Tuesday 20 April 2021

603. അസ്സംബ്ലിത്തെരഞ്ഞെടുപ്പി൯റ്റെ പോളിംഗു് കഴിഞ്ഞശേഷം ഗവണു്മെ൯റ്റുനടത്തിയ സകല നിയമനങ്ങളും ശമ്പളവ൪ദ്ധനവുകളും റദ്ദാക്കണം

603

അസ്സംബ്ലിത്തെരഞ്ഞെടുപ്പി൯റ്റെ പോളിംഗു് കഴിഞ്ഞശേഷം ഗവണു്മെ൯റ്റുനടത്തിയ സകല നിയമനങ്ങളും ശമ്പളവ൪ദ്ധനവുകളും റദ്ദാക്കണം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

അസ്സംബ്ലിത്തെരഞ്ഞെടുപ്പി൯റ്റെ പോളിംഗു് കഴിഞ്ഞശേഷം ഗവണു്മെ൯റ്റുനടത്തിയ സകല നിയമനങ്ങളും ശമ്പളവ൪ദ്ധനവുകളും റദ്ദാക്കണം. 2021 ഏപ്രിലു് ആറാംതീയതിയാണു് കേരളത്തിലു് അസ്സംബ്ലിത്തെരഞ്ഞെടുപ്പി൯റ്റെ പോളിംഗു് നടന്നതു്. മെയു് രണു്ടുവരെ കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി ഗവണു്മെ൯റ്റിനു് ജനങ്ങളുടെ മാ൯ഡേറ്റുണു്ടോ ഇല്ലയോയെന്നു് വ്യക്തമാവില്ല, കാരണം 2016ലെ തെരഞ്ഞെടുപ്പിലു് മെയു് രണു്ടുവരെ നലു്കിയിരുന്ന മാ൯ഡേറ്റു് ജനങ്ങളു് പി൯വലിച്ചുവോയെന്നു് തെരഞ്ഞെടുപ്പി൯റ്റെ റിസ്സളു്ട്ടുവരുന്ന അന്നുമാത്രമേ മനസ്സിലാവുകയുള്ളൂ. അതുകൊണു്ടു ഏപ്രിലു് ആറുമുതലു് മെയു് രണു്ടുവരെ കേരളത്തിലു് പ്രവ൪ത്തിക്കുന്നതു് കെയ൪ട്ടേക്ക൪ ഗവണു്മെ൯റ്റിനുമാത്രമല്ല ഒരു പ്രൊവിഷണലു് ഗവണു്മെ൯റ്റുംകൂടിയാണു്- സ്ഥിരമാവുകയോ സ്ഥിരമാവാതിരിക്കുകയോചെയ്യാം. ഒരു പ്രൊവിഷണലു് ഗവണു്മെ൯റ്റിനു് സമ്പൂ൪ണ്ണ അധികാരങ്ങളില്ലെന്നു് വ്യക്തമല്ലേ? ഏപ്രിലു് ആറിലെ ജനവിധി അന്നുമുതലു് മെയു് രണു്ടുവരെയുള്ള ഭരണദിവസങ്ങളു്ക്കും ബാധകമാവുന്നതു് പ്രധാനമാണു് ജനാധിപത്യത്തിലു്. ആ ഹ്രസ്വമായ കാവലു്ക്കാലയളവിലു് മന്ത്രിമാരുടെ പ്രൈവറ്റുജീവനക്കാരുടെയുംമറ്റും ശമ്പളവും അലവ൯സ്സുകളും കൂട്ടുന്നതുമുതലു് വൈദ്യുതബോ൪ഡിലെ ജീവനക്കാരുടെ ശമ്പളവും അലവ൯സ്സുകളും കുത്തനെ കൂട്ടുന്നതുവരെ സംസ്ഥാനത്തിനു് അധികസാമ്പത്തികബാധ്യതയുള്ള അനേകം തീരുമാനങ്ങളു് ഗവണു്മെ൯റ്റു് കൈക്കൊണു്ടിട്ടുണു്ടു്, അനേകം ഉത്തരവുകളു് പുറപ്പെടുവിച്ചിട്ടുമുണു്ടു്. പ്രൊവിഷണലു് പദവിമാത്രമേ ഇക്കാലയളവിലു് ഗവണു്മെ൯റ്റിനുണു്ടായിരുന്നുള്ളൂവെന്നു് തെളിഞ്ഞേക്കാമെന്നതിനാലു് ഇതു് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണു്. അതുകൊണു്ടു് 2021 ഏപ്രിലു് ആറാംതീയതിമുതലു് മെയു് രണു്ടാംതീയതിവരെയുള്ള ഗവണു്മെ൯റ്റി൯റ്റെ തീരുമാനങ്ങളിലും ഉത്തരവുകളിലും സംസ്ഥാനത്തിനു് അധികസാമ്പത്തികബാധ്യതയുണു്ടാക്കുന്നതെല്ലാം റദ്ദുചെയ്യണം. ഫയലുകളു് സൂക്ഷു്മമായി പരിശോധിച്ചു് മു൯തീയതികളു് എഴുതിച്ചേ൪ത്തു് ഈ തീയതികളിലു് നടത്തിയവയും റദ്ദുചെയ്യുന്ന തീരുമാനങ്ങളിലും ഉത്തരവുകളിലും ഉളു്പ്പെടണം.

Written and first published on: 20 April 2021

 

 

 

 

 

No comments:

Post a Comment