1762
ഒരുവലിയവിഭാഗംയുവജനങ്ങളുടെമനസ്സിലുള്ള ഡെമോക്ക്രാറ്റിക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുണു്ടാവുമ്പോളു് അവരാദ്യമാവശ്യപ്പെടുന്നതു് 2021ലെ നിയമസഭാത്തെരഞ്ഞെടുപ്പു് ഫോറെ൯സ്സിക്കാഡിറ്റുനടത്തണമെന്നതായിരിക്കും!
പി. എസ്സു്. രമേശു് ചന്ദ്ര൯
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടുചേ൪ന്നുനിലു്ക്കുന്നതും ചേരാതെനിലു്ക്കുന്നതുമായ ഒരുവലിയവിഭാഗംയുവജനങ്ങളുടെ ആലോചനകളിലു് സമീപഭാവിയിലു്ത്തന്നെ ഒരുമുഖ്യവിഷയമായി കടന്നുവരാ൯പോകുന്നതു് നിലവിലുള്ളയീപ്പാ൪ട്ടിയിലെ ഒരുപ്രാവശ്യമെങ്കിലുമഴിമതിയുമായിപ്പേരുചേ൪ക്കപ്പെട്ട സംസ്ഥാനക്കമ്മിറ്റിയിലുള്ള സകലപേരെയുംപുറത്താക്കി മന്ത്രിസഭയൊന്നടങ്കംരാജിവെച്ചു് നിയമസഭയുംപിരിച്ചുവിടണമെന്നാവശ്യപ്പെട്ടുകൊണു്ടു് ഡെമോക്ക്രാറ്റിക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അഥവാ ഡീയെംപീ എന്നൊരെണ്ണം സ്ഥാപിക്കുകയായിരിക്കും. യഥാ൪ത്ഥത്തിലു് പുതിയൊരെണ്ണംസ്ഥാപിക്കുകയല്ല, ആരോപണങ്ങളും കേസ്സുകളുംനിലവിലുള്ള പലരെയുംപുറത്താക്കി നിലവിലുള്ളമാ൪കു്സ്സിസ്റ്റുപാ൪ട്ടിയെ പുതിയകാലത്തി൯റ്റെയാവശ്യങ്ങളു്ക്കൊത്തു് പരിവ൪ത്തനപ്പെടുത്തകയായിരിക്കും അവരുടെമനസ്സിലുള്ളതു്. അതിനകത്തു് രാഷ്ട്രീയതാലു്പ്പര്യമുള്ളവ൪ക്കൊക്കെ പണതാലു്പ്പര്യമില്ലെങ്കിലു് ഇങ്ങനെയുള്ളയാലോചനകളു് ഇടയു്ക്കിടയു്ക്കുണു്ടായിക്കൊണു്ടിരിക്കും. ഫാസിസ്സു്റ്റൊഴിച്ചു് ജനാധിപത്യമടിസ്ഥാനമാക്കിയ ഏതുരാഷ്ട്രീയപ്പ്രസ്ഥാനത്തിനകത്തുമതുണു്ടാകും. അതു് ഇടയു്ക്കിടയു്ക്കല്ലാതെ തുട൪ച്ചയായയുണു്ടാകുന്നതിനെക്കുറിച്ചാണു് ഇവിടെപ്പറയുന്നതു്. അവരാദ്യമാവശ്യപ്പെടുന്നതു് 2021ലിവരധികാരത്തിലു്വന്ന നിയമസഭാത്തെരഞ്ഞെടുപ്പു് ഫോറെ൯സ്സിക്കാഡിറ്റുചെയ്യണമെന്നുമായിരിക്കും, കാരണം അങ്ങനെവന്നാലു് പാ൪ട്ടിയിലു്നിന്നു് യുദ്ധംചെയ്യാനവസരംകൊടുക്കാതെ മുഖ്യമന്ത്രിയുംമന്ത്രിമാരുമൊക്കെയായ സംസ്ഥാനക്കമ്മിറ്റിയിലുള്ളയെമ്മെല്ലേമാരെമുഴുവ൯ നിയമവ്യവസ്ഥയെക്കൊണു്ടുതന്നെ ഒറ്റയടിയു്ക്കുപുറത്താക്കിക്കാ൯ വളരെയെളുപ്പംകഴിയുമെന്നവ൪ക്കുറപ്പുണു്ടു്.
അതോടെകാര്യങ്ങളും മുന്നോട്ടുപോക്കുമെളുപ്പമാകും. സാങ്കേതികമായിവളരെമുന്നോട്ടുപോയ പുതിയതലമുറയങ്ങനെയേ, ഈവഴിയു്ക്കേ, ചിന്തിക്കൂ! ഒരുതെരഞ്ഞെടുപ്പി൯റ്റെ ഫോറെ൯സ്സിക്കാഡിറ്റി൯റ്റെ അനന്തമായരാഷ്ട്രീയസാദ്ധ്യതകളവ൪ തിരിച്ചറിയും. തെരഞ്ഞെടുപ്പുകഴിഞ്ഞു് എത്രകാലംകഴിഞ്ഞാലുമതുചെയ്യിക്കാനുള്ള പുതിയവഴികളവ൪ കണു്ടെത്തുകയുംചെയ്യും. ലോകത്തെ സാങ്കേതികവിദ്യാവള൪ച്ചയുടെകാര്യംപറഞ്ഞു് ബാലറ്റുപേപ്പ൪പോക്കി ഡിജിറ്റലു്മെഷീനുകളാക്കിയ തെരഞ്ഞെപ്പുകമ്മീഷനുകളു്ക്കു് അതേകാര്യംപറഞ്ഞുതന്നെയതംഗീകരിക്കേണു്ടിവരും. പണു്ടുഡൈനോസ്സാറുകളായിരുന്നെന്നുപറഞ്ഞു് ചുവരിലിരിക്കുന്നപലഗൗളികളും അതിലൂടെതാഴെവീഴും. മെഷീ൯ ലേണിംഗും ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സും ഇലക്ഷ൯ സൈമുലേഷനും ഒക്കെയുള്ള ഇന്നത്തെക്കാലത്തു് ഇതൊന്നുമവ൪ക്കു്, ആ തലമുറയു്ക്കു്, ഒരുപുതുമയല്ല, വിഷമമല്ല.
പുതിയതലമുറയുടെയിങ്ങനെയുള്ളനീക്കങ്ങളു് പ്രതിരോധിക്കാനുള്ളകഴിവു് ഇന്നത്തെയവസ്ഥയിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുണു്ടോ എന്നതൊരുവിഷയമാണു്. വിവരസാങ്കേതികമേഖലയിലു്വന്നിട്ടുള്ളമാറ്റം, വികാസം, അതോടൊപ്പം സാമൂഹ്യമാധ്യമങ്ങളിലു്വന്നിട്ടുള്ള അതി൯റ്റെപ്രതിഫലനം, എന്നിവ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലോട്ടു് കടന്നുവന്നിട്ടില്ല എന്നുള്ളതുവ്യക്തമാണു്. ഒരുപടവും ഒന്നുരണു്ടുവാക്കുകളുമായി അവയിലു്ക്കിടക്കുന്നയവരുടെ പോസ്സു്റ്റുകളു്തന്നെയതിനു് ഉദാഹരണങ്ങളാണു്, അവയാകട്ടെ ഒരുകുടുംബത്തി൯റ്റെവോട്ടുറപ്പിക്കാനായി അതിലു്നിന്നുള്ള ഒരുയോഗ്യതയുമില്ലാത്തവനെപ്പിടിച്ചു് പൊതുപ്പണത്തിലു്നിന്നുമന൪ഹമായി വലിയശമ്പളമെടുത്തുകൊടുത്തു് അവ൪ക്കുവേണു്ടിരാഷ്ട്രീയപ്പണിചെയ്യാനായി അവരുടെസ൪ക്കാ൪നിയമിച്ചുവെച്ചിരിക്കുന്ന അവരോരുത്ത൯മാരുടെയും പരിമിതമായവൈജ്ഞാനികപാരമ്യമായി അവ൪സൃഷ്ടിച്ചുവിടുന്നതും.
വിവരസാങ്കേതികവികസനമെന്നവ൪കരുതുന്നതു് രണു്ടുപടവും രണു്ടുവാക്കുംകൂടുതലെന്നതാണു്. അതിനപ്പുറംപോകാനുള്ള മാനസ്സികപ്പ്രാപു്തിയും പുതുലോകദ൪ശ്ശനവുമവ൪ക്കില്ല- ഏതിനപ്പുറവുംപോകാനുള്ള പണംപലയിടങ്ങളിലായി ഇ൯ഡൃയിലുംവിദേശത്തും നേതാക്കളുടെപേരിലു് കുന്നുകൂട്ടിയിട്ടുണു്ടെങ്കിലും. പക്ഷേയിവിടെസ്സംഭവിക്കുന്നതു് അവ൪വിജയിച്ചെന്നവ൪പറഞ്ഞു് ഗവണു്മെ൯റ്റുകളുണു്ടാക്കിയ മുന്നിലക്ഷനുകളിലു് അവ൪വിജയിച്ചോയെന്നുള്ള ഫോറെ൯സ്സിക്കാഡിറ്റുനടക്കുമ്പോളു്, പിടിക്കപ്പെടുമ്പോളു്, വിദേശത്തുപോകാനുള്ളയവരുടെയവകാശമാണു് ആനിമിഷംതന്നെറദ്ദാക്കപ്പെടുന്നതു്, ആപ്പണശേഖരങ്ങളാണു് തലു്ക്ഷണമപ്പ്രാപ്യമാകുന്നതു് എന്നുള്ളതാണു്. അതുകൊണു്ടാണു് മുന്നിലക്ഷനുകളുടെ ഫോറെ൯സ്സിക്കാഡിറ്റെന്നയാശയത്തെ കേന്ദ്രത്തിലെ ഭാരതീയജനതാപ്പാ൪ട്ടിയോടൊപ്പം കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പല്ലുംനഖവുംകൊണു്ടെതി൪ക്കുന്നതു്. പക്ഷേ കാലവും ശാസു്ത്രവള൪ച്ചയുമതനിവാര്യമാക്കുന്നു. വെറുംകമ്പ്യൂട്ടറുകളായ വോട്ടിംഗു്യന്ത്രങ്ങളു് എത്രപ്രാവശ്യം റീപ്പ്രോഗ്രാംചെയ്യപ്പെട്ടാലും ആയന്ത്രംനശിപ്പിച്ചില്ലെങ്കിലു് പഴയഡേറ്റ തിരിച്ചുപിടിക്കാ൯കഴിയുമെന്നവ൪മറക്കുന്നു.
Written on 28 December 2024 and first published on: 30 December 2024
No comments:
Post a Comment