Sunday 11 April 2021

577. തെരഞ്ഞെടുപ്പുരഹസ്യം മറയു്ക്കാ൯ ഭരണകക്ഷിയുടെ കൊലപാതമോ? അതുകൊണു്ടു് സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯തന്നെയിതു് അന്വേഷിക്കണം.

577

തെരഞ്ഞെടുപ്പുരഹസ്യം മറയു്ക്കാ൯ ഭരണകക്ഷിയുടെ കൊലപാതമോ? അതുകൊണു്ടു് സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯തന്നെയിതു് അന്വേഷിക്കണം. 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mabel Amber. Graphics: Adobe SP.

1

തെരഞ്ഞെടുപ്പിലെ വ്യാപകമായ ക്രമക്കേടുകളെക്കുറിച്ചു് ജനങ്ങളു് സംസാരിക്കാതിരിക്കാനും ഭരണപക്ഷസ൪വ്വീസ്സു് സംഘടനകളിലെ ഉദ്യോഗസ്ഥ൯മാരെവെച്ചും തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ ഉളു്പ്പെടലോടെയും സാങ്കേതികമാ൪ഗ്ഗങ്ങളിലൂടെ അതീവഗുരുതരമായ അട്ടിമറികളും വോട്ടുമറിക്കലുകളും വോട്ടിംഗു് യന്ത്രങ്ങളിലു് നടന്നിട്ടുണു്ടോയെന്ന അന്വേഷണം ജനങ്ങളു് നടത്താതിരിക്കാനും, ചൂടാറുന്നതിനുമുമ്പേ പോളിംഗി൯റ്റെ പിറ്റേന്നുമുതലു്തന്നെ ആവഴിക്കുള്ള തെളിവുകളും മൊഴികളും ജനങ്ങളു് ശേഖരിക്കാതിരിക്കാനും, പ്രതിപക്ഷരാഷ്ട്രീയപ്പാ൪ട്ടികളുടെയും ജനങ്ങളുടെയും ശ്രദ്ധ ഈ തെരഞ്ഞെടുപ്പുക്രമക്കേടുകളിലും അട്ടിമറികളിലു്നിന്നും തിരിക്കാനായുമാണു് പോളിംഗി൯റ്റെ അന്നുവൈകിട്ടുതന്നെ കണ്ണൂരിലു്ത്തന്നെ പാനൂരിലു് മുസ്ലിംലീഗിലെ ഒരു ചെറുപ്പക്കാരനെ കൊന്നതു്. തെരഞ്ഞെടുപ്പുക്രമക്കേടുകളിലു്നിന്നും ശ്രദ്ധതിരിക്കാനുള്ള ഒരു അടവായിരുന്നിതെന്നു് ജനങ്ങളു് തിരിച്ചറിഞ്ഞു് അന്വേഷണം ഉന്നതയാസൂത്രകരിലേക്കെത്താതിരിക്കാനാണു് പോലീസ്സും ജില്ലാക്കളക്ടറും അന്വേഷണത്തിലു് നിസ്സഹകരണം കാണിച്ചതും ഭരണപ്പാ൪ട്ടിയുടെ സഹയാത്രികരായ മാധ്യമങ്ങളു് ആയൊരു സംശയംതന്നെ ഉന്നയിക്കുകപോലും ചെയ്യാതിരുന്നതും. ഈ സംഭവം നടത്താ൯കഴിയാതിരുന്നെങ്കിലു് ഈ ദിവസങ്ങളിലു് കേരളത്തിലെ പ്രധാനച൪ച്ചാവിഷയംതന്നെ തെരഞ്ഞെടുപ്പിലു് ഓരോസ്ഥലത്തും നടന്ന ക്രമക്കേടുകളും സംഘടിതമായി ഗവണു്മെ൯റ്റും ഇലക്ഷനധികൃതരുംചേ൪ന്നു് നടത്തിയിരിക്കാവുന്ന ഇതുപോലൊരു വ൯ അട്ടിമറിയുടെ സാധൃതകളുമായിരുന്നേനെയെന്നുറപ്പാണു്. ഒരു കൊലപാതകത്തിലൂടെ അതുതടയപ്പെട്ടു. രഹസ്യം സൂക്ഷിക്കാ൯ കൊലപാതകങ്ങളു് അനിവാര്യമായ ഒരു ഗവണു്മെ൯റ്റും ഭരണപ്പാ൪ട്ടിയും അതി൯റ്റെ ഉദ്യോഗസ്ഥരും പ്രവ൪ത്തകരുമാണിതി൯റ്റെ പിന്നിലെന്നു് നിസ്സംശയം പറയാം. അതുകൊണു്ടുതന്നെ സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯പോലുള്ള ഒരു കേന്ദ്ര കുറ്റാന്വേഷണയേജ൯സിയാണിതു് അന്വേഷിക്കേണു്ടതു്.

2

കണ്ണൂ൪ ജില്ലയിലു് കൂത്തുപറമ്പു് നിയോജകമണ്ഡലത്തിലു് പാനൂരിലു് പുല്ലൂക്കരയിലു് പോളിംഗു്ദിവസമായ 2021 ഏപ്രിലു് 6നു് രാവിലേമുതലു്തന്നെ സംഘ൪ഷമുണു്ടായിരുന്നു, അതായതു് സംഘ൪ഷമുണു്ടാക്കിയിരുന്നു- സംഘ൪ഷം തനിയേ ഉണു്ടാവുകയില്ലല്ലോ! അതു് ഉച്ചവരെ നീണു്ടു. സംഭവം നടക്കുന്നതിനു് മണിക്കൂറുകളു്ക്കുമുമ്പു് മരണപ്പെട്ടയാളുടെ ആളുകളു് എന്നെന്നും ഓ൪മ്മിക്കുന്ന ഒരു പ്രതികാരംനടക്കുമെന്നു് അക്രമികളിലൊരാളു് വാട്ടു്സ്സാപ്പിലു് മുന്നറിയിപ്പുപോലുമിട്ടിരുന്നു. അന്നുതന്നെ സന്ധ്യയു്ക്കു് ഇരുപത്തിലേറെപ്പേ൪ സ്ഥലത്തുപ്രവേശിച്ചു് ബോംബെറിഞ്ഞു് സു്ത്രീകളടക്കം പലരെയും മുറിവേലു്പ്പിച്ചോടിക്കുകയും മരണപ്പെട്ടയാളെ വെട്ടുകയും ചെയു്തു. ആപ്പ്രദേശത്തെ അന്നത്തെ സ്ഥിതിവെച്ചു് പിറ്റേന്നു് ഈയാക്രമണം നടക്കുമെന്നു് അധികൃത൪ക്കു് നന്നായറിവുണു്ടായിരുന്നു, എന്നിട്ടും തെരഞ്ഞെടുപ്പുകൃത്രിമത്തിലു്നിന്നും ജനശ്രദ്ധതിരിക്കാനുള്ള ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഒരു രാഷ്ട്രീയാവശ്യമായതുകൊണു്ടു് അതു് സംഭവിക്കാ൯ അനുവദിച്ചു. തലശ്ശേരിയിലും വടകരയിലും ആശുപതികളിലു് മതിയായ അടിയന്തിരചികിത്സനലു്കി അയാളുടെ ജീവ൯ രക്ഷിക്കാതിരുന്നതും കോഴിക്കോട്ടേക്കു് രാത്രി പറഞ്ഞയച്ചതും മരണപ്പെട്ട മനസ്സൂ൪ ത൯റ്റെ സഹോദരനെപ്പോലെ ഒരു രാഷ്ട്രീയക്കാരനല്ലാതിരുന്നിട്ടും ആരെയെങ്കിലുമൊരാളെ കൊലചെയു്തേപറ്റൂവെന്ന നിലപാടിലു് അക്രമിസംഘം കൊലനടത്തിയതുമെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഉന്നതതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നു് ഇതിനകംതന്നെ ആരോപണമുയ൪ന്നുകഴിഞ്ഞു. രഹസ്യസൂക്ഷിക്കുന്നതി൯റ്റെ ഭാഗമായി കൊലനടത്തിയവരിലൊരാളെ സ്വന്തം പാ൪ട്ടിക്കാ൪തന്നെ രണു്ടുദിവസത്തിനകം കൊലചെയു്തു് തുറസ്സായ വിജനസ്ഥലത്തു് ഒരു കശുമാവിലു് കെട്ടിത്തൂക്കിയതു് ആത്മഹത്യയാണെന്നു് പോലീസ്സു് പിന്നീടു് വിധിയെഴുതുമെന്നും അന്നുതന്നെ പ്രവചിക്കപ്പെട്ടു.

Written and first published on: 09 April 2021. Slightly edited since then.






 

No comments:

Post a Comment