Thursday, 19 December 2024

1755. വല്യകാറിലു്പ്പോണോ, കുഞ്ഞിക്കാറുപോരേയെന്നു് വിജയരാഘവ൯ മുഖ്യമന്ത്രിപിണറായിവിജയനോടല്ലേ ചോദിക്കേണു്ടതു്- അതും മുപ്പത്തിരണു്ടുവല്യകാറുകളുമായി സഞു്ചരിക്കുന്നസഖാവിനോടു്?

1755

വല്യകാറിലു്പ്പോണോ, കുഞ്ഞിക്കാറുപോരേയെന്നു് വിജയരാഘവ൯ മുഖ്യമന്ത്രിപിണറായിവിജയനോടല്ലേ ചോദിക്കേണു്ടതു്- അതും മുപ്പത്തിരണു്ടുവല്യകാറുകളുമായി സഞു്ചരിക്കുന്നസഖാവിനോടു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


‘വല്യകാറിലു്പ്പോണോ, കുഞ്ഞിക്കാറുപോരേ’യെന്നു് വിജയരാഘവ൯ മുഖ്യമന്ത്രിപിണറായിവിജയനോടല്ലേ ചോദിക്കേണു്ടതു്, അതും മുപ്പത്തിരണു്ടുവല്യകാറുകളുമായി സഞു്ചരിക്കുന്നസഖാവിനോടു്? പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റി, കേന്ദ്രക്കമ്മിറ്റി, പോളിറ്റു്ബ്യൂറോ എന്നിങ്ങനെ രണു്ടുപേരുമംഗമായയെവിടെയും വിജയരാഘവനതുചോദിക്കാമായിരുന്നല്ലോ! ഒരുചെറിയപുതിയ മാരുതി എണ്ണൂറു് എന്നൊരുകാറുകിട്ടിയാലു് അതു് ഭരണംതൊട്ടുതിന്നാ൯കിട്ടിയ, പാ൪ട്ടിയുടെനിയോഗമനുസരിച്ചു് മന്ത്രിമാരും എമ്മെല്ലേമാരും മുഖ്യമന്ത്രിമാരുമൊക്കെയായിമാറിയ, ദരിദ്രസഖാക്കളു് അഭിമാനത്തോടെകൊണു്ടുനടന്നിരുന്ന കാലത്തിലു്നിന്നാണു് ഏറ്റവുംവിലക്കൂടിയമുപ്പത്തിരണു്ടുകാറുകളും നൂറുകണക്കിനുപോലീസ്സുകാരുടെയകമ്പടികളുമായി മുഖ്യമന്ത്രിമാരായയതേദരിദ്രസഖാക്കളു് നാട്ടിലു്പ്പാഞ്ഞുനടക്കുന്ന ഇന്നത്തെക്കാലത്തേയു്ക്കെത്തിയതു്. എന്നിട്ടു് അവരുടെഭൗതികജീവിതത്തിലും കുടുംബത്തിലുമല്ലാതെ പാ൪ട്ടിയുടെയോ സഖാക്കളുടെയോ നേതൃത്വത്തി൯റ്റെയോ ഭരണത്തി൯റ്റെയോ ഗുണനിലവാരത്തിലു് എന്തെങ്കിലുംമാറ്റമുണു്ടായോ? ഒരുപൊതുവേദിയിലോ പാ൪ട്ടിവേദിയിലോ തടിച്ചുകൂടിയിരുന്നു് വിജയരാഘവ൯റ്റെയാച്ചോദ്യംകേളു്ക്കുമ്പോളു് ഇതിനുമറുപടിപറഞ്ഞിട്ടുപോടായെന്നുപറയുന്ന ആക്കാലത്തുനിന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നുപറയുന്ന ആ ആളു്ക്കൂട്ടം ഈക്കാലത്തെത്തിയതു്.

2024 ഡിസംബ൪ 18നു് പാ൪ട്ടിയുടെ കുന്നംകുളം ഏരിയാസമ്മേളനത്തിലാണു് വിജയരാഘവനിതുപറഞ്ഞതു്. ‘ഇവരെല്ലാം ഈ കാറിലു്പ്പോണോ, നടന്നുപോയാലു്പ്പോരേ, പണു്ടൊക്കെനമ്മളു് നടന്നല്ലേപോയതു്, ഇത്രകാറുവേണോ, ഇത്രവലിയകാറുവേണോ, ഒരുകുഞ്ഞിക്കാറിലു്പ്പോയാലു്പ്പോരേ’, എന്നൊക്കെയാണുചോദിച്ചതു്. ഇതൊക്കെ പാ൪ട്ടിയുടെമുഖ്യമന്ത്രി പിണറായിവിജയനോടും പാ൪ട്ടിയുടെമന്ത്രിമാരോടും പാ൪ട്ടിയുടെയെമ്മെല്ലേമാരോടും പാ൪ട്ടിയുടെസംസ്ഥാനസെക്രട്ടറിയോടുമല്ലേ ചോദിക്കേണു്ടിയിരുന്നതു്? അവരല്ലേയങ്ങനെയുള്ള വലിയകാറുകളിലു്പ്പോകുന്നതു്, അയാളു്പറഞ്ഞതുപോലെ ഓരോകാറിലും മറ്റുള്ളവരെക്കയറ്റാതെ ഓരോരുത്ത൪മാത്രമിരുന്നുപോകുന്നതു്? ഭരണത്തി൯റ്റെപേരിലു് ഗവണു്മെ൯റ്റിലു്നിന്നും ഡ്രൈവറുംപെട്രോളുംകാറുമടക്കം ഓസ്സിനുകിട്ടുന്നതുകൊണു്ടല്ലേ നാണംകെട്ടവ൯മാ൪ അങ്ങനെപോകുന്നതു്?

തിരുവനന്തപുരത്തു് വഞു്ചിയൂരിലു് റോഡുകുഴിച്ചു് ഗതാഗതംതടഞ്ഞു് സു്റ്റേജുകെട്ടി വളപ്പുതിരിച്ചു് സംസ്ഥാനസെക്രട്ടറിയടക്കമുള്ള നേതാക്ക൯മാ൪നിരന്നിരുന്നു് പാ൪ട്ടിയുടെ ഏര്യാസമ്മേളനംനടത്തിയതിലു് കേസ്സെടുക്കാ൯ പോലീസ്സിനോടു് കേരളാഹൈക്കോടതിയാവശ്യപ്പെട്ടതിലു് കുപിതനായാണു് കേസ്സെടുത്ത ഹൈക്കോടതിജഡു്ജിയെസ്സൂചിപ്പിച്ചുകൊണു്ടു് പാ൪ട്ടിയുടെസെ൯ട്രലു്ക്കമ്മിറ്റിമെമ്പറും പോളിറ്റു്ബ്യൂറോമെമ്പറുമായ വീയെസ്സു് വിജയരാഘവനീ പ്രകോപനപ്പ്രസംഗംനടത്തിയതു്. ആക്കേസ്സെടുത്ത ഹൈക്കോടതിജഡു്ജിസഞു്ചരിക്കുന്നതാണയാളു്കണു്ടതു്- അയാളുടെ മുഖ്യമന്ത്രിസഞു്ചരിക്കുന്നതുകണു്ടില്ല! ഏരിയാസ്സമ്മേളനംനടത്തുന്നതിനുവേണു്ടി പണംപിരിച്ചശേഷം ആഡിറ്റോറിയങ്ങളിലു്നടത്തിപ്പണംകളയാതെ ആപ്പണംപോക്കറ്റിലു്ക്കേറ്റുന്നതിനുവേണു്ടിയാണു് റോഡുകുഴിച്ചുസു്റ്റേജുകെട്ടി സമ്മേളനംനടത്തിയതെന്നതവശേഷിക്കുന്നു.

ബോധപൂ൪വ്വം റോഡിലു്ഗതാഗതതടസ്സമുണു്ടാക്കുന്നതും വാഹനയാത്രക്കാ൪ക്കു് മു൯വശംകാണാനാവാതെ റോഡിലു് മറവുസൃഷ്ടിച്ചുവെച്ചിരിക്കുന്നതുമായ ബോ൪ഡുകളും ബാനറുകളും കൊടികളുംമുതലു് ഫുട്ടു്പ്പാത്തുകളും റോഡുകവലകളുംകൈയ്യേറിയുള്ള യോഗങ്ങളു്വരെ നിരോധിച്ചുകൊണു്ടു് അവയിലു് അതിഗൗരവത്തോടെയുള്ള നടപടികളെടുക്കുമെന്നുള്ള ഹൈക്കോടതിവിധിയുള്ളതു് അറിയാത്തവരില്ല. ഈഗവണു്മെ൯റ്റുതന്നെയതിലു് പലപോലീസ്സു്സ്സു്റ്റേഷനുകളിലും പലരാഷ്ട്രീയപ്പാ൪ട്ടികളുടെയും അതിലു്പ്പങ്കെടുത്തനേതാക്കളുടെയുംമേലു് പലകേസ്സുമെടുത്തിട്ടുള്ളതാണു്. ഇതറിഞ്ഞുകൊണു്ടുതന്നെ റോഡുകുഴിച്ചുവളപ്പുതിരിച്ചുസു്റ്റേജുകെട്ടി അതിലു്നേതാക്കളെക്ഷണിച്ചുവരുത്തിയിരുത്തി അവരുടെമേലൊറ്റയടിയു്ക്കുകേസ്സെടുപ്പിക്കാനുള്ള നേതൃത്വത്തോടുപകയുള്ളപ്രവ൪ത്തകരുടെയും പ്രാദേശ്ശികനേതാക്കളുടെയും നീക്കമായാണുപാ൪ട്ടിനേതൃത്വമിതുകാണുന്നതു്- 2024ലിലവരുടെ സംസ്ഥാനത്തുടനീളമുള്ള പാ൪ട്ടിസമ്മേളനങ്ങളിലു്പ്പലതുംനടന്നപോലെ.

നിയമമറിഞ്ഞുകൊണു്ടുതന്നെ എമ്മെല്ലേമാരുംമറ്റുമായ നേതാക്ക൯മാരാവേദിയിലു്ച്ചെന്നിരുന്നതും, കോടതിസമുച്ചയത്തിനെതി൪വശത്തു് വഞു്ചിയൂ൪പ്പോലീസ്സു്സ്സു്റ്റേഷനോടുചേ൪ന്നുതന്നെ ഈസ്സു്റ്റേജുകെട്ടുമ്പോളൊരുനടപടിയുമെടുക്കാതെ കണു്ടുകൊണു്ടിരുന്നു് കോടതിക്കേസ്സുവന്നപ്പോളു്മാത്രംകേസ്സെടുത്ത പോലീസ്സി൯റ്റെനടപടിയും, അതുവിശദീകരിച്ചുള്ള ഡീജീപ്പീയുടെറിപ്പോ൪ട്ടും, കോ൪ട്ടലക്ഷൃത്തി൯റ്റെപരിധിയിലേവരുന്നുള്ളൂ.

ഈ വഞു്ചിയൂരിലെ കോ൪പ്പറേഷ൯വാ൪ഡിനെപ്പ്രതിനിധീകരിക്കുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണു്. ആപ്പ്രതിനിധിയുടെ അച്ഛനുമമ്മയും പാ൪ട്ടിനേതാക്കളും ഭാരവാഹികളുമാണു്. പാ൪ട്ടിയാണു് കേരളാഗവണു്മെ൯റ്റും കേരളാ കുടിവെള്ളയതോറിറ്റിയുംഭരിക്കുന്നതു്. ഈവാ൪ഡിലെജനങ്ങളു്ക്കു് കുറേക്കാലമായി അതോറിറ്റിജലംനലു്കുന്നില്ല. ഈ റോഡിലു്സ്സു്റ്റേജുകെട്ടി സമ്മേളനംനടത്തിയകാലത്തുതന്നെ ഈക്കൗണു്സ്സിലറുടെനേതൃത്വത്തിലു് ഈവാ൪ഡിലുള്ളജനങ്ങളു് കുടിവെള്ളത്തിനുവേണു്ടി പ്രകടനംനടത്തിസ്സമരത്തിലാണു്. മറ്റൊരുപാ൪ട്ടിസമ്മേളനവേദിയിലു് വിജയരാഘവനീപ്പ്രസംഗംനടത്തുമ്പോളും, അന്നുപോലും, അവ൪പ്രകടനസമരത്തിലായിരുന്നു. (പ്രകടനംമാത്രമേയുള്ളൂ)! എന്തിനാണീപ്പാ൪ട്ടിയും ഈസ്സമ്മേളനങ്ങളും?

ഒരുപ്രദേശത്തെജനങ്ങളു്ക്കു് തങ്ങളു്തെരഞ്ഞെടുത്തയൊരുഗവണു്മെ൯റ്റും തങ്ങളു്വള൪ത്തിയയൊരുപാ൪ട്ടിയും ദീ൪ഘകാലം കുടിവെള്ളംകൊടുക്കാതിരിക്കുന്നതു് മറ്റേതിനേയുംകാളു് കൊടുംപകയുണു്ടാക്കുന്നൊരുകൃത്യമാണു്. തങ്ങളുടെയഭ്യ൪ത്ഥനകളു് തൃണവലു്ക്കരിച്ചുമവഗണിച്ചും ആപ്പ്രദേശത്തെരാഷ്ട്രീയപ്പ്രമുഖ൯മാ൪ക്കു് വെള്ളമെത്തിക്കുന്നതുകൂടിക്കാണുമ്പോളു് പകയിരട്ടിക്കും. പകയിരട്ടിച്ചില്ലെങ്കിലവ൪ കേരളത്തിലെയാളുകളല്ല, പ്രത്യേകിച്ചുംതിരുവിതാംകൂറിലേതു്. തിരുവനന്തപുരംനഗരത്തിലെ വഞു്ചിയൂരിലതാണുനടന്നതു്. പാ൪ട്ടിസെക്രട്ടറിഗോവിന്ദനും ഭരണമെന്നുംപറഞ്ഞു് തിരുവനന്തപുരത്തുവന്നുകുടിയേറിക്കിടക്കുന്ന കണ്ണൂരുകാരും ജനിച്ചപ്പോളു്മുതലേ അധികാരവുമായിസ്സഹവസിച്ചിട്ടുള്ളവരല്ല. പക്ഷേയതല്ല തിരുവനന്തപുരം. അധികാരത്തി൯റ്റെ, ഗവണു്മെ൯റ്റി൯റ്റെ, എവിടെമ൪മ്മംനോക്കിക്കൊടുത്താലു് എവിടെയാരുവീഴുമെന്നവ൪ക്കറിയാം. അതാണവ൪ചെയു്തതും. കേരളത്തിലെപ്പലഭാഗത്തും 2024ലെപ്പാ൪ട്ടിസമ്മേളനങ്ങളു്നടക്കുമ്പോളു് നേതൃത്വത്തെപ്പ്രതിക്കൂട്ടിലാക്കുകയും കുറ്റവാളികളാക്കുകയുംചെയ്യുന്ന പലതുംപ്രവ൪ത്തക൪ ബ്രാഞു്ചും ലോക്കലും ഏരിയായുംപോലുള്ള പലസമ്മേളനങ്ങളിലുംചെയു്തു. പക്ഷേ സ്വന്തമെമ്മെല്ലേയും മേയ൪മാരും പാ൪ട്ടിസെക്രട്ടറിയുമൊക്കെയടങ്ങുന്ന സകലനേതാക്കളെയുമൊരുക്കേസ്സിലു്ക്കുറ്റവാളികളായി ഒരുമിച്ചുപിടികൂടി ഹൈക്കോടതിയുടെമുന്നിലെത്തിക്കുന്ന ഒരുപണികൊടുത്തതു് പാ൪ട്ടിയിലു് വഞു്ചിയൂരിലെയീസ്സമ്മേളനത്തിലു് ഈപ്പാ൪ട്ടിപ്പ്രവ൪ത്തക൪മാത്രമാണു്. അതാണുതിരുവനന്തപുരം!

ഒരുപാ൪ട്ടിയെന്നുള്ളനിലയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ കേരളത്തിലു്പ്പ്രതിനിധീകരിക്കുന്ന രാഷ്ട്രീയനേതൃത്വത്തെമുഴുവ൯ ഒറ്റയടിയു്ക്കു് ഒരുമിച്ചുപിടികൂടി ഒരുകേസ്സിലു്പ്പ്രതികളാക്കി തെളിവുസഹിതം ഹൈക്കോടതിയുടെമുന്നിലെത്തിക്കാ൯ പ്രാദേശ്ശികപ്പ്രവ൪ത്തക൪ക്കുകഴിഞ്ഞു; സ്വന്തംപാ൪ട്ടിയുടെസമ്മേളനംനടത്തിയതിനു് സ്വന്തംപാ൪ട്ടിയുടെപ്രവ൪ത്തകരെപ്പ്രതിയാക്കി സ്വന്തംപോലീസ്സിനെക്കൊണു്ടുകേസ്സെടുപ്പിക്കാ൯ അതേരാഷ്ട്രീയനേതൃത്വം നി൪ബ്ബന്ധിതമാവുകയുംചെയു്തു. ഇനിയെത്രവ൪ഷംകിടന്നടിക്കാനുള്ളതാണീക്കേസ്സുകളു്! അതി൯റ്റെരാഷ്ട്രീയപ്പ്രത്യാഘാതങ്ങളുമലമ്പൊലികളും കേരളരാഷ്ട്രീയത്തിലിനിയെത്രവ൪ഷംകാണും!! ആപ്പാ൪ട്ടിയിനിയുമധികാരത്തിലു്വന്നില്ലെങ്കിലു് ഇനിയിതിതെങ്ങനെയൊത്തുതീ൪പ്പിലെത്തിക്കും, ആരുമായൊത്തുതീ൪പ്പിലെത്തിക്കും?

Written and first published on 19 December 2024







 

 

 

No comments:

Post a Comment