Wednesday 21 April 2021

604. സാമൂഹ്യയകലംപാലിച്ചില്ലെന്നുപറഞ്ഞു് കേസ്സെടുക്കുന്ന പോലീസ്സി൯റ്റെ പരിശോധനകളെല്ലാം സാമൂഹ്യയകലംപാലിക്കാതെയാണല്ലോ?

604

സാമൂഹ്യയകലംപാലിച്ചില്ലെന്നുപറഞ്ഞു് കേസ്സെടുക്കുന്ന പോലീസ്സി൯റ്റെ പരിശോധനകളെല്ലാം സാമൂഹ്യയകലംപാലിക്കാതെയാണല്ലോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Diego Fabian Parra Pabon. Graphics: Adobe SP.


1

സാമൂഹ്യയകലംപാലിച്ചില്ലെന്നുപറഞ്ഞു് ജനങ്ങളു്ക്കെതിരേ കേസ്സെടുക്കുന്ന പോലീസ്സി൯റ്റെ പരിശോധനകളെല്ലാം സാമൂഹ്യയകലംപാലിക്കാതെ കൂട്ടംകൂടിയാണല്ലോ? ഉന്നതപൊലീസ്സുദ്യോഗസ്ഥ൯മാ൪ നേരിട്ടുനടത്തുന്ന പരിശോധനകളിലു്പ്പോലും അതുതന്നെയാണല്ലോ കാണുന്നതു്? റാങ്കും അധികാരമുദ്രകളുമുള്ള ഒരു ഉന്നതപൊലീസ്സുദ്യോഗസ്ഥ൯ ഒരു വ൯പൊലീസ്സുകൂട്ടത്തി൯റ്റെ അകമ്പടിയില്ലാതെ ചെന്നുനിന്നുപറഞ്ഞാലു് ജനങ്ങളതു് മനസ്സിലാക്കില്ലെന്നും അനുസരിക്കില്ലെന്നുമുണു്ടോ? അതുതന്നെയല്ലേ കൂടുതലു് ഫലപ്രദവും മാതൃകാപരവും? സാമൂഹ്യയകലം ഒട്ടുംപാലിക്കാതെ ഒരുസംഘമുദ്യോഗസ്ഥ൪ വന്നുനിന്നു് റോട്ടിലും കടകളിലും പരിശോധനകളു് നടത്തുന്നതുകണു്ടാലു് ജനങ്ങളു് പുച്ഛിക്കുമോ ബഹുമാനിക്കുമോ? പിന്നെന്തു് പോലീസ്സു്മാതൃക?

2

കൊറോണാനിയന്ത്രണവുമായി ബന്ധപ്പെട്ട പോലീസ്സുപരിശോധനകളുടെ, പ്രത്യേകിച്ചും ഉന്നതാധികാരികളുടെ പരിശോധനകളുടെ, വാ൪ത്താറിപ്പോ൪ട്ടുകളിലെല്ലാം കാണുന്നതു് അവ൪ സാമൂഹ്യയകലംപാലിക്കാതെ കൂട്ടംകൂടി പരിശോധിക്കുന്നതാണു്. കേരളത്തിലു് ഏറ്റവുംകൂടുതലു് കൊറോണാബാധിച്ചിട്ടുള്ള ഒരു വ൪ക്കു്ഫോഴു്സ്സാണു് പൊലീസ്സി൯റ്റേതു്. തൃശ്ശൂ൪ രാമവ൪മ്മപുരം ക്യാമ്പിലു് 2021 ഏപ്രിലു് 20നു് ഒറ്റയടിക്കു് അമ്പതു് പൊലീസ്സുകാ൪ക്കാണു് കൊറോണാ ബാധിച്ചതു്. ഇവ൪ക്കും ഇതുപോലെ ഡ്യൂട്ടിയില്ലായിരുന്നോ? ഇതു് തൃശ്ശൂരുമാത്രം ഒറ്റക്ക്യാമ്പിലെ കാര്യമാണു്. അപ്പോളു് സംസ്ഥാനംമുഴുക്കെയെടുത്താലോ? ഇവരുടെയീ പരിശോധനകളിലൂടെ ജനങ്ങളിലേക്കു് മറ്റാരിലു്നിന്നുകിട്ടുന്നതിനേക്കാളും കൂടുതലു് കൊറോണാ പകരുന്നില്ലേ? തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയനേതാക്ക൯മാരെപ്പോലെയുള്ള ഈ റോഡു്ഷോ അവസാനിപ്പിച്ചിട്ടു് അതുനടത്തുന്നതിനുപകരം തുട൪ച്ചയായ മൈക്കനൗണു്സ്സുമെ൯റ്റുകൊണു്ടു് നേടാവുന്ന കാര്യമല്ലേയിതിലുള്ളൂ? ഒന്നുമില്ലെങ്കിലും ജനങ്ങളു്ക്കു് പോലീസ്സുകാരിലു്നിന്നും കൊറോണാ കിട്ടാതെയെങ്കിലുമിരിക്കില്ലേ?

വാസു്തവത്തിലു് ജീവിതത്തിലാദ്യമായി കടുത്ത നിയന്ത്രണങ്ങളു്പാലിച്ചു് മര്യാദയു്ക്കു് സുരക്ഷിതരായി വീട്ടിലിരിക്കുന്ന ജനങ്ങളു് ആദ്യമായി ഒരു ആളു്ക്കൂട്ടത്തിനകത്തു് ചെന്നുപെടുന്നതുതന്നെ ഈ പോലീസ്സാളു്ക്കൂട്ടങ്ങളിലാണു്. സ൪ക്കാ൪ജോലിയും പെ൯ഷനും സമ്പന്നതയുമൊന്നുമില്ലാത്ത ജനങ്ങളു്ക്കും ജീവിക്കാനും കുടുംബംനോക്കാനുമായി വരുമാനമുണു്ടാക്കണു്ടേ, പുറത്തിറങ്ങണു്ടേ, ജോലിക്കുപോകണു്ടേ? ജോലി ഗവണു്മെ൯റ്റു് വീട്ടിലു്ക്കൊണു്ടുകൊടുക്കുമോ?

Written and first published on: 21 April 2021


 

 

No comments:

Post a Comment