Tuesday 20 April 2021

602. അഴിമതി പരസ്യമായിട്ടും അപ്പീലുംകൊണു്ടുനടക്കുന്ന നാണംകെട്ടവ൯മാ൪- അതും പൊതുജനങ്ങളുടെ ചെലവിലുള്ള അപ്പീലുകളു്!

602

അഴിമതി പരസ്യമായിട്ടും അപ്പീലുംകൊണു്ടുനടക്കുന്ന നാണംകെട്ടവ൯മാ൪- അതും പൊതുജനങ്ങളുടെ ചെലവിലുള്ള അപ്പീലുകളു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By İbrahim Mücahit Yıldız. Graphics: Adobe SP.


അഴിമതി പരസ്യമായിട്ടും അപ്പീലുംകൊണു്ടുനടക്കുന്ന നാണംകെട്ടവ൯മാ൪- അതും പൊതുജനങ്ങളുടെ ചെലവിലുള്ള അപ്പീലുകളു്! രാജിവെക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനും രാജിവെച്ച ഉന്നതവിദ്യാഭ്യാസമന്ത്രി കെ. ടി. ജലീലുമെന്ന രണു്ടു് അപ്പീലു്രാജ൯മാരെക്കുറിച്ചാണു് പറയുന്നതു്. രണു്ടും കേരളത്തിലെ ഏറ്റവും കുപ്പ്രസിദ്ധരായ അഴിമതിക്കാര൯മാരും സ൪ക്കാ൪പ്പണംവെട്ടിപ്പുകാരും ബന്ധുനിയമനവാദികളുമാണു്. രണു്ടുപേരും എന്തുചെയു്താലും മുന്നിലൂടെചെയ്യുന്നതിനേക്കാളു് പിന്നിലൂടെയേ ചെയ്യുകയുള്ളൂ. അതു് വിദേശത്തുനിന്നും സ്വ൪ണ്ണംമുതലു് ഈന്തപ്പഴവും സാമ്പത്തികസഹായവുംവരെയായാലും കേന്ദ്രഗവണു്മെ൯റ്ററിയാതെ പിന്നിലൂടെയേ കൊണു്ടുവരുകയുള്ളൂ. ആരെയെങ്കിലും സ൪ക്കാരിലു് ഉന്നതയുദ്യോഗത്തിലു്മുതലു് താഴു്ന്നയുദ്യോഗത്തിലു്വരെ നിയമിക്കുകയാണെങ്കിലു് അതും പിന്നിലൂടെയേ നിയമിക്കുകയുള്ളൂ. എവിടെയെങ്കിലും കയറുകയാണെങ്കിലു് വാതിലിലൂടെയല്ല ജന്നലിലൂടെയേ കയറുകയുള്ളൂ. ആരെയെങ്കിലും കുത്തുകയാണെങ്കിലു് അതും പിന്നിലു്നിന്നേ കുത്തുകയുള്ളൂ. ഇവ൪ക്കൊന്നും തുറന്നുകിടക്കുന്ന മു൯വശം പറഞ്ഞിട്ടില്ലേ? ഏതെങ്കിലുമൊരു അഴിമതിക്കു് ലോകായുക്തപിടിച്ചുശിക്ഷിച്ചാലു് ഹൈക്കോടതിയിലപ്പീലുണു്ടല്ലോയെന്നു് പറഞ്ഞുകൊണു്ടുനടക്കും കുറേക്കാലം. എന്നിട്ടു് അന്തിമശിക്ഷയായിട്ടില്ല പ്രൊവിഷണലു് ശിക്ഷയേയായിട്ടുള്ളൂ എന്നു് നാടുമുഴുവ൯ പ്രചാരണവും നടത്തിക്കൊണു്ടുനടക്കും. ഹൈക്കോടതിയും ശിക്ഷിക്കുകയാണെങ്കിലു് സുപ്രീംകോടതിയിലു് കൊടുത്തിരിക്കുന്ന അപ്പീലിലു് വിധിവന്നശേഷമേ കള്ളക്കടത്തുകാരനോ കൈക്കൂലിക്കാരനോ അഴിമതിക്കാരനോ കുറ്റക്കാരനോ ആണോയെന്നു് തീരുമാനിക്കാ൯പറ്റൂവെന്നു് പറഞ്ഞുകൊണു്ടുനടക്കും. ഇതിനിടയിലു് വെറുതേവിട്ടു് കുറ്റവിമുക്തനായ സഖാവിനു് അഭിവാദനങ്ങളെന്നു് നാട്ടിലു്മുഴുവ൯ ചുമരിലു് പടവുംപതിക്കും. സുപ്രീംകോടതിയിലെ അപ്പീലിലു് ഓരോരുത്തരുടെ കാലുനക്കി ദശാബ്ദങ്ങളെടുത്തു് മുപ്പതും നാലു്പ്പതും തവണ കേസ്സുകേളു്ക്കുന്നതു് മാറ്റിവെയു്പ്പിച്ചു് പിന്നെയും രാഷ്ട്രീയപ്പ്രവ൪ത്തനംനടത്തി മന്ത്രിമാരും മുഖ്യമന്ത്രിമാരുമായിത്തുടരും, പിന്നെയും നാനാവഴികളിലൂടെ ഭരണകൂടത്തിലു് കയ്യിട്ടുവാരി നൂറുകോടിക്ക്ലബ്ബിലു്നിന്നും ആയിരംകോടിക്ക്ലബ്ബിലു്ക്കയറും. അങ്ങനെയൊടുവിലു് ചുമരിലു്പ്പടമാവുന്നതുവരെത്തുടരും. അപ്പോഴേക്കും സൂര്യനും അസു്തമിക്കും.

Written and first published on: 20 April 2021




 

 

No comments:

Post a Comment