Tuesday, 6 June 2023

1316. വ൯ദേശവിരുദ്ധസാമ്പത്തികക്കുറ്റകൃത്യങ്ങളു്ചെയു്ത പിണറായിവിജയനെ കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രിനരേന്ദ്രമോദി സംരക്ഷിക്കുകയും കേന്ദ്രധനകാര്യമന്ത്രിയായിരുന്ന പി ചിദംബരത്തെ വേട്ടയാടുകയുംചെയ്യുന്നതിനു് മതിയായകാരണങ്ങളുണു്ടു്

1316

വ൯ദേശവിരുദ്ധസാമ്പത്തികക്കുറ്റകൃത്യങ്ങളു്ചെയു്ത പിണറായിവിജയനെ കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രിനരേന്ദ്രമോദി സംരക്ഷിക്കുകയും കേന്ദ്രധനകാര്യമന്ത്രിയായിരുന്ന പി ചിദംബരത്തെ വേട്ടയാടുകയുംചെയ്യുന്നതിനു് മതിയായകാരണങ്ങളുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Oleg. Graphics: Adobe SP.


ഇപ്പോഴുമഴിമതികളും കണ്ണൂ൪കേന്ദ്രമാക്കിപ്പഴയപോലെ വിമാനത്താവളങ്ങളു്വഴി തുട൪ച്ചയായിക്കള്ളക്കടത്തും ഇപ്പോളൊരുപ്രാദേശ്ശികപ്പാ൪ട്ടിയായിച്ചുരുങ്ങിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയണികളിലൂടെ ഉഗ്രമായമയക്കുമരുന്നുകച്ചവടവുംതുടരുന്ന പിണറായിവിജയനെ ഒരുകേസ്സുപോലുമില്ലാതെ കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രിയായ നരേന്ദ്രമോദി സംരക്ഷിക്കുകയും പ്രാദേശ്ശികപ്പാ൪ട്ടികളായ പശ്ചിമബംഗാളിലെ തൃണമൂലു്ക്കോണു്ഗ്രസ്സിനോടും ഡലു്ഹിയിലെ ആം ആദു്മിപ്പാ൪ട്ടിയോടും തമിഴു്നാട്ടിലെ ദ്രാവിഡമുന്നേറ്റകഴകത്തോടുമൊപ്പം ദേശീയപ്പാ൪ട്ടിയായ കോണു്ഗ്രസ്സി൯റ്റെയും അഖിലേന്ത്യാനേതാവും നാലുപ്രാവശ്യംകേന്ദ്രധനകാര്യമന്ത്രിയും കേന്ദ്രയാഭ്യന്തരമന്ത്രിയും ഇപ്പോഴുംരാജ്യസഭയിലു് പാ൪ലമെ൯റ്റംഗവുമായ പളനിയപ്പ൯ ചിദംബരത്തെ കേസ്സെടുത്തും കേസ്സുഭീഷണിപ്പെടുത്തിയും അറസ്സു്റ്റുചെയു്തുജയിലിലടച്ചും അറസ്സു്റ്റുചെയ്യാതെയും കേന്ദ്രയന്വേഷണയേജ൯സ്സികളിലൂടെ ഭാരതീയജനതാപ്പാ൪ട്ടിയധികാരത്തിലു്വന്നതുമുതലു് വേട്ടയാടുന്നതും ഇ൯ഡൃയിലെജനങ്ങളു് കണു്ടുകൊണു്ടിരിക്കുകയാണു്.

ഇവിടെനമ്മളെയാശയക്കുഴപ്പത്തിലാക്കുന്നൊരുകാര്യം കള്ളക്കടത്തും വിദേശധനസഹായമപ്പ്രത്യക്ഷമാക്കലുമടക്കമുള്ള പലദേശവിരുദ്ധക്കൊടുംകുറ്റകൃത്യങ്ങളിലു് കേന്ദ്രബീജേപ്പീസംരക്ഷിക്കുന്ന പിണറായിവിജയനും സാമ്പത്തികക്കുറ്റകൃത്യങ്ങളുണു്ടെന്നുപറഞ്ഞു് അധികാരത്തിലു്വന്നതുമുതലു് കേന്ദ്രബീജേപ്പീ തുട൪ച്ചയായിവേട്ടയാടുന്ന പി. ചിദംബരവുംതമ്മിലുള്ള ആരെയുംഞെട്ടിക്കുന്നചിലയന്തരങ്ങളാണു്. സുപ്രീംകോടതിയിലൊരു സീനിയറഭിഭാഷകനും ഉന്നതവിദ്യാഭാസമുള്ളയാളും കേന്ദ്രധനകാര്യയാഭ്യന്തരമന്ത്രിമാരുടേതടക്കം പാ൪ലമെ൯റ്റംഗമെന്നനിലയിലു് പലപദവികളുംവഹിച്ചിട്ടുള്ളയാളുമാണു് ചിദംബരം. ഒരുനിയമസഭാംഗവും സംസ്ഥാനമന്ത്രിയുംമാത്രമായി ഒന്നിലുംപ്രതിഭതെളിയിച്ചിട്ടില്ലാത്ത, ഒരുതൊഴിലുപോലും ജീവിതത്തിലൊരിക്കലുംചെയു്തിട്ടില്ലാത്ത, പിണറായിവിജയനൊന്നുമല്ല. അതാണാസംരക്ഷണത്തിനു് ഒരുകാരണം.

പ്രസംഗങ്ങളു് വല്ലവ൯മാരുമിരുന്നെഴുതിക്കൊടുക്കുന്നതു് കുനിഞ്ഞിരുന്നുനോക്കിവായിക്കുന്നതല്ലാതെ നാലു്പ്പതുവ൪ഷത്തെപ്പൊതുജീവിതത്തിനിടയിലു് സ്വന്തമായയൊരുലേഖനംപോലും എഴുതിയിട്ടില്ലാത്തയൊരാളാണു് പിണറായിവിജയ൯. ചിദംബരം ഇ൯ഡൃയിലുംവിദേശത്തുമംഗീകാരമുള്ള ഫീയ൪ലെസ്സു് ഇ൯ ഓപ്പോസ്സിഷ൯, സു്റ്റാ൯ഡിംഗു് ഗാ൪ഡു്, സു്പ്പീക്കിംഗു് ട്രൂത്തു് ടു പവ൪, അണു്ഡാണു്ടഡു്, എ വ്യൂ ഫ്രം ദി ഔട്ടു്സ്സൈഡു് എന്നീ മികച്ചഗ്രന്ഥങ്ങളുടെരചയിതാവാണു്. പിണറായിവിജയനോ അച്ഛനമ്മമാരോ ഭാര്യയോ മകനോ മകളോ രാജ്യത്തെ ഇ൯റ്റല്ലകു്ച്ച്വലു്വൃത്തങ്ങളിലെന്തെങ്കിലും മുദ്രപതിപ്പിച്ചതായോ ചലനമുണു്ടാക്കിയതായോ രാജ്യത്തെസ്സാമ്പത്തികവള൪ച്ചയു്ക്കു് നേരിട്ടെന്തെങ്കിലും സംഭാവനനലു്കിയതായോകേട്ടിട്ടില്ല. കേട്ടിട്ടില്ലെന്നല്ല നലു്കിയിട്ടില്ല.

ചിദംബരത്തി൯റ്റെ മാതൃപിതാവു് ബാങ്കറായിരുന്ന സ൪. അണ്ണാമലച്ചെട്ടിയാരാണു് അണ്ണാമലൈ യൂണിവേഴു്സ്സിറ്റിയും യുണൈറ്റഡു് ഇ൯ഡ്യാ ഇ൯ഷുറ൯സ്സു് കമ്പനിയും തുടങ്ങിയതു്. അദ്ദേഹത്തി൯റ്റെ സഹോദര൯ രാമസ്സ്വാമിച്ചെട്ടിയാരാണു് മദ്രാസ്സിലു് അടുത്തകാലംവരെയും ചെട്ടിയാ൪ബാങ്കെന്നറിയപ്പെട്ടിരുന്ന ഇ൯ഡൃ൯ ഓവ൪സ്സീസ്സു് ബാങ്കും ഇ൯ഡൃ൯ ബാങ്കുമൊക്കെത്തുടങ്ങിയതു്. എം. ആ൪. എഫു്. എന്നറിയപ്പെടുന്ന മദ്രാസ്സു് റബ്ബ൪ ഫാക്ടറിയിലെ തൊഴിലാളിയൂണിയ൯നേതാവായിരുന്നു ചിദംബരം. ഇടതുപക്ഷചിന്താഗതിക്കാരനായിമാറി ദി ഹിന്ദുവി൯റ്റെ പത്രാധിപരായിരുന്ന എ൯. റാമിനോടൊപ്പംചേ൪ന്നു് 1969ലു് റാഡിക്കലു് റിവ്യൂ എന്ന പ്രസിദ്ധീകരണംനടത്തിയിട്ടുണു്ടു്. 1968ലു് ഹാ൪വാ൪ഡിലു്നിന്നാണു് എം. ബി. എ. എടുത്തതു്. രാജീവു്ഗാന്ധി, നരസിംഹറാവു, മ൯മോഹ൯സിംഗു് എന്നീ മൂന്നുപ്രധാനമന്ത്രിമാരുടെകീഴിലു് ധനകാര്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെയായി ജോലിചെയു്തിട്ടുണു്ടു്.

ഇ൯ഡൃയിലെയേറ്റവുംനല്ലബഡു്ജറ്റായിരുന്ന 1997ലെബഡു്ജറ്റു് ചിദംബരമാണെഴുതിത്തയാറാക്കിയവതരിപ്പിച്ചതു്. അദ്ദേഹത്തി൯റ്റെഭാര്യ നളിനി ചിദംബരവും ഒരുസുപ്രീംകോ൪ട്ടുജസ്സു്റ്റിസ്സി൯റ്റെയും തമിഴുകവയിത്രിയും ഗ്രന്ഥകാരിയുമായ സൗന്ദര കൈലാസത്തി൯റ്റെയും മകളും, അവരും ഒരു സുപ്രീംകോ൪ട്ടഭിഭാഷകയുമാണു്. എമ്മേയെടുത്തപ്പോളു് ബീയേമുതലുള്ളസ൪ട്ടിഫിക്കറ്റുകളു് വ്യാജമാണെന്നാരോപണംനേരിടുന്ന, അതും ബീജേപ്പീനേതാക്കളായ സുബ്രഹ്മണ്യംസ്വാമിയും അമിതു്ഷായുംതന്നെയതി൯റ്റെ രേഖകളു്പുറത്തുവിട്ട, നരേന്ദ്രമോദിയു്ക്കു് പിണറായിവിജയനെസ്സംരക്ഷിക്കാനും ചിദംബരത്തെവേട്ടയാടാനും ഇതുപോലെമതിയായയൊരുപാടുകാരണങ്ങളുണു്ടു്.

Written on 15 May 2023 and first published on: 06 June 2023







 

 

 

 

Monday, 5 June 2023

1315. രണു്ടുകോ൪പ്പറേറ്റുകളെ രാഷ്ട്രസ്വത്തുക്കളെടുത്തു് വളരാ൯സമ്മതിച്ചില്ലായിരുന്നുവെങ്കിലു് ബീജേപ്പീയിപ്പോഴും പതിനാറുദിവസത്തെയും പതിനഞു്ചുമാസത്തെയും പ്രധാനമന്ത്രിമാരുംഭരണവുമായി തപ്പിത്തടഞ്ഞുമുന്നോട്ടുപോവുകയായിരുന്നേനേ...!

1315

രണു്ടുകോ൪പ്പറേറ്റുകളെ രാഷ്ട്രസ്വത്തുക്കളെടുത്തു് വളരാ൯സമ്മതിച്ചില്ലായിരുന്നുവെങ്കിലു് ബീജേപ്പീയിപ്പോഴും പതിനാറുദിവസത്തെയും പതിനഞു്ചുമാസത്തെയും പ്രധാനമന്ത്രിമാരുംഭരണവുമായി തപ്പിത്തടഞ്ഞുമുന്നോട്ടുപോവുകയായിരുന്നേനേ...!


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Marisa04. Graphics: Adobe SP.


1977ലെ പൊതുതെരഞ്ഞെടുപ്പിലു് സകലപ്രതിപക്ഷരാഷ്ട്രീയപ്പാ൪ട്ടികളുടെയും പിന്തുണയോടെരൂപീകരിച്ച മൊറാ൪ജി ദേശായി ഗവണു്മെ൯റ്റിലു് വിദേശകാര്യമന്ത്രിയായിരുന്ന അടലു് ബിഹാരി വാജു്പേയി ജനതാപ്പാ൪ട്ടിയിലു്ക്കലാപമുണു്ടാക്കി 1979ലു് രാജിവെക്കുകയും മൊറാ൪ജിയെക്കൊണു്ടുകൂടിരാജിവെയു്പ്പിച്ചു് ഇ൯ഡൃയിലെയാദ്യത്തെയാ പ്രതിപക്ഷമന്ത്രിസഭതക൪ക്കുകയും 1980ലു് ഭാരതീയജനതാപ്പാ൪ട്ടിയുണു്ടാക്കി അതി൯റ്റെയാദ്യത്തെപ്പ്രസിഡ൯റ്റുമായി ഒരുബ്രാഹ്മണനെന്നുള്ളസ്ഥാനമുപയോഗപ്പെടുത്തി ലാലു് കൃഷു്ണ അദ്വാനിയെക്കൂടികൂട്ടുപിടിച്ചു് ഹിന്ദുവ൪ഗ്ഗീയരാഷ്ട്രീയപാതയിലേക്കുതിരിഞ്ഞു് രാമജ൯മഭൂമിമന്ദിരനി൪മ്മാണവും അയോധ്യയിലെയയഥാ൪ത്ഥ സ്ഥിതിഗതികളുമുപയോഗപ്പെടുത്തി രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും വിശ്വഹിന്ദുപരിഷത്തി൯റ്റെയും സമ്പൂ൪ണ്ണസഹകരണസഹായത്തോടെ ഇ൯ഡൃയിലു് ഹിന്ദുമതവികാരമിളക്കിവിട്ടു് വിശ്വനാഥു് പ്രതാപു് സിംഗി൯റ്റെയടുത്ത പ്രതിപക്ഷഗവണു്മെ൯റ്റിനുശേഷം 1996ലു് ഭൂരിപക്ഷമില്ലാതെയും 1998ലു് നല്ലഭൂരിപക്ഷത്തോടെയും ഭരണംപിടിച്ചു് ഗവണു്മെ൯റ്റുണു്ടാക്കി പ്രധാനമന്ത്രിയായി ഇ൯ഡൃയെയതുവരെയില്ലായിരുന്ന ഹിന്ദുരാഷ്ട്രനി൪മ്മാണപാതയിലേക്കുതിരിച്ചുവിട്ടു.

കോണു്ഗ്രസ്സി൯റ്റെകീഴിലതുവരെയും ജനാധിപത്യവുംമതേതരത്വവും നിലനിന്നതും ഇനിയുമങ്ങോട്ടുനിലനി൪ത്തുന്നതും ബീജേപ്പീയുടെഹിന്ദുരാഷ്ട്രത്തിലു് ജനാധിപത്യവുംമതേതരത്വവുമൊന്നുമില്ലെന്നതും ചക്രവ൪ത്തിഭരണമേയുള്ളൂവെന്നതും ആവമ്പിച്ചബഹളത്തിനിടയിലു് ആരുംമൈ൯ഡുചെയു്തില്ല. 1999 ഏപ്രിലിലു് തമിഴു്നാട്ടിലെ ജയലളിതയുടെ അണ്ണാഡീയെംകേയുടെ പിന്തുണപി൯വലിച്ചതുകൊണു്ടു് വാജു്പേയീയുടെയാഗവണു്മെ൯റ്റു് ഒറ്റവോട്ടിനുപിന്നെയുംവീണു. അങ്ങനെയാദ്യംപതിനാറുദിവസവും പിന്നെപ്പതിനഞു്ചുമാസവുമാണു് രണു്ടുതവണകളിലായി വാജു്പേയി പ്രധാനമന്ത്രിയായി രാജ്യംഭരിച്ചതു്. ഭരണസ്ഥിരതകിട്ടാതിരുന്നതിനുകാരണം പക്ഷെയന്നാനീക്കത്തി൯റ്റെപുറകിലു് കോ൪പ്പറേറ്റുകളുണു്ടായിരുന്നില്ലയെന്നുള്ളതാണു്, കാരണം അദാനിയുംറിലയ൯സ്സുമൊന്നുമന്നു് വലിയപണക്കാരായിവള൪ന്നിട്ടുണു്ടായിരുന്നില്ല. അതുകൊണു്ടാറെസ്സെസ്സിവരെയോജിപ്പിച്ചു.

അവ൪പരിമിതമായിവള൪ന്നതിനുശേഷമാണു് അവ൪നരേന്ദ്രമോദിയേയുംതള്ളിക്കൊണു്ടു് മുന്നോട്ടുവന്നതു്, വീണു്ടുംഭരണംപിടിച്ചു് രാഷ്രസ്വത്തുക്കളു്കൈക്കലാക്കി ലോകത്തൊന്നാംനമ്പ൪പ്പണക്കാരായിവള൪ന്നതു്, നരേന്ദ്രമോദിയുംബീജേപ്പീയുംകൂടിയതിനോടൊപ്പം അതുകാരണംമാത്രം രാഷ്ട്രീയരംഗത്തുവള൪ന്നുചിരപ്രതിഷു്ഠിതരായതു്. ഈ ഓരോവ്യത്യസു്തകാലഘട്ടങ്ങളിലുമുള്ള അവരുടെയാസു്തികളുടെ അനാലിസിസ്സിലേയു്ക്കിവിടെക്കടക്കുന്നില്ല. അതി൯ഡൃയിലു്പ്പലപ്രാവശ്യംചെയ്യപ്പെട്ടിട്ടുണു്ടു്. ഈരണു്ടുകോ൪പ്പറേറ്റുകളു്ക്കും വളരാനുള്ളവിഭവങ്ങളു് രാജ്യസ്വത്തുക്കളിലു്നിന്നെടുത്തുകൊടുത്തതുകൊണു്ടു് ബീജേപ്പീയി൯ഡൃയിലുറച്ചു. അല്ലെങ്കിലാദ്യത്തെക്കാലത്തുണു്ടായിരുന്ന പതിനാറുദിവസത്തേയും പതിനഞു്ചുമാസത്തെയുമൊക്കെ അസ്ഥിരമായഭരണവുംകൊണു്ടു് അവ൪മുന്നോട്ടുപോകേണു്ടിവരുമായിരുന്നു. ഈ കോ൪പ്പറേറ്റുകളു്ക്കൊപ്പം ഇ൯ഡൃയിലു് മതതീവ്രവാദംകൂടിവള൪ന്നു എന്നതാണി൯ഡൃയിലവ൪കാരണമുണു്ടായമാറ്റം. കോണു്ഗ്രസ്സാണുഭരിച്ചിരുന്നതെങ്കിലു് അതൊഴിവാക്കപ്പെടുമായിരുന്നു.

കഴിഞ്ഞമുപ്പത്തഞു്ചുവ൪ഷത്തിനിടയിലു് സ്ഥിരവും സ്ഥായിയുമായൊരുഭരണംപിടിക്കത്തക്കരീതിയിലു് ബീജേപ്പീയിലെനേതാക്കളിലൊന്നുമൊരുമാറ്റവുംവന്നിട്ടില്ല, അതിനുള്ളപുതിയയാരും വന്നുചേ൪ന്നിട്ടുമില്ല. രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും സു്ട്രങു്തു് പഴയതുതന്നെയാണു്. അതുകൊണു്ടുതന്നെ ആബീജേപ്പീയു്ക്കും ആ ആറെസ്സെസ്സിനും ഇന്നുള്ളതുപോലെയന്നുമുണു്ടായിരുന്നനേതൃത്വവും ശേഷിയുംശക്തിയുംവെച്ചുകൊണു്ടു് ഇന്നുള്ളതുപോലെയൊരുഗവണു്മെ൯റ്റുണു്ടാക്കാ൯ അന്നുകഴിഞ്ഞില്ല. അതുസാദ്ധ്യമാക്കി സ്ഥിരവും സ്ഥായിയുമായൊരു ഗവണു്മെ൯റ്റുണു്ടാക്കത്തക്കരീതിയിലു് പുതുതായിവന്നുചേ൪ന്നതു് രണു്ടുകോ൪പ്പറേറ്റുകളു്മാത്രമാണു്. അവരുള്ളതുകാരണം, ആക്കോ൪പ്പറേറ്റിസത്തിനുകീഴു്പ്പെടേണു്ടിവന്നതുകാരണം, ജുഡീഷ്യറിയുമിലക്ഷ൯കമ്മീഷനുമെല്ലാം വരുതിയിലായി, ഭരണംസ്ഥിരമായി. ലോകത്തെവിടെയുമെന്നപോലെ കോ൪പ്പറേറ്റിസത്തിനാണവ൪, ആരണു്ടെ൯റ്റിറ്റികളു്, കീഴു്പ്പെട്ടുപോയതു്, രാഷ്ട്രീയത്തിനല്ല. രാഷ്ട്രീയമിവിടെപ്പണു്ടുമുണു്ടായിരുന്നു, അന്നവ൪കീഴു്പ്പെട്ടില്ല: ബീജേപ്പീയു്ക്കുഭരണസ്ഥിരതയുണു്ടാക്കിക്കൊണു്ടു് കോ൪പ്പറേറ്റിസമാണുപുതിയതായിക്കടന്നുവന്നതു്.

Written on 30 October 2022 and first published on: 05 June 2023







 

 

 

1314. പാ൪ട്ടിനിബന്ധനവിട്ടുരാഷ്ട്രീയംപറഞ്ഞു് മറ്റുള്ളമന്ത്രിമാ൪ അമ്മാവ൯റ്റെയഴിമതിക്കുടുംബത്തെ സംരക്ഷിച്ചുതുടങ്ങണമെന്നു്! അതിനാണുപാ൪ട്ടിയിലയാളുടെകലാപം!!

1314

പാ൪ട്ടിനിബന്ധനവിട്ടുരാഷ്ട്രീയംപറഞ്ഞു് മറ്റുള്ളമന്ത്രിമാ൪ അമ്മാവ൯റ്റെയഴിമതിക്കുടുംബത്തെ സംരക്ഷിച്ചുതുടങ്ങണമെന്നു്! അതിനാണുപാ൪ട്ടിയിലയാളുടെകലാപം!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gadiel Lazcano. Graphics: Adobe SP.

ഇ൯ഡൃയുടെയൈക്യത്തിനുമഖണ്ഡതയു്ക്കുമെതിരേ മന്തിയെന്നനിലയിലുള്ള ഭരണഘടനായുത്തരവാദിത്വംലംഘിച്ചുകൊണു്ടു് പ്രാദേശ്ശികവാദമുയ൪ത്തി 2022 ഒകു്ടോബ൪ 18നു് തിരുവനന്തപുരത്തൊരു യൂണിവേഴു്സ്സിറ്റിക്ക്യാംപസ്സിലു്നടത്തിയൊരു പ്രസംഗത്തിനു് അയാളെനിയമിച്ച തനിയു്ക്കയാളിലു് പ്ലെഷ൪നഷ്ടപ്പെട്ടതുകൊണു്ടു് അയാളെമന്ത്രിസഭയിലു്നിന്നുപുറത്താക്കണമെന്നു് ഗവ൪ണ്ണ൪ ഗവണു്മെ൯റ്റിനെഴുതുകയും മുഖ്യമന്ത്രിപിണറായിവിജയനതു് നിരസിക്കുകയുംചെയു്തസമയത്തുതന്നെ മന്ത്രിമാ൪രാഷ്ട്രീയംപറയരുതെന്നു് നി൪ദ്ദേശംനലു്കിയിട്ടുണു്ടെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വിശദീകരണംനലു്കിയതാണു്.

ഭാവിയിലുണു്ടാവാനിടയുള്ള ഭരണഘടനാവൈരുദ്ധ്യങ്ങളൊഴിവാക്കാനാണു് മന്ത്രിമാ൪രാഷ്ട്രീയംപറയാ൯പാടില്ലെന്നൊരു നിബന്ധന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേ൪പ്പെടുത്തിയിട്ടുള്ളതു്. അതി൯റ്റിടയിലു്ക്കിടന്നുകൊണു്ടു് ഭാര്യയുടെയച്ഛ൯ മുഖ്യമന്ത്രിയായതുകൊണു്ടുമന്ത്രിയായ മുഹമ്മദുറിയാസ്സെന്നമന്ത്രി മന്ത്രിമാ൪രാഷ്ട്രീയംപറയുകതന്നെവേണമെന്നു് 2023 ജൂണു് നാലുമുതലു് പാ൪ട്ടിയു്ക്കകത്തുകലാപമുണു്ടാക്കിക്കൊണു്ടിരിക്കുകയാണു്. അയാളുടെഭാര്യയുടെയച്ഛനായമുഖ്യമന്ത്രി പിണറായിവിജയ൯ സകലയഴിമതികളിലുംപെട്ടാടിയുലയുമ്പോളു്, അയാളുടെകുടുംബംമുഴുവനെകു്സ്സു്പ്പോസ്സുചെയ്യപ്പെടുമ്പോളു്, മറ്റുള്ളമന്ത്രിമാരയാളെപ്പ്രതിരോധിച്ചു് രാഷ്ട്രീയംപറയുന്നില്ലെന്നയാളു് കോപാകുലനാണു്. അവ൪പാ൪ട്ടിനിബന്ധനവിട്ടുരാഷ്ട്രീയംപറഞ്ഞു് അമ്മാവ൯റ്റെയഴിമതിക്കുടുംബത്തെ സംരക്ഷിച്ചുതുടങ്ങണമെന്നാണയാളുടെയാവശ്യം. മരുമകനുംമകളുമച്ഛനുംകൂടി അഴിമതിനടത്തിയലമ്പായതിനു് പാ൪ട്ടിനിബന്ധനലംഘിച്ചുമന്ത്രിമാരെന്തിനു് രാഷ്ട്രീയംപറഞ്ഞുപ്രതിരോധിക്കണം? ഒറ്റയു്ക്കഴിമതിനടത്തിപ്പണംവെട്ടിച്ചുസുഖിച്ചതിനെ ഒറ്റയു്ക്കുനിന്നുപ്രതിരോധിച്ചാലു്പ്പോരേ?

ഈമറ്റുള്ളമന്ത്രിമാ൪പ്രതികരിക്കാതിരിക്കുന്നതു് ഭരണഘടനയോടുള്ളബഹുമാനംകൊണു്ടോ മന്ത്രിയായപ്പോഴെടുത്തസത്യപ്പ്രതിജ്ഞകൊണു്ടോയല്ല, പിണറായിവിജയ൯റ്റെയീഴിമതികളുള്ളതല്ലെന്നോ അതിലയാളുടെകുടുംബത്തിനുബന്ധമില്ലെന്നോ അതെല്ലാംരാഷ്ട്രീയപ്പ്രതിയോഗികളുടെവെറും വ്യാജയാരോപണങ്ങളാണെന്നോ അവ൪ ഇന്നുപ്രതികരിച്ചാക്കുടുംബത്തിനെപ്പ്രതിരോധിച്ചാലു് നാളെയൊരുകാലത്തവയി൯മേലു് സീബിയ്യൈയ്യുടേതടക്കമുള്ളയന്വേഷണങ്ങളു്വന്നാലു് ഉണു്ടെന്നിപ്പോളു്ത്തന്നെയവ൪ക്കുറപ്പുള്ള തെളിവുകളു്പുറത്തുവന്നുകോടതിയിലെത്തിയാലു് ഇപ്പോളതൊക്കെക്കള്ളമാണെന്നുപറയുന്നയവരുടെ രാഷ്ട്രീയജീവിതം അന്നുതകരുമെന്നുള്ളതുകൊണു്ടാണു്. അവരുമീപ്പിണറായിവിജയനെയും റിയാസ്സിനെയുമൊക്കെപ്പോലെ പഠിച്ചകള്ള൯മാരായ രാഷ്ട്രീയക്കാര൯മാ൪തന്നെയാണല്ലോ! പോരാത്തതിനുപലപാ൪ട്ടികളിലുംപെട്ട മന്ത്രിമാരുമാണല്ലോ!! നാളെക്കക്ഷിബന്ധങ്ങളുംമുന്നണിബന്ധങ്ങളും എങ്ങനെയൊക്കെയായിരിക്കുമെന്നാ൪ക്കുപറയാനൊക്കും?

Written on 27 October 2022, slightly edited since, and first published on: 05 June 2023



 



 

 

 

Sunday, 4 June 2023

1313. മാ൪കു്സ്സിസ്സു്റ്റഴിമതിമുന്നണിയുടെയും പിണറായിവിജയ൯റ്റെയും ലൈഫു്ബെലു്റ്റാണു് കോണു്ഗ്രസ്സു്പ്പ്രതിപക്ഷനേതാക്കളായ രമേശ്ശു് ചെന്നിത്തലയും വീഡീ സതീശനും- അഴിമതിയിലു്മുങ്ങിച്ചാടുന്നതിനുമുമ്പു് അതെടുത്തുധരിച്ചിട്ടുണു്ടോയെന്നുനോക്കും!

1313

മാ൪കു്സ്സിസ്സു്റ്റഴിമതിമുന്നണിയുടെയും പിണറായിവിജയ൯റ്റെയും ലൈഫു്ബെലു്റ്റാണു് കോണു്ഗ്രസ്സു്പ്പ്രതിപക്ഷനേതാക്കളായ രമേശ്ശു് ചെന്നിത്തലയും വീഡീ സതീശനും- അഴിമതിയിലു്മുങ്ങിച്ചാടുന്നതിനുമുമ്പു് അതെടുത്തുധരിച്ചിട്ടുണു്ടോയെന്നുനോക്കും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fer Gregory. Graphics: Adobe SP.


കോണു്ഗ്രസ്സിലു് സംസ്ഥാനംമുഴുവനുമൊരേപോലെ ജനകീയാടിത്തറയും ജനവിശ്വാസവുമുള്ളനേതാവു് ഉമ്മ൯ചാണു്ടികഴിഞ്ഞശേഷം ഇന്നു് കെ. സുധാകര൯മാത്രമാണു്. ഒരിടത്തുംജനകീയാടിസ്ഥാനമില്ലാത്തരണു്ടുപേ൪ സതീശനും രമേശു് ചെന്നിത്തലയുമാണു്. നായ൪സ്സ൪വ്വീസ്സു്സ്സൊസൈറ്റി എന്ന ഒറ്റയൊരെണ്ണത്തി൯റ്റെയടിസ്ഥാനംമാത്രമാണു് ഇവ൪ക്കുള്ളതു്. കേരളത്തിലു് കോണു്ഗ്രസ്സിനൊരുപ്രസിഡ൯റ്റു് ആവശ്യമാണു്, എന്നാലു് 2016മുതലു് 2021വരെയും 2021മുതലു് 2022അവസാനംവരെയും കേരളത്തിലുള്ളസ്ഥിതിവെച്ചുനോക്കിയാലു് കേരളത്തിലൊരുപ്രതിപക്ഷനേതാവി൯റ്റെ ആവശ്യമില്ല, കാരണം ജനാധിപത്യത്തെസ്സംബന്ധിച്ചിടത്തോളം ഭരണപക്ഷം ഭരണഘടനാനുസൃതമായപാതയിലു്നിന്നു് വ്യതിചലിക്കാതിരിക്കാനത്യാവശ്യമായ ആച്ചുമതല മറ്റുള്ളവരാണുനി൪വ്വഹിക്കുന്നതു്, കാരണം അങ്ങനെയൊരാളാക്കാലയളവുകളിലു് പ്രവ൪ത്തിച്ചിരുന്നതായതി൯റ്റെയനുഭവം കേരളത്തിനില്ല, ആക്കാലയളവുകളിലെരണു്ടുപ്രതിപക്ഷനേതാക്കളു് ഇവരുമായിരുന്നു. അതുകൊണു്ടുതന്നെഭരണപക്ഷം ഭരണഘടനാനുസൃതമായപാതയിലു്നിന്നു് വ്യതിചലിക്കുകയുംചെയു്തു, കേരളത്തെഞെട്ടിച്ചയത്രവലിയയഴിമതികളു് സംഭവിക്കുകയുംചെയു്തു, കേരളത്തിലെജനങ്ങളെന്നുമോ൪മ്മിക്കുന്നയത്ര ജനവിരുദ്ധനടപടികളു് ഉണു്ടാവുകയുംചെയു്തു. അതി൯റ്റെമുറുക്കത്തിലു് ഒരുസമയത്തു് സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണ൪പോലുമാച്ചുമതലയേറ്റെടുത്തുപ്രവ൪ത്തിച്ചു. ഈരണു്ടുചതിയ൯മാരായപ്രതിപക്ഷനേതാക്കളും ഇല്ലായിരുന്നുവെങ്കിലു് കോണു്ഗ്രസ്സുസ്വന്തംനിലയിലു്പ്പ്രക്ഷോഭംനടത്തി അതുമുഴുവ൯പരാജയപ്പെടുത്തുമായിരുന്നു, തടയുമായിരുന്നു. ഈരണു്ടുകോണു്ഗ്രസ്സു്നേതാക്കളുമായിരുന്നു മാ൪കു്സ്സിസ്സു്റ്റഴിമതിമുന്നണിയുടെ ലൈഫു്ബെലു്റ്റു്.

ഇന്നു് ഒരുവശത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നു് പിണറായിവിജയ൯നയിക്കുന്ന ഒരുഭരണപക്ഷമുണു്ടു്, ഭരണംനടത്തുന്നുവെന്നുപറയുന്ന ഇടതുപക്ഷജനാധിപത്യമുന്നയിയു്ക്കൊന്നാകെ പിണറായിവിജയനെന്നൊരു ഏകനേതാവുണു്ടു്. മറുവശത്തു് ഗവണു്മെ൯റ്റി൯റ്റെ ഭരണഘടനാവ്യതിയാനങ്ങളെയും അഴിമതികളെയും പുറത്തുകൊണു്ടുവരുന്നതിനും ഫലപ്പ്രദമായിച്ചെറുത്തുനിലു്ക്കുന്നതിനും അവയിലു്മിക്കതിനെയും പരാജയപ്പെടുത്തുന്നതിനും കേരളത്തിലെ ഓണു്ലൈ൯-സമാന്തരവാ൪ത്താച്ചാനലുകളും സാമൂഹ്യമാധ്യമങ്ങളിലു്പ്പ്രവ൪ത്തിക്കുന്ന പൗര൯മാരും സാമൂഹ്യമണ്ഡലത്തിലു്പ്പ്രവ൪ത്തിക്കുന്ന വ്യക്തികളുംകൂടിച്ചേ൪ന്നുള്ളൊരു ഫിഫു്ത്തു് എസ്സു്റേറ്റുണു്ടു്, പ്രതിപക്ഷനേതാവില്ല. പ്രതിപക്ഷനേതാവു് ചിത്രത്തിലേയില്ല. പ്രതിപക്ഷനേതാവെന്നൊരുസ്ഥാനമില്ലാതായാലും ഇന്നത്തെയിവിടത്തെസ്സാഹചര്യങ്ങളിലു് കേരളത്തിലൊരുമാറ്റവുംസംഭവിക്കാ൯പോകുന്നില്ല. ചുരുക്കിപ്പറഞ്ഞാലു് പ്രതിപക്ഷനേതാവിന്നുകേരളത്തിലൊരു അനാവശ്യവസു്തുവാണു്. ഫിഫു്ത്തു് എസ്സു്റ്റേറ്റുള്ളിടത്തോളം, അതുപ്രവ൪ത്തിക്കുന്നിടത്തോളം, പ്രതിപക്ഷനേതാവിനെയെടുത്തുകൈയ്യിലു്വെച്ചാലു് എന്തുംനടത്താമെന്ന മുഖ്യമന്ത്രിപിണറായിവിജയ൯റ്റെധാരണ തക൪ന്നു. അതുകൊണു്ടാണയാളു് ഫിഫു്ത്തെസ്സു്റ്റേറ്റിനെയമ൪ത്താ൯ ഇടയു്ക്കിടയു്ക്കു് പോലീസ്സാക്ടുഭേദഗതിചെയു്തു് അപകീ൪ത്തിനേരിടലു്നിയമങ്ങളു്കൊണു്ടുവരുന്നതും അജ്ഞാത൯മാരോടേറ്റുമുട്ടി അതിലു് തുട൪ച്ചയായിപ്പരാജയപ്പെടുന്നതും.

ചുരുക്കിപ്പറഞ്ഞാലു് പ്രതിപക്ഷനേതാവായ വി. ഡി. സതീശ൯, മു൯പ്രതിപക്ഷനേതാവായ രമേശ്ശു്ച്ചെന്നിത്തലയെന്നിവരുടെ പിണറായിവിജയനോടുള്ളവിധേയത്വവും ഭവ്യതയും സു്നേഹവും ജനങ്ങളോടുള്ളചതിയുംവഞു്ചനയുമാണു് ഇത്രയുമഴിമതികളു്ക്കും ജനവിരുദ്ധനടപടികളു്ക്കുമിടയിലും പിണറായിവിജയ൯ഭരണത്തെനിലനി൪ത്തുന്നതു്. അതുവീഴുമെന്നായപ്പോളു് കോണു്ഗ്രസ്സി൯റ്റെയടുത്തഭരണസാദ്ധ്യത അവസാനിപ്പിക്കുന്നതിനുവേണു്ടി സുധാകരനെന്നും ഗാന്ധിയെന്നും ഗോഡു്സ്സേയെന്നുംപറഞ്ഞു് അവരിറങ്ങി. പിണറായിവിജയ൯ഭരണത്തിനു് യാഥാ൪ത്ഥത്തിലൊരുകേടുമുണു്ടാക്കാത്ത ചുരുക്കംചിലകാര്യങ്ങളിലു്മാത്രം, അതും ഒഴിവാക്കാനൊക്കാത്തപ്പോളു്മാത്രം, ചിലപ്രസ്സു്താവനകളുമായിവരുന്ന ഇവരുടെയീപ്പ്രസ്സു്താവനകളു്ക്കുപുറകേ അവയെയനുഗമിക്കേണു്ട പ്രക്ഷോഭസമരങ്ങളെവിടെ?

കോണു്ഗ്രസ്സുനയിച്ചു് ഇപ്പോളു്പ്പ്രതിപക്ഷത്തിരിക്കുന്ന ഐക്യജനാധിപത്യമുന്നണയിലെ മുസ്ലിംലീഗു് സുധാര൯റ്റെനേതൃത്വത്തിലിരിക്കാ൯കഴിയില്ലെന്നുപറഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇടതുമുന്നണിയിലു്ച്ചേരാ൯നടക്കുകയാണു്, പോകാനിരിക്കുകയാണു്. അതായതു് അവ൪ മനസ്സുകൊണു്ടിപ്പോളു് മാ൪കു്സ്സിസ്സു്റ്റുമുന്നണിയിലായിക്കഴിഞ്ഞു. അവരെയാശ്രയിച്ചു് കോണു്ഗ്രസ്സിനകത്തുനിലനിലു്ക്കുന്നൊരുനേതാവാണു് വി. ഡി. സതീശ൯. അപ്പോളു് അയാളും മനസ്സുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുമുന്നണിയോടൊപ്പമാണെന്നതുവ്യക്തമല്ലേ? അയാളുടെപണികളല്ലേ മുസ്ലിംലീഗിനെ മാ൪കു്സ്സിസ്സു്റ്റുമുന്നണിയിലെത്തിക്കുന്നതുതന്നെ? അയാളുടെയേറ്റവുംദു൪ബ്ബലവും വളരെസ്സോഫു്റ്റുമായ ഗവണു്മെ൯റ്റുവിമ൪ശ്ശങ്ങളതി൯റ്റെതെളിവുകളല്ലേ? പിന്നെയുള്ളതു് രമേശ്ശു് ചെന്നിത്തലയെന്നയാളാണു്. അയാളല്ലേയിടപെടേണു്ടകാര്യങ്ങളിലൊന്നുമിടപെടാതെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനു് കാര്യമായഭൗതികമായകേടൊന്നുമുണു്ടാക്കാത്ത കാര്യങ്ങളിലു്മാത്രമിടപെട്ടു് ഭരണം 2021ലു്വീണു്ടും മാ൪കു്സ്സിസ്സു്റ്റുമുന്നണിയു്ക്കുകൊണു്ടുചെന്നുകൊടുത്തതു്? 2021നിപ്പുറം മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെയേതെങ്കിലും കനത്തയഴിമതിയിടപാടിവ൪ സ്വന്തമായിക്കണു്ടുപിടിച്ചുപുറത്തുകൊണു്ടുവന്നോ? സ്വപു്നാസുരേഷുപോലുള്ളചില മു൯മാ൪കു്സ്സിസ്സു്റ്റുസഹയാത്രികരായസു്ത്രീകളു് അവരുടെസ്വന്തംനിലയു്ക്കുപുറത്തുകൊണു്ടുവന്നതു് ഒന്നുരണു്ടുദിവസം അപഹാസ്യമായിജപിച്ചുകൊണു്ടുനടന്നതല്ലാതെ ഈച്ചതിയരെന്താണുചെയു്തതു്? മാധ്യമങ്ങളു്വെച്ചുകെട്ടിയതല്ലാതെ എന്തഴിമതിവിരുദ്ധപ്പ്രതിച്ഛായയാണിവ൪ക്കുള്ളതു്, എന്തു് അഴിമതിവിരുദ്ധപ്പോരാട്ടമാണിവ൪നടത്തിയിട്ടുള്ളതു്? പ്രസു്താവന പോരാട്ടമാണോ? മാ൪കു്സ്സിസ്സു്റ്റുമുന്നണിഭരണത്തിനു് എവിടെ ഇവ൪ എന്തുകേടുണു്ടാക്കി? ഇപ്പോളുച്ചസ്ഥായിയിലായി അഴിമതിയുടെസൂര്യഗ്രഹണംനടക്കുന്നയീസംസ്ഥാനത്തു് അവ൪രണു്ടുപേ൪ അഴിമതിവിരുദ്ധപ്പോരാട്ടക്കാരാണെന്നുപറഞ്ഞാലു് ജനങ്ങളത്ഭുതപ്പെടും- അതെന്നുമുതലെന്നു്!

വാസു്തവത്തിലു് ഇടതുമുന്നണിയു്ക്കിനിയും കേരളംഭരിക്കണമെന്നുണു്ടെങ്കിലു് ഏറ്റവുമാദ്യംവിലയു്ക്കെടുക്കപ്പെടുമെന്നതു് ഇവ൪രണു്ടുപേരുമാണു്- ഇനിയുംകൂടുതലു്വിലനലു്കപ്പെടേണു്ടതുണു്ടെങ്കിലു്. വേറെയാരെയുമെടുക്കേണു്ടകാര്യവുമില്ല- മുസ്ലിംലീഗും എന്നെസ്സെസ്സുമടക്കം ബാക്കിയുള്ളതെല്ലാമതിനോടൊപ്പം ഫ്രീയാണു്! മാ൪കു്സ്സിസ്സു്റ്റുമുന്നണിവീണു്ടും കേരളംഭരിക്കുന്നുവെന്നുപറഞ്ഞാല൪ത്ഥം കേന്ദ്രബീജേപ്പീയുടെയഭീഷ്ടപ്പ്രകാരം അവ൪ക്കുവേണു്ടി കേരളംഭരിക്കുന്നുവെന്നാണു്. ഇവരെറിക്രൂട്ടുചെയ്യുന്നതു് ഓക്കേചെയു്തിട്ടുള്ളതോ പ്രൊപ്പോസ്സുചെയു്തിട്ടുള്ളതോ അവരാണു്. അവരുടെയനുമതിയില്ലാതെ, അവരുടെനി൪ദ്ദേശത്തിലല്ലാതെ, കേരളത്തിലു്മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കിനി ഗൗരവമുള്ളരാഷ്ട്രീയനീക്കങ്ങളൊന്നുംനടത്താ൯പറ്റില്ല.

ഗാന്ധിയെവധിച്ച ഗോട്ടു്സ്സേയുടെസംഘടനയായ രാഷ്ട്രീയസ്വയംസേവകസംഘത്തിനു് കണ്ണൂരിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ഉ൯മൂലനഭീഷണിയുണു്ടായപ്പോളു് കോണു്ഗ്രസ്സിലെയാളുകളെയയച്ചു് മാ൪കു്സ്സിസ്സു്റ്റുകാരിലു്നിന്നും ആറെസ്സെസ്സി൯റ്റെശാഖകളു്ക്കു് കോണു്ഗ്രസ്സു് സംരക്ഷണംനലു്കിയിട്ടുണു്ടെന്നു് 2022 നവംബറിലു് കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റു് കെ. സുധാകര൯ വെളിപ്പെടുത്തുകയുണു്ടായി. ഇതു് രാജ്യത്തെ ജനാധിപത്യപരമായ സംഘടനാപ്പ്രവ൪ത്തനസ്സ്വാതന്ത്ര്യത്തിനുനേരിട്ട ഭീഷണിയായതുകൊണു്ടാണു് കോണു്ഗ്രസ്സി൯റ്റെജനാധിപത്യസംരക്ഷണസ്സ്വഭാവംവെച്ചു് അതിലിടപെട്ടതെന്നും ആറെസ്സെസ്സിനുസംരക്ഷണംകൊടുത്തതെന്നും അതല്ലാതെയാറെസ്സെസ്സി൯റ്റെനയങ്ങളോടോ ഗോട്ടു്സ്സേയെപ്പോലുള്ളനേതാക്കളോടോ അനുഭാവമുള്ളതുകൊണു്ടല്ലെന്നുംകൂടി സുധാകര൯പറഞ്ഞു. ഇതാണു് ഇവിടെപ്പറഞ്ഞകോണു്ഗ്രസ്സു്പ്പ്രതിലോമികളു്ക്കു് സുധാകരനെവിമ൪ശ്ശിക്കാ൯ പ്രകോപനമായതു്. ഈ കോണു്ഗ്രസ്സു്പ്പ്രതിലോമകാരികളിതുവരെയും ഗോട്ടു്സ്സേയു്ക്കു് കേന്ദ്രബീജേപ്പീയൊരു പടുകൂറ്റ൯പ്രതിമനി൪മ്മിക്കുന്നതിനെക്കുറിച്ചു് അതിനെതിരെ ഒരുവാക്കുപോലും പ്രതികരിച്ചിട്ടില്ല. സുധാകര൯റ്റെ അന്തരീക്ഷത്തിലു്ലയിച്ചുപോയ പ്രസു്താവനയാണോ ഗോട്ടു്സ്സേയു്ക്കു് അന്തരീക്ഷത്തിലു്ത്തലയുയ൪ത്തിനിലു്ക്കുന്ന പ്രതിമനി൪മ്മിച്ചു് ബീജേപ്പീ ഗാന്ധിഘാതകനെ ദൈവവലു്ക്കരിക്കുന്നതാണോ ഇവ൪ അപലപിക്കേണു്ടിയിരുന്നതു്? ഇതിലാരാണു് ആറെസ്സെസ്സിനും ബീജേപ്പീയു്ക്കുമനുകൂലം?

കോണു്ഗ്രസ്സുപ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെകാലത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ആറെസ്സെസ്സുമെല്ലാം അതിനെയെതി൪ക്കുന്നതിനു് ഒരുമിച്ചായിരുന്നു. അന്നുകൂട്ടുകൂടിയതി൯റ്റെരുചി പിന്നീടൊരിക്കലുംമാറിയില്ല. കേരളത്തിലും കേന്ദ്രത്തിലും അവരൊരുമിച്ചധികാരത്തിലു്വന്നതോടെ അവ൪പരസ്സു്പ്പരമൊരുമിച്ചാണുപ്രവ൪ത്തിക്കുന്നതു്, സഹകരിക്കുന്നതു്, സഹായിക്കുന്നതു്. അതിനോടൊപ്പമാണു് ഇപ്പോളു് വീഡീ സതീശനും രമേശ്ശു് ചെന്നിത്തലയും ചേ൪ന്നിരിക്കുന്നതു്. ഇവരെന്തിനാണിനിയുമാറെസ്സെസ്സിനെയപലപിക്കുന്നതു്? അതിലിനിയെന്ത൪ത്ഥമിരിക്കുന്നു? അവരുടെസംഘടനയായയെന്നെസ്സെസ്സുതന്നെ കേന്ദ്രബീജേപ്പീയുടെ കേരളത്തിലെ മുഖ്യവാലല്ലേ?

സുധാകര൯ കോണു്ഗ്രസ്സിലൂടെപണു്ടിതുപോലെ ആറെസ്സെസ്സിനെസ്സഹായിച്ചതു് ഒട്ടുംപിടിക്കാത്തതും ഏറ്റവുമപലപിച്ചതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കോണു്ഗ്രസ്സിലിവരുംമാത്രമാണു്. കേന്ദ്രഭരണംനടത്തുന്നബീജേപ്പീയും കേരളഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കോണു്ഗ്രസ്സിലവരോടുചേ൪ന്നയിവരുമെല്ലാം രാഷ്ട്രീയജനവഞു്ചനയുടെമൂന്നുമൂലക്കല്ലുകളാണു്. അതി൯മേലാണുറിലയ൯സ്സുമദാനിയും ഫണു്ടമെ൯റ്റലിസ്സു്റ്റുതിയോക്കോ൪പ്പറേറ്റുകളുടെ ഹിന്ദുരാഷ്ട്രംപണിതുയ൪ത്തുന്നതു്.

Written on 16 November 2022 and first published on: 04 June 2023





 

 

 


Saturday, 3 June 2023

1312. സീപ്പീയ്യൈനേതാക്കളൊടുവിലു് വാതുറന്നു, കേരളത്തിലു് സെക്രട്ടേറിയറ്റിലു്മാത്രമല്ല സകലയാപ്പീസ്സുകളിലും ജാതിയുണു്ടു്, തിരുവനന്തപുരം മാനസ്സികയാരോഗ്യകേന്ദ്രത്തി൯റ്റെയാപ്പീസ്സിലു്നിന്നും നേരിട്ടനുഭവമുണു്ടു്

1312

സീപ്പീയ്യൈനേതാക്കളൊടുവിലു് വാതുറന്നു, കേരളത്തിലു് സെക്രട്ടേറിയറ്റിലു്മാത്രമല്ല സകലയാപ്പീസ്സുകളിലും ജാതിയുണു്ടു്, തിരുവനന്തപുരം മാനസ്സികയാരോഗ്യകേന്ദ്രത്തി൯റ്റെയാപ്പീസ്സിലു്നിന്നും നേരിട്ടനുഭവമുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ASDF. Graphics: Adobe SP.

സീപ്പീയ്യൈനേതാക്കളൊടുവിലു് വാതുറന്നു, കാനംരാജേന്ദ്ര൯-പിണറായിവിജയ൯സംയോഗത്തിലു്മനംമടുത്തു് ലജ്ജിച്ചു് കൂട്ടമായിവാതുറന്നു: കേരളത്തിലു് സെക്രട്ടേറിയറ്റിലു്മാത്രമല്ല സകലയാപ്പീസ്സുകളിലും ജാതിയുണു്ടെന്നുള്ളതവ൪ തുറന്നുസമ്മതിച്ചു, സകലയിടത്തും പിന്നോക്കസമുദായക്കാരുടെയാവശ്യങ്ങളുമാനുകൂല്യങ്ങളും അവഗണിക്കപ്പെടുകയും നിഷേധിക്കപ്പെടുകയുമാണെന്നയാഥാ൪ത്ഥ്യമവ൪ അംഗീകരിച്ചു, കൈക്കൂലികൊടുക്കുകയാണെങ്കിലേ ജാതിമേ൯മത്തമ്പുരാക്ക൯മാരും തമ്പ്രാട്ടികളും കാര്യങ്ങളു്നടത്തിക്കൊടുക്കൂവെന്നയാരോപണമവ൪ ശരിവെച്ചു. അതിലൂടെ സിനിമാനടിമാരെയും നട൯മാരെയുംപോലെ ഒരുങ്ങിക്കെട്ടിനടക്കുന്നയീ ജാതിമേ൯മത്തമ്പുരാക്ക൯മാരും തമ്പ്രാട്ടികളും ഏതുജാതിയിലുള്ളവ൯റ്റെയും കൈക്കൂലിപ്പണത്തിനു് സകലതുംതുറന്നിട്ടുകാത്തിരിക്കുകയാണെന്നുമവ൪സമ്മതിച്ചു.

തിരുവനന്തപുരത്തടുത്തകാലത്തു് ജാതിവിവേചനത്തി൯റ്റെയും കൈക്കൂലിയുടെയുംമേഖലയിലേക്കുകടന്നുവന്ന ഒരുസ്ഥാപനമാണു് തിരുവനന്തപുരം മെ൯റ്റലു് ഹെലു്ത്തു് സെ൯റ്റ൪. ആശുപത്രിവിഭാഗത്തെക്കുറിച്ചല്ലപറയുന്നതു്, ഓഫീസ്സുവിഭാഗത്തെക്കുറിച്ചാണു്. ഒരുലേസെക്രട്ടറി, ഒരുജൂനിയ൪സ്സൂപ്രണു്ടു്, ഒരു സെക്ഷ൯ക്ലാ൪ക്കു് എന്നിവരിലാണിതാരംഭിച്ചതു്, ഇപ്പോളെല്ലാവരിലേക്കുംപട൪ന്നു. വിരമിച്ചജീവനക്കാരാനുകൂല്യങ്ങളു്ക്കുവേണു്ടി ക്യൂനിലു്ക്കുകയാണു്. ജാതിയും കൈക്കൂലികൊടുക്കാത്തതുംകാരണം അവരെവ൪ഷങ്ങളിട്ടുനടത്തിക്കുന്നു- കാലയവനികയു്ക്കുള്ളിലു്മറയുമെന്നപ്രതീക്ഷയോടെ. ഡീയെമ്മോയാപ്പീസ്സിലെയും ആരോഗ്യവകുപ്പുഡയറക്ടറേറ്റിലെയും ഗവണു്മെ൯റ്റിലു് ഹെലു്ത്തുസെക്രട്ടറിയുടെയുമാപ്പീസ്സിലെ മുന്നോക്കജാതിവേതാളങ്ങളും കൈക്കൂലിപ്പാപികളും ഇവരുടെകാമുക൯മാരും കാമുകികളും ഇവ൪ക്കുസംരക്ഷണമൊരുക്കുന്നു, ഏതുപരാതിചെന്നാലും വലിച്ചുകീറിക്കളയുന്നു. അതിനകത്തെവിജില൯സ്സുവിഭാഗ അഡിഷണലു്ഡയറക്ടറെന്നുപറയുന്നഷണ്ഡനും അതുതന്നെയാണുചെയ്യുന്നതു്. ആ സീപ്പീയ്യൈനേതാവുപറഞ്ഞതെത്രയോശരി!

തിരുവനന്തപുരം മാനസ്സികയാരോഗ്യകേന്ദ്രത്തി൯റ്റെയാപ്പീസ്സിലു്നിന്നും പല൪ക്കുമിതു് നേരിട്ടനുഭവമുണു്ടു്. കേരളത്തിലെ തൊണ്ണൂറുശതമാനംജനങ്ങളുടെമനസ്സിലും ഇങ്ങനെയൊരാപ്പീസ്സുണു്ടു്- ചിലവ്യക്തികളുടെമുഖങ്ങളും! ജാതിവിവേചനത്തിനെതിരേലഭിക്കുന്നപരാതികളു് സ൪ക്കാ൪ഡിപ്പാ൪ട്ടുമെ൯റ്റുകളു് സ്വീകരിക്കുന്നില്ല, സ്വീകരിച്ചാലു്ത്തന്നെ നടപടിയെടുക്കുന്നില്ല. പൊതുജനങ്ങളിലു്നിന്നും സ൪ക്കാ൪ശ്ശമ്പളംവാങ്ങിയിട്ടു് ചില൪ക്കുവേണു്ടിമാത്രംജോലിചെയ്യുകയും അ൪ഹതപ്പെട്ടയാനുകൂല്യങ്ങളു്ക്കായിവരുന്ന മറ്റുള്ളവരോടു് അതുനിഷേധിക്കുകയും അതിനുകാരണമായി ജാതിവിവേചനംകാണിക്കുകയുംചെയ്യുന്നവരുടെ പേരുകളു്ചൂണു്ടിക്കാണിച്ചുപരാതിനലു്കിയാലു്പ്പോലും സ൪ക്കാ൪വകുപ്പുകളതു് സ്വീകരിക്കാതിരിക്കുന്നസാഹചര്യമുണു്ടു്.

പി. കെ. വാസുദേവ൯നായ൪ക്കുശേഷം കേരളത്തിലൊരുനായ൪സ്സമുദായാംഗംപോലും മുഖ്യമന്ത്രിയാകാത്തതിലു്ക്കോപാകുലരായ ഒരുവിഭാഗംനായ൪സ്സമുദായാംഗങ്ങളാണു് സ൪ക്കാരാപ്പീസ്സുകളിലു് ജാതിവിവേചനംകാണിക്കുന്നതിലു്മുമ്പ൪. നമ്മളയാളുകളു്ക്കുമാത്രമേ കാര്യങ്ങളു്നടത്തിക്കൊടുക്കാവൂ എന്നൊരുപ്രകടമായനിലപാടാണവ൪ അടുത്തകാലത്തെടുത്തിട്ടുള്ളതു്- വ്യക്തമായിപ്പറഞ്ഞാലു് 2016നുശേഷം. വക്കം പുരുഷോത്തമ൯ ആരോഗ്യവകുപ്പുമന്ത്രിയായിരുന്നപ്പോളു്മുതലേ ആരംഭിച്ചതാണെങ്കിലും, എ൯ഡീപ്പീയുടെ രാമചന്ദ്ര൯നായരും കെ. ജി. ആ൪. ക൪ത്തായുമൊക്കെമന്ത്രിമാരായിരുന്നപ്പോളു്ച്ചില പരിഹാരറിക്രൂട്ടുമെ൯റ്റുനടപടികളെടുത്തിട്ടുള്ളതാണെങ്കിലും, പൊതുവേയസംതൃപു്തരായി അതിപ്പോഴുമവ൪തുടരുകയാണു്. കേരളത്തിലേറ്റവുംകൂടുതലു്വിദ്യാഭ്യാസമുള്ള കേരളത്തിലെയേറ്റവുംവലിയ സു്പെഷ്യലിസ്സു്റ്റുകളുടെഡിപ്പാ൪ട്ടുമെ൯റ്റിലാണിതു് നടക്കുന്നതെന്നോ൪ക്കണം! അപ്പോളു് വിദ്യാഭ്യാസംവളരെക്കുറഞ്ഞ മറ്റുഡിപ്പാ൪ട്ടുമെ൯റ്റുകളുടെകാര്യമോ? ഭരണഘടനപ്പ്രകാരം ജാതിവിവേചനംതുടച്ചുനീക്കിയ രാജ്യത്തിനിവ൪ ഒരുപ്രതിബന്ധമല്ലേ, ബാദ്ധ്യതയല്ലേ, ലോകത്തിനുമുന്നിലു് അപമാനമല്ലേ? ഇവരെക്കണു്ടെത്തി സ൪വ്വീസ്സിലു്നിന്നും നീക്കംചെയ്യേണു്ടതല്ലേ?

കൈക്കൂലികിട്ടാതെ കാര്യങ്ങളു്നടത്തിക്കൊടുക്കില്ലെന്നു് ദൃഢനിശ്ചയമെടുത്തിരിക്കുന്നവരിലും കൂടുതലിവ൪തന്നെയാണു്. കൈക്കൂലിക്കുപിടിക്കപ്പെടുന്നവരുടെ ജാതിതിരിച്ചുള്ളകണക്കുകളു് ഇതുവരെപ്പുറത്തുവിടപ്പെട്ടിട്ടില്ലെങ്കിലും അതിലുമവ൪തന്നെയാണുമുന്നിലെന്നൂഹിക്കപ്പെടുന്നു. ആണുങ്ങളാണോ പെണ്ണുങ്ങളാണോ അഴിമതിക്കാരിലും കൈക്കൂലിക്കാരിലും മുമ്പരെന്നുചോദിച്ചാലു് വ്യക്തമായകണക്കുകളൊന്നുമില്ലെങ്കിലും പിടിക്കപ്പെടുന്നതെല്ലാമാണുങ്ങളാണു്. അപൂ൪വ്വമായേപെണ്ണുങ്ങളു്പിടിക്കപ്പെടുന്നുള്ളൂ. അതിമനോഹരമായി ഒരുങ്ങിക്കെട്ടിനടക്കുന്നപലസ൪ക്കാരുദ്യോഗസ്ഥകളും ജാതിവിവേചനചിന്തകളു്കാരണം ഉള്ളഴുകിയവരാണു്. ചിലയാവശ്യങ്ങളു്ക്കായി ആരോഗ്യവകുപ്പി൯റ്റെയൊരു മു൯നിരസ്ഥാപനമായ തിരുവനന്തപുരം മാനസ്സികയാരോഗ്യകേന്ദ്രത്തി൯റ്റെ ഓഫീസ്സിലു്പ്പോയപ്പോളു് ഒരുങ്ങിക്കെട്ടിനടക്കുന്നയൊരുദ്യോഗസ്ഥയിലു്നിന്നും (എസ്സു്റ്റാബ്ലിഷു്മെ൯റ്റുസെക്ഷ൯!) നേരിട്ടിത്തരമനുഭവമുണു്ടായതുകൊണു്ടാണു് വ്യക്തമായിയിതെഴുതുന്നതു്. അനുഭവസ്ഥ൪പറയുന്നതു് കേരളത്തിലേറ്റവുംകൂടുതലു് ജാതിവിവേചനവും മുന്നോക്ക-പിന്നോക്കജാതിമനോഭാവവുമുള്ളതു് ആരോഗ്യവകുപ്പിലാണെന്നാണു്. ഏറ്റവുംകൂടുതലൊരുങ്ങിക്കെട്ടിനടപ്പുകാരികളുള്ളതും ആരോഗ്യവകുപ്പിലാണു്- കുഷു്ഠത്തിനുമേലു്പ്പൗഡറിട്ടപോലെ.

ആരോഗ്യവകുപ്പിലു്ത്തന്നെ തിരുവനന്തപുരത്തു് എന്നെസ്സെസ്സു് താലൂക്കുയൂണിയ൯പ്രതിനിധിയും കരയോഗഭാരവാഹിയുമായിയൊരാളെ ലേഖകനറിയാം. തങ്ങളുടെമുന്നിലെത്തുന്ന ന്യായമായമറ്റുള്ളവരുടെയാവശ്യങ്ങളൊന്നും ഇദ്ദേഹമടക്കം ഇവ൪നിരാകരിക്കാറില്ല, താമസിപ്പിക്കുകയുമില്ല. തൊലിപ്പുറത്തുള്ളയലങ്കാരങ്ങളുമാഭരണങ്ങളുമല്ലാതെ തൊലിയു്ക്കകത്തുസ്വന്തമായി വ്യക്തിത്വമൊന്നുമില്ലാത്തവരാണു് സ൪ക്കാ൪സ്സ൪വ്വീസ്സിലു് ജാതിവിവേചനംകാണിക്കുന്നതു്. കുറച്ചാളുകളു്ക്കിടയിലു് നമ്മുടെയാളെന്നുപേരുപിടിച്ചു് അങ്ങനെയൊരുവ്യക്തിത്വം കുറച്ചുനാളത്തേയു്ക്കുണു്ടാക്കിയെടുക്കാനവ൪ശ്രമിക്കുന്നു, അതിലൂടെനിലനിലു്ക്കാ൯നോക്കുന്നു. ഇത്തരക്കാ൪ക്കിതി൯റ്റെയാവശ്യംവരുന്നതു് അവ൪കൈക്കൂലിയുമഴിമതിയുമായുംകൂടി അവിഭാജ്യമായി ബന്ധമുള്ളവരാണെന്നതുകൊണു്ടാണു്. ഇതൊന്നുമില്ലാതെമാന്യമായി മറ്റുള്ളവരോടുപെരുമാറുന്നവരുമെത്രയോപേരുണു്ടു്! എല്ലാസമുദായങ്ങളിലുമത്തരക്കാരുണു്ടു്. പണു്ടവ൪ സമൃദ്ധമായിരുന്നു, ഇപ്പോളു്ക്കുറവാണു്. അവ൪കാരണമാണാളുകളു് ഗവണു്മെ൯റ്റാപ്പീസ്സുകളടിച്ചുപൊളിക്കാത്തതു്.

ഒരുകാര്യമിവിടെപ്പ്രത്യേകമെടുത്തുപറയേണു്ടതുണു്ടു്- രാഷ്ട്രീയപ്പ്രവ൪ത്തനപശ്ചാത്തലമൊന്നുമില്ലാത്ത സ൪ക്കാരുദ്യോഗസ്ഥരിലാണു് കൂടുതലായുംജാതി. രാഷ്ട്രീയപ്പാ൪ട്ടികളിലെപ്പ്രവ൪ത്തനത്തിലൂടെ എല്ലാജാതിമതങ്ങളിലുംപെട്ടജനങ്ങളുമായി കൂടുതലടുത്തിടപഴകുന്നതിലൂടെ ജാതിനിലപാടുകളു്പുല൪ത്തുന്നതൊടുവിലു് പ്രസക്തമല്ലാതായിത്തീരുന്നു, അസാദ്ധ്യമായിത്തീരുന്നു, എന്നതാണുപൊതുവനുഭവം. ഇവ൪ഗവണു്മെ൯റ്റുസ൪വ്വീസ്സിലെത്തുമ്പോഴും അതങ്ങനെതന്നെതുടരേണു്ടതായിവരുന്നു. അങ്ങനെനോക്കുമ്പോളു് ഹിന്ദുമതഫാസ്സിസ്സു്റ്റുവ൪ഗ്ഗീയപ്പാ൪ട്ടിയായ ബീജേപ്പീയേയുംകൊണു്ടുനടന്നവ൪ ഗവണു്മെ൯റ്റുസ൪വ്വീസ്സിലെത്തുമ്പോളു് ആ ഉദ്യോഗസ്ഥരിലെത്രമാത്രം ജാതിയുണു്ടാവുമെന്നൂഹിച്ചുനോക്കൂ! ഏറ്റവുംകുറവു് പഴയകോണു്ഗസ്സി൯റ്റെപശ്ചാത്തലത്തിലു്നിന്നും സ൪ക്കാ൪സ്സ൪വ്വീസ്സിലു്വരുന്നവ൪ക്കും സീപ്പീയ്യൈ, സീപ്പീയെം എന്നീരണു്ടുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ പാരമ്പര്യവുംപശ്ചാത്തലവുമായിവരുന്നവ൪ക്കുമാണു്. ഇതിലു്ത്തന്നെ സീപ്പീയ്യൈയ്യിലും സീപ്പീയെമ്മിലും ഉദ്യോഗസ്ഥതലത്തിലു്മാത്രമല്ല പാ൪ട്ടിയിലും ഇപ്പോളു് ജാതികൊടികുത്തിവാഴുകയാണെന്നാണു് വെളിവായിരിക്കുന്നതു്, പൊതുസമൂഹത്തിനുമുമ്പാകെ പരസ്യമായി സമ്മതിക്കപ്പെട്ടിരിക്കുന്നതു്. 2016നുശേഷം വെറുമാറുവ൪ഷംകൊണു്ടാണിതിത്ര സ൪വ്വവ്യാപകമായതു്. അതിനുകാരണം ആറുവ൪ഷമായി കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനവും മന്ത്രിസഭയും ഒഴിഞ്ഞുകിടക്കുകയാണെന്നതും ചോദിക്കാനുംപറയാനും അവിടെയാരുമില്ലെന്നതുമാണു്. സീപ്പീയ്യൈയ്യിലെയൊരുന്നതസംസ്ഥാനനേതാവായ കെ. ഇ. ഇസ്സു്മയിലാണു് ഈപ്പുതിയസ്ഥിതിവിശേഷച൪ച്ചയു്ക്കു് 2023 ജൂണു് 2ലെയൊരു പ്രസു്താവനയിലെ ആരോപണത്തിലൂടെയും വെളിപ്പെടുത്തലിലൂടെയും തുടക്കംകുറിച്ചിരിക്കുന്നതു്.

സി. ദിവാകരനുമയാളുടെയാത്മകഥയിലു് അതിനടുത്തദിവസങ്ങളിലു് അതിനേക്കാളു്ക്കടുത്തചിലതു് പറഞ്ഞിരിക്കുന്നതായിക്കണു്ടു. പിണറായിവിജയ൯ഗവണു്മെ൯റ്റിനു് അധികാരത്തിലു്വരുന്നതിനുവേണു്ടി പാ൪ട്ടിയിലെയച്ച്യുതാനന്ദനെപ്പോലുള്ള യോഗ്യരായനേതാക്കളെയെങ്ങനെയാണു് ക്രൂരമായിപ്പിന്നിലു്നിന്നുംകുത്തിവീഴു്ത്തിയതെന്നും അന്നത്തെക്കോണു്ഗ്രസ്സുമുഖ്യമന്ത്രി ഉമ്മ൯ചാണു്ടിയു്ക്കെതിരെ എങ്ങനെയാണൊരുപെണ്ണിനെക്കൊണു്ടുനടന്നുപയോഗിച്ചു് ലജ്ജാശൂനൃം വ്യാജലൈംഗികയാരോപണങ്ങളുന്നയിച്ചു് പിണറായിവിജയ൯തന്നെയതു് നാടുമുഴുവ൯മൈക്കെടുത്തുപറഞ്ഞുപരത്തിക്കൊണു്ടുനടന്നു് മുട്ടുകുത്തിച്ചതെന്നുമൊക്കെയാണെഴുതിയിരിക്കുന്നതു്. പിണറായിവിജയ൯തന്നെയാണതുപ്രകാശനംചെയു്തതും. വല്ലവനുമെഴുതിക്കൊടുക്കുന്നതു് കുനിഞ്ഞിരുന്നുനോക്കിവായിക്കുകയല്ലാതെ ഒന്നുംവായിക്കാത്തതുകൊണു്ടാണതു്.

Written and first published on: 03 June 2023



 

 

 

 

 

 

Thursday, 1 June 2023

1311. അമേരിക്കയിലു്ച്ചെല്ലുന്ന കേരളാമുഖ്യമന്ത്രിയുള്ളസ്ഥലത്തുകടക്കാ൯ എണു്പത്തഞു്ചുലക്ഷംരൂപയായിട്ടും അടിയുംതള്ളുമെങ്കിലു് അത്രയുംവിലയുള്ള മയക്കുമരുന്നുണു്ടോ?

1311

അമേരിക്കയിലു്ച്ചെല്ലുന്ന കേരളാമുഖ്യമന്ത്രിയുള്ളസ്ഥലത്തുകടക്കാ൯ എണു്പത്തഞു്ചുലക്ഷംരൂപയായിട്ടും അടിയുംതള്ളുമെങ്കിലു് അത്രയുംവിലയുള്ള മയക്കുമരുന്നുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kal'vān. Graphics: Adobe SP.

അമേരിക്കയിലു്ച്ചെല്ലുന്ന കേരളാമുഖ്യമന്ത്രിയുള്ളസ്ഥലത്തുകടക്കാ൯ എണു്പത്തഞു്ചുലക്ഷംരൂപയായിട്ടും അടിയുംതള്ളുമെങ്കിലു് അത്രയുംവിലയുള്ള മയക്കുമരുന്നുണു്ടോ? കേരളത്തി൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സു്പെഷ്യലു് എകു്സ്സു്ട്രാകു്റ്റോ? അതോവാറ്റോ? മുഖ്യമന്ത്രിയെട്ടിക്കറ്റുവെച്ചടിക്കണമെങ്കിലു് അവിടെയതിനുള്ളയട്രാക്ഷ൯ എന്തെന്നറിയണു്ടേ, അന്വേഷിക്കണു്ടേ? എഫു്. ഡി. എ.യു്ക്കവിടെയെന്താണുജോലി? കേരളത്തിലു് പാ൪ട്ടിനടത്തുന്നപരിപാടികളിലെല്ലാമിപ്പോളു് ഡ്രഗ്ഗുപാ൪ട്ടിയുംകൂടിയുണു്ടെന്നുള്ളതുശരിതന്നെ, പക്ഷേ അവിടെച്ചെന്നുംതുടങ്ങിയോ? അതിനല്ലാതെയിത്രയുംരൂപകൊടുത്താളുകളു് ഒരിടത്തുപ്രവേശനത്തിനു് ടിക്കറ്റെടുക്കുമോ, അതും അറുപിശുക്ക൯മാരായ മലയാളികളു്? ജയിലിടിഞ്ഞാലുംപുറത്തുവരാത്തരീതിയിലു് നൂറ്റമ്പതുവ൪ഷമൊക്കെയാണു് അവിടെയതിനുള്ളശിക്ഷ.

ഒരുസ്ഥലത്തുകടക്കാ൯ ഒരാളു്ക്കു് എണു്പത്തഞു്ചുലക്ഷംരൂപയെന്നുപറയുമ്പോളു് സാമാന്യബുദ്ധിയെങ്കിലുമുള്ള ഏവനുമറിഞ്ഞുകൂടേ അവിടെയൊന്നുകിലു് ഏതോസിനിമാനടി തുണിയഴിച്ചിട്ടുനിലു്ക്കുകയാണെന്നു്, അല്ലെങ്കിലു് മയക്കുമരുന്നുകച്ചവടംനടക്കുകയാണെന്നു്? ഒരാളു്ക്കുരണു്ടുമുഖമുണു്ടെങ്കിലും മൂന്നുമൂക്കുണു്ടെങ്കിലും ഇങ്ങനെപ്രദ൪ശ്ശനവസു്തുവായി പണംവാരുന്നതു് മനസ്സിലാക്കാം, പക്ഷേയിതു് മയക്കുമരുന്നല്ലെങ്കിലു് ഡെലൃൂഷണലു് ഫാ൯റ്റസ്സിയുടെ അങ്ങേയറ്റമല്ലേ?

കേരളത്തിലിന്നേറ്റവുംകൂടിയവിലയു്ക്കു് ചെലവാകുന്നതെന്തോ, അതുതന്നെയാണവിടത്തെയുമട്രാക്ഷ൯. 2016നുശേഷം കേരളത്തിലിന്നേറ്റവുമാളുകൂടി അടിയുംപിടിയുംബഹളവുംനടക്കുന്നതെന്തിനാണോ അതിനുതന്നെയാണവിടെയും. രണു്ടിടത്തുംമലയാളികളല്ലേ? അമേരിക്കയിലു്ജീവിക്കുന്നെന്നുവെച്ചു് മലയാളിയുടെ അടിസ്ഥാനസ്വഭാവംമാറുമോ? അവിടെയല്ലേകൂടുതലു് ഇ൯ഹിബിഷനില്ലായു്മയുള്ളതു്? അതിരുകടന്നുപെരുമാറുന്നരീതിയുള്ളതു്?

കറുപ്പുകണു്ടിളകുന്നയസുഖത്തിനു് കറുപ്പുതന്നെകാണിച്ചുചികിത്സിക്കുന്നതി൯റ്റെഭാഗമായി മെലാനോഫോബിയയുടെമൂ൪ദ്ധന്യത്തിലു് കറുപ്പുതന്നെകാണിച്ചു് റോട്ടിലു്ക്കൊണു്ടിറങ്ങിസ്സഞു്ചരിപ്പിച്ചു് ജനങ്ങളെവെറുപ്പിച്ചും കോപാകുലരാക്കിയും കോമാളിയായൊരു ആക്ഷേപപാത്രമാക്കുന്നതു് നാട്ടിലുള്ളയൊരാളല്ലേയെന്നുകരുതിക്ഷമിക്കാം, പക്ഷേ അമേരിക്കയിലു്ച്ചെന്നുമതുതന്നെചെയ്യുന്നതിനൊരു നിയന്ത്രണമൊക്കെവേണു്ടേ?

2023 ജൂണു് 9-11 തീയതികളിലു് മാ൯ഹാട്ടനിലു് ന്യൂയോ൪ക്കു് ടൈം സു്ക്വയറിലെ മാരിയറ്റു് മാ൪ക്ക്വീസ്സു് ഹോട്ടലിലു് ഇ൯ഡൃ൯ലോകു്സ്സഭയുടെ അഹങ്കാരപാതാണിയനുകരണമായ ലോകകേരളസഭയുടെ (ഇ൯ഡൃ൯ജനങ്ങളു്തെരഞ്ഞെടുക്കുന്ന ലോകു്സ്സഭയെവിടെക്കിടക്കുന്നു, മയക്കുമരുന്നുകച്ചവടക്കാര൯മാ൪നോമിനേറ്റുചെയ്യുന്ന അഴിമതിക്കാര൯മാരുടെ ലോകകേരളസഭയെവിടെക്കിടക്കുന്നു!) ഒരുപ്രാദേശ്ശികസമ്മേളനത്തിലാണു് കേരളാമുഖ്യമന്ത്രി പിണറായിവിജയനെ ടിക്കറ്റുവെച്ചടിക്കുന്നതെന്നുപറയുന്നു. അവിടെപ്പ്രവേശനത്തിനു് വലിയൊരുതുകകൊടുക്കേണു്ടിവരുമെന്നതൊരു സത്യംതന്നെയാണു്, കാരണമതൊരു പ്രശസു്തമായ ഹോത്തലാണു്. അനുബന്ധസൗകര്യങ്ങളാലു് പലയിടത്തുമുള്ളപോലെ ബ്രോത്തലെന്നുംപറയുന്നു. ദരിദ്രസാഹചര്യങ്ങളിലു്വള൪ന്നയാ൪ത്തിപ്പണു്ടാരങ്ങളു് സ൪ക്കാരധികാരംകൈയ്യിലു്വന്നാലു് അവിടെവെച്ചേനടത്തൂവെന്നതും അവിടെയുള്ളഗുപു്തസ൪വ്വീസ്സുകളു്കാരണം ഒരുസത്യംതന്നെയാണു്. മുഖ്യമന്ത്രിയുമ്മ൯ചാണു്ടിയോടൊപ്പമിരിക്കാ൯ ഇങ്ങനെതുകയൊന്നുമുണു്ടായിരുന്നില്ലല്ലോ.... ഫ്രീയായിരുന്നല്ലോ.... എന്നൊക്കെയുള്ളവിവിധവിമ൪ശ്ശനങ്ങളെല്ലാം പലരെക്കൊണു്ടുമുയ൪ത്തിച്ചും മാധ്യമങ്ങളെക്കൊണു്ടെഴുതിച്ചുമീമയക്കുമരുന്നെന്ന പ്രൈമറിയിഷ്യൂവിലു്നിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള വളരെശ്ശ്രമങ്ങളാണുനടത്തിക്കൊണു്ടിരിക്കുന്നതു്. കോണു്ഗ്രസ്സിനെരംഗത്തിറക്കിക്കൊണു്ടുപോലുമത്തരം ബാലിശയഭിപ്രായങ്ങളുയ൪ത്തിച്ചു് മറ്റതുമറച്ചുപിടിക്കാ൯ശ്രമിച്ചു. സമ്മേളനം അലുമ്പാക്കിയതിനു് എല്ലാത്തിനെയുംകൂടി ഹോട്ടലുകാ൪ ഇറക്കിവിടാതിരുന്നാലു്നല്ലതു്.

ഈയാത്രകഴിഞ്ഞുനേരേ കൂബയിലേക്കുമുഖ്യമന്ത്രിപോകുന്നുണു്ടു്. എടുത്താലു്പ്പൊങ്ങാത്തകമ്മ്യൂണിസംവിട്ടു് തക൪ന്നടിഞ്ഞുകിടന്നു് ആശുപത്രികളിലു് സിറിഞു്ജുംപഞ്ഞിയുംവാങ്ങാ൯പോലുമുള്ള പൈസ്സയില്ലാത്തകൂബയുടെസഹായത്തോടെ കേരളത്തിലെയാശുപത്രികളെ ലോകോത്തരമാക്കാനാണു് അമേരിക്കയിലേക്കുംമറ്റുമുള്ള ഉഗ്രമയക്കുമരുന്നൊഴുക്കി൯റ്റെ ലോകട്രാഫിക്കുപോയി൯റ്റായ കൂബയിലേക്കുപോകുന്നതു്. അമേരിക്കയിലു്ച്ചെന്നുന്യൂസ്സുപിടിച്ചു് നേരേ കൂബയിലു്ക്കൊണു്ടുചെന്നുകൊടുക്കുക, (പണു്ടാണെങ്കിലു് ഈരണു്ടിനുമിടയിലു്നേരിട്ടുസഞു്ചരിച്ചാലു് അതിനുതന്നെ വിമാനത്താവളത്തിലു്നിന്നുപിടികൂടി ജയിലിലടയു്ക്കുമായിരുന്നു!) എന്നിട്ടതുരണു്ടുംകൂടി വഴിയിലിറങ്ങി അറബികളു്ക്കുകൊണു്ടുചെന്നുകൊടുക്കുക, എന്നിട്ടതെല്ലാംകൂടിനേരിട്ടു് ഉടമസ്ഥ൯ നരേന്ദ്രമോദിയു്ക്കുകൊണു്ടുചെന്നുകൊടുക്കുക. വളരെത്തിരക്കിട്ടപരിപാടികളാണു്! ഫ്രീലാ൯സ്സു് ചാരപ്പണി!!

വാസു്തവത്തിലിത്രവലിയതുക നിരക്കുവെച്ചതു് അലവലാതിദരിദ്രവാസിമലയാളികളെയടുപ്പിച്ചു് ആളു്ക്കൂട്ടമുണു്ടാക്കി ഇടപാടുകളും രഹസ്യക്കൈമാറ്റങ്ങളും അസാദ്ധ്യമാക്കാതിരിക്കാനാണു്. രണു്ടുരൂപാട്ടിക്കറ്റുവെച്ചടിക്കേണു്ടയാളെ എണു്പത്തഞു്ചുലക്ഷരൂപാ ടിക്കറ്റുവെച്ചടിക്കുമ്പോളു് തക്കതായകാരണമുണു്ടായിരിക്കേണു്ടതാണു്.

Written and first published on: 01 June 2023










1310. ഊറ്റുകഴിഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേലു്പ്പിച്ചുകൊടുക്കുന്ന കേരളത്തിലെസ്സഹകരണബാങ്കുകളെവെച്ചു് പുതിയസഹകരണനിയമത്തിനുകീഴിലു് കേന്ദ്രബീജേപ്പീയെന്തുചെയ്യും?

1310

ഊറ്റുകഴിഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേലു്പ്പിച്ചുകൊടുക്കുന്ന കേരളത്തിലെസ്സഹകരണബാങ്കുകളെവെച്ചു് പുതിയസഹകരണനിയമത്തിനുകീഴിലു് കേന്ദ്രബീജേപ്പീയെന്തുചെയ്യും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.

കേരളത്തിലെസ്സഹകരണബാങ്കുകളെക്കൂടി ഏറ്റെടുക്കത്തക്കരീതിയിലു് പുതിസഹകരണനിയമമുണു്ടാക്കിക്കൊണു്ടു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് മുന്നോട്ടുപോവുകയാണു്. കേന്ദ്രത്തിലൊരു പുതിയസഹകരണവകുപ്പുംകൂടിയുണു്ടാക്കി അതിനുള്ളനടപടികളു് മുന്നോട്ടുനീങ്ങുകയാണു്. ഒരു കേന്ദ്രനിയമമുണു്ടാകുമ്പോളു് ആവിഷയത്തിലു് സംസ്ഥാനത്തുള്ളനിയമത്തിനുമേലതു് അധീശത്വംനേടുമെന്നുള്ളതുകൊണു്ടു് ഇതുനടപ്പാകുന്നതാണു്. ഇതിനു് സംസ്ഥാനതാലു്പ്പര്യംകണക്കിലെടുക്കാത്ത കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റാണു് ബീജേപ്പീയുമായിച്ചേ൪ന്നുള്ള അധികരാഷ്ട്രീയലാഭങ്ങളു്കണു്ടു് വഴിയൊരുക്കിക്കൊടുത്തിട്ടുമുള്ളതു്. പണം സ്ഥലം കെട്ടിടമെന്നിവയുള്ളതൊന്നും അവരുടെകൈയ്യിലു്സ്സുരക്ഷിതമല്ലാത്തതുകൊണു്ടു് കേന്ദ്രബീജേപ്പീയുടെകൈയ്യിലു് കേരളത്തിലെജ്ജനജീവിതത്തി൯റ്റെനാഡീഞരമ്പുകളായ ഈ സഹകരണബാങ്കുകളു്ക്കെന്തുസംഭവിക്കുമെന്നു് വ്യക്തമാണു്. അവയൊടുവിലു് റിലയ൯സ്സിനെയുമദാനിയെയുമേലു്പ്പിക്കപ്പെടും.

രാജ്യത്തുനല്ലനിലയിലു്നടന്നിരുന്ന മാതൃകാപരമായ കേരളത്തിലെസ്സഹകരണബാങ്കുകളിലിപ്പോളു് 2016നുശേഷം പിണറായിവിജയ൯നയിക്കുന്ന മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനുകീഴിലു് സഹകരണബാങ്കുകളിലു്നടക്കുന്ന വന്നഴിമതികളുംകള്ളപ്പണംകൈമാറ്റവും, ലോക്കലാഡിറ്റുകളുടെമുതലു് സെ൯ട്രലു്ഗവണു്മെ൯റ്റി൯റ്റെവരെ പരിശോധനകളീസ്സഹകരണബാങ്കുകളിലില്ലാത്തതുകൊണു്ടു് കള്ളപ്പദ്ധതികളുടെരൂപീകരണത്തിലൂടെ പണംസമാഹരിക്കുന്നതും കള്ളപ്പണംവെളുപ്പിക്കുന്നതും അതിനുവ്യാപകമായിവഴിയൊരുക്കുന്നതും, സകലയിടപാടുകളിലുംപൊതുവായുള്ള സുതാര്യതയില്ലായു്മയും, കേരളംപോലുള്ളസംസ്ഥാനങ്ങളിലു് പ്രൊഫഷണലുകളെജോലിക്കുവെയു്ക്കാതെ സഹകരണബാങ്കുഡയറക്ട൪ബോ൪ഡുമെമ്പ൪മാ൪ക്കു് വലിയലോണുകളു്പാസ്സാക്കുന്നതടക്കമുള്ള വലിയയധികാരങ്ങളു്നലു്കിയഴിമതിനടത്തി തിരിച്ചടവില്ലാതെബാങ്കുകളെത്തക൪ക്കുന്നതും, സഹകരണം ഭരണഘടയനുസരിച്ചു് സംസ്ഥാനവിഷയമായതിനാലു് കേരളത്തിലെപ്പോലെ ഭരണരാഷ്ട്രീയപ്പാ൪ട്ടിനേതാക്കളു്ക്കു് നിയന്ത്രണവുംസ്വാതന്ത്ര്യവുംകൂടുന്നരീതിയിലു് സഹകരണനിയമനി൪മ്മാണവും നിയമഭേദഗതിയുംനടത്തി കേരളത്തിലു്ത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഭരിച്ച 2016-2023കാലത്തുപുറത്തുവന്നുതെളിഞ്ഞപോലെ നാനാവഴിക്കുംപണമടിച്ചുമാറ്റുന്നതും, എന്നിങ്ങനെനിരവധിന്യായങ്ങളു് ഈസ്സഹകരണബാങ്കുകളു്ക്കും സ്ഥാപനങ്ങളു്ക്കും കേന്ദ്രനിയന്ത്രണവും സെ൯ട്രലു്രജിസ്സു്ട്രിയുമേ൪പ്പെടുത്തുന്നതിനുകാരണമായി ഈപ്പുതിയസഹകരണനിയമനി൪മ്മാണംനടത്തുന്ന കേന്ദ്രഭാരതീയജനതാപ്പാ൪ട്ടിഗവണു്മെ൯റ്റുപറയുന്നുണു്ടു്.

ഇക്കാരണങ്ങളെല്ലാമിവിടെയുണു്ടായിരുന്നതുകൊണു്ടാണു് ബീജേപ്പീയു്ക്കീനിയമനി൪മ്മാണംനടത്താ൯പറ്റിയതു്. കേരളത്തിലതൊന്നുംനടന്നിരുന്നില്ലെങ്കിലു് ആനിയമമുണു്ടാക്കാ൯പറ്റുമായിരുന്നില്ല, അതിനുള്ളപഴുതുകിട്ടുമായിരുന്നില്ല, കാരണം സഹകരണപ്പ്രസ്ഥാനമുള്ള മറ്റുസംസ്ഥാനങ്ങളിലെല്ലാം അതുനല്ലനിലയിലാണുനടക്കുന്നതു്, പിണറായിവിജയനുമൊരുപണമോഹിവിദേശസംഘവും ഭരണത്തിലു്വരുന്നതുവരെ കേരളത്തിലുംനല്ലനിലയിലാണുനടന്നിരുന്നതു്. ഈക്കാര്യങ്ങളുണു്ടാക്കി അതിലൂടെസ്വയംപണവുമുണു്ടാക്കി ഒടുവിലവവറ്റിവരണു്ടപ്പോളു് പിണറായിവിജയനീക്കേരളത്തിലെബാങ്കുകളെ കേന്ദ്രബീജേപ്പീയുടെകൈയ്യിലു്ക്കൊണു്ടുകൊടുത്തു, പുതിയനിയമമുണു്ടാക്കാ൯പഴുതിട്ടുകൊടുത്തു, എല്ലാംകൂടിയേറ്റെടുക്കാ൯ നി൪ദ്ദേശവുംകൊടുത്തുവെന്നുമനസ്സിലാക്കാം. പക്ഷേയവരുമിതിനെയേറ്റെടുത്തു് കേന്ദ്രലെവലിലു് സംസ്ഥാനയിടപെടലില്ലാതെ ഇതൊക്കെച്ചെയ്യാ൯തന്നെയാണു് ഈക്കേന്ദ്രനിയന്ത്രണവും കേന്ദ്രരജിസ്സു്ട്രിയുമൊക്കെയേ൪പ്പെടുത്തുന്നതു്.

ഗവണു്മെ൯റ്റുകണക്കുകളു്പ്രകാരം ഇ൯ഡൃയിലു് എട്ടരലക്ഷം സഹകരണസ്ഥാപനങ്ങളുണു്ടു്. മുപ്പത്തിമൂന്നെണ്ണം സു്റ്റേറ്റു് കോ-ഓപ്പറേറ്റിവു് സൊസൈറ്റികളും പതിനേഴെണ്ണം പലസംസ്ഥാനങ്ങളിലു്പ്പട൪ന്നുകിടക്കുന്ന ദേശീയതല മളു്ട്ടി-സു്റ്റേറ്റു് കോ-ഓപ്പറേറ്റിവു് യൂണിയനുകളും ഏഴുലക്ഷമെണ്ണം കോ-ഓപ്പറേറ്റിവു് സൊസൈറ്റികളും ഒരുലക്ഷത്തിയെഴുപത്തേഴായിരമെണ്ണം ക്രെഡിറ്റു് സൊസൈറ്റികളുമാണു്. പണംകടംകൊടുക്കുന്ന കോ-ഓപ്പറേറ്റിവു് സൊസൈറ്റികളാണു് ഏറ്റവുംകൂടുതലെന്ന൪ത്ഥം! ഇ൯ഡൃയിലു് തൊണ്ണൂറ്റിയൊന്നുശതമാനംഗ്രാമങ്ങളിലും സഹകരണസ്ഥാപനങ്ങളുണു്ടു്. നാട്ടുകാരിലു്നിന്നും ഇവയുടെമുഴുവ൯നിയന്ത്രണംപിടിക്കുകയെന്നതു് കേന്ദ്രഗവണു്മെ൯റ്റിലിരുന്നുകൊണു്ടു് കേന്ദ്രബീജേപ്പീയുടെ ഏറ്റവുംവലിയയൊരുവികസനമോഹംതന്നെയാണു്. അതിനുനാനാവഴികളുമവ൪സ്വീകരിച്ചിട്ടുണു്ടു്. അതിലൊന്നാന്നീപ്പുതിയനിയമം. ഇ൯ഡൃമുഴുവ൯ വോട്ടുംപണവുമതിലൂടെകൈക്കലാകും.

പലസംസ്ഥാനങ്ങളിലായിപ്പ്രവ൪ത്തിക്കുന്ന സഹകരണസ്ഥാപനങ്ങളു് സെ൯ട്രലായി രജിസ്സു്റ്റ൪ചെയ്യാനും അവയിലേതിനെയും രോഗാതുരം-സിക്കു് എന്നുപ്രഖ്യാപിച്ചു് നിലവിലുള്ളഡയറക്ട൪ബോ൪ഡിനെപ്പിരിച്ചുവിട്ടു് അഞു്ചുവ൪ഷത്തേയു്ക്കുവരെ ഒരു ഇടക്കാലബോ൪ഡിനെനിയമിക്കാനും കേന്ദ്രഗവണു്മെ൯റ്റിനധികാരംനലു്കിക്കൊണു്ടും ഒരു സെ൯ട്രലു് രജിസ്സു്ട്രാറെ കേന്ദ്രഗവണു്മെ൯റ്റുനിയമിച്ചുകൊണു്ടുമുള്ള ഒരുസഹകരണഭേദഗതിബില്ലു് ശരദു് പവാ൪ കോണു്ഗ്രസ്സി൯റ്റെ കേന്ദ്രകൃഷിമന്ത്രിയായിരുന്നപ്പോളു്ത്തന്നെ 2010ലു് ലോകു്സ്സഭയിലവതരിപ്പിച്ചു് പാസ്സാക്കിയിട്ടുണു്ടായിരുന്നു. അതിലുള്ളതുപോലെ പലസംസ്ഥാനത്തുപ്രവ൪ത്തിക്കുന്ന മളു്ട്ടി-സു്റ്റേറ്റു് കോ-ഓപ്പറേറ്റിവു് സൊസൈറ്റികളെയെന്നല്ല അവയെയടക്കം ഇ൯ഡൃയിലെയേതുസു്റ്റേറ്റിലെയും പ്രാഥമികസഹകരണസംഘങ്ങളെവരെ ഈ സെ൯ട്രലു് രജിസ്സു്ട്രാറുടെകീഴിലും നബാ൪ഡി൯റ്റെലിങ്കിലും കൊണു്ടുവരുന്നതിനുള്ള ഭേദഗതികളാണു് ഇപ്പോളിതിലൂടെ ബീജേപ്പീകൊണു്ടുവരാ൯പോകുന്നതു്. സാമൂഹ്യമൂലധനസമാഹരണവും ആ പ്രാദേശ്ശികഗ്രാമീണസഹകരണസംഘങ്ങളിലൂടെ ഓരോഗ്രാമത്തിലും ഇന്നുംനാട്ടിലു്നിലനിലു്ക്കുന്ന ജനാധിപത്യസങ്കലു്പ്പങ്ങളും ബീജേപ്പീയുടെ സങ്കുചിതകോ൪പ്പറേറ്റു് ഹിന്ദുമതരാഷ്ട്രനിയമങ്ങളു്ക്കുവിധേയമായി ഹിന്ദുരാഷ്ട്രയിരുമ്പുമുഷ്ടിയു്ക്കും കോ൪പ്പറേറ്റുഭരണത്തിനും കീഴു്പ്പെടാ൯പോകുന്നുവെന്ന൪ത്ഥം! ഈ സെ൯ട്രലു് രജിസ്സു്ട്രാ൪മാ൪ റിലയ൯സ്സോ അദാനിയോയായിരിക്കുമെന്നും രാജ്യംമുഴുവ൯ സഹകരണമേഖലയിലു്ക്കിടക്കുന്ന ഈപ്പണസഞു്ചയംമുഴുവ൯ അവരുടെനിയന്ത്രണത്തിലായിരിക്കുമെന്നും പ്രത്യേകം എടുത്തുപറയേണു്ടതില്ലല്ലോ! അഞു്ചുവ൪ഷംകഴിഞ്ഞു് ആ സഹകരണസ്ഥാപനങ്ങളു് രോഗാവസ്ഥകഴിഞ്ഞു് പഴയഡയറക്ട൪ബോ൪ഡുപുനഃസ്ഥാപിച്ചു് വീണു്ടുംസ്വതന്ത്രമാകുമെന്നതു് ആപ്പണവുംവോട്ടുമവിടെക്കിടക്കുന്നിടത്തോളം ഇവരുടെകീഴിലു്, ഇവരായതുകൊണു്ടു്, ഒരിക്കലുംനടക്കാ൯പോകുന്നില്ലാത്തൊരുകാര്യമാണു്.

സഹകരണയിലക്ഷനതോറിറ്റി, സഹകരണയി൯ഫ൪മേഷനോഫീസ്സ൪, സഹകരണയോംബുഡു്സ്സു്മാ൯ എന്നിവസ്ഥാപിക്കുന്നതും കേന്ദ്രബീജേപ്പീയുടെയീ നി൪ദ്ദിഷ്ടപരിപാടികളിലു്പ്പെടുന്നു. ഗുജറാത്തിലെ ഇ൯ഡൃയിലെയേറ്റവുംമുന്നിലു്നിലു്ക്കുന്ന സഹകരണപ്പ്രസ്ഥാനം പരുത്തി, നിലക്കടല, മല്ലിയില, വെളുത്തുള്ളി, പാലു്, പാലുലു്പ്പന്നങ്ങളു്, പഞു്ചസാര, കരകൗശലവസു്തുക്കളു് എന്നിങ്ങനെ അവിടത്തെജനങ്ങളുടെ ഭൗതികൈശ്വര്യത്തെയും സമൃദ്ധിയെയുംബാധിക്കുന്ന സമസു്തവസു്തുക്കളുടെയും ക്രയവിക്രയശേഖരണവുമായിബന്ധപ്പെട്ടതാണു്. ഗുജറാത്തിലു് നരേന്ദ്രമോദി ഹിന്ദുക്കക്ഷിയുടെമുഖ്യമന്ത്രിയായി കുറേക്കാലംഭരിച്ചതുകൊണു്ടു് ഈനേട്ടവും വ്യാപാരവൈപുല്യവും ബീജേപ്പീയുണു്ടാക്കിയതാണെന്നു് ആരുംധരിക്കരുതു്- ഇ൯ഡൃയിലെ ഗ്രാമീണസഹകരണപ്പ്രസ്ഥാനത്തി൯റ്റെ തലതൊട്ടപ്പനായ ഗാന്ധിയുടെജ൯മനാടാണു് ഗുജറാത്തെന്നുംമറന്നുപോകരുതു്. അമുലടക്കം ഗുജറാത്തിലുള്ളപലതും സ്വാതന്ത്ര്യലബ്ധിക്കുംമുമ്പു് 1946ലുംമറ്റും തുടങ്ങിയതാണു്. സ്വാതന്ത്ര്യസമ്പാദനത്തിനുശേഷം ദശകങ്ങളു്കൊണു്ടു് ഗുജറാത്തുസംസ്ഥാനംഭരിച്ച കോണു്ഗ്രസ്സുകെട്ടിപ്പടുത്തതാണീയനുപമപ്പ്രസ്ഥാനം. ബീജേപ്പീയിന്നിതവരുടെ ഹിന്ദുരാഷ്ട്രസ്ഥാപനത്തിനാവശ്യമുള്ളപണമെടുത്തു് റിലയ൯സ്സിനുമദാനിയു്ക്കുംകൊടുക്കാനായി പിടിച്ചെടുത്തുകൈയ്യിലു്വെയു്ക്കാനായി ഒരു കേന്ദ്രനിയമനി൪മ്മാണംനടത്തുന്നുവെന്നേയുള്ളൂ. കേരളത്തിലുമവ൪ പിണറായിവിജയനെന്ന പതിതമാ൪കു്സ്സിസ്സു്റ്റി൯റ്റെസഹായത്തോടെ അതുതന്നെയാണാവ൪ത്തിക്കാ൯പോകുന്നതു്. മിലു്മപോക്കാണു്! ഗുജറാത്തു്, മദ്ധ്യപ്പ്രദേശ്ശു്, രാജസ്ഥാ൯, മഹാരാഷ്ട്ര എന്നീസംസ്ഥാനങ്ങളോടൊപ്പം കേരളത്തിലെയുമീ വ൯കിടത്തൊഴിലു്ദായകമേഖലപിടിച്ചടക്കി സ്വജനപക്ഷപാതിത്വത്തിലൂടെ സ്വന്തമാളു്ക്കാ൪ക്കുതൊഴിലു്നലു്കി സ്വന്തമാളു്ക്കാരെഡയറക്ട൪മാരായിനിയമിച്ചു് ബീജേപ്പീയെന്ന പാ൪ട്ടിനിലനി൪ത്തുകയെന്നതുംകൂടിയൊരുലക്ഷൃമാണു്.

കേരളത്തിലെ മിലു്മപോലെ താഴറ്റത്തുഗ്രാമതലപാലു്സ്സൊസൈറ്റികളും പലജില്ലകളു്ചേ൪ന്നറീജിയണലു്ത്തലത്തിലു് മിലു്ക്കു് യൂണിയനുകളും ഈ മെമ്പ൪യൂണിയനുകളുടെയെല്ലാമൊരു സംസ്ഥാനതലഫെഡറേഷനുമെന്നപോലെയൊരു ത്രീ-ടിയ൪ ലെവലിലാണു് അമുലും പ്രവ൪ത്തിക്കുന്നതു്- മിലു്മ അമുലിലു്നിന്നും പക൪ത്തിയതാണെന്നേയുള്ളൂ. ഈ അമുലിനെയാണിപ്പോളു് ബീജേപ്പീപിടിച്ചെടുത്തുതക൪ത്തുകൊണു്ടിരിക്കുന്നതു്, സഹകരണമേഖലയിലു്നിന്നുമെടുത്തു് ഭാവിയിലു് കോ൪പ്പറേറ്റുകളെയേലു്പ്പിക്കാ൯ ഒരുങ്ങിക്കൊണു്ടിരിക്കുന്നതു്. ആക്കോ൪പ്പറേറ്റുകളോടിപ്പോളു്ത്തന്നെ ഡെയറിമേഖലയിലു്ക്കൈവെച്ചു് എന്തെങ്കിലുമൊക്കെച്ചെയു്തുകൊണു്ടിരിക്കാ൯ പറഞ്ഞിട്ടുണു്ടു്.

അറുപതിനായിരംകോടിരൂപയുടെ വാ൪ഷികവിറ്റുവരവുമായി ഇ൯ഡൃയിലെയേറ്റവുംവലിയ കോ-ഓപ്പറേറ്റിവു് സൊസൈറ്റിയാണു് മുപ്പത്താറരലക്ഷംമെമ്പ൪മാരുമായി ഗുജറാത്തിലെ പതിനെട്ടുജില്ലകളിലു്പ്പട൪ന്നുകിടക്കുന്ന അമുലെന്ന ഗുജറാത്തു് കോ-ഓപ്പറേറ്റിവു് മിലു്ക്കു് മാ൪ക്കറ്റിംഗു് ഫെഡറേഷ൯. രാജ്യത്തെസ്സഹകരണസ്ഥാപനങ്ങളെയും സഹകരണബാങ്കുകളെയും നിയന്ത്രിക്കുന്ന അപ്പെകു്സ്സു് ബോഡിയായ നബാ൪ഡെന്ന നാഷണലു് ബാങ്കു് ഫോ൪ അഗ്രിക്കളു്ച്ച൪ ആ൯ഡു് റൂറലു് ഡെവലപ്പു്മെ൯റ്റു് ഈ കീഴു്സ്സംഘങ്ങളെയും സ്ഥാപനങ്ങളെയും ബാങ്കുകളെയും കമ്പ്യൂട്ടറൈസ്സുചെയു്തു് നബാ൪ഡുമായിക്കണകു്ടുചെയു്തുനിയന്ത്രിക്കുന്നതിനു് ഡേറ്റാബേയു്സ്സുനി൪മ്മാണം, ട്രെയിനിംഗു്, നികുതിയിളവുകളു്, നിലവിലുള്ളനിയമങ്ങളുടെപരിഷു്ക്കരണം എന്നിവയു്ക്കെല്ലാമായി ആറായിരത്തിയഞ്ഞൂറുകോടിരൂപയാണു് മാറ്റിവെച്ചിട്ടുള്ളതെന്നാണു് 2022 മേയു് 28ലെ കണക്കുപ്രകാരം ബീജേപ്പീയുടെ കേന്ദ്രയാഭ്യന്തര-സഹകരണമന്ത്രി അമിതു് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറയുന്നതു്.

രാജ്യത്തെക്ക൪ഷകരെയടിമപ്പെടുത്തിക്കൊണു്ടും ആമേഖലമുഴുവ൯ റിലയ൯സ്സുകോ൪പ്പറേഷനെഴുതിവിറ്റുപണംവാങ്ങിച്ചുകൊണു്ടും പാ൪ലമെ൯റ്റിലും കേന്ദ്രമന്ത്രിസഭയിലും വ൯ബഹളമുണു്ടാക്കിക്കൊണു്ടു് ഇവ൪കൊണു്ടുവന്നുപാസ്സാക്കിയതും ഡലു്ഹിയിലു്നടന്നയൊരുവ൪ഷത്തെ കടുത്തക൪ഷകസമരത്തോടെ റദ്ദുചെയ്യാ൯പ്രേരിതവുമായ ആ മൂന്നുകാ൪ഷികബന്ധനനിയമങ്ങളു്നോക്കുമ്പോളു് എന്തൊക്കെയപകടങ്ങളാണു് നബാ൪ഡി൯റ്റെയീമാറ്റിവെച്ചിട്ടുള്ളപണംകണു്ടുകൊണു്ടു് ഈപ്പറഞ്ഞയീസ്സഹകരണമേഖലയിലെ നിലവിലുള്ളനിയമങ്ങളുടെ പരിഷു്ക്കരണമെന്നയജണു്ടയിലൂടെ ഈ തിയോക്കോ൪പറേറ്റുപാ൪ട്ടി വരുത്തിവെയു്ക്കാ൯പോകുന്നതെന്നു് ഊഹിക്കാവുന്നതേയുള്ളൂ. ആ മൂന്നുക൪ഷകബന്ധനനിയമങ്ങളു്ക്കുപിന്തുണയുമായി സുപ്രീംകോടതിയെവരെക്കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് റിലയ൯സ്സിനുവേണു്ടിവളച്ചെടുത്തുകൈയ്യിലു്വെച്ചു. ക൪ഷക൪ വകവെയു്ക്കുന്നില്ലെന്നുകണു്ടു് വ്യക്തിത്വംനഷ്ടപ്പെട്ടുപോയസുപ്രീംകോടതി ഒടുവിലു് സ്വയംപി൯വാങ്ങുകയായിരുന്നു. സാമൂഹ്യമൂലധനസമാഹരണത്തി൯റ്റെയും ഗ്രാമീണജനാധിപത്യപ്പ്രയോഗത്തി൯റ്റെയും പ്രത്യക്ഷമാനിഫെസ്സു്റ്റേഷനാണുരാജ്യത്തെ സഹകരണമേഖല. രാജ്യത്തെസ്സകലരാഷ്ട്രീയക്കാരുമടങ്ങുന്ന സഹകരണമേഖലയിലു്ക്കൈവെയു്ക്കുന്ന ഇതിലുമങ്ങനെയേസംഭവിക്കൂ!

Written on 19 December 2022 and first published on: 01 June 2023