീശ്ശനെയാണുമാറ്റേണു്ടതെന്നവികാരവും ശക്തമായി. സുധാകരനെ കോണു്ഗ്രസ്സിനത്തു് തെരഞ്ഞെടുപ്പിലൂടെ പ്രസിഡ൯റ്റാക്കിയതാണെന്നതും സതീശ്ശനെ കേന്ദ്രപ്പാ൪ട്ടി നോമിനേറ്റുചെയു്തതാണെന്നതുംപ്രസക്തമായി. ആക്കേന്ദ്രത്തീരുമാനംതെറ്റിപ്പോയി; സുധാകരനെത്തെരഞ്ഞെടുത്ത പ്രവ൪ത്തകരുടെതീരുമാനംതെറ്റിയുമില്ല.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തുപ്രവ൪ത്തിച്ചുകൊണു്ടു് ബീജേപ്പീയെസ്സഹായിക്കുന്ന പിണറായിവിജയനെപ്പോലെയുള്ള നേതാക്കളുടെയൊരുകൂട്ടമതിനകത്തുണു്ടെന്നതുപോലെ കോണു്ഗ്രസ്സിനകത്തുപ്രവ൪ത്തിച്ചുകൊണു്ടു് അവരുമായാലോചനകളു്നടത്തി കൂട്ടുകെട്ടിലേ൪പ്പെട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഭരണത്തിലിരുത്താ൯സ്സഹായിക്കുന്ന വീഡീസ്സതീസ്സനെപ്പോലെയൊരു നേതൃത്വത്തി൯റ്റെകൂട്ടം കോണു്ഗ്രസ്സിനകത്തുമുണു്ടു്. അവ൪സമ്മതിച്ചില്ലെങ്കിലും ജനങ്ങളു്ക്കതുബോധ്യമുണു്ടു്. രാഷ്ട്രീയത്തിലതിലത്ഭുതമൊന്നുമില്ല- അതുസ്വാഭാവികമാണു്, അവസരംകിട്ടിയാലാരുമാസ്സാഹചര്യം നി൪മ്മിച്ചെടുക്കും, പിണറായിവിജയനെപ്പോലെ അതി൯റ്റെഗുണഫലങ്ങളനുഭവിക്കുകയുംചെയ്യും. അതുകോണു്ഗ്രസ്സുനേതൃത്വം കണക്കിലെടുത്തില്ലെങ്കിലു് അവ൪ക്കല്ല അവ൪ക്കുവോട്ടുചെയു്തുവിശ്വസിക്കുന്ന ജനങ്ങളു്ക്കാണുകുഴപ്പം. അതുകൊണു്ടതിപ്പോളു് ജനങ്ങളുടെയൊരുപ്രശു്നമാണു്. അതുപരിഹരിക്കാനുള്ളവഴികളവ൪തേടും.
മതകോ൪പ്പറേറ്റുഫാസ്സിസ്സു്റ്റുചേരിയിലു് ഭാരതീയജനതാപ്പാ൪ട്ടിനിലയുറപ്പിക്കുകയും അവമൂന്നിനേയുംപിന്തുടരുന്നവരുടെസഹായത്തോടെ ഭരണമുറപ്പിക്കുകയും കേരളത്തിലെ അഴിമതിബന്ധിതമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമുതലു് മഹാരാഷ്ട്രയിലെ ശിവസേനക്കഷണങ്ങളു്വരെയുള്ളവരുടെ പിന്തുണയോടെയതു് നിലനി൪ത്തുകയുംചെയ്യുമ്പോളു് ഒരു ദേശീയജനാധിപത്യപ്പാ൪ട്ടിയായവശേഷിക്കുന്ന ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ ചേരിയിലു്ച്ചേരാ൯വരുന്നവരെ പ്രാഥമികമായൊരുസു്ക്രീനിംഗിനുശേഷം പാ൪ട്ടിയിലോ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഉള്ള അവരുടെപ്രതിപക്ഷമുന്നണിയിലോ സ്വീകരിക്കേണു്ടതു് രാഷ്ട്രീയപരമായി കോണു്ഗ്രസ്സി൯റ്റെയൊരുക൪ത്തവ്യമാണു്, ജനങ്ങളോടുള്ളയുത്തരവാദിത്വമാണു്. അതനുസരിച്ചാണു് കേയാ൪ ഗൗരി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപിള൪ന്നപ്പോളു്, ജേയെസ്സെസ്സെന്നൊരു പാ൪ട്ടിയുമായിവന്നപ്പോളു്, കേരളത്തിലെയവരുടെ ഐക്യജനാധിപത്യമുന്നണി ഒരുഘടകകക്ഷിയായിസ്സ്വീകരിച്ചതും റ്റീപ്പീ ചന്ദ്രശേഖര൯റ്റെ മാ൪കു്സ്സിസ്സു്റ്റുനേതാക്കളുടെകൈകൊണു്ടുള്ള വധത്തോടെ അയാളുടെപാ൪ട്ടിയായ ആറെംപീയെ അയാളുടെഭാര്യയായ കേക്കേ രമയുടെനേതൃത്വത്തിനുകീഴിലു്സ്സ്വീകരിച്ചതും.
പക്ഷേ അതിനേക്കാളു്ഗുരുതരമായരാഷ്ട്രീയസാഹചര്യങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരെയും വിശിഷ്യായതി൯റ്റെമുഖ്യമന്ത്രിയായ പിണറായിവിജയനെതിരെയും ഗുരുതരമായയഴിമതിയാരോപണങ്ങളുന്നയിച്ചുകൊണു്ടു്, അതിനേക്കാളു്ക്കൂടുതലു്രഹസ്യങ്ങളുംകൊണു്ടു്, അവരുടെയൊരെമ്മെല്ലേയായ പീവീ അ൯വ൪വന്നപ്പോളു് സ്വീകരിക്കാ൯ കേരളത്തിലെക്കോണു്ഗ്രസ്സും അവരുടെ ഐക്യജനാധിപത്യമുന്നണിയുംമടിച്ചു. മറ്റുരണു്ടുപേരിലു്നിന്നുംവ്യത്യസു്തമായി അ൯വറൊരുപഴയ കോണു്ഗ്രസ്സുകാരനായിരുന്നിട്ടുപോലും സ്വീകരിച്ചില്ല. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുവിധേയപ്പെട്ട വീഡീ സതീശ്ശനല്ല അന്നു് പ്രതിപക്ഷനേതാവായിരുന്നതുകൊണു്ടാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെരഹസ്യങ്ങളുമായിവന്ന രണു്ടുമുന്നുദാഹരണങ്ങളിലും അവ൪സ്വീകരിക്കപ്പെട്ടതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെരഹസ്യങ്ങളുമായിവന്ന അ൯വറിനെസ്സ്വീകരിക്കാ൯ കേരളത്തിലെ കോണു്ഗ്രസ്സുതയാറാവാതിരുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവായമുഖ്യമന്ത്രിയുടെ നി൪ദ്ദേശാനുസരണം അവരുടെഭരണംനിലനി൪ത്താ൯ കോണു്ഗ്രസ്സിനകത്തുപ്രവ൪ത്തിക്കുന്ന വീഡീ സതീശ്ശ൯ പ്രതിപക്ഷനേതാവായിരുന്നതുകൊണു്ടാണു്, കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റി൯റ്റെ സമ്മതത്തെമറികടന്നുള്ള സതീശ്ശ൯റ്റെയെതി൪പ്പുണു്ടായിരുന്നതുകൊണു്ടാണു്. അ൯വ൪ പിന്നീടു് കോണു്ഗ്രസ്സു്ഹൈക്കമാ൯ഡുവഴിശ്രമിച്ചു, അവരനുകൂലിച്ചു.
കോണു്ഗ്രസ്സി൯റ്റെ സംസ്ഥാനപ്രസിഡ൯റ്റും അതിനകത്തുനിന്നുള്ള കേരളത്തിലെ പ്രതിപക്ഷനേതാവുമൊക്കെ ആരായിരിക്കണമെന്നുതീരുമാനിക്കുന്നതു് അവ൪തന്നെയാണു്, അതവരുടെ ആഭ്യന്തരകാര്യംതന്നെയാണു്. പക്ഷേ കേരളത്തിലെ അഴിമതിമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെ നിലനി൪ത്തുന്നതു് അതിനകത്തുള്ളചിലരും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുംകൂടിയാണെന്നുകാണുമ്പോളു് അതുജനങ്ങളുടെകാര്യമാവുന്നു, കാരണം ആ അഴിമതിഗവണു്മെ൯റ്റുനിലനിലു്ക്കാ൯ ജനങ്ങളിഷ്ടപ്പെടുന്നില്ല.
Written on 12 December 2024 and first published on: 14 December 2024
No comments:
Post a Comment