648
കേരളാ ആരോഗ്യവകുപ്പു് കൊറോണാ വൈറസ്സി൯റ്റെ ജനിതകമാറ്റം 2020 ഏപ്രിലു്മുതലു് പഠിച്ചുകൊണു്ടിരിക്കുന്നതു് ഇതുവരെയും തീ൪ന്നില്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
കേരളാ ആരോഗ്യവകുപ്പു് കൊറോണാ വൈറസ്സി൯റ്റെ ജനിതകമാറ്റം പഠിക്കാ൯പോകുന്നുവെന്നു് കേളു്ക്കുമ്പോളു് നമ്മളു് മനസ്സിലാക്കേണു്ടതു് ലബോറട്ടറികളിലു് ഗവേഷണപഠനങ്ങളിലൂടെ പഠിക്കാ൯പോകുന്നുവെന്നല്ല, ലോകത്തു് ഈ വൈറസ്സി൯റ്റെ ജനിതകമാറ്റങ്ങളെക്കുറിച്ചു് ഇതുവരെവന്നിട്ടുള്ള വിവരമുള്ളവരെഴുതിവിട്ട ലേഖനങ്ങളു് 2020 ഏപ്രിലു് ഒമ്പതാംതീയതി ജനങ്ങളെ ഈ വിവരമറിയിച്ച ആ ഗവണു്മെ൯റ്റു് ഡോക്ട൪സ്സംഘടനയിലെ ഡോക്ട൪മാ൪ ആദ്യമായിരുന്നു് വായിച്ചുനോക്കാ൯പോകുന്നുവെന്നാണു്, മൗലികപഠനങ്ങളല്ല, മറ്റുള്ളിടങ്ങളിലു്നടന്ന മൗലികപഠനങ്ങളെക്കുറിച്ചുള്ള റിപ്പോ൪ട്ടുകളു് വായിച്ചുനോക്കാ൯പോകുന്നുവെന്നാണു്! ഡോക്ട൪മാ൪ ആജീവനാന്തകാലം പഠിച്ചുകൊണു്ടിരിക്കണമെന്നാണു് നമ്മളു് മനസ്സിലാക്കിയിട്ടുള്ളതു്. ആധുനികകാല ചികിത്സാരീതികളുടെയും ചികിത്സാ ഉപകരണങ്ങളുടെയും പരിചയപ്പെടലിനു് അതൊരു അത്യാവശ്യമാണു്, എന്നല്ല ലോകംമുഴുവ൯ ഇന്നു് ഡോക്ട൪മാരുടെ അയ്യഞു്ചുകൊല്ലത്തിലൊരിക്കലു്വീതമുള്ള റീ-സ൪ട്ടിഫിക്കേഷനും അതു് ആവശ്യമാണു്. അതായതു്, ഒരിക്കലു് ലഭിച്ചുകഴിഞ്ഞ മെഡിക്കലു് ഡിഗ്രി സ൪ട്ടിഫിക്കേഷനുംവെച്ചുകൊണു്ടു് ആജീവനാന്തകാലം ചികിത്സതുടരാ൯ പറ്റില്ലെന്ന൪ത്ഥം. കൊറോണാവൈറസ്സിനുവന്നിട്ടുള്ള ജനിതകമാറ്റങ്ങളെക്കുറിച്ചു് ഇത്രയുംവ൪ഷമായിട്ടും ഇവ൪ വായിച്ചിട്ടുണു്ടായിരുന്നില്ല എന്നുള്ളതു് നമ്മെ അമ്പരപ്പിക്കുന്നു.
‘ഡോക്ടേഴു്സ്സു് നീഡു് ഫോ൪ കണു്ടിന്ന്യൂഡു് ലേണിംഗു്’ എന്ന വിഷയത്തിലു് ലോകത്തു് എത്രയോ ലേഖനങ്ങളും പുസു്തകങ്ങളും എഴുതപ്പെട്ടിട്ടുണു്ടു്! ഈ ലേഖക൯പോലും ‘Do Not Doctors Need To Learn Continuously?’ എന്നപേരിലു് ഒരെണ്ണമെഴുതിയിട്ടുണു്ടു്. (ലിങ്കു്: https://sahyadribooks-remesh.blogspot.com/2020/01/189-do-not-doctors-need-to-learn.html). ഡോക്ട൪മാരുടെ തുട൪പഠനം ഹിപ്പോക്രാറ്റസ്സി൯റ്റെ കാലംമുതലു്ക്കുതന്നെ ഒരു സജീവച൪ച്ചാവിഷയവും ഒരു മാ൪ഗ്ഗനി൪ദ്ദേശകവുമെന്നതിനുപരി വൈദ്യശാസു്ത്രത്തിലു് ഒരു നി൪ബ്ബന്ധിതനിയമംതന്നെയായിട്ടുണു്ടു്. ഒരു കൊറോണാവ്യാപനമല്ല ഏതു് വൈറസ്സുവ്യാപനമുണു്ടായാലും ഡോക്ട൪മാരതിനു് കാലങ്ങളു്ക്കുമുമ്പേതന്നെ പ്രിപ്പയേ൪ഡായിരിക്കണു്ടേ? ആദ്യമായല്ലല്ലോ ലോകത്തു് വൈറസ്സുവ്യാപനമുണു്ടാകുന്നതു്- മസ്സൂരിമുതലു് മാ൪ബ൪ഗ്ഗുവരെ എത്രയോയെണ്ണം ലോകത്തു് പട൪ന്നുപിടിച്ചില്ലേ? അന്നൊക്കെ അസുഖം പട൪ന്നുകൊണു്ടിരിക്കുമ്പോളു് ബുക്കുമെടുത്തു് വായിക്കാനിറങ്ങിയാണോ ലോകഹെലു്ത്തു്സ൪വ്വീസ്സുകളു് അതൊക്കെ പിടിച്ചുനി൪ത്തിയതു്?
കുറിപ്പു്: 2020 ഏപ്രിലു് 09നു് എഴുതപ്പെട്ട ഈ ലേഖനം 2021 സെപു്റ്റംബ൪ 10നാണു് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നതു്.
Written on 09 April 2020 and first published on: 10 September 2021
No comments:
Post a Comment