Saturday 24 April 2021

608. പൂരത്തിലു് ആയിരക്കണക്കിനാളുകളു്ക്കു് പങ്കെടുക്കാം, പള്ളിയിലു് അഞു്ചിലു്ക്കൂടുതലാളുകളു് പാടില്ല: മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഹിന്ദുവായി

608

പൂരത്തിലു് ആയിരക്കണക്കിനാളുകളു്ക്കു് പങ്കെടുക്കാം, പള്ളിയിലു് അഞു്ചിലു്ക്കൂടുതലാളുകളു് പാടില്ല: മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഹിന്ദുവായി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tumisu. Graphics: Adobe SP.

1

പൂരത്തിലു് ആയിരക്കണക്കിനാളുകളു്ക്കു് പങ്കെടുക്കാം, പള്ളിയിലു് അഞു്ചിലു്ക്കൂടുതലാളുകളു് പാടില്ല: മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഹിന്ദുവായി. മതപ്പ്രീണനം ഏറ്റവും കുറച്ചും ഏറ്റവും ഒളിച്ചും നടത്തുന്ന പാ൪ട്ടിയായിരുന്നു കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ഹിന്ദുക്കളുടെ കുത്തക കോണു്ഗ്രസ്സി൯റ്റെ കൈയ്യിലായിരുന്നപ്പോളു് അവ൪ മുസ്ലിമുകളെ കൂട്ടുപിടിച്ചു് പാ൪ട്ടിവള൪ത്തി മുന്നോട്ടുപോയി. ഭാരതീയജനതാപ്പാ൪ട്ടിയെന്നൊരു പാ൪ട്ടി സകലപാ൪ട്ടികളിലു്നിന്നുമുള്ള കാലുമാറികളെക്കൊണു്ടുവന്നുണു്ടാക്കി കോണു്ഗ്രസ്സിലു്നിന്നും ഹിന്ദുവി൯റ്റെ കുത്തക തട്ടിപ്പറിച്ചതോടെ കോണു്ഗ്രസ്സു് മുസ്ലീമി൯റ്റെ കാര്യത്തിലു് കൂടുതലു് ശ്രദ്ധിച്ചു. ഭാരതീയജനതാപ്പാ൪ട്ടി ബാബരിമസ്സു്ജിദ്ദുപള്ളി പൊളിച്ചതോടെ, പ്രകടമായ മുസ്ലിംവിരുദ്ധനിലപാടുകളു് എടുത്തുതുടങ്ങിയതോടെ, ഇന്ത്യയിലെ മുസ്ലിമുകളു് കോണു്ഗ്രസ്സി൯റ്റെ പിന്നിലുറച്ചു, അങ്ങനെ മുസ്ലിമുകളെല്ലാം കേരളത്തിലിപ്പോളു് കാണുന്നപോലെ പൊതുവേ അവരുടെ ഭാഗത്തായി, അതോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇറുകി. അപ്പോളിനിയവരുടെ മുന്നിലു് രണു്ടുവഴിയാണുള്ളതു്- ഒന്നുകിലു് ഇ൯ഡൃയിലു് ബീജേപ്പീയെത്തക൪ത്തു് ഹിന്ദുക്കളുടെ കുത്തകപിടിക്കുക, പക്ഷേ അതസാദ്ധ്യമാണു് ഇന്നത്തെ നിലയിലു്, കാരണം ഇപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഒന്നുരണു്ടുസംസ്ഥാനങ്ങളിലു് മാത്രമൊതുങ്ങുന്ന ഒരു പ്രാദേശ്ശികപ്പാ൪ട്ടിയുടെ പദവിയേയുള്ളൂ, അല്ലെങ്കിലു് ഭാരതീയജനതാപ്പാ൪ട്ടിയോടൊപ്പം ചേരുക, ഹിന്ദുവാവുക. കമ്മ്യൂണിസമോ മാ൪കു്സ്സിസമോ ഒന്നും രോമത്തിലു്പ്പോലും സു്പ൪ശ്ശിച്ചിട്ടില്ലാത്ത പിണറായി വിജയനെന്ന പാ൪ട്ടിനേതാവു് കേരളത്തിലു് മുഖ്യമന്ത്രിയായി പണമുണു്ടാക്കാനായി ലോകംമുഴുവ൯ കള്ളക്കടത്തി൯റ്റെയും തട്ടിപ്പി൯റ്റെയും അഴിമതിയുടെയും സംഘങ്ങളെ അഴിച്ചുവിട്ടു് പാ൪ട്ടിയിലെ മുഴുവ൯ നേതാക്കളെയും പ്രവ൪ത്തകരെയും ആജീവനാന്തകാല അപകടജീവിതത്തിലേക്കും അതിലൂടെ തനിക്കുനേ൪ക്കുള്ള അടിമത്തത്തിലേക്കും കടത്തിവിട്ടതോടെ ഭാവിജീവിതവും നിലനിലു്പ്പും കണക്കിലെടുത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആ രണു്ടാമത്തെ തീരുമാനംതന്നെയെടുത്തു- ഭാരതീയജനതാപ്പാ൪ട്ടിയോടൊപ്പം ചേരുക, ഹിന്ദുവാവുക!

2

കേരളത്തിലെ ഏറ്റവുംവലിയ സാംസു്ക്കാരികമേ൯മയാണു് തൃശ്ശൂ൪പ്പൂരം. രണു്ടിലേറെ ദേവസ്വങ്ങളും ഡസ്സനിലേറെ അമ്പങ്ങളുംചേ൪ന്നു് സംയുക്തമായിനടത്തി ലക്ഷക്കണക്കിനാളുകളു് കൂടിച്ചേരുന്ന ഈ ആഘോഷസംഗമം പലപ്രത്യേകതകളാലും ലോകത്തുതന്നെ ഒന്നാംസ്ഥാനംപിടിച്ചിട്ടുള്ളതാണു്. ആഘോഷസംഗമം എന്നു് അക്ഷരാ൪ത്ഥത്തിലു് പറഞ്ഞതാണു്, കാരണം അതു് വെറുമൊരു ആഘോഷമല്ല, പല കരക്കാരുടെയും പല പ്രദേശക്കാരുടെയും പല ആഘോഷങ്ങളുടെ ഒരു സംഗമമാണു്. ആനകളുടെയും ആളുകളുടെയും എണ്ണമവിടെനിലു്ക്കട്ടെ, ചമയങ്ങളുടെയും ചടങ്ങുകളുടെയും ആധിക്യവും വ൪ണ്ണശബളാഭയും തലു്ക്കാലം നമുക്കു് വിസു്മരിക്കാം, പക്ഷേ രണു്ടരമണിക്കൂ൪ നീളുന്നതും ലോകത്തെ അനുപമവുമായ ഇലഞ്ഞിത്തറമേളമോ? ഈ പൂരത്തെ പ്രസിദ്ധമാക്കുന്ന കലയും വാദ്യസംഗീതവുമോ? അതുകൊണു്ടു് പൂരംനടത്താ൯ കൊറോണാവ്യാപനത്തിനിടയിലും അനുമതിനലു്കണമോയെന്നതൊരു വിവാദവിഷയമായിമാറി, ഈ ലേഖകനും ആ അനുമതിനലു്കുന്നതിനെയെതി൪ത്തു് ലേഖനങ്ങളെഴുതി. ആ എതി൪പ്പിനടിസ്ഥാനം കൊറോണാവ്യാപനം തടയുകയെന്നതുമാത്രമാണു്, അതിനു് ആളു്ക്കൂട്ടങ്ങളു് എവിടെയായാലും സംഘടിക്കുന്നതു് തലു്ക്കാലം തടയുകയല്ലാതെ മറ്റൊരുമാ൪ഗ്ഗമില്ലെന്നതും.

3

ഗ്രാമത്തിലെവിടെയെങ്കിലുമൊരു ചെണു്ടയടിനാദമുയ൪ന്നാലു് കുതിച്ചുപാഞ്ഞു് അവിടെയോടിയെത്താനുള്ള ആതുരത്വം ബാല്യകാലംമുതലു്തന്നെ നമുക്കുതന്നെയുള്ളതു് നമുക്കുതന്നെയറിഞ്ഞുകൂടേ? അതു് നമുക്കുമാത്രമല്ല ലോകത്തെ മുഴുവ൯ മനുഷ്യ൪ക്കുമുണു്ടു്. പെരുവനം കുട്ട൯മാരാരുടെയും കലാമണ്ഡലം ശിവദാസ൯റ്റെയുമൊക്കെ വാദൃസംഘങ്ങളുടെ മാസു്മ്മരികാക൪ഷണം അവിടെ ഇക്കൊല്ലവുമുയരണു്ടേയെന്ന ചോദ്യമാണു് പൂരം നടത്തിപ്പിനു് പി൯ബലമേകിയതു്. സത്യം പറയാമല്ലോ, പെരുവനം കുട്ട൯മാരാരുടെ വാദൃസംഘത്തി൯റ്റെയാ പെ൪ഫോമ൯സ്സുകാണുമ്പോളു് ലോകവേദികളെ ഇളക്കിമറിച്ച ലോകത്തെ ഏറ്റവും ആദരണീയനും മാന്യനുമായ ജെയിംസ്സു് ലാസ്സു്റ്റു് എന്ന പ്രതിഭാശാലിയുടെ ഓ൪ക്കെസ്സു്ട്രാ സംഘത്തെയാണു് ഓ൪മ്മവരുന്നതു്. രണു്ടുപേരുടെയും മുഖസാമ്യംപോലും അമ്പരപ്പിക്കുന്നതാണു്, ആ മീശയും. പക്ഷേ പെരുവനം കുട്ട൯ മാരാരും കലാമണ്ഡലം ശിവദാസനുമൊക്കെ കൊറോണാ എടുത്തുകൊണു്ടുപോകാതെ നാളെയും ലോകത്തെ രോമാഞു്ചപ്പെടുത്താനായി അവിടെത്തന്നെകാണണു്ടേയെന്ന ആകാംക്ഷയാണു് കൊറോണാവ്യാപനത്തി൯റ്റെ പശ്ചാത്തലത്തിലു് പൂരം തടയണമെന്ന ആവശൃമായുയ൪ന്നതു്. ഗവണു്മെ൯റ്റു് ആയിരക്കണക്കിനാളുകളു്ക്കും ആയിരക്കണക്കിനു് പോലീസ്സുകാ൪ക്കും ഡസ്സ൯കണക്കിനു് ആനകളു്ക്കും പങ്കെടുക്കാ൯പാകത്തിലു് പൂരം അനുവദിച്ചു. അതു് പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് കലയെയും വാദ്യസംഗീതത്തെയും ആദരിക്കുന്നതുകൊണു്ടല്ല, അതു് നിലനിന്നുകാണാ൯ കൊതിക്കുന്നതുകൊണു്ടല്ല, കമ്മ്യൂണിസവും മാ൪കു്സ്സിസവുമെല്ലാം നഷ്ടപ്പെട്ടു് മറ്റുവഴികളെല്ലാമടഞ്ഞപ്പോളു് ഹിന്ദുവായതുകൊണു്ടാണു്.

4

അപ്പോളു് റമസ്സാ൯ ലോകത്തു് നിലനി൪ത്തിയ കലയും സംഗീതവുമോ? തൃശ്ശൂ൪പ്പൂരം ലോകത്തി൯റ്റെയൊരുകോണിലെ കലയുടെയും വാദ്യസംഗീതത്തി൯റ്റെയും ഒരു പ്രാദേശ്ശികമായ ഉണ൪വ്വായിരിക്കുമ്പോളു് റംസ്സാ൯റ്റെ കലയുടെയും സംഗീതത്തി൯റ്റെയും നൂറ്റാണു്ടുകളു്നീളുന്ന സാ൪വ്വദേശീയതയോ? തബ്ലീഗുസമ്മേളനത്തിനുപോയ മുസ്ലിമുകളു് രാജ്യത്തു് കൊറോണാപരത്തുന്നുവെന്നു് ത൪ക്കിച്ചുകൊണു്ടുനടന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ കേന്ദ്രഗവണു്മെ൯റ്റു് ദശലക്ഷക്കണക്കിനാളുകളെപ്പങ്കെടുപ്പിച്ചു് ദിവസങ്ങളു്നീളുന്ന മഹാകുംഭമേളനടത്താ൯ അനുവാദം നലു്കുകയും പ്രധാനമന്ത്രിമാരും മന്ത്രിമാരും മുതലായുള്ളവ൪തന്നെ കൂട്ടമായി മേളകഴിഞ്ഞു് ഗംഗയിലിറങ്ങിക്കുളിച്ചാലു് ഗംഗാമാതാവു് കൊറോണയെ ഒഴുക്കിക്കൊണു്ടുപോകുമെന്നു് ആഹ്വാനംചെയ്യുകകൂടിച്ചെയു്തു് അതു് പ്രോത്സാഹിപ്പിക്കുകയുംകൂടിച്ചെയു്തപ്പോളു് കൊറോണാനിയന്ത്രണമല്ല മതപ്പ്രീണനമാണു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റിനും പാ൪ട്ടിക്കും പ്രധാനമെന്നു് നമ്മളു് തിരിച്ചറിഞ്ഞു. അവരുടെ മതപ്പ്രീണനത്തി൯റ്റെയും അന്യമതവിദ്വേഷത്തി൯റ്റെയും ഹിന്ദുവഴി പിന്തുടരുന്ന കേരളത്തിലെ പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും അതുതന്നെ ചെയ്യണമല്ലോ. തൃശ്ശൂ൪പ്പൂരത്തിനുള്ള അനുമതിനലു്കലു് കഴിയുന്നതുവരെ നോക്കിക്കൊണു്ടിരുന്നിട്ടു് കൃത്യംപിറ്റേന്നു് അവ൪ മുസ്ലിംജനതവളരെയുള്ള മലപ്പുറത്തു് ആരാധനാലയങ്ങളിലു് ഒരുകാരണവശാലും ഒരു സാഹചര്യത്തിലും അഞു്ചുപേരിലു്ക്കൂടുതലു് കാണപ്പെടരുതെന്നു് ഉത്തരവിറക്കി- 21-04-2021നു് മലപ്പുറം ജില്ലാക്കളക്ട൪ കെ. ഗോപാലകൃഷു്ണനിലൂടെ, റമസ്സാ൯ മാസമാണെന്നതു് തള്ളിക്കളഞ്ഞുകൊണു്ടു്. സ്വാഭാവികമായും ആരായാലും ചോദിക്കില്ലേ, തൃശ്ശൂ൪പ്പൂരനടയിലു് ആരാധനനാലയത്തിനകത്തു് അഞു്ചുപേ൪മാത്രമാണോ ഉണു്ടായിരുന്നതെന്നു്?
 
തൃശ്ശൂ൪ക്കളക്ടറും മുഖ്യമന്ത്രി പിണറായിവിജയനുമനുവദിച്ച കൊറോണക്കാലത്തെ പൂരവും ആളു്ക്കൂട്ടവും ആഘോഷവും വടക്കുംനാഥ൯ അനുവദിച്ചോയെന്നു് ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണു് കാണിക്കേണു്ടതു്?

5

ഹിന്ദുക്ഷേത്രങ്ങളെസ്സംബന്ധിച്ചിടത്തോളം വിശ്വാസത്തി൯റ്റെപേരിലാണല്ലോ ഈ പ്രഹസ്സനമെല്ലാം നടക്കുന്നതു്. ഒരു ദേവനുണു്ടെന്നും ദേവനൊരു ഹിതമുണു്ടെന്നും അംഗീകരിക്കാതെ വിശ്വാസമെന്നൊന്നില്ല, എന്നല്ല ദേവനുണു്ടെന്നും ദേവനൊരു ഹിതമുണു്ടെന്നും അംഗീകരിക്കുന്നതുതന്നെയാണു് വിശ്വാസവും. തൃശ്ശൂ൪പ്പൂരം ഈ അനിഷ്ടകാലഘട്ടത്തിലു് നടത്തുകതന്നെവേണമായിരുന്നോ എന്നതുസംബന്ധിച്ചുള്ള ത൯റ്റെ ഹിതം വടക്കുംനാഥ൯ പ്രകടിപ്പിച്ചുവെന്നതു് വിലക്കുകളു് ലംഘിച്ചും കേരളത്തിലെ ജനങ്ങളെയും ഭരണാധികാരികളെയും വെല്ലുവിളിച്ചും സുരക്ഷാമാനദണ്ഡങ്ങളു് ലംഘിച്ചും ഇത്രയും ആഘോഷത്തോടെയും ആളു്ക്കൂട്ടത്തോടെയും ഒരു മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ ഹിന്ദുപ്പ്രീണനം ഒന്നുകൊണു്ടുമാത്രം ഈ പൂരാഘോഷംനടത്തിയ ദേവസംകമ്മിറ്റിയംഗങ്ങളും അതിനനുവദിച്ച തൃശ്ശൂ൪ ജില്ലാക്കളക്ടറും അവിടെ നിരീക്ഷകരുടെമാത്രംറോളിലു് തടിച്ചുകൂടിയിരുന്ന പോലീസ്സുകാരും ഇനി നിഷേധിച്ചിട്ടുകാര്യമില്ല. കാറ്റോ മഴയോ ഇടിമിന്നലോ ഒന്നുമില്ലാതെ ഒരു ഇലപോലും അനങ്ങാതെനിന്ന ഒരു ആലു്മരം ആ രാത്രിയിലു് അതി൯റ്റെ ചുവട്ടിലു് മേളമായിക്കൂടി ആഘോഷിച്ചുകൊണു്ടിരുന്ന കലാകാര൯മാരുടെയും കാഴു്ച്ചക്കാരുടെയും പോലീസ്സുകാരുടെയും ആളു്ക്കൂട്ടത്തിനുമേലേക്കൊടിഞ്ഞുവീണു് രണു്ടു് കമ്മിറ്റിഭാരവാഹികളു് തലു്ക്ഷണം മൃതരായി, പോലീസ്സുകാരടക്കം ഇരുപത്തഞു്ചുപേ൪ പരിക്കേറ്റു് ആശുപത്രിയിലുമായി, ആ പൂരം അപ്പോളു്ത്തന്നെ അവിടെവെച്ചുതന്നെ നി൪ത്തിവെക്കുകയുംചെയു്തു. തൃശ്ശൂ൪ ജില്ലാക്കളക്ടറും മുഖ്യമന്ത്രി പിണറായി വിജയനുമനുവദിച്ച കൊറോണക്കാലത്തെ പൂരവും ആളു്ക്കൂട്ടവും ആഘോഷവും വടക്കുംനാഥ൯ അനുവദിച്ചോയെന്നു് ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണു് കാണിക്കേണു്ടതു്? ഈ അപകടസമയത്തുള്ള ജനങ്ങളുടെ ജീവനെ വെല്ലുവിളിക്കുന്ന ഈ ആഘോഷപ്പേക്കൂത്തിനെ ദേവ൯ അനുവദിച്ചോ വിലക്കിയോ എന്നുള്ളതിനു് മറ്റെന്തുതെളിവുവേണം? ഇനിയുള്ളതു് ആ രണു്ടു് മനുഷൃമരണത്തി൯റ്റെ ഉത്തരവാദിത്വത്തിലു്നിന്നു് രക്ഷപ്പെടാ൯ ആ ദേവസ്വം ഭാരവാഹികളും തൃശ്ശൂ൪ജില്ലാക്കളക്ടറും പോലീസ്സും കാണിക്കാ൯പോകുന്ന പരാക്രമങ്ങളാണു്.

6

സോണിക്കു് ബൂമിലാണു് ആ ആലു്മരം ഒടിഞ്ഞുമടങ്ങിവീണതെന്നു് വ്യക്തം. അതുമനസ്സിലാക്കി അതുതടയാനുള്ള ആലോചനാശീലവും ശക്തിയുമില്ലാത്തവരെയാണോ ഐയ്യേയെസ്സിലും ഐപ്പീയെസ്സിലും വെച്ചുകൊണു്ടിരിക്കുന്നതു്? മഹാദു൪ഗ്ഗങ്ങളെയും കോട്ടമതിലുകളെയും നൂറുകണക്കിനും ആയിരക്കണക്കിനും ബ്യൂഗിളുകളു് നി൪ത്താതെയൂതി പീരങ്കിവെടിവെച്ചതുപോലെ സൈന്യങ്ങളു് തക൪ത്തിടുന്നതിനെക്കുറിച്ചു് മിലിട്ടറി ഹിസ്സു്റ്ററിയിലും ബൈബിളിലും നമ്മളു് വായിച്ചിട്ടുണു്ടു്. ശബ്ദത്തെ ഒരു ബിന്ദുവിലു് കണു്വേ൪ജ്ജുചെയു്തു് പ്രയോഗിച്ചാലു് അതിനു് സു്ഫോടനങ്ങളേക്കാളു് ശക്തിയുണു്ടെന്നു് സയ൯സ്സു് നമ്മെ പഠിപ്പിച്ചിട്ടുണു്ടു്. ശബ്ദാതിവേഗത്തിലു്പ്പറക്കുന്ന കോണു്കോ൪ഡുപോലുള്ള സൂപ്പ൪സ്സോണിക്കു് വിമാനങ്ങളു് അവ സൃഷ്ടിക്കുന്ന ശബ്ദത്തി൯റ്റെ അനുരണനത്തി൯റ്റെ ശക്തിയിലു് സോണിക്കു് ബൂം സൃഷ്ടിച്ചു് താഴെ വഴിയിലുള്ള കെട്ടിടങ്ങളും പാലങ്ങളും തക൪ത്തിടാതിരിക്കാ൯ ആകാശത്തിലൂടെ വളരെ ഉയരത്തിലു് പറക്കണമെന്ന നിഷു്ക്ക൪ഷയെക്കുറിച്ചും വളരെക്കാലംതൊട്ടേ നമ്മളു്ക്കറിയാം. ആയുധോപകരങ്ങളും ആശ്വാസോപകരണങ്ങളുമെന്നനിലയു്ക്കു് കൃത്യ ഫ്രീക്ക്വ൯സ്സികളിലെയും മൊഡ്യൂലേഷനുകളിലെയും ശബ്ദങ്ങളെ മന്ത്രരൂപത്തിലാവിഷു്ക്കരിച്ചുവെച്ചിട്ടുള്ളതെടുത്തു് കൃത്യമായി പ്രയോഗിച്ചു് അത്ഭുതങ്ങളു് സൃഷ്ടിക്കുന്നവരുടെ കഥകളാലും സംഭവങ്ങളാലും സമ്പന്നമാണു് ഹിന്ദുമതചരിത്രവും. നൂറുകണക്കിനു് ബ്യൂഗിളുകളുടെയും കൊമ്പി൯റ്റെയും കുഴലി൯റ്റെയും ചെണു്ടയടിയുടെയും നേരേമുകളിലോട്ടുചെന്നുള്ള മണിക്കൂറുകളു്നീളുന്ന സംയുക്തശബ്ദജാലം ഇത്രയുംനേരം എങ്ങനെയൊരുമരം താങ്ങും? പതിവുപോലെ ആ ശബ്ദവ്യൂഹസഞു്ചയങ്ങളുടെ ബൊംബാ൪ഡിംഗിനെ ഒരു സു്പോഞു്ജുപോലെ ആഗിരണംചെയ്യാ൯ ലക്ഷക്കണക്കിനാളുകളുടെ ഒരു കാ൪പ്പറ്റുകുഷൃനവിടെ ഈവ൪ഷം ഉണു്ടായിരുന്നില്ലെന്നതും ആ അപകടത്തിലേക്കുനയിച്ച ഒരു ഘടകമാകാം.

Parts 1-4 written and first published on: 24 April 2021
Parts 5-6 written on 25 April 2021 and first published on: 26 April 2021







 

 

No comments:

Post a Comment