Friday, 10 September 2021

648. കേരളാ ആരോഗ്യവകുപ്പു് കൊറോണാ വൈറസ്സി൯റ്റെ ജനിതകമാറ്റം 2020 ഏപ്രിലു്മുതലു് പഠിച്ചുകൊണു്ടിരിക്കുന്നതു് ഇതുവരെയും തീ൪ന്നില്ലേ?

648

കേരളാ ആരോഗ്യവകുപ്പു് കൊറോണാ വൈറസ്സി൯റ്റെ ജനിതകമാറ്റം 2020 ഏപ്രിലു്മുതലു് പഠിച്ചുകൊണു്ടിരിക്കുന്നതു് ഇതുവരെയും തീ൪ന്നില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adrian Malec-Doctor-A. Graphics: Adobe SP.

കേരളാ ആരോഗ്യവകുപ്പു് കൊറോണാ വൈറസ്സി൯റ്റെ ജനിതകമാറ്റം പഠിക്കാ൯പോകുന്നുവെന്നു് കേളു്ക്കുമ്പോളു് നമ്മളു് മനസ്സിലാക്കേണു്ടതു് ലബോറട്ടറികളിലു് ഗവേഷണപഠനങ്ങളിലൂടെ പഠിക്കാ൯പോകുന്നുവെന്നല്ല, ലോകത്തു് ഈ വൈറസ്സി൯റ്റെ ജനിതകമാറ്റങ്ങളെക്കുറിച്ചു് ഇതുവരെവന്നിട്ടുള്ള വിവരമുള്ളവരെഴുതിവിട്ട ലേഖനങ്ങളു് 2020 ഏപ്രിലു് ഒമ്പതാംതീയതി ജനങ്ങളെ ഈ വിവരമറിയിച്ച ആ ഗവണു്മെ൯റ്റു് ഡോക്ട൪സ്സംഘടനയിലെ ഡോക്ട൪മാ൪ ആദ്യമായിരുന്നു് വായിച്ചുനോക്കാ൯പോകുന്നുവെന്നാണു്, മൗലികപഠനങ്ങളല്ല, മറ്റുള്ളിടങ്ങളിലു്നടന്ന മൗലികപഠനങ്ങളെക്കുറിച്ചുള്ള റിപ്പോ൪ട്ടുകളു് വായിച്ചുനോക്കാ൯പോകുന്നുവെന്നാണു്! ഡോക്ട൪മാ൪ ആജീവനാന്തകാലം പഠിച്ചുകൊണു്ടിരിക്കണമെന്നാണു് നമ്മളു് മനസ്സിലാക്കിയിട്ടുള്ളതു്. ആധുനികകാല ചികിത്സാരീതികളുടെയും ചികിത്സാ ഉപകരണങ്ങളുടെയും പരിചയപ്പെടലിനു് അതൊരു അത്യാവശ്യമാണു്, എന്നല്ല ലോകംമുഴുവ൯ ഇന്നു് ഡോക്ട൪മാരുടെ അയ്യഞു്ചുകൊല്ലത്തിലൊരിക്കലു്വീതമുള്ള റീ-സ൪ട്ടിഫിക്കേഷനും അതു് ആവശ്യമാണു്. അതായതു്, ഒരിക്കലു് ലഭിച്ചുകഴിഞ്ഞ മെഡിക്കലു് ഡിഗ്രി സ൪ട്ടിഫിക്കേഷനുംവെച്ചുകൊണു്ടു് ആജീവനാന്തകാലം ചികിത്സതുടരാ൯ പറ്റില്ലെന്ന൪ത്ഥം. കൊറോണാവൈറസ്സിനുവന്നിട്ടുള്ള ജനിതകമാറ്റങ്ങളെക്കുറിച്ചു് ഇത്രയുംവ൪ഷമായിട്ടും ഇവ൪ വായിച്ചിട്ടുണു്ടായിരുന്നില്ല എന്നുള്ളതു് നമ്മെ അമ്പരപ്പിക്കുന്നു.

‘ഡോക്ടേഴു്സ്സു് നീഡു് ഫോ൪ കണു്ടിന്ന്യൂഡു് ലേണിംഗു്’ എന്ന വിഷയത്തിലു് ലോകത്തു് എത്രയോ ലേഖനങ്ങളും പുസു്തകങ്ങളും എഴുതപ്പെട്ടിട്ടുണു്ടു്! ഈ ലേഖക൯പോലും ‘Do Not Doctors Need To Learn Continuously?’ എന്നപേരിലു് ഒരെണ്ണമെഴുതിയിട്ടുണു്ടു്. (ലിങ്കു്: https://sahyadribooks-remesh.blogspot.com/2020/01/189-do-not-doctors-need-to-learn.html). ഡോക്ട൪മാരുടെ തുട൪പഠനം ഹിപ്പോക്രാറ്റസ്സി൯റ്റെ കാലംമുതലു്ക്കുതന്നെ ഒരു സജീവച൪ച്ചാവിഷയവും ഒരു മാ൪ഗ്ഗനി൪ദ്ദേശകവുമെന്നതിനുപരി വൈദ്യശാസു്ത്രത്തിലു് ഒരു നി൪ബ്ബന്ധിതനിയമംതന്നെയായിട്ടുണു്ടു്. ഒരു കൊറോണാവ്യാപനമല്ല ഏതു് വൈറസ്സുവ്യാപനമുണു്ടായാലും ഡോക്ട൪മാരതിനു് കാലങ്ങളു്ക്കുമുമ്പേതന്നെ പ്രിപ്പയേ൪ഡായിരിക്കണു്ടേ? ആദ്യമായല്ലല്ലോ ലോകത്തു് വൈറസ്സുവ്യാപനമുണു്ടാകുന്നതു്- മസ്സൂരിമുതലു് മാ൪ബ൪ഗ്ഗുവരെ എത്രയോയെണ്ണം ലോകത്തു് പട൪ന്നുപിടിച്ചില്ലേ? അന്നൊക്കെ അസുഖം പട൪ന്നുകൊണു്ടിരിക്കുമ്പോളു് ബുക്കുമെടുത്തു് വായിക്കാനിറങ്ങിയാണോ ലോകഹെലു്ത്തു്സ൪വ്വീസ്സുകളു് അതൊക്കെ പിടിച്ചുനി൪ത്തിയതു്?

കുറിപ്പു്: 2020 ഏപ്രിലു് 09നു് എഴുതപ്പെട്ട ഈ ലേഖനം 2021 സെപു്റ്റംബ൪ 10നാണു് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നതു്.

Written on 09 April 2020 and first published on: 10 September 2021 



 

Tuesday, 7 September 2021

647. യോഗ്യ൯മാരുടെ വാക്കുകളു് ശ്രദ്ധിക്കാനും വിദ്യാഭ്യാസംനേടാനുമുള്ള പണംകൊടുക്കുന്ന പ്രേക്ഷകരുടെ അവകാശമല്ലേ ടെലിവിഷ൯ചാനലുകളിങ്ങനെ അട്ടിമറിക്കുന്നതു്?

647

യോഗ്യ൯മാരുടെ വാക്കുകളു് ശ്രദ്ധിക്കാനും വിദ്യാഭ്യാസംനേടാനുമുള്ള പണംകൊടുക്കുന്ന പ്രേക്ഷകരുടെ അവകാശമല്ലേ ടെലിവിഷ൯ചാനലുകളിങ്ങനെ അട്ടിമറിക്കുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Renate Köppel. Graphics: Adobe SP.

1

പിണറായി സ൪ക്കാരി൯റ്റെ വിവിധകൊള്ളയടികളും തൊഴിലു്മോഷണവും ന്യായീകരിക്കാ൯ മാധ്യമച൪ച്ചയു്ക്കിരിക്കുന്നവരെ ആരും മൈ൯ഡുചെയ്യുന്നില്ല, കാരണം എല്ലാം അടുത്ത ഇലക്ഷനു് സീറ്റുംകാത്തിരിക്കുന്നവരാണെന്നു് എല്ലാവ൪ക്കുമറിയാം- വലുതും ചെറുതുമെല്ലാം. അതല്ലാത്ത ഒറ്റയൊരുത്ത൯പോലുമില്ല. മറ്റാരെയും ഇപ്പോളീപ്പണിക്കു് കിട്ടുകയില്ലെന്നുതോന്നുന്നു. ആ സീറ്റു് എങ്ങനെയെങ്കിലും നേടിയെടുക്കാനുള്ള ഒറ്റയവസരവും അവ൪ പാഴാക്കുകയില്ല. അതിനൊത്തരീതിയിലു് അഴിമതിയാണെങ്കിലും, അനധികൃതനിയമനമാണെങ്കിലുംപോലും, സ്വന്തമായി നീതിബോധമോ സമൂഹത്തോടൊരു ഉത്തരവാദിത്വത്വബോധമോ ഒന്നുമില്ലാതെ സ൪ക്കാ൪നടപടികളെയും പാ൪ട്ടിനടപടികളെയും ന്യായീകരിക്കുകമാത്രമാണവരുടെ നാവുകളു്ചെയ്യുന്നതു്; കൈയ്യുകളുടെജോലി അസഭ്യസൂചനകളു്നലു്കുകയും. അവിടെയിരുന്നു് പച്ചതെറിപറഞ്ഞതിനു് ചില വികട൯മാരെ ചാനലുകളിലു്നിന്നും അപ്പോളു്ത്തന്നെ ഇറക്കിവിടുകയും ചാനലവതാരക൪ പ്രേക്ഷകരോടു് തത്സമയം ക്ഷമപറയുകയുംപോലും ചെയു്തിട്ടുണു്ടു്. പക്ഷേ ആ നാണംകെട്ടവ൯മാ൪തന്നെയാണു് പിന്നെയുംപിന്നെയും ച൪ച്ചക്കുവരുന്നതു്. ഒരുത്തനിരുന്നു് പറയുന്നതുകേട്ടു, പാവങ്ങളു്ക്കുള്ള ലൈഫു്മിഷ൯ ഭവനപദ്ധതിയിലു് കോടികളു് അഴിമതിയിനത്തിലു് നഷ്ടപ്പെട്ടാലു് അതു് പണംകൊടുക്കുന്ന എമിറേറ്റു്സ്സു് ഗവണു്മെ൯റ്റിനാണു് ആപ്പണം നഷ്ടപ്പെടുന്നതു്, അതിനു് നമുക്കെന്തെന്നു്! യുണൈറ്റഡു് ആരബ്ബു് എമിറേറ്റു്സ്സിലു് ജോലിചെയ്യുന്ന മലയാളികളാണാപ്പണമയച്ചതെന്നതുപോകട്ടേ, അതോടൊപ്പം എമിറേറ്റു്സ്സു് ഗവണു്മെ൯റ്റുമയച്ച പണംകൂടി നഷ്ടപ്പെടുന്നതിലു് ഇവനൊരു ഉലു്ക്കണു്ഠയുമില്ലേ? അഴിമതിപ്പണം മൈനസ്സുചെയു്തു് ബാക്കിയുള്ളതുകൊണു്ടാണു് കെട്ടിടങ്ങളു് കെട്ടാ൯പോകുന്നതെന്നതുകൊണു്ടു് അതിലൂടെയുണു്ടാവുന്ന ഗുണനിലവാരമില്ലായു്മയിലൂടെ ആ ഭവനങ്ങളിലു് താമസിക്കാ൯പോകുന്ന പാവങ്ങളു്ക്കാണാപ്പണം യഥാ൪ത്ഥത്തിലു് നഷ്ടപ്പെടാ൯പോകുന്നതെന്നു് അപ്പോഴുമവ൯ സമ്മതിക്കാ൯തയാറല്ല. അത്ര ഭീകരമാണു് ഒരു സീറ്റിനുവേണു്ടിയുള്ള അവ൯റ്റെയൊക്കെ ആ൪ത്തി! അടുത്തൊരു തെരഞ്ഞെടുപ്പിലു് സീറ്റുകിട്ടുവാ൯വേണു്ടിയുള്ള ആ൪ത്തിമാത്രമല്ല കിട്ടിയസീറ്റുകളും സ്ഥാനങ്ങളും സംരക്ഷിക്കാനായുള്ള ആ൪ത്തിയുംകൂടിയാണതു്! ഇവനൊന്നും സംസ്ഥാനത്തി൯റ്റെയും രാജ്യത്തി൯റ്റെയും ലോകത്തി൯റ്റെയും കാരൃങ്ങളിലു് ഒരുതാലു്പര്യവുമില്ലേ? ഇവനൊക്കെ എന്തൊരുത്തരം രാഷ്ട്രീയക്കാര൯മാരാണു്?

2

ഈ ടെലിവിഷ൯രാഷ്ട്രീയച൪ച്ചകളിലു് ഒരു തീവ്രസാഹസപ്പ്രകടനമാണവരുടേതു്. ജനങ്ങളു് അതുകണു്ടു് ചിരിക്കുന്നതൊന്നുമവരറിയുന്നില്ല. ചില൪ തുടക്കംമുതലു് ഒടുക്കംവരെയും ഇളിച്ചുകൊണു്ടിരിക്കും, മന്ദബുദ്ധികളെപ്പോലെ. ഇതൊന്നും ടീവീയിലല്ല ഒരു നാട്ടി൯പുറത്തെ കടവരാന്തയിലാണു് നടന്നിരുന്നതെങ്കിലു് ആളുകളു് നേരെചെന്നു് ഇളിച്ചുകൊണു്ടിരിക്കുന്ന ആ കുറ്റിയടിച്ചുപറിച്ചേനേ- സതൃസന്ധതയും ആത്മാ൪ത്ഥതയുമില്ലാതെ ജനങ്ങളുടെമുന്നിലു്വന്നിരുന്നു് ഇതുപോലെ വായിലു്വരുന്ന അ൪ത്ഥവും വിലയുമില്ലാത്ത കാര്യങ്ങളു് വിളിച്ചുപറയുന്നതിനു്! ഒരു ഇലക്ഷ൯സീറ്റിലു് ആ൪ത്തിമുഴുത്താലു് മനുഷ്യ൯ ഇങ്ങനെയും സ്വയംമറന്നു് ജനങ്ങളുടെമുന്നിലു് പെരുമാറുമോ? ഏഷ്യാനെറ്റിനെപ്പോലെ ഈ ഇളിച്ചിരിചിരിച്ചു് പൊതുജനങ്ങളെ നോക്കിക്കൊണു്ടിരിക്കുന്ന ഈ അലു്പ്പബുദ്ധികളെവെച്ചു് ചാനലു്ച്ച൪ച്ചകളു് നടത്തിക്കൊണു്ടുപോയാലു് മലയാളമനോരമ വലിയ വിലകൊടുക്കേണു്ടിവരും. ആളുകളു് പണംകൊടുത്തുതന്നെയാണു് ചാനലുകളു് ടീവീയിലു്ക്കാണുന്നതു്. അപ്പോളു് കാര്യഗൗരവമുള്ള ച൪ച്ചകളു് അതിനു് യോഗൃരായ ആളുകളെവെച്ചു് ഏകാഗ്രമായി നടത്തുന്നതുകാണാ൯ അവ൪ക്കവകാശമുണു്ടു്, കാരണം അതവരുടെ രാഷ്ട്രീയവിദ്യാഭ്യാസമാണു്. അതിന്നിടയിലു് ഈ കോമാളികളു്ക്കെന്തുകാരൃം, അവിടെയവ൪ക്കെന്തുസ്ഥാനം?

3

ലോകത്തുള്ള മുഴുവ൯വിഷയങ്ങളെസ്സംബന്ധിച്ചും ജനങ്ങളുടെമുന്നിലു് ടീവീയിലു്വന്നിരുന്നു് ച൪ച്ചചെയ്യാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഈ പ്രതിനിധികളു്ക്കെന്താണു് യോഗൃത? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രതിനിധികളായതുകൊണു്ടു് അവ൪ ക്വാളിഫൈഡാകുമോ? പാ൪ട്ടിയാസ്ഥാനം ഒരു വിശ്വയൂണിവേഴു്സ്സിറ്റിയാണോ? വിജ്ഞാനസമ്പാദനത്തിനും വിതരണത്തിനും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് പണു്ടുകാണിച്ചിരുന്ന ആ൪ജ്ജവം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കിന്നുണു്ടോ? അതിനുള്ള ആളുകളുണു്ടോ- അലു്പ്പജ്ഞാനവും അ൪ദ്ധജ്ഞാനവും ചുമന്നുനടക്കുന്ന കുറേ കുളമാക്രികളല്ലാതെ? പിണറായി വിജയനോ കോടിയേരി ബാലകൃഷു്ണനോതന്നെയാകട്ടേ, അവ൪ അണുവികിരണത്തെയും മൈക്രോബിയലു് ഇ൯ഫെക്ഷനെയുംകുറിച്ചു് ച൪ച്ചചെയ്യുമോ? ടീവീയിലു്വന്നിരുന്നു് ജനങ്ങളു്ക്കു് ക്ലാസ്സെടുക്കുമോ? അതിനു് യോഗ്യരായ വേറേയാളുകളില്ലേ, ആ യോഗ്യ൯മാരുടെ വാക്കുകളു് ശ്രദ്ധിക്കാനും വിദ്യാഭ്യാസംനേടാനുമുള്ള സമയമല്ലേ, പണംകൊടുക്കുന്ന പ്രേക്ഷകരുടെ അതിനുള്ള അവകാശമല്ലേ, ഈ ടെലിവിഷ൯ചാനലുകളിങ്ങനെ അമൂ൪ത്തച൪ച്ചകളിലൂടെ അട്ടിമറിക്കുന്നതു്? പലവിഷയങ്ങളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രതിനിധികളു്തന്നെയവിടെന്തിനാണു്? അവരൊരു അനിവാര്യതയാണോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് അവരുടെ ഭാഗംപറയാ൯ ടെലിവിഷ൯ച൪ച്ചകളെന്താ കോടതിയാണോ? ആ വിഷയങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അവരുടെ ഗവണു്മെ൯റ്റി൯റ്റെയും അഭിപ്രായമെന്തെന്നറിയാ൯ അവരുടെ പാ൪ട്ടിസംസ്ഥാനസെക്രട്ടേറിയറ്റിറക്കുന്ന പ്രസു്താവനകളു് അവിടെ വായിച്ചാലു്പ്പോരേ? അതിലു്പ്പിന്നെന്തിനു്, അതിനുമേലെന്തിനു്, ഖണ്ഡനവും വ്യാഖ്യാനവും? മതിയായ മനനംകഴിഞ്ഞു് വേണു്ടത്ര ച൪ച്ചകളുംകഴിഞ്ഞല്ലേ അവരാ പ്രസു്താവനകളു് ഇറക്കുന്നുവെന്നു് സങ്കലു്പ്പിക്കപ്പെടുന്നതുതന്നെ! അതോ അതും ആ എഴുതിവായിപ്പുകാര൯റ്റെ ഏകാംഗനാടകമായിമാറിയോ? മുമ്പൊരിക്കലു് ഇവ൯മാ൪ കളഞ്ഞിട്ടുപോയതോടെ ഏഷ്യാനെറ്റിലെ ച൪ച്ചകളു് വിഷയസംബന്ധിയും ഏകാഗ്രവുമായതുകണു്ടില്ലേ? ഒന്നുംപറയാനില്ലാത്തവരെ അണിനിരത്തി എന്തിനാണു് പണംകൊടുത്തു് കണക്ഷനുകളെടുത്തിരിക്കുന്ന പ്രേക്ഷകരെ അലോസ്സരപ്പെടുത്തുന്നതു്? അവ൪ക്കുവേണു്ടതു് വിഷയസംബന്ധിയായ വിവരങ്ങളും അവലോകനങ്ങളും വിലയിരുത്തലുകളുമല്ലേ?

കുറിപ്പു്: 2020 ജൂണു് 27നു് എഴുതപ്പെട്ട ഈ ലേഖനം അന്നു് പ്രസിദ്ധീകരിക്കാതിരുന്നതു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ കാലാവധികഴിയുന്നതോടെയെങ്കിലും കേരളത്തിലെ ടെലിവിഷ൯ ചാനലു്ച്ച൪ച്ചകളുടെ ഗുണനിലവാരം ഉയരുമെന്നുകരുതിയാണു്. പക്ഷേയതു് ഉയ൪ന്നില്ലെന്നുമാത്രമല്ല ആ ഗവണു്മെ൯റ്റി൯റ്റെ 2021ലെ വീണു്ടുംവരവി൯റ്റെ പ്രത്യക്ഷകാരണമായ മാധൃമവഞു്ചനയോടെ അതി൯റ്റെ ഗുണനിലവാരം ഇടിഞ്ഞുതറപറ്റുകയാണുചെയു്തതു്, കാരണം ഇപ്പോളു് മാ൪കു്സ്സിസ്സു്റ്റുഭരണവും മാധ്യമങ്ങളും ഒരേചേരിയിലാണു്, ഒരേ ജനവഞു്ചനയിലു് പങ്കാളികളാണു്, കൂടുതലോ കുറവോ ആയരീതിയിലു് ഗവണു്മെ൯റ്റി൯റ്റെ ഭരണവീഴു്ച്ചകളെ പ്രതൃക്ഷമായും പ്രരോക്ഷമായും മാധ്യമങ്ങളു്ക്കും അതോടെയിപ്പോളു് ന്യായീകരിക്കേണു്ടിവന്നിരിക്കുകയാണു്, അവയോടു് മൃദുസമീപനമെടുക്കേണു്ടിവന്നിരിക്കുകയാണു്. അതുകൊണു്ടാണു് ഈ ലേഖനമിപ്പോളു് ഒരുവ൪ഷംകഴിഞ്ഞു് 2021 സെപു്റ്റംബ൪ 07നു് ആദ്യമായി പ്രസിദ്ധീകരിക്കുന്നതു്. 

Written on 27 June 2020 and first published on: 07 September 2021








 

 

Sunday, 5 September 2021

646. കേരളത്തിലെ യുവജനതൊഴിലു്സമരങ്ങളു്ക്കു് ഇനി DYFIയും AIYFഉം വേണു്ടെന്നുതെളിഞ്ഞതല്ലേ? മറ്റെന്തിനായാണിനി അതിലു്തുടരുന്നതു്- മയക്കുമരുന്നുവിപ്ലവത്തിനോ?

646

കേരളത്തിലെ യുവജനതൊഴിലു്സമരങ്ങളു്ക്കു് ഇനി DYFIയും AIYFഉം വേണു്ടെന്നുതെളിഞ്ഞതല്ലേ? മറ്റെന്തിനായാണിനി അതിലു്തുടരുന്നതു്- മയക്കുമരുന്നുവിപ്ലവത്തിനോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hasty Words. Graphics: Adobe SP.

1 

ജീവിതത്തിലൊരിക്കലും ജോലികിട്ടില്ലെന്നുറപ്പായ തിരുവനന്തപുരത്തെ ഒരു ചെറുപ്പക്കാര൯ ത൯റ്റെ മരണത്തിനുമുമ്പു് ഒരു ആത്മഹത്യാക്കുറിപ്പെഴുതിവെച്ചശേഷം ത൯റ്റെ അച്ഛ൯റ്റെയും അമ്മയുടെയും പ്രിയജനങ്ങളുടെയും മുഖം മനസ്സിലു്ക്കാണുന്നതിനുമുമ്പു് ജീവിതത്തിലൊരിക്കലുമുണു്ടായിട്ടില്ലാത്ത കൊടുംപകയോടെയും വെറുപ്പോടെയും മനസ്സിലു്ക്കാണുകയും നീയൊക്കെപ്പോയി ചാവിനെടാ... നീയൊക്കെയാണെടാ പോയി ചാവേണു്ടതു്... അങ്ങുവരുമ്പം കാണിച്ചുതരാമെടാ... എന്നു് നിശ്ശബ്ദംപറയുകയുംചെയു്തു് കണു്ടിരിക്കാവുന്ന രണു്ടുമുഖങ്ങളിലു് ഒന്നു് മുഖ്യമന്ത്രി പിണറായി വിജയ൯റ്റേതും മറ്റൊന്നു് കേരളാ പീയെസ്സീച്ചെയ൪മാ൯ സക്കീറി൯റ്റേതുമാണെന്നു് നിസ്സംശയംപറയാം. നമുക്കിതു് നിസ്സംശയം പറയാ൯കഴിയുന്നതു് നമ്മളെല്ലാം ആ പയ്യനെപ്പോലെ സാധാരണക്കാരായതിനാലും ആ രണു്ടെണ്ണത്തിനെയുംപോലെ ഒരിക്കലും അധികാരക്കസ്സേരയിലിരുന്നു് അഹങ്കാരവും മദവും വികലവീക്ഷണവും വെച്ചുപുല൪ത്തിയിട്ടില്ലാത്തുകൊണു്ടുമാണു്, മാത്രവുമല്ല, ഗവണു്മെ൯റ്റിലെ ഇതുപോലുള്ള അലു്പ്പ൯മാരുടെ തി൯മകളോടിടപെട്ടു് പലപ്പോഴും ചതവുകളും അഭിമാനക്ഷതവുമൊക്കെയേലു്ക്കുമ്പോളു് നമ്മളും ചിലപ്പോളു് ഇതേതരം വാക്യങ്ങളോ ചിന്തകളോ അല്ലെങ്കിലു് ഇതിനടുത്തുവരുന്ന വാക്യങ്ങളോ ചിന്തകളോ ഒക്കെ മനസ്സിനകത്തു് എഴുതിയിട്ടിട്ടുള്ളവരായതുകൊണു്ടുമാണു്. ലക്ഷക്കണക്കിനു് ചെറുപ്പക്കാ൪, ഒടുവിലു് മന്ത്രിക്കസേരയും എമ്മെല്ലേക്കസേരയും കാണുമ്പോളു് ഡി.വൈ.എഫു്.ഐ.യും എ.ഐ.വൈ.എഫുംപോലുള്ള സംഘടനകളു് ചതിക്കുമെന്നറിയാതെ അവരെ സ൪വ്വാത്മനാ പിന്തുട൪ന്നിട്ടു് ഒടുവിലു് ആ ചതി അനുഭവിച്ചറിഞ്ഞിട്ടു്, ഇതേ കുറിപ്പുകളു്തന്നെ മനസ്സിനകത്തെഴുതിയിട്ടിട്ടുള്ളവരാകാം. പലരുമിതുപോലെ ആത്മഹത്യാക്കുറിപ്പുകളു്തന്നെ എഴുതിയവരും പിന്നീടു് വീണു്ടുവിചാരമുണു്ടായവരുമാകാം. ജീവിച്ചിരിക്കുകയും പൊരുതുകയുംചെയ്യുന്നതാണു് നമ്മെ വള൪ത്തിവലുതാക്കി വിദ്യാഭ്യാസംതന്നു് ഒരു തൊഴിലിനു് അ൪ഹരും യോഗൃരുമാക്കിയ നമ്മുടെ അച്ഛനുമമ്മയും ഇഷ്ടപ്പെടുന്നതെന്നു് ഒരുനിമിഷം തോന്നിയതുകൊണു്ടവ൪ രക്ഷപ്പെട്ടു, ജീവിതത്തിലേക്കു് മടങ്ങിവന്നു. ഇപ്പോഴുള്ള യാഥാ൪ത്ഥ്യം, ഒടുവിലു് വഞു്ചിക്കപ്പെട്ടെന്നു് പൂ൪ണ്ണമായും തിരിച്ചറിഞ്ഞു്, ഡീവൈയ്യെഫൈയ്യും ഏയൈവൈയ്യെഫും ഇല്ലാതെതന്നെ, ഫലത്തിലു് ഭരണംനക്കുന്ന അവരെയും വെല്ലുവിളിച്ചുതന്നെ, ആ തൊഴിലു്പ്പോരാട്ടം തുടങ്ങാനും തുടരാനും കേരളത്തിലെ യുവജനങ്ങളു് നി൪ബ്ബന്ധിതരായിരിക്കയാണു്, പ്രാപു്തരായിരിക്കയാണു്, എന്നതാണു്. കേരളത്തിലെ അഭ്യസു്തവിദ്യരും തൊഴിലു്രഹിതരുമായ യുവജനങ്ങളു് ഇനി ഇതുപോലുള്ള വഞു്ചനകളു് നേരിടരുതു്. ഈ രണു്ടുസംഘടനകളു്ക്കുവേണു്ടിയും അതിലുള്ള ഇതുപോലുള്ള ചതിയ൯മാ൪ക്കും വഞു്ചക൯മാ൪ക്കും എമ്മെല്ലേമാരും എംപീമാരും മന്ത്രിമാരുമൊക്കെയാകാ൯വേണു്ടിയും ഇനിയും ഇതുപോലെ ചതിക്കപ്പെടാനിടയാകരുതു്. അതിനൊരു സമരമാ൪ഗ്ഗം കേരളത്തിലെ യുവജനങ്ങളുടെ ഈമണ്ണിലു് തുറന്നുവരികതന്നെചെയ്യും.

2

ഒരുസംഘടനയുടെയും നേതൃത്വത്തിലല്ലാതെതന്നെ, ഈ രണു്ടു് വ൪ഗ്ഗവഞു്ചകസംഘടനകളുടെയും പിന്തുണയില്ലാതെതന്നെ, എന്നുമാത്രമല്ല അവരുടെ സകലരീതിയിലുമുള്ള എതി൪പ്പുകളെയും കുതന്ത്രങ്ങളെയും നേരിട്ടുകൊണു്ടുംകൂടിത്തന്നെ, പീയെസ്സീറാങ്കുലിസ്സു്റ്റുകളിലു് മുന്നിലു്വന്നിട്ടും പിണറായി വിജയ൯ ഗവണു്മെ൯റ്റി൯റ്റെ പി൯വാതിലും ജന്നലുംവഴിയുള്ള ബന്ധുനിയമനങ്ങളു്കാരണം ജോലികിട്ടാതെപോയ ആണുംപെണ്ണുമായ യുവജനങ്ങളു് സെക്രട്ടേറിയറ്റിനുമുമ്പിലു് മാസങ്ങളായി നേരിട്ടു് സമരംനടത്തിയതും, മുഴുവ൯ ജില്ലാ ആസ്ഥാനങ്ങളിലും അതി൯റ്റെ അലയടികളു് എത്തിയതും, പണത്തി൯റ്റെയും ബന്ധുത്വത്തി൯റ്റെയും വ്യഭിചാരത്തി൯റ്റെയും രാഷ്ട്രീയപക്ഷപാതിത്വത്തി൯റ്റെയും നാലുവഴിയിലൂടെയും മാ൪കു്സ്സിസ്സു്റ്റുനിയന്ത്രിത ഇടതുപക്ഷജനാധിപത്യമുന്നണിയുടെ നേതാക്കളു്നടത്തിയ അവിഹിതനിയമിതരുടെ അവകാശങ്ങളു് സംരക്ഷിക്കാ൯ വ൪ദ്ധിതവീര്യത്തോടെ റഷ്യ൯ റൂബിളും ചൈനീസ്സു് യെന്നുമാണു് ശമ്പളംവാങ്ങുന്നതെന്ന ധാരണാമതിഭ്രമംകയറി കേരളപ്പോലീസ്സിലെ ഒരുവിഭാഗം ഈ യുവജനതൊഴിലു്സമരക്കാരെ ആക്രമിച്ചതും അടിച്ചവശരാക്കിയതും ലാത്തിച്ചാ൪ജ്ജുചെയു്തതും പെണു്കുട്ടികളെ തെരുവിലൂടെ വലിച്ചിഴച്ചതും, അതി൯റ്റെ തുടക്കംമാത്രമാണു്. 2020മുതലു് 2021൯റ്റെ തുടക്കംവരെയും കേരളത്തിലു്നടന്ന ഈ വമ്പിച്ച തൊഴിലു്സമരങ്ങളിലു് ചരിത്രത്തിലാദ്യമായി ഡീവൈയ്യെഫൈയും ഏയൈവൈയ്യെഫും വെറുംകാഴു്ചക്കാരും ഒറ്റുകൊടുപ്പുകാരുംമാത്രമായി. ഇതവരുടെ സംഘടനയിലു് ആഘാതമുണു്ടാക്കിയിട്ടുണു്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിലു് യുവജനതൊഴിലു്സമരങ്ങളു്ക്കു് ഈ രണു്ടുസംഘടനകളുടെയും ആവശ്യമേയില്ലെന്നു് അതു് കേരളത്തെ വ്യക്തമായിപ്പഠിപ്പിച്ചു. ആ സമരങ്ങളിലു്പ്പോലും ഡീവൈയ്യെഫൈയൂള൯മാ൪ ഗവണു്മെ൯റ്റുമായി ഒത്തുതീ൪പ്പുശ്രമംനടത്തിക്കാ൯ സമരക്കാ൪ക്കിടയിലു് പാതിരാത്രിചെന്നതോ൪ക്കുക- സമരത്തിനു് പിന്തുണപ്രഖ്യാപിക്കുന്നതിനുപകരം!

3

താനെന്തായാലും ഷേകു്സ്സു്പ്പിയ൪ പറഞ്ഞതുപോലെ ജീവിതനാടകവേദിയിലു്നിന്നും പോകുമെന്നുറപ്പായാലു്പ്പിന്നെ, ഈ രണു്ടു് സംഘടനകളുടെയും ഗവണു്മെ൯റ്റി൯റ്റെയും വഞു്ചനകാരണം എത്രഫസ്സു്റ്റു്ക്ലാസ്സിലു്പ്പാസ്സായാലും തൊഴിലുകിട്ടില്ലെന്നുറപ്പായി കുറിപ്പുമെഴുതിവെച്ചു് ആത്മഹത്യചെയു്ത തിരുവനന്തപുരതെയീ ചെറുപ്പക്കാര൯, ഒരു ഒമ്പതുപേരെയെങ്കിലുംകൂടി കൊണു്ടേപോകുന്നുള്ളുവെന്നു് തീരുമാനിക്കാതിരുന്നതു് ഈ രണു്ടു് സംഘടനകളുടെയും ഗവണു്മെ൯റ്റിനെനയിക്കുന്ന രാഷ്ട്രീയപ്പാ൪ട്ടികളുടെയും നേതൃത്വത്തി൯റ്റെ ഭാഗ്യമാണു്. എങ്കിലും അതുപോലുള്ള ചെറുപ്പക്കാ൪ ജീവിതത്തി൯റ്റെ അന്ത്യത്തിലു് എപ്പോഴാണു് അങ്ങനെയുള്ള തീരുമാനങ്ങളു് എടുത്തുതുടങ്ങുന്നതെന്നു് പറയാനുംപറ്റില്ല, കാരണം കമ്മ്യൂണിസവും മാ൪കു്സ്സിസവും അങ്ങനെയുള്ള പെഴു്സ്സണലു് ത്യാഗങ്ങളും സാഹസങ്ങളുമാണു് യുവജനങ്ങളിലു്നിന്നും ആവശ്യപ്പെടുന്നതു്, കേരളത്തിലാകട്ടേ ആ രണു്ടു് ഇസങ്ങളും ചുമന്നുകൊണു്ടുനടക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്ത്യയിലു് ഏറ്റവും കൂടുതലുമാണു്. ഇവിടെപ്പറഞ്ഞയാ നേതാക്കളു് ഇത്രകാലവും പ്രസംഗിച്ചുനടന്നതും പ്രസ്ഥാനത്തിനകത്തെ അങ്ങനെനെയുള്ള ത്യാഗങ്ങളെയും സാഹസങ്ങളെയും സെലു്ഫു് സാക്രിഫൈസ്സിനെയുംകുറിച്ചാണു്. എത്രപേരതു് ആത്മാ൪ത്ഥമായും ഉളു്ക്കൊണു്ടിട്ടുണു്ടെന്നു് ആ൪ക്കും പറയാനാവില്ല. കുറച്ചുപേരെങ്കിലുമതു് ആത്മാ൪ത്ഥമായും ഉളു്ക്കൊണു്ടിട്ടുണു്ടെങ്കിലു് അതു് ഇവരെസ്സംബന്ധിച്ചിടത്തോളം എന്നാണെങ്കിലും അപകടംതന്നെയാണു്. പ്രസ്ഥാനത്തി൯റ്റെ ശത്രുക്കളെന്നിവ൪ പ്രസംഗിച്ചുകൊണു്ടുനടന്നതു് ഇവ൪തന്നെയാണെന്നു് ആത്മഹതൃചെയ്യാ൯പോകുന്ന ചെറുപ്പക്കാ൪ തിരിച്ചറിയുന്നതാണു് ആ അപകടം. കമ്മ്യൂണിസ്സു്റ്റുലോകത്താകട്ടേ ആ൪ഷഭാരതമെന്നു് ദേശീയഹിന്ദുക്കളു് ദുരഭിമാനപുരസ്സരം വിളിക്കുന്നപോലെ റസ്സെന്നും റുഥേനിയയെന്നുംമുതലു് റൊഡീനാ മാതാവെന്നുംവരെ ദേശീയാധിപത്യ വരാഞു്ജിയ൯മാരുടെയും വൈക്കിംഗുകളുടെയും അവശിഷ്ടജനതവിളിക്കുന്ന റഷ്യമുതലു് ഇങ്ങു് കമ്മ്യൂണിസത്തി൯റ്റെ നിഴലി൯റ്റെനിഴലി൯റ്റെനിഴലുമാത്രമുള്ള കേരളംവരെ ആ അപകടം സ൪വ്വസാധാരണമാണുതാനും. കേരളത്തിലു്ത്തന്നെ പലപ്രാവശ്യമതു് സംഭവിച്ചുകഴിഞ്ഞു. പ്രസ്ഥാനത്തിനു് ശത്രുക്കളുണു്ടെന്നു് നേതാക്കളു് പ്രസംഗിച്ചുനടക്കുന്നതു് ചിലപ്പോളു് അനുയായികളു് വളരെ ഗൗരവമായിത്തന്നെയെടുത്തേക്കും, അതാരാണെന്നു് അന്വേഷിച്ചുകണു്ടെത്തുകയുംചെയു്തേക്കും. അങ്ങനെയൊരിക്കലുമുണു്ടാവുകയില്ലെന്ന മൂഢവിശ്വാസത്തിലു് പ്രഹസ്സനമായാലു്പ്പോലും കമ്മ്യൂണിസത്തിലു് നേതാക്കളാരും എക്കാലവും ഇരിക്കേണു്ടതുമില്ല.

4

ഒരു തൊഴിലുകിട്ടുമെന്നുള്ള സ൪വ്വപ്രതീക്ഷയുമസു്തമിച്ചു് ആത്മഹത്യചെയു്തു് ജീവിതത്തോടുവിടപറയുന്ന ചെറുപ്പക്കാരുടെ അന്ത്യവേളകളിലു്, പ്രത്യേകിച്ചും ഇതിലുള്ള ലോകവിദഗു്ദ്ധ൯മാ൪പറയുന്ന പുല൪ച്ചെ മൂന്നുമണിക്കും നാലുമണിക്കുമിടയു്ക്കുള്ള ആ വേളകളിലു്, പോകുമ്പോളു് അതിനുത്തരവാദികളായ മറ്റുള്ളവരെയുംകൂടി കൂടെക്കൊണു്ടുപോകണമെന്ന ചിന്ത അവരിലുദിക്കരുതേയെന്നുതന്നെയാണു്, ഇവരിലൊരാളെക്കൊണു്ടുപോലും അങ്ങനെ ചിന്തിപ്പിക്കരുതേയെന്നുതന്നെയാണു്, കേരളത്തി൯റ്റെയും പ്രാ൪ത്ഥന, എങ്കിലും ഈ യുവബാല്യങ്ങളുടെ ആത്മഹത്യ സംഭവിക്കുന്നതുപോലെ അതും സംഭവിച്ചുകൂടെന്നില്ല. അതിനൊരു പശ്ചാത്തലമാണു് കേരളത്തിലെ സാമൂഹ്യജീവിതത്തിലിന്നു് സംഭവിച്ചുകൊണു്ടിരിക്കുന്ന ഒരുമാറ്റമെന്നതു് കാണാതിരുന്നിട്ടുംകാര്യമില്ല. മരിക്കാ൯ തീരുമാനമെടുക്കുമ്പോളു് അതിനുത്തരവാദിയായ മറ്റൊരാളെയുംകൂടി കൊണു്ടുപോകാ൯ തീരുമാനമെടുക്കുകയും സാഹസികമായും ക്രൂരമായും അതുനടപ്പാക്കുകയുംചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം അടുത്തകാലത്തു് കേരളത്തിലു് എത്രകണു്ടു് വ൪ദ്ധിച്ചുവെന്നതി൯റ്റെ കണക്കു് പോലീസ്സി൯റ്റെകൈയ്യിലെങ്കിലുമുണു്ടോ? നിസ്സാരമായ കാരണങ്ങളു്കൊണു്ടു് സ്വന്തംജീവനുമെടുത്തു് അതോടൊപ്പം മറ്റുള്ളവരുടെജീവനുമെടുത്തു് കൂടെക്കൊണു്ടുപോകുന്ന ചെറുപ്പക്കാരുടെ എണ്ണം കേരളത്തിലെത്രകണു്ടു് വ൪ദ്ധിച്ചെന്നുപറയെടോ! ജീവിതസഖിയാക്കാ൯ നോട്ടമിട്ട പെണു്കുട്ടി അതിനുവിസമ്മതിച്ചാലു് അവളെ പെട്രോളെറിഞ്ഞും കുത്തിയുംവെട്ടിയുംകൊന്നു് കൂടെക്കൊണു്ടുപോകുന്ന ചെറുപ്പക്കാരുടെ എണ്ണംതന്നെ സാംസു്ക്കാരികകേരളമെന്നുപറയുന്ന സംസ്ഥാനത്തു് കഴിഞ്ഞ അഞു്ചുവ൪ഷത്തിനകംതന്നെ എത്രകണു്ടുകൂടിയെന്നു് വല്ലകണക്കുമുണു്ടോടോ? ആത്മഹത്യചെയ്യുമ്പോളു് ഓരോരുത്തരെക്കൂടി കൂടെക്കൊണു്ടുപോകുന്നതിലു്ച്ചെയ്യുന്ന ക്രൂരതക്കും ഇപ്പോളു് വല്ലയതിരുമുണു്ടോടോ? എന്താണിവിടെയിനി അസംഭാവ്യമായിട്ടുള്ളതു്?

5

തൊഴിലുകിട്ടാതാവുന്ന ചെറുപ്പക്കാരുടെ മേഖലയിലു് ആരുമിവിടെ ആരെയും ടാ൪ഗറ്റുചെയ്യുന്നില്ല, ഓരോരുത്തരും സ്വയം ടാ൪ഗറ്റാവുകയാണു്. തൊഴിലില്ലായു്മ കത്തിനിലു്ക്കുന്ന ഒരു സംസ്ഥാനത്തു്, ഭരണകൂടം ആ തൊഴിലുകളു് പണത്തിനും ബന്ധുത്വത്തിനും പാ൪ട്ടിക്കുമായി വിറ്റു് വീതംവെക്കുന്ന ഒരു സംസ്ഥാനത്തു്, ആ ഭരണകൂടനടപടികളെ ന്യായീകരിച്ചു് ടീവീയിലു്വന്നിരുന്നു് സംസാരിക്കുന്നവ൪ സ്വയം ടാ൪ഗറ്റാവുകയല്ലാതെ ഭാവിയിലെ മറ്റെന്താണാവുന്നതു്? അവ൪ നേതാക്കളാണെന്നതിനു് വല്ല എകു്സ്സു്ക്ക്യൂസ്സുമുണു്ടോ, ഭരണകൂടം തൊഴിലു് വേറേവിറ്റതുകൊണു്ടു് ഉടനേ ആത്മഹത്യചെയ്യുന്ന ഈ ചെറുപ്പക്കാരുടെമുന്നിലു്? അവ൪ നേതാക്കളാണെന്നതുകൊണു്ടു് വല്ല സെക്ക്യൂരിറ്റിയുമുണു്ടോ? സെക്ക്യൂരിറ്റിതന്നെ എന്നും നിലനിലു്ക്കുമോ? ലോകത്തേറ്റവുംകൂടുതലു് സെക്ക്യൂരിറ്റിയനുഭവിച്ചിരുന്ന ആളായിരുന്നു നീണു്ടമുപ്പതുവ൪ഷം സോവിയറ്റു് റഷ്യയിലെ രഹസ്യപ്പോലീസ്സു് മേധാവിയായിരുന്ന ബെരിയ. റഷ്യ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ സകല പോളിറ്റു്ബ്യൂറോ മെമ്പ൪മാരുടെയും സകല ഡിപ്പാ൪ട്ടുമെ൯റ്റുകളുടെ പൊളിറ്റിക്കലു് കമ്മിസ്സാ൪മാരുടെയും എന്തിനു് പാ൪ട്ടിജനറലു്സ്സെക്രട്ടറിമാരുടെപോലും രഹസ്യഫയലുകളു് സൂക്ഷിച്ചിരുന്നയാളു്! അവരുടെമേലയാളു് സമ്മ൪ദ്ദംചെലുത്തിയിരുന്നു, ഭീഷണിപ്പെടുത്തിയിരുന്നു, അവരെയെല്ലാം വരച്ചവരയിലു്നി൪ത്തിയിരുന്നു. കമ്മ്യൂണിസ്സു്റ്റുറഷ്യയിലു് ഭയത്തി൯റ്റെയും സു്റ്റേറ്റു് സെക്ക്യൂരിറ്റിയുടെയും പര്യായം! എതി൪ത്തു് എന്തെങ്കിലും ശബ്ദമുയ൪ത്തിയാലു് ജീവനോടെ ഇലക്ട്രിക്കു് ക്രിമറ്റോറിയത്തി൯റ്റെ ഫ൪ണസ്സിനകത്തേക്കാണു് എറിഞ്ഞിരുന്നതെന്നും കേട്ടിട്ടുണു്ടു്. ഒരു ജനറലു്സ്സെക്രട്ടറിമാറിയപ്പോളു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിമെമ്പ൪ഷിപ്പിലു്നിന്നും ഉദ്യോഗത്തിലു്നിന്നും പുറത്താക്കിയ ബെരിയയെ മിനിട്ടുകളു്ക്കകം കൊന്നുകളഞ്ഞുവെന്നല്ലപറയുന്നതു്, കശാപ്പുചെയു്തുവെന്നാണു്. മിനിറ്റുകളു്കൊണു്ടു് അയാളുടെ ശരീരത്തിലു് അടിയും വെടിയും കുത്തും വെട്ടും ചവിട്ടുമേലു്ക്കാത്ത ഒരിഞു്ചുമാംസംപോലുമില്ലാതായെന്നാണു് പഴയ രഹസൃരേഖകളു്. എത്ര പോളിറ്റു്ബ്യൂറോമെമ്പ൪മാരും മിലിട്ടറിജനറലു്മാരും അയാളെ വെടിവെച്ചുവെന്നും കുത്തിയെന്നും വെട്ടിയെന്നും ചവിട്ടിയെന്നും ഇന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഒരുപക്ഷേ എല്ലാരുമാകാം!

6

റഷ്യയിലായതുകൊണു്ടു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്കകത്തു് ഒരു ഭരണമാറ്റംനടക്കുമ്പോളു് കൂടെ ക്രെംലിനിനകത്തു് ഒരു കൂട്ടക്കൊലയുംകൂടിനടക്കുന്നതിലു് ആരും അത്ഭുതപ്പെടാറില്ല. അതവിടത്തെ സു്റ്റാ൯ഡാ൪ഡു് രീതിയാണു്. ഈയെമ്മെസ്സുമുതലു് പിണറായി വിജയ൯വരെയുള്ളവ൪ക്കു് കമ്മ്യൂണിസംവിറ്റ ജോസഫു് സു്റ്റാലി൯ തുടക്കത്തിലു് സാ൪ച്ചക്രവ൪ത്തിയുടെ രഹസ്യപ്പോലീസ്സിനു് ആദ്യകാലകമ്മ്യൂണിസ്സു്റ്റുകളെക്കുറിച്ചു് വിവരംനലു്കിയിരുന്ന ഇ൯ഫോ൪മറായിരുന്നെന്നു് റഷ്യയിലു് വളരെപ്പേ൪ക്കറിയാമായിരുന്നു, പല രേഖകളുമുണു്ടായിരുന്നു. കമ്മ്യൂണിസ്സു്റ്റുചക്രവ൪ത്തിമാരും ഏകാധിപതികളുമെല്ലാം ഉള്ളിലു് ഒറ്റുകാരാണു്. അതുതന്നെയാണു് നമ്മളീപ്പറഞ്ഞ ഡീവൈയ്യെഫൈ, ഏയൈവൈയ്യെഫു് എന്നീ കമ്മ്യൂണിസ്സു്റ്റുഭരണയുവജനസംഘടനകളുടെ നേതൃനിരകളും. അതുകൊണു്ടുതന്നെയാണു് അവ൪ തൊഴിലില്ലാതായി ആത്മഹത്യചെയ്യുന്ന യുവജനങ്ങളെ പേടിക്കേണു്ടതും.

Written on 31 August 2020 and first published on: 06 September 2021

Article Title Image By Zoosnow Svetlana Светлана. Graphics: Adobe SP.
 

 

 

 

 

 

Saturday, 4 September 2021

645. വാകു്സ്സിനെടുത്തവ൪ക്കു് കൊറോണാവരുകയില്ലെന്നു് പറഞ്ഞിട്ടെന്തായി? കൊറോണാവന്നു് പതിനേഴുദിവസമായി വീട്ടിലിരിക്കുകയല്ലേ!

645

വാകു്സ്സിനെടുത്തവ൪ക്കു് കൊറോണാവരുകയില്ലെന്നു് പറഞ്ഞിട്ടെന്തായി? കൊറോണാവന്നു് പതിനേഴുദിവസമായി വീട്ടിലിരിക്കുകയല്ലേ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hassan Nawaz. Graphics: Adobe SP.

1

രണു്ടുമൂന്നുദിവസമായിട്ടു് ഒട്ടുംസുഖമില്ലാതെ തോന്നുന്നതിനാലു്, അതായതു് ടെമ്പറേച്ചറും ശ്വാസംമുട്ടും ക്ഷീണവും ശരീരംകഴപ്പുമൊക്കെ അനുഭവപ്പെടുന്നതിനാലു്, നിങ്ങളു് പഞു്ചായത്തു് വാ൪ഡ്ഡുമെമ്പറോടുപറയുന്നു, നിങ്ങളു്പോയി ടെസ്സു്റ്റുചെയ്യണമെന്നു് മെമ്പ൪ നിങ്ങളോടുപറയുന്നു, മെമ്പ൪തന്നെയറേഞു്ജുചെയു്തു് രാവിലെ ഒമ്പതുമണിക്കു് ടെസ്സു്റ്റിംഗു് സെ൯റ്ററിലു്ച്ചെല്ലാ൯ സമയംതരുന്നു. രാവിലെ നിങ്ങളു് സെ൯റ്ററിലു്ച്ചെന്നപ്പോളു് വളരെയാളുകളവിടെ ടെസ്സു്റ്റുചെയ്യാനെത്തിയിട്ടുണു്ടു്. പക്ഷേ സു്റ്റാഫുവന്നിട്ടിട്ടില്ല. സു്റ്റാഫെത്തിയപ്പോളു് പതിനൊന്നുമണിയായി. അതുവരെവന്നവരും നേരത്തേനിന്നവരുമായൊക്കെ അവിടെയൊരു വലിയ ആളു്ക്കൂട്ടമായിരിക്കുന്നു. അതിലു് കൊറോണാവന്നുകഴിഞ്ഞവരുംകാണും അസുഖമില്ലാത്തവരുമുണു്ടു്. നിങ്ങളു്ചെന്നിരുന്ന കസ്സേര അസുഖമുള്ളവരും അസുഖമില്ലാത്തവരും നേരത്തേ പലപോസ്സിലും പലരുമിരുന്നതാണു്. അതാലോചിച്ചു് എണീറ്റുനിന്നപ്പോളു് ഒരുപയ്യ൯ നിങ്ങളുടെയടുത്തുനിന്നുമാറുന്നില്ല- ബിവറേജസ്സിലു് ക്യൂനിലു്ക്കുന്നതുപോലെ വിടാതെ പിന്തുട൪ന്നുനിലു്ക്കുന്നുമുണു്ടു്. രണു്ടുദിവസമായി ഒന്നിലും രുചിയുമില്ല മണവുമില്ലെന്നവ൯ പറയുന്നുണു്ടു്, അതുകൊണു്ടാണു് ടെസ്സു്റ്റുചെയ്യാ൯ വന്നതെന്നും. ആകെയൊരസ്വസ്ഥതതോന്നി. പിന്നെപ്പോഴെങ്കിലുംവന്നു് ടെസ്സു്റ്റുചെയ്യാമെന്നുകരുതി നിങ്ങളവിടെനിന്നും പുറത്തേക്കുപോയി. വീട്ടിലേക്കുള്ള മലക്കറിയും ചീനിയും മീനുമൊക്കെവാങ്ങി പലയിടത്തുംകയറി, കൂടെ നല്ല ദാഹംതോന്നിയതുകൊണു്ടു് മൂന്നുനാലുകടയിലു്ക്കയറി ബോഞു്ചിനാരങ്ങവെള്ളവുംകുടിച്ചു. മൂന്നുമണിക്കുപോയി ടെസ്സു്റ്റുചെയു്തപ്പോളു് കൊറോണാ പോസ്സിറ്റീവു്! എവിടെനിന്നു് ഇപ്പോളു്ക്കിട്ടി? ആ൪ക്കറിയാം! അപ്പോളവ൪ചോദിക്കുന്നു എവിടെയെല്ലാം പോയി, ആരെയെല്ലാം കണു്ടു, ആരോടെല്ലാം ഇടപെട്ടു, ആരെയെല്ലാം തൊട്ടു, ആരെയെല്ലാം ഊതി, കൂടെ പ്രൈമറി കോണു്ടാക്ടു്, സെക്കണു്ടറി കോണു്ടാക്ടു് എന്നൊക്കെച്ചില ചോദ്യങ്ങളും.

2

ഒന്നും നമ്മളറിയിക്കണു്ട- ഹെലു്ത്തിലും പോലീസ്സു്സു്റ്റേഷനിലുമൊക്കെയറിഞ്ഞു- നാട്ടുകാരും. പതിനേഴുദിവസം വീട്ടിലു് ഐസ്സൊലേഷനിലിരിക്കണമെന്നുപറഞ്ഞു. അതറിഞ്ഞപ്പോളു് ശരീരത്തിലൂടെ ഒരു വിറയലു്പാഞ്ഞു. പോസ്സിറ്റീവാണെന്നറിഞ്ഞതിനേക്കാളു് ഭയം പതിനേഴുദിവസം വീട്ടിനുപുറത്തിറങ്ങാനും ആരുമായും ബന്ധപ്പെടാനും പറ്റില്ലെന്നറിഞ്ഞതാണു്. വാസു്തവത്തിലു് കൊറോണയുമായി ബന്ധപ്പെട്ടു് മനുഷ്യനെ ബാധിക്കുന്നതും അസു്തപ്പ്രജ്ഞനാക്കുന്നതും കൊറോണയല്ല, കൊറോണകാരണമുള്ള ഈ ഭയമാണു്. ഈ ഭയമില്ലെങ്കിലു് അതുവന്നതു് നമ്മളു്പോലുമറിയാതെ കൊറോണാ കടന്നുപൊയു്ക്കൊള്ളുമെന്നും കേളു്ക്കുന്നു. വീട്ടിലാകെയുള്ളതു് ഭാര്യയും മകനുമാണു്. ഉടനേ മെമ്പറോടുപറഞ്ഞു് അവരെയുമയച്ചു് ടെസ്സു്റ്റുചെയ്യിച്ചപ്പോളു് അവരും പോസ്സിറ്റീവു്. ഭാഗ്യം- ഒറ്റക്കല്ലല്ലോ! ജോലിക്കുപോകാ൯പറ്റാതായി, രണു്ടാഴു്ച്ചത്തേക്കുള്ള അരിയും സാധനങ്ങളും പാലും വാങ്ങാ൯ പറ്റാതെയുമായി. ലോക്കു്ഡൗണു്കാലത്തു് പഞു്ചായത്തിലു്നിന്നും അരിയും സാധനങ്ങളും പാകംചെയു്ത ആഹാരവും വീട്ടിലെത്തിച്ചിരുന്നതുപോലെ (നിങ്ങളും അതുകൊണു്ടുകൊടുക്കുന്ന അതി൯റ്റെയൊരു വോളണു്ടീയറായിരുന്നു) ഇപ്പഴും കൊണു്ടുത്തരുമെന്നുവിചാരിച്ചു. എവിടന്നു്! ഒരുത്തനും തിരിഞ്ഞുനോക്കിയില്ല. അടുത്ത കൂട്ടുകാരുമാത്രം അവരുടെ കൈയ്യിലു്നിന്നും കാശ്ശെടുത്തു് സാധനങ്ങളു്വാങ്ങിച്ചു് വീട്ടിലു്ക്കൊണു്ടുവന്നു് മുറ്റത്തുവെച്ചിട്ടുപോയി. വീട്ടിനുവെളിയിലിറങ്ങിയാലു് പോലീസ്സുപിടിക്കും. ഫൈനടിക്കും. വെളിയിലിറങ്ങിനടന്നാലു് നാട്ടുകാരാരെങ്കിലും കണു്ടാലു് അപ്പോളു്ത്തന്നെ പോലീസ്സിനെവിളിച്ചുപറയും. ഉട൯ പോലീസ്സെത്തും. വീട്ടിലു്ക്കൊണു്ടുപോകും. അപ്രത്തൊരുത്ത൯, അതും ആളുകളുടെയിടയു്ക്കുകിടന്നു് വിരവിയില്ലെങ്കിലു് ശ്വാസംമുട്ടുമെന്നുള്ളയൊരുത്ത൯, വീട്ടിലിരുന്നുമടുത്തപ്പോളു് ആളുകളുടെയിടയിലൊന്നും പോകണു്ടന്നുവിചാരിച്ചു് താഴെ ആളില്ലാത്ത പണയിലേക്കും വയലിലേക്കുംനടന്നു. ആരോകണു്ടു് അപ്പത്തന്നെ വിളിച്ചുപറഞ്ഞു് അപ്പത്തന്നെ പോലീസ്സെത്തി. (കൊലപാതകം നടക്കുകയാണെന്നുപറഞ്ഞാലു് വരാത്തവരാണു്)! വീട്ടിലു്ക്കൊണു്ടുചെന്നു് പതിനായിരംരൂപയുടെ ഫൈനും അടിച്ചുകൊടുത്തു. കൊറോണകഴിഞ്ഞു് കോടതിയിലു്ക്കൊണു്ടുപോയടക്കാ൯പറഞ്ഞു. അപ്പത്തന്നെ കൊണു്ടുപോയടച്ചാലോയെന്നുചോദിച്ചു. ഒരു തെറിവിളിച്ചു.

3

അസുഖം തുടങ്ങുമ്പോളു്ത്തന്നെ നമ്മളു്ക്കറിയാം. നല്ല ശരീരവേദനയും തലവേദനയും തൊണു്ടവേദനയുംവരും. കുളിരും വിറയലുമില്ലെങ്കിലും പനിവരും. രണു്ടുദിവസംകഴിയുമ്പോളു് ശ്വാസമെടുക്കാ൯ ബുദ്ധിമുട്ടുവരും. ശരീരംമുഴുവ൯ മുറിവുള്ളതുപോലെ നല്ലവേദനതോന്നും, പക്ഷേ മുറിവൊന്നുമില്ല, ശരീരത്തിനകത്താണു് വേദന. അവ൯, കൊറോണാ, പയറ്റുകയാണെന്ന൪ത്ഥം. ഒരുവശത്തോട്ടുംതിരിഞ്ഞുകിടക്കാ൯മേലാ. എങ്ങോട്ടുതിരിഞ്ഞുകിടന്നാലും വേദനതന്നെ. നല്ല വെള്ളംകുടിക്കും- അക്ഷരാ൪ത്ഥത്തിലു്. ആദ്യത്തെ രണു്ടുദിവസമൊഴിച്ച മൂത്രം കെട്ടിനി൪ത്തിയിരുന്നെങ്കിലു് തെ൯മലഡാമിലെപ്പോലെ വൈദ്യുതിയുണു്ടാക്കാമായിരുന്നു. നല്ല ചൂടുള്ളവെള്ളമേ കുടിക്കാവൂ, ചൂടുള്ള ആഹാരമേ കഴിക്കാവൂ. ഇഞു്ചിയും കരിംജീരകവും മഞ്ഞളുംകൂടിയിട്ടു് തിളപ്പിച്ചവെള്ളമേ കുടിക്കാവൂ. മണവും രുചിയുംപോകും. അപ്പോഴേ മനസ്സിലാക്കിക്കോണം കൊറോണായാണെന്നു്. മറ്റസുഖമൊന്നുമില്ലെങ്കിലു് പാരസ്സെറ്റമോളും മറ്റസുഖങ്ങളു്കൂടിയുണു്ടെങ്കിലു് അതിനുള്ളമരുന്നും ഹെലു്ത്തുകാ൪കൊണു്ടുത്തരും. ആശാവ൪ക്ക൪മാ൪ കാര്യങ്ങളന്വേഷിക്കും- വിളിച്ചുപറഞ്ഞാലു്മതി, അല്ലെങ്കിലു് ആരെങ്കിലുംപറഞ്ഞറിഞ്ഞാലുംമതി. പക്ഷേ ആഹാരത്തി൯റ്റെകാര്യമോ? രണു്ടാഴു്ച്ച ജോലിക്കുപോകാതെ കുടുംബമെങ്ങനെകഴിയും? ഒരു മൂന്നുനാലുദിവസംകഴിയുമ്പോളു് പനിയിറങ്ങും, ടെമ്പറേച്ച൪താഴും. ഒരു രണു്ടുദിവസംകൂടിക്കഴിയുമ്പോളു് ആദ്യം മണവും പിന്നെ രുചിയും തിരിച്ചുവരും- കുറേശ്ശെ. കൊറോണാപോയിത്തുടങ്ങിയെന്നു് മനസ്സിലാക്കാം. അതുവരെയും കഞ്ഞിയും ചമ്മന്തിയുമാണു് പഷ്ടു്. അതുകഴിഞ്ഞു് മുട്ടയൊക്കെ പുഴുങ്ങിത്തിന്നുതുടങ്ങി. അതുകഴിഞ്ഞിപ്പോളു്പ്പിന്നെ ചോറും മീനുമൊക്കെ കഴിച്ചുതുടങ്ങും, രുചിവരും. പോഷകമൊക്കെയുള്ള ആഹാരംകഴിക്കണമെന്നാണു് ഹെലു്ത്തുകാ൪ പറഞ്ഞതു്. എന്തുപോഷകം, എവിടത്തെപ്പോഷകം, എവിടന്നെടുത്തിട്ടുകഴിക്കാ൯! അവ൪ കൊണു്ടത്തരുമോ? എങ്കിലും പതിനേഴുദിവസത്തേക്കു് പുറത്തൊന്നുമിറങ്ങാ൯ അനുവാദമില്ല. പോലീസ്സറിഞ്ഞാലു് പിടിക്കും. മുറ്റത്തിറങ്ങിനിലു്ക്കാം. വീട്ടി൯റ്റെ എതി൪വശത്തൊരു ചായക്കടയുള്ളതുകൊണു്ടു് പുറത്തിറങ്ങിനിന്നാലു് ആളുകളെക്കാണാം, മുറ്റത്തുനിന്നുകൊണു്ടു് ആളുകളോടു് സംസാരിക്കാം. കൂട്ടുകാര൯മാ൪വന്നാലു് അവ൪ ഏത്തപ്പഴംവാങ്ങിയെറിഞ്ഞുതരും.

4

ഒന്നാമത്തെ ഡോസ്സു് വാകു്സ്സിനെടുത്തു് എണു്പത്തിനാലുദിവസം കഴിയുമ്പോഴാണു് അടുത്തഡോസ്സിനു് ഓണു്ലൈനായി രജിസ്സു്റ്റ൪ചെയ്യേണു്ടതു്. പത്തുദിവസത്തിനകം കിട്ടും. കോവിഷീലു്ഡു് വാകു്സ്സിനായതുകൊണു്ടാണു് തൊണ്ണൂറുദിവസംകഴിയുമ്പോളു് അടുത്ത വാകു്സ്സിനെടുക്കേണു്ടതു്. അതാണു് ഏകദേശം എല്ലാവ൪ക്കുമെടുക്കുന്നതും, കാരണം അതിനാണു് ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ളതു്. ഇന്ത്യയുടെ കോവാകു്സ്സിനാണെടുക്കുന്നതെങ്കിലു് മുപ്പതുദിവസംകഴിയുമ്പോളു് അടുത്ത ഡോസ്സുകിട്ടും, പക്ഷേ അതിനു് ആപ്പറഞ്ഞ ലോകയംഗീകാരമില്ല. ആദ്യത്തെയെടുക്കാ൯ചെല്ലുമ്പോളു് എന്താണെടുത്തതെന്നു് എടുത്തശേഷമേ നമ്മളു്ക്കറിയാ൯പറ്റൂ. നമുക്കു് തെരഞ്ഞെടുക്കാ൯ അധികാരവുമില്ല. ഏതെടുത്താലും രണു്ടുഡോസ്സുമെടുത്തവ൪ക്കു് നിരവധിപേ൪ക്കു് കൊറോണാവന്നു് പോസ്സിറ്റീവാകുന്നുണു്ടു്, അനേകംപേ൪ മരിക്കുന്നുമുണു്ടു്. പിന്നെ രണു്ടുഡോസ്സുമെടുത്തിട്ടുണു്ടെങ്കിലു് പോസ്സിറ്റീവായാലും രോഗാവസ്ഥയുടെ കടുപ്പമലു്പ്പം കുറയുമെന്നുമാത്രം, ചിലപ്പോളതു് പോയിക്കിട്ടുകയുംചെയ്യും അപകടമുണു്ടാക്കാതെ, അതും കുറേപ്പേ൪ക്കുമാത്രം. രണു്ടുഡോസ്സു് വാകു്സ്സിനുമെടുത്ത എത്രയോപേ൪ക്കു് കൊറോണവരുന്നു, പോസ്സിറ്റീവാകുന്നു, ഈയസുഖത്തിലു്നിന്നും വേറേയസുഖങ്ങളു്വന്നു് കഷ്ടപ്പെടുന്നു, എത്രയോപേ൪ മരണപ്പെടുന്നു! പിന്നെന്തു് പ്രതിരോധവാകു്സ്സിനാണിതു്? കുത്തിവെപ്പെടുത്താലും ആ അസുഖംവരുമെങ്കിലു് പിന്നെന്തുപ്രതിരോധം? അതു് ഒന്നുകിലു് പരാജയപ്പെട്ട വാകു്സ്സി൯ അല്ലെങ്കിലു് പരീക്ഷണവാകു്സ്സി൯ എന്നല്ലാതെ മറ്റെന്തെങ്കിലുമ൪ത്ഥമതിനുണു്ടോ? വേവുംമുമ്പേ ലോകകമ്പോളത്തിലെ കച്ചവടംകണു്ടു് അടുപ്പിലു്നിന്നു് വെളിയിലെടുത്തു് വിലു്ക്കാ൯വെച്ചതാണെന്നുവൃക്തം! പണംവാങ്ങി അതി൯റ്റെ കുത്തിവെപ്പെടുന്നവ൪ക്കുകൊടുക്കാതെ ജനങ്ങളിലതു് കുത്തിവെപ്പിക്കാ൯നടക്കുന്നു ഗവണു്മെ൯റ്റുകളെന്ന൪ത്ഥം.

5

പരീക്ഷണവാകു്സ്സി൯ കുത്തിവെക്കാ൯ നി൪മ്മാണക്കമ്പനികളു് ജനങ്ങളു്ക്കു് പണംകൊടുത്തു് എഗ്രിമെ൯റ്റുമെഴുതിയല്ലാതെങ്ങനെയാണാ പരീക്ഷണംനടത്തുന്നതു്? അനന്തരഫലങ്ങളുടെ ഉത്തരവാദിത്വമേറ്റോളാമെന്നല്ലേ ജനങ്ങളുമായി കമ്പനികളൊപ്പിടുന്ന ആ എഗ്രിമെ൯റ്റുതന്നെ? ഈ കുത്തിവെപ്പിലാ എഗ്രിമെ൯റ്റെവിടെ? ഇതെന്താ വെള്ളരിക്കാരാജ്യവും സംസ്ഥാനവുമാണോ? നൂറ്റാണു്ടുകളു്തൊട്ടേ വൈറസ്സുകളു്വരുന്നു പോകുന്നു, ദശാബ്ദങ്ങളു്തൊട്ടേ വാകു്സ്സിനുകളുണു്ടാവുന്നു വിജയിക്കുന്നു പരാജയപ്പെടുന്നു, മരുന്നുപരീക്ഷണങ്ങളു്നടക്കുന്നു വിവാദമാവുന്നു ചിലതു് വിജയിക്കുന്നു. ലോകഭരണാത്യാഗ്രഹികളായ നരേന്ദ്രമോദിയും വ്ലാദിമി൪ പുട്ടിനും ഡൊണാളു്ഡു് ട്രംപും പിണറായി വിജയനുമൊക്കെ അധികാരത്തിലു്വന്നെന്നുകരുതി ലോകത്തി൯റ്റെ രീതികളു്മാറുമോ, മാറ്റാ൯ അനുവദിക്കാമോ? മരുന്നുപരീക്ഷണങ്ങളുടെ നിയതവ്യവസ്ഥകളു് ഈ അത്യാഗ്രഹികളു്ക്കും പണമോഹികളു്ക്കുംവേണു്ടി ആദൃമായൊരു കൊറോണയുടെപഴുതിലു് ലോകം വളച്ചൊടിക്കണോ, ഉപേക്ഷിക്കണോ? മരുന്നുപരീക്ഷണങ്ങളു്ക്കു് മരുന്നുകമ്പനികളു് മാറ്റിവെച്ചിരിക്കുന്ന ആപ്പണമാരുവാങ്ങിച്ചെടുത്തു, ജനങ്ങളു്ക്കുനലു്കാതെ? അതല്ല ഇതു് ഒറ്റവ൪ഷംകൊണു്ടു് സകലപരീക്ഷണങ്ങളുംകഴിഞ്ഞ ടെസ്സു്റ്റഡ്ഡും പ്രോവണുമായ വാകു്സ്സിനാണെങ്കിലു് അതവരുപറയട്ടെ! (ഇതൊന്നും അതിന്നിരയായ ഈയുള്ളവ൯റ്റെ അഭിപ്രായമല്ല, ജനസംസാരമാണു്).

6

കൊറോണവന്നു് ഒന്നൊന്നരവ൪ഷത്തിനകമുണു്ടായ സകലവാകു്സ്സിനുകളും പരീക്ഷണവാകു്സ്സിനുകളാണു്. അതല്ല അതു് ശരിയായ വാകു്സ്സിനുകളാണെന്നാരെങ്കിലും പറഞ്ഞാലു് അതിനു് സയ൯സ്സിലും മെഡിക്കലു്ക്ക്രൈമിലും ഒറ്റയൊരു അ൪ത്ഥമേയുള്ളൂ- വ൪ഷങ്ങളെടുത്തു് വാകു്സ്സിനുകളുണു്ടാക്കിവെച്ചിട്ടു് കൊറോണയെയിറക്കിവിട്ടു എന്നു്! അങ്ങനെയെങ്കിലു് അതി൯റ്റെ നടപടിക്രമങ്ങളു് വേറെയാണു്. എല്ലാം പരീക്ഷണവാകു്സ്സിനാണു് ജനങ്ങളുടെപുറത്തുകേറ്റുന്നതു്- ഭരിക്കുന്നവ൯മാ൪ മരുന്നുകമ്പനികളിലു്നിന്നും പണവുംവാങ്ങി. ഉന്നത൯മാ൪ക്കു് മരുന്നുകമ്പനികളു് കോടികോടികളു് വീട്ടിലു്ക്കൊണു്ടുചെന്നുകൊടുക്കും, പണു്ടു് ഡോക്ട൪മാ൪ക്കു് വീട്ടിലു് കൊണു്ടുചെന്നുകൊടുത്തിരുന്നതുപോലെ. ഇതി൯റ്റെയൊക്കെ പൂ൪ണ്ണഫലവും പരിണതഫലവുമറിയാ൯ പത്തുവ൪ഷമെങ്കിലുമെടുക്കും, ചിലപ്പോളു് ഒരുതലമുറതന്നെകഴിയണം. ഇപ്പോളു് ലോകാരോഗ്യസംഘടനയടക്കം ഒറ്റയൊരുത്തനുമതറിഞ്ഞുകൂടാ, എന്നിട്ടും മരുന്നുപണ്ഡിത൯മാരെപ്പോലെ നി൪ത്താതെ പ്രസംഗിക്കുകയാണു് ജനങ്ങളോടു് വാകു്സ്സിനുകളുടെ മഹത്വത്തെപ്പറ്റി. ഒരു വൈറസ്സുവ്യാപനമുണു്ടായാലു് അതിനൊരു വാകു്സ്സി൯കണു്ടുപിടിക്കാ൯ കുറഞ്ഞതു് മൂന്നുകൊല്ലവും അതിനൊരു മെഡിസ്സി൯കണു്ടുപിടിക്കാ൯ കുറഞ്ഞതു് അഞു്ചുകൊല്ലവുമെടുക്കുമെന്നു് ലോകത്തിനുമുഴുവനറിയാമായിരുന്നിട്ടും നിങ്ങളതു് കേട്ടിട്ടില്ലേയെന്നുചോദിച്ചാലു് ഇവ൯മാരും ഇവളുമാരും കേളു്ക്കാത്തതുപോലെ മറുവശത്തേക്കുനോക്കിക്കൊണു്ടുനിലു്ക്കും, അല്ലെങ്കിലു് മൊബൈലിലു് കുത്തിക്കളിച്ചുകൊണു്ടിരിക്കും- എന്തോ അന്താരാഷ്ട്രമറിപ്പു് മറിക്കുകയാണെന്നതുപോലെ!

7

ഒന്നാമത്തെ ഡോസ്സു് കോവിഷീലു്ഡു് വാകു്സ്സിനെടുത്തു് എണു്പത്തിനാലുദിവസം കഴിഞ്ഞപ്പോഴാണു് നമ്മളു്ക്കും കുടുംബത്തിനും കൊറോണാവന്നതു്. ഇനിയടുത്തഡോസ്സു് വാകു്സ്സിനു് രജിസ്സു്റ്റ൪ചെയ്യണമെങ്കിലു്ത്തന്നെ വീണു്ടും എണു്പതുദിവസംകൂടിക്കഴിയണം. പക്ഷേ ആദ്യഡോസ്സുവാകു്സ്സിനെടുത്തശേഷം കൊറോണവന്നാലു് രണു്ടാമതെടുക്കുന്ന വാകു്സ്സി൯ മുപ്പതുശതമാനംകൂടുതലു് ഫലപ്പ്രദമെന്നാണു് പലരും പറഞ്ഞുകേട്ടിട്ടുള്ളതു്. ആ൪ക്കറിയാം കെട്ടുകഥയാണോ ഒള്ളതാണോയെന്നു്! വാകു്സ്സിനെടുത്തവ൪ക്കു് കൊറോണാവരുകയില്ലെന്നു് പറഞ്ഞിട്ടെന്തായി? കൊറോണാവന്നു് പതിനേഴുദിവസത്തേക്കു് വീട്ടിലിരിക്കുകയല്ലേ? അതുമൊരു കെട്ടുകഥയാണോയെന്നു് ആ൪ക്കറിയാം! ആകെയൊരാശ്വാസമുള്ളതു് കൊറോണാവന്നുപോയി പതിനേഴുദിവസം വീട്ടിലിരുന്നാലു് അതുകഴിഞ്ഞു് വീണു്ടും ടെസ്സു്റ്റുചെയ്യാ൯പോകണു്ടന്നുള്ളതാണു്. പോയി വീണു്ടും കൊറോണപിടിച്ചാലോ?

കുറിപ്പു്: ഈ ലേഖനത്തിലെ ഓരോ വാക്കും വാചകവും വിവരവും വീക്ഷണവും വിവരണവും കാഴു്ച്ചപ്പാടും കൊറോണാരോഗിയെ ഫോണു്വഴി ഇ൯റ്റ൪വ്യൂചെയു്തു് ശേഖരിച്ചതാണു്. സ്ഥലം കൊല്ലംജില്ല, കൃത്യമായി കടയു്ക്കലു്ഭാഗം. ഗവണു്മെ൯റ്റി൯റ്റെ സു്പ്രിങ്ക്ലറിടപാടിലെപ്പോലെ ആ൪ക്കും ഡേറ്റാവിറ്റുപൈസ്സയാക്കാനായി ആ പേരു് വെളിപ്പടുത്തുന്നില്ല, ഇല്ലെങ്കിലു് ഉന്നത൯മാ൪ അതുംവിലു്ക്കും..

Written on 04 September 2021 and first published on: 05 September 2021

Article Title Image By Antonios Ntoumas. Graphics: Adobe SP.
 







 

 

 

Saturday, 28 August 2021

644. അമേരിക്കയിലു് മാസ്സു്ക്കില്ല വാകു്സ്സിനേഷനില്ല യാത്രാവിലക്കില്ല പോലീസ്സു്പ്പിടികൂടി ഫൈനില്ല ഒന്നുംനി൪ബ്ബന്ധമല്ല സു്ക്കൂളുംതുറന്നു

644

അമേരിക്കയിലു് മാസ്സു്ക്കില്ല വാകു്സ്സിനേഷനില്ല യാത്രാവിലക്കില്ല പോലീസ്സു്പ്പിടികൂടി ഫൈനില്ല ഒന്നുംനി൪ബ്ബന്ധമല്ല സു്ക്കൂളുംതുറന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

1

കൊറോണക്കു് ബ്ലാക്കെന്നും വൈറ്റെന്നും ബ്രൗണെന്നും ഒരു വിവേചനമുള്ളതായി ഇതുവരെയാരും പറഞ്ഞിട്ടില്ല. അതിനു് സായിപ്പെന്നും ഇ൯ഡൃനെന്നും ആഫ്രിക്കനെന്നും ഒരു വ്യത്യാസമുള്ളതായി ഇതുവരെയാ൪ക്കും അനുഭവപ്പെട്ടിട്ടില്ല. ഏതുരാജ്യത്താണെങ്കിലും ഏതുജനതയിലാണെങ്കിലും എത്തിപ്പെട്ടാലു് അതു് പടരുന്നതു് ഒരുപോലെതന്നെയാണു്. അമേരിക്കയിലും സ്വീഡനിലും ഇ൯ഡൃയിലുമെല്ലാം ഒരേസമയത്തുതന്നെയാണതെത്തിപ്പെട്ടതും ഒരേപോലെ മരണംവിതച്ചുതന്നെയാണതു് പട൪ന്നതും. സ്വീഡനിലു് കൊറോണയെത്തടഞ്ഞുനി൪ത്താ൯ സ്വീകരിച്ച മാ൪ഗ്ഗങ്ങളെക്കുറിച്ചു് വിശദമായിത്തന്നെ ഈ പംക്തികളിലു് പറഞ്ഞുകഴിഞ്ഞു. ഇ൯ഡൃയിലിപ്പോളു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റുമുതലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളാഗവണു്മെ൯റ്റുവരെ മാസ്സു്ക്കിട്ടിട്ടില്ലെങ്കിലു് പോലീസ്സിനെക്കൊണു്ടു് ജനങ്ങളെ ഓട്ടിച്ചിട്ടുപിടിച്ചു് വ൯തുക ഫൈനുമടിക്കും കേസ്സുമെടുക്കും. എന്നിട്ടും കൊറോണ ശമിച്ചിട്ടില്ല, അതു് കേരളത്തിലടക്കം കൂടിക്കൂടിവരുന്നതേയുള്ളൂ. കൊറോണാവ്യാപനത്തി൯റ്റെ ഗ്രാഫു് കുത്തനെയുയ൪ന്നുനിലു്ക്കുകയും അതിനെ ഫലപ്രദമായി നേരിടാ൯കഴിയാത്തതുകൊണു്ടു് ഡൊണാളു്ഡു് ട്രംപെന്ന അമേരിക്ക൯ പ്രഡിഡ൯റ്റിനെ ജനങ്ങളു്ചേ൪ന്നു് തെരഞ്ഞെടുപ്പിലു് പരാജയപ്പെടുത്തി പ്രസിഡ൯റ്റുപദത്തിലു്നിന്നും നീക്കംചെയ്യുകയുംചെയു്ത അമേരിക്കയിലു് കാര്യങ്ങളെങ്ങനെയാണു്?

2

അമേരിക്കയിലിപ്പോളു് മാസ്സു്ക്കില്ല, വാകു്സ്സിനേഷനില്ല, യാത്രാവിലക്കില്ല, പോലീസ്സു്പ്പിടികൂടി ഫൈനില്ല, ഒന്നുംനി൪ബ്ബന്ധമല്ല, സു്ക്കൂളുംതുറന്നു. മാസ്സു്ക്കുവെക്കണമെന്നുള്ളവ൪ക്കുവെക്കാം, മാസ്സു്ക്കുവെക്കാതെ നടക്കണമെന്നുള്ളവ൪ക്കു് അങ്ങനെയുമാകാം. സ൪ക്കാരാപ്പീസ്സുകളിലു്പ്പക്ഷേ ജീവനക്കാ൪ക്കു് മാസ്സു്ക്കു് നി൪ബ്ബന്ധമാണു്. ഗ്രാമമായാലും പട്ടണമായാലും കടകളിലടക്കം എവിടെയും സ൪ജ്ജിക്കലു് മാസ്സു്ക്കുകളു് ആ൪ക്കും സൗജന്യമായെടുക്കാ൯വേണു്ടി വെച്ചിട്ടുണു്ടു്, അതുപോലെ സാനിറ്റൈസ്സറും! അറ്റു്ലാ൯റ്റയും ജോ൪ജ്ജിയയുമടക്കമുള്ള സംസ്ഥാനങ്ങളിലു് സു്ക്കൂളുകളെല്ലാംതുറന്നു. മറ്റുള്ളിടങ്ങളിലു് അതിനുള്ള ഒരുക്കങ്ങളു് നടക്കുന്നു. ഓണു്ലൈ൯ ക്ലാസ്സുകളുമുണു്ടു്, ലൈവു് റെഗുല൪ ക്ലാസ്സുകളുമുണു്ടു്- കുട്ടികളു്ക്കു് ഏതാണുവേണു്ടതെന്നുവെച്ചാലു് ഇഷ്ടമുള്ളതു് തെരഞ്ഞെടുക്കാം. ചിലയിടത്തു് രണു്ടുമുണു്ടു്. മുമ്പു് ഡിസ്സു്റ്റ൯റ്റു് ആ൯ഡു് കണു്ടിന്യൂയിംഗു് എഡ്യൂക്കേഷ൯ ഉണു്ടായിരുന്നപോലെ ഇപ്പോളു് ഓണു്ലൈ൯ എഡ്യൂക്കേഷ൯കൂടി വ്യാപകമായെന്നൊരു മാറ്റമേ വന്നിട്ടുള്ളൂ. ഓണു്ലൈ൯ എഡ്യൂക്കേഷനുള്ള പലയിടത്തുമുപയോഗിക്കുന്നതു് റെക്കാ൪ഡുചെയു്തുവെച്ച ക്ലാസ്സുകളല്ല, ലൈവു് ക്ലാസ്സുകളാണവിടെയെല്ലാം.

3

സാനിറ്റൈസ്സറി൯റ്റെയും മാസ്സു്ക്കി൯റ്റെയും ഉപയോഗവും സാമൂഹ്യയകലംപാലിക്കുന്നതി൯റ്റെ അഭികാമ്യതയുംസംബന്ധിച്ചു് ഗവണു്മെ൯റ്റു് തുട൪ച്ചയായി നന്നായി പരസ്യംചെയ്യുന്നുമുണു്ടു്. ഇവിടെ ഏറ്റവും ശ്രദ്ധിക്കപ്പെടേണു്ടതു് ഈ കൊറോണാവൈറസ്സുവ്യാപനം ലോകമാസ്സകലം തീവ്രമായിരിക്കുമ്പോളു്ത്തന്നെ അമേരിക്കയിലതു് നേരിടുന്നതിലു് അമേരിക്ക൯ പ്രസിഡ൯റ്റിനു് അമേരിക്ക൯ ജനതയെയും അമേരിക്ക൯ ജനതയു്ക്കു് അമേരിക്ക൯ പ്രസിഡ൯റ്റിനെയും വിശ്വാസമുണു്ടെന്നുള്ളതാണു്. ഇ൯ഡൃയിലും കേരളത്തിലുമുള്ള വ്യത്യാസവുമിതാണു്. ഇ൯ഡൃ൯ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളെയും വിശ്വാസമില്ല, ജനങ്ങളു്ക്കു് നരേന്ദ്രമോദിയെയും പിണറായി വിജയനെയും വിശ്വാസമില്ല. അതായതു് ജനങ്ങളു്ക്കുമുഴുവനറിയാം മറ്റവരെ വിശ്വസിക്കാ൯കൊള്ളില്ലെന്നു്, തിരിച്ചും. അതുകൊണു്ടു് വൈറസ്സിനെക്കുറിച്ചു് വലിയ വിവരമൊന്നുമില്ലെങ്കിലും ഇവ൪ ജനങ്ങളു് വെറും പോത്തുകളാണെന്നതുപോലെ വലിയ കടുത്ത നിയന്ത്രണങ്ങളു് ജനങ്ങളുടെമേലു് അടിച്ചേലു്പ്പിക്കുന്നു, എങ്കിലേ വൈറസ്സു് പോകൂവെന്നമട്ടിലു്, കാരണം ഇവ൪ വെറും പോത്തുകളാണു്, എന്നിട്ടും വൈറസ്സു് പോകുന്നുമില്ല.

4

കൊറോണയാണെന്നുകരുതി അടുത്തതലമുറയെ വാ൪ത്തെടുക്കുന്നതിലു് അമാന്തംവരാ൯പാടില്ലല്ലോ, നമ്മളു്പോയാലും അവരാണല്ലോയിവിടെക്കാണേണു്ടതു്. ഇതുപോലെയെത്രയോ വൈറസ്സുകളു് മനുഷ്യരാശിയുടെ നിലനിലു്പ്പിനെ പരീക്ഷിച്ചുകൊണു്ടു് കടന്നുവന്നിരിക്കുന്നു, പോയിരിക്കുന്നു! മനുഷ്യരാശിയിപ്പോഴുമിവിടില്ലേ? ഇ൯ഡൃയിലു് കേന്ദ്രഗവണു്മെ൯റ്റിലെയും കേരളാഗവണു്മെ൯റ്റിലെയും ഭീരുക്കളെപ്പോലെ ജനങ്ങളെപ്പിടിച്ചു് പൂട്ടിയിട്ടാലു് രാജ്യംനശിക്കുമെന്നു് മനസ്സിലാക്കാനുള്ള വിവേകം ട്രംപിനെതോലു്പ്പിച്ച അമേരിക്കയിലെ ജനങ്ങളു്ക്കുണു്ടു്. നരേന്ദ്രമോദിയുടെയും പിണറായി വിജയ൯റ്റെയും ഭീരുത്വംനിറഞ്ഞ വഴിയേപോയി രാജ്യംനശിച്ചാലു് തങ്ങളുടെ മക്കളുടെഭാവിയും അതോടെതീരുകയാണെന്നു് മനസ്സിലാക്കാനുള്ള വിവേകം ഇ൯ഡ്യാക്കാ൪ക്കില്ലെങ്കിലു് അതവരുടെകാര്യം. ആറായിരത്തെയും ഏഴായിരത്തെയും പതിനായിരത്തെയുമൊക്കെവ൪ഷം പഴക്കമുള്ള സംസു്ക്കാരംപറയുന്നവ൪ക്കു് അപ്പോളു് അതിനുള്ള പ്രായവും അതിനൊത്ത വിവേകവുമുണു്ടായിരിക്കണമല്ലോ!

Written on 15 August 2021 and first published on: 28 August 2021


Article Title Image By Pexels. Graphics: Adobe SP.


 

 

 

643. പണംകണു്ടുവള൪ന്നവരെയേ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയാക്കാവൂ, ഇല്ലെങ്കിലു്.....!

643

പണംകണു്ടുവള൪ന്നവരെയേ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയാക്കാവൂ, ഇല്ലെങ്കിലു്.....!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Wolfgang Eckert. Graphics: Adobe SP.


1

പണംകണു്ടുവള൪ന്നവരെയേ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയാക്കാവൂ, ഇല്ലെങ്കിലു്..... അഞു്ചുരൂപാ അതിലേപോയാലും കയറിപ്പിടിക്കും. അതു് ട്രഷറിക്കകത്തേക്കുപോകുന്നതാണെങ്കിലും ട്രഷറിക്കുപുറത്തേക്കുപോകുന്നതാണെങ്കിലും വെറും അഞു്ചുരൂപയാണെങ്കിലു്പ്പോലുമവ൪ കയറിപ്പിടിക്കും. മുഖ്യമന്ത്രിമാരായിരുന്നു് എവിടെയൊരവസരംകിട്ടിയാലും പണമുണു്ടാക്കിയിട്ടു് അതുകണു്ടുകൊണു്ടുനിലു്ക്കുന്ന താഴേക്കിടയിലുള്ള പോലീസ്സുകാ൪ പണംകിട്ടാതെവലഞ്ഞാലു് വിവരമറിയുമെന്നുള്ളതുകൊണു്ടു് അവ൪ക്കും പണമുണു്ടാക്കാനായി ഹെലു്മറ്റുപിടിത്തം പ്ലാസ്സു്റ്റിക്കുപിടിത്തം മാസ്സു്ക്കുപിടിത്തം എന്നിവയൊക്കെ വളരെച്ചിന്തിച്ചു് ഇടവേളയിടവേളയിട്ടു് ഇടയു്ക്കിടയു്ക്കെറിഞ്ഞുകൊടുക്കും. ജ൯മനാ പണംകണു്ടുവള൪ന്നവരിങ്ങനെചെയ്യുമോ? ഒന്നുചിന്തിച്ചുനോക്കൂ! ദാരിദ്ര്യത്തിലു്ജനിച്ചുവള൪ന്നു് അന്നന്നത്തെയത്താഴത്തിനുവകയില്ലാതെ കഷ്ടപ്പെട്ടവരല്ലേ ഗവണു്മെ൯റ്റും ഭരണവും ട്രഷറിയുമൊക്കെക്കാണുമ്പോളു് ഇങ്ങനത്തെയത്യാഗ്രഹംകാണിക്കൂ?

2

കെ. എം. മാണിയാണു് ലോകത്തേറ്റവും അഴിമതിക്കാരനെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെനേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യമുന്നണിയും പറഞ്ഞതും പ്രചരിപ്പിച്ചതും. മാണി മന്ത്രിയും അവ൪ കേരളത്തിലെ പ്രതിപക്ഷവുമായിരുന്നപ്പോളു് മാണി കോടിക്കണക്കിനുരൂപാ ബാറുടമകളിലു്നിന്നും കൈക്കൂലിവാങ്ങിയെന്നും മാണിയുടെവീട്ടിലു് നോട്ടെണ്ണുന്ന യന്ത്രമുണു്ടെന്നും ഒരലു്പ്പം രാഷ്ട്രീയമൈലേജിനുവേണു്ടി അവ൪ കേരളത്തിലെ ജനങ്ങളു്ക്കുമുമ്പിലു് പ്രചരണംനടത്തിക്കൊണു്ടുനടന്നു. കറ൯സ്സിനോട്ടുകളു് കൈകൊണു്ടെണ്ണി അസുഖങ്ങളു്പക൪ന്നുപിടിക്കാതെ ഒരലു്പ്പമെങ്കിലും പണമുള്ളവ൪ യന്ത്രംകൊണു്ടാണെണ്ണുന്നതെന്നു് ആ൪ക്കാണറിയാത്തതു്! പിണറായി വിജയ൯റ്റെ രാഷ്ട്രീയസ്സു്പ്പോണു്സ്സ൪മാരും ഉറ്റചങ്ങാതികളും ഭരണഗുണകാംക്ഷികളും ആത്മീയഗുരുക്ക൯മാരും പിന്താങ്ങികളുമായ സ്വദേശി-വിദേശിമുതലാളിമാ൪ (പേരുകളിവിടെപ്പറയുന്നില്ല) പിന്നെങ്ങനെയാണു് പണമെണ്ണുന്നതെന്നാണു് പിണറായി വിജയ൯ കണു്ടിട്ടുള്ളതു്? കൊറോണാപട൪ന്നുപിടിച്ചപ്പോളു് ഗവണു്മെ൯റ്റും റിസ൪വ്വുബാങ്കുംതന്നെ പറഞ്ഞതല്ലേ കറ൯സ്സിനോട്ടുകളു് കൈകാര്യംചെയ്യുമ്പോളു് വളരെസ്സൂക്ഷിക്കണം, പുറത്തുനിന്നുവരുന്നവ ബാങ്കുകളായാലും വൃക്തികളായാലും വാണിജ്യസ്ഥാപനങ്ങളായാലും രണു്ടുദിവസമെങ്കിലും അതേപടിയനക്കാതെതൊടാതെവെച്ചിട്ടേ കൈകൊണു്ടുപോലും തൊടുന്നതുപോയിട്ടു് യന്ത്രത്തിലു്പ്പോലും കയറ്റാവൂയെന്നു്?

3

അപ്പോളു് മാണിയുടെ കൈക്കൂലിയഴിമതികളെയും നോട്ടെണ്ണലു്യന്ത്രങ്ങളെയുംകുറിച്ചു് പിണറായി വിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പറഞ്ഞതെല്ലാം പൊളിയായിരുന്നിരിക്കണം, കാരണം മാണി മന്ത്രിയായിരുന്നപ്പോളു് ബഡു്ജറ്റവതരിപ്പിക്കാതിരിക്കാ൯ നിയമസഭയടിച്ചുപൊളിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി 2021ലു് നിയമസഭാത്തെരഞ്ഞെടുപ്പിലു് ബീജേപ്പീയുടെ യന്ത്രങ്ങളും കുഴലു്പ്പണവും വോട്ടുംകൊണു്ടല്ലാജയിച്ചതു് മാണിയുടെ മകനെയും പാ൪ട്ടിയെയും ഇടതുമുന്നണിയിലെടുത്തതു് അവരുടെവോട്ടുംകൂടി നേടിക്കൊടുത്തതുകൊണു്ടാണെന്നു് മു൯കൂ൪ജാമ്യപ്പ്രചാരണംനടത്താ൯ മാണിപുത്രനെയുംകൂടി മുന്നണിയിലെടുത്തു് കൂടെച്ചേ൪ത്തു് മത്സരിപ്പിക്കുകയാണുചെയു്തതു്. മാണി അഴിമതിക്കാരനായിരുന്നുവെങ്കിലു് അങ്ങനെചെയ്യുമോ! അഴിമതിക്കുടുംബത്തോടൊപ്പമിരുന്നുഭരിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഇടതുപക്ഷജനാധിപത്യമുന്നണിയുടെയും പ്രത്യയശാസു്ത്രമനുവദിക്കുമോ!! ഇനിയഥവാ മക൯മാണി ശുദ്ധനും അച്ഛ൯മാണി അഴിമതിക്കാരനുമായിരുന്നുവെങ്കിലു് ഇപ്പോളവ൪ അച്ഛ൯മാണിയുടെ പ്രതിമയുണു്ടാക്കാ൯നടക്കുമോ? അഴിമതിക്കാരുടെ പ്രതിമകളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ ഇടതുപക്ഷജനാധിപത്യമുന്നണിയോ ഉണു്ടാക്കുമോ?

4

മാണിപ്പ്രതിമയുടെ ശിലാസ്ഥാപനം നി൪വ്വഹിച്ചുകൊണു്ടു് അന്നു് മാണിയുടെപേരിലു് നിയമസഭയടിച്ചുപൊളിക്കുന്നതിലു് മുമ്പിലു്നിന്നു സു്പീക്ക൪ ശ്രീരാമകൃഷു്ണനും വി. ശിവ൯കുട്ടിയും പറഞ്ഞതുകേട്ടാലു് കേരളത്തിനു് കോരിത്തരിപ്പുണു്ടാവും മാണിയെയോ൪ത്തു്! വത്തിക്കാനിലു്നിന്നും ഇനി പോപ്പുവന്നു മാണിയെ വാഴു്ത്തപ്പെട്ടവനായി പ്രഖ്യാപിക്കേണു്ടതേയുള്ളൂ! അതുകൊണു്ടാണുപറയുന്നതു് ഒരു ദരിദ്രജീവിതപശ്ചാത്തലമുള്ളയാളെ ഒരിക്കലും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആക്കരുതെന്നു്. അവ൪ ഭരണകൂടത്തിലു് അഴിമതിയും അടിച്ചമ൪ത്തലും പണമുണു്ടാക്കലുംനടത്താ൯ എവിടെയൊരവസരമുണു്ടോ അതൊരിക്കലും പാഴാക്കുകയില്ല, എവിടെയെങ്കിലും പണമൊഴുകുന്നുകണു്ടാലു് ഉടനവിടെച്ചാടിവീഴും, അധികാരമില്ലാത്തപ്പോളു് പ്രഖ്യാതയഴിമതിക്കാര൯മാരെന്നുപറഞ്ഞവരെ അധികാരംകിട്ടുമ്പോളു് വാഴു്ത്തപ്പെട്ട പുണ്യവാല൯മാരെന്നു് പ്രചരിപ്പിച്ചുകൊണു്ടുനടക്കുകയുംചെയ്യും.

Written and first published on: 28 August 2021

 

 

 

 

 

 

Sunday, 15 August 2021

642. സാനിറ്റൈസ്സറുകളുടെ അപകടമെന്തെന്നു് ഗവണു്മെ൯റ്റു് ജനങ്ങളു്ക്കു് ബോധ്യപ്പെടുത്തിക്കൊടുക്കേണു്ടതല്ലേ?

642

സാനിറ്റൈസ്സറുകളുടെ അപകടമെന്തെന്നു് ഗവണു്മെ൯റ്റു് ജനങ്ങളു്ക്കു് ബോധ്യപ്പെടുത്തിക്കൊടുക്കേണു്ടതല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ri Butov. Graphics: Adobe SP.

1

ലോകാരോഗ്യസംഘടനമുതലു് കേരളാആരോഗ്യവകുപ്പുവരെ കൊറോണാപ്പ്രതിരോധത്തിനായി നി൪ദ്ദേശിക്കുന്നതു് മാസു്ക്കും സാനിറ്റൈസ്സറുമാണു്. മൂക്കുംവായും മൂടിക്കെട്ടി മാസു്ക്കുകളു് ധരിക്കുകയുംവേണം, അതോടോപ്പം സാനിറ്റൈസ്സറുകളുപയോഗിച്ചു് കൈകളു് പലപ്രാവശൃം കഴുകുകയുംവേണം. അതാണവ൪ ശുപാ൪ശ്ശചെയു്തതു്. ഇതൊക്കെ ജനങ്ങളു് പാലിക്കുന്നുണു്ടോ എന്നറിയാ൯ പോലീസ്സിനെയും ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെയും ലോക്കലു് ഭരണത്തി൯റ്റെയും ഉദ്യോഗസ്ഥരടക്കം ഒരു വ൯പടയെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വിന്യസിക്കുകയുംചെയു്തു. വീട്ടിനുപുറത്തൊരാളെക്കണു്ടാലുട൯ ഇവ൪ ചോദിക്കുക മാസു്ക്കെവിടെയെന്നാണു്, വീട്ടിനകത്തുകാണുന്നവരോടു് സാനിറ്റൈസ്സറുകളുപയോഗിച്ചു് പലപ്രാവശൃം കൈകഴുകിയിട്ടുണു്ടോയെന്നും. ഈ രണു്ടുകാര്യങ്ങളുടെയുംപേരിലു് ഗവണു്മെ൯റ്റു് ഒരു പോലീസ്സുരാജു്തന്നെ നടപ്പാക്കുകയും മദ്യത്തേക്കാളു്മുഴുത്ത അധികാരലഹരികയറിയ പല ഉദ്യോഗസ്ഥ൯മാരും തെരുവിലു് ജനങ്ങളുടെമേലു് അഴിഞ്ഞാടുകയുംചെയു്തു.

സാനിറ്റൈസ്സറി൯റ്റെ ഒരു സുപ്രധാനഘടകം ആളു്ക്കഹോളാണെന്നു് ഏവ൪ക്കും അറിയാവുന്നതാണല്ലോ. അങ്ങനെയാണെങ്കിലു് ശരീരത്തി൯റ്റെ പുറത്തുമാത്രമല്ല അകത്തും മുഴുവനും മദ്യത്തിലു്ക്കുളിച്ചുകിടന്നാലു് കൊറോണാപിടിക്കുകയില്ലെന്നു് ലോകത്തിലെ ഒരു വലിയവിഭാഗം ജനങ്ങളു് യുക്തിയുക്തം ചിന്തിച്ചതിലു് എന്താണുതെറ്റു്? പക്ഷേ ആ സമയംനോക്കി സാമൂഹ്യ ഡിസു്റ്റ൯സ്സിംഗി൯റ്റെപേരിലു് മദ്യം നിരോധിക്കുകയും മദ്യക്കടകളെല്ലാം അടച്ചിടുകയും ആളു്ക്കഹോളി൯റ്റെ ലഭ്യത തടയുകയുമാണു് കേരളാഗവണു്മെ൯റ്റുപോലുള്ള പലഗവണു്മെ൯റ്റുകളും ചെയു്തതു്. ശരീരത്തിനകത്തും പുറത്തും മദ്യത്തിലു്ക്കുളിച്ചുകിടന്നാലു്, നടന്നാലു്, ഇരുന്നാലു്, അതു് കൊറോണാപ്പ്രതിരോധത്തെ സഹായിക്കുമോ അതോ കൊറോണയെ ക്ഷണിച്ചുവരുത്തുമോയെന്നു് സുനിശ്ചിതമായ ഒരു അഭിപ്രായം പറയാ൯ കേരളത്തിലെയെന്നല്ല ലോകത്തിലെതന്നെ ഹെലു്ത്തു് വിചക്ഷണ൯മാരാരുംതന്നെ ഇതുവരെയും ധൈര്യപ്പെട്ടിട്ടില്ല. എന്നാലു് ഹെലു്ത്തു്വിചക്ഷണ൯മാരുടെ എണ്ണമാകട്ടേ ഓരോദിവസവും കേരളത്തിലടക്കം കുതിച്ചുയരുകയുമാണു്. വാസു്തവത്തിലു് ഗവണു്മെ൯റ്റി൯റ്റെയൊരു ഐഡ൯റ്റിറ്റിക്കാ൪ഡുള്ള ഏതൊരു ഉദ്യോഗസ്ഥനും ഇപ്പോളു് ‘ഹെലു്ത്തു്വിദഗു്ദ്ധ൯’ചമഞ്ഞു് നടക്കുകയാണു്- കാര്യമറിയാമെങ്കിലും ഇല്ലെങ്കിലും.

2

മൈക്രോ ഓ൪ഗാനിസ്സമുകളെയും മെഡിസ്സിനെയുംകുറിച്ചു് പഠിക്കുന്ന എത്രയോ ബയോമെഡിക്കലു് വിദഗു്ദ്ധ൪ ലോകത്തുണു്ടായിട്ടുണു്ടു്! അവരെല്ലാംതന്നെ പലപലകാലങ്ങളിലായി സാനിറ്റൈസ്സറുകളുടെ അത്യന്തഗൗരവഭീഷണികളെക്കുറിച്ചു് നമുക്കു് പറഞ്ഞുതന്നിട്ടുണു്ടു്. അവരെല്ലാം ഒരേപോലെ യോജിപ്പിലെത്തിയിരിക്കുന്ന വസു്തുത സാനിറ്റൈസ്സറുകളു് ഒരു ഭീഷണിയാണെന്നതുതന്നെയാണു്. പതയുടെ രൂപത്തിലായാലും കുഴമ്പി൯റ്റെ രൂപത്തിലായാലും ദ്രാവകരൂപത്തിലായാലും ഏതുരൂപത്തിലു്ത്തന്നെയാണവ ലഭ്യമാകുന്നതെങ്കിലും, ഉപയോഗിക്കപ്പെടുന്നതെങ്കിലും, ശുദ്ധജലത്തി൯റ്റെയും സോപ്പി൯റ്റെയും തീ൪ത്തും അഭാവത്തിലേ അവ ഉപയോഗിക്കപ്പെടാ൯ പാടുള്ളൂവെന്നുതന്നെയാണു് അവരെല്ലാം മുന്നറിയിപ്പു് നലു്കിയിട്ടുള്ളതു്. ആളു്ക്കഹോളു് അടിസ്ഥാനമായുള്ള സാനിറ്റൈസ്സറുകളിലു് 60ശതമാനംമുതലു് 95ശതമാനംവരെയാണു് എത്തനോളി൯റ്റെയോ ഐസോപ്പ്രൊപ്പനോളി൯റ്റെയോ രൂപത്തിലു് ആളു്ക്കഹോളു് അടങ്ങിയിട്ടുള്ളതു്, അതോടൊപ്പം അവയു്ക്കു് കുഴമ്പുഘടനയുണു്ടാക്കാനും ത്വക്കിനെ മയപ്പെടുത്താനും സുഗന്ധം നലു്കാനുമായി ഗ്ലിസറി൯മുതലുള്ള മറ്റുപല രാസവസു്തുക്കളും. ആളു്ക്കഹോളു്മുക്തമായ സാനിറ്റൈസ്സറുകളിലു് കട്ടിനലു്കാനും ത്വക്കു് മൃദുപ്പെടുത്താനും സുഗന്ധംനലു്കാനുമുള്ള പതിവു് അനുസന്ധാരികളു്ക്കുപുറമേ കൂടിയ അളവിലു് ബെ൯സാലു്ക്കോണിയം ക്ലോറൈഡോ പോവിഡോണു് അയഡിനോ ട്രൈക്ലോസ്സാനോ ട്രൈക്കോക്കാ൪ബ്ബാനോ കൂടെക്കാണും. ഇവയൊന്നുംതന്നെ മനുഷ്യശരീരത്തെ സംബന്ധിച്ചിടത്തോളം ടോണിക്കുകളല്ല, മറിച്ചു് ദീ൪ഘകാല വിപരീതപരിണതഫലങ്ങളു് ഉണു്ടാക്കുന്ന രാസവിഷങ്ങളാണു്- ശരീരത്തിനു് പുറമെയും അകത്തും. സു്റ്റോണു്വാഷുചെയു്തു് കൃത്രിമമായി നരപ്പിച്ച രൂപത്തിലാക്കിയ നീല ജീ൯സ്സുകളു് ഒരുകാലത്തു് അമേരിക്കയിലു് ഒരു ഹരമായിരുന്നു. നരച്ചു് പഴകിപ്പിഞ്ഞിയ രൂപത്തിലുള്ള പുത്ത൯ ജീ൯സ്സുകളു് അന്നു് അമേരിക്കക്കാ൪ക്കിഷ്ടപ്പെട്ടെങ്കിലും അമേരിക്ക൯ ഇ൯ഡൃ൯മാരുടെ അരിസോണാ മരുഭൂമികളിലു്നിന്നും കുഴിച്ചെടുത്ത കല്ലുകളിലെ റേഡിയേഷ൯ വസു്തുക്കളു്കൊണു്ടാണിതു് സു്റ്റോണു്വാഷുചെയു്തു് നരപ്പിക്കുന്നതെന്നകാര്യം പുറത്തുവന്നപ്പോഴുണു്ടായ കോലാഹലം ഓ൪മ്മയുണു്ടല്ലോ.

3

അണുനശീകരണത്തി൯റ്റെ കാര്യത്തിലായാലും കൈകളിലു്പ്പറ്റിയിരിക്കുന്ന രാസവസു്തുക്കളു് നീക്കംചെയ്യുന്ന കാര്യത്തിലായാലും ശുദ്ധജലവും സോപ്പുമുപയോഗിച്ചു് കൈകഴുകുന്നിടത്തോളം വരുന്നില്ല സാനിറ്റൈസ്സറുകളു് ഉപയോഗിക്കുന്നതു്. പതപ്പിക്കുന്നതിലാണു് കാര്യം. അതിനാലു്ത്തന്നെ സോപ്പുംവെള്ളവുംചേ൪ന്നു് നീക്കംചെയു്തു് വൃത്തിയാക്കുന്നത്ര വസു്തുക്കളെ സാനിറ്റൈസ്സറുകളു് നീക്കംചെയു്തു് വൃത്തിയാക്കുന്നില്ല. സോപ്പും വെള്ളവുമുപയോഗിച്ചു് കൈകഴുകുമ്പോളു് കൈയ്യിലു്പ്പറ്റിയിരിക്കാ൯ സാധ്യതയുള്ള കൊറോണാവൈറസ്സി൯റ്റെ ബാഹ്യാവരണം ഒരു പാടപോലെ ഇളകിപ്പോകുന്നു, സോപ്പുവെള്ളത്തിലു് കഴുകുമ്പോളു് തുണിയിലു്നിന്നും അഴുക്കു് ഇളകിപ്പോകുന്നതുപോലെതന്നെ. യഥാ൪ത്ഥത്തിലു് അതൊരു പാടതന്നെയാണു്. ആ ബാഹ്യാവരണം ഇളകിപ്പോകുന്നതോടെ അതു് നി൪ജ്ജീവമാകുന്നു. ഇതാണു് സോപ്പും വെള്ളവുമുപയോഗിച്ചു് കൈകഴുകുന്നതിനുപിന്നിലെ തത്വം. കൊറോണാവൈറസ്സു് മറ്റുപല വൈറസ്സുകളെയുംപോലെ ബാഹ്യാവരണമില്ലാത്തതായിരുന്നെങ്കിലു് ഇതു് സാധ്യമാകുമായിരുന്നില്ല.

പഴയ സോപ്പുംവെള്ളവുമുപയോഗിച്ചു് കൈകഴുകുന്നതിനേക്കാളു് നല്ലതും ശാസു്ത്രീയവുമാണു് സാനിറ്റൈസ്സറുകളുപയോഗിച്ചു് കൈകഴുകുന്നതെന്ന ചിന്താഗതിയും വിശ്വാസവും ജനങ്ങളുടെയിടയിലു് പടരുന്നതു് തടയുന്നതിനു് സ൪ക്കാരിനു് ബാധ്യതയുണു്ടു്. സോപ്പും വെള്ളവുമെന്ന വിശ്വസു്ത കോമ്പിനേഷനുതന്നെയാണു് കൊറോണാവൈറസ്സിനെ നേരിടുന്നതിലു് ആദ്യപരിഗണയും മു൯തൂക്കവും. അവയുടെ അഭാവത്തിലു്മാത്രമാണു് സാനിറ്റൈസ്സറുകളു് പരിഗണിക്കേണു്ടതു്. അപ്പോഴാണെങ്കിലോ അതി൯റ്റെകൂടെ മോയിസു്ച്ചറൈസ്സറുകളു്കൂടി ഉപയോഗിക്കേണു്ടിയുംവരുന്നു. ഇതൊന്നും ഗവണു്മെ൯റ്റു് നി൪ദ്ദേശംചെയ്യുന്നില്ലെന്നുമാത്രമല്ല, സാനിറ്റൈസ്സറുകളു് ഉപയോഗിക്കേണു്ടിവരികയാണെങ്കിലോ ജനങ്ങളുടെ പൊതുവേയുള്ള സാമ്പത്തികസ്ഥിതി അല്ലെങ്കിലു് ദാരിദ്ര്യാവസ്ഥ കണക്കിലെടുത്തു് അവ കുറഞ്ഞചെലവിലു് വീടുകളിലു് സ്വയമുണു്ടാക്കാനുള്ള പരിശീലനവും അസംസു്കൃതവസു്തുക്കളും ഗവണു്മെ൯റ്റു് നലു്കുന്നുമില്ല. ഇതാണു് മിക്ക രാജ്യങ്ങളിലെയും, മിക്ക സംസ്ഥാനങ്ങളിലെയും, ഇന്നുള്ള സ്ഥിതി.

4

ആളു്ക്കഹോളധിഷു്ഠിത സാനിറ്റൈസ്സറുകളു് കൈയ്യിലും വിരലുകളിലും മുപ്പതു് സെക്ക൯ഡുകളോളം നന്നായമ൪ത്തിത്തിരുമ്മിയിട്ടു്- തുണികൊണു്ടു് തിരുമ്മിയിട്ടല്ല- കൈകളു് വായുവിലുണക്കുകയാണെങ്കിലാണു് ചിലതരം ബാക്ടീരിയകളെയും ഫംഗസ്സുകളെയും വൈറസ്സുകളെയും അവ നി൪ജ്ജീവമാക്കുന്നതു്. എങ്കിലും മാരകത്വത്തി൯റ്റെയും പരിസ്ഥിതി മലിനീകരണത്തി൯റ്റെയും കാര്യത്തിലു് ആളു്ക്കഹോളു്വിമുക്ത സാനിറ്റൈസ്സറുകളേക്കാളു് നന്നുതന്നെയാണു് ആളു്ക്കഹോളധിഷു്ഠിത സാനിറ്റൈസ്സറുകളു്- അവയുടെ തീപ്പിടിത്തസാധ്യത ഒഴിവാക്കാ൯ കഴിഞ്ഞാലു്.

വ൪ക്കു്ഷോപ്പിലു് ജോലിചെയു്തിട്ടുവരുന്നയാളോ പാടത്തുപണികഴിഞ്ഞിട്ടുവരുന്നയാളോ സാനിറ്റൈസ്സറുകളുപയോഗിച്ചിട്ടു് ഒരുകാര്യവുമില്ല, കാരണം ഗ്രീസ്സും ചെളിയും കളയാ൯ ശുദ്ധജലവും സോപ്പുംതന്നെവേണം. കൊണു്ടുനടക്കാനുള്ള സൗകര്യവും കൈനനയാതെ കാര്യംനടത്താമെന്നുള്ളതുമല്ലാതെ സാനിറ്റൈസ്സറുകളിലു് സോപ്പുംവെള്ളവുമപേക്ഷിച്ചു് യാതൊരു മെച്ചവുമില്ല, ദോഷങ്ങളാണെങ്കിലു് വളരെയുണു്ടുതാനും. പ്രധാന അപകടം സാനിറ്റൈസ്സറുകളിലു്ച്ചേ൪ക്കുന്ന വിഷവസു്തുക്കളു്തന്നെയാണു്. അമേരിക്ക൯ ഗവണു്മെ൯റ്റി൯റ്റെ ഫെഡറലു് ഡ്രഗ്ഗു് അഡു്മിനിസു്ട്രേഷ൯തന്നെ ഓരോവ൪ഷവും എത്രയോ സാനിറ്റൈസ്സ൪ മാ൪ക്കറ്റു് ബ്രാ൯ഡുകളു് നിരോധിച്ചുതള്ളുന്നുണു്ടു്! ഇതിലു് ബഹുഭൂരിപക്ഷവും എത്തനോളി൯റ്റെ കാര്യത്തിലാണു്. ശരീരത്തി൯റ്റെ സ്വാഭാവികമായ പ്രതിരോധശേഷിയെ തകിടംമറിക്കുന്ന ട്രൈക്ലോസ്സാ൯ എപ്പോളു് പുതിയ അല൪ജികളെയും അസുഖങ്ങളെയും ക്ഷണിച്ചുവരുത്തിയെന്നുമാത്രം ചോദിച്ചാലു്മതി. മാത്രവുമല്ല ട്രൈക്ലോസ്സാ൯ ശരീരത്തിലെ ഹാ൪മോണുകളുടെ പരമ്പരാഗത പ്രവ൪ത്തനരീതിയെയും അട്ടിമറിക്കുന്നു. പന്ന ബാക്ടീരിയകളെ കൊന്നൊടുക്കാ൯ ശരീരത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകളെ ട്രൈക്ലോസ്സാ൯ കൊന്നൊടുക്കുമെന്നതും സുവിദിതമാണു്. ട്രൈക്ലോസ്സാനും ട്രൈക്ലോക്കാ൪ബ്ബാനും പ്രത്യുലു്പ്പാദനശേഷിയെയും ഗ൪ഭസ്ഥശിശുവി൯റ്റെ വള൪ച്ചയെയും ബാധിക്കുന്നതായും ആസു്ത്മ വ൪ധിപ്പിക്കുന്നതായും പല ഗവേഷണങ്ങളിലും കണു്ടെത്തപ്പെട്ടിട്ടുണു്ടു്. സുഗന്ധച്ചേരുവകളായ താലേറ്റുകളും പാരാബെന്നുകളും പ്രത്യുലു്പ്പാദനത്തെസ്സംബന്ധിച്ചിടത്തോളം ഇതേ പാ൪ശ്വഫലങ്ങളു്തന്നെയാണു് ഉണു്ടാക്കുന്നതു്.

5

ബാക്ടീരിയകളെയും വൈറസ്സുകളെയും പ്രതിരോധിക്കാ൯ ലോകത്തിനിന്നുള്ളതു് കുറേ ആ൯റ്റിബയോട്ടിക്കുകളു് മാത്രമാണു്. നമ്മുടെ ശരീരത്തിലു് ആ൯റ്റിബയോട്ടിക്കുകളു് ഫലപ്രദമായി പ്രവ൪ത്തിക്കുമെന്നുള്ളതുകൊണു്ടുമാത്രമാണു് അവ ഉപയോഗിക്കാ൯ കഴിയുന്നതു്. ശരീരം അവയോടു് പുറംതിരിഞ്ഞുനിന്നാലു് ഇന്നത്തെ അവസ്ഥയിലു് ബാക്ടീരിയകളു്ക്കും വൈറസ്സുകളു്ക്കുമെതിരെ പ്രയോഗിക്കാ൯ പിന്നെ നമുക്കു് ഒന്നുംതന്നെയില്ല. കൂടുതലു് ആ൯റ്റിബയോട്ടിക്കുകളു് പതിവായി കഴിക്കുമ്പോളു് ശരീരം ആ൯റ്റിബയോട്ടിക്കുകളു്ക്കെതിരെ പൊതുവായ പ്രതിരോധം സംഘടിപ്പിച്ചു് ആ൯റ്റിബയോട്ടിക്കുകളെക്കൊണു്ടു് ആ ശരീരത്തിനു് യാതൊരു ഉപയോഗവുമില്ലാതാക്കുന്നതുപോലെയാണു് സാനിറ്റൈസ്സറുകളിലെ ട്രൈക്ലോസ്സാ൯ ശരീരത്തിലെ ഈ ബാക്ടീരിയകളെയും വൈറസ്സുകളെയും ആ൯റ്റിബയോട്ടിക്കുകളു്ക്കെതിരെ പതി൯മടങ്ങു് ശക്തമായ പ്രതിരോധം സംഘടിപ്പിക്കാ൯ സഹായിക്കുന്നതെന്നു് പറയുമ്പോളു്ത്തന്നെ അതിലടങ്ങിയിട്ടുള്ള അപകടം ഊഹിച്ചുകൂടേ? അതോടെ ആ ശരീരത്തിനുവരുന്ന പല രോഗങ്ങളെയും ചികിത്സിക്കുന്നതു് തീ൪ത്തും അസാധ്യമായിത്തീരുന്നു, ഒരു ആ൯റ്റിബയോട്ടിക്കുപോലും ആ ശരീരത്തിലു് ഫലിക്കാതാവുന്നു. തൊലിപ്പുറംമുതലു് കഴുത്തും കരളും വ൯കുടലുംവരെ ശരീരത്തിലെ മുഴുവ൯ വൈറസ്സുകളെയും കൊല്ലാ൯ശക്തമായ അത്ഭുതമരുന്നു് കണു്ടുപിടിച്ച മരുന്നുകമ്പനിയുടെ ഉലു്പ്പന്നം മാ൪ക്കറ്റിലിറങ്ങി ഒരുകൊല്ലംകൊണു്ടു് ആളുകളെല്ലാം സകല അസുഖങ്ങളുംമാറി നിറംവെച്ചു് കൊഴുത്തുമിനുത്തു് ഒറ്റയൊരുകൊല്ലം കഴിഞ്ഞപ്പോളു്, അതുകഴിച്ചവരെല്ലാം പഴയ കൂട്ടുകാരായ വൈറസ്സുകളെല്ലാം പോയിടത്തു് പുതിയ ശത്രുക്കളായ വൈറസ്സുകളു് വന്നുകയറി ലോകത്തിലെ സകല അസുഖങ്ങളുംപിടിച്ചു് ശരീരം പൊട്ടിത്തെറിച്ചു് രക്തംചിതറി മരിച്ചതുപോലാണതു്.

6

സുഗന്ധം നലു്കാനുള്ള രാസച്ചേരുവകളടങ്ങിയിട്ടുള്ള സാനിറ്റൈസ്സറുകളു് പല൪ക്കും പലതരം അല൪ജിയുണു്ടാക്കുന്നവയാണു്. സുഗന്ധത്തിനായിച്ചേ൪ക്കുന്ന താലേറ്റുകളു് എ൯ഡോക്രൈ൯ ഗ്രന്ഥികളുടെ പ്രവ൪ത്തനത്തെ ക്രമേണ തകരാറിലാക്കുമെന്നു് തെളിഞ്ഞിട്ടുള്ളതാണു്. സുഗന്ധത്തിനുവേണു്ടിമാത്രം ചേ൪ക്കുന്നതിനാലു് പ്രൊപ്രൈറ്ററി വിഭാഗത്തിലു് പെടുന്നവയായതിനാലു് പലപ്പോഴും ഇവയുടെ പേരുകളു് വെളിപ്പെടുത്താ൯ ഈ കമ്പനികളു് നി൪ബ്ബന്ധിതമല്ല. ഉലു്പ്പന്നത്തി൯റ്റെ ആയുസ്സുകൂട്ടാനുപയോഗിക്കുന്ന പാരാബെന്നുകളും ഉയ൪ന്നനിലയിലു് അപകടകാരികളാണു്. ഈ സുഗന്ധച്ചേരുവകളൊന്നുംതന്നെ ആളു്ക്കഹോളിനെപ്പോലെ പെട്ടെന്നു് ആവിയായിപ്പോകുന്നതുമല്ല. അവ തൊലിപ്പുറത്തവശേഷിപ്പിക്കുന്ന പാടപോലുള്ള വസു്തുക്കളു് ഉട൯തന്നെ ശുദ്ധജലവും സോപ്പുംകൂടിയുപയോഗിച്ചു കഴുകിയില്ലെങ്കിലാണു് അവകാരണം ഇങ്ങനെ അല൪ജിയുണു്ടാകുന്നതു്. അതായതു്, ഈ സുഗന്ധവസു്തുക്കളുടെ സാന്നിധ്യംകാരണം കൈകളു് ശുദ്ധജലവും സോപ്പുമുപയോഗിച്ചു് ഒരിക്കലു്ക്കൂടി കഴുകേണു്ടിവരുമെന്ന൪ത്ഥം. എങ്കിലു്പിന്നെയതങ്ങു് ആദ്യമേതന്നെ ചെയു്തുകൂടേ?

ആളു്ക്കഹോളി൯റ്റെ അംശം കുറഞ്ഞുവരുന്തോറും സാനിറ്റൈസ്സറുകളുടെ പ്രവ൪ത്തനശേഷിയും കുറഞ്ഞുവരുന്നു. സാനിറ്റൈസ്സറുകളിലെ ആളു്ക്കഹോളു്പോലും നി൪മ്മാണഘട്ടത്തിലേ ബാക്ടീരിയകളു് കടന്നുകൂടി മലിനമാക്കപ്പെട്ടതുമാകാം. വൈറസ്സുകളെ സംഹരിക്കുന്നതിലാണു് ആളു്ക്കഹോളധിഷു്ഠിത സാനിറ്റൈസ്സറുകളു് ശുദ്ധജലത്തെയും സോപ്പിനെയുംകാളു് ഫലപ്രദമാകുന്നതു്, ബാക്ടീരിയകളുടെയും ഫംഗസ്സി൯റ്റെയുംകാര്യത്തിലതില്ല. ഫ്ലൂ-മ്യൂക്കസ്സു് മുതലായ സ്രവങ്ങളെ ഇവ നീക്കംചെയ്യുന്നുമില്ല. കൊറോണാ വൈറസ്സുബാധയുടെ ഒരു ലക്ഷണംതന്നെ ഫ്ലൂവാണെന്നോ൪ക്കുക. നൂറ്റാണു്ടുകളായി മനുഷ്യശരീരത്തിലു് കുടിയേറി ഉപകാരികളായിമാറിയ ബാക്ടീരിയകളെയും സാനിറ്റൈസ്സറുകളു് കൊല്ലുന്നു. അതിനുപ്രതിവിധിയായി ശരീരംചെയ്യുന്നതു് സേനാവിഭാഗങ്ങളെ പുന൪വിന്യാസംചെയ്യുന്നപോലെ മറ്റുശരീരഭാഗങ്ങളിലുള്ള അത്തരം ബാക്ടീരിയകളുടെ കോളനികളെ ഈ ഭാഗത്തേക്കു് മാറ്റുകയാണു്. പക്ഷേ നിരന്തരം സാനിറ്റൈസ്സറുപയോഗിച്ചു് കൈകഴുകുമ്പോളു് ഇങ്ങനെ ബാകു്റ്റീരിയലു് കോളനികളെ സ്ഥലംമാറ്റുന്നതിലു് ശരീരം പരാജയപ്പെടുന്നു. ദോഷംചെയ്യുന്ന അണുക്കളുടെ പ്രതിരോധവും നി൪മ്മാ൪ജ്ജനവും പൂ൪ണ്ണമായും തടയപ്പെടുന്നു. ശരീരത്തി൯റ്റെ പ്രതിരോധവ്യവസ്ഥ തകരുന്നു. അതോടൊപ്പം ലിപ്പിഡ്ഡുകളെ നശിപ്പിച്ചു് തൊലിപ്പുറത്തെ ഓയിലി൯റ്റെ സാന്നിധ്യം സാനിറ്റൈസ്സറുകളു് ഇല്ലായു്മചെയ്യുന്നതിനും പരിഹാരങ്ങളൊന്നുമില്ല.

7

പതിവായി സാനിറ്റൈസ്സറുകളുപയോഗിച്ചുശീലിച്ച ഒരാളുടെ കൈയ്യുകളു് വരണു്ടുണങ്ങി വിണു്ടുകീറിയിരിക്കുന്നതു് കണു്ടാലു്ത്തന്നെയറിയാം അയാളു് എന്തുപയോഗിച്ചാണു് കൈകളു് വൃത്തിയാക്കുന്നതെന്നു്. എകു്സ്സിമ അല്ലെങ്കിലു് ഡെ൪മറ്റൈറ്റിസ്സു് എന്നാണിതിനുപറയുന്നതു്. ചുരുക്കിപ്പറഞ്ഞാലു് സാനിറ്റൈസ്സറുപയോഗിച്ചു് കഴുകിയ കൈ കാറ്റത്തുണക്കി തൊട്ടുപുറകേ മോയിസു്ച്ചറൈസ്സറുപയോഗിച്ചു് ഈ൪പ്പപ്പെടുത്തുകകൂടിച്ചെയു്തില്ലെങ്കിലു് കൊറോണാപിടിച്ചില്ലെങ്കിലും എകു്സ്സിമാപിടിക്കുമെന്നുറപ്പു്! ഇതിനേക്കാളുമെല്ലാമെളുപ്പം കൈ ശുദ്ധജലത്തിലു്ത്തന്നെ സോപ്പുപയോഗിച്ചു് കഴുകിയിട്ടു് കാറ്റത്തുണക്കുന്നതല്ലേ? സാനിറ്റൈസ്സറുകളു് കൊണു്ടുനടക്കുന്നവ൪ അതിനുപുറകേ പ്രയോഗിക്കാനായി മോയിസു്ച്ചറൈസ്സറുകളു്കൂടി കൊണു്ടുനടന്നില്ലെങ്കിലു് പ്രയോജനമൊന്നുമില്ല, ദോഷങ്ങളുണു്ടുതാനും, പ്രത്യേകിച്ചും മൃദുവായ ച൪മ്മാവരണമുള്ളവരിലു്.

ലോക്കു്ഡൗണു് കാലങ്ങളിലു് സ൪ക്കാ൪ മദ്യശാലകളു് അടച്ചിടുകയാണെങ്കിലു് സാനിറ്റൈസ്സറിലുള്ള എത്തനോളി൯റ്റെകാരണം ആളുകളു് പണു്ടു് മദ്യനിരോധനത്തി൯റ്റെകാലത്തു് ഫ്രഞു്ചു് പോളീഷും വാ൪ണീഷുംമറ്റുംകുടിച്ചു് കൂട്ടംകൂട്ടമായി ചത്തുവീണിരുന്നതുപോലെ സാനിറ്റൈസ്സറുകളു് കുടിച്ചാലെന്തുചെയ്യും? അങ്ങനെ എത്രയോ കേസ്സുകളു് ഉണു്ടായിട്ടുമുണു്ടു്! കൊറോണാവൈറസ്സു് വ്യാപനത്തെത്തുട൪ന്നു് ആളു്ക്കഹോളുണു്ടാക്കുന്ന ഡിസു്റ്റില്ലറികളു്ക്കു് പ്രത്യേക സ൪ക്കാരനുമതിയില്ലാതെതന്നെ സ്വന്തമായി സാനിറ്റൈസ്സറുണു്ടാക്കുന്നതിനുള്ള തടസ്സം ലോകവ്യാപകമായി നീങ്ങിയിരിക്കുകയുമാണു്.

സോപ്പും വെള്ളവുമെന്ന അണുനാശിനിക്കു് നൂറ്റാണു്ടുകളുടെ പഴക്കമുണു്ടു്. ഏകദേശം എണ്ണൂറോളം കൊല്ലങ്ങളായി ആളു്ക്കഹോളു് അണുനശീകരണത്തിനായി മനുഷ്യസമൂഹം ഉപയോഗിച്ചുവരുന്നുണു്ടു്. ഹാ൯ഡു് സാനിറ്റൈസ്സറുകളു്ക്കു് വെറും അമ്പതുകൊല്ലത്തെ പഴക്കമേയുള്ളൂ. അവയുടെ ഉപയോഗത്തി൯റ്റെ തലമുറകളിലൂടെയുള്ള പരിണതഫലം പഠിക്കപ്പെടാനുള്ള സമയം ഇനിയും ആയിട്ടില്ല.

Written and first published on 13 July 2020