Sunday, 15 December 2024

1752. ഇടതുഭരണംവേണമെന്നുപറയുന്നവ൪ പൗരാവകാശങ്ങളിലൊരു നിയന്ത്രണംവേണമെന്നും അവ സു്റ്റേറ്റുപിടിച്ചെടുക്കണമെന്നും ആവശ്യപ്പെടുന്നവരല്ലേ?

1752

ഇടതുഭരണംവേണമെന്നുപറയുന്നവ൪ പൗരാവകാശങ്ങളിലൊരു നിയന്ത്രണംവേണമെന്നും അവ സു്റ്റേറ്റുപിടിച്ചെടുക്കണമെന്നും ആവശ്യപ്പെടുന്നവരല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇടതുംവലതുമെന്നുപറയുമ്പോളു് ജനങ്ങളെനിയന്ത്രിക്കുന്ന, അല്ലെങ്കിലവ൪ക്കുവേണു്ടിഭരിക്കുന്ന ഗവണു്മെ൯റ്റിനെസ്സംബന്ധിച്ചാണെങ്കിലു്, പൗരാവകാശങ്ങളേറ്റവുംകൂടുതലു് പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നതും നിയന്ത്രിക്കപ്പെട്ടിരിക്കുന്നതും ഗവണു്മെ൯റ്റിനുപരമാധികാരവും ഒര൪ത്ഥത്തിലു്പ്പ്രായോഗികമായി സ൪വ്വാധീശത്വവുംനലു്കുന്നതുമാണു് ഇടതുപക്ഷമെന്നുപറയുന്നവകകളു് ഭരണത്തിലു്വന്നിട്ടുള്ളരാജ്യങ്ങളിലെല്ലാം കണു്ടിട്ടുള്ളതെന്നതു്, ഒരുനിരീക്ഷണമെന്നനിലയിലു് ശരിയല്ലെന്നുതോന്നാം, എന്നാലു് അതാണുശരി. വലതുപക്ഷഗവണു്മെ൯റ്റുകളിലാണു് പൗരാവകാശങ്ങളു് ഏറ്റവുംകൂടുതലു്മാനിക്കപ്പെടുന്നതും ജനങ്ങളു് ഗവണു്മെ൯റ്റി൯റ്റെയല്ല ഗവണു്മെ൯റ്റു് ജനങ്ങളുടെനിയന്ത്രണങ്ങളു്ക്കു് ഏറ്റവുംകൂടുതലു്വിധേയമായിരിക്കുന്നതും. അമേരിക്കപോലുള്ളരാജ്യങ്ങളും പഴയസോവിയറ്റുയൂണിയനുംതന്നെ ഉദാഹരണങ്ങളായെടുത്തുനോക്കൂ! ഇടതുപക്ഷഭരണംവേണമെന്നാവശ്യപ്പെടുന്നവ൪ പൗരാവകാശങ്ങളിലൊരു നിയന്ത്രണംവേണമെന്നാവശ്യപ്പെടുന്നവരാണു്. ഇതൊരുവിരോധാഭാസമാണു്: അവ സു്റ്റേറ്റുപിടിച്ചെടുക്കണമെന്നാണവരാവശ്യപ്പെടുന്നതു്.

എങ്കിലും ഇടതി൯റ്റെസ്വഭാവപ്രത്യേകതകളെന്നുകരുതപ്പെടുന്ന സാമൂഹ്യസുരക്ഷിതത്വംനലു്കുന്ന സൗജന്യയാസ്സു്പ്പത്രിസേവനം, സൗജന്യസാ൪വ്വത്രികവിദ്യാഭ്യാസം, നിയന്ത്രിതവിലയു്ക്കുറേഷ൯നിരക്കിലു് ഭക്ഷൃവിഭവങ്ങളു്, തൊഴിലില്ലായു്മാവേതനം, കനത്തവ്യവസായങ്ങളുടെമേലു് പാരിസ്ഥിതികാഘാതനിയന്ത്രണം എന്നിവവലതുളു്ക്കൊണു്ടാലു് അതാണുകൂടുതലു്ഭേദമെന്നുതോന്നും. ലോകത്തു് പലവലതുകളുമിപ്പോളങ്ങനെചെയ്യുന്നുണു്ടു്, അതുവഴി തങ്ങളുടെരാജ്യങ്ങളിലു് സു്റ്റേറ്റി൯റ്റെപരമാധികാരത്തിലും അടിച്ചമ൪ത്തലിലുമൂന്നിയ ഇടതി൯റ്റെപ്രസക്തിനഷ്ടപ്പെടുത്തുന്നുണു്ടു്.

ജനങ്ങളു്നികുതിയായടയു്ക്കുന്ന വമ്പിച്ചമൂലധനംകൈയ്യിയിലുള്ളവരായതുകൊണു്ടു് തൊഴിലു്മേഖലകളെവികസിപ്പിച്ചും ഉള്ളതുസംരക്ഷിച്ചുനിലനി൪ത്തിയും എല്ലാവ൪ക്കുംതൊഴിലുനലു്കാ൯ ഗവണു്മെ൯റ്റിനുകഴിയുമെന്നുള്ളതുകൊണു്ടും അതുഗവണു്മെ൯റ്റി൯റ്റെബാധ്യതയായതുകൊണു്ടും എല്ലാവ൪ക്കുംതൊഴിലുകിട്ടിയില്ലെങ്കിലു് അതുകിട്ടുന്നതുവരെ കിട്ടിയവരൊഴിച്ചുബാക്കിയുള്ളവ൪ക്കു് അവരെത്തൊഴിലു്സ്സജ്ജരായിനിലനി൪ത്താ൯ തൊഴിലില്ലായു്മാവേതനംനലു്കണമെന്നുപറയുന്നതു് ന്യായമാണു്. ജനങ്ങളില്ലാതെ ഉലു്പ്പാദനംനടത്താ൯കഴിയില്ലെന്നതുകൊണു്ടും അതിനായവരെ ആരോഗ്യത്തോടെനിലനി൪ത്തണമെന്നതുകൊണു്ടും അസുഖംവരുമ്പോളവരെപ്പൂ൪വ്വസ്ഥിതിയിലാക്കാ൯ എല്ലാവ൪ക്കും സൗജന്യയാസ്സു്പ്പത്രിച്ചികിത്സനലു്കണമെന്നുപറയുന്നതും ന്യായമാണു്. വിദ്യാഭ്യാസമില്ലാതെയിന്നത്തെക്കാലത്തു് ഒരുതൊഴിലുംനടക്കുകയില്ലെന്നതുകൊണു്ടു് ഏവ൪ക്കും ബിരുദതലംവരെയെങ്കിലും സാ൪വ്വത്രികവുംസൗജന്യവുമായ വിദ്യാഭ്യാസംനലു്കണമെന്നുപറയുന്നതും ന്യായമാണു്. അതിനുവലതുമിടതുമൊന്നുമാകണമെന്നില്ല, ഒരുസു്റ്റേറ്റിലെ പൗര൯മാരായാലു്മതി. ഭരണാധിപ൯മാരുമിതുപോലെ പൗര൯മാ൪തന്നെയല്ലേ? ഈമൂന്നുകാഴു്ച്ചപ്പാടുകളും വീക്ഷണങ്ങളും നിലപാടുകളുമിന്നു് വലതോ ഇടതോ ആകട്ടെ, ഏതുസു്റ്റേറ്റുംസ്വീകരിക്കാ൯ബാധ്യസ്ഥമാണു്. അതിനുമൂന്നിനും സു്റ്റേറ്റുനലു്കുന്നചെലവു് പ്രത്യുലു്പ്പാദനപരമല്ലെന്നു് ഇതിലേതുപക്ഷവുംപറയുന്നതു് അപ്പ്രസക്തമാണു്, വാസു്തവവിരുദ്ധമാണു്. മനുഷ്യാദ്ധ്വാനമണിക്കൂറുകളിലെയും സാങ്കേതികവൈദഗു്ദ്ധ്യത്തിലെയും സമ്പൂ൪ണ്ണനഷ്ടമൊഴിവാക്കാനുള്ള ഭാഗികനഷ്ടമാണതു്. അവിടേയു്ക്കിന്നു് വലതിടതുവ്യത്യാസമില്ലാതെ പൊതുവേലോകമെത്തിയിട്ടുണു്ടു്. എങ്കിലും സമ്പൂ൪ണ്ണമായും ക്യാപ്പിറ്റലിസ്സു്റ്റായവ്യവസ്ഥിതികളിലു് ഈച്ചുമതലകളിലു്നിന്നൊഴിയാനായുള്ള സാമ്പത്തികറിപ്പോ൪ട്ടുകളു് സു്റ്റേറ്റുതയാറാക്കിവെച്ചിട്ടുണു്ടു്- ബീജേപ്പീയുടെഹിന്ദുഭരണത്തിനുകീഴിലു് കോ൪പ്പറേറ്റുതിയോക്രസിയിലേയു്ക്കുപോകുന്ന ഇ൯ഡൃയിലെപ്പോലെ.

രണു്ടോമൂന്നോതലമുറകഴിഞ്ഞുള്ള ഭാവിതലമുറയിലു് സകല൪ക്കുംസ്ഥിതിസമത്വമെന്ന സോഷ്യലിസമുണു്ടാവുന്നതിനുവേണു്ടി നിലവിലുള്ളതലമുറയു്ക്കു് അവരുടെപൗരാവകാശസ്സ്വാതന്ത്ര്യങ്ങളു് സു്റ്റേറ്റിനടിയറവുവെച്ചുകൂടെയെന്നചോദ്യം കമ്മ്യൂണിസത്തിലേക്കും സോഷ്യലിസത്തിലേക്കും ചരിക്കാനുദ്ദേശിക്കുന്ന ഇടതുപക്ഷചിന്താഗതിക്കാരുടെയിടയിലു് പതിനെട്ടാംനൂറ്റാണു്ടി൯റ്റെതുടക്കത്തിലു് റഷ്യയിലു് ഒകു്ടോബ൪വിപ്ലവംനടന്നകാലംമുതലു് വളരെക്കാലംനിലനിന്നു. പക്ഷേ മൂന്നുതലമുറകഴിഞ്ഞിട്ടും അവിടെയൊന്നുമുണു്ടായില്ല- നീണു്ടമൂന്നുതലമുറകളുടെകാലം ലോകത്തി൯റ്റെ പൊതുവികാസത്തി൯റ്റെകാലത്തിലു്നിന്നും പിന്നിലായിപ്പോയെന്നുമാത്രം! മൂന്നുതലമുറവേയു്സ്സു്റ്റായി!! അതുംകഴിഞ്ഞുമൂന്നുദശകംകൂടിക്കഴിഞ്ഞു് അതേദിശയിലു് കമ്മ്യൂണിസമുണു്ടാക്കിയചൈനയിലു് നൂറുവ൪ഷംകഴിഞ്ഞിട്ടും ക്യാപ്പിറ്റലിസമവസാനിച്ചില്ലെന്നല്ല, സ്ഥിതിസമത്വമുണു്ടായില്ലെന്നല്ല, കോടീശ്വര൯മാരുടെയും ദരിദ്ര൯മാരുടെയും യാചക൯മാരുടെയുമെണ്ണംകൂടി. ഇതിനൊക്കെപ്പകരമാജനതകളിലു് പൗരാവകാശവും സ്വാതന്ത്ര്യവും സ്വതന്ത്രചിന്തയും സു്റ്റേറ്റിനടിമപ്പെടുത്താതെ നിലനി൪ത്തിയിരുന്നെങ്കിലു്, ഇത്രയുമൂ൪ജ്ജസ്സ്വലമായൊരുജനത കൂട്ടസ്സാമൂഹ്യചിന്തയിലൂടെയുമതി൯റ്റെമനനത്തിലൂടെയും കമ്മ്യൂണിസത്തെയും സോഷ്യലിസത്തെയുമൊക്കെക്കാളു്സ്സ്വീകാര്യവും ശാന്തവുമായമറ്റു് ആശയപദ്ധതികളു് കണു്ടുപിടിക്കില്ലായിരുന്നോ എന്നുള്ളചോദ്യമവശേഷിക്കുന്നു.

…..

…..

…..

Written on 14 December 2024 and first published on: 15 December 2024

Also read:


1735. നമ്മളു്കുറേപ്പേരെ വലതുപക്ഷമെന്നുവിളിച്ചാലു് നമ്മളിടതുപക്ഷമാവുമോ? ഭരണത്തിനെയും പാ൪ട്ടിയെയും കള്ളക്കടത്തിലേയു്ക്കുനയിച്ച ഇവ൪ക്കെന്തു് കമ്മ്യൂണിസ്സു്റ്റുസംഘടനാരീതിയും നയവുമറിയാം?
https://sahyadrimalayalam.blogspot.com/2024/11/1735.html

 

 

 

 

 

No comments:

Post a Comment