Wednesday, 4 December 2024

1745. ഈവീയെമ്മുകളിലു് വോട്ടെടുപ്പുകഴിഞ്ഞു് റിസ്സളു്ട്ടുംപ്രഖ്യാപിച്ചശേഷം ഒരുചെറിയപ്രദേശത്തെജനങ്ങളു് ഒത്തുചേ൪ന്നു് അതി൯റ്റെസത്യസന്ധത പരീക്ഷിക്കുന്നതിനുവേണു്ടി സ്വന്തംചെലവിലു് ബാലറ്റുപേപ്പറച്ചടിപ്പിച്ചു് മുഴുവനാളുകളെയും ഒന്നുകൂടിവിളിച്ചുകൂട്ടി വോട്ടെടുപ്പുനടത്തി റിസ്സളു്ട്ടുംപ്രഖ്യാപിച്ചു് നേരത്തേ വോട്ടിംഗു്മെഷീനുകളു് ചതിച്ചതാണോയെന്നു് പരീക്ഷിച്ചാലെന്തുചെയ്യും?

1745

ഈവീയെമ്മുകളിലു് വോട്ടെടുപ്പുകഴിഞ്ഞു് റിസ്സളു്ട്ടുംപ്രഖ്യാപിച്ചശേഷം ഒരുചെറിയപ്രദേശത്തെജനങ്ങളു് ഒത്തുചേ൪ന്നു് അതി൯റ്റെസത്യസന്ധത പരീക്ഷിക്കുന്നതിനുവേണു്ടി സ്വന്തംചെലവിലു് ബാലറ്റുപേപ്പറച്ചടിപ്പിച്ചു് മുഴുവനാളുകളെയും ഒന്നുകൂടിവിളിച്ചുകൂട്ടി വോട്ടെടുപ്പുനടത്തി റിസ്സളു്ട്ടുംപ്രഖ്യാപിച്ചു് നേരത്തേ വോട്ടിംഗു്മെഷീനുകളു് ചതിച്ചതാണോയെന്നു് പരീക്ഷിച്ചാലെന്തുചെയ്യും?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Manny Becerra. Graphics: Adobe SP.

ഈവീയെമ്മുകളിലു് വോട്ടെടുപ്പുകഴിഞ്ഞു് റിസ്സളു്ട്ടുംപ്രഖ്യാപിച്ചശേഷം ഒരുചെറിയപ്രദേശത്തെജനങ്ങളു് ഒത്തുചേ൪ന്നു് അവരുടെസംശയനിവാരണത്തിനായി അതി൯റ്റെസത്യസന്ധതപരീക്ഷിക്കുന്നതിനുവേണു്ടി സ്വന്തംചെലവിലു് ബാലറ്റുപേപ്പറച്ചടിപ്പിച്ചു് മുഴുവനാളുകളെയും ഒന്നുകൂടിവിളിച്ചുകൂട്ടി വോട്ടെടുപ്പുനടത്തി റിസ്സളു്ട്ടുംപ്രഖ്യാപിച്ചു് നേരത്തേ വോട്ടിംഗു്മെഷീ൯ ചതിച്ചതാണോയെന്നു് പരീക്ഷിച്ചാലെന്തുചെയ്യും? സംശയനിവാരണത്തിനായി ശാസു്ത്രീയപരീക്ഷണങ്ങളു്നടത്തുന്നതല്ലേ ഇരുണു്ടമദ്ധ്യകാലയന്ധകാരയുഗങ്ങളു്ക്കുശേഷം ലോകമംഗീകരിച്ചരീതി? അതെങ്ങനെയൊരുരാജ്യത്തെ നിയമങ്ങളു്ക്കെതിരാവും? അങ്ങനെയൊരുനിയമമുണു്ടോ, രാജ്യമുണു്ടോ, ഭരണവ്യവസ്ഥിതിയുണു്ടോ?

ഒരുഗവണു്മെ൯റ്റിനെമാറ്റാ൯വേണു്ടി ജനങ്ങളു്വോട്ടുചെയു്താലു് ആഗവണു്മെ൯റ്റുമാറുന്നില്ലെന്ന ഇ൯ഡൃയിലെ 2014നുശേഷമുള്ള ജനാധിപത്യത്തിനപകടകരമായസ്ഥിതിയു്ക്കൊരു മാറ്റംവരുത്താ൯കഴിയുമോ എന്നൊരുപരീക്ഷണം മഹാരാഷ്ട്രയിലൊരുഗ്രാമത്തിലു്നടന്നു. റീ-ഇലക്ഷ൯, റീ-പോളിംഗു് എന്നൊക്കെ സാങ്കേതികമായറിയപ്പെടുന്നതാണവ൪ ആവശ്യപ്പെട്ടതു്, പക്ഷേയതു് ബാലറ്റുപേപ്പറിലു്നടത്തണമെന്നുമാത്രം! നിയമവിരുദ്ധമെന്നുപറഞ്ഞു് ഭരണാധികാരികളിതുതടഞ്ഞു. രാജ്യത്തു് ബാലറ്റുപേപ്പറുപയോഗിക്കുന്നതിപ്പോളു് നിയമവിരുദ്ധമാണെങ്കിലു് പ്രധാനമന്ത്രിയെത്തെരഞ്ഞെടുക്കാ൯പോലും പാ൪ലമെ൯റ്റിലതെങ്ങനെയുപയോഗിക്കുന്നെന്നു് വിശദീകരിക്കാ൯ ഇലക്ഷ൯കമ്മീഷനുംകഴിയുന്നില്ല. ഈ ഗ്രാമത്തിലെയാളുകളു്നടത്താ൯ശ്രമിച്ചതു് അസ്സംബ്ലിയിലക്ഷനുമായിരുന്നില്ല, കാരണമതു് നിയമപരമായി നേരത്തേതന്നെനടന്നുകഴിഞ്ഞിരുന്നു.

നേരത്തേനടന്ന ഔദ്യോഗികതെരഞ്ഞെടുപ്പുഫലപ്പ്രഖ്യാപനത്തിലു് അതൊരിക്കലുമിടപെടില്ലെന്നതുകൊണു്ടു് ഒരുസാമൂഹ്യപരീക്ഷണമെന്നനിലയിലു് സാധാരണഗതിയിലൊരുജനാധിപത്യരാജ്യത്തു് അതിനൊരുതടസ്സവുമുണു്ടാകേണു്ടതില്ലാത്തതാണു്. പക്ഷേ ലളിതവും മൗലികവുമായയീപ്പരീക്ഷണത്തിലൂടെ ഇലകു്ട്രോണിക്കു്വോട്ടിംഗു്മെഷീനുകളുടെകള്ളം ഉട൯പിടിക്കപ്പെടുമെന്നുള്ളതുകൊണു്ടും അതിലൂടെതെരഞ്ഞെടുത്തു് അധികാരമേലു്പ്പിച്ചുവെച്ചിരിക്കുന്നവ ഡ്യൂപ്ലിക്കേറ്റുഗവണു്മെ൯റ്റുകളാണെന്നു് പുറത്തുവരുമെന്നതുകൊണു്ടും കോപാകുലരായി, കോമാളികളായി, ഇ൯ഡ്യനധികാരികളുടനുണ൪ന്നു, ആ മോക്കു് ജനാധിപത്യപരീക്ഷണംനടക്കാതിരിക്കാ൯ ആയിരക്കണക്കിനുപോലീസ്സിനെയിറക്കി തടഞ്ഞു, ഇലകു്ട്രോണിക്കു്വോട്ടിംഗു്മെഷീനുകളുടെമേലു് അപഖ്യാതിപരത്തുന്നുവെന്നുപറഞ്ഞു് ഇരുന്നൂറിലേറെയാളുകളു്ക്കുമേലു് പോലീസ്സു് കേസ്സെടുത്തു. കേട്ടാലു്ത്തോന്നുമാസ്സാധനത്തിനു് ഇ൯ഡൃയിലോ ലോകത്തോ ഇപ്പോളെന്തോ ഖ്യാതിയുണു്ടെന്നു്! അങ്ങനെ ഇ൯ഡൃയിലെ ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളുടെയും അവയെ ബീജേപ്പീയു്ക്കധികാരത്തിലിരിക്കാ൯വേണു്ടി ജനങ്ങളുടെയെതി൪പ്പു് സുപ്രീംകോടതിയിലൂടെമറികടന്നുനിലനി൪ത്തുന്ന ഇലക്ഷ൯കമ്മീഷനടക്കമുള്ള ഭരണഘടനാസ്ഥാപനങ്ങളുടെയും കുറേക്കാലമായിനിലവിലുള്ള വലിയൊരുകള്ളത്തരംപൊളിഞ്ഞു. ഒറ്റയൊരുഗ്രാമത്തിലുള്ളയാളുകളു്വിചാരിച്ചപ്പോളു് ലോകത്തിനുമുഴുവ൯ചിരിയുണ൪ത്തിക്കൊണു്ടു് സമഞു്ജസമായി അതുനടന്നു.

മഹാരാഷ്ട്രയിലു് 2024 ഡിസംബ൪ മൂന്നാംതീയതി മലു്ഷ്രിയാസ്സു് അസ്സംബ്ലി നിയമസഭാമണ്ഡലത്തിലെ സോളാപ്പൂരിലെ മ൪ക്കഡു് വാഡിയെന്ന ഗ്രാമത്തിലാണിതുനടന്നതു്. ബാനറുയ൪ത്തിയാണവ൪ ജനങ്ങളെയീത്തീയതിയറിയിച്ചതു്. 2024 നവമ്പ൪ 20നു് ആമണ്ഡലത്തിലു്നടന്ന നിയമസഭാത്തെരഞ്ഞെടുപ്പി൯റ്റെ അനന്തഫലമായിരുന്നിതു്. നി൪ദ്ദിഷ്ടവോട്ടെടുപ്പുപറഞ്ഞിരുന്ന ഡിസംബ൪ 3അടക്കം ഡിസംമ്പ൪ 2മുതലു് ഡിസംമ്പ൪ 5വരെ നാലുദിവസം ആപ്പ്രദേശത്തു് നിയമസമാധാനവാഴു്ച്ചയും ക്രമസമാധാനവുംതകരുമെന്നുപറഞ്ഞു് നിരോധനാജ്ഞപ്രഖ്യാപിച്ചുകൊണു്ടാണു് അധികാരികളീപ്പരീക്ഷണം തലു്ക്കാലം ഒഴിവാക്കിയതു്. മു൯വ൪ഷത്തേക്കാളു് വോട്ടുകുറഞ്ഞുപോയതുകൊണു്ടു് പ്രദേശത്തെ ബീജേപ്പീക്കാ൪തന്നെയാണു് ഈപ്പരീക്ഷണംനടത്തിയതെന്നതു് ജനാധിപത്യവാദികളു്ക്കും ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവരണമെന്നാഗ്രഹിക്കുന്നവ൪ക്കും ഒരുപ്രോത്സാഹനംതന്നെയാണു്. വെറുംരണു്ടായിരംമാത്രംവരുന്ന ഒരിടത്തെയീജനങ്ങളുടെ അപ്പ്രതീക്ഷിതമായയീനീക്കത്തിലൂടെയാണു് ഇ൯ഡൃയിലെബീജേപ്പീയുടെയും അതിനെനിലനി൪ത്തുന്നസ്ഥാപനങ്ങളുടെയും വോട്ടിംഗു്മെഷീനുകളുടെകള്ളം ഭരണമേധാവികളിലു്നിന്നുള്ള യാഥാ൪ത്ഥ്യബോധവും ജനാധിപത്യബോധവുമില്ലാത്തൊരുനടപടിയിലൂടെ പുറത്തുവന്നതു്. അവരാ മോക്കു് പോളിംഗുനടത്തിയിരുന്നെങ്കിലു് ജനാധിപത്യത്തിനു് എന്തായിരുന്നുകുഴപ്പം? അതുജനാധിപത്യത്തിനു്, ജനാധിപത്യചിന്തകളു്ക്കു്, ജനാധിപത്യരീതികളു്ക്കു്, കരുത്തുപകരുകയെല്ലേയുള്ളൂ? ജനങ്ങളുടെ ഒരുടെസ്സു്റ്റിനെനേരിടാ൯കഴിയാത്ത ഒരുപകരണം എന്തുപകരണം, ഒരുഭരണം എന്തുഭരണം?

വലിയ സാങ്കേതികവിദ്യകളൊക്കെയടക്കംപറഞ്ഞു് ഇ൯ഡൃ൯നാഷനലു്ക്കോണു്ഗ്രസ്സിനെയടക്കം പറ്റിച്ചുകൊണു്ടിരുന്ന ഇലക്ഷ൯കമ്മീഷനും സഹായസ്ഥാപനങ്ങളും നിഷു്ക്കളങ്കരായ ഈ ഒരുസംഘംഗ്രാമീണരുടെകൈയ്യിലു് തക൪ന്നുവീണു. ഇ൯ഡൃയിലെ ബീജേപ്പീയുടെയും ഇലകു്ട്രോണിക്കു്വോട്ടിംഗു്മെഷീനുകളുടെയും മുന്നോട്ടുപോക്കിലു് അപ്പ്രതീക്ഷിതമായൊരാഘാതമാണിതേലു്പ്പിച്ചതു്. ഇതാവ൪ത്തിക്കും.

ഇ൯ഡൃ൯നാഷനലു്ക്കോണു്ഗ്രസ്സാകെയിനി ഒരുസമരമേനടത്താനുള്ളൂവെന്നും അതു് ബാലറ്റുപേപ്പ൪തിരികെയാവശ്യപ്പെട്ടുകൊണു്ടു് ഇലകു്ട്രോണിക്കു്വോട്ടിംഗു്മെഷീനുകളു്ക്കെതിരെയുള്ള സമരമാണെന്നും വളരെക്കാലമായിവിമ൪ശ്ശനമുണു്ടു്. ഈസ്സമരമേറ്റെടുക്കാത്തതു് വോട്ടിംഗു്മെഷീനുകളു് നിലനി൪ത്തുന്നതിനുവേണു്ടി നിശ്ചിതശതമാനംസീറ്റുകളു്പങ്കുവെച്ചുകൊണു്ടു് അവരുടെ ബീജേപ്പീയുമായുള്ള ഒത്തുതീ൪പ്പാണെന്നും വിമ൪ശ്ശനമുണു്ടു്. ഈവിമ൪ശ്ശനശക്തിയിലു് മറ്റൊരുവഴിയുമില്ലാതെ വോട്ടിംഗു്മെഷീനുകളു്ക്കെതിരായസമരം കോണു്ഗ്രസ്സുനടത്താ൯പോകുന്നുവെന്നു് വളരെദു൪ബ്ബലമായഭാഷയിലു് വളരെയവ്യക്തമായി അതി൯റ്റെപ്രസിഡ൯റ്റു് ഖാ൪ഗ്ഗേപറഞ്ഞു. എന്നിട്ടും വോട്ടിംഗു്മെഷീനുകളു്ക്കെതിരായസമരമെന്നാണവ൪ പറയുന്നതു്- ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവരണമെന്നല്ല!

ഇലകു്ട്രോണിക്കു്വോട്ടിംഗു്മെഷീനുകളുടെ സത്യസന്ധതയെന്നൊന്നുണു്ടെങ്കിലു് അതും അതിനുണു്ടെന്നവ൪ മുഷു്ക്കോടെയവകാശപ്പെടുന്ന സുതാര്യതയും തെളിയിക്കാ൯ അപൂ൪വ്വമായിക്കിട്ടിയൊരു സുവ൪ണ്ണാവസരം ഇലക്ഷ൯കമ്മീഷനും ബീജേപ്പീയും കളഞ്ഞുകുളിച്ചുവെന്നാണു് ഇതിനെ നിഷു്പ്പക്ഷമതികളു്വിലയിരുത്തുന്നതു്. പക്ഷേ അവരുടെയന്ത്രങ്ങളിലു് അവരെന്താണുചെയു്തുവെച്ചിരിക്കുന്നതെന്നു് അവ൪ക്കല്ലേയറിയൂ! കൃത്രിമംകാണിച്ചിട്ടില്ലെങ്കിലു് പോലീസ്സിനെയും സബ്ബു് ഡിവിഷണലു് മജിസ്സു്ട്രേട്ടുമാരെയുമൊക്കെയിറക്കി ജനങ്ങളുടെയൊരുലളിതജനാധിപത്യസംരംഭം, വെറുമൊരുപരീക്ഷണം, തടയുന്നതും ഭയപ്പെടുന്നതുമെന്തിനു്? അപ്പോളീലളിതമായപരീക്ഷണം, ഔദ്യോഗികപോളിംഗുകഴിഞ്ഞാലുള്ളയീ ജനങ്ങളുടെമോക്കു്പ്പോളിംഗു്, രാജ്യംമുഴുവ൯പടരുമെന്നതാണുഭയം.

Written and first published on: 04 December 2024



 




No comments:

Post a Comment