Sunday, 8 December 2024

1747. കൊലപാതകികളു്ക്കും കൊടുംക്രിമിനലുകളു്ക്കും പാ൪ട്ടിസെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും പദവിനലു്കി സംരക്ഷണമൊരുക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി! ജനങ്ങളിലീസ്സംശയം മൂ൪ദ്ധന്യത്തിലെത്തിയതു് പത്തനംതിട്ടയിലുള്ളൊരു ഏഡീയെം കണ്ണൂരിലെക്ക്വാ൪ട്ടേഴു്സ്സിലു് മരിച്ചനിലയിലു്ക്കാണപ്പെട്ടതോടെ!!

1747

കൊലപാതകികളു്ക്കും കൊടുംക്രിമിനലുകളു്ക്കും പാ൪ട്ടിസെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും പദവിനലു്കി സംരക്ഷണമൊരുക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി! ജനങ്ങളിലീസ്സംശയം മൂ൪ദ്ധന്യത്തിലെത്തിയതു് പത്തനംതിട്ടയിലുള്ളൊരു ഏഡീയെം കണ്ണൂരിലെക്ക്വാ൪ട്ടേഴു്സ്സിലു് മരിച്ചനിലയിലു്ക്കാണപ്പെട്ടതോടെ!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


കൊലപാതകികളു്ക്കും കൊടുംക്രിമിനലുകളു്ക്കും പാ൪ട്ടിസെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയുംപദവിനലു്കി സംരക്ഷണമൊരുക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി! എംവീ ഗോവിന്ദനും പിണറായിവിജയനും ഈസ്ഥാനങ്ങളിലു്വന്നതോടെയാണു് ജനങ്ങളിലീസ്സംശയം ബലപ്പെട്ടതു്. അതിനുമുമ്പിങ്ങനെയൊരുസന്ദേഹമുണു്ടായിരുന്നില്ല, പിണറായിവിജയ൯ പാ൪ട്ടിസെക്രട്ടറിയായിരുന്നകാലത്തു് റ്റീപ്പീ ചന്ദ്രശേഖര൯വധസമയത്തു് ചിലസംശയങ്ങളുണു്ടായിരുന്നെങ്കിലും. അതുമൂ൪ദ്ധന്യത്തിലെത്തിയതാകട്ടെ പത്തനംതിട്ടയിലുള്ളൊരു ഏഡീയെം താ൯വിട്ടുപോയ കണ്ണൂരിലെ ക്വാ൪ട്ടേഴു്സ്സിലു് തിരിച്ചെത്തിക്കപ്പെട്ടു് മരിച്ചനിലയിലു്ക്കാണപ്പെട്ടതോടെയും.

അതൊരാത്മഹത്യയാണെന്നുവരുത്താ൯ പാ൪ട്ടിയുടെജില്ലാസെക്രട്ടറി, പാ൪ട്ടിനിയന്ത്രണത്തിലുള്ള കണ്ണൂരിലെയൊരാശുപത്രി, നിയമവിരുദ്ധമായിപ്പോസ്സു്റ്റുമോ൪ട്ടംനടത്തിയ അവിടത്തെയൊരുഡോകു്ട൪, സംസ്ഥാനപ്പോലീസ്സു്മ്മേധാവി, അദ്ദേഹത്തി൯റ്റെകീഴിലുള്ളൊരു പ്രത്യേകയന്വേഷണസംഘം, അവിടത്തെപ്പോലീസ്സു്, പാ൪ട്ടിപ്പത്രവും ടെലിവിഷ൯ചാനലും എന്നിവയിലൂടെ ഇവ൪രണു്ടുപേരും കഠിനമായിശ്ശ്രമിച്ചു, സമയത്തുതന്നെ ഉണ൪ന്നുപ്രവ൪ത്തിച്ചു- പാ൪ട്ടിസെക്രട്ടറിത൯റ്റെ പരസ്യപ്പ്രസു്താവനകളിലൂടെയും മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയെന്നനിലയിലു് അതൊരുകൊലപാതകമെന്നുതെളിയിക്കാ൯ ഉണു്ടാകുമായിരുന്നയന്വേഷണങ്ങളെ അതൊരാത്മഹത്യയാണെന്നുസ്ഥാപിക്കാ൯ വഴിതിരിച്ചുവിട്ടുകൊണു്ടു് അതിലു്കകേസ്സെടുത്ത ഹൈക്കോടതിയിലു് ത൯റ്റെയുദ്യോഗസ്ഥ൯മാരിലൂടെകൊടുത്ത പോലീസ്സുറിപ്പോ൪ട്ടിലൂടെയും. ഇതിലു് സീബീയ്യൈയ്യന്വേഷണംവേണമെന്ന പരേത൯റ്റെകുടുംബത്തി൯റ്റെയാവശ്യം പാ൪ട്ടിസെക്രട്ടറിയെന്നനിലയിലു് എംവീ ഗോവിന്ദനും ആഭ്യന്തര-മുഖ്യമന്ത്രിയെന്നനിലയിലു് പിണറായിവിജയനും തള്ളിക്കളയുകയുംചെയു്തു, അതീപ്പോലീസ്സുറിപ്പോ൪ട്ടിലൂടെ രേഖാമൂലംതന്നെ ഹൈക്കോടതിയെയറിയിക്കുകയുംചെയു്തു. തങ്ങളുടെകീഴിലുള്ള സംസ്ഥാനപ്പോലീസ്സി൯റ്റെയന്വേഷണം കുറ്റമറ്റരീതിയിലാണുനടക്കുന്നതെന്നു് ഹൈക്കോടതിയിലും മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തി൯റ്റെമുന്നിലുമവ൪ വാദിക്കുകയുചെയു്തു.

തങ്ങളു്ക്കുലഭ്യമായ അതുവരെയുള്ളതെളിവുകളിലൂടെയും യുക്തിസ്സഹമായയനുമാനങ്ങളിലൂടെയും കൊലപാതകമാണെന്നു് പരേത൯റ്റെകുടുംബംതന്നെയാരോപിക്കുന്ന ഒരുമരണത്തിലു് പിന്നെയങ്ങോട്ടന്വേഷണംനടത്തുന്നതു് ഭാരിച്ചൊരുജോലിയാണു്, അതങ്ങേയറ്റമുത്തരവാദിത്വംനിറഞ്ഞ ക്ലേശകരമായൊരുപ്രവൃത്തിയാണു്. അതിലു്നിന്നൊഴിയാനേ ആരുംശ്രമിക്കൂ- അന്വേഷണം തങ്ങളിലു്ത്തന്നെനിലനി൪ത്തി ആരിലെങ്കിലുമന്വേഷണമെത്താതിരിക്കേണു്ടജോലി, അല്ലെങ്കിലു് ആരെയെങ്കിലുംരക്ഷിച്ചെടുക്കേണു്ടജോലി, ഭരണാധികാരികളിലാരെങ്കിലും തങ്ങളെയേലു്പ്പിച്ചിട്ടില്ലെങ്കിലു്, അല്ലെങ്കിലു് ഭരണാധികാരികളു്ക്കുതന്നെസ്വയം രക്ഷപ്പെടാനല്ലെങ്കിലു്! ഇവിടെയാജോലി സീബീയ്യേയ്യേറ്റെടുത്തുചെയ്യട്ടെ, ഇപ്പോളു്ത്തന്നെജോലിഭാരംകൂടിയാളെണ്ണംകുറഞ്ഞ പോലീസ്സിനെയാജോലിയിലു്നിന്നു് വിടുതലു്ചെയ്യട്ടെ, എന്നേ ഏതുസംസ്ഥാനഭരണാധികാരിയും പോലീസ്സും ആഗ്രഹിക്കുകയുള്ളൂ. പക്ഷേ ഇവിടെ സീബീയ്യൈയ്യെയാജോലിയേലു്പ്പിക്കരുതെന്നും സംസ്ഥാനപ്പൊലീസ്സുതന്നെയാജോലി ചെയ്യണമെന്നുമാണു് പാ൪ട്ടിസെക്രട്ടറി എംവീ ഗോവിന്ദനും ആഭ്യന്തര-മുഖ്യമന്ത്രി പിണറായിവിജയനുമാവശ്യപ്പെട്ടതു്, നി൪ബ്ബന്ധംപിടിച്ചതു്. അതെന്തിനു്!

ഇവരുടെകീഴിലുള്ള സംസ്ഥാനപ്പൊലീസ്സന്വേഷിക്കുന്നൊരുകേസ്സു് സീബീയ്യൈയു്ക്കുവിടുന്നതും അവരന്വേഷിക്കുന്നതും ഇവ൪ക്കുമിവരുടെപോലീസ്സിനും ഇവരുടെഭരണത്തിനും കുറച്ചിലാണെന്നുള്ളൊരുകാര്യം ഇവിടെപ്പ്രസക്തമല്ല, അതാണിവരുടെഭയത്തിനുകാരണമെന്നാരും വിശ്വസിക്കുന്നുമില്ല, കാരണം ഇവരുടെഭരണമുണു്ടായശേഷം 2016മുതലു് ഇവരുടെപോലീസ്സന്വേഷിച്ചസകലകേസ്സിലും കോടതികളിലെത്തിയപരാതികളിലൂടെയും സീബീയ്യൈയ്യന്വേഷണമാവശ്യപ്പെടുകളിലൂടെയും ആക്കുറച്ചിലുണു്ടായിക്കഴിഞ്ഞു, അതൊരുപടിപോലുമിനിക്കൂടുതലു്പോകാനുമില്ല.

പഴയബോംബേപ്പോലീസ്സുപോലെ കുറ്റാനേഷണത്തിനും നിഷു്പ്പക്ഷതയു്ക്കുംപ്രസിദ്ധമായ ഒരുപോലീസ്സുഫോഴു്സ്സാണു് ഇവരുടെഭരണത്തിനുകീഴിലു് സംസ്ഥാനത്തുണു്ടായിരുന്നതെങ്കിലു് ഇവരുടെപോലീസ്സിലു്നിന്നുമൊരന്വേഷണം കോടതികളു് സീബിയ്യൈയ്യടക്കമുള്ള മറ്റൊരുപോലീസ്സിനും കൈമാറരുതെന്നയിവരുടെയാവശ്യം മനസ്സിലാക്കാമായിരുന്നു, പക്ഷേ ഇവരുടെഭരണത്തിനുകീഴിലു് ഒരുനിഷു്പ്പക്ഷതയുമില്ലെന്നും ഇവരുടെകൊലപാതകങ്ങളും ഗൂഢാലോചനകളുംപോലും സ്വയംനടത്തിക്കൊടുക്കുകയാണെന്നും പലകേസ്സുകളിലൂടെയും ഇ൯ഡൃമുഴുവ൯തെളിഞ്ഞ ആപ്പോലീസ്സുഫോഴു്സ്സിലു്ത്തന്നെ അന്വേഷണങ്ങളു്നിലനി൪ത്തണമെന്നയിവരുടെയാവശ്യം നേരത്തേപറഞ്ഞതുപോലെ കൊലപാതകികളുടെയും കൊടുംക്രിമിനലുകളുടെയും ആവശ്യംമാത്രമാണു്. അതൊരു ഗവണു്മെ൯റ്റുനിലപാടാക്കേണു്ടതില്ല, അതങ്ങനെയാക്കുന്നതു് കോടതികളു്ക്കല്ലെങ്കിലും ജനങ്ങളു്ക്കു് അംഗീകരിക്കാനാവുകയുമില്ല. സംസ്ഥാനത്തെ എഫൈയ്യാറുകളു്നോക്കിയോ സ്വയമുണു്ടാക്കിയോ സംസ്ഥാനത്തുകേസ്സെടുത്തന്വേഷിക്കാനുള്ള സീബീയ്യൈയ്യുടെയധികാരം ഇവ൪പി൯വലിച്ചതെന്തിനായിരുന്നു?

പാ൪ലമെ൯റ്റുപാസ്സാക്കിയ ഒരുപ്രത്യേകനിയമമനുസരിച്ചു് ഇ൯ഡൃ൯സംസ്ഥാനങ്ങളിലു് കേസ്സെടുത്തന്വേഷിക്കുന്നതിനു് ഡിഫാളു്ട്ടധികാരമുള്ള ഒരു കേന്ദ്ര സ്വതന്ത്രയന്വേഷണയേജ൯സ്സിയാണു് ഡലു്ഹി ജൂറിസ്സു്ഡിക്ഷനായിപ്പ്രവ൪ത്തിക്കുന്ന സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯. സീബീയ്യൈ ഇവ൪പറയുന്നതുപോലെ കേന്ദ്രഗവണു്മെ൯റ്റിനു് രാഷ്ട്രീയയെതിരാളികളെവേട്ടയാടുന്നതിനും പ്രതികാരംതീ൪ക്കുന്നതിനുമുള്ള ഒരേജ൯സ്സിയാണെങ്കിലു്, ചട്ടുകമാണെങ്കിലു്, മറ്റൊരുപാ൪ട്ടിയായ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സതിനെനേരിട്ടതു് കോടതിയിലല്ലേ, അവരുടെനേതാവും മു൯ കേന്ദ്രയാഭ്യന്തരമന്ത്രിയും ധനകാര്യമന്ത്രിയുമൊക്കെയായിരുന്ന പി. ചിദംബരത്തെസ്സംരക്ഷിച്ചതു് സുപ്രീംകോടതിലു്പ്പോയി നിയമംപറഞ്ഞായിരുന്നില്ലേ? അതെന്തുകൊണു്ടു് പിണറായിവിജയ൯റ്റെയും എംവീ ഗോവിന്ദ൯റ്റെയുംകീഴിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചെയു്തില്ല? അവരിന്നു് സമ്പന്നതയിലു് ഇ൯ഡൃയിലു് ബീജേപ്പീയു്ക്കുതൊട്ടുതാഴെ ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സി൯റ്റെയുംമുകളിലല്ലേ?

സംസ്ഥാനത്തുകേസ്സെടുക്കാനുള്ള സീബീയ്യൈയ്യുടെയധികാരം നിയന്ത്രിക്കുകയോ ഇല്ലാതാക്കുകയോചെയ്യണമെന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയോ പൊതുവെ കമ്മ്യുണിസ്സു്റ്റുപാ൪ട്ടികളുടെയോ നയവുംനിലപാടുമാണെങ്കിലു് അവരുടെമുഖ്യമന്ത്രിമാരായി ഇതിനുമുമ്പുകേരളംഭരിച്ച ഈയെമ്മെസ്സു് നമ്പൂതിരിപ്പാടു്, സി. അച്ച്യുതമേനോ൯, പീക്കേ വാസുദേവ൯നായ൪, ഈകെ നായനാ൪, വീയെസ്സു് അച്ച്യുതാനന്ദ൯ എന്നിവരുടെയൊന്നുംഗവണു്മെ൯റ്റുകളതുചെയു്തില്ലല്ലോ! പക്ഷേ എംവീ ഗോവിന്ദ൯റ്റെയും പിണറായിവിജയ൯റ്റെയുംഗവണു്മെ൯റ്റു് അധികാരത്തിലു്വന്നയുട൯തന്നെ നിയമസഭവിളിച്ചുചേ൪ത്തു് ബില്ലവതരിപ്പിച്ചു് ആ അധികാരമെടുത്തുകളഞ്ഞുകൊണു്ടു് നിയമംപാസ്സാക്കി- അവരുടെയഴിമതിയന്വേഷിച്ചു് ശിക്ഷിക്കാനുള്ള ലോകായുക്തയുടെ സംസ്ഥാനത്തുള്ളയധികാരമെടുത്തുകളഞ്ഞുകൊണു്ടു് ഈപ്പരമനാണംകെട്ടവ൯മാ൪ അതേനിയമസഭവിളിച്ചുകൂട്ടി നിയമംപാസ്സാക്കിയതുപോലെ. നേരത്തേ തുടക്കത്തിലു്പ്പറഞ്ഞപോലെ വ൯കൊലപാതകികളും കൊടുംക്രിമിനലുകളുമല്ല, അടുത്ത ഓരോഅഞു്ചുവ൪ഷവും കൊല്ലേണു്ടയാളുകളുടെ ലിസ്സു്റ്റുംതയാറാക്കിയിരിക്കുകയല്ല എങ്കിലു്, ഇവരെന്തിനതുചെയു്തു?

Written and first published on: 08 December 2024









No comments:

Post a Comment