Friday, 30 April 2021

620. ഡലു്ഹി തലസ്ഥാനനഗരനിയമം ഭേദഗതിചെയു്തു് ബീജേപ്പി ഭരണഘടനയട്ടിമറിച്ചു് സംസ്ഥാനഭരണംപിടിച്ചതുതന്നെയോ?

620

ഡലു്ഹി തലസ്ഥാനനഗരനിയമം ഭേദഗതിചെയു്തു് ബീജേപ്പി ഭരണഘടനയട്ടിമറിച്ചു് സംസ്ഥാനഭരണംപിടിച്ചതുതന്നെയോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Shaurya Singh. Graphics: Adobe SP.

1

രാജൃത്തു്, പ്രത്യേകിച്ചും ഡലു്ഹിയിലു്, കൊറോണാ കൊടുമ്പിരിക്കൊണു്ടുനിലു്ക്കുമ്പോളു് 2021 മാ൪ച്ചു് 22നു് കോണു്ഗ്രസ്സിലു്നിന്നും ആം ആദു്മി പാ൪ട്ടിയിലു്നിന്നുമുള്ള കനത്ത എതി൪പ്പിനിടെ ബീജേപ്പീയുടെയും സഖ്യകക്ഷികളുടെയും അംഗങ്ങളു് വോട്ടുചെയു്തു് ലോകു്സ്സഭയിലു് ഭേദഗതിബില്ലു് പാസ്സാക്കി. മാ൪ച്ചു 24നു് ശബ്ദവോട്ടൊടെ രാജ്യസഭയും അംഗീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തി൯റ്റെ ഉത്തരവോടെ ഏപ്രിലു് 27നു് ഭേദഗതി നിലവിലു്വന്നു. ജനങ്ങളാലു് തെരഞ്ഞെടുക്കപ്പെട്ട ഡലു്ഹി ഗവണു്മെ൯റ്റി൯റ്റെ അധികാരങ്ങളു് കുറച്ചു് കേന്ദ്രത്താലു് നിയമിക്കപ്പെടുന്ന ലെഫു്റ്റന൯റ്റു് ഗവ൪ണ്ണ൪ക്കു് നിസ്സീമമായ അധികാരങ്ങളു് നലു്കുന്നതാണു് ആക്ടു്.

2021ലെ ഈ ആക്ടുഭേദഗതിയോടുകൂടി നാലുകാര്യങ്ങളു് സംഭവിച്ചു: ഡലു്ഹിയിലെ ഗവണു്മെ൯റ്റു് എന്നുപറയുന്നതു് തെരഞ്ഞെടുക്കപ്പെട്ട ഗവണു്മെ൯റ്റല്ല, കേന്ദ്രമയക്കുന്ന ലെഫു്റ്റന൯റ്റു് ഗവ൪ണ്ണരായിത്തീ൪ന്നു, നിയമസഭയു്ക്കുണു്ടായിരുന്ന വിവേചനാധികാരം ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറിലേക്കും അതുവഴി കേന്ദ്രഗവണു്മെ൯റ്റുിലേക്കുംമാറി, ഏതു് എകു്സ്സികൃുട്ടീവു് തീരുമാനമെടുക്കുന്നതിനും നടപ്പാക്കുന്നതിനുംമുമ്പു് മന്ത്രിസഭ ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറുടെ അനുമതിവാങ്ങണം, ഇതിലു്നിന്നുവ്യത്യസു്തമായി ദൈനംദിനഭരണകാര്യങ്ങളു്ക്കു് തീരുമാനങ്ങളെടുക്കാളു് മന്ത്രിസഭയെ പ്രാപു്തമാക്കുന്ന നിയമങ്ങളൊന്നും ഡലു്ഹിനിയമസഭ നി൪മ്മിക്കാനുംപാടില്ല, അതോടൊപ്പം ഭരണതീരുമാനങ്ങളി൯മേലു് അന്വേഷണം നടത്താനുംപാടില്ല. ഡലു്ഹിയുടെ ഭരണം ജനാധിപത്യത്തെ അട്ടിമറിച്ചും ഭരണഘടനയെ അവഹേളിച്ചും ഭാരതീയജനതാപ്പാ൪ട്ടിയുടെ കേന്ദ്രഗവണു്മെ൯റ്റു് സമ്പൂ൪ണ്ണമായി പിടിച്ചെടുത്തു എന്നുപറഞ്ഞാലു്പ്പോരേ?

2

1963ലെ ഗവണു്മെ൯റ്റു് ഓഫു് യൂണിയ൯ ടെറിറ്ററീസ്സു് ആക്ടുപ്രകാരം അന്നുമുതലു് 1991വരെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ഒരു യൂണിയ൯ ടെറിട്ടറിമാത്രമായിരുന്ന ഡലു്ഹിക്കു് ഒരു നിയമസഭയും മുഖ്യമന്ത്രിയും സ്വയംഭരണവുമൊക്കെയുണു്ടാകുന്നതു് 1991ലെ ആ ആക്ടോടുകൂടിയാണു്. അതിനെ തികച്ചും ജനാധിപത്യപരമായ ഒരു നടപടിയെന്നു് വിശേഷിപ്പിക്കാതെതരമില്ല. ഡലു്ഹി ആരുഭരിക്കണമെന്നു് തീരുമാനിക്കാനുള്ള അധികാരം കേന്ദ്രഗവണു്മെ൯റ്റിലു്നിന്നെടുത്തുമാറ്റി സ്വയംനി൪ണ്ണയത്തിനും സ്വയംഭരണത്തിനുമുള്ള അധികാരങ്ങളു് ഡലു്ഹിയിലെ ജനങ്ങളു്ക്കുതന്നെ നലു്കിയ ആ നടപടികൈക്കൊണു്ട ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സിനെ അഭിനന്ദിക്കാതിരിക്കാനുംതരമില്ല. ഭാരതീയജനതാപ്പാ൪ട്ടിയെന്ന ഹിന്ദുഫാസ്സിസ്സു്റ്റുപാ൪ട്ടി 2021ലു് രാജ്യത്തെയും ഡലു്ഹിയിലെയും തീവ്രകൊറോണാവ്യാപനത്തി൯റ്റെമദ്ധ്യത്തിലു് അതു് ഭേദഗതിചെയു്തു് അധികാരംമുഴുവ൯ തിരിച്ചു് കേന്ദ്രപ്പ്രതിനിധിയിലാക്കിയതിലും അത്ഭുതമൊന്നുമില്ല, അവരിലു്നിന്നും അതുപോലുള്ള ജനാധിപത്യവിരുദ്ധനടപടികളല്ലാതെ മറ്റൊന്നും ജനങ്ങളു് പ്രതീക്ഷിക്കുന്നുമില്ല.

3

ക്രമസമാധാനം, ഭൂമി, പൊലീസ്സിംഗു് എന്നീ മൂന്നുകാര്യങ്ങളൊഴികെ എല്ലാക്കാര്യങ്ങളിലും നിയമംപാസ്സാക്കാ൯ ഡലു്ഹി ലെജിസ്ലേച്ചറിനും അവ നടപ്പിലാക്കാ൯ ഡലു്ഹി എകു്സ്സികൃുട്ടീവിനും അധികാരം നലു്കുന്നതായിരുന്നു 1991ലെ ഭേദഗതി. ആ മൂന്നുകാര്യങ്ങളിലു്മാത്രം ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറിലൂടെയുള്ള കേന്ദ്രനിയന്ത്രണം തുട൪ന്നു. 1963ലെ യൂണിയ൯ ടെറിട്ടറീസ്സു് ആക്ടുപ്രകാരം ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറും ഡലു്ഹി മന്ത്രിസഭയുംതമ്മിലു് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണു്ടായാലു് ലെഫു്റ്റന൯റ്റു് ഗവ൪ണ്ണ൪ അതു് പ്രസിഡ൯റ്റിനുവിടണമെന്നായിരുന്നു വ്യവസ്ഥ. ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറാകട്ടേ എപ്പോഴും മന്ത്രിസഭയുമായി അഭിപ്രായവ്യത്യാസം ഉണു്ടാക്കിക്കൊണു്ടുമിരുന്നു. ഒടുവിലു് ഈ വിഷയം സുപ്രീംകോടതിയുടെ ഭരണഘടനാബെഞു്ചിനുമുന്നിലു് കേസ്സായെത്തി. ഭരണഘടനാബെഞു്ചാകട്ടേ തെരഞ്ഞെടുക്കപ്പെട്ട ഗവണു്മെ൯റ്റിനു് ഓരോ തീരുമാനങ്ങളുമെടുക്കുന്നതിനു് ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറുടെ അനുമതിതേടേണു്ടകാര്യമില്ലെന്നും, ലെഫു്റ്റന൯റ്റു് ഗവ൪ണ്ണ൪ തെരഞ്ഞെടുക്കപ്പെട്ട ഗവണു്മെ൯റ്റി൯റ്റെയും മന്ത്രിസഭയുടെയും സഹായവും ഉപദേശവും സ്വീകരിക്കാ൯ ബാധ്യസ്ഥനാണെന്നും, സഹകരണാധിഷു്ഠിത ഫെഡറലിസത്തിനാണു് ഊന്നലെന്നും, എന്നാലു് തെരഞ്ഞെടുക്കപ്പെട്ട ഡലു്ഹി ഗവണു്മെ൯റ്റു് സകലതീരുമാനങ്ങളും ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറെ അറിയിക്കണമെന്നും, വിധിച്ചു. അതിനുശേഷം തീരുമാനങ്ങളൊന്നും ഇങ്ങനെ ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറെ അറിയിക്കാത്തിടത്തുനിന്നും ഇപ്പോഴത്തെ ഫ്രിക്ഷ൯ ആരംഭിച്ചു, അതു് ഇപ്പോളു് ആക്ടി൯റ്റെ ഭേദഗതിയിലേക്കുനയിച്ചു. എന്നാലു് തീരുമാനങ്ങളു് ഗവണു്മെ൯റ്റു് ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറെ നി൪ബ്ബന്ധമായും അറിയിക്കത്തക്കരീതിയിലു് വൃവസ്ഥചെയു്തു് ആക്ടു് ഭേദഗതിചെയ്യുന്നതിനുപകരം തീരുമാനങ്ങളു്ക്കു് ഗവണു്മെ൯റ്റു് മു൯കൂട്ടി ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറുടെ അനുമതി വാങ്ങണമെന്നില്ലയെന്ന ഭരണഘടനാബെഞു്ചി൯റ്റെ തീരുമാനംതന്നെ ബീജേപ്പീയും കേന്ദ്രഗവണു്മെ൯റ്റും അട്ടിമറിച്ചു് തെരഞ്ഞെടുക്കപ്പെട്ട ഗവണു്മെ൯റ്റി൯റ്റെ അധികാരങ്ങളു് വെട്ടിക്കുറച്ചു് സമ്പൂ൪ണ്ണാധികാരമെടുത്തു് 1991നുമുമ്പത്തെപ്പൊലെ കേന്ദ്രഗവണു്മെ൯റ്റുനിയമിതനായ ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറിലു് നിക്ഷേപിച്ചതാണു് ഇപ്പോഴത്തെ പ്രശു്നം.

4

ഇതു് ഭരണഘടനയുടെയും ഫെഡറലു് ബന്ധങ്ങളുടെയും സുപ്രീംകോടതിവിധിയുടെയും അട്ടിമറിയാണെന്നതിലു് സംശയമൊന്നുമില്ല, കാരണം സുപ്രീംകോടതിയുടെ ഭരണഘടനാബെഞു്ചുതന്നെ അ൪ത്ഥശങ്കയു്ക്കിടയില്ലാത്തവിധം വിധിച്ചതാണു് തെരഞ്ഞെടുക്കപെട്ട ഡലു്ഹി ഗവണു്മെ൯റ്റു് തീരുമാനങ്ങളു് ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറെ അറിയിച്ചാലു്മതി, മു൯കൂറനുമതി വാങ്ങേണു്ടെന്നു്. മു൯കൂറനുമതി വേണു്ടിവരുന്നതുകാരണവും എത്രദിവസത്തിനകം ലെഫു്റ്റന൯റ്റു് ഗവ൪ണ്ണ൪ തീരുമാനമെടുക്കണമെന്നു് വ്യവസ്ഥയൊന്നുമില്ലാത്തതിനാലും അടിയന്തിരതീരുമാനങ്ങളു് ഡലു്ഹി ഗവണു്മെ൯റ്റിനെടുക്കാ൯ ഇപ്പോളിതുകാരണം കഴിയാതായിരിക്കുകയാണു്. ഭരണസു്തംഭനമായിരിക്കും ഫലം: അതുതന്നെയാണു് ഭാരതീയജനതാപ്പാ൪ട്ടിയുടെ ലക്ഷൃവും. തെരഞ്ഞെടുക്കപ്പെട്ട ഗവണു്മെ൯റ്റിനെ പിരിച്ചുവിടാ൯ ബീജേപ്പീ അതൊരു കാരണമാക്കും. ഇതാണു് ഇതിലൂടെയുണു്ടാകുന്ന രാഷ്ട്രീയപ്പ്രതിസന്ധി. ആ രാഷ്ട്രീയപ്പ്രതിസന്ധി ഡലു്ഹി സംസ്ഥാനത്തുണു്ടാക്കി ബീജേപ്പീയു്ക്കു് ഭരണംപിടിക്കുന്നതിനാണു് ഇപ്പോളീ ഭരണഘടനായട്ടിമറി ഭാരതീയജനതാപ്പാ൪ട്ടി നടത്തിയിരിക്കുന്നതു്. ഭരണഘടനയും സുപ്രീംകോടതിയും അവ൪ക്കത്രയേയുള്ളൂ. ഇ൯ഡൃയിലെ ഹിന്ദുക്കളുടെമേലു് ഉടമസ്ഥതയുള്ളവരുടെ താഴെയാണു് ഭരണഘടനയും സുപ്രീംകോടതിയുമെന്നുചിന്തിക്കുന്നൊരു കോ൪പ്പറേറ്റു് മതരാഷ്ട്രീയപ്പ്രസ്ഥാനമാണു് ഭാരതീയജനതാപ്പാ൪ട്ടി. മറ്റുരാഷ്ട്രീയപ്പാ൪ട്ടികളു്ക്കോ ഭരണഘടനയു്ക്കോ സുപ്രീംകോടതിക്കോ അതിലു് മാറ്റമൊന്നുംവരുത്താ൯ ഇതുവരെയും കഴിഞ്ഞിട്ടില്ല.

5

ഭരണഘടനാബെഞു്ചി൯റ്റെ മു൯പറഞ്ഞ വിധി ഒരു ലൈസ്സ൯സ്സായെടുത്തു് അതിലു് ആവേശംകയറി ഡലു്ഹി ഭരണകൂടം എകു്സ്സികൃുട്ടീവു് തീരുമാനങ്ങളു് നടപ്പിലാക്കുന്നതിനുമുമ്പു് ഫയലുകളു് ലെഫു്റ്റന൯റ്റു് ഗവ൪ണ്ണ൪ക്കയക്കുന്നതു് അവസാനിപ്പിക്കാതിരുന്നെങ്കിലു് ഇപ്പോഴീ ഭേദഗതിവരുത്താനുള്ള യാതൊരു പഴുതും കേന്ദ്രത്തിനു് കിട്ടുമായിരുന്നില്ല. ഡലു്ഹി ഭരണകൂടം ഫയലുകളു് അയക്കാതിരുന്നുവെന്നല്ല, തീരുമാനങ്ങളു് നടപ്പിലാക്കിയതിനുശേഷമാണു് ഫയലുകളു് അയക്കാറുണു്ടായിരുന്നതു്. അതുകൊണു്ടു് ഡലു്ഹിയുടെ ഭരണം തെരഞ്ഞെടുക്കപ്പെട്ട ഗവണു്മെ൯റ്റിലു്നിന്നുമേറ്റെടുത്തു് ലെഫു്റ്റന൯റ്റു് ഗവ൪ണ്ണ൪ക്കു് കൈമാറിയ ഈ ഭരണഘടനാഭേദഗതിയിലു് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാളും ഉത്തരവാദി ആം ആദു്മിപ്പാ൪ട്ടിയുടെ ഡലു്ഹി മുഖ്യമന്ത്രി അരവിന്ദു് ഖേജ്രിവാളാണു്. ഒരാളുടെ വീഴു്ച്ച മറ്റെയാളിനു് പ്രചോദനമായെന്നേയുള്ളൂ. കോണു്ഗ്രസിനെതിരെ അഴിമതിവിരുദ്ധപ്പ്രക്ഷോഭങ്ങളു്നയിച്ചുനടന്നു് കോണു്ഗ്രസ്സു് അധികാരത്തിലു്നിന്നുപോകാനും ബീജേപ്പീ അധികാരത്തിലു്വരാനും ഇടയാക്കിയ അരവിന്ദു് ഖേജ്രിവാളും അയാളുടെ മു൯ ഗുരു അണ്ണാ ഹസ്സാരെയും കുറേക്കാലമായി രഹസ്യമായും പരസ്യമായും ബീജേപ്പീപക്ഷത്തായതുകൊണു്ടു് ബീജേപ്പീയും ഖേജ്രിവാളും രണു്ടുപേരുംകൂടി ഒത്തുകളിച്ചു് ഭാവിയിലേക്കുവേണു്ടി ഈ നിയമഭേദഗതിക്കു് വഴിയുണു്ടാക്കി എന്നു് നാളെ പുറത്തുവരുമെന്നുറപ്പാണു്. ഇത്രയും ലോലമായൊരു ഇഷ്യൂ ഖേജ്രിവാളു് അലസമായി കൈകാര്യംചെയു്തതല്ല, ബോധപൂ൪വ്വം അശ്രദ്ധമായി കൈകാര്യംചെയു്തതാണു്. ഖേജ്രിവാളും ഒരു മു൯ ഐയ്യേയെസ്സു് ഓഫീസ്സറാണെന്നോ൪ക്കുക, അതോടൊപ്പം ബീജേപ്പീയുടെ കോ൪പ്പറേറ്റു് കാ൪ഷികനിയമങ്ങളു്ക്കെതിരെ ഡലു്ഹിയിലും മറ്റുസംസ്ഥാനങ്ങളിലും നടക്കുന്ന ക൪ഷകസമരത്തിനു് പിന്തുണയുമായി ചെന്നപ്പോളു് ഖേജ്രിവാളിനെ ക൪ഷകസംഘടനകളു് സംശയത്തോടെയാണു് കണു്ടിരുന്നതെന്നും ഒരലു്പ്പം ദൂരെമാറ്റിയാണു് നി൪ത്തിയിരുന്നതെന്നും.

6

ഇന്ദിരാഗാന്ധിയുടെ ഭരണത്തിലു് പാ൪ലമെ൯റ്റിലു് ഇതുപോലെയുള്ള കരിനിയമങ്ങളെയും ജനാധിപത്യവിരുദ്ധബില്ലുകളെയുംമുഴുവ൯ ഫലപ്രദമായി ചെറുത്തിരുന്ന സഖാവു് ഏ. കേ. ഗോപാല൯റ്റെ ചരമദിനമായിരുന്നു പാ൪ലമെ൯റ്റിലു് ഈ ഭേദഗതി പാസ്സാക്കിയ മാ൪ച്ചു് 22 എന്നതോ൪ക്കുക- നിയമസഭാത്തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനഭരണംപിടിക്കുന്നതി൯റ്റെ തിരക്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളംമുഴുക്കെ അവഗണിച്ച ചരമദിനം! അന്നദ്ദേഹം നടത്തിയ കരിനിയമവിരുദ്ധവാദങ്ങളു് അറിയുവാ൯ കൊടുങ്കാറ്റി൯റ്റെ മാറ്റൊലിയെന്ന ഏക്കേജീയുടെ പാ൪ലമെ൯റ്റു് പ്രസംഗങ്ങളുടെ സമാഹാരം വായിക്കുക, പ്രത്യേകിച്ചും പ്രകാശ്ശു് കാരാട്ടി൯റ്റെ കൂടെച്ചേ൪ന്നു് അയാളുടെ വായിലിരിക്കുന്നതുകേട്ടു് കോണു്ഗ്രസ്സു്ഭരണമവസാനിപ്പിച്ചു് കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ബന്ധംവിട൪ത്തി ഭാരതീയജനതാപ്പാ൪ട്ടിക്കു് ഇന്ത്യയുടെ ഭരണംപിടിച്ചു് ഇപ്പോളു് പാ൪ലമെ൯റ്റിലിരുന്നു് ഇതുപോലുള്ള ബില്ലുകളും ഭരണഘടനാഭേദഗതികളും അവതരിപ്പിക്കുന്നതിനു് വഴിയൊരുക്കിയ സഖാക്കളു്! ഒരു ധ്വംസ്സനംനടത്തി രുചിപിടിച്ചവ൯ വീണു്ടും അതുതന്നെചെയ്യുമെന്നും നാളെ മറ്റുസംസ്ഥാനങ്ങളിലും ഇതുതന്നെനടക്കുമെന്നും ഇന്ത്യയും അതോടൊപ്പം മുഴുവ൯സംസ്ഥാനങ്ങളുംകൂടിഭരിച്ചു് അവിടത്തെ വിഭവങ്ങളു്മുഴുവ൯ വിറ്റാലും ഭാരതീയജനതാപ്പാ൪ട്ടിയുടെ അത്യാഗ്രഹം തീരില്ലെന്നുംകൂടി മനസ്സിലാക്കിക്കൊള്ളുക!!


ഈ ലേഖനത്തി൯റ്റെ തുടക്കം ഇതിനുമുമ്പത്തെ മറ്റൊരു ലേഖനമായി ഇവിടെ വായിക്കാം:

SM616. കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ട കേന്ദ്രസ൪ക്കാ൪ പരാജയപ്പെട്ട ഉത്ത൪പ്പ്രദേശ്ശും ഡലു്ഹിയുമൊക്കെക്കൂടി ഏറ്റെടുത്തു് കൂടുതലു് പരാജയമാകുമോ?
https://sahyadrimalayalam.blogspot.com/2021/04/616.html

Written on 29 April 2021 and first published on: 01 May 2021



 

 

619. കേരളത്തിലു് തുട൪ഭരണമെന്ന അഖിലേന്ത്യാപ്രചണ്ഡപ്പ്രചരണം ബ്ലൂട്ടൂത്തിനും വൈഫിക്കും മു൯കൂ൪ജാമ്യമെടുത്തുവെക്കാ൯! ഹോളു്സ്സെയിലട്ടിമറിയെന്നു് ആരും ആരോപണമുന്നയിക്കാതിരിക്കാ൯!!

619

കേരളത്തിലു് തുട൪ഭരണമെന്ന അഖിലേന്ത്യാപ്രചണ്ഡപ്പ്രചരണം ബ്ലൂട്ടൂത്തിനും വൈഫിക്കും മു൯കൂ൪ജാമ്യമെടുത്തുവെക്കാ൯! ഹോളു്സ്സെയിലട്ടിമറിയെന്നു് ആരും ആരോപണമുന്നയിക്കാതിരിക്കാ൯!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lin Long. Graphics: Adobe SP.

കേരളത്തിലു് തുട൪ഭരണമെന്ന അഖിലേന്ത്യാപ്രചണ്ഡപ്പ്രചരണം ബ്ലൂട്ടൂത്തിനും വൈഫിക്കും മു൯കൂ൪ജാമ്യമെടുത്തുവെക്കാ൯! ഹോളു്സ്സെയിലട്ടിമറിയെന്നു് ആരും ആരോപണമുന്നയിക്കാതിരിക്കാ൯!! ബീജേപ്പീയുടെ ലൈസ്സ൯സ്സോടെ അസ്വാഭാവിക അളവിലുള്ള അസ്വാഭാവിക പണംമുടക്കിയുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഈ അഖിലേന്ത്യാ മാധ്യമമാനോവറിനുപിന്നിലു് മറ്റുലക്ഷൃമൊന്നുമില്ല. അത്രയുംവലിയ ഒരു തെരഞ്ഞെടുപ്പട്ടിമറി ബീജേപ്പീയു്ക്കല്ലാതെ ഇ൯ഡൃയിലിന്നു് ആ൪ക്കെങ്കിലും ചെയ്യാനാവുമോ എന്നു് അത്ഭുതപ്പെടുന്നവരുടെ മനസ്സു് പതംവരുത്താനാണു് 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പി൯റ്റെ റിസ്സളു്ട്ടുവരുന്നതിനു് വെറും രണു്ടുദിവസംമുമ്പു് ഏപ്രിലു് 30നുള്ള ഈ ദേശവ്യാപക മാധ്യമയഭ്യാസം. ബീജേപ്പീയുടെ ലൈസ്സ൯സ്സുള്ളവ൪ക്കു് ഇന്നു് ഇ൯ഡൃയിലു് ഒരു തെരഞ്ഞെടുപ്പിലു് ഇതും ഇതിലപ്പുറവുംചെയ്യാം. കേന്ദ്രഗവണു്മെ൯റ്റു് 2021ലു് കേരളത്തിലെടുത്ത ഡസ്സ൯കണക്കിനു് ഗുരുതരക്കേസ്സുകളിലു് ഭരണവുമായി ബന്ധമുള്ള ഒരുത്തനെപ്പോലും പിടിക്കാത്തതുതന്നെയാണു് അതിനുള്ള തെളിവു്.


Written and first published on: 01 May 2021


 

 

618. ഭരണാധികാരം പിടിക്കാ൯വേണു്ടി ജനങ്ങളെ കൊറോണയു്ക്കെറിഞ്ഞുകൊടുത്ത രാഷ്ട്രീയപ്പാ൪ട്ടികളു്!

618

ഭരണാധികാരം പിടിക്കാ൯വേണു്ടി ജനങ്ങളെ കൊറോണയു്ക്കെറിഞ്ഞുകൊടുത്ത രാഷ്ട്രീയപ്പാ൪ട്ടികളു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alexandra Koch. Graphics: Adobe SP.


ഭരണാധികാരം പിടിക്കാ൯വേണു്ടി ജനങ്ങളെ കൊറോണയു്ക്കെറിഞ്ഞുകൊടുത്ത രാഷ്ട്രീയപ്പാ൪ട്ടികളു്! നിയമസഭാതെരഞ്ഞെടുപ്പുനടന്ന കേരളമടക്കമുള്ള മുഴുവ൯ സംസ്ഥാനങ്ങളിലും 2021 മാ൪ച്ചിലും ഏപ്രിലിലും അതാണുകണു്ടതു്. അവരുടെ തെരഞ്ഞെടുപ്പാഘോഷം കഴിഞ്ഞയുട൯ കൊറോണാപട൪ന്നുപിടിക്കാത്ത ഒരിടവുമുണു്ടായിരുന്നില്ല. രാജ്യവും സംസ്ഥാനങ്ങളും ഭരിക്കുന്ന ഇവ൪ക്കു് ജനങ്ങളുടെ ജീവ൯റ്റെകാര്യത്തിലു് ഇത്ര കരുതലേയുള്ളോ? സ്വന്തം അധികാരമുറപ്പിക്കുന്നതിലും അധികാരംപിടിച്ചെടുക്കുന്നതിലുമേ കരുതലുള്ളോ?പശ്ചിമബംഗാളിലു് കോണു്ഗ്രസ്സുമാത്രം രാഹുലു് ഗാന്ധിയുടെ ഇടപെടലു്കൊണു്ടും പണം കുറവായതുകൊണു്ടും യോഗങ്ങളിലെ ആളുകുറച്ചും റാലികളും റോഡു്ഷോകളും വേണു്ടെന്നുവെച്ചും ജനങ്ങളു്ക്കു് ഒരലു്പം ആശ്വാസംനലു്കി. മറ്റുസംസ്ഥാനങ്ങളിലു് അണികളായി ഒരാളെങ്കിലുമുള്ള ഒറ്റയൊരു പാ൪ട്ടിയും ഒട്ടുംകുറച്ചില്ല അതിലൊന്നും. വോട്ടുപിടിക്കുന്നതിനുവേണു്ടി ഇത്രയുംവലിയ ജനക്കൂട്ടങ്ങളു് സൃഷ്ടിക്കുന്നതു് അതിനുതൊട്ടുപുറകേ പതിനായിരക്കണക്കിനാളുകളെ കൊറോണാ അടിച്ചുവീഴു്ത്താനും നൂറുകണക്കിനാളുകളുടെ ജീവ൯ നഷ്ടപ്പെടാനും ഇടയാക്കുമെന്നു് ഇ൯ഡൃയിലു് ഒറ്റയൊരുനേതാവുപോലും നമുക്കു് മുന്നറിയിപ്പുനലു്കുകയും ഇതു് വിലക്കുകയും ചെയു്തില്ലെന്നതു് നമ്മെ അമ്പരപ്പിക്കുന്നു. അപ്പോളു് ഇന്ത്യയു്ക്കു് ഒരു നേതാവും ഇല്ലേ? തനിയേതുഴയുന്ന നൗകകളാണോ നമ്മളു്? നമ്മളുടെ കാര്യംനോക്കുമെന്നു് നമ്മളു് കരുതിയ ഇവരെല്ലാം പിന്നെ ആരുടെകാര്യമാണു് നോക്കുന്നതു്? ജനങ്ങളുടെ പണംകൊണു്ടു് വളരുകയും ജനങ്ങളു് വള൪ത്തിയെടുക്കുകയുംചെയു്ത പലരുടെ മുഖങ്ങളും ഓ൪മ്മവരുന്നു, പക്ഷേ പറഞ്ഞിട്ടെന്തുഫലം!

Written and first published on: 30 April 2021


 

 

617. നരേന്ദ്രമോദിയുടെ പണംകൊണു്ടുജീവിക്കുന്ന ദേശീയമാധ്യമങ്ങളു്, പിണറായി വിജയ൯റ്റെ പണംകൊണു്ടുജീവിക്കുന്ന കേരളമാധ്യമങ്ങളു്! ജനങ്ങളു് യഥാ൪ത്ഥസംഭവങ്ങളു് എങ്ങനെയറിയും?

617

നരേന്ദ്രമോദിയുടെ പണംകൊണു്ടുജീവിക്കുന്ന ദേശീയമാധ്യമങ്ങളു്, പിണറായി വിജയ൯റ്റെ പണംകൊണു്ടുജീവിക്കുന്ന കേരളമാധ്യമങ്ങളു്! ജനങ്ങളു് യഥാ൪ത്ഥസംഭവങ്ങളു് എങ്ങനെയറിയും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Quince Creative. Graphics: Adobe SP.


നരേന്ദ്രമോദിയുടെ പണംകൊണു്ടുജീവിക്കുന്ന ദേശീയമാധ്യമങ്ങളു്, പിണറായി വിജയ൯റ്റെ പണംകൊണു്ടുജീവിക്കുന്ന കേരളമാധ്യമങ്ങളു്! ജനങ്ങളു് യഥാ൪ത്ഥസംഭവങ്ങളു് എങ്ങനെയറിയും? സാമൂഹ്യമാധ്യമങ്ങളും ഓണു്ലൈ൯ വാ൪ത്താപ്പോ൪ട്ടലുകളുംകൂടി ഇല്ലായിരുന്നെങ്കിലു് രാജ്യത്തുനടക്കുന്ന സംഭവങ്ങളെന്തെന്നു് ജനങ്ങളു് എങ്ങനെയറിയുമായിരുന്നു? മുമ്പൊക്കെ ഇതുപോലെ പരാന്നജീവികളാകുന്ന മാധ്യമങ്ങളു് വാ൪ത്തകളു് വളച്ചൊടിക്കുകയായിരുന്നു ചെയു്തിരുന്നതു്. ഇന്നതുചെയു്താലു് ജനങ്ങളു് അവയെ വീണു്ടും തിരിച്ചു് ഒടിച്ചുവളച്ചു് സത്യമെന്തെന്നു് കണു്ടെത്തും. മാതൃഭൂമി സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെ തെളിവെന്തെന്നുചോദിച്ചു് കോടതി എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനെ കുടഞ്ഞു എന്നെഴുതിയാലു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും തമ്മിലുള്ള ഒരു അണു്ഡ൪സ്സു്റ്റാ൯ഡിംഗുകാരണം എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനു് സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലു് കേരളാഗവണു്മെ൯റ്റി൯റ്റെ പ്രിയപ്പെട്ടവ൪ക്കെതിരെയുള്ള തെളിവുകളു് കോടതിയിലു് ഹാജരാക്കാ൯ കഴിയുന്നില്ലെന്നു് ജനങ്ങളു് മനസിലാക്കിക്കൊള്ളും. അതുകൊണു്ടിപ്പോളവ൪ ചെയ്യുന്നതു് വാ൪ത്തകളു് പൂഴു്ത്തിവെക്കുകയാണു്, കോടതിയിലെന്തുനടന്നെന്നു് മിണു്ടാതിരിക്കുകയാണു്, സ്വ൪ണ്ണക്കള്ളക്കടത്തു് കെട്ടുകഥയാണെന്നു് പലരെയും കൊണു്ടിരുത്തി പറയിപ്പിച്ചുകൊണു്ടിരിക്കുകയാണു്, സത്യസന്ധമായി റിപ്പോ൪ട്ട൪മാ൪ കൊണു്ടുവരുന്ന വാ൪ത്തകളു് അടിച്ചമ൪ത്തുകയാണു്. ലോകത്തെ ഏറ്റവുംവലിയ തൊട്ടിത്തൊഴുത്തുകളായി ഇ൯ഡൃയിലെ ദേശീയ-പ്രാദേശികമാധ്യമങ്ങളു് ഇതുകാരണമിങ്ങനെ മാറിക്കൊണു്ടിരിക്കുകയാണു്, എന്നല്ല, മാറിക്കഴിഞ്ഞിരിക്കുകയാണു്. എന്നിട്ടും ഇവ൯മാരടിച്ചമ൪ത്തുന്ന വാ൪ത്തകളു് ദിവസങ്ങളു്കഴിഞ്ഞാണെങ്കിലും ഇവ൯മാരെ ഇളിഭ്യ൯മാരാക്കിക്കൊണു്ടു് ജനങ്ങളറിയുന്നതു് ഒരു അത്ഭുതംതന്നെയാണു്. ഒടുവിലൊടുവിലു് ഓരോഗ്രാമത്തിലും കൊണു്ടിറക്കുന്ന പത്രക്കെട്ടുകളു് മാസങ്ങളോളം ചായക്കടയിലു് എണ്ണപ്പലഹാരം പൊതിഞ്ഞുകൊടുക്കാനുപകാരപ്പെടുന്നു, ടീവീയിലു് ഇവരുടെ പ്രിയയവതാരം പ്രത്യക്ഷപ്പെടുമ്പോളു്ത്തന്നെ കടത്തിണ്ണയിലിരുന്നും വീട്ടിനകത്തിരുന്നും ജനം കൂവുന്നു.

Written and first published on: 30 April 2021



 

 

Thursday, 29 April 2021

616. കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ട കേന്ദ്രസ൪ക്കാ൪ പരാജയപ്പെട്ട ഉത്ത൪പ്പ്രദേശ്ശും ഡലു്ഹിയുമൊക്കെക്കൂടി ഏറ്റെടുത്തു് കൂടുതലു് പരാജയമാകുമോ?

616

കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ട കേന്ദ്രസ൪ക്കാ൪ പരാജയപ്പെട്ട ഉത്ത൪പ്പ്രദേശ്ശും ഡലു്ഹിയുമൊക്കെക്കൂടി ഏറ്റെടുത്തു് കൂടുതലു് പരാജയമാകുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mikhail Mamontov. Graphics: Adobe SP.

1

കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ട കേന്ദ്രസ൪ക്കാ൪ പരാജയപ്പെട്ട ഉത്ത൪പ്പ്രദേശ്ശും ഡലു്ഹിയുമൊക്കെക്കൂടി ഏറ്റെടുത്തു് കൂടുതലു് പരാജയമാകുമോ? ലോകത്തി൯റ്റെമുന്നിലും ഇ൯ഡ്യാക്കാരുടെമുന്നിലും കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ടുനിലു്ക്കുമ്പോളു് കൂടുതലു് ഭാരമേറ്റെടുക്കാതെ ഉള്ളഭാരംതന്നെ വീതംവെച്ചുനലു്കുന്നതല്ലേ കൊറോണാരോഗവ്യാപനസാഹചര്യത്തിലു് ദേശസുരക്ഷയു്ക്കു് നല്ലതു്? കൊറോണയുടെ ഒന്നാംതരംഗമുണു്ടായപ്പോളു് പിടിച്ചുനി൪ത്താ൯കഴിയാതെ രണു്ടാംതരംഗത്തിനു് ഇടയാക്കുന്നതിനെത്തന്നെയല്ലേ പരാജയമെന്നുപറയുന്നതു്? ആ സ്ഥിതിയിലു് പരാജിത൯റ്റെ കൈയ്യിലു് രോഗവ്യാപനത്തി൯റ്റെ പിടിയിലു്പ്പെട്ട സംസ്ഥാനങ്ങളുടെ ഭരണവുംകൂടി ഏലു്പ്പിച്ചുകൊടുക്കുന്നതിലു് ജനങ്ങളു്ക്കു് ശരിയായ ഉലു്ക്കണു്ഠയുണു്ടു്. കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെടുന്ന സംസ്ഥാനങ്ങളുടെ ഭരണവുംകൂടി കേന്ദ്രഗവണു്മെ൯റ്റു് ഏറ്റെടുക്കുന്നതോടുകൂടി അവിടങ്ങളിലെ സ്ഥിതി മെച്ചപ്പെടുമെന്നു് എന്താണൊരു ഉറപ്പുള്ളതു്? സ്ഥിതി കൂടുതലു് വഷളാവുകയാണെങ്കിലു്പ്പിന്നെ കേന്ദ്രഗവണു്മെ൯റ്റിനെ ആരേറ്റെടുക്കും, അതോ ഉത്തരവാദിത്വത്തിലു്നിന്നും ആ നി൪ണ്ണായകഘട്ടത്തിലു് രാജിവെച്ചോടുമോ?

രാഷ്ട്രീയമായും രോഗനിയന്ത്രണപരമായും ദൂരവ്യാപകഫലങ്ങളുള്ള ഇത്തരം തീരുമാനങ്ങളു് കേന്ദ്രഗവണു്മെ൯റ്റെടുക്കുമ്പോളു് ജനങ്ങളിലു്നിന്നുയരുന്ന ഈച്ചോദ്യങ്ങളു്ക്കുത്തരംപറഞ്ഞു് ഈ വിഷമസന്ധിയിലു് ജനങ്ങളുടെ ആശങ്കയകറ്റേണു്ടതല്ലേ? സംശയങ്ങളുണു്ടാക്കാതിരിക്കാനും ഉള്ളവ അകറ്റാനുമല്ലേ പലവാ൪ത്തകളുടെയും നിജസ്ഥിതി ഗവണു്മെ൯റ്റു് പരിശോധിക്കുന്നതുതന്നെ? സംശയങ്ങളോടൊപ്പം ജനങ്ങളുടെ ആശങ്കകളുമകറ്റണു്ടേ? ഡലു്ഹിയുടെഭരണം ആം ആദു്മിപ്പാ൪ട്ടിയുടെ കൈയ്യിലു്നിന്നും കേന്ദ്രഗവണു്മെ൯റ്റു് ഏറ്റെടുത്തുകഴിഞ്ഞു. അതോടൊപ്പം വഷളായ ഉത്ത൪പ്പ്രദേശ്ശിലെ സ്ഥിതി കണക്കിലെടുത്തു് ഭാരതീയജനതാപ്പാ൪ട്ടിയിലു്നിന്നും അവിടത്തെ ഭരണവും ഉടനേ ഏറ്റെടുക്കുമല്ലോ. അതുകഴിഞ്ഞു് രോഗസ്ഥിതിവഷളായ വേറെയും എത്രയോ സംസ്ഥാനങ്ങളു്കിടക്കുന്നു! അതോ കേന്ദ്രഭരണത്തിലെ ഉന്നത൯മാരെല്ലാം താമസിക്കുന്നതു് ഡലു്ഹിയിലായതുകൊണു്ടു് അവരുടെ ജീവ൯ രക്ഷിക്കുന്നതിനുമാത്രമായി ദലു്ഹി ഏറ്റെടുത്തതാണോ? മറ്റുസംസ്ഥാനങ്ങളിലെ പാവങ്ങളുടെ ജീവനു് ഒരുവിലയുമില്ലേ?

2

രാജ്യതലസ്ഥാനനഗരമെന്നനിലയിലു് ഭരണഘടനാപ്രകാരംതന്നെ ഡലു്ഹിക്കു് ഒരു പ്രത്യേകപദവി നലു്കപ്പെട്ടിരുന്നു. രാജ്യംഭരിക്കുന്ന കേന്ദ്രഗവണു്മെ൯റ്റിനു് കേന്ദ്രഭരണപ്പ്രദേശങ്ങളു് ഒരു ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറെ നിയമിച്ചു് അയാളിലൂടെ നേരിട്ടു് ഭരിക്കാമെങ്കിലും ഡലു്ഹിക്കു് അതുംപോരാതെവരുമെന്നുതോന്നിയപ്പോളു് കേന്ദ്ര-സംസ്ഥാനബന്ധങ്ങളെന്ന ഫെഡറലു് സങ്കലു്പ്പത്തിനുകീഴിലു് ഒരു സംസ്ഥാനമെന്ന പദവിനലു്കുകയും മുഖ്യമന്ത്രിയും നിയമസഭയുമെന്ന ഭരണസംവിധാനത്തോടെ മറ്റുസംസ്ഥാനങ്ങളിലെപോലെ ഒരു ഗവ൪ണ്ണറെയും അനുവദിക്കുകയുംചെയു്തു. കേന്ദ്രഗവണു്മെ൯റ്റി൯റ്റെ മുഴുവനാപ്പീസ്സുകളും അതോടൊപ്പം പാ൪ലമെ൯റ്റും സുപ്രീംകോടതിയടക്കം മറ്റനേകം ഭരണഘടനാസ്ഥാപങ്ങളും അവയിലെ ജീവനക്കാരും രാഷ്ട്രപതി, ചീഫു് ജസ്സു്റ്റിസ്സു്, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിസഭാംഗങ്ങളു്, പാ൪ലമെ൯റ്റംഗങ്ങളു്, വിവിധരാജ്യങ്ങളുടെ അംബാസ്സഡ൪മാരും ജീവനക്കാരും, മൂന്നു സൈനികവിഭാഗങ്ങളുടെയും ആസ്ഥാനങ്ങളും തലവ൯മാരും എന്നിവയെല്ലാം ഡലു്ഹി നഗരത്തിലു്ത്തന്നെയായതിനാലു് ഡലു്ഹിഭരണത്തിലു് അന്തിമതീരുമാനമെടുക്കുന്നതാരു് എന്നചോദ്യം വ൪ഷങ്ങളോളം തലവേദനയായിത്തുട൪ന്നു, ഇന്നും തുടരുന്നു.

ഡലു്ഹി ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറുടെയും ഡലു്ഹി നിയമസഭയുടെയും അധികാരങ്ങളും ചുമതലകളും വ്യതിരിക്തമായി നി൪വ്വചിക്കുന്നതിനും ഡലു്ഹി ഗവണു്മെ൯റ്റെന്നതുകൊണു്ടുദ്ദേശിക്കുന്നതു് നിയമസഭാനിയോഗിതമായ ബോഡിയാണോ ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറാണോ എന്ന ത൪ക്കം പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങളു് വളരെക്കാലമായി നടക്കുന്നുണു്ടു്. 1991ലു് നിയമസഭയുടെ ഐഡ൯റ്റിറ്റിയും അധികാരങ്ങളും നിലനി൪ത്തിക്കൊണു്ടും, ഏതൊക്കെ വിഷയങ്ങളും നി൪ദ്ദേശങ്ങളുമാണു് ഉത്തരവിറക്കുന്നതിനുമുമ്പു് ലെഫു്റ്റന൯റ്റു് ഗവ൪ണ്ണ൪ക്കു് സമ൪പ്പിച്ചു് അനുമതി വാങ്ങേണു്ടതെന്നു് വ്യക്തമാക്കിക്കൊണു്ടും, രണു്ടു് എ൯റ്റിറ്റികളുടെയും അധികാരങ്ങളും ചുമതലകളും ഉത്തരവാദിത്വങ്ങളും വേ൪തിരിച്ചുകൊണു്ടും, ഗവണു്മെ൯റ്റു് ഓഫു് നാഷണലു് ടെറിറ്ററി ഓഫു് ഡലു്ഹി ആക്ടു് എന്നൊരെണ്ണം പാ൪ലമെ൯റ്റിലു്ക്കൊണു്ടുവന്നുപാസ്സാക്കി.

3

2021 ഏപ്രിലിലു് കൊറോണാവ്യാപനത്തി൯റ്റെ നടുക്കുവെച്ചു് 1991ലെ ഡലു്ഹി തലസ്ഥാനനഗരനിയമം വീണു്ടും ഭേദഗതിചെയു്തു് ബീജേപ്പീ ഡലു്ഹിയിലു് കാര്യങ്ങളു് പഴയപടിയാക്കി ഭരണം കേന്ദ്രഗവണു്മെ൯റ്റുനിയമിതനായ ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറുടെകീഴിലു് കൊണു്ടുവരുകയും സംസ്ഥാനനിയമസഭയു്ക്കും മന്ത്രിസഭയു്ക്കും തീരുമാനങ്ങളെടുക്കാനുള്ള അധികാരം വെട്ടിക്കുറക്കുകയല്ല കാര്യമായി എടുത്തുകളയുകയുംചെയു്തു. 2021 ഏപ്രിലു് 27മുതലു് ഇതു് പ്രാബല്യത്തിലു്വന്നു. ഇതി൯റ്റെ വിശദാംശങ്ങളു് എന്നൊരു ലേഖനത്തിലു് ഇതി൯റ്റെ തുട൪ച്ചയായി പ്രസിദ്ധീകരിക്കുന്നുണു്ടു്. അതിവിടെ വായിക്കാം:

SM620. ഡലു്ഹി തലസ്ഥാനനഗരനിയമം ഭേദഗതിചെയു്തു് ബീജേപ്പി ഭരണഘടനയട്ടിമറിച്ചു് സംസ്ഥാനഭരണംപിടിച്ചതുതന്നെയോ?
https://sahyadrimalayalam.blogspot.com/2021/04/620.html

Written and first published on: 29 April 2021

 

 

 

615. ലോകത്തെങ്ങുമില്ലാത്ത കമ്മ്യൂണിസം കേരളത്തിലുണു്ടെന്നുപറഞ്ഞാലു് ആരു് വിശ്വസിക്കും? പെട്രോളിലു് ഒരുതുള്ളിവെള്ളംചേ൪ന്നാലു്ത്തന്നെയതു് പെട്രോളല്ലാതെയായില്ലേ?

615

ലോകത്തെങ്ങുമില്ലാത്ത കമ്മ്യൂണിസം കേരളത്തിലുണു്ടെന്നുപറഞ്ഞാലു് ആരു് വിശ്വസിക്കും? പെട്രോളിലു് ഒരുതുള്ളിവെള്ളംചേ൪ന്നാലു്ത്തന്നെയതു് പെട്രോളല്ലാതെയായില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jackson David. Graphics: Adobe SP.

1

ലോകത്തെങ്ങുമില്ലാത്ത കമ്മ്യൂണിസം കേരളത്തിലുണു്ടെന്നുപറഞ്ഞാലു് ആരു് വിശ്വസിക്കും? കമ്മ്യൂണിസം ലോകത്തെങ്ങുമില്ലാതിരിക്കുമ്പോളു് കമ്മ്യൂണിസത്തോടു് കൂറും ആദ൪ശ്ശശുദ്ധിയുമുള്ള കുറേ കമ്മ്യൂണിസ്സു്റ്റുനേതാക്ക൯മാ൪ കേരളത്തിലുണു്ടെന്നുപറഞ്ഞാലു് അതെങ്ങനെ ശരിയാകും? വെള്ളംചേ൪ക്കാത്ത കമ്മ്യൂണിസം ഒരിടത്തുണു്ടെന്നുപറഞ്ഞാലു്ത്തന്നെയതൊരു അസംബന്ധമാണു്. പെട്രോളിലു് ഒരുതുള്ളിവെള്ളം ചേ൪ന്നാലു്ത്തന്നെ അതോടെയതു് പെട്രോളല്ലാതെയായില്ലേ? ആദ൪ശ്ശശുദ്ധിയും വ്യക്തിജീവിതശുദ്ധിയുമുള്ള നേതാക്ക൯മാ൪ കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃയെന്ന പാ൪ട്ടിയിലു് കണു്ടേക്കും, പക്ഷേ ഇതനുസരിച്ചു് അതു് കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റും പാ൪ട്ടിതന്നെയാകുന്നതെങ്ങനെ? അങ്ങനെയുള്ള നേതാക്ക൯മാ൪ ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സിലുമില്ലേ? ആദ൪ശ്ശശുദ്ധിയും വ്യക്തിജീവിതശുദ്ധിയുമുള്ള ജീവിതത്തിനു് കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുംപാ൪ട്ടിയുടെ നേതാക്ക൯മാ൪തന്നെയാകണമെന്നു് എന്തുനി൪ബ്ബന്ധം? കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റും ലോകത്തില്ല, രാഷ്ട്രീയപ്പാ൪ട്ടികളുടെ പേരിലു്മാത്രമേയുള്ളൂവെങ്കിലു് അതു് ഏതുപാ൪ട്ടിയേയുംപോലായില്ലേ? ഇതുവരെയുള്ള കമ്മ്യൂണിസ്സു്റ്റുരാജ്യങ്ങളുടെ ചരിത്രം പഠിപ്പിക്കുന്നതു് ലോകത്തു് ആകെ ഒരു മാ൪കു്സ്സിസ്സു്റ്റേ ഉണു്ടായിരുന്നുള്ളുവെന്നാണു്- അതു് കാറലു് മാ൪കു്സ്സായിരുന്നു.

2

റൊമേനിയായിലുണു്ടായിരുന്നതു് ഭാര്യയുടെയും ഭ൪ത്താവി൯റ്റെയും ആ൪ഭാടദ്ധൂ൪ത്തുകമ്മ്യൂണിസവും ക്യൂബയിലുണു്ടായിരുന്നതു് മയക്കുമരുന്നുകയറ്റുമതിചെയ്യലു്ക്കമ്മ്യൂണിസവും റഷ്യയിലുള്ളതു് മാഫിയാക്കമ്മ്യൂണിസവും ചൈനയിലുള്ളതു് കോ൪പ്പറേറ്റുകോടീശ്വരക്കമ്മ്യൂണിസവും ഇ൯ഡൃയിലുള്ളതു് കൊക്കെയി൯കമ്മ്യൂണിസവുമാണു്. പേരിലു് കമ്മ്യൂണിസമുള്ളതുകൊണു്ടു് ഇതിനെയൊക്കെ ആരെങ്കിലും കമ്മ്യൂണിസമെന്നുവിളിക്കുമോ? പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റു് നല്ല നീളവും നിറവും ചുറ്റുവണ്ണവുമുള്ള പെണ്ണുങ്ങളെയഴിച്ചുവിട്ടു് സ്വ൪ണ്ണക്കള്ളക്കടത്തുകളും മയക്കുമരുന്നുകച്ചവടങ്ങളും സ൪ക്കാ൪നിയമങ്ങളുംനടത്തിയിട്ടു് അതു് കമ്മ്യൂണിസമാണെന്നുപറഞ്ഞാലു് ആരെങ്കിലും അംഗീകരിക്കുമോ? കമ്മ്യൂണിസമെന്നാലെന്തെന്നു് ലോകത്തിനു് നല്ല നി൪വ്വചനങ്ങളും സ്വഭാവചിത്രീകരങ്ങളുമില്ലേ? കമ്മ്യൂണിസം നിലവിലുണു്ടെന്നു് സ്വയംപ്രഖ്യാപിക്കുന്ന ചൈനയിലാണു് ലോകത്തേറ്റവുംകൂടുതലു് കോടീശ്വര൯മാരും കോ൪പ്പറേറ്റുകളുമുള്ളതെങ്കിലു് അവിടെ അതെന്തുതരം കമ്മ്യൂണിസമാണു്? റഷ്യഭരിച്ചതും ഭരിക്കുന്നതും എല്ലാക്കാലത്തും ഫ്യൂഡലു് മാഫിയകളാണെങ്കിലു് അവിടെ കമ്മ്യൂണിസം ബോ൪ഡിലല്ലാതെ എവിടെയാണുണു്ടായിരുന്നതു്? കൊറിയയിലു്, അതായതു് ഉത്തരകൊറിയയിലു്, കമ്മ്യൂണിസമുണു്ടെന്നു് എഴുതിവെച്ചിരിക്കുന്നതു് അച്ഛ൯റ്റെയും മക്കളുടെയും തലമുറകളു്നീളുന്ന പെണ്ണുപിടിഭരണത്തിനെയാണോ? ലോകത്തെവിടെയാണു് കമ്മ്യൂണിസവും മാ൪കു്സ്സി൯റ്റെ മണു്ടയു്ക്കകത്തല്ലാതെ മറ്റെവിടെയാണു് മാ൪കു്സ്സിസവുമുള്ളതു്?

3

പുതിയ ചിന്തകളും സ്വതന്ത്രകാഴു്ച്ചപ്പാടുകളും പുരോഗമനേച്ഛയുമായി ഒന്നോരണു്ടോവ്യക്തികളു് വിചാരിച്ചാലു്പ്പോലും ലക്ഷക്കണക്കിനുകോടിരൂപയുടെ നിയന്ത്രണവും വ൯സൈനൃങ്ങളുടെ പി൯ബലവും ഭീമ൯ടാങ്കുകളു്മുതലു് ന്യൂക്ലിയാ൪ബോംബുകളു്വരെയുള്ള ആയുധബലവുമുള്ള കമ്മ്യൂണിസ്സു്റ്റുഭരണകൂടങ്ങളെ തക൪ത്തിടാം, ജനാധിപത്യം സ്ഥാപിക്കാം, എന്നതു് ഒറ്റനോട്ടത്തിലു് അവിശ്വസനീയമായി തോന്നാമെങ്കിലും 1985മുതലു് അതാണു് ലോകം കണു്ടുകൊണു്ടിരിക്കുന്നതു്. 1917ലെ റഷ്യ൯ വിപ്ലവത്തോടെയും 1947ലെ രണു്ടാം ലോകമഹായുദ്ധവിജയത്തോടെയും സ്ഥാപിക്കപ്പെട്ട കമ്മ്യൂണിസ്സു്റ്റുരാഷ്ട്രങ്ങളെല്ലാം നിരനിരയായി 1988മുതലു് 1990വരെയുള്ള വെറും രണു്ടുകൊല്ലംകൊണു്ടു് തക൪ന്നുവീഴുന്ന കാഴു്ചയാണു് ലോകംകണു്ടതു്. ഒടുവിലു് ഇതിനൊക്കെക്കാരണമായ റഷ്യ൯കമ്മ്യൂണിസവും തക൪ന്നുവീണു. അനന്തമായ ആഭ്യന്തരസംഘ൪ഷങ്ങളു് നേരിട്ടുകൊണു്ടു് കഷ്ടനഷ്ടങ്ങളെല്ലാം ഒളിച്ചുവെച്ചുകൊണു്ടു് ചൈനമാത്രം ടിബറ്റും നേപ്പാളും ബ൪മ്മയും ഹോംഗു്കോങ്ങുംപോലുള്ള ബോംബുകളും നെഞു്ചത്തുകെട്ടിവെച്ചുകൊണു്ടു് ഇപ്പോഴും വലിഞ്ഞിഴഞ്ഞു് മുന്നോട്ടുനീങ്ങുന്നു- കമ്മ്യൂണിസമെന്നുപറയുന്നതുപോലെ എന്തോഒന്നു് ഇപ്പോഴും ലോകത്തുണു്ടെന്നു് കേരളംമുതലു് പശ്ചിമബംഗാളുവരെയുള്ള സ്യൂഡോക്കമ്മ്യൂണിസ്സു്റ്റുകളു്ക്കും കൊക്കെയി൯കമ്മ്യൂണിസ്സു്റ്റുകളു്ക്കും ആശ്വാസപ്പെടാനും പറഞ്ഞോണു്ടുനടക്കാനുമായി. ലോകവ്യാപകമായുണു്ടായ ആ തക൪ച്ചയുടെ ചില ദൃശ്യങ്ങളിലേക്കൊന്നു് കണ്ണോടിക്കുന്നതു് നീലക്കൊടുവേലിപോലെ എവിടെയോ ഉണു്ടെന്നു് ചില൪ പ്രതീക്ഷിക്കുന്ന കമ്മ്യൂണിസത്തി൯റ്റെ ഭാവിയെക്കുറിച്ചു് ചിലതു് പറഞ്ഞുതരും.

4

ചെക്കോസ്ലോവേക്യയിലു് 1989ലു് നവംബറിലു് വെറും പന്ത്രണു്ടുദിവസംനീണു്ട ജനകീയനിസ്സഹകരണം, പ്രതിരോധം, പ്രതിഷേധപ്പ്രകടനം, സമരം എന്നിങ്ങനെ പൂപോലെയുള്ള സമരരീതികളിലൂടെയാണു് കമ്മ്യൂണിസ്സു്റ്റു് ഗവണു്മെ൯റ്റിനെക്കൊണു്ടു് രാജിവെയു്പ്പിക്കുകയും തെരഞ്ഞെടുപ്പുകളും പൗരാവകാശങ്ങളും ജനാധിപത്യവും ഏ൪പ്പെടുത്തുകയുംചെയു്തതു്. വിദ്യാ൪ത്ഥികളും പാ൪ട്ടിവിമത൯മാരും പാ൪ട്ടിറെബലുകളുംകൂടിയിറങ്ങി നാലു്പ്പത്തിയൊന്നുകൊല്ലം റഷൃയുടെ ബലത്തിലു് ജനങ്ങളുടെ ചോരയൂറ്റിക്കുടിച്ചുഭരിച്ച കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെ ഒരുതുള്ളിരക്തംപോലുംചിന്താതെ താഴെയിറക്കി. പൂപോലെ മൃദുലമായ വിപ്ലവമായിരുന്നതുകൊണു്ടാണു് അതിനെ വെലു്വെറ്റു് വിപ്ലവമെന്നുപറയുന്നതു്. ഒറ്റദിവസംകൊണു്ടു് ജനകീയപ്പ്രക്ഷോഭകരുടെ എണ്ണം തെരുവുകളിലു് രണു്ടുലക്ഷത്തിലു്നിന്നും അഞു്ചുലക്ഷത്തിലേക്കാണു് ഉയ൪ന്നതു്. വിപ്ലവംകഴിഞ്ഞയുട൯ ആദ്യംചെയു്തതു് മുക്കാലു്ലക്ഷം റഷ്യ൯പട്ടാളക്കാരെ തിരിച്ചു് റഷ്യയിലേക്കോടിക്കുകയാണു്. അതുകഴിഞ്ഞു് ചെക്കുകളും സ്ലോവാക്കുകളും മുറിഞ്ഞു് രണു്ടു് റിപ്പബ്ലിക്കുകളായി.

1989ലെ ടെമിസ്സ്വോറായിലാരംഭിച്ച ജനകീയപ്പ്രക്ഷോഭത്തിലാണു് റൊമേനിയായിലെ കുടുംബക്കമ്മ്യൂണിസം തക൪ന്നുവീണതും ഇരുപത്തഞു്ചുകൊല്ലംഭരിച്ച നിക്കോലേയു് ചെഷെസ്സു്ക്ക്യൂവി൯റ്റെ പ്രസംഗം ജനങ്ങളു് കൂകിവിളിച്ചതും അക്രമാസക്തമായതും പട്ടാളജനറലു് ജനങ്ങളുടെ അടിഭയന്നു് ആത്മഹത്യചെയു്തതും ഹെലിക്കോപ്പു്റ്ററിലു് രക്ഷപ്പെട്ടുപറന്ന ചെഷെസ്സു്ക്ക്യൂവിനെയും ഭാര്യയേയും ജനങ്ങളു് പിടികൂടി കോ൪ട്ടുമാ൪ഷലിലു് വിചാരണചെയു്തതും ജനങ്ങളു്ക്കെതിരായ കുറ്റത്തിനു് ശിക്ഷവിധിച്ചു് രണു്ടിനെയും വെടിവെച്ചുകൊന്നതും റൊമേനിയയിലു് കുടുംബക്കമ്മ്യൂണിസം അവസാനിപ്പിച്ചതും.

5

പോളണു്ടിലു് റൊട്ടികിട്ടാത്തതിനാണു് ജനങ്ങളു് തെരുവിലിറങ്ങിയതും കമ്മ്യൂണിസം അടിച്ചുതക൪ത്തതും. 1989ലു്ത്തന്നെയാണു് സോളിഡാരിറ്റി എന്ന തൊഴിലാളി യൂണിയ൯ തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്സു്റ്റുഭരണം തക൪ത്തതും ഭരണത്തിലെത്തിയതും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെ കഷു്ണം കഷു്ണമായി സമാധാനപരമായി അവസാനിപ്പിച്ചതും. എന്നിട്ടു് അതു് അവിടെയും നിലു്ക്കാതെ 2017മുതലു് പോളണു്ടിലു് കമ്മ്യൂണിസം നിരോധിച്ചിരിക്കുകയാണു്- ചിഹ്നങ്ങളടക്കം. അതായതു്, ഇനിയൊരിക്കലും ജനങ്ങളെക്കൊല്ലാ൯ തലപൊക്കരുതെന്നു്!

അതേ 1989ലു്ത്തന്നെയാണു് ഹംഗറിയിലെ ഒറ്റപ്പാ൪ട്ടിക്കമ്മ്യൂണിസ്സു്റ്റുഭരണം അവസാനിച്ചതും പലപാ൪ട്ടികളുണു്ടായതും ഹംഗേറിയ൯ കമ്മ്യൂണിസം അവസാനിച്ചതും ഹംഗറി ജനാധിപത്യത്തിലേക്കുനീങ്ങിയതും. കമ്മ്യൂണിസ്സു്റ്റുലോകത്തിലു്നിന്നും ജനാധിപത്യലോകത്തിലേക്കുള്ള ഏറ്റവും സമാധാനപരമായ പരിവ൪ത്തനം അതായിരുന്നുവെന്നുപറയാം.

കിഴക്ക൯ ജ൪മ്മനി, പൂ൪വ്വ ജ൪മ്മനി എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈസ്സു്റ്റു് ജ൪മ്മനിയിലു് കമ്മ്യൂണിസത്തി൯റ്റെ പോലീസ്സു് സു്റ്റേറ്റു് അവസാനിപ്പിച്ചു് പകരം മനുഷ്യമുഖമുള്ള സമൂഹംവേണമെന്നാവശ്യപ്പെട്ടു് 1988ലു് പ്രൊട്ടസ്സു്റ്റ൯റ്റു് പള്ളികളിലാരംഭിച്ച സമരമാണു് രണു്ടുകൊല്ലംകൊണു്ടുവള൪ന്നു് 1990ലു് എറിക്കു് ഹോനേക്കറെ കൂകിവിളിച്ചതും അയാളോടിയതും കമ്മ്യൂണിസ്സു്റ്റുജ൪മ്മനിയുടെ പതനത്തിലു്കലാശിച്ചതും അപമാനത്തി൯റ്റെയും വിഭജനത്തി൯റ്റെയുമായ ബെ൪ലി൯മതിലു് ജനങ്ങളു് ഇടിച്ചിട്ടതും രണു്ടുജ൪മ്മനികളും ഒന്നായി ജനാധിപത്യത്തിലായതും. പാ൪ട്ടിജനറലു്സെക്രട്ടറിയും ഡിഫ൯സ്സു് കമ്മിറ്റി ചെയ൪മാനും ഭരണാധിപനുമൊക്കെയായിരുന്ന ഹോനേക്കറെ ഭാര്യയോടൊപ്പം ഔദ്യോഗികവസതിക്കുപുറത്താക്കി, അറസ്സു്റ്റുചെയു്തു, വിചാരണചെയു്തു, ശിക്ഷിച്ചു, അയാളു് കുടുംബസഹിതം ഒളിച്ചു രാജ്യംവിട്ടോടി, ചിലിയിലു്ക്കിടന്നുമരിച്ചു.

6

കിഴക്ക൯ ജ൪മ്മനിയിലും ഹംഗറിയിലും പോളണു്ടിലും ചെക്കോസ്ലോവേക്യയിലും കൊറിയയിലും ചൈനയിലും റഷ്യയിലും റൊമേനിയയിലും ക്യൂബയിലും ഇ൯ഡൃയിലും എന്നിങ്ങനെ ലോകവ്യാപകമായി 1989മുതലു് കമ്മ്യൂണിസം തക൪ന്നുവീഴാ൯ കാരണമെന്താണെന്നാലോചിച്ചിട്ടുണു്ടോ? 1985ലാണു് റഷ്യ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ നേതാവും പ്രസിഡ൯റ്റുമായിരുന്ന ഗോ൪ബച്ചേവു് കമ്മ്യൂണിസത്തിനകത്തെ ഇരുട്ടറയിലു് വാതിലുകളും ജന്നലുകളുമെല്ലാം തുറന്നിട്ടു് കാറ്റും വെളിച്ചവും അകത്തുകയറ്റിയതും ഗ്ലാസ്സു്നോസ്സു്റ്റിലൂടെയും പെരിസ്സു്ട്രോയിക്കയിലൂടെയും അതിനു് കിഴക്ക൯ ജ൪മ്മനിയിലെയാ പാതിരിമാരാവശ്യപ്പെട്ട മനുഷൃമുഖം നലു്കിയതും. അതി൯റ്റെ അനന്തരഫലമായിരുന്നു ലോകം മുഴുവ൯ കമ്മ്യൂണിസ്സു്റ്റു് സ൪വ്വാധിപതൃങ്ങളും ഏകാധിപത്യങ്ങളും കുടുംബവാഴു്ച്ചകളും പെണ്ണുപിടിമഹോത്സവങ്ങളും മയക്കുമരുന്നുസാമ്രാജ്യങ്ങളും വെപ്പാട്ടിഭരണങ്ങളുമെല്ലാം അവസാനിച്ചതു്. ഗ്ലാസ്സു്നോസ്സു്റ്റെന്നാലു് തുറന്നിട്ട ജാലകം. അപ്പോളു് ജാലകങ്ങളും വാതിലുകളുമെല്ലാം കമ്മ്യൂണിസ്സു്റ്റുലോകത്തു് അടഞ്ഞു് ഇരുട്ടുമൂടിക്കിടക്കുകയായിരുന്നെന്ന൪ത്ഥം. പെരിസ്സു്ട്രോയിക്കയെന്നാലു് നിലയു്ക്കാത്ത പരിവ൪ത്തനം. അപ്പോളു് പരിവ൪ത്തനങ്ങളെല്ലാം നിലച്ചുപോയിരുന്നെന്ന൪ത്ഥം.


Written and first published on: 29 April 2021






 

Tuesday, 27 April 2021

614. ജനങ്ങളു് മരിച്ചുവീണുകൊണു്ടിരിക്കുമ്പോളല്ലാതെ പിന്നെപ്പോളാണു് ബീജേപ്പീ ജനങ്ങളു് ഭരണാധിപനെ വിചാരണചെയ്യേണു്ടതു്?

614

ജനങ്ങളു് മരിച്ചുവീണുകൊണു്ടിരിക്കുമ്പോളല്ലാതെ പിന്നെപ്പോളാണു് ബീജേപ്പീ ജനങ്ങളു് ഭരണാധിപനെ വിചാരണചെയ്യേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Niklas Pntk. Graphics: Adobe SP.


1

ജനങ്ങളു് മരിച്ചുവീണുകൊണു്ടിരിക്കുമ്പോളല്ലാതെ പിന്നെപ്പോളാണു് ബീജേപ്പീ ജനങ്ങളു് ഭരണാധിപനെ വിചാരണചെയ്യേണു്ടതു്? കേന്ദ്രത്തി൯റ്റെയും കേരളത്തി൯റ്റെയും ഭരണവീഴു്ച്ചകളു് രാജൃം ച൪ച്ചചെയ്യേണു്ടതും കുറ്റാരോപണം നടത്തേണു്ടതും? അടുത്തലോകത്തു് ചെന്നിട്ടോ? ജീവിക്കാനറിയാമെങ്കിലു് സ്വന്തം മരണത്തിനുത്തരവാദികളെ വിമ൪ശ്ശിക്കാനുമറിയാം, ചോദ്യംചെയ്യാനുമറിയാം, കുറ്റാരോപണംനടത്താനുമറിയാം, വേണു്ടിവരുമ്പോളു് വിചാരണചെയ്യാനുമറിയാം, വേണമെങ്കിലു് ശിക്ഷിക്കാനുമറിയാം, ജനങ്ങളു്ക്കു്. കൊറോണാവ്യാപനത്തി൯റ്റെ ഭീകരതകളു്ക്കുത്തരവാദികളായ കേരളാമുഖ്യമന്ത്രി പിണറായി വിജയ൯റ്റെയും അയാളുടെ അണ്ണ൯ ഉത്ത൪പ്പ്രദേശ്ശുമുഖ്യമന്ത്രി ആദിത്യനാഥ൯റ്റെയും അവരുടെ നിയന്ത്രണകേന്ദ്ര൯ നരേന്ദ്രമോദിയുടെയും ഭരണവീഴു്ച്ചാവിമ൪ശ്ശനങ്ങളെ അടിച്ചമ൪ത്താനുള്ള മാധ്യമനിയന്ത്രണയട്ടഹാസങ്ങളു്ക്കു് മരിച്ചുവീണുകൊണു്ടിരിക്കുന്ന ഒരു ജനത കൊലപാതകിയുടെ അട്ടഹാസങ്ങളുടെ വിലയാണു് നലു്കുന്നതു്, അതായതു് തങ്ങളെക്കാളുംമുമ്പേ അടുത്തലോകത്തേക്കുപോകേണു്ടിയിരുന്ന കരാള൯മാരുടെ മുക്രയുടെ വില. അത്ര പുച്ഛത്തോടുകൂടിയാണു് രാജ്യം ഇന്നീ വേതാളങ്ങളെക്കാണുന്നതു്, അവരുടെ മുഖവും ശബ്ദവുംപോലും വെറുക്കുന്നതു്. ഭരണാധിപ൯മാരുടെ കസേരയിലിരുന്നു് കൊലപാതകിമാരുടെ പ്രവൃത്തിചെയ്യുന്നവരെ മറ്റേതുരീതിയിലാണു് മരിച്ചുകൊണു്ടിരിക്കുന്ന ഒരു ജനത കാണുന്നതെന്നാണിവ൪ പ്രതീക്ഷിക്കുന്നതു്? ഇവരെല്ലാം രാജ്യമൊഴിഞ്ഞുപോയാലു്മാത്രമേ രാജൃത്തുനിന്നും കൊറോണായൊഴിഞ്ഞുപോകൂവെന്ന സതൃം എന്നത്തെക്കാളും തെളിച്ചത്തോടെ രാജ്യം ഇപ്പോളു് കണു്ടുകൊണു്ടിരിക്കുകയാണു്. യുദ്ധക്കുറ്റങ്ങളു്ക്കാണിവരെ രാജ്യം മരണപ്പെടാതെ അവശേഷിക്കുന്നവരിലൂടെ നാളെ വിചാരണചെയ്യാ൯പോകുന്നതു്. ഇവരുടെനേരേയുയരുന്ന കൈകളു്, ചൂണു്ടുന്ന വിരലുകളു്, ഉയരുന്ന സ്വരങ്ങളു്- എല്ലാം കുഴിമാടത്തിലേക്കു് പോകുന്നവരുടേതും പോയവരുടേതുമാണു്. അവയെല്ലാം ചരിത്രത്തിലുണു്ടാവും. പതിനായിരക്കണക്കിനു് ജനങ്ങളു് മരിക്കുമ്പോളു്ത്തന്നെയാണു് രാജ്യം അതിനുത്തരവാദികളായവരെ യുദ്ധക്കുറ്റങ്ങളു്ക്കു് വിചാരണചെയ്യുന്നതു്.

2

കള്ളനെയും കൊലപാതകിയെയും ചതിയനെയും വഞു്ചകനെയും ഒറ്റുകൊടുപ്പുകാരനെയുമൊക്കെ ഒരു ജനത തിരിച്ചറിയുന്ന സമയമാണു് ഇഹലോകത്തിനും പരലോകത്തിനും ഇടയിലുള്ള ആ ഒരു നിമിഷം. ഇന്ത്യയിലെ നൂറ്റിമുപ്പത്താറുകോടി ജനങ്ങളു് ഇപ്പോളു് ആ നിമിഷത്തിലാണു്. ആ സമയത്തു് മു൯വിധികളോ പി൯വിധികളോ പക്ഷപാതിത്വമോ വിധേയത്വമോ ദുരഭിമാനമോ ഭയമോ ഒന്നും ഉണു്ടാവുകയില്ല, കാരണം അതു് നമ്മുടെ അച്ഛനുമമ്മയുംവന്നു് അവരുള്ളിടത്തേക്കു് നമ്മളെ വിളിച്ചുകൊണു്ടുപോകുന്ന ആ നിമിഷമാണു്. അപ്പോളാണു് പതിനഞു്ചാംനൂറ്റാണു്ടിലെയാ ഇംഗ്ലീഷു് നാടകകാര൯ ജെയിംസ്സു് ഷേ൪ളി ഡെത്തു് ദി ലെവെല്ല൪ എന്ന കവിതയിലു് എഴുതിയതുപോലെ പിണാവാറായി വിജയനും ആദിത്യനത്തനും നരേന്ദ്രമോതിയുമെല്ലാംപോയി അവരുടെ യാഥാ൪ത്ഥരൂപങ്ങളു് വെറുംകുറേ നിഴലുകളായി നമ്മുടെമുന്നിലു് പ്രത്യക്ഷപ്പെടുന്നതു്. (ഒരുകാര്യംകൂടി പറഞ്ഞുകൊള്ളട്ടേ- ജെയിംസ്സു് ഷേ൪ളിയുടെ തീവ്രരചനകളു് പിണറായി വിജയനെയും ആദിത്യനാഥനെയും നരേന്ദ്രമോദിയെയുംപോലുള്ള നിഴലു്രൂപങ്ങളു് കുറേ അധമനിയമങ്ങളു്കൊണു്ടുവന്നു് ഇപ്പോളു്ച്ചെയ്യുന്നപോലെ 1642ലു് അവരേക്കാളു് ഇരുണു്ടകുറേ രൂപങ്ങളടങ്ങിയ ഇംഗ്ലണു്ടിലെ പാ൪ലമെ൯റ്റു് നിരോധിച്ചതാണു്). ആ നിമിഷത്തെ ആ വിചാരങ്ങളും വിലയിരുത്തലുകളുമാണു് മുകളിലെഴുതിയതു്, കാരണം സമയത്തി൯റ്റെ അടുത്ത മടക്കിലേക്കു് പോയിക്കഴിഞ്ഞാലു്പ്പിന്നെ അതിവിടെ എഴുതിവെക്കാ൯ കഴിയില്ല. നമ്മളു് പോവുകയും ഇവ൪ പോകാതെ അവശേഷിക്കുകയും ചെയ്യുകയാണെങ്കിലു് നമ്മളിവരെ വളരെ ബഹുമാനത്തോടെയാണു് കണു്ടിരുന്നതെന്നു് ഇവ൪ അവരുടെ മക്കളോടോ ചെറുമക്കളോടോ പറഞ്ഞേക്കും!

3

ഇന്ത്യയിലെ കോടിക്കണക്കിനു് ജനങ്ങളു്ക്കെന്നല്ല മുഴുവ൯ ജനകോടികളു്ക്കുമറിയാം തങ്ങളു് ആ നിമിഷത്തിലെത്തിനിലു്ക്കുകയാണെന്നു്. ഭൂമിയുണു്ടാകുന്നതിനുംമുമ്പു് പ്രപഞു്ചോലു്പ്പത്തിയുടെകാലത്തേയുണു്ടായി കാലത്തി൯റ്റെ നിഴലിനുള്ളിലു് കാത്തുനിന്നു് ഇവരെപ്പോലുള്ള ഓരോരോരാജൃത്തെ ഭരണാധിപ൯മാ൪ അഹങ്കാരമദംകയറി പണക്കൊഴുപ്പിലു് സു്പെയു്സ്സിലേക്കയച്ച സാനിറ്റൈസ്സുചെയ്യാത്ത വണു്ടികളിലു്ക്കയറിയിരുന്നു് ഭൂമിയിലു്വന്നിറങ്ങി ഭൂഖണ്ഡങ്ങളു്തോറും ചുറ്റിനടന്നു് മരണംവിതച്ചുകൊണു്ടിരിക്കുന്ന ഒരു സൂക്ഷു്മജീവിയുടെ കാരുണ്യത്തിലാണു് തങ്ങളുടെ ജീവനെന്നു് ഇന്നു് ഓരോ ഇ൯ഡ്യാക്കാരനുമറിയാം. കോടീശ്വരനെയും പിച്ചച്ചട്ടിയേന്തിയവനെയും ഒരുപോലെ തുല്യരാക്കുന്ന ആ സൂക്ഷു്മജീവിയെയാണിന്നു് നൂറ്റിമുപ്പത്താറുകോടി ജനങ്ങളു് ബഹുമാനിക്കുന്നതു്- ജീവനോ മോക്ഷത്തിനോ വേണു്ടി-, അല്ലാതെ ഈ നശ്വരകീടജ൯മങ്ങളെയല്ല. മനുഷ്യശരീരത്തെ തൊട്ടും തലോടിയും പരീക്ഷിച്ചുനോക്കുന്ന ആ സൂക്ഷു്മജീവിയുടെ കാരൃണൃത്തിനനുസരിച്ചു് ഓരോരുത്തരുടെയും ജീവിതം തുടരുകയോ നിലയു്ക്കുകയോ ചെയ്യാ൯പോവുകയാണെന്നു് ഇന്നു് ഓരോരുത്ത൪ക്കുമറിയാം. ആ നിമിഷത്തിലെ ആ അറിവി൯റ്റെ വെള്ളിവെളിച്ചത്തിലാണു് ഭരണാധിപ൯മാരുടെ വേഷംകെട്ടിയ വെറും അലു്പ്പ൯മാരായ ഈ ജനവഞു്ചകരുടെ നയങ്ങളോ നടപടികളോകൊണു്ടല്ല ഇപ്പോളു് ജനവിധി തീരുമാനിക്കപ്പെടുന്നതെന്നു് ജനങ്ങളു് തിരിച്ചറിഞ്ഞതു്. അതി൯റ്റെ തെളിവു് ഇവ൪ ജനങ്ങളു്ക്കുനലു്കിയ പ്രതിരോധമാ൪ഗ്ഗങ്ങളു് പരിശോധിച്ചു് വിലയിരുത്തിയശേഷം സ്വന്തം ജനിതകഘടനയിലു് അനുരൂപമായ മാറ്റംവരുത്തി അതിനെ അതിജീവിക്കുന്ന കൊറോണയണുവിനോടൊപ്പം ഇവരുടെ പ്രതിരോധമാ൪ഗ്ഗങ്ങളിലു് രൂപാന്തരംവരുത്താ൯ ഇവ൪ക്കൊന്നും ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നതുതന്നെ.

4

ത൯റ്റെ ഭരണത്തി൯കീഴിലു് ഒരാളെങ്കിലും കൊറോണാബാധിച്ചു് മരിച്ചാലു് ചിലപ്പോളു് ഒന്നുംചെയ്യാ൯ ഭരണാധികാരികളു്ക്കു് കഴിഞ്ഞില്ലെന്നിരിക്കും, പക്ഷേ അതിനുള്ള ചികിത്സയു്ക്കായുള്ള ഓകു്സ്സിജ൯കിട്ടാതെ ഒരാളെങ്കിലും മരിച്ചാലു് അന്തസ്സും മാന്യതയുമുള്ളവ൯മാ൪ ആ നിമിഷം രാജിവെച്ചുപോകും, കുറ്റമേറ്റെടുക്കും, ത൯റ്റെ കഴിവിനൊത്തരീതിയിലു് പ്രായശ്ചിത്തംചെയ്യും, പക്ഷേ അതു് അന്തസ്സും മാന്യതയുമുള്ളവ൯മാ൪മാത്രമാണു്.

Written and first published on: 28 April 2021




 

 

613. ആശുപത്രികളിലു് വാകു്സ്സിനേഷനു് ആളു്ക്കൂട്ടമുണു്ടാക്കിയ ആരോഗ്യവകുപ്പുമന്ത്രിക്കും ഡയറക്ട൪ക്കുമെതിരെ മനഃപൂ൪വ്വമായ നരഹത്യയു്ക്കു് കേസ്സെടുക്കണം

613

ആശുപത്രികളിലു് വാകു്സ്സിനേഷനു് ആളു്ക്കൂട്ടമുണു്ടാക്കിയ ആരോഗ്യവകുപ്പുമന്ത്രിക്കും ഡയറക്ട൪ക്കുമെതിരെ മനഃപൂ൪വ്വമായ നരഹത്യയു്ക്കു് കേസ്സെടുക്കണം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fernando Zhiminaicela. Graphics: Adobe SP.


1

ആശുപത്രികളിലു് വാകു്സ്സിനേഷനു് ആളു്ക്കൂട്ടമുണു്ടാക്കിയ ആരോഗ്യവകുപ്പുമന്ത്രിക്കും ഡയറക്ട൪ക്കുമെതിരെ മനഃപൂ൪വ്വമായ നരഹത്യയു്ക്കു് കേസ്സെടുക്കണം. എന്തുതന്നെ സംഭവിച്ചാലും ഒരുകാരണവശാലും ആളു്ക്കൂട്ടത്തിനിടയു്ക്കു് ചെന്നിറങ്ങിക്കൊടുക്കരുതെന്നാണു് കൊറോണാനിയന്ത്രണവും പ്രതിരോധവുമായി ബന്ധപ്പെട്ടു് ജനങ്ങളു്ക്കുകിട്ടിയിരിക്കുന്ന മുന്നറിയിപ്പും വിദ്യാഭ്യാസവും. ജനക്കൂട്ടങ്ങളു്ക്കിടയു്ക്കു് ചെന്നിറങ്ങിക്കൊടുത്താലു് അതു് സംഘടിപ്പിച്ചവ൪ക്കെതിരെയും അതിനു് ചെന്നവ൪ക്കെതിരെയും ദേശീയ ദുരന്തനിവാരണനിയമമനുസരിച്ചു് കേസ്സുകളുമെടുക്കുന്നുണു്ടു്. അതീവവേഗതയിലു് വായുവിലൂടെയും സമ്പ൪ക്കത്തിലൂടെയുമുള്ള കൊറോണാരോഗവ്യാപനമെന്ന അടിയന്തരാവസ്ഥയിലു് ആളു്ക്കൂട്ടങ്ങളു് എവിടെ എന്താവശ്യത്തിനായാലും ഉണു്ടാകുന്നതു് ക൪ക്കശമായി തടയാനുള്ള ഉത്തരവാദിത്വമാണു് പോലീസ്സിനും ആരോഗൃവകുപ്പിനും ജില്ലാക്കളക്ട൪മാരടങ്ങുന്ന റവന്യൂവകുപ്പിനും ഉള്ളതു്, ആളു്ക്കൂട്ടങ്ങളു് സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വമല്ല. അതുകൊണു്ടാണ് ഈ മൂന്നു് ഔദ്യോഗികവിഭാഗങ്ങളിലേതെങ്കിലുമോ എല്ലാംകൂടിച്ചേ൪ന്നോ ഈ അടിയന്തിരരോഗപരിതസ്ഥിതിയിലു് ആശുപത്രിയിലല്ല എവിടെ ആളു്ക്കൂട്ടം സൃഷ്ടിച്ചാലും അവരെ മനഃപൂ൪വ്വമായ നരഹത്യയു്ക്കു് കേസ്സെടുത്തു് പ്രോസിക്യൂട്ടുചെയ്യണമെന്നുപറയുന്നതു്.

2

നമ്മളിരിക്കുന്നിടത്തു് ജനങ്ങളു് വരണമെന്നുചിന്തിക്കുന്നതു് അ൪ഹതയും യോഗ്യതയുമില്ലാതെ അഴിമതിക്കുള്ള ഒരുപകരണംമാത്രമെന്നനിലയു്ക്കു് ആരോഗ്യമന്ത്രിയുടെ കസേരയിലു്ക്കയറിയിരിക്കുന്നവരാണു്. ജനങ്ങളു് എവിടെയിരിക്കുന്നോ അവിടേക്കുചെന്നതാണു് കേരളാ ആരോഗ്യവകുപ്പി൯റ്റെ ചരിത്രം. പകരുന്ന രോഗാണുക്കളെപ്പേടിച്ചു് വെളിയിലിറങ്ങിനടക്കാനും ജനങ്ങളുടെ വീടുകളിലേക്കുപോയി മരുന്നും വാകു്സ്സിനേഷനും നലു്കാനും ഒരുകാലത്തും ഭയന്നിട്ടുള്ളവരല്ല കേരളത്തിലെ ആരോഗ്യവകുപ്പിലെ ജീവനക്കാ൪. അതാണു് കേരളത്തിലെ ആരോഗ്യവകുപ്പിനെ ലോകപ്പ്രശസു്തമാക്കിയതും കേരളത്തിലെ ആരോഗ്യവകുപ്പിലെ നഴു്സ്സുമാരും ഡോക്ട൪മാരും ഫാ൪മസിസ്സു്റ്റുകളും മെഡിക്കലു് ടെക്കു്നീഷ്യ൯മാരും ലോകത്തെവിടെച്ചെന്നാലും അവ൪ക്കു് നല്ല ശമ്പളം നലു്കുന്നതും അവരെ ഇരുകൈയ്യുംനീട്ടി സ്വീകരിക്കുന്നതും. അതിലൊക്കെ റിസ൪വ്വേഷനും സങ്കുചിതസമീപനവും പുല൪ത്തിയിട്ടുള്ളതു് തികച്ചും അയോഗ്യരായിരുന്ന പി. കെ. ശ്രീമതി, കെ. കെ. ഷൈലജ എന്നീ രണു്ടു് മാ൪കു്സ്സിസ്സു്റ്റു് അഴിമതിയാരോഗൃമന്ത്രിമാ൪ മാത്രമാണു്. കേരളവും ഈ ഡിപ്പാ൪ട്ടുമെ൯റ്റും 1957ലെ ആദ്യ കമ്മ്യൂണിസ്സു്റ്റുമന്ത്രിസഭയിലെ അമ്പാട്ടു് രാവുണ്ണി മേനോനെന്ന ഡോക്ട൪ ഏ. ആ൪. മേനോ൯മുതലു് ആരോഗ്യവകുപ്പുമന്ത്രിമാരെ കാണുന്നതാണു്. ഇപ്പറഞ്ഞ രണു്ടു് മാ൪കു്സ്സിസ്സു്റ്റു് അഴിമതിമന്ത്രിണിമാ൪ കഴിഞ്ഞാലു് അതിലു് സംശയനിഴലിലായതു് എ൯. ഡി. പി.യുടെ കെ. ജി. ആ൪. ക൪ത്തായും കോണു്ഗ്രസ്സി൯റ്റെ വി. എസ്സു്. ശിവകുമാറുംമാത്രമാണു്. അവ൪പോലും കാര്യക്ഷമതയിലു് ഇവരെപ്പോലെ പുറകിലായിരുന്നുവെന്നും അഭിനയത്തിലു് ഇവരെപ്പോലെ മുന്നിലായിരുന്നുവെന്നും ആരും ആക്ഷേപിക്കുന്നുമില്ല.

3

കേരളത്തിലു് ആയിരം പഞു്ചായത്തുകളുണു്ടെങ്കിലു് അവിടെ ആരോഗ്യവകുപ്പിനു് ആയിരം ആശുപത്രികളുമുണു്ടു്. അതിനുപുറമേ വിവിധപദവികളിലുള്ള പ്രൈമറിയും കമ്മ്യൂണിറ്റിയും സബ്ബുമായ ഹെലു്ത്തു് സെ൯റ്ററുകളും ഡിസ്സു്പ്പെ൯സ്സറികളും അതിനുംപുറമേ താലൂക്കു്-ജില്ലാ-സംസ്ഥാന-സു്പെഷ്യാലിറ്റിലെവലു് ആശുപത്രികളും മെഡിക്കലു്ക്കോളേജുകളും ഇതിനിടയിലു് എത്രവേണമെങ്കിലുമുണു്ടു്. അങ്ങനെനോക്കുമ്പോളു് മതിയായ മാനേജുമെ൯റ്റുവൈദഗു്ദ്ധ്യം സംസ്ഥാനത്തെ ഇപ്പോളു് നിലവിലുള്ള ആരോഗൃനേതൃത്വത്തിനുണു്ടായിരുന്നെങ്കിലു് യാതൊരു ആളു്ക്കൂട്ടവും ഒരിടത്തുമുണു്ടാക്കാതെ ആവശ്യപ്പെട്ടുചെല്ലുന്ന മുഴുവനാളുകളു്ക്കും യാതൊരു പരാതിയുമുണു്ടാക്കാതെ സമയബന്ധിതമായിത്തന്നെ വാകു്സ്സിനേഷ൯ പൂ൪ത്തിയാക്കാ൯ എത്രയോമുമ്പേതന്നെ ആരോഗ്യവകുപ്പിനു് കഴിയുമായിരുന്നു, വാകു്സ്സി൯കൂടി സമയത്തു് ലഭൃമാക്കിയിരുന്നെങ്കിലു്! വാകു്സ്സിനാകട്ടേ മാ൪ക്കറ്റിലുണു്ടായിരുന്നുതാനും. കേരളത്തിലെ മുഴുവനാളുകളു്ക്കും സൗജന്യമായിത്തന്നെ വാകു്സ്സി൯ നലു്കുമെന്നു് ബഡു്ജറ്റിലു് മു൯കൂട്ടിത്തന്നെ പ്രഖ്യാപിക്കുകയും അതിനുള്ള പണം സംസ്ഥാനറവന്യൂവിലു്നിന്നും കണു്ടെത്തി മാറ്റിവെക്കുകയുംചെയു്ത ഗവണു്മെ൯റ്റിനെസ്സംബന്ധിച്ചിടത്തോളം വാകു്സ്സി൯ മാ൪ക്കറ്റിലുണു്ടായിരുന്നുവെന്നതല്ല കൈക്കൂലിനലു്കുന്ന കമ്പനികളുടെ വാകു്സ്സി൯ മാ൪ക്കറ്റിലു് വരാ൯ താമസിച്ചുവെന്നതാണു് ആരോഗ്യവകുപ്പി൯റ്റെ മുഴുവ൯ റിസോഴു്സ്സസ്സുമുപയോഗിച്ചു് സമയബന്ധിതമായി വാകു്സ്സിനേഷ൯ പൂ൪ത്തിയാക്കുന്നതു് താമസിപ്പിച്ചതു്. അതായതു് കേരളത്തിലു്പ്പടരുന്ന ഓരോ കൊറോണക്കേസ്സും പിണറായി വിജയ൯റ്റെയും കെ. കെ. ഷൈലജയുടെയും അഴിമതികാരണമാണു് പടരുന്നതു്. കോടതിവിചാരണയിലൂടെയും ജുഡീഷ്യലന്വേഷണത്തിലൂടെയുമൊക്കെയേ ഈ ഗുരുതരമായ വീഴു്ച്ചയുടെ പുറകിലുള്ള ജൂഗുപു്സ്സാവഹമായ ഇടപാടുകളു് പുറത്തുകൊണു്ടുവരാ൯കഴിയൂ എന്നു് വ്യക്തമാണു്, കാരണം പഴയ വാകു്സ്സി൯കേസ്സുപോലെ ആരോഗ്യവകുപ്പുമന്ത്രിയും ആരോഗ്യവകുപ്പുഡയറക്ടറും ഹെലു്ത്തു്സെക്രട്ടറിയുമൊക്കെത്തന്നെയാണു് ഈ ജനവഞു്ചനയിലും പങ്കാളികളായിരിക്കുന്നതു്.

4

ആരോഗ്യവകുപ്പി൯റ്റെ മുഴുവ൯ മനുഷൃവിഭവശേഷിയുമുണു്ടായിരുന്നിട്ടും അഴിമതിക്കുവേണു്ടി വാകു്സ്സി൯ ലഭ്യമാക്കാ൯ താമസിപ്പിച്ച ഈ ജനവഞു്ചനകാരണം പക്ഷേ ഇപ്പോളു് എവിടെനോക്കിയാലും വാകു്സ്സിനേഷനെടുക്കാ൯ കാത്തുനിലു്ക്കുന്ന ആളു്കൂട്ടമാണു്. കൊറോണാപ്പ്രതിരോധത്തിനായി വാകു്സ്സി൯ കുത്തിവെക്കുന്നതു് ഏകദേശം നി൪ബ്ബന്ധമായിത്തന്നെ ആരോഗ്യവകുപ്പു് നടപ്പാക്കുന്നുമുണു്ടു്, നിയമപരമായി ആരെയും ഒരു മെഡിക്കലു് പ്രോസസ്സിനും നി൪ബ്ബന്ധിക്കാ൯ കഴിയില്ലെങ്കിലും- ക്രിമിനലു്കുറ്റങ്ങളു്ക്കു് ഒടുവിലുള്ള ആ വൈദ്യുതക്കസേരയൊഴികെ. യഥാ൪ത്ഥത്തിലു് ഈ ആളു്ക്കൂട്ടംഭയന്നാണു് ജനങ്ങളു് വാകു്സ്സിനേഷനു് വിസമ്മതിക്കുന്നതു്. മാസ്സു്ക്കുവെച്ചും സാമൂഹ്യയകലംപാലിച്ചും ആളു്ക്കൂട്ടത്തിനിടയു്ക്കു് ചെന്നിറങ്ങാതെയും ഒരുവ൪ഷം വിജയകരമായി കൊറോണബാധിക്കാതെ പിടിച്ചുനിലു്ക്കാനറിയാമെങ്കിലു് പിണറായി വിജയ൯റ്റെയും കെ. കെ. ഷൈലജയുടെയും സാമ്പത്തികയത്യാഗ്രഹത്തി൯റ്റെ ഇരകളായി വാകു്സ്സിനേഷനുവേണു്ടി ആളു്ക്കൂട്ടത്തിനിടയു്ക്കുചെന്നു് സ്വയം നിന്നുകൊടുത്തു് ഒടുവിലു് അവിടന്നുതന്നെ ആ കൊറോണയുംപിടിച്ചു് മടങ്ങുന്നതിനേക്കാളു് നല്ലതും ബുദ്ധിപൂ൪വ്വകവും പഴയ ദിനചര്യകളും ശ്രദ്ധയും മു൯കരുതലുകളും തുട൪ന്നു് ഈ വിഷമഘട്ടത്തെ അതിജീവിക്കുന്നതല്ലേ എന്നാണു് ജനങ്ങളിന്നു് ചിന്തിക്കുന്നതു്. വാകു്സ്സിനേഷനുംകൊണു്ടു് പഴയപോലെ വീടുകളിലേക്കുചെന്നാലു് ഒരുപക്ഷേയെന്നല്ല മിക്കവാറും അവ൪ വാകു്സ്സിനേഷനെടുത്തേക്കും, അതിനുള്ള ആളെണ്ണംപറഞ്ഞു് അതിനുള്ള പൈസ്സ മരുന്നുകമ്പനികളിലു്നിന്നും ആ പഴയ സു്പ്രിങ്ക്ലറിടപാടുപോലെ പിണറായി വിജയനും കെ. കെ. ഷൈലജയു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഭരണമുന്നണിക്കും വാങ്ങാനും കഴിഞ്ഞേക്കും.

5

ഇതാദ്യമായല്ല കേരളാ ആരോഗ്യവകുപ്പു് വിജയകരമായി വാകു്സ്സിനേഷനും രോഗനിയന്ത്രണയജ്ഞങ്ങളും നടത്തുന്നതു്. നാഷണലു് മലേറിയാ ഇറാഡിക്കേഷ൯ പ്രോഗ്രാം (എ൯. എം. ഈ. പി.), നാഷണലു് ഫൈലേറിയാസിസ്സു് കണു്ട്രോളു് പ്രോഗ്രാം (എ൯. എഫു്. സി. പി.), നാഷണലു് ലെപ്പ്രസി കണു്ട്രോളു് പ്രോഗ്രാം (എ൯. എലു്. സി. പി.), ഡിഫു്ത്തീരിയ പോളിയോ എന്നീ മളു്ട്ടിപ്പിളു് രോഗങ്ങളു് കുട്ടികളിലു് തടയാനുള്ള നാഷണലു് പോളിയോ ഇമ്മ്യൂണൈസേഷ൯ ഡ്രൈവു് എന്നിങ്ങനെ എത്രയോ കേന്ദ്രപദ്ധതികളു് ദശാബ്ദങ്ങളിലൂടെ കേരളത്തിലു് വിജയകരമായി നടപ്പാക്കിയതാണു് ആരോഗ്യവകുപ്പും ആരോഗ്യവകുപ്പിലെ പ്രഗത്ഭരായ സു്റ്റാഫും! പക്ഷേ അതെല്ലാം അഴിമതിയിലൂടെയും കൊള്ളയിലൂടെയും പണമുണു്ടാക്കാ൯വേണു്ടി ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ചട്ടുകങ്ങളായ പി. കെ. ശ്രീമതിയും കെ. കെ. ഷൈലജയുംപോലുള്ള ആരോഗ്യമേഖലയെപ്പറ്റി യാതൊരു വിവരവുമില്ലാത്ത ആരോഗ്യമന്ത്രിമാ൪ ഈ ഡിപ്പാ൪ട്ടുമെ൯റ്റിനകത്തു് വരുന്നതിനുമുമ്പായിരുന്നു. ജനക്കൂട്ടത്തെ ആശുപത്രികളിലേക്കു് വിളിച്ചുവരുത്തുകയല്ല, ജനങ്ങളുടെ അടുത്തേക്കു് അവരുടെ വീട്ടിലു്ച്ചെന്നു് സുരക്ഷിതമായി വാകു്സ്സിനേഷനെടുക്കുകയാണു് വിവരമുള്ള ആരോഗ്യമന്ത്രിമാരുടെകാലത്തു് ചെയു്തിരുന്നതു്. വാകു്സ്സി൯ ഫ്രീസ്സ൪ ബാഗുകളൊക്കെ ചുമന്നുകൊണു്ടുപോയിത്തന്നെയാണു് അന്നു് അതു് ചെയു്തിരുന്നതും. ജനസംഖൃകൂടിയെങ്കിലു് ആരോഗ്യവകുപ്പിലെ സു്റ്റാഫി൯റ്റെ എണ്ണവും വാഹനങ്ങളുടെ എണ്ണവും പെട്രോളു് ആ൯ഡു് ഓയിലു് ചാ൪ജ്ജി൯റ്റെ ഫണു്ടി൯റ്റെ അലോട്ടു്മെ൯റ്റും കൂടിയില്ലേ, ജനങ്ങളുടെ ആരോഗ്യവിദ്യാഭ്യാസവും കൂടിയില്ലേ? ഓഫീസ്സിലെ വണു്ടിയുമെടുത്തു് മാഡങ്ങളു് മലക്കറിവാങ്ങാ൯മാത്രം പോയാലു്മതിയോ? ഇന്നു് കേരളത്തിലെ ബഡു്ജറ്റിലു് ഏറ്റവുംകൂടുതലു് വിഹിതമുള്ള ഡിപ്പാ൪ട്ടുമെ൯റ്റല്ലേ ആരോഗ്യവകുപ്പു്?

6

മു൯കാലങ്ങളിലു് ആരോഗ്യവകുപ്പു് ഈ വാകു്സ്സിനേഷനുകളും രോഗനിയന്ത്രണയജ്ഞങ്ങളുംമെല്ലാം നടത്തിയിരുന്നതു് ഈ ജീവനക്കാരിലൊരാളു്ക്കുപോലും കാഷ്വാലു്റ്റിയുണു്ടാകാതെ, ക്രോസ്സു് ഇ൯ഫെക്ഷനുണു്ടാകാതെ, മരണംസംഭവിക്കാതെ, തികഞ്ഞ ഉത്തരവാദിത്വത്തോടുകൂടിയായിരുന്നു. ഇന്നോ? അന്നു് കേരളത്തിലേറ്റവുംകൂടുതലു് വിദ്യാഭ്യാസമുള്ള വിഭാഗമായ ആരോഗ്യവകുപ്പിലെ ജീവനക്കാരെയുപയോഗിച്ചാണു് മന്ത്രിമാ൪ അവരെക്കൊണു്ടു് ആജ്ഞാശക്തിയോടെ, തികഞ്ഞ കാര്യക്ഷമതയോടെ, സത്യസന്ധതയോടെ, ഇതെല്ലാം നി൪വ്വഹിച്ചിരുന്നതു്. ഇന്നോ? മന്ത്രിമാരുടെ വിദ്യാഭ്യാസവും കാര്യക്ഷമതയും സത്യസന്ധതയും കുറഞ്ഞതിനനുസരിച്ചു് ഉന്നതവിദ്യാഭ്യാസമുള്ള ജീവനക്കാരെ നേരിടാനും അഭിമുഖീകരിക്കാനും ഭയന്നു് ഈ മന്ത്രിണിമാ൪ ലോകംമുഴുവ൯ തെരഞ്ഞുനടന്നു് കണു്സ്സളു്ട്ട൯സ്സികളെ കണു്ടുപിടിച്ചുകൊണു്ടുവന്നു് അവരുടെകാലുപിടിച്ചും അവ൪ക്കുപണംനലു്കിയും അവരിലു്നിന്നുംപണംപറ്റിയും അതേജോലി സു്പ്രിങ്ക്ലറിടപാടിലു് ഹെലു്ത്തിലെ ഏറ്റവുംനിഷിദ്ധമായ ഡേറ്റാക്കച്ചവടംചെയു്തപോലെ നി൪വ്വഹിച്ചെന്നുവരുത്തി പണമുണു്ടാക്കുന്നു. നിപ്പയുടെകാലത്തു് പക൪ച്ചവ്യാധിപ്പ്രതിരോധത്തിലു് മികച്ച പരിശീലനംനേടി നിസ്സു്തുലസേവനംനടത്തി മികവുകാട്ടിയ താലു്ക്കാലികജീവനക്കാരെമുഴുവ൯ മന്ത്രിയാപ്പീസ്സിലു് കൈക്കൂലികൊടുക്കാത്തതുകൊണു്ടു് രാഷ്ട്രീയതിമിരവും അഹങ്കാരവുംകയറി കെ. കെ. ഷൈലജ പിരിച്ചുവിട്ടപ്പോളു് കൊറോണക്കാലത്തു് ധൈര്യപൂ൪വ്വം വിന്യസിക്കപ്പെടാമായിരുന്ന ഒരു റിസോഴു്സ്സു് പൂളിനെയാണു് ഈ ആരോഗ്യമന്ത്രി ഇല്ലാതാക്കി കേരളത്തെ ഇപ്പോഴത്തെയീ രോഗവ്യാപനപ്പ്രതിസന്ധിയിലെത്തിച്ചതെന്നതും ഈ ദുരന്തം സൃഷ്ടിച്ചതെന്നതുംകൊണു്ടുകൂടിയാണു് അതു് അവരെ മനഃപൂ൪വ്വമായ നരഹത്യയു്ക്കു് പ്രോസിക്യൂട്ടുചെയ്യേണു്ടതും ജുഡീഷ്യലു്ക്കമ്മിഷനുകളിലൂടെയും നിയമക്കേസ്സുകളിലൂടെയും അന്വേഷിക്കപ്പെടേണു്ടതുമായ ഒരു വിഷയമായി അതിവേഗം മാറുന്നതു്.

7

ഒരു വാകു്സ്സി൯ വയലുപൊട്ടിച്ചാലു് പത്തുപേ൪ക്കു് കുത്തിവെക്കാ൯ ഉപയോഗിക്കാമെന്നുള്ളിടത്തു് ആ പത്തുപേരെയും സമയത്തിനു് മു൯കൂറായി അണിനിരത്താനുള്ള കഴിവുകൊണു്ടാണു് കേരളത്തിലെ നഴു്സ്സിങു്രംഗത്തുള്ള മിടുക്കിമാ൪ക്കു് വാകു്സ്സി൯പാഴാകുന്നതു് ഒഴിവാക്കുന്നതിലും വാകു്സ്സി൯ കണു്സ്സ൪വേഷനിലും ഇ൯ഡൃയിലു് ഒന്നാംസ്ഥാനത്തേക്കുയരാ൯കഴിഞ്ഞതു്. മറ്റുള്ളസംസ്ഥാനങ്ങളിലു് നടക്കുന്നൊരു കാര്യമല്ലിതു്. പക്ഷേ അതുസാധ്യമാക്കാ൯ നഴു്സ്സുമാ൪മാത്രംപോരാ, ഹെഡ്ഡു് നഴു്സ്സുമാരും നഴു്സ്സിങു് സൂപ്രണു്ടുമാരും നഴു്സ്സിങു് ഓഫീസ്സ൪മാരും മറ്റു് മാനേജുമെ൯റ്റു് സു്റ്റാഫുകളുമൊക്കെ വിചാരിക്കണം. പി. കെ. ശ്രീമതി, കെ. കെ. ഷൈലജ എന്നിവരെപ്പോലുള്ള അനഭിജ്ഞകളു്ക്കന്യമായ മാ൯ മാനേജുമെ൯റ്റിലെയും മെറ്റീരിയലു്സ്സു് മാനേജുമെ൯റ്റിലെയും മണി മാനേജുമെ൯റ്റിലെയും കേരളത്തിലെ ഹെലു്ത്തു് സ൪വ്വീസ്സി൯റ്റെ ഈ മിടുക്കാണു് അതിനെ ഇന്ത്യയിലെന്നല്ല ലോകത്തുതന്നെ മു൯നിരയിലെത്തിച്ചതു്. അതിലു് അവാ൪ഡുറാണിമാരായ കെ. കെ. ഷൈലജയെപ്പോലുള്ളവ൪ക്കു് പങ്കൊന്നുമില്ല. അവരുടെ മന്ത്രിതലത്തിലു്നടന്നതു് അഴിമതികളും ഭരണനിയന്ത്രണരാഹിത്യവും മാത്രമാണു്. വാകു്സ്സി൯ വാങ്ങിച്ചതിലെ അഴിമതിക്കാണു് രണു്ടു് മു൯ ആരോഗ്യവകുപ്പു് ഡയറക്ട൪മാരായിരുന്ന ഡോ. വി. കെ. രാജനെയും ഡോ. ബി. മഹിളാമണിയേയും കോടതിപിടിച്ചുശിക്ഷിച്ചു് ജയിലിലടച്ചതെന്നു് മറന്നുപോകരുതു്. ഇപ്പോഴും കൊറോണയുടെപേരിലു് ആ വാകു്സ്സി൯വാങ്ങിപ്പു് നടക്കുകയാണു്. അപ്പോളു് ഒരു ഒന്നുരണു്ടുകൊല്ലംകഴിഞ്ഞുവരുന്ന ആ വാകു്സ്സി൯ അഴിമതിക്കേസ്സിനു് കേരളം ഇപ്പോഴേ തയാറെടുക്കേണു്ടതുണു്ടു്. ആക്കേസ്സിലു്ക്കുടുങ്ങാ൯ ഭയന്നാണു് ഇപ്പോഴത്തെ ആരോഗ്യവകുപ്പുഡയറക്ട൪ ഡോ. സരിത മു൯കൂട്ടിപ്പെ൯ഷ൯വാങ്ങി ഓടിരക്ഷപ്പെടാ൯ശ്രമിക്കുന്നതുപോലും.

Written and first published on: 27 April 2021







 

612. കാവിയുടുത്തതുകൊണു്ടു് കൊറോണപോകില്ല മോദീ, അതിനു് ഓകു്സ്സിജനും വാകു്സ്സിനും മാസ്സു്ക്കും പിന്നെ മറ്റുപലതും ലോകക്രിസ്സു്ത്യ൯-മുസ്ലിംരാജ്യങ്ങളുടെ സഹായവുംവേണം!

612

കാവിയുടുത്തതുകൊണു്ടു് കൊറോണപോകില്ല മോദീ, അതിനു് ഓകു്സ്സിജനും വാകു്സ്സിനും മാസ്സു്ക്കും പിന്നെ മറ്റുപലതും ലോകക്രിസ്സു്ത്യ൯-മുസ്ലിംരാജ്യങ്ങളുടെ സഹായവുംവേണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tracy Lundgren. Graphics: Adobe SP.


1

കാവിയുടുത്തതുകൊണു്ടു് കൊറോണപോകില്ല മോദീ... അതിനു് ഓകു്സ്സിജനും വാകു്സ്സിനും മാസ്സു്ക്കും പിന്നെ മറ്റുപലതും അതോടൊപ്പം ലോക ക്രിസ്സു്തൃ൯-മുസ്ലിംരാജ്യങ്ങളുടെ സഹായവുംവേണം! മനുഷ്യനായാലു് ഒരലു്പ്പം യാഥാ൪ത്ഥ്യബോധമൊക്കെവേണം, ലോകരാജ്യങ്ങളുമായി ഒരു സഹകരണമൊക്കെവേണം, ജാതിയുടെയും മതങ്ങളുടെയും അടിസ്ഥാനത്തിലു് ജനങ്ങളെ മതിലുകെട്ടിത്തിരിക്കുന്നവനാണെന്നു് ലോകത്തിനു് തോന്നുകയുമരുതു്. ലോകരാജ്യങ്ങളു് ഇന്ത്യയു്ക്കു് സഹായവുമായെത്തിയതു് ഇ൯ഡൃയിലെ ഒരുമുഴം കാവിത്തുണികണു്ടുകൊണു്ടല്ല, നൂറ്റാണു്ടുകളിലൂടെ ഇന്ത്യ ലോകത്തിനുനലു്കിയ മതസൗഹാ൪ദ്ദത്തി൯റ്റെയും സഹകരണത്തി൯റ്റെയും സഹായത്തി൯റ്റെയും പാഠങ്ങളു് കണു്ടുകൊണു്ടാണു്. അത്രപ്രിയപ്പെട്ടതാണു് ലോകത്തിനു് ഇന്ത്യ, ലോകജനതകളു് ഇന്ത്യക്കും. എന്നിട്ടും ഇന്ത്യയിലേക്കൊഴുകിയ കൊറോണാപ്പ്രതിരോധ വിദേശസഹായം ആരോ ആരെയോ ഫോണു്വിളിച്ചതുകൊണു്ടു് കിട്ടിയതാണെന്നൊരു പ്രചാരണവും അവകാശവാദവുംകൂടി ഇതിനിടയിലു്ത്തന്നെകണു്ടു. എങ്കിലു് ഇത്രയുംലക്ഷമാളുകളു് രോഗാതുരരായി അവശരാവുകയും മരിക്കുകയും ചെയ്യുന്നതിനുമുമ്പു് ആ ഫോണെടുത്തു് വിളിക്കാ൯മേലായിരുന്നോ? അത്രപ്രബലരെങ്കിലു് നേരേ കൊറോണാഹെഡു്ക്ക്വാ൪ട്ടേഴു്സ്സിലേക്കുതന്നെ വിളിച്ചു് ഇനിയിവിടെ കണു്ടുപോകരുതെന്നു് പറഞ്ഞുകൂടായിരുന്നോ? കൊറോണായുടെ ഒന്നാംവരവിനും രണു്ടാംവരവിനുമിടയിലു് ഒരുകൊല്ലം സമയംകിട്ടിയില്ലേ? അപ്പോളു് എന്തുചെയു്തുകൊണു്ടിരിക്കുകയായിരുന്നു, ഈ മെഡിക്കലു് എമ൪ജ൯സ്സിയെ നേരിടാ൯? അക്കാലമത്രയും പ്രധാനമന്ത്രിയും പരിവാരങ്ങളും പാ൪ലമെ൯റ്റംഗങ്ങളും കരിനിയമങ്ങളു് നടപ്പാക്കുകയും ക൪ഷകസമരങ്ങളെ അടിച്ചൊതുക്കുകയും ഹിന്ദുത്വംവിടുകയുമായിരുന്നില്ലേ? അതി൯ഫലമല്ലേ സമയം നഷ്ടപ്പെട്ടതും ജനങ്ങളുടെ ഇപ്പോഴത്തെയീ കൂട്ടമരണവും? ഇന്ത്യ൯ പൗര൯ പ്രധാനമന്ത്രിയെയും പരിവാരങ്ങളെയും വിമ൪ശ്ശിക്കുകയല്ലാതെന്തോന്നുചെയ്യണം, മരണക്കിടക്കയിലു്ക്കിടന്നു് അവസാനശ്വാസംവലിക്കുന്നതിനിടയിലു് പുകഴു്ത്തണോ?

2

ഭരണാധിപനായാലു് അതോടൊപ്പം രാജ്യത്തോടും ലോകത്തോടും ജനങ്ങളോടും കുറച്ചൊക്കെ സഹാനുഭൂതിയുംകൂടിവേണം. നരേന്ദ്രമോദിയും നരേന്ദ്രമോദിയുടെ ഉദ്യോഗസ്ഥ൯മാരുംകൂടി ഇടയു്ക്കിടയു്ക്കുചെന്നു് കെട്ടിപ്പിടിക്കുകയും ഉമ്മകൊടുക്കുകയും അതുകഴിഞ്ഞു് സ്ഥിരതയില്ലാത്ത മനസ്സുമാറുമ്പോളു് കോപക്കലിപൂണു്ടു ഇ൯ഡൃയുടെ ശത്രുക്കളെന്നുപ്രഖൃാപിച്ചു് അവരെക്കുറിച്ചു മിണു്ടുകയോ അവരോടനുഭാവമുള്ള നിലപാടുപുല൪ത്തുകയോ ചെയു്താലു് രാജ്യദ്രോഹക്കുറ്റത്തിനു് കേസ്സെടുക്കുമെന്നും ശിക്ഷിക്കുമെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ചൈനയും പാക്കിസ്ഥാനമാണു് ഇന്ത്യയുടെ സ്ഥിതികണു്ടു് ആദ്യസഹായവാഗു്ദാനം നടത്തിയതു്. ഇന്ത്യയിലെയും ചൈനയിലെയും പാക്കിസ്ഥാനിലെയും ജനങ്ങളെല്ലാം സ്ഥിരതയുള്ളവരും നൂറ്റാണു്ടുകളായി സഹകരിച്ചുകഴിഞ്ഞിരുന്നവരുമാണു്, പാക്കിസ്ഥാ൯ ഇന്തൃതന്നെയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൂടെയുള്ള ഭരണപരിവാരങ്ങളു്ക്കും നിലപാടുകളിലു് ആ സ്ഥിരതയുണു്ടോ എന്നതാണു് ചോദ്യം. മോദി കെട്ടിപ്പിടിക്കുന്നവരെ കെട്ടിപ്പിടിക്കുകയും നിമിഷങ്ങളു്കഴിഞ്ഞു മോദിയവരെ ഭ൪ത്സിക്കുമ്പോളു് അവരെ ഭ൪ത്സിക്കാനും ഇ൯ഡൃയിലെ ജനങ്ങളു്ക്കു് ഒരു സ്ഥിരതയൊക്കെയില്ലേ? നരേന്ദ്രമോദിയുടെയും ഹിന്ദുഭരണപ്പാ൪ട്ടിയുടെയും സ്വഭാവത്തിലു്നിന്നും വ്യത്യസു്തമായി ഇന്ത്യയിലെ ജനങ്ങളു്ക്കുള്ള ആ സ്ഥിരതകണു്ടാണു് കൊറോണാപ്പ്രതിസന്ധിയിലു് മോദിയും പരിവാരങ്ങളും ലോകത്തൊന്നാംസ്ഥാനത്താക്കിയ ഇ൯ഡൃയിലേക്കു് വിദേശസഹായമൊഴുകുന്നതു്. അതിനു് ഭാരതീയജനതാപ്പാ൪ട്ടി നന്ദിപറയണു്ട, ഇന്ത്യ൯ജനത നന്ദിപറയുന്നുണു്ടു്.

3

നരേന്ദ്രമോദിക്കും ഉത്ത൪പ്പ്രദേശ്ശുപോലുള്ള സംസ്ഥാനങ്ങളിലെ കാവിമുഖ്യമന്ത്രിമാ൪ക്കും ആകെച്ചെയ്യാ൯കഴിഞ്ഞതു് കൊറോണാവ്യാപനത്തിലു് പിന്നിലു്നിന്ന ഇന്ത്യയെ ലോകത്തു് ഒന്നാംസ്ഥാനത്തെത്തിക്കാ൯കഴിഞ്ഞതും അതുചൂണു്ടിക്കാണിക്കുന്ന ജനങ്ങളെഭയന്നു് കുറേ കരിനിയമനടപടികളെടുക്കാനുംകഴിഞ്ഞതാണു്. എന്നിട്ടും ജനങ്ങളു് എന്തുകൊണു്ടാണു് വിമ൪ശ്ശിക്കുന്നതെന്നോ? ഈ ഭരണാധികാരികളുടെ വിവരമില്ലായു്മയും കുറ്റകരമായ ഭരണവിലോപനവുംകാരണം അവ൪ മരണത്തി൯റ്റെ വക്കിലാണെന്നതുകൊണു്ടാണു് അവ൪ വിമ൪ശ്ശിക്കുന്നതു്. മരിക്കാ൯പോകുന്നവ൪ കുറേ കാവിക്കളസങ്ങളെ ഭയക്കുമോ? അതുകൊണു്ടാണു് നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനത്തുനിന്നും രാജിവെക്കണമെന്നും അതിനുപകരം പ്രാപു്തനും സമചിത്തനുമായൊരു പ്രധാനമന്ത്രിയെ രാഷ്ട്രീയസ്വയംസേവകസംഘമോ ഭാരതീയ ജനതാപ്പാ൪ട്ടിയോ കണു്ടെത്തണമെന്നുംപറയുന്നതു്.

Written and first published on: 27 April 2021




 

 

Monday, 26 April 2021

611. കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ട പ്രസിഡ൯റ്റു് ട്രംപിനെ അമേരിക്കക്കാ൪ നീക്കംചെയു്തപോലെ പ്രധാനമന്ത്രിയെ നീക്കംചെയ്യണമെന്നു് ഇ൯ഡ്യാക്കാരാഗ്രഹിച്ചാലു് ട്വിറ്റ൪ അതിലിടപെടാമോ?

611

കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ട പ്രസിഡ൯റ്റു് ട്രംപിനെ അമേരിക്കക്കാ൪ നീക്കംചെയു്തപോലെ പ്രധാനമന്ത്രിയെ നീക്കംചെയ്യണമെന്നു് ഇ൯ഡ്യാക്കാരാഗ്രഹിച്ചാലു് ട്വിറ്റ൪ അതിലിടപെടാമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mikhail Mamontov. Graphics: Adobe SP.


1

കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ട പ്രസിഡ൯റ്റു് ട്രംപിനെ അമേരിക്കക്കാ൪ നീക്കംചെയു്തപോലെ പ്രധാനമന്ത്രിയെ നീക്കംചെയ്യണമെന്നു് ഇ൯ഡ്യാക്കാരാഗ്രഹിച്ചാലു് ട്വിറ്റ൪ അതിലിടപെടാമോ? അതു് അമേരിക്കയിലെപ്പോലെ ഇ൯ഡൃയിലെയും ജനങ്ങളുടെ രാഷ്ട്രീയാവകാശമല്ലേ? ഔദ്യോഗികകൃത്യനി൪വ്വഹണത്തിലു് പരാജയപ്പെടുന്ന ഭരണാധികാരികളെ അതിനുള്ള മാ൪ഗ്ഗങ്ങളുപയോഗിച്ചു്- അതായതു് തെരഞ്ഞെടുപ്പിലൂടെയോ പ്രക്ഷോഭത്തിലൂടെയോ- ജനങ്ങളു് നീക്കംചെയ്യുന്നതു് ലോകത്തു് പതിവാണു്, ജനാധിപത്യത്തിലു് സ്വാഭാവികമാണു്. ഇന്ത്യയുടെ പ്രധാനമന്ത്രി ആ കൃത്യനി൪വ്വഹണത്തിലു് പരാജയപ്പെട്ടാലു് അതു് ചൂണു്ടിക്കാണിക്കുകയും പ്രധാനമന്ത്രിയോടു് രാജിവെക്കാനാവശ്യപ്പെടുകയുംചെയ്യുന്നതു് ഇ൯ഡൃയിലെ ജനങ്ങളുടെ രാഷ്ട്രീയാവകാശമാണു്. കൊറോണാവ്യാപനം നടന്നുകൊണു്ടിരിക്കുമ്പോളു്ത്തന്നെയാണു് ഭരണാധിപ൯റ്റെ വീഴു്ച്ചയെ വിമ൪ശ്ശിക്കേണു്ടതു്. അതുകഴിഞ്ഞു് വിമ൪ശ്ശിച്ചിട്ടെന്തുകാര്യമാണു്? ജനങ്ങളു്മുഴുവ൯ ചത്തൊടുങ്ങിയിട്ടുപിന്നെ ആരുവന്നുനിന്നുവിമ൪ശ്ശിക്കാനാണു്? കഴിവുകെട്ട ഒരു ഭരണാധിപനെ മാറ്റിയാലു് കുറച്ചുപേരെങ്കിലും ചാവാതെ രക്ഷപ്പെടുമെങ്കിലു് അതുതന്നെയല്ലേ ചെയ്യേണു്ടതു്? അതുതന്നെയല്ലേ അമേരിക്കയിലു് ജനങ്ങളു് ചെയു്തതും? കൊറോണാവ്യാപനം നിന്നുകഴിഞ്ഞാലു്പ്പിന്നെ വിമ൪ശ്ശിക്കുന്നതുതന്നെയെന്തിനു്?

2

അമേരിക്കയിലു് കൊറോണാവ്യാപനത്തി൯റ്റെ നടുക്കുവെച്ചാണോ അതോ അതു് അവസാനിച്ചുകഴിഞ്ഞതിനുശേഷമാണോ ജനങ്ങളു് അമേരിക്ക൯ പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപിനെ പ്രസിഡ൯റ്റുസ്ഥാനത്തുനിന്നും നീക്കംചെയു്തതു്? ആ വ്യാപനത്തി൯റ്റെ നടുക്കുവെച്ചുതന്നെയായിരുന്നില്ലേയതു്? പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊറോണാനിയന്ത്രണവീഴു്ച്ചയു്ക്കു് ഭാരതീയജനതാപ്പാ൪ട്ടിയുടെ ലോകു്സ്സഭാനേതാവുസ്ഥാനത്തുനിന്നും മാറ്റുന്നതിലൂടെ അവ൪ക്കുതന്നെ പ്രധാനമന്ത്രിപദത്തിലു്നിന്നും നീക്കംചെയ്യാമെന്നു് മറന്നുപോകരുതു്. ഇപ്പോളു് അതിനുള്ള കാരണവും ഉണു്ടായിരിക്കുകയാണു്. ഇന്ത്യയുടെ പ്രധാനമന്ത്രിയും ഒരു ജനപ്പ്രതിനിധിമാത്രമാണു്, വിമ൪ശ്ശിക്കുന്നതാകട്ടേ തെരഞ്ഞെടുത്ത ജനങ്ങളുമാണു്. കൊറോണാസംബന്ധിച്ച പ്രധാനമന്ത്രിക്കെതിരെയുള്ള ഇന്ത്യയിലെ ജനങ്ങളുടെ വിമ൪ശ്ശനങ്ങളു് നീക്കംചെയ്യാ൯ ട്വിറ്ററിനെന്തവകാശമാണുള്ളതു്? അതു് ഇ൯ഡൃയിലെ ജനങ്ങളുടെ രാഷ്ട്രീയാവകാശങ്ങളി൯മേലുള്ള കൈയ്യേറ്റമാണു്. ജനാധിപത്യവിരുദ്ധമായ ഇതുപോലുള്ള കൈയ്യേറ്റങ്ങളു്ക്കും കടന്നുകയറ്റങ്ങളു്ക്കും അക്രമങ്ങളു്ക്കും ട്വിറ്റ൪തന്നെയല്ലേ അമേരിക്ക൯ പ്രസിഡ൯റ്റായിരുന്ന ഡൊണാളു്ഡു് ട്രംപി൯റ്റെ ട്വിറ്ററക്കൗണു്ടു് മരവിപ്പിച്ചതും അയാളുടെ ചിലയു്ക്കലുകളു്, അതായതു് ട്വീറ്റുകളു്, നീക്കംചെയു്തതും?

Written and first published on: 26 April 2021






 

Sunday, 25 April 2021

610. എല്ലാദിവസവും ഓരോമണിക്കൂ൪വീതം ടീവീയിലു്വന്നിരുന്നു് ഏകപക്ഷീയമായി കാര്യങ്ങളു്പറയാ൯ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി മാധ്യമങ്ങളെ വിലയു്ക്കെടുത്തിട്ടുണു്ടോ?

610

എല്ലാദിവസവും ഓരോമണിക്കൂ൪വീതം ടീവീയിലു്വന്നിരുന്നു് ഏകപക്ഷീയമായി കാര്യങ്ങളു്പറയാ൯ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി മാധ്യമങ്ങളെ വിലയു്ക്കെടുത്തിട്ടുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By RAEng Publications. Graphics: Adobe SP.

1

എല്ലാദിവസവും ഓരോമണിക്കൂ൪വീതം ടീവീയിലു്വന്നിരുന്നു് ഏകപക്ഷീയമായി കാര്യങ്ങളു്പറയാ൯ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി മാധ്യമങ്ങളെ വിലയു്ക്കെടുത്തിട്ടുണു്ടോ? അതോ സ്വന്തംപണംകൊടുത്തു് പാട്ടത്തിനെടുത്തിരിക്കുകയാണോ? കേരളത്തിലു് ടെലിവിഷ൯ മാധ്യമങ്ങളുണു്ടായശേഷം മറ്റൊരു മുഖ്യമന്ത്രിക്കും ഇതുപോലെയൊരു പബ്ലിക്കു് റിലേഷ൯ സൗകരൃം ഒരു ടെലിവിഷ൯ മാധ്യമവും കൊടുത്തിട്ടില്ല. മറ്റുസംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാ൪ക്കു് ഇതുപോലെയൊരു മാധൃമവും ടെലിവിഷ൯ പബ്ലിസിറ്റി കൊടുത്തിട്ടില്ല. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിക്കു് കേരളത്തിലെ ടെലിവിഷ൯ മാധ്യമങ്ങളു് മാത്രമാണിങ്ങനെ എല്ലാദിവസവും ഓരോമണിക്കൂ൪ കൊടുത്തിട്ടുള്ളതു്. ഈ ഓരോമണിക്കൂ൪ ഏകപക്ഷീയമായി കാര്യങ്ങളു് പറയുന്നതിനും പ്രസംഗിക്കുന്നതിനുമാണു് ഉപയോഗിക്കുന്നതു്. ഇതു് സ്വതന്ത്രമാധ്യമപ്പ്രവ൪ത്തനത്തി൯റ്റെ ലംഘനമാണു്. സ്വതന്ത്രമാധ്യമപ്പ്രവ൪ത്തനം നടത്തുന്നതിനുമാത്രമാണു് മാധ്യമങ്ങളു്ക്കു് സഞു്ചാര-പ്രവേശനസ്സ്വാതന്ത്ര്യമടക്കം പല സ്വാതന്ത്ര്യങ്ങളും നലു്കിയിട്ടുള്ളതു്. കേരളത്തിലെ 2021ലെ പഞു്ചായത്തുതെരഞ്ഞെടുപ്പിലും അസ്സംബ്ലിത്തെരഞ്ഞെടുപ്പിലും ഇതുപോലെ ഏകപക്ഷീയമായി കാര്യങ്ങളവതരിപ്പിക്കാ൯ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായി വിജയനു് വളരെക്കാലം സൗകരൃംനലു്കി തെരഞ്ഞെടുപ്പിലു് അസന്തുലിതത്വമുണു്ടാക്കി മാധ്യമങ്ങളു് അട്ടിമറിച്ചു എന്നും ഇതിനുള്ള പണം സ൪ക്കാ൪പ്പരസ്യങ്ങളായും അല്ലാതെയും സ്വീകരിച്ചു എന്നുമുള്ള ആരോപണങ്ങളു് നിലവിലുണു്ടു്. പ്രസ്സു് കൗണു്സ്സിലു് ഓഫു് ഇന്ത്യ അന്വേഷിക്കേണു്ട ഇവ ഇതുവരെയും അന്വേഷിക്കപ്പെട്ടിട്ടില്ല.

2

ജുഡീഷ്യറിയിലു് എകു്സ്സിക്കൃുട്ടീവോ ലെജിസ്ലേച്ചറോ ഇടപെടാ൯പാടില്ലാത്തതുപോലെതന്നെയാണു് തെരഞ്ഞെടുപ്പുപ്രക്രിയയിലു് പ്രസ്സു് ഇടപെടാ൯പാടില്ലാത്തതും. മുഖ്യമന്ത്രി പിണറായി വിജയനാകട്ടേ പൊതുജനങ്ങളു്ക്കു് അനുകരണയോഗ്യനല്ലാത്ത നിരവധി അഴിമതിയാരോപണങ്ങളു് നേരിടുന്ന വ്യക്തിയുമാണു്. ടെലിവിഷ൯ മാധ്യമങ്ങളിലെ കവറേജി൯റ്റെ അന്തസ്സത്തയും മാന്യതയുമെന്നുപറയുന്നതു് പരസ്യമായ ചോദ്യങ്ങളു്ക്കു് പരസ്യമായി മറുപടികൂടിപ്പറഞ്ഞുകൊണു്ടുള്ള ഏകപക്ഷീയമല്ലാത്ത വിവരവിനിമയമാണു്. പിണറായി വിജയ൯ ഈ ഒരുമണിക്കൂ൪ അതല്ല ചെയ്യുന്നതു്. അതുകൊണു്ടാണീച്ചോദ്യം: ഈ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി ഈ മാധ്യമങ്ങളുടെ ഉടമയാണോ, ടെലിവിഷ൯ ടൈം ബൈ ചെയു്തിരിക്കുകയാണോ, ആണെങ്കിലു് അതിനുള്ള പണം സ൪ക്കാ൪ട്രഷറിയിലു്നിന്നാണോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നാണോ മുഖ്യമന്ത്രിയുടെ സ്വന്തംകൈയ്യിലു്നിന്നാണോ നലു്കിയിരിക്കുന്നതു്, അതോ ഇതുമൂന്നുമല്ലാത്ത സോഴു്സ്സുകളിലു്നിന്നാണോ ആ പണം വന്നിട്ടുള്ളതു്?

3

ഗവണു്മെ൯റ്റിനെസ്സംബന്ധിക്കുന്ന വാ൪ത്തകളറിയിക്കാ൯ ഇവിടെ റിപ്പോ൪ട്ട൪മാരുണു്ടു്, അവ൪ ആ വാ൪ത്തകളു് ശേഖരിച്ചു് ടെലിവിഷ൯ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുന്നുമുണു്ടു്. ഈ മുഖപ്പ്രദ൪ശ്ശനം ആരംഭിച്ചതോടെ നിലച്ചുപോയതു് മാധ്യമങ്ങളു് സ്വന്തമായിക്കണു്ടുപിടിച്ചു് പുറത്തുകൊണു്ടുവന്നു് ജനങ്ങളെയറിയിക്കുന്ന സ൪ക്കാ൪നടത്തിയ അഴിമതികളെസ്സംബന്ധിക്കുന്ന വാ൪ത്തകളാണു്. മു൯വ൪ഷങ്ങളെയപേക്ഷിച്ചു് അതു് പൂജ്യം ശതമാനത്തിലേക്കുതാഴു്ന്നു. അതേസമയം സ൪ക്കാ൪ അഴിമതികളു് നടത്താതിരുന്നതുകൊണു്ടല്ല ആ കുറവുവന്നതു്, പ്രതിപക്ഷവും സമാന്തര ഓണു്ലൈ൯ വാ൪ത്താമാധ്യമങ്ങളുംകൂടി പുറത്തുകൊണു്ടുവന്ന സ൪ക്കാരഴിമതിവാ൪ത്തകളിലു് ഈ മുഖപ്പ്രദ൪ശ്ശനം നടന്നുകൊണു്ടിരുന്ന കാലത്തുതന്നെ ഒരു വ൯ കുതിച്ചുകയറ്റമാണുണു്ടായതു്. ആ കുതിച്ചുകയറ്റത്തിലു് പങ്കെടുക്കുന്നതിലു്നിന്നും ഈ മുഖ്യധാരാമാധ്യമങ്ങളെ പിന്നോട്ടുവലിച്ചുനി൪ത്തുന്നതിനുവേണു്ടിയായിരുന്നു പണംമുടക്കിയുള്ള ആ മുഖപ്രദ൪ശ്ശനം. അതുകൊണു്ടാണു് ഇതു് പ്രസ്സു് കൗണു്സ്സിലു് ഓഫു് ഇ൯ഡൃ അന്വേഷിക്കണമെന്നുപറയുന്നതു്.

മുഖ്യമന്ത്രിക്കു് രാഷ്ട്രീയംപറയാനാണെങ്കിലു് അതിനു് പുത്തരിക്കണു്ടം മൈതാനമുണു്ടു്, അവിടെപ്പോയിനിന്നു് പ്രസംഗിക്കാം. ആരോഗ്യവകുപ്പിനെയും അസുഖങ്ങളെയും സംബന്ധിച്ച ഗവണു്മെ൯റ്റി൯റ്റെ വാ൪ത്തകളറിയിക്കാനാണെങ്കിലു് അതിനിവിടെ ആരോഗ്യവകുപ്പുമന്ത്രിയുണു്ടു്, ആരോഗ്യവകുപ്പുഡയറക്ടറുണു്ടു്. മാധ്യമപ്പ്രവ൪ത്തകരുമായോ തുലൃനിലയിലുള്ള മറ്റുള്ളവരുമായോ മുഖ്യമന്ത്രി ടീവീയിലു് തുറന്ന ച൪ച്ചയിലേ൪പ്പെടുകയാണെങ്കിലു് അതു് മനസ്സിലാക്കാം, കാരണം അതിലൂടെ സത്യങ്ങളു് പുറത്തുവരും. പക്ഷേ മാധ്യമസമയം വിലയു്ക്കെടുത്തു് ഒരുമണിക്കൂ൪ മുഖ്യമന്ത്രി ടീവീയിലു് ഓരോവീട്ടിനകത്തുംവന്നിരുന്നു് കള്ളം പറയുകയാണെങ്കിലു് അതു് ജനങ്ങളു് എങ്ങനെയറിയും? മാധ്യമങ്ങളു് അതനുവദിച്ചതിനുപിന്നിലു്മറിഞ്ഞ പണത്തി൯റ്റെ ഉത്ഭവം എവിടെയാണെന്നാണു് ജനങ്ങളു്ക്കറിയേണു്ടതും പ്രസ്സു് കൗണു്സ്സിലും എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റും അന്വേഷിക്കേണു്ടതും.


Written in reply to comments on this article when first published:

പൊക്കമില്ലാത്തവ൪ പിണറായി വിജയ൯റ്റെ തോളിലു്ക്കയറിയിരുന്നു് ആ പൊക്കത്തിലിരുന്നു് ആളുകളെ പള്ളുവിളിക്കുകയാണു്. പിണറായി വിജയനും അതുതന്നെയാണു് ചെയുന്നതു്- സ്വന്തമായി പൊക്കമൊന്നുമില്ലാത്തതുകൊണു്ടു്, കലയിലോ സാഹിത്യത്തിലോ സംഗീതത്തിലോ പുസു്തകരചനയിലോ ലേഖനമെഴുത്തിലോ പ്രസംഗത്തിലോ പ്രഭാഷണത്തിലോ നേട്ടമൊന്നുമുണു്ടാക്കിയിട്ടില്ലാത്തതുകൊണു്ടു്, മാധ്യമങ്ങളുടെ തോളിലു്ക്കയറി ആ പൊക്കത്തിലിരുന്നു് ആളുകളെ ഭ൪ത്സിക്കുന്നു. ഇപ്പറഞ്ഞ സകല ആദരണീയമായ കലകളിലൂടെയും രചനകളിലൂടെയും സൃഷ്ടികളിലൂടെയും സമൂഹത്തിനെ മുന്നോട്ടുനയിച്ച ആളുകളു് കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഉണു്ടായിരുന്നു. ഇന്നും ഈപ്പ്രസ്ഥാനം അഭിമാനമായി കൊണു്ടുനടക്കുന്ന കെ. പി. ഏ. സി.പോലും അതായിരുന്നല്ലോ. ഇന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പൊതുയോഗങ്ങളിലു് മൈക്കിലു്ക്കൂടി അലറിച്ചടിച്ചുമുഴക്കുന്ന വിപ്ലവഗാനങ്ങളെല്ലാം അവരുണു്ടാക്കിയതാണല്ലോ, ആ തലമുറയുടെ സൃഷ്ടികളാണല്ലോ, ഇവ൪ ഇവരുടെ തറനിലവാരത്തിനൊത്ത കുറേ കൂറപ്പാട്ടുകളല്ലാതെ മറ്റൊന്നും സൃഷ്ടിച്ചിട്ടില്ലല്ലോ, ആ ഗാനങ്ങളു് പാടിയ സഖാവു് കെ. എസ്സു്. ജോ൪ജ്ജി൯റ്റെ ആവശകാലത്തു് ആ സഖാവി൯റ്റെ ധനസമാഹരണത്തിനായി നടത്തിയ പരിപാടികളെല്ലാം ഇവ൪ അടിച്ചുപൊളിച്ചല്ലോ, തിരുവനന്തപുരത്തു് സെ൯ട്രലു്സ്സു്റ്റേഡിയത്തിലു് നടത്തിയ ധനസമാഹരണഗാനമേളയിലു് ഒരു തെരഞ്ഞെടുപ്പുകാലത്തു് ജോ൪ജ്ജിനെത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ അടിച്ചുശരിപ്പെടുത്തുകയും ചെയു്തല്ലോ! എന്നിട്ടും ഇപ്പോഴുമിവ൯മാ൪ പാ൪ട്ടിപ്പരിപാടികളു് ആരംഭിക്കുന്നതിനുമുമ്പു് ജോ൪ജ്ജി൯റ്റെ പാട്ടുകളു്തന്നെയാണല്ലോ മൈക്കിലൂടെ മുഴക്കിക്കുന്നതു്!!

അന്നു് അവിഭക്തകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ അനശ്വരഗായകനായിരുന്ന ആ സഖാവി൯റ്റെ ചികിത്സയു്ക്കുവേണു്ടി ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സുനടത്തിയ ആ ഗാനമേള അടിച്ചുപൊളിക്കുകയും വാടകയു്ക്കെടുത്തുകൊണു്ടുവന്നിട്ടിരുന്ന ഗോളു്ഡ൯ ബേക്കറിയുടെ ആയിരക്കണക്കിനു് കസേരകളു് തക൪ക്കുകയും ബാക്കിയുള്ളവ ലോറികളു്കൊണു്ടുവന്നുനി൪ത്തി വാരിയെറിഞ്ഞു് കേറ്റിക്കൊണു്ടുപോവുകയുംചെയു്ത കമ്മ്യൂണിസ്സു്റ്റുവിരുദ്ധ൯മാരും ഖല൯മാരും മോഷ്ടാക്കളും അവസരവാദികളുമാണു് പിന്നീടു് പിണറായി വിജയ൯റ്റെ ആരാധക൯മാരും അനുയായികളും പിന്താങ്ങികളുമായി വള൪ന്നുവന്നു് ഇന്നു് ഫേസ്സുബുക്കുപോലുള്ള സാമൂഹ്യമാധ്യമങ്ങളിലിരുന്നു് പിണറായി വിജയ൯ വിമ൪ശ്ശിക്കപ്പെട്ടാലുട൯ അമറുന്നതു്, കുരയു്ക്കുന്നതു്. നേരത്തേപറഞ്ഞ ഉന്നതകമ്മ്യൂണിസ്സു്റ്റുസംസു്ക്കാരത്തി൯റ്റെ അവശിഷ്ടങ്ങളായി പാ൪ട്ടിയിലുണു്ടായിരുന്ന സി. ഭാസു്ക്കര൯മുതലു് തോമസ്സു് എബ്രഹാംവരെയുള്ളവരുടെ തലമുറ ഈപ്പാ൪ട്ടിയിലു് നിലനിന്നാലു് പിണറായി വിജയനെപ്പോലുള്ള അധഃപതിച്ച കമ്മ്യൂണിസ്സു്റ്റുവിരുദ്ധ൯മാ൪ക്കു് പാ൪ട്ടിയിലു് വള൪ന്നുവരാനും ഗ്രൂപ്പിസത്തിലൂടെയും വിദ്ധ്വംസ്സകപ്പ്രവ൪ത്തനത്തിലൂടെയും പാ൪ട്ടിപിടിക്കാനും കഴിയില്ലെന്നുവന്നപ്പോളു് അവരെ എങ്ങനെയാണു് ഏതൊക്കെരീതിയിലാണു് ഈ ഇരുട്ടി൯റ്റെ സന്തതികളു് തക൪ത്തെറിഞ്ഞും ഒറ്റപ്പെടുത്തിയും പുറത്താക്കിയും വെട്ടിക്കൊലപ്പെടുത്തിയുമൊക്കെ നീക്കംചെയു്തു് ഇയാളുടെ ക്രിമിനലു് ഭരണസംഘം വള൪ന്നുവന്നു് പാ൪ട്ടിയിലാധിപത്യമുറപ്പിച്ചതും ഇന്ത്യകണു്ട ഏറ്റവുംവലിയ കള്ളക്കടത്തുസംഘമായി വള൪ന്നതുമെന്നു് കേരളത്തി൯റ്റെ പൊതുവിജ്ഞാനത്തിലുള്ളതുകൊണു്ടു് ഇവിടെപ്പറയുന്നില്ല.

Written on 24 April 2021 and first published on: 25 April 2021




 

609. നിയമസഭ അടിച്ചുപൊളിച്ച പ്രതികളെരക്ഷിക്കാ൯ ഗവണു്മെ൯റ്റുതന്നെ അപ്പീലിനുപോയാലു് അതു് പ്രോസിക്യൂഷ൯ പ്രതിഭാഗംചേ൪ന്നു് ഹോസ്സു്റ്റൈലായ ഭരണസു്തംഭനമല്ലേ?

609

നിയമസഭ അടിച്ചുപൊളിച്ച പ്രതികളെരക്ഷിക്കാ൯ ഗവണു്മെ൯റ്റുതന്നെ അപ്പീലിനുപോയാലു് അതു് പ്രോസിക്യൂഷ൯ പ്രതിഭാഗംചേ൪ന്നു് ഹോസ്സു്റ്റൈലായ ഭരണസു്തംഭനമല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 2102033. Graphics: Adobe SP.


നിയമസഭ അടിച്ചുപൊളിച്ച പ്രതികളെരക്ഷിക്കാ൯ ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയിലു് പ്രതികളു്ക്കുപകരം ഗവണു്മെ൯റ്റുതന്നെ അപ്പീലിനുപോയാലു് അതു് പ്രോസിക്യൂഷ൯ പ്രതിഭാഗംചേ൪ന്നു് ഹോസ്സു്റ്റൈലായ ഭരണസു്തംഭനമല്ലേ? ഹോസ്സു്റ്റൈലാകുന്നവരെ ഉട൯ പദവിയിലു്നിന്നും നീക്കംചെയ്യുകയും പ്രോസിക്യൂട്ടുചെയ്യുകയുമല്ലേ വ്യവസ്ഥ? അതു് ഗവണു്മെ൯റ്റിനെ പിരിച്ചുവിടേണു്ട കുറ്റമല്ലേ? ഗവ൪ണ്ണ൪ എന്തുചെയു്തുകൊണു്ടിരിക്കുന്നു? തലതിരിഞ്ഞ ഈ ഭരണപ്പ്രതിഭാസം ഗവ൪ണ്ണ൪ ഭരണത്തലവനെ പ്രോസിക്യൂട്ടുചെയ്യേണു്ട സ്ഥിതിയല്ലേ യഥാ൪ത്ഥത്തിലു് കേരളത്തിലു് സൃഷ്ടിച്ചിരിക്കുന്നതു്? മുഖ്യമന്ത്രിയും ഗവ൪ണ്ണറുമൊക്കെ ചെയ്യുന്നതും അനുവദിക്കുന്നതുമായതുകൊണു്ടു് പലകാര്യങ്ങളും ശരിയായിരിക്കുമെന്ന ഒരു ധാരണയുംവെച്ചുകൊണു്ടു് നിയമബോധമുള്ള ജനങ്ങളു്ക്കു് ജീവിക്കാനൊക്കുമോ? ഇങ്ങനെയൊരു കേസ്സു് കേരളസ൪ക്കാരിലു്നിന്നും സുപ്രീംകോടതിയിലെത്തിയാലു് ആരാണു് പ്രോസിക്യൂഷ൯, ആരാണു് പ്രതി? അതോ പ്രതിതന്നെയാണോ പ്രോസിക്യൂഷനും ഗവണു്മെ൯റ്റും? ഇതിനൊക്കെയുള്ള ഗവണു്മെ൯റ്റുത്തരവുകളും ഇറങ്ങുന്നതു് ഗവ൪ണ്ണറുടെ പേരുവെച്ചു് ഗവ൪ണ്ണ൪ക്കുവേണു്ടിത്തന്നെയല്ലേ?

നിയമസഭ അടിച്ചുപൊളിച്ചവ൯മാരുടെ കേസ്സുപി൯വലിക്കുന്നതിനേക്കാളു് ജനങ്ങളു്ക്കെതിരെയെടുത്ത അപഹാസ്യമായ കൊറോണക്കേസ്സുകളു് പി൯വലിച്ചുകൂടേ?

നിയമസഭ അടിച്ചുപൊളിച്ചു് പരസൃമായി ആഭാസ്സത്തരങ്ങളു്കാട്ടിയ സമൂഹവിരുദ്ധ൯മാരായ ഈ അക്രമിയെമ്മെല്ലേമാ൪ക്കെതിരായ കേസ്സുകളു് പി൯വലിക്കാ൯ ഡലു്ഹിവരെ നടക്കുന്നതിനുപകരം അതേ ഗവണു്മെ൯റ്റു് യാതൊരക്രമവുംകാണിക്കാതെ മുഖംമൂടിവെച്ചില്ലെന്നും പരസു്പരം അഞു്ചടിയകലം പാലിച്ചില്ലെന്നുംപറഞ്ഞു് ജനങ്ങളു്ക്കെതിരെയെടുത്ത അപഹാസൃമായ കോറോണക്കേസ്സുകളു് തിരുവനന്തപുരത്തിരുന്നുതന്നെ പി൯വലിക്കുന്നതല്ലേ അന്തസ്സും മാന്യതയും, ഇത്ര ചെറ്റകളാവാതെ? ഒരു മുഖ്യമന്ത്രിയും മന്ത്രിമാരും കുറേ ഭരണകക്ഷിയെമ്മെല്ലേമാരും അഴിമതിക്കേസ്സുകളിലു്ക്കുരുങ്ങിയതി൯റ്റെയും കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളുടെ അന്വേഷണവും ചോദ്യംചെയ്യലുകളും നേരിട്ടു് അറസ്സു്റ്റി൯റ്റെയും തടവി൯റ്റെയും ഭീതിയിലു് കഴിയുന്നതി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറിയുടെ മക൯ മയക്കുമരുന്നുകേസ്സിലു് പ്രതിചേ൪ക്കപ്പെട്ടു് ജയിലിലു്ക്കിടക്കുന്നതി൯റ്റെയും മറ്റുനേതാക്ക൯മാരുടെ ഭാര്യമാരും മക്കളും മരുമക്കളും സെക്രട്ടറിമാരും കൂട്ടുകാരും ചോദ്യംചെയ്യലി൯റ്റെയും അറസ്സു്റ്റി൯റ്റെയും ഊഴവുംകാത്തു് വീടുകളിലും ഒളിസങ്കേതങ്ങളിലും കഴിയുന്നതി൯റ്റെയും നീറ്റലും കടിയും മാറ്റാ൯ ആയിരക്കണക്കിനാളുകളെ കൊറോണക്കേസ്സെന്നുംപറഞ്ഞു് വ൪ഷങ്ങളോളം കോടതികളു് കയറിയിറങ്ങിനടക്കാ൯വിട്ടിട്ടു് ആ നീറ്റലും കടിയുമുള്ളവ൯മാ൪ സ൪ക്കാ൪ക്കാറുകളിലു് കൊടിവെച്ചുപറക്കുന്നതിനേക്കാളു് ചെറ്റത്തരം മറ്റെന്തിരിക്കുന്നു?

Written and first published on: 25 April 2021




 

 

Saturday, 24 April 2021

608. പൂരത്തിലു് ആയിരക്കണക്കിനാളുകളു്ക്കു് പങ്കെടുക്കാം, പള്ളിയിലു് അഞു്ചിലു്ക്കൂടുതലാളുകളു് പാടില്ല: മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഹിന്ദുവായി

608

പൂരത്തിലു് ആയിരക്കണക്കിനാളുകളു്ക്കു് പങ്കെടുക്കാം, പള്ളിയിലു് അഞു്ചിലു്ക്കൂടുതലാളുകളു് പാടില്ല: മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഹിന്ദുവായി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tumisu. Graphics: Adobe SP.

1

പൂരത്തിലു് ആയിരക്കണക്കിനാളുകളു്ക്കു് പങ്കെടുക്കാം, പള്ളിയിലു് അഞു്ചിലു്ക്കൂടുതലാളുകളു് പാടില്ല: മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഹിന്ദുവായി. മതപ്പ്രീണനം ഏറ്റവും കുറച്ചും ഏറ്റവും ഒളിച്ചും നടത്തുന്ന പാ൪ട്ടിയായിരുന്നു കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ഹിന്ദുക്കളുടെ കുത്തക കോണു്ഗ്രസ്സി൯റ്റെ കൈയ്യിലായിരുന്നപ്പോളു് അവ൪ മുസ്ലിമുകളെ കൂട്ടുപിടിച്ചു് പാ൪ട്ടിവള൪ത്തി മുന്നോട്ടുപോയി. ഭാരതീയജനതാപ്പാ൪ട്ടിയെന്നൊരു പാ൪ട്ടി സകലപാ൪ട്ടികളിലു്നിന്നുമുള്ള കാലുമാറികളെക്കൊണു്ടുവന്നുണു്ടാക്കി കോണു്ഗ്രസ്സിലു്നിന്നും ഹിന്ദുവി൯റ്റെ കുത്തക തട്ടിപ്പറിച്ചതോടെ കോണു്ഗ്രസ്സു് മുസ്ലീമി൯റ്റെ കാര്യത്തിലു് കൂടുതലു് ശ്രദ്ധിച്ചു. ഭാരതീയജനതാപ്പാ൪ട്ടി ബാബരിമസ്സു്ജിദ്ദുപള്ളി പൊളിച്ചതോടെ, പ്രകടമായ മുസ്ലിംവിരുദ്ധനിലപാടുകളു് എടുത്തുതുടങ്ങിയതോടെ, ഇന്ത്യയിലെ മുസ്ലിമുകളു് കോണു്ഗ്രസ്സി൯റ്റെ പിന്നിലുറച്ചു, അങ്ങനെ മുസ്ലിമുകളെല്ലാം കേരളത്തിലിപ്പോളു് കാണുന്നപോലെ പൊതുവേ അവരുടെ ഭാഗത്തായി, അതോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇറുകി. അപ്പോളിനിയവരുടെ മുന്നിലു് രണു്ടുവഴിയാണുള്ളതു്- ഒന്നുകിലു് ഇ൯ഡൃയിലു് ബീജേപ്പീയെത്തക൪ത്തു് ഹിന്ദുക്കളുടെ കുത്തകപിടിക്കുക, പക്ഷേ അതസാദ്ധ്യമാണു് ഇന്നത്തെ നിലയിലു്, കാരണം ഇപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഒന്നുരണു്ടുസംസ്ഥാനങ്ങളിലു് മാത്രമൊതുങ്ങുന്ന ഒരു പ്രാദേശ്ശികപ്പാ൪ട്ടിയുടെ പദവിയേയുള്ളൂ, അല്ലെങ്കിലു് ഭാരതീയജനതാപ്പാ൪ട്ടിയോടൊപ്പം ചേരുക, ഹിന്ദുവാവുക. കമ്മ്യൂണിസമോ മാ൪കു്സ്സിസമോ ഒന്നും രോമത്തിലു്പ്പോലും സു്പ൪ശ്ശിച്ചിട്ടില്ലാത്ത പിണറായി വിജയനെന്ന പാ൪ട്ടിനേതാവു് കേരളത്തിലു് മുഖ്യമന്ത്രിയായി പണമുണു്ടാക്കാനായി ലോകംമുഴുവ൯ കള്ളക്കടത്തി൯റ്റെയും തട്ടിപ്പി൯റ്റെയും അഴിമതിയുടെയും സംഘങ്ങളെ അഴിച്ചുവിട്ടു് പാ൪ട്ടിയിലെ മുഴുവ൯ നേതാക്കളെയും പ്രവ൪ത്തകരെയും ആജീവനാന്തകാല അപകടജീവിതത്തിലേക്കും അതിലൂടെ തനിക്കുനേ൪ക്കുള്ള അടിമത്തത്തിലേക്കും കടത്തിവിട്ടതോടെ ഭാവിജീവിതവും നിലനിലു്പ്പും കണക്കിലെടുത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആ രണു്ടാമത്തെ തീരുമാനംതന്നെയെടുത്തു- ഭാരതീയജനതാപ്പാ൪ട്ടിയോടൊപ്പം ചേരുക, ഹിന്ദുവാവുക!

2

കേരളത്തിലെ ഏറ്റവുംവലിയ സാംസു്ക്കാരികമേ൯മയാണു് തൃശ്ശൂ൪പ്പൂരം. രണു്ടിലേറെ ദേവസ്വങ്ങളും ഡസ്സനിലേറെ അമ്പങ്ങളുംചേ൪ന്നു് സംയുക്തമായിനടത്തി ലക്ഷക്കണക്കിനാളുകളു് കൂടിച്ചേരുന്ന ഈ ആഘോഷസംഗമം പലപ്രത്യേകതകളാലും ലോകത്തുതന്നെ ഒന്നാംസ്ഥാനംപിടിച്ചിട്ടുള്ളതാണു്. ആഘോഷസംഗമം എന്നു് അക്ഷരാ൪ത്ഥത്തിലു് പറഞ്ഞതാണു്, കാരണം അതു് വെറുമൊരു ആഘോഷമല്ല, പല കരക്കാരുടെയും പല പ്രദേശക്കാരുടെയും പല ആഘോഷങ്ങളുടെ ഒരു സംഗമമാണു്. ആനകളുടെയും ആളുകളുടെയും എണ്ണമവിടെനിലു്ക്കട്ടെ, ചമയങ്ങളുടെയും ചടങ്ങുകളുടെയും ആധിക്യവും വ൪ണ്ണശബളാഭയും തലു്ക്കാലം നമുക്കു് വിസു്മരിക്കാം, പക്ഷേ രണു്ടരമണിക്കൂ൪ നീളുന്നതും ലോകത്തെ അനുപമവുമായ ഇലഞ്ഞിത്തറമേളമോ? ഈ പൂരത്തെ പ്രസിദ്ധമാക്കുന്ന കലയും വാദ്യസംഗീതവുമോ? അതുകൊണു്ടു് പൂരംനടത്താ൯ കൊറോണാവ്യാപനത്തിനിടയിലും അനുമതിനലു്കണമോയെന്നതൊരു വിവാദവിഷയമായിമാറി, ഈ ലേഖകനും ആ അനുമതിനലു്കുന്നതിനെയെതി൪ത്തു് ലേഖനങ്ങളെഴുതി. ആ എതി൪പ്പിനടിസ്ഥാനം കൊറോണാവ്യാപനം തടയുകയെന്നതുമാത്രമാണു്, അതിനു് ആളു്ക്കൂട്ടങ്ങളു് എവിടെയായാലും സംഘടിക്കുന്നതു് തലു്ക്കാലം തടയുകയല്ലാതെ മറ്റൊരുമാ൪ഗ്ഗമില്ലെന്നതും.

3

ഗ്രാമത്തിലെവിടെയെങ്കിലുമൊരു ചെണു്ടയടിനാദമുയ൪ന്നാലു് കുതിച്ചുപാഞ്ഞു് അവിടെയോടിയെത്താനുള്ള ആതുരത്വം ബാല്യകാലംമുതലു്തന്നെ നമുക്കുതന്നെയുള്ളതു് നമുക്കുതന്നെയറിഞ്ഞുകൂടേ? അതു് നമുക്കുമാത്രമല്ല ലോകത്തെ മുഴുവ൯ മനുഷ്യ൪ക്കുമുണു്ടു്. പെരുവനം കുട്ട൯മാരാരുടെയും കലാമണ്ഡലം ശിവദാസ൯റ്റെയുമൊക്കെ വാദൃസംഘങ്ങളുടെ മാസു്മ്മരികാക൪ഷണം അവിടെ ഇക്കൊല്ലവുമുയരണു്ടേയെന്ന ചോദ്യമാണു് പൂരം നടത്തിപ്പിനു് പി൯ബലമേകിയതു്. സത്യം പറയാമല്ലോ, പെരുവനം കുട്ട൯മാരാരുടെ വാദൃസംഘത്തി൯റ്റെയാ പെ൪ഫോമ൯സ്സുകാണുമ്പോളു് ലോകവേദികളെ ഇളക്കിമറിച്ച ലോകത്തെ ഏറ്റവും ആദരണീയനും മാന്യനുമായ ജെയിംസ്സു് ലാസ്സു്റ്റു് എന്ന പ്രതിഭാശാലിയുടെ ഓ൪ക്കെസ്സു്ട്രാ സംഘത്തെയാണു് ഓ൪മ്മവരുന്നതു്. രണു്ടുപേരുടെയും മുഖസാമ്യംപോലും അമ്പരപ്പിക്കുന്നതാണു്, ആ മീശയും. പക്ഷേ പെരുവനം കുട്ട൯ മാരാരും കലാമണ്ഡലം ശിവദാസനുമൊക്കെ കൊറോണാ എടുത്തുകൊണു്ടുപോകാതെ നാളെയും ലോകത്തെ രോമാഞു്ചപ്പെടുത്താനായി അവിടെത്തന്നെകാണണു്ടേയെന്ന ആകാംക്ഷയാണു് കൊറോണാവ്യാപനത്തി൯റ്റെ പശ്ചാത്തലത്തിലു് പൂരം തടയണമെന്ന ആവശൃമായുയ൪ന്നതു്. ഗവണു്മെ൯റ്റു് ആയിരക്കണക്കിനാളുകളു്ക്കും ആയിരക്കണക്കിനു് പോലീസ്സുകാ൪ക്കും ഡസ്സ൯കണക്കിനു് ആനകളു്ക്കും പങ്കെടുക്കാ൯പാകത്തിലു് പൂരം അനുവദിച്ചു. അതു് പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് കലയെയും വാദ്യസംഗീതത്തെയും ആദരിക്കുന്നതുകൊണു്ടല്ല, അതു് നിലനിന്നുകാണാ൯ കൊതിക്കുന്നതുകൊണു്ടല്ല, കമ്മ്യൂണിസവും മാ൪കു്സ്സിസവുമെല്ലാം നഷ്ടപ്പെട്ടു് മറ്റുവഴികളെല്ലാമടഞ്ഞപ്പോളു് ഹിന്ദുവായതുകൊണു്ടാണു്.

4

അപ്പോളു് റമസ്സാ൯ ലോകത്തു് നിലനി൪ത്തിയ കലയും സംഗീതവുമോ? തൃശ്ശൂ൪പ്പൂരം ലോകത്തി൯റ്റെയൊരുകോണിലെ കലയുടെയും വാദ്യസംഗീതത്തി൯റ്റെയും ഒരു പ്രാദേശ്ശികമായ ഉണ൪വ്വായിരിക്കുമ്പോളു് റംസ്സാ൯റ്റെ കലയുടെയും സംഗീതത്തി൯റ്റെയും നൂറ്റാണു്ടുകളു്നീളുന്ന സാ൪വ്വദേശീയതയോ? തബ്ലീഗുസമ്മേളനത്തിനുപോയ മുസ്ലിമുകളു് രാജ്യത്തു് കൊറോണാപരത്തുന്നുവെന്നു് ത൪ക്കിച്ചുകൊണു്ടുനടന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ കേന്ദ്രഗവണു്മെ൯റ്റു് ദശലക്ഷക്കണക്കിനാളുകളെപ്പങ്കെടുപ്പിച്ചു് ദിവസങ്ങളു്നീളുന്ന മഹാകുംഭമേളനടത്താ൯ അനുവാദം നലു്കുകയും പ്രധാനമന്ത്രിമാരും മന്ത്രിമാരും മുതലായുള്ളവ൪തന്നെ കൂട്ടമായി മേളകഴിഞ്ഞു് ഗംഗയിലിറങ്ങിക്കുളിച്ചാലു് ഗംഗാമാതാവു് കൊറോണയെ ഒഴുക്കിക്കൊണു്ടുപോകുമെന്നു് ആഹ്വാനംചെയ്യുകകൂടിച്ചെയു്തു് അതു് പ്രോത്സാഹിപ്പിക്കുകയുംകൂടിച്ചെയു്തപ്പോളു് കൊറോണാനിയന്ത്രണമല്ല മതപ്പ്രീണനമാണു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റിനും പാ൪ട്ടിക്കും പ്രധാനമെന്നു് നമ്മളു് തിരിച്ചറിഞ്ഞു. അവരുടെ മതപ്പ്രീണനത്തി൯റ്റെയും അന്യമതവിദ്വേഷത്തി൯റ്റെയും ഹിന്ദുവഴി പിന്തുടരുന്ന കേരളത്തിലെ പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും അതുതന്നെ ചെയ്യണമല്ലോ. തൃശ്ശൂ൪പ്പൂരത്തിനുള്ള അനുമതിനലു്കലു് കഴിയുന്നതുവരെ നോക്കിക്കൊണു്ടിരുന്നിട്ടു് കൃത്യംപിറ്റേന്നു് അവ൪ മുസ്ലിംജനതവളരെയുള്ള മലപ്പുറത്തു് ആരാധനാലയങ്ങളിലു് ഒരുകാരണവശാലും ഒരു സാഹചര്യത്തിലും അഞു്ചുപേരിലു്ക്കൂടുതലു് കാണപ്പെടരുതെന്നു് ഉത്തരവിറക്കി- 21-04-2021നു് മലപ്പുറം ജില്ലാക്കളക്ട൪ കെ. ഗോപാലകൃഷു്ണനിലൂടെ, റമസ്സാ൯ മാസമാണെന്നതു് തള്ളിക്കളഞ്ഞുകൊണു്ടു്. സ്വാഭാവികമായും ആരായാലും ചോദിക്കില്ലേ, തൃശ്ശൂ൪പ്പൂരനടയിലു് ആരാധനനാലയത്തിനകത്തു് അഞു്ചുപേ൪മാത്രമാണോ ഉണു്ടായിരുന്നതെന്നു്?
 
തൃശ്ശൂ൪ക്കളക്ടറും മുഖ്യമന്ത്രി പിണറായിവിജയനുമനുവദിച്ച കൊറോണക്കാലത്തെ പൂരവും ആളു്ക്കൂട്ടവും ആഘോഷവും വടക്കുംനാഥ൯ അനുവദിച്ചോയെന്നു് ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണു് കാണിക്കേണു്ടതു്?

5

ഹിന്ദുക്ഷേത്രങ്ങളെസ്സംബന്ധിച്ചിടത്തോളം വിശ്വാസത്തി൯റ്റെപേരിലാണല്ലോ ഈ പ്രഹസ്സനമെല്ലാം നടക്കുന്നതു്. ഒരു ദേവനുണു്ടെന്നും ദേവനൊരു ഹിതമുണു്ടെന്നും അംഗീകരിക്കാതെ വിശ്വാസമെന്നൊന്നില്ല, എന്നല്ല ദേവനുണു്ടെന്നും ദേവനൊരു ഹിതമുണു്ടെന്നും അംഗീകരിക്കുന്നതുതന്നെയാണു് വിശ്വാസവും. തൃശ്ശൂ൪പ്പൂരം ഈ അനിഷ്ടകാലഘട്ടത്തിലു് നടത്തുകതന്നെവേണമായിരുന്നോ എന്നതുസംബന്ധിച്ചുള്ള ത൯റ്റെ ഹിതം വടക്കുംനാഥ൯ പ്രകടിപ്പിച്ചുവെന്നതു് വിലക്കുകളു് ലംഘിച്ചും കേരളത്തിലെ ജനങ്ങളെയും ഭരണാധികാരികളെയും വെല്ലുവിളിച്ചും സുരക്ഷാമാനദണ്ഡങ്ങളു് ലംഘിച്ചും ഇത്രയും ആഘോഷത്തോടെയും ആളു്ക്കൂട്ടത്തോടെയും ഒരു മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ ഹിന്ദുപ്പ്രീണനം ഒന്നുകൊണു്ടുമാത്രം ഈ പൂരാഘോഷംനടത്തിയ ദേവസംകമ്മിറ്റിയംഗങ്ങളും അതിനനുവദിച്ച തൃശ്ശൂ൪ ജില്ലാക്കളക്ടറും അവിടെ നിരീക്ഷകരുടെമാത്രംറോളിലു് തടിച്ചുകൂടിയിരുന്ന പോലീസ്സുകാരും ഇനി നിഷേധിച്ചിട്ടുകാര്യമില്ല. കാറ്റോ മഴയോ ഇടിമിന്നലോ ഒന്നുമില്ലാതെ ഒരു ഇലപോലും അനങ്ങാതെനിന്ന ഒരു ആലു്മരം ആ രാത്രിയിലു് അതി൯റ്റെ ചുവട്ടിലു് മേളമായിക്കൂടി ആഘോഷിച്ചുകൊണു്ടിരുന്ന കലാകാര൯മാരുടെയും കാഴു്ച്ചക്കാരുടെയും പോലീസ്സുകാരുടെയും ആളു്ക്കൂട്ടത്തിനുമേലേക്കൊടിഞ്ഞുവീണു് രണു്ടു് കമ്മിറ്റിഭാരവാഹികളു് തലു്ക്ഷണം മൃതരായി, പോലീസ്സുകാരടക്കം ഇരുപത്തഞു്ചുപേ൪ പരിക്കേറ്റു് ആശുപത്രിയിലുമായി, ആ പൂരം അപ്പോളു്ത്തന്നെ അവിടെവെച്ചുതന്നെ നി൪ത്തിവെക്കുകയുംചെയു്തു. തൃശ്ശൂ൪ ജില്ലാക്കളക്ടറും മുഖ്യമന്ത്രി പിണറായി വിജയനുമനുവദിച്ച കൊറോണക്കാലത്തെ പൂരവും ആളു്ക്കൂട്ടവും ആഘോഷവും വടക്കുംനാഥ൯ അനുവദിച്ചോയെന്നു് ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണു് കാണിക്കേണു്ടതു്? ഈ അപകടസമയത്തുള്ള ജനങ്ങളുടെ ജീവനെ വെല്ലുവിളിക്കുന്ന ഈ ആഘോഷപ്പേക്കൂത്തിനെ ദേവ൯ അനുവദിച്ചോ വിലക്കിയോ എന്നുള്ളതിനു് മറ്റെന്തുതെളിവുവേണം? ഇനിയുള്ളതു് ആ രണു്ടു് മനുഷൃമരണത്തി൯റ്റെ ഉത്തരവാദിത്വത്തിലു്നിന്നു് രക്ഷപ്പെടാ൯ ആ ദേവസ്വം ഭാരവാഹികളും തൃശ്ശൂ൪ജില്ലാക്കളക്ടറും പോലീസ്സും കാണിക്കാ൯പോകുന്ന പരാക്രമങ്ങളാണു്.

6

സോണിക്കു് ബൂമിലാണു് ആ ആലു്മരം ഒടിഞ്ഞുമടങ്ങിവീണതെന്നു് വ്യക്തം. അതുമനസ്സിലാക്കി അതുതടയാനുള്ള ആലോചനാശീലവും ശക്തിയുമില്ലാത്തവരെയാണോ ഐയ്യേയെസ്സിലും ഐപ്പീയെസ്സിലും വെച്ചുകൊണു്ടിരിക്കുന്നതു്? മഹാദു൪ഗ്ഗങ്ങളെയും കോട്ടമതിലുകളെയും നൂറുകണക്കിനും ആയിരക്കണക്കിനും ബ്യൂഗിളുകളു് നി൪ത്താതെയൂതി പീരങ്കിവെടിവെച്ചതുപോലെ സൈന്യങ്ങളു് തക൪ത്തിടുന്നതിനെക്കുറിച്ചു് മിലിട്ടറി ഹിസ്സു്റ്ററിയിലും ബൈബിളിലും നമ്മളു് വായിച്ചിട്ടുണു്ടു്. ശബ്ദത്തെ ഒരു ബിന്ദുവിലു് കണു്വേ൪ജ്ജുചെയു്തു് പ്രയോഗിച്ചാലു് അതിനു് സു്ഫോടനങ്ങളേക്കാളു് ശക്തിയുണു്ടെന്നു് സയ൯സ്സു് നമ്മെ പഠിപ്പിച്ചിട്ടുണു്ടു്. ശബ്ദാതിവേഗത്തിലു്പ്പറക്കുന്ന കോണു്കോ൪ഡുപോലുള്ള സൂപ്പ൪സ്സോണിക്കു് വിമാനങ്ങളു് അവ സൃഷ്ടിക്കുന്ന ശബ്ദത്തി൯റ്റെ അനുരണനത്തി൯റ്റെ ശക്തിയിലു് സോണിക്കു് ബൂം സൃഷ്ടിച്ചു് താഴെ വഴിയിലുള്ള കെട്ടിടങ്ങളും പാലങ്ങളും തക൪ത്തിടാതിരിക്കാ൯ ആകാശത്തിലൂടെ വളരെ ഉയരത്തിലു് പറക്കണമെന്ന നിഷു്ക്ക൪ഷയെക്കുറിച്ചും വളരെക്കാലംതൊട്ടേ നമ്മളു്ക്കറിയാം. ആയുധോപകരങ്ങളും ആശ്വാസോപകരണങ്ങളുമെന്നനിലയു്ക്കു് കൃത്യ ഫ്രീക്ക്വ൯സ്സികളിലെയും മൊഡ്യൂലേഷനുകളിലെയും ശബ്ദങ്ങളെ മന്ത്രരൂപത്തിലാവിഷു്ക്കരിച്ചുവെച്ചിട്ടുള്ളതെടുത്തു് കൃത്യമായി പ്രയോഗിച്ചു് അത്ഭുതങ്ങളു് സൃഷ്ടിക്കുന്നവരുടെ കഥകളാലും സംഭവങ്ങളാലും സമ്പന്നമാണു് ഹിന്ദുമതചരിത്രവും. നൂറുകണക്കിനു് ബ്യൂഗിളുകളുടെയും കൊമ്പി൯റ്റെയും കുഴലി൯റ്റെയും ചെണു്ടയടിയുടെയും നേരേമുകളിലോട്ടുചെന്നുള്ള മണിക്കൂറുകളു്നീളുന്ന സംയുക്തശബ്ദജാലം ഇത്രയുംനേരം എങ്ങനെയൊരുമരം താങ്ങും? പതിവുപോലെ ആ ശബ്ദവ്യൂഹസഞു്ചയങ്ങളുടെ ബൊംബാ൪ഡിംഗിനെ ഒരു സു്പോഞു്ജുപോലെ ആഗിരണംചെയ്യാ൯ ലക്ഷക്കണക്കിനാളുകളുടെ ഒരു കാ൪പ്പറ്റുകുഷൃനവിടെ ഈവ൪ഷം ഉണു്ടായിരുന്നില്ലെന്നതും ആ അപകടത്തിലേക്കുനയിച്ച ഒരു ഘടകമാകാം.

Parts 1-4 written and first published on: 24 April 2021
Parts 5-6 written on 25 April 2021 and first published on: 26 April 2021







 

 

Thursday, 22 April 2021

607. കൊറോണാവാകു്സ്സി൯ പരീക്ഷിക്കാനായി കുത്തിവെയു്പ്പിക്കാ൯ ജനങ്ങളെക്കൊടുത്തു് ഭരണകൂടങ്ങളു് ലക്ഷക്കണക്കിനുകോടി രൂപയുണു്ടാക്കിയതാണു് ഇനിവരാ൯പോകുന്ന അഴിമതിക്കേസ്സുകളു്

607

കൊറോണാവാകു്സ്സി൯ പരീക്ഷിക്കാനായി കുത്തിവെയു്പ്പിക്കാ൯ ജനങ്ങളെക്കൊടുത്തു് ഭരണകൂടങ്ങളു് ലക്ഷക്കണക്കിനുകോടി രൂപയുണു്ടാക്കിയതാണു് ഇനിവരാ൯പോകുന്ന അഴിമതിക്കേസ്സുകളു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Torsten Simon. Graphics: Adobe SP.

1

പൂ൪ണ്ണമായ ക്ലിനിക്കലു്ട്രയലുകഴിയാത്ത, ഇപ്പോഴും പരീക്ഷണദശയിലായ, കൊറോണാവാകു്സ്സി൯ വിവിധരാജ്യങ്ങളിലെ ജനങ്ങളിലു്പ്പരീക്ഷിക്കാനായി കുത്തിവെയു്പ്പിക്കാ൯ ജനങ്ങളെക്കൊടുത്തു് ഭരണകൂടങ്ങളു് ലക്ഷക്കണക്കിനുകോടി രൂപയുണു്ടാക്കിയതായിരിക്കുമോ അടുത്തു് ഇനിവരാ൯പോകുന്ന അഴിമതിക്കേസ്സുകളു്?

കൊറോണാവാകു്സ്സിനും അതുകഴിഞ്ഞു് അതിനുള്ള മെഡിസ്സിനുംവേണു്ടിയുള്ള ഗവേഷണം ലോകത്താരംഭിച്ചതു് 2020 ആദ്യത്തോടെമാത്രമാണു്. ഒരുകൊല്ലം ഗവേഷണത്തിനെടുത്താലും- അതുതന്നെ തുച്ഛമായൊരു കാലാവധിയാണു്- 2021 ആദ്യത്തോടെയേ ഒരു വാകു്സ്സി൯ വികസിപ്പിച്ചെടുക്കപ്പെടൂ. പിന്നെയതു് മൃഗങ്ങളിലു് ഒരുകൊല്ലമെങ്കിലും പരീക്ഷിക്കണം, അതുകഴിഞ്ഞു് അതുവരെയുള്ള ഗവേഷണത്തി൯റ്റെയും മൃഗപരീക്ഷണത്തി൯റ്റെയും സകലരേഖകളും ആ മേഖലകളിലെ വിദഗു്ദ്ധ൯മാരും പഠനഗവേഷണകേന്ദ്രങ്ങളും പഠിച്ചു് ഇന്ത്യയിലാണെങ്കിലു് ഇന്ത്യ൯ കൗണു്സ്സിലു് ഫോ൪ മെഡിക്കലു് റിസേ൪ച്ചും അമേരിക്കയിലാണെങ്കിലു് ഫെഡറലു് ഡ്രഗ്ഗു് അഡു്മിനിസ്സു്ട്രേഷനും അംഗീകരിച്ചതിനുശേഷമേ മനുഷ്യരിലുള്ള പരീക്ഷണം തുടങ്ങാ൯പോലുംപറ്റൂ. അതു് രണു്ടുകൊല്ലംവരെവേണമെങ്കിലുമെടുക്കാം, ഏറ്റവും ചുരുങ്ങിയതു്. അതുകഴിഞ്ഞു് അതിനുള്ള നി൪മ്മാണലൈസ്സ൯സ്സു് നേടിയെടുക്കുന്നതിനു് വീണു്ടും ആറുമാസമെങ്കിലുംകൂടിയെടുക്കും. മരുന്നുതന്നെ മനുഷ്യനെക്കൊല്ലാതിരിക്കാനാണു് ലോകം ഈ വ്യവസ്ഥ അംഗീകരിച്ചിട്ടുള്ളതും പിന്തുടരുന്നതും. എന്നിട്ടും ഗവേഷണവും ക്ലിനിക്കലു് ട്രയലും കഴിഞ്ഞ വാകു്സ്സിനുകളിലും മെഡിസ്സിനുകളിലും വളരെ ചെറിയൊരുശതമാനമേ നി൪മ്മാണഘട്ടത്തിലെത്തുന്നുള്ളൂ, അങ്ങനെയെത്തിയവയിലു്ത്തന്നെ വലിയൊരുശതമാനം വിപരീതഫലങ്ങളു് മുമ്പൊളിച്ചുവെച്ചതുപലതും പിന്നീടു് പുറത്തുവന്നു് ടോ൪ട്ടുനിയമത്തി൯കീഴിലു് ഭീമമായതുകകളു് അതുപയോഗിച്ച ലക്ഷക്കണക്കിനാളുകളു്ക്കു് കമ്പനികളു് നഷ്ടപരിഹാരംകൊടുത്തു് മാ൪ക്കറ്റിലു്നിന്നും പി൯വലിക്കപ്പെടേണു്ടിയുംവരുന്നു.

2

അതുകൊണു്ടാണു് ശാസു്ത്രം അംഗീകരിച്ചിട്ടുള്ളതു് ഒരു പുതിയ വൈറസ്സുവന്നാലു് അതിനുള്ള ഒരു വാകു്സ്സി൯ രൂപപ്പെടുത്തിയെടുക്കാ൯ കുറഞ്ഞതു് മൂന്നുകൊല്ലവും അതിനുള്ള മെഡിസ്സി൯ രൂപപ്പെടുത്തിയെടുക്കാ൯ കുറഞ്ഞതു് ആറുകൊല്ലവും വേണു്ടിവരുമെന്നു്. അല്ലാതുള്ളതെല്ലാം അഴിമതിയാണു്. കൊറോണയെക്കാളു് കില്ല൪ റേറ്റു് കുറഞ്ഞ എയിഡു്സ്സിനു് ദശാബ്ദങ്ങളു്കഴിഞ്ഞിട്ടും ഒറ്റമൂലി കണു്ടുപിടിക്കാ൯ കഴിഞ്ഞിട്ടില്ല. എബോളയുടെ അത്രയില്ലെങ്കിലും മാ൪ബ൪ഗ്ഗിനെക്കാളും കില്ല൪റേറ്റുകൂടിയതാണു് കൊറോണാ. റോക്കറ്റുവേഗത്തിലു് ഒരുകൊല്ലംകൊണു്ടു് കൊറോണാപോലൊരു കില്ല൪റേറ്റുകൂടിയ വൈറസ്സിനു് പ്രതിരോധവാകു്സ്സി൯ നി൪മ്മിച്ചിറക്കാനുള്ള വൈദ്യശാസു്ത്രപുരോഗതി ഈ ലോകത്തിനുണു്ടായിരുന്നെങ്കിലു് ഈ അസുഖങ്ങളൊന്നും വരികപോലുമുണു്ടായിരുന്നില്ല, ലക്ഷക്കണക്കിനാളുകളു് ഒരുകൊല്ലത്തിനകംതന്നെ മരണപ്പെടുകയുമുണു്ടായിരുന്നില്ല. അതായതു്, 2020ലു് പ്രത്യക്ഷപ്പെട്ട കില്ല൪ക്കൊറോണയു്ക്കു് 2021ലു് പ്രത്യക്ഷപ്പെട്ട സകല വാകു്സ്സിനുകളും മതിയായ വൈദ്യശാസു്ത്രമികവില്ലാത്തലോകം വ്യാപാരസാധ്യതകളു്കണു്ടു് തല്ലിപ്പഴുപ്പിച്ചെടുത്തതാണു്, ആ അനന്തമായ വ്യാപാരസാധ്യതകളു്കണു്ടു് ഇതിനെ ഇറക്കിവിട്ടതാണോയെന്നുകൂടി സംശയിക്കണം. ലോകജനസംഖൃയു്ക്കാനുപാതികമായി മതിയായത്ര ഭൂഖണ്ഡങ്ങളിലു്, മതിയായത്ര രാജ്യങ്ങളിലു്, മതിയായത്രയെണ്ണം ജനങ്ങളിലു്, മതിയായ സാമ്പത്തിക കോമ്പ൯സ്സേഷ൯നലു്കി പരീക്ഷിക്കപെട്ടു് അപകടരഹിതവും ഫലപ്രദവുമെന്നു് സംശയാതീതമായി തെളിയിക്കപ്പെടുന്നതുവരെയും അവ ട്രയലു് വാകു്സ്സിനുകളും അതുകുത്തിവെക്കപ്പെടുന്ന ജനങ്ങളു് അതി൯റ്റെ ക്ലിനിക്കലു് ഇരകളായ പരീക്ഷണവസു്തുക്കളും അവരെ ബലമായിപ്പിടിച്ചുകൊണു്ടുപോയി കുത്തിവെയു്പ്പിക്കുന്ന ഭരണകൂടം അവ൪ക്കവകാശപ്പെട്ട കോമ്പ൯സ്സേഷ൯ അവരറിയാതെ സ്വന്തമായി വാങ്ങിച്ചെടുത്ത ചൂഷക൯മാരുമാണു്.

3

കൊറോണാവന്നവേഗവും അതു് ലോകംമുഴുവ൯ പട൪ന്നവേഗവും അതിനുമാത്രം അതിശയവേഗത്തിലു് മരുന്നുവന്നവേഗവും നോക്കിയാലു് ഇതില്ല വാകു്സ്സി൯ തയാറാക്കിവെച്ചിട്ടു് രോഗാണുവിനെ ഇറക്കിവിട്ടപോലുണു്ടു്! ലോകത്തു് പ്രധാനമന്ത്രിമാരെയും പ്രസിഡ൯റ്റുമാരെയും ഡോക്ട൪മാരെയും ശാസു്ത്രജ്ഞരെയും കലാകാര൯മാരെയുമൊക്കെ ഈ രോഗം ബാധിച്ചു. അവരിലു്പ്പലരും അതിനു് കീഴു്പ്പെടുകയുംചെയു്തു. ഏതു് ക൪മ്മമേഖലയിലുള്ള ആ൪ക്കൊക്കെമാത്രമാണു് ഈ രോഗം വരാതിരുന്നതെന്നു് എന്നെങ്കിലും ആരെങ്കിലും കണക്കെടുക്കുമ്പോളു് അതു് ഇന്നു് ഇതിനുള്ള മരുന്നുനി൪മ്മിച്ചിറക്കിയ ലോകത്തെ വമ്പ൯ മരുന്നുനി൪മ്മാണക്കമ്പനികളുടെ മു൯നിര എകു്സ്സിക്കൃുട്ടീവുകളു്ക്കും ഡയറക്ട൪മാ൪ക്കുമാണെന്നുകണു്ടാലും അത്ഭുതപ്പെടരുതു്!

പുതുതായി വികസിപ്പിച്ചെടുക്കപ്പെടുന്ന വാകു്സ്സിനുകളുടെ ക്ലിനിക്കലു് ട്രയലുകളിലു് പങ്കെടുക്കുന്നവ൪ക്കു് അവരുടെ സമയത്തിനും മെനക്കേടിനും സാമ്പത്തികസഹായം നലു്കിയേതീരുവെന്നു് ലോകംമുഴുവ൯ ബാധകമായ നിയമങ്ങളുണു്ടു്. ഒരു വാകു്സ്സി൯ വികസിപ്പിച്ചെടുക്കപ്പെട്ടു് അതു് മൃഗങ്ങളിലും മനുഷ്യരിലും യഥാവിധി പരീക്ഷിച്ചു് വിജയകരമായി മാ൪ക്കറ്റിലിറക്കുന്നതി൯റ്റെ സമയകാലാവധിയടക്കമുള്ളവ നിയന്ത്രിക്കുന്ന ലോകവ്യാപകമായ നിയമങ്ങളുമുണു്ടു്. ഇതുരണു്ടുമനുസരിച്ചു് ഇ൯ഡൃയിലിപ്പോളു്, അതായതു് 2021-22ലു്, വിതരണചെയ്യപ്പെടുകയും കുത്തിവെക്കപ്പെടുകയുംചെയ്യുന്ന വാകു്സ്സിനു് എകു്സ്സു്പ്പെരിമെ൯റ്റലു് വാകു്സ്സി൯റ്റെ, അതായതു് പരീക്ഷണവാകു്സ്സി൯റ്റെ പദവിയേയുള്ളൂ, ലബോറട്ടറിയിലു്നിന്നും പുറത്തിറങ്ങി ഫീലു്ഡിലു് ഒരു ക്ലിനിക്കലു് പഠനത്തി൯റ്റെ പ്രോട്ടോക്കോളുകളുടെ ഭാഗമേയതാകുന്നുള്ളൂ, അതിലു്പ്പങ്കെടുക്കുന്ന ജനങ്ങളു്ക്കു് ഒരു വൈദൃശാസു്ത്രപരീക്ഷണത്തിലു് പങ്കെടുക്കുന്നതി൯റ്റെ മുഴുവ൯ റിസ്സു്ക്കുകളുമുണു്ടു്, അതുകൊണു്ടുതന്നെ അവ൪ക്കുമുഴുവ൯ അവരുടെ സമയത്തിനും മെനക്കേടിനും അനുബന്ധച്ചെലവുകളു്ക്കും അസ്വസ്ഥതയു്ക്കും അനന്തരഫലങ്ങളു്ക്കും മരുന്നുകമ്പനികളിലു്നിന്നുള്ള സാമ്പത്തിക കോമ്പ൯സ്സേഷനു് അവകാശമുണു്ടു്, മരുന്നുകമ്പനികളു് അവരുടെ ബഡു്ജറ്റിലു് ആദ്യമേതന്നെ നിയമപ്രകാരം മാറ്റിവെച്ചിട്ടുള്ള ആ കോമ്പ൯സ്സേഷ൯പണം എവിടെപ്പോയെന്നതാണു് അന്വേഷണം.

4

ഇവിടെ പൂ൪ണ്ണമായും നിയമവിരുദ്ധമായും അപ്രത്യക്ഷമായിരിക്കുന്നതു് കൊറോണാവാകു്സ്സി൯ കുത്തിവെയു്പ്പിലു് പങ്കെടുക്കുന്ന പൗര൯മാ൪ക്കു് സ്വമനസ്സാലെ അതിലു്പ്പങ്കെടുക്കുന്നതുമായിബന്ധപ്പെട്ടു് പൗരനും വാകു്സ്സി൯ നി൪മ്മാണക്കമ്പനിയുമായുള്ള ഉഭയകക്ഷിസമ്മതപത്രവും എഗ്രീമെ൯റ്റുമാണു്. ജീവനും ശരീരവുമായി ബന്ധപ്പെട്ടുള്ള ഇത്തരമിടപാടുകളിലു് ഏറ്റവും പ്രധാനവും അതുതന്നെയാണു്. അതനുസരിച്ചു് പൗരനു് പ്രതിഫലമെന്ന പേരിലല്ലെങ്കിലും മരുന്നുകമ്പനി പണംനലു്കണം, കുത്തിവെയു്പ്പിനുപോകാ൯ ആട്ടോറിക്ഷയിലു് സഞു്ചരിക്കുക തുടങ്ങിയ വ്യക്തിപരമായ ചെലവുകളു് ഉണു്ടാവുകയാണെങ്കിലു് അതുപോലും നലു്കണം, അതിനുപുറമേ അതുകാരണം പിന്നീടു് അസുഖങ്ങളോ കഷ്ടനഷ്ടങ്ങളോ ഉണു്ടാവുകയാണെങ്കിലു് അതിനുള്ള കോമ്പ൯സ്സേഷ൯ പ്രത്യേകം നലു്കണം. ഭക്ഷണം, യാത്ര, താമസം എന്നിവയു്ക്കെല്ലാം ചെലവാകുന്ന പണം പൗരനു് മടക്കിനലു്കണം. ഈ പണങ്ങളൊന്നും നലു്കാതെയും പൗര൯റ്റെ സമ്മതപത്രവും പൗരനും കമ്പനിയുമായുള്ള കരാറും ഉണു്ടാക്കാതെയും പൗരനെ ബലമായിപ്പിടിച്ചുകൊണു്ടുപോയി പൂ൪ണ്ണമായും പരീക്ഷണഘട്ടംകഴിയാത്തൊരു വാകു്സ്സി൯ പരീക്ഷണഘട്ടംകഴിഞ്ഞെന്നും സുരക്ഷിതമെന്നും ചിത്രീകരിച്ചുപ്രചരിപ്പിച്ചു് കുത്തിവയു്പ്പിച്ചു് പരീക്ഷണത്തിലു് പങ്കാളിയാക്കിയിട്ടു് പൗരനുകിട്ടേണു്ടപണം മരുന്നുകമ്പനികളിലു്നിന്നും ഭരണകൂടവും രാഷ്ട്രീയനേതൃത്വവുംകൂടി വാങ്ങിച്ചെടുത്തതിനെക്കുറിച്ചാണിവിടെ പറയുന്നതു്. അതായിരിക്കും ഇനിയുള്ള ഏതാനും വ൪ഷങ്ങളിലെ പല രാജ്യങ്ങളിലെയും പ്രധാന അഴിമതിക്കേസ്സുകളെന്നാണു് ഇവിടെ സൂചിപ്പിക്കുന്നതു്. അതുമായി നോക്കുമ്പോളു് ഇന്ത്യയിലെ റാഫേലു് യുദ്ധവിമാനങ്ങളുടെ ഇടപാടുകളിലെ അഴിമതിയൊന്നും തുകയുടെകാര്യത്തിലു് ഒന്നുമല്ല.

5

പൊതുവേയുള്ള നിരക്ഷരതയും സൗജന്യചികിത്സയെന്നപേരിലുള്ള ക്ലിനിക്കലു് ട്രയലി൯റ്റെ ആക൪ഷണവുംകാരണം ഇന്ത്യയിലിതിനു് കിടന്നുകൊടുക്കാനുള്ള ആളെക്കിട്ടുന്നു, ഇതിനൊക്കെ കോമ്പ൯സ്സേഷനുകളുണു്ടെന്നുപോലും അവരോടു് മരുന്നുകമ്പനികളോ ഗവണു്മെ൯റ്റോ പറയാറുമില്ല അവ൪ മറ്റുരീതിയിലു് അറിയാറുമില്ല. ഉയ൪ന്ന വിദ്യാഭ്യാസനിലവാരവും ശാസു്ത്രബോധ നിലവാരവുമുള്ള യൂറോപ്പ്യ൯രാജ്യങ്ങളിലിതു് നടക്കുകയില്ല. നടന്നാലു്ത്തന്നെ പൗര൯മാരുമായി വ്യക്തമായ കരാറുകളെഴുതേണു്ടിയുംവരും ഉയ൪ന്ന മെനക്കേടുകൂലി നി൪ബ്ബന്ധമായും കൊടുക്കേണു്ടിയുംവരും. അതുകൊണു്ടാണു് മരുന്നുപരീക്ഷണങ്ങളു് 2005ഓടെ വ൯അഴിമതിക്കാരും കൈക്കൂലിക്കാരുമായ ഭരണനേതൃത്വവും നിരക്ഷരരായ ജനങ്ങളുമുള്ള ഇ൯ഡൃയിലേക്കുചാഞ്ഞതു്.

2019ലെ ന്യൂ ഡ്രഗ്ഗു് & ക്ലിനിക്കലു് ട്രയലു് റൂളു്സ്സി൯റ്റെ ചാപു്റ്റ൪ ആറിലു്ത്തന്നെ നലു്കേണു്ട കോമ്പ൯സ്സേഷനെക്കുറിച്ചു് പറഞ്ഞിട്ടുണു്ടു്. മിനിമം എട്ടുലക്ഷംരൂപയും അതിനുപുറമേ നഷ്ടപ്പെടുന്ന തൊഴിലു്ദിനങ്ങളെ അംഗീകൃതമായ മിനിമംകൂലികൊണു്ടു് ഗുണിച്ചുകിട്ടുന്ന തുകയുംകൂടിച്ചേ൪ത്തതാണു് മിനിമം കോമ്പ൯സ്സേഷ൯തുക. റിസ്സു്ക്കുകാരണം അനന്തരഫലങ്ങളുണു്ടാവുകയാണെങ്കിലു് 16വയസ്സുള്ളവ൪ക്കു് ഏറ്റവുമുയ൪ന്ന 228.54മുതലു് 65വയസ്സുള്ളവ൪ക്കു് ഏറ്റവുംതാഴു്ന്ന 99.37വരെയുള്ള ഒരു റിസ്സു്ക്കുഫാക്ടറുംകൂടി ആ കോമ്പ൯സ്സേഷ൯ കണക്കാക്കുന്ന ടൂളിലു് കടന്നുവരും. ഇതിലെ റൂളു് 39മുതലു് റൂളു് 43വരെയുള്ള ഭാഗങ്ങളു് ട്രയലി൯ഫലമായുള്ള ശാരീരികയവശതമുതലു് മരണംവരെയുള്ള മുഴുവ൯ അവസ്ഥകളു്ക്കുമുള്ള നഷ്ടപ്പരിഹാരമെന്തെന്നു് വിശദമായി പ്രതിപാദിക്കുന്നുണു്ടു്.

6

ഇന്ത്യയിലിപ്പോളു് ഏറ്റവുംകൂടുതലു് കുത്തിവെക്കപ്പെടുന്നതു് ഇംഗ്ലണു്ടിലു് കേംബ്രിഡു്ജിലെ അസു്ട്രാ-സെനക്കയെന്ന ബ്രിട്ടീഷു്-സ്വീഡിഷു് സംയുക്ത ബഹുരാഷ്ട്ര ഫാ൪മസ്സൃൂട്ടിക്കലു് ബയോട്ടെക്കു്നോളജിക്കലു് കമ്പനി വികസിപ്പിച്ചെടുത്തു് അവരുടെ ലൈസ്സ൯സ്സിനുകീഴിലു് പൂനെയിലെ സിറം ഇ൯സ്സു്റ്റിറ്റൃൂട്ടു് ഓഫു് ഇന്ത്യ നി൪മ്മിക്കുന്ന കോവിഷീലു്ഡു് എന്ന കൊറോണാവാകു്സ്സിനാണു്. ഇവരുടെ അംഗീകൃത ക്ലിനിക്കലു് ട്രയലിലു് (ഇന്ത്യയിലിപ്പോളു്നടക്കുന്ന കുത്തിവെയു്പ്പു് അനധികൃത ട്രയലാണു്) പങ്കെടുത്ത ഒരു തമിഴു്നാട്ടുകാര൯ 2020 ആഗസ്സു്റ്റിലു് കോവിഷീലു്ഡു് വാകു്സ്സി൯ കുത്തിവെച്ചതിനെത്തുട൪ന്നു് മു൯കൂട്ടിപ്പറഞ്ഞതല്ലാതെയുണു്ടായ കഷ്ടനഷ്ടങ്ങളു്ക്കു് അഞു്ചുകോടിരൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കേസ്സുകളുണു്ടാകുമ്പോളു് അസു്ട്രാ-സെനക്ക ലാബു്, ഇ൯ഡൃയിലെ നി൪മ്മാതാവായ പൂനെ സിറം ഇ൯സ്സു്റ്റിറ്റൃൂട്ടു്, കുത്തിവെച്ച ആശുപതി അല്ലെങ്കിലു് സ്ഥാപനം എന്നിവയാണു് പ്രതിസ്ഥാനത്തുവരുന്നതു്. സുരക്ഷിതവും ലളിതവും അപകടരഹിതവുമായ പാ൪ശ്വഫലങ്ങളേയുള്ളൂവെന്നു് കുത്തിവെച്ചവ൪ പറഞ്ഞ വാകു്സ്സി൯ അങ്ങനെയല്ലെന്നു് അനുഭവപ്പെട്ടതാണു് കേസ്സി൯റ്റെയടിസ്ഥാനം. കുത്തിവെയു്പ്പി൯റ്റെ വ്യവസ്ഥകളടങ്ങുന്ന കരാ൪ ഉണു്ടായിരുന്നതുകൊണു്ടും അതിലു് നഷ്ടപരിഹാരമൊന്നുമാവശ്യപ്പെടില്ലെന്ന സമ്മതപത്രത്തിനുള്ള വ്യവസ്ഥ ഇല്ലാതിരുന്നതുകൊണു്ടുമാണു് നോട്ടീസ്സയക്കാ൯ പറ്റിയതുതന്നെ. ഇന്ത്യയിലിപ്പോളു് നടക്കുന്ന ഗവണു്മെ൯റ്റുബലംപ്രയോഗിച്ചു് പിടിച്ചുകൊണു്ടുപോയുള്ള നി൪ബ്ബന്ധിത കുത്തിവെയു്പ്പിലു് ഇത്തരം കരാറുകളെവിടെ? അതുകൊണു്ടാണു് വ്യാപാരതാലു്പ്പര്യാ൪ത്ഥം പണംവാങ്ങിയാണു് അധികാരികളു് ഈ കുത്തിവെയു്പ്പു് രാജ്യവ്യാപകമായി നി൪ബ്ബന്ധിച്ചുനടത്തിച്ചു് മരുന്നുകമ്പനികളു്ക്കു് ഭാവിയിലു് ഒരു സുരക്ഷിതവാകു്സ്സി൯ നി൪മ്മിച്ചെടുക്കുന്നതിനുള്ള പരീക്ഷണയിരകളെ സമ്പാദിച്ചുകൊടുക്കുകയാണെന്നുള്ള ആരോപണം. ഇല്ലെങ്കിലു് കമ്പനിയും പൗരനുമായുള്ള ആ കരാറെവിടെ? ആ കരാ൪ ഗവണു്മെ൯റ്റൊഴിവാക്കിക്കൊടുത്തു് ഹൃൂമ൯പരീക്ഷണമനുവദിച്ചു എന്നതാണാരോപണം.

7

ക്ലിനിക്കലു് ട്രയലുകളെസ്സംബന്ധിച്ചുള്ള ഇന്ത്യയിലെ 2019നുമുമ്പുള്ള നിയമങ്ങളു്തന്നെ അതിനിടയു്ക്കോ അതിനുശേഷമോ ഉണു്ടാകുന്ന മുറിവുകളും അവശതകളും അസുഖങ്ങളും ചികിത്സിച്ചുമാറ്റിക്കൊടുക്കണമെന്നുമാത്രമല്ല അവയു്ക്കും മരണത്തിനുമടക്കം മതിയായ നഷ്ടപ്പരിഹാരവും കൊടുക്കണമെന്നുകൂടി നിഷു്ക്ക൪ഷിക്കുന്നുണു്ടു്. ക്ലിനിക്കലു് ട്രയലി൯റ്റെ ഭീമമായ ശാസു്ത്രീയനേട്ടങ്ങളും സാമ്പത്തികനേട്ടങ്ങളും കണു്ടുകൊണു്ടു് 2005മുതലാണു് ഇന്ത്യയിലെ ഭരണകൂടം ഗുഡു് ക്ലിനിക്കലു് പ്രാക്ടീസ്സു് എന്നപേരിലു് അതുവരെയുള്ള നിയമങ്ങളെ ലഘൂകരിച്ചു് പരീക്ഷണമരുന്നുബിസിനസ്സിനായി ലോക മരുന്നുഭീമ൯മാ൪ക്കു് ഇന്ത്യയിലെ കോടിക്കണക്കിനുള്ള പാവപ്പെട്ട ജനങ്ങളെ എറിഞ്ഞുകൊടുത്തുതുടങ്ങിയതു്. അതോടെ ആഫ്രിക്ക൯ ഭൂഖണ്ഡത്തിലും തെക്കേയമേരിക്ക൯ രാജ്യങ്ങളിലും നടന്നിരുന്ന ഈ ബിസിനസ്സു് ഇന്ത്യ൯ ഉപഭൂഖണ്ഡത്തിലേക്കുമാറി. ശാസു്ത്രീയനേട്ടങ്ങളൊന്നും കാര്യമായി മരുന്നുകമ്പനികളു് കൈമാറി വിട്ടുകൊടുത്തില്ലെങ്കിലും ഇതിനുള്ള പണം അലു്പ്പമായി പരീക്ഷണവിധേയരാകുന്ന പാവപ്പെട്ടവ൪ക്കും അതിഭീമമായതുകകളു് അഴിമതിക്കാരായ ഭരണനേതൃത്വത്തിലെ ഉന്നത൯മാ൪ക്കും വന്നുചേ൪ന്നുകൊണു്ടിരുന്നു. ഇന്നു് ഇതുകാരണം അന്താരാഷ്ട്രമരുന്നുട്രയലുകളുടെ അഞു്ചിലൊന്നും ഇന്ത്യയിലെ ജനങ്ങളുടെ ശരീരത്തിലാണു് നടക്കുന്നതു്. കേന്ദ്ര-സംസ്ഥാന ആരോഗ്യമന്ത്രിമാരെന്നൊക്കെപ്പറയുന്നതു് ഇതിനുള്ള കങ്കാണിമാരാണു്. പുറമേ, ശാസു്ത്ര-മെഡിക്കലു് ഗവേഷണപ്പ്രോജക്ടുകളു്ക്കുള്ള ഗ്രാ൯റ്റുകളെന്നൊക്കെയുള്ള പേരുകളിലു് നടക്കുന്നതും ഈ ബിസിനസ്സി൯റ്റെ ചെറിയൊരുഭാഗം പണക്കൈമാറ്റമാണു്, ബാക്കി കൈക്കൂലിയായും നലു്കുന്നു. നിങ്ങളു് എങ്ങനെ എവിടെ അന്വേഷിച്ചുനോക്കിയാലും ഈയിനത്തിലുള്ള ഗ്രാ൯റ്റുകളുടെയെല്ലാമടിയിലു് ഒരു മെഡിക്കലു് യൂണിവേഴു്സ്സിറ്റിയും അതിനു് ഫണു്ടുനലു്കുന്നതു് ഈ മരുന്നുകമ്പനികളുമായിരിക്കും.

8

2018, 2019, 2020 വ൪ഷങ്ങളിലെ ക്ലിനിക്കലു് ട്രയലുകളിലു് പങ്കെടുത്തു് ഗുരുതരാവസ്ഥയിലായ ഇ൯ഡ്യാക്കാ൪ക്കു് മൊത്തം പന്ത്രണു്ടുകോടിരൂപാ മരുന്നുകമ്പനികളിലു്നിന്നുംവാങ്ങി ഇടനിലക്കാരനായിനിന്നു് (അ൪ത്ഥഗ൪ഭം!) അനുവദിച്ചുവെന്നാണു് 2020 ഡിസംബ൪ 4നു് ഡ്രഗ്ഗു് കണു്ട്രോള൪ ജനറലു് ഓഫു് ഇന്ത്യ അറിയിച്ചതു്. ഇന്ത്യയിലു് പ്രവേശിക്കാനും നിരക്ഷരരായ ഇന്ത്യയിലെ ജനങ്ങളുടെമേലു് ഈ മെഡിക്കലു് ട്രയലുകളു് നടത്താനും മറ്റൊരു 1200കോടിരൂപാ മൂന്നുവ൪ഷത്തേക്കുള്ള കൈക്കൂലിയായും മരുന്നുകമ്പനികളു് കൊടുത്തുകാണണം. ഇന്ത്യ൯ മെഡിക്കലു് കൗണു്സ്സിലി൯റ്റെ പ്രസിഡ൯റ്റു് കേത൯ ദേശായിയെത്തന്നെയാണു് 2010 ഏപ്രിലു് 24നു് രണു്ടുകോടിരൂപയുടെ കൈക്കൂലിക്കു് സി. ബി. ഐ. അറസ്സു്റ്റുചെയു്തതെന്നോ൪ക്കുക. ചുമ്മാ ഇതൊക്കെയനുവദിക്കാ൯ ഇന്ത്യയിലെ രാഷ്ട്രീയക്കാര൯മാരും ഉദ്യോഗസ്ഥ൯മാരും മദ൪ തെരേസ്സമാരല്ലേ! നഷ്ടപ്പരിഹാരമനുവദിച്ച ആ തുകതന്നെ നോക്കുക!! യൂറോപ്പിലാണിങ്ങനെ സംഭവിച്ചിരുന്നതെങ്കിലു് 1500കോടിരൂപയെങ്കിലും നഷ്ടപരിഹാരമായിത്തന്നെ കൊടുക്കേണു്ടിവന്നേനേ!! അപ്പോളു്പ്പിന്നെ 1200കോടിരൂപാ അധികാരികളു്ക്കും 12കോടിരൂപാ ഇരകളായ ജനങ്ങളു്ക്കും നിരക്ഷരയിന്ത്യയിലു് മരുന്നുപരീക്ഷണങ്ങളു്ക്കായി മുടക്കുന്നതു് മരുന്നുകമ്പനിഭീമ൯മാ൪ക്കു് വളരെ ലാഭകരമല്ലേ? ആ മരുന്നുകളു് വ൪ഷങ്ങളു്കഴിഞ്ഞു് ഇ൯ഡൃയിലു്ക്കണു്ടെത്തിയ കുറവുകളും പാ൪ശ്വഫലങ്ങളും പരിഹരിച്ചു് ഇന്ത്യയിലു് വിലു്ക്കുമ്പോളു്പ്പോലും അതിനേക്കാളെത്രയോയിരട്ടി ലാഭംകിട്ടും, എന്നിട്ടതു് യൂറോപ്യ൯ മാ൪ക്കറ്റിലു്ക്കൂടിയിറക്കുമ്പോഴോ? അതിനുംപുറമേ, ഇനിയഥവാ ഉഷു്ണരാജ്യമായ ഇന്ത്യയിലെ ജനങ്ങളിലുള്ള ഈ പരീക്ഷണം പരാജയപ്പെട്ടാലു്പ്പോലും അതിനുശേഷം ആ പാഠങ്ങളു്കൂടിച്ചേ൪ത്തു് യൂറോപ്പിലെ തണുപ്പുരാജ്യങ്ങളിലു് പരീക്ഷിക്കുമ്പോളവയിലു്ച്ചിലവ വിജയിച്ചേക്കും. എന്നിട്ടും പരാജയപ്പെട്ടാലും ആ മരുന്നിനെയങ്ങനെ ഒരു കമ്പനിയും എഴുതിത്തള്ളില്ല. അവ സൂക്ഷിച്ചുവെക്കും: അലു്പ്പം മാറ്റങ്ങളു്വരുത്തിയാലു് വ൪ഷങ്ങളു്കഴിഞ്ഞു് മറ്റേതെങ്കിലും അസുഖത്തിനു് ചികിത്സിക്കാ൯ മരുന്നായി അതു് പ്രയോജനപ്പെട്ടേക്കും.

9

മരുന്നുകമ്പനികളു് മരുന്നുവിറ്റു് പണമല്ലേയുണു്ടാക്കുന്നതു്? അപ്പോളു്പ്പിന്നെ ആ മരുന്നുകളുടെ ക്ലിനിക്കലു് ട്രയലുകളിലു് പങ്കെടുക്കുന്ന ജനങ്ങളു്ക്കു് പണംകൊടുക്കുന്നതിനെന്തുവിഷമം? പിന്നെന്തിനു് ക്ലിനിക്കലു് ട്രയലുകളെ ക്ലിനിക്കലു് ട്രയലുകളോ എകു്സ്സു്റ്റെ൯ഡെഡു് ക്ലിനിക്കലു് ട്രയലുകളോ ആയല്ലാതെ ക്ലിനിക്കലു് ട്രയലുകളല്ലെന്നു് ചിത്രീകരിക്കുന്നു, ഉദ്യോഗസ്ഥ൯മാ൪ക്കും രാഷ്ട്രീയഭരണനേതാക്കളു്ക്കും കൈക്കൂലിനലു്കാനുള്ള സൗകര്യത്തിനായി? പണമവ൪ കൊടുക്കുന്നുമുണു്ടു്, പക്ഷേ വ്യക്തികളുമായി മരുന്നുകമ്പനികളു് നേരിട്ടിടപെടുന്നതിനുപകരം അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും നയിക്കുന്ന സ൪ക്കാ൪ സ്ഥാപനങ്ങളിലൂടെയവ൪ ജനങ്ങളെപ്പിടിച്ചു് ആ പരീക്ഷണങ്ങളിലു്പ്പങ്കെടുക്കുന്നതിനുള്ള പണം ജനങ്ങളു്ക്കുനലു്കാതെ ആ ഉദ്യോഗസ്ഥ൪ക്കും മന്ത്രിമാരുംമറ്റുമായിട്ടുള്ള ആ രാഷ്ട്രീയനേതാക്കളു്ക്കും നലു്കുന്നുവെന്നതാണിന്ത്യയിലെ പ്രശു്നം. രാജൃത്തോടുന്ന വണു്ടികളു് നി൪ബ്ബന്ധമായും പൊളിക്കാനുത്തരവിട്ടതു് ആക്രിമെറ്റലു്സു്ക്രാപ്പിംഗി൯റ്റെയും വണു്ടിക്കമ്പനികളുടെയും കമ്മീഷ൯ കിട്ടാനാണെന്നയാരോപണം നിഷേധിച്ചു് വളരെ മാന്യ൯ചമഞ്ഞുനടന്ന ബീജേപ്പീയുടെ കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതി൯ ഗഡു്കരി ഇ൯ഡൃയിലു് സു്കാനിയാബസ്സുകളു് വിലു്ക്കാ൯ സു്കാനിയാബസ്സുകളു്തന്നെ കമ്മീഷ൯ വാങ്ങിച്ചുവെന്നു് 2021 ഏപ്രിലു് മാസത്തിലു് സു്കാനിയാക്കമ്പനിയുടെ ആഡിറ്റുതന്നെ വെളിപ്പെടുത്തിയതല്ലേ? മറ്റുള്ള രാജ്യങ്ങളിലു് ക്ലിനിക്കലു് ട്രയലുകളു് നടത്തിക്കൊടുക്കുന്ന സ്ഥാപനങ്ങളു്വഴി മരുന്നുകമ്പനികളു് അവയിലു്പ്പങ്കെടുക്കുന്ന ജനങ്ങളുമായി എഗ്രിമെ൯റ്റെഴുതി നേരിട്ടിടപെടുന്നതുകൊണു്ടു് ജനങ്ങളു്ക്കാ പണംകിട്ടുന്നു. ഇന്ത്യയിലു് അതുപോലും സ൪ക്കാരേജ൯സ്സികളു്വഴിയാക്കി അതി൯റ്റെ നിയന്ത്രണവുംകൂടി ഇതുപോലെ അഴിമതിക്കാര൯മാരായ മന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും രാഷ്ട്രീയനേതാക്ക൯മാരും ഏറ്റെടുത്തിട്ടു് എഗ്രിമെ൯റ്റെഴുതാതെ പരീക്ഷണങ്ങളു്ക്കുവേണു്ടി ജനങ്ങളെപ്പിടിച്ചുകൊടുത്തു് ആപ്പണം ജനങ്ങളു്ക്കുകൊടുക്കാതെ ഈ സ്ഥാപനങ്ങളിലൂടെ ഈ ഉദ്യോഗസ്ഥ൯മാരും രാഷ്ട്രീയനേതാക്കളും തട്ടിയെടുക്കുന്നു. എന്നിട്ടു് മരുന്നുപരീക്ഷണങ്ങളിലു്പ്പങ്കെടുക്കുന്ന ജനങ്ങളെ മരുന്നുകമ്പനികളു് ചൂഷണംചെയ്യാതിരിക്കാനായി ഈ ഇടപാടുകളു്മുഴുവ൯ സ൪ക്കാ൪സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാക്കിയ ഏകരാജ്യമാണു് ഇന്ത്യയെന്നു് സ്വയംപുകഴു്ത്തിനടക്കുകയും ചെയ്യുന്നു.

10

ഇവിടെ 2005ലെ ഈ രംഗത്തെ ഇ൯ഡൃയിലെ സ്ഥിതിയെക്കുറിച്ചുപറഞ്ഞു. അന്നു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ ഗവണു്മെ൯റ്റാണു് രാജ്യംഭരിച്ചുകൊണു്ടിരുന്നതു്. അവ൪ എഴുപതുവ൪ഷത്തോളം ഭരിച്ചപ്പോളു് മരുന്നുട്രയലുകളും മനുഷ്യപരീക്ഷണങ്ങളും ആഫ്രിക്കയിലും സൗത്തു് അമേരിക്കയിലും നടക്കുകയും മരുന്നുകളു് ഇ൯ഡൃയിലു് ലഭിക്കുകയുംചെയു്തു. 2019ലെ സ്ഥിതിയെക്കുറിച്ചുംപറഞ്ഞു. അതു് ഭാരതീയജനതാപ്പാ൪ട്ടിയെന്ന ഹിന്ദുപ്പാ൪ട്ടിയുട രണു്ടാംതവണത്തെ ഭരണം ഇ൯ഡൃയിലാരംഭിച്ച സമയമാണു്. അപ്പോളാണവരിതിലു് പുതിയ നിയമങ്ങളു് കൊണു്ടുവന്നതു്. അതോടെ ക്ലിനിക്കലു് ട്രയലുകളും മനുഷ്യപരീക്ഷണങ്ങളും ഇന്ത്യയിലാവുകയും മരുന്നുകളും അത്യാവശ്യഘട്ടങ്ങളിലു്വേണു്ട ഓകു്സ്സിജനും വിദേശരാജ്യങ്ങളു്ക്കു് ലഭിക്കുകയുംചെയു്തു. എന്തുംവിറ്റു് സ്വകാര്യമായി പണമുണു്ടാകുന്ന ഒരു ഹീനവ൪ഗ്ഗമാണു് രാഷ്ട്രവിരുദ്ധപ്പ്രസ്ഥാനമായ ഭാരതീയജനതാപ്പാ൪ട്ടിയെന്ന ഹിന്ദുപ്പാ൪ട്ടിയെന്നു് മനസ്സിലാക്കാ൯ ജനങ്ങളു്ക്കു് ഈ ഉദാഹരണംതന്നെ വേണമെന്നില്ല, ഹിന്ദുപ്പാ൪ട്ടി കൊണു്ടുവന്ന മറ്റനേകം പുതിയ നിയമങ്ങളും പരിഷു്ക്കരണങ്ങളും മാറ്റങ്ങളും ഇ൯ഡ്യാക്കാരുടെ മുന്നിലുണു്ടു്.

2019ലു്ത്തന്നെയാണു് കൊറോണാവന്നതും. അതോടെ കൊറോണാവാകു്സ്സി൯ പരീക്ഷണങ്ങളു്ക്കുകൂടി ഇന്തൃ വേദിയായി, മരുന്നുകമ്പനികളു്ക്കുവേണു്ടി അവ൪ ജനങ്ങളെപ്പിടിച്ചുകൊടുക്കാനുംതുടങ്ങി, ജനങ്ങളു്ക്കാപ്പരീക്ഷണങ്ങളിലു് പങ്കെടുക്കുന്നതിനു് മരുന്നുകമ്പനികളിലു്നിന്നും പണമൊന്നും കിട്ടാതെയുമായി, ആപ്പണവുംകൂടി ഭാരതീയജനതാപ്പാ൪ട്ടി നേരിട്ടു് വാങ്ങിച്ചെടുക്കാനുംകൂടിത്തുടങ്ങി. കൊറോണാവരുമെന്നറിഞ്ഞു് പരീക്ഷണപ്പണം ജനങ്ങളെപ്പറ്റിച്ചു് നേരിട്ടുകൈപ്പറ്റാനായി മു൯കൂട്ടി നിയമംമാറ്റിയതുപോലുണു്ടു്!

Written and first published on: 22 April 2021