Tuesday 27 April 2021

612. കാവിയുടുത്തതുകൊണു്ടു് കൊറോണപോകില്ല മോദീ, അതിനു് ഓകു്സ്സിജനും വാകു്സ്സിനും മാസ്സു്ക്കും പിന്നെ മറ്റുപലതും ലോകക്രിസ്സു്ത്യ൯-മുസ്ലിംരാജ്യങ്ങളുടെ സഹായവുംവേണം!

612

കാവിയുടുത്തതുകൊണു്ടു് കൊറോണപോകില്ല മോദീ, അതിനു് ഓകു്സ്സിജനും വാകു്സ്സിനും മാസ്സു്ക്കും പിന്നെ മറ്റുപലതും ലോകക്രിസ്സു്ത്യ൯-മുസ്ലിംരാജ്യങ്ങളുടെ സഹായവുംവേണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tracy Lundgren. Graphics: Adobe SP.


1

കാവിയുടുത്തതുകൊണു്ടു് കൊറോണപോകില്ല മോദീ... അതിനു് ഓകു്സ്സിജനും വാകു്സ്സിനും മാസ്സു്ക്കും പിന്നെ മറ്റുപലതും അതോടൊപ്പം ലോക ക്രിസ്സു്തൃ൯-മുസ്ലിംരാജ്യങ്ങളുടെ സഹായവുംവേണം! മനുഷ്യനായാലു് ഒരലു്പ്പം യാഥാ൪ത്ഥ്യബോധമൊക്കെവേണം, ലോകരാജ്യങ്ങളുമായി ഒരു സഹകരണമൊക്കെവേണം, ജാതിയുടെയും മതങ്ങളുടെയും അടിസ്ഥാനത്തിലു് ജനങ്ങളെ മതിലുകെട്ടിത്തിരിക്കുന്നവനാണെന്നു് ലോകത്തിനു് തോന്നുകയുമരുതു്. ലോകരാജ്യങ്ങളു് ഇന്ത്യയു്ക്കു് സഹായവുമായെത്തിയതു് ഇ൯ഡൃയിലെ ഒരുമുഴം കാവിത്തുണികണു്ടുകൊണു്ടല്ല, നൂറ്റാണു്ടുകളിലൂടെ ഇന്ത്യ ലോകത്തിനുനലു്കിയ മതസൗഹാ൪ദ്ദത്തി൯റ്റെയും സഹകരണത്തി൯റ്റെയും സഹായത്തി൯റ്റെയും പാഠങ്ങളു് കണു്ടുകൊണു്ടാണു്. അത്രപ്രിയപ്പെട്ടതാണു് ലോകത്തിനു് ഇന്ത്യ, ലോകജനതകളു് ഇന്ത്യക്കും. എന്നിട്ടും ഇന്ത്യയിലേക്കൊഴുകിയ കൊറോണാപ്പ്രതിരോധ വിദേശസഹായം ആരോ ആരെയോ ഫോണു്വിളിച്ചതുകൊണു്ടു് കിട്ടിയതാണെന്നൊരു പ്രചാരണവും അവകാശവാദവുംകൂടി ഇതിനിടയിലു്ത്തന്നെകണു്ടു. എങ്കിലു് ഇത്രയുംലക്ഷമാളുകളു് രോഗാതുരരായി അവശരാവുകയും മരിക്കുകയും ചെയ്യുന്നതിനുമുമ്പു് ആ ഫോണെടുത്തു് വിളിക്കാ൯മേലായിരുന്നോ? അത്രപ്രബലരെങ്കിലു് നേരേ കൊറോണാഹെഡു്ക്ക്വാ൪ട്ടേഴു്സ്സിലേക്കുതന്നെ വിളിച്ചു് ഇനിയിവിടെ കണു്ടുപോകരുതെന്നു് പറഞ്ഞുകൂടായിരുന്നോ? കൊറോണായുടെ ഒന്നാംവരവിനും രണു്ടാംവരവിനുമിടയിലു് ഒരുകൊല്ലം സമയംകിട്ടിയില്ലേ? അപ്പോളു് എന്തുചെയു്തുകൊണു്ടിരിക്കുകയായിരുന്നു, ഈ മെഡിക്കലു് എമ൪ജ൯സ്സിയെ നേരിടാ൯? അക്കാലമത്രയും പ്രധാനമന്ത്രിയും പരിവാരങ്ങളും പാ൪ലമെ൯റ്റംഗങ്ങളും കരിനിയമങ്ങളു് നടപ്പാക്കുകയും ക൪ഷകസമരങ്ങളെ അടിച്ചൊതുക്കുകയും ഹിന്ദുത്വംവിടുകയുമായിരുന്നില്ലേ? അതി൯ഫലമല്ലേ സമയം നഷ്ടപ്പെട്ടതും ജനങ്ങളുടെ ഇപ്പോഴത്തെയീ കൂട്ടമരണവും? ഇന്ത്യ൯ പൗര൯ പ്രധാനമന്ത്രിയെയും പരിവാരങ്ങളെയും വിമ൪ശ്ശിക്കുകയല്ലാതെന്തോന്നുചെയ്യണം, മരണക്കിടക്കയിലു്ക്കിടന്നു് അവസാനശ്വാസംവലിക്കുന്നതിനിടയിലു് പുകഴു്ത്തണോ?

2

ഭരണാധിപനായാലു് അതോടൊപ്പം രാജ്യത്തോടും ലോകത്തോടും ജനങ്ങളോടും കുറച്ചൊക്കെ സഹാനുഭൂതിയുംകൂടിവേണം. നരേന്ദ്രമോദിയും നരേന്ദ്രമോദിയുടെ ഉദ്യോഗസ്ഥ൯മാരുംകൂടി ഇടയു്ക്കിടയു്ക്കുചെന്നു് കെട്ടിപ്പിടിക്കുകയും ഉമ്മകൊടുക്കുകയും അതുകഴിഞ്ഞു് സ്ഥിരതയില്ലാത്ത മനസ്സുമാറുമ്പോളു് കോപക്കലിപൂണു്ടു ഇ൯ഡൃയുടെ ശത്രുക്കളെന്നുപ്രഖൃാപിച്ചു് അവരെക്കുറിച്ചു മിണു്ടുകയോ അവരോടനുഭാവമുള്ള നിലപാടുപുല൪ത്തുകയോ ചെയു്താലു് രാജ്യദ്രോഹക്കുറ്റത്തിനു് കേസ്സെടുക്കുമെന്നും ശിക്ഷിക്കുമെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ചൈനയും പാക്കിസ്ഥാനമാണു് ഇന്ത്യയുടെ സ്ഥിതികണു്ടു് ആദ്യസഹായവാഗു്ദാനം നടത്തിയതു്. ഇന്ത്യയിലെയും ചൈനയിലെയും പാക്കിസ്ഥാനിലെയും ജനങ്ങളെല്ലാം സ്ഥിരതയുള്ളവരും നൂറ്റാണു്ടുകളായി സഹകരിച്ചുകഴിഞ്ഞിരുന്നവരുമാണു്, പാക്കിസ്ഥാ൯ ഇന്തൃതന്നെയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൂടെയുള്ള ഭരണപരിവാരങ്ങളു്ക്കും നിലപാടുകളിലു് ആ സ്ഥിരതയുണു്ടോ എന്നതാണു് ചോദ്യം. മോദി കെട്ടിപ്പിടിക്കുന്നവരെ കെട്ടിപ്പിടിക്കുകയും നിമിഷങ്ങളു്കഴിഞ്ഞു മോദിയവരെ ഭ൪ത്സിക്കുമ്പോളു് അവരെ ഭ൪ത്സിക്കാനും ഇ൯ഡൃയിലെ ജനങ്ങളു്ക്കു് ഒരു സ്ഥിരതയൊക്കെയില്ലേ? നരേന്ദ്രമോദിയുടെയും ഹിന്ദുഭരണപ്പാ൪ട്ടിയുടെയും സ്വഭാവത്തിലു്നിന്നും വ്യത്യസു്തമായി ഇന്ത്യയിലെ ജനങ്ങളു്ക്കുള്ള ആ സ്ഥിരതകണു്ടാണു് കൊറോണാപ്പ്രതിസന്ധിയിലു് മോദിയും പരിവാരങ്ങളും ലോകത്തൊന്നാംസ്ഥാനത്താക്കിയ ഇ൯ഡൃയിലേക്കു് വിദേശസഹായമൊഴുകുന്നതു്. അതിനു് ഭാരതീയജനതാപ്പാ൪ട്ടി നന്ദിപറയണു്ട, ഇന്ത്യ൯ജനത നന്ദിപറയുന്നുണു്ടു്.

3

നരേന്ദ്രമോദിക്കും ഉത്ത൪പ്പ്രദേശ്ശുപോലുള്ള സംസ്ഥാനങ്ങളിലെ കാവിമുഖ്യമന്ത്രിമാ൪ക്കും ആകെച്ചെയ്യാ൯കഴിഞ്ഞതു് കൊറോണാവ്യാപനത്തിലു് പിന്നിലു്നിന്ന ഇന്ത്യയെ ലോകത്തു് ഒന്നാംസ്ഥാനത്തെത്തിക്കാ൯കഴിഞ്ഞതും അതുചൂണു്ടിക്കാണിക്കുന്ന ജനങ്ങളെഭയന്നു് കുറേ കരിനിയമനടപടികളെടുക്കാനുംകഴിഞ്ഞതാണു്. എന്നിട്ടും ജനങ്ങളു് എന്തുകൊണു്ടാണു് വിമ൪ശ്ശിക്കുന്നതെന്നോ? ഈ ഭരണാധികാരികളുടെ വിവരമില്ലായു്മയും കുറ്റകരമായ ഭരണവിലോപനവുംകാരണം അവ൪ മരണത്തി൯റ്റെ വക്കിലാണെന്നതുകൊണു്ടാണു് അവ൪ വിമ൪ശ്ശിക്കുന്നതു്. മരിക്കാ൯പോകുന്നവ൪ കുറേ കാവിക്കളസങ്ങളെ ഭയക്കുമോ? അതുകൊണു്ടാണു് നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനത്തുനിന്നും രാജിവെക്കണമെന്നും അതിനുപകരം പ്രാപു്തനും സമചിത്തനുമായൊരു പ്രധാനമന്ത്രിയെ രാഷ്ട്രീയസ്വയംസേവകസംഘമോ ഭാരതീയ ജനതാപ്പാ൪ട്ടിയോ കണു്ടെത്തണമെന്നുംപറയുന്നതു്.

Written and first published on: 27 April 2021




 

 

No comments:

Post a Comment