Tuesday 27 April 2021

613. ആശുപത്രികളിലു് വാകു്സ്സിനേഷനു് ആളു്ക്കൂട്ടമുണു്ടാക്കിയ ആരോഗ്യവകുപ്പുമന്ത്രിക്കും ഡയറക്ട൪ക്കുമെതിരെ മനഃപൂ൪വ്വമായ നരഹത്യയു്ക്കു് കേസ്സെടുക്കണം

613

ആശുപത്രികളിലു് വാകു്സ്സിനേഷനു് ആളു്ക്കൂട്ടമുണു്ടാക്കിയ ആരോഗ്യവകുപ്പുമന്ത്രിക്കും ഡയറക്ട൪ക്കുമെതിരെ മനഃപൂ൪വ്വമായ നരഹത്യയു്ക്കു് കേസ്സെടുക്കണം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fernando Zhiminaicela. Graphics: Adobe SP.


1

ആശുപത്രികളിലു് വാകു്സ്സിനേഷനു് ആളു്ക്കൂട്ടമുണു്ടാക്കിയ ആരോഗ്യവകുപ്പുമന്ത്രിക്കും ഡയറക്ട൪ക്കുമെതിരെ മനഃപൂ൪വ്വമായ നരഹത്യയു്ക്കു് കേസ്സെടുക്കണം. എന്തുതന്നെ സംഭവിച്ചാലും ഒരുകാരണവശാലും ആളു്ക്കൂട്ടത്തിനിടയു്ക്കു് ചെന്നിറങ്ങിക്കൊടുക്കരുതെന്നാണു് കൊറോണാനിയന്ത്രണവും പ്രതിരോധവുമായി ബന്ധപ്പെട്ടു് ജനങ്ങളു്ക്കുകിട്ടിയിരിക്കുന്ന മുന്നറിയിപ്പും വിദ്യാഭ്യാസവും. ജനക്കൂട്ടങ്ങളു്ക്കിടയു്ക്കു് ചെന്നിറങ്ങിക്കൊടുത്താലു് അതു് സംഘടിപ്പിച്ചവ൪ക്കെതിരെയും അതിനു് ചെന്നവ൪ക്കെതിരെയും ദേശീയ ദുരന്തനിവാരണനിയമമനുസരിച്ചു് കേസ്സുകളുമെടുക്കുന്നുണു്ടു്. അതീവവേഗതയിലു് വായുവിലൂടെയും സമ്പ൪ക്കത്തിലൂടെയുമുള്ള കൊറോണാരോഗവ്യാപനമെന്ന അടിയന്തരാവസ്ഥയിലു് ആളു്ക്കൂട്ടങ്ങളു് എവിടെ എന്താവശ്യത്തിനായാലും ഉണു്ടാകുന്നതു് ക൪ക്കശമായി തടയാനുള്ള ഉത്തരവാദിത്വമാണു് പോലീസ്സിനും ആരോഗൃവകുപ്പിനും ജില്ലാക്കളക്ട൪മാരടങ്ങുന്ന റവന്യൂവകുപ്പിനും ഉള്ളതു്, ആളു്ക്കൂട്ടങ്ങളു് സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വമല്ല. അതുകൊണു്ടാണ് ഈ മൂന്നു് ഔദ്യോഗികവിഭാഗങ്ങളിലേതെങ്കിലുമോ എല്ലാംകൂടിച്ചേ൪ന്നോ ഈ അടിയന്തിരരോഗപരിതസ്ഥിതിയിലു് ആശുപത്രിയിലല്ല എവിടെ ആളു്ക്കൂട്ടം സൃഷ്ടിച്ചാലും അവരെ മനഃപൂ൪വ്വമായ നരഹത്യയു്ക്കു് കേസ്സെടുത്തു് പ്രോസിക്യൂട്ടുചെയ്യണമെന്നുപറയുന്നതു്.

2

നമ്മളിരിക്കുന്നിടത്തു് ജനങ്ങളു് വരണമെന്നുചിന്തിക്കുന്നതു് അ൪ഹതയും യോഗ്യതയുമില്ലാതെ അഴിമതിക്കുള്ള ഒരുപകരണംമാത്രമെന്നനിലയു്ക്കു് ആരോഗ്യമന്ത്രിയുടെ കസേരയിലു്ക്കയറിയിരിക്കുന്നവരാണു്. ജനങ്ങളു് എവിടെയിരിക്കുന്നോ അവിടേക്കുചെന്നതാണു് കേരളാ ആരോഗ്യവകുപ്പി൯റ്റെ ചരിത്രം. പകരുന്ന രോഗാണുക്കളെപ്പേടിച്ചു് വെളിയിലിറങ്ങിനടക്കാനും ജനങ്ങളുടെ വീടുകളിലേക്കുപോയി മരുന്നും വാകു്സ്സിനേഷനും നലു്കാനും ഒരുകാലത്തും ഭയന്നിട്ടുള്ളവരല്ല കേരളത്തിലെ ആരോഗ്യവകുപ്പിലെ ജീവനക്കാ൪. അതാണു് കേരളത്തിലെ ആരോഗ്യവകുപ്പിനെ ലോകപ്പ്രശസു്തമാക്കിയതും കേരളത്തിലെ ആരോഗ്യവകുപ്പിലെ നഴു്സ്സുമാരും ഡോക്ട൪മാരും ഫാ൪മസിസ്സു്റ്റുകളും മെഡിക്കലു് ടെക്കു്നീഷ്യ൯മാരും ലോകത്തെവിടെച്ചെന്നാലും അവ൪ക്കു് നല്ല ശമ്പളം നലു്കുന്നതും അവരെ ഇരുകൈയ്യുംനീട്ടി സ്വീകരിക്കുന്നതും. അതിലൊക്കെ റിസ൪വ്വേഷനും സങ്കുചിതസമീപനവും പുല൪ത്തിയിട്ടുള്ളതു് തികച്ചും അയോഗ്യരായിരുന്ന പി. കെ. ശ്രീമതി, കെ. കെ. ഷൈലജ എന്നീ രണു്ടു് മാ൪കു്സ്സിസ്സു്റ്റു് അഴിമതിയാരോഗൃമന്ത്രിമാ൪ മാത്രമാണു്. കേരളവും ഈ ഡിപ്പാ൪ട്ടുമെ൯റ്റും 1957ലെ ആദ്യ കമ്മ്യൂണിസ്സു്റ്റുമന്ത്രിസഭയിലെ അമ്പാട്ടു് രാവുണ്ണി മേനോനെന്ന ഡോക്ട൪ ഏ. ആ൪. മേനോ൯മുതലു് ആരോഗ്യവകുപ്പുമന്ത്രിമാരെ കാണുന്നതാണു്. ഇപ്പറഞ്ഞ രണു്ടു് മാ൪കു്സ്സിസ്സു്റ്റു് അഴിമതിമന്ത്രിണിമാ൪ കഴിഞ്ഞാലു് അതിലു് സംശയനിഴലിലായതു് എ൯. ഡി. പി.യുടെ കെ. ജി. ആ൪. ക൪ത്തായും കോണു്ഗ്രസ്സി൯റ്റെ വി. എസ്സു്. ശിവകുമാറുംമാത്രമാണു്. അവ൪പോലും കാര്യക്ഷമതയിലു് ഇവരെപ്പോലെ പുറകിലായിരുന്നുവെന്നും അഭിനയത്തിലു് ഇവരെപ്പോലെ മുന്നിലായിരുന്നുവെന്നും ആരും ആക്ഷേപിക്കുന്നുമില്ല.

3

കേരളത്തിലു് ആയിരം പഞു്ചായത്തുകളുണു്ടെങ്കിലു് അവിടെ ആരോഗ്യവകുപ്പിനു് ആയിരം ആശുപത്രികളുമുണു്ടു്. അതിനുപുറമേ വിവിധപദവികളിലുള്ള പ്രൈമറിയും കമ്മ്യൂണിറ്റിയും സബ്ബുമായ ഹെലു്ത്തു് സെ൯റ്ററുകളും ഡിസ്സു്പ്പെ൯സ്സറികളും അതിനുംപുറമേ താലൂക്കു്-ജില്ലാ-സംസ്ഥാന-സു്പെഷ്യാലിറ്റിലെവലു് ആശുപത്രികളും മെഡിക്കലു്ക്കോളേജുകളും ഇതിനിടയിലു് എത്രവേണമെങ്കിലുമുണു്ടു്. അങ്ങനെനോക്കുമ്പോളു് മതിയായ മാനേജുമെ൯റ്റുവൈദഗു്ദ്ധ്യം സംസ്ഥാനത്തെ ഇപ്പോളു് നിലവിലുള്ള ആരോഗൃനേതൃത്വത്തിനുണു്ടായിരുന്നെങ്കിലു് യാതൊരു ആളു്ക്കൂട്ടവും ഒരിടത്തുമുണു്ടാക്കാതെ ആവശ്യപ്പെട്ടുചെല്ലുന്ന മുഴുവനാളുകളു്ക്കും യാതൊരു പരാതിയുമുണു്ടാക്കാതെ സമയബന്ധിതമായിത്തന്നെ വാകു്സ്സിനേഷ൯ പൂ൪ത്തിയാക്കാ൯ എത്രയോമുമ്പേതന്നെ ആരോഗ്യവകുപ്പിനു് കഴിയുമായിരുന്നു, വാകു്സ്സി൯കൂടി സമയത്തു് ലഭൃമാക്കിയിരുന്നെങ്കിലു്! വാകു്സ്സിനാകട്ടേ മാ൪ക്കറ്റിലുണു്ടായിരുന്നുതാനും. കേരളത്തിലെ മുഴുവനാളുകളു്ക്കും സൗജന്യമായിത്തന്നെ വാകു്സ്സി൯ നലു്കുമെന്നു് ബഡു്ജറ്റിലു് മു൯കൂട്ടിത്തന്നെ പ്രഖ്യാപിക്കുകയും അതിനുള്ള പണം സംസ്ഥാനറവന്യൂവിലു്നിന്നും കണു്ടെത്തി മാറ്റിവെക്കുകയുംചെയു്ത ഗവണു്മെ൯റ്റിനെസ്സംബന്ധിച്ചിടത്തോളം വാകു്സ്സി൯ മാ൪ക്കറ്റിലുണു്ടായിരുന്നുവെന്നതല്ല കൈക്കൂലിനലു്കുന്ന കമ്പനികളുടെ വാകു്സ്സി൯ മാ൪ക്കറ്റിലു് വരാ൯ താമസിച്ചുവെന്നതാണു് ആരോഗ്യവകുപ്പി൯റ്റെ മുഴുവ൯ റിസോഴു്സ്സസ്സുമുപയോഗിച്ചു് സമയബന്ധിതമായി വാകു്സ്സിനേഷ൯ പൂ൪ത്തിയാക്കുന്നതു് താമസിപ്പിച്ചതു്. അതായതു് കേരളത്തിലു്പ്പടരുന്ന ഓരോ കൊറോണക്കേസ്സും പിണറായി വിജയ൯റ്റെയും കെ. കെ. ഷൈലജയുടെയും അഴിമതികാരണമാണു് പടരുന്നതു്. കോടതിവിചാരണയിലൂടെയും ജുഡീഷ്യലന്വേഷണത്തിലൂടെയുമൊക്കെയേ ഈ ഗുരുതരമായ വീഴു്ച്ചയുടെ പുറകിലുള്ള ജൂഗുപു്സ്സാവഹമായ ഇടപാടുകളു് പുറത്തുകൊണു്ടുവരാ൯കഴിയൂ എന്നു് വ്യക്തമാണു്, കാരണം പഴയ വാകു്സ്സി൯കേസ്സുപോലെ ആരോഗ്യവകുപ്പുമന്ത്രിയും ആരോഗ്യവകുപ്പുഡയറക്ടറും ഹെലു്ത്തു്സെക്രട്ടറിയുമൊക്കെത്തന്നെയാണു് ഈ ജനവഞു്ചനയിലും പങ്കാളികളായിരിക്കുന്നതു്.

4

ആരോഗ്യവകുപ്പി൯റ്റെ മുഴുവ൯ മനുഷൃവിഭവശേഷിയുമുണു്ടായിരുന്നിട്ടും അഴിമതിക്കുവേണു്ടി വാകു്സ്സി൯ ലഭ്യമാക്കാ൯ താമസിപ്പിച്ച ഈ ജനവഞു്ചനകാരണം പക്ഷേ ഇപ്പോളു് എവിടെനോക്കിയാലും വാകു്സ്സിനേഷനെടുക്കാ൯ കാത്തുനിലു്ക്കുന്ന ആളു്കൂട്ടമാണു്. കൊറോണാപ്പ്രതിരോധത്തിനായി വാകു്സ്സി൯ കുത്തിവെക്കുന്നതു് ഏകദേശം നി൪ബ്ബന്ധമായിത്തന്നെ ആരോഗ്യവകുപ്പു് നടപ്പാക്കുന്നുമുണു്ടു്, നിയമപരമായി ആരെയും ഒരു മെഡിക്കലു് പ്രോസസ്സിനും നി൪ബ്ബന്ധിക്കാ൯ കഴിയില്ലെങ്കിലും- ക്രിമിനലു്കുറ്റങ്ങളു്ക്കു് ഒടുവിലുള്ള ആ വൈദ്യുതക്കസേരയൊഴികെ. യഥാ൪ത്ഥത്തിലു് ഈ ആളു്ക്കൂട്ടംഭയന്നാണു് ജനങ്ങളു് വാകു്സ്സിനേഷനു് വിസമ്മതിക്കുന്നതു്. മാസ്സു്ക്കുവെച്ചും സാമൂഹ്യയകലംപാലിച്ചും ആളു്ക്കൂട്ടത്തിനിടയു്ക്കു് ചെന്നിറങ്ങാതെയും ഒരുവ൪ഷം വിജയകരമായി കൊറോണബാധിക്കാതെ പിടിച്ചുനിലു്ക്കാനറിയാമെങ്കിലു് പിണറായി വിജയ൯റ്റെയും കെ. കെ. ഷൈലജയുടെയും സാമ്പത്തികയത്യാഗ്രഹത്തി൯റ്റെ ഇരകളായി വാകു്സ്സിനേഷനുവേണു്ടി ആളു്ക്കൂട്ടത്തിനിടയു്ക്കുചെന്നു് സ്വയം നിന്നുകൊടുത്തു് ഒടുവിലു് അവിടന്നുതന്നെ ആ കൊറോണയുംപിടിച്ചു് മടങ്ങുന്നതിനേക്കാളു് നല്ലതും ബുദ്ധിപൂ൪വ്വകവും പഴയ ദിനചര്യകളും ശ്രദ്ധയും മു൯കരുതലുകളും തുട൪ന്നു് ഈ വിഷമഘട്ടത്തെ അതിജീവിക്കുന്നതല്ലേ എന്നാണു് ജനങ്ങളിന്നു് ചിന്തിക്കുന്നതു്. വാകു്സ്സിനേഷനുംകൊണു്ടു് പഴയപോലെ വീടുകളിലേക്കുചെന്നാലു് ഒരുപക്ഷേയെന്നല്ല മിക്കവാറും അവ൪ വാകു്സ്സിനേഷനെടുത്തേക്കും, അതിനുള്ള ആളെണ്ണംപറഞ്ഞു് അതിനുള്ള പൈസ്സ മരുന്നുകമ്പനികളിലു്നിന്നും ആ പഴയ സു്പ്രിങ്ക്ലറിടപാടുപോലെ പിണറായി വിജയനും കെ. കെ. ഷൈലജയു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഭരണമുന്നണിക്കും വാങ്ങാനും കഴിഞ്ഞേക്കും.

5

ഇതാദ്യമായല്ല കേരളാ ആരോഗ്യവകുപ്പു് വിജയകരമായി വാകു്സ്സിനേഷനും രോഗനിയന്ത്രണയജ്ഞങ്ങളും നടത്തുന്നതു്. നാഷണലു് മലേറിയാ ഇറാഡിക്കേഷ൯ പ്രോഗ്രാം (എ൯. എം. ഈ. പി.), നാഷണലു് ഫൈലേറിയാസിസ്സു് കണു്ട്രോളു് പ്രോഗ്രാം (എ൯. എഫു്. സി. പി.), നാഷണലു് ലെപ്പ്രസി കണു്ട്രോളു് പ്രോഗ്രാം (എ൯. എലു്. സി. പി.), ഡിഫു്ത്തീരിയ പോളിയോ എന്നീ മളു്ട്ടിപ്പിളു് രോഗങ്ങളു് കുട്ടികളിലു് തടയാനുള്ള നാഷണലു് പോളിയോ ഇമ്മ്യൂണൈസേഷ൯ ഡ്രൈവു് എന്നിങ്ങനെ എത്രയോ കേന്ദ്രപദ്ധതികളു് ദശാബ്ദങ്ങളിലൂടെ കേരളത്തിലു് വിജയകരമായി നടപ്പാക്കിയതാണു് ആരോഗ്യവകുപ്പും ആരോഗ്യവകുപ്പിലെ പ്രഗത്ഭരായ സു്റ്റാഫും! പക്ഷേ അതെല്ലാം അഴിമതിയിലൂടെയും കൊള്ളയിലൂടെയും പണമുണു്ടാക്കാ൯വേണു്ടി ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ചട്ടുകങ്ങളായ പി. കെ. ശ്രീമതിയും കെ. കെ. ഷൈലജയുംപോലുള്ള ആരോഗ്യമേഖലയെപ്പറ്റി യാതൊരു വിവരവുമില്ലാത്ത ആരോഗ്യമന്ത്രിമാ൪ ഈ ഡിപ്പാ൪ട്ടുമെ൯റ്റിനകത്തു് വരുന്നതിനുമുമ്പായിരുന്നു. ജനക്കൂട്ടത്തെ ആശുപത്രികളിലേക്കു് വിളിച്ചുവരുത്തുകയല്ല, ജനങ്ങളുടെ അടുത്തേക്കു് അവരുടെ വീട്ടിലു്ച്ചെന്നു് സുരക്ഷിതമായി വാകു്സ്സിനേഷനെടുക്കുകയാണു് വിവരമുള്ള ആരോഗ്യമന്ത്രിമാരുടെകാലത്തു് ചെയു്തിരുന്നതു്. വാകു്സ്സി൯ ഫ്രീസ്സ൪ ബാഗുകളൊക്കെ ചുമന്നുകൊണു്ടുപോയിത്തന്നെയാണു് അന്നു് അതു് ചെയു്തിരുന്നതും. ജനസംഖൃകൂടിയെങ്കിലു് ആരോഗ്യവകുപ്പിലെ സു്റ്റാഫി൯റ്റെ എണ്ണവും വാഹനങ്ങളുടെ എണ്ണവും പെട്രോളു് ആ൯ഡു് ഓയിലു് ചാ൪ജ്ജി൯റ്റെ ഫണു്ടി൯റ്റെ അലോട്ടു്മെ൯റ്റും കൂടിയില്ലേ, ജനങ്ങളുടെ ആരോഗ്യവിദ്യാഭ്യാസവും കൂടിയില്ലേ? ഓഫീസ്സിലെ വണു്ടിയുമെടുത്തു് മാഡങ്ങളു് മലക്കറിവാങ്ങാ൯മാത്രം പോയാലു്മതിയോ? ഇന്നു് കേരളത്തിലെ ബഡു്ജറ്റിലു് ഏറ്റവുംകൂടുതലു് വിഹിതമുള്ള ഡിപ്പാ൪ട്ടുമെ൯റ്റല്ലേ ആരോഗ്യവകുപ്പു്?

6

മു൯കാലങ്ങളിലു് ആരോഗ്യവകുപ്പു് ഈ വാകു്സ്സിനേഷനുകളും രോഗനിയന്ത്രണയജ്ഞങ്ങളുംമെല്ലാം നടത്തിയിരുന്നതു് ഈ ജീവനക്കാരിലൊരാളു്ക്കുപോലും കാഷ്വാലു്റ്റിയുണു്ടാകാതെ, ക്രോസ്സു് ഇ൯ഫെക്ഷനുണു്ടാകാതെ, മരണംസംഭവിക്കാതെ, തികഞ്ഞ ഉത്തരവാദിത്വത്തോടുകൂടിയായിരുന്നു. ഇന്നോ? അന്നു് കേരളത്തിലേറ്റവുംകൂടുതലു് വിദ്യാഭ്യാസമുള്ള വിഭാഗമായ ആരോഗ്യവകുപ്പിലെ ജീവനക്കാരെയുപയോഗിച്ചാണു് മന്ത്രിമാ൪ അവരെക്കൊണു്ടു് ആജ്ഞാശക്തിയോടെ, തികഞ്ഞ കാര്യക്ഷമതയോടെ, സത്യസന്ധതയോടെ, ഇതെല്ലാം നി൪വ്വഹിച്ചിരുന്നതു്. ഇന്നോ? മന്ത്രിമാരുടെ വിദ്യാഭ്യാസവും കാര്യക്ഷമതയും സത്യസന്ധതയും കുറഞ്ഞതിനനുസരിച്ചു് ഉന്നതവിദ്യാഭ്യാസമുള്ള ജീവനക്കാരെ നേരിടാനും അഭിമുഖീകരിക്കാനും ഭയന്നു് ഈ മന്ത്രിണിമാ൪ ലോകംമുഴുവ൯ തെരഞ്ഞുനടന്നു് കണു്സ്സളു്ട്ട൯സ്സികളെ കണു്ടുപിടിച്ചുകൊണു്ടുവന്നു് അവരുടെകാലുപിടിച്ചും അവ൪ക്കുപണംനലു്കിയും അവരിലു്നിന്നുംപണംപറ്റിയും അതേജോലി സു്പ്രിങ്ക്ലറിടപാടിലു് ഹെലു്ത്തിലെ ഏറ്റവുംനിഷിദ്ധമായ ഡേറ്റാക്കച്ചവടംചെയു്തപോലെ നി൪വ്വഹിച്ചെന്നുവരുത്തി പണമുണു്ടാക്കുന്നു. നിപ്പയുടെകാലത്തു് പക൪ച്ചവ്യാധിപ്പ്രതിരോധത്തിലു് മികച്ച പരിശീലനംനേടി നിസ്സു്തുലസേവനംനടത്തി മികവുകാട്ടിയ താലു്ക്കാലികജീവനക്കാരെമുഴുവ൯ മന്ത്രിയാപ്പീസ്സിലു് കൈക്കൂലികൊടുക്കാത്തതുകൊണു്ടു് രാഷ്ട്രീയതിമിരവും അഹങ്കാരവുംകയറി കെ. കെ. ഷൈലജ പിരിച്ചുവിട്ടപ്പോളു് കൊറോണക്കാലത്തു് ധൈര്യപൂ൪വ്വം വിന്യസിക്കപ്പെടാമായിരുന്ന ഒരു റിസോഴു്സ്സു് പൂളിനെയാണു് ഈ ആരോഗ്യമന്ത്രി ഇല്ലാതാക്കി കേരളത്തെ ഇപ്പോഴത്തെയീ രോഗവ്യാപനപ്പ്രതിസന്ധിയിലെത്തിച്ചതെന്നതും ഈ ദുരന്തം സൃഷ്ടിച്ചതെന്നതുംകൊണു്ടുകൂടിയാണു് അതു് അവരെ മനഃപൂ൪വ്വമായ നരഹത്യയു്ക്കു് പ്രോസിക്യൂട്ടുചെയ്യേണു്ടതും ജുഡീഷ്യലു്ക്കമ്മിഷനുകളിലൂടെയും നിയമക്കേസ്സുകളിലൂടെയും അന്വേഷിക്കപ്പെടേണു്ടതുമായ ഒരു വിഷയമായി അതിവേഗം മാറുന്നതു്.

7

ഒരു വാകു്സ്സി൯ വയലുപൊട്ടിച്ചാലു് പത്തുപേ൪ക്കു് കുത്തിവെക്കാ൯ ഉപയോഗിക്കാമെന്നുള്ളിടത്തു് ആ പത്തുപേരെയും സമയത്തിനു് മു൯കൂറായി അണിനിരത്താനുള്ള കഴിവുകൊണു്ടാണു് കേരളത്തിലെ നഴു്സ്സിങു്രംഗത്തുള്ള മിടുക്കിമാ൪ക്കു് വാകു്സ്സി൯പാഴാകുന്നതു് ഒഴിവാക്കുന്നതിലും വാകു്സ്സി൯ കണു്സ്സ൪വേഷനിലും ഇ൯ഡൃയിലു് ഒന്നാംസ്ഥാനത്തേക്കുയരാ൯കഴിഞ്ഞതു്. മറ്റുള്ളസംസ്ഥാനങ്ങളിലു് നടക്കുന്നൊരു കാര്യമല്ലിതു്. പക്ഷേ അതുസാധ്യമാക്കാ൯ നഴു്സ്സുമാ൪മാത്രംപോരാ, ഹെഡ്ഡു് നഴു്സ്സുമാരും നഴു്സ്സിങു് സൂപ്രണു്ടുമാരും നഴു്സ്സിങു് ഓഫീസ്സ൪മാരും മറ്റു് മാനേജുമെ൯റ്റു് സു്റ്റാഫുകളുമൊക്കെ വിചാരിക്കണം. പി. കെ. ശ്രീമതി, കെ. കെ. ഷൈലജ എന്നിവരെപ്പോലുള്ള അനഭിജ്ഞകളു്ക്കന്യമായ മാ൯ മാനേജുമെ൯റ്റിലെയും മെറ്റീരിയലു്സ്സു് മാനേജുമെ൯റ്റിലെയും മണി മാനേജുമെ൯റ്റിലെയും കേരളത്തിലെ ഹെലു്ത്തു് സ൪വ്വീസ്സി൯റ്റെ ഈ മിടുക്കാണു് അതിനെ ഇന്ത്യയിലെന്നല്ല ലോകത്തുതന്നെ മു൯നിരയിലെത്തിച്ചതു്. അതിലു് അവാ൪ഡുറാണിമാരായ കെ. കെ. ഷൈലജയെപ്പോലുള്ളവ൪ക്കു് പങ്കൊന്നുമില്ല. അവരുടെ മന്ത്രിതലത്തിലു്നടന്നതു് അഴിമതികളും ഭരണനിയന്ത്രണരാഹിത്യവും മാത്രമാണു്. വാകു്സ്സി൯ വാങ്ങിച്ചതിലെ അഴിമതിക്കാണു് രണു്ടു് മു൯ ആരോഗ്യവകുപ്പു് ഡയറക്ട൪മാരായിരുന്ന ഡോ. വി. കെ. രാജനെയും ഡോ. ബി. മഹിളാമണിയേയും കോടതിപിടിച്ചുശിക്ഷിച്ചു് ജയിലിലടച്ചതെന്നു് മറന്നുപോകരുതു്. ഇപ്പോഴും കൊറോണയുടെപേരിലു് ആ വാകു്സ്സി൯വാങ്ങിപ്പു് നടക്കുകയാണു്. അപ്പോളു് ഒരു ഒന്നുരണു്ടുകൊല്ലംകഴിഞ്ഞുവരുന്ന ആ വാകു്സ്സി൯ അഴിമതിക്കേസ്സിനു് കേരളം ഇപ്പോഴേ തയാറെടുക്കേണു്ടതുണു്ടു്. ആക്കേസ്സിലു്ക്കുടുങ്ങാ൯ ഭയന്നാണു് ഇപ്പോഴത്തെ ആരോഗ്യവകുപ്പുഡയറക്ട൪ ഡോ. സരിത മു൯കൂട്ടിപ്പെ൯ഷ൯വാങ്ങി ഓടിരക്ഷപ്പെടാ൯ശ്രമിക്കുന്നതുപോലും.

Written and first published on: 27 April 2021







 

No comments:

Post a Comment