Friday, 10 September 2021

650. ഫ്രീ ഹോസ്സു്പ്പിറ്റലു് സിസ്സു്റ്റം കാരണമാണു് കൊറോണക്കൊടുങ്കാറ്റിലു് അമേരിക്ക കിടുങ്ങിയതും ഇ൯ഡൃ ഉറച്ചുനിന്നതും

650

ഫ്രീ ഹോസ്സു്പ്പിറ്റലു് സിസ്സു്റ്റം കാരണമാണു് കൊറോണക്കൊടുങ്കാറ്റിലു് അമേരിക്ക കിടുങ്ങിയതും ഇ൯ഡൃ ഉറച്ചുനിന്നതും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fernando Zhiminaicela. Graphics: Adobe SP.


1

2020 മേയു്മാസം ഇ൯ഡ്യാഗവണു്മെ൯റ്റി൯റ്റെ ആരോഗ്യവകുപ്പു് ജനങ്ങളെയറിയിച്ചതു് കൊറോണാവൈറസ്സിനൊപ്പം ജീവിക്കാ൯ പഠിക്കണമെന്നാണു്, അതായതു് ആ വൈറസ്സിനെ ഇ൯ഡൃയിലു്നിന്നും സ്ഥിരമായി പറഞ്ഞയക്കാ൯ അവരുടെ ബുദ്ധികേന്ദ്രങ്ങളിലു് വഴിയൊന്നുമില്ലെന്നാണു്. അതേദിവസം ഇംഗ്ലണു്ടിലെ ഓകു്സ്സു്ഫോ൪ഡു്, കേംബ്രിഡു്ജു് യൂണിവേഴു്സ്സിറ്റികളു്, ലണു്ട൯ സു്ക്കൂളു് ഓഫു് എക്കണോമിക്കു്സ്സു് എന്നിവിടങ്ങളിലെ 90 പ്രൊഫസ്സ൪മാരടങ്ങുന്ന ബുദ്ധിജീവിസംഘം പറഞ്ഞതു് മതപരമായ ഭിന്നിപ്പിലൂടെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുന്ന ബീജേപ്പീയെന്ന രാഷ്ട്രവിരുദ്ധശക്തിയുടെ ഇ൯ഡ്യാഭരണകൂടം കൊറോണാവൈറസ്സുബാധക്കാലത്തുപോലും പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ആക്ടിവിസു്റ്റുകളു്ക്കും വിദ്യാ൪ത്ഥികളു്ക്കുംമേലു് ഭരണകൂടവേട്ട നടത്തുകയാണെന്നാണു്. അതായതു് മതവിദ്വേഷം വായുവും വെള്ളവും ഭക്ഷണവുമാക്കിയ ബീജേപ്പീയോടൊപ്പം ജീവിച്ചുശീലിച്ച ഇ൯ഡൃ൯ ജനതയു്ക്കു് കൊറോണാവൈറസ്സിനോടൊപ്പം ജീവിച്ചുശീലിക്കാ൯ യാതൊരു വിഷമവുമില്ലെന്നാണു്!

2020 മേയു് 10ലെ സ്ഥിതിയനുസരിച്ചു് ഇ൯ഡ്യയിലു് ലക്ഷക്കണക്കിനാളുകളു് കോവിഡു്രോഗബാധ സംശയിക്കപ്പെട്ടു് ക്വാറ൯റ്റൈനിലായി. 56000പേ൪ക്കു് രോഗബാധ സ്ഥിരീകരിക്കപ്പെട്ടു. 1850പേ൪ കോവിഡു് രോഗബാധകാരണം മരണപ്പെട്ടു. സമയബന്ധിതമായി ലോക്കു്ഡൗണു് അടക്കമുള്ള പ്രതിരോധപ്പ്രവ൪ത്തനങ്ങളു് സ്വീകരിച്ചതി൯റ്റെ ഫലമായി ഇ൯ഡൃയിലു് കോവിഡു്രോഗബാധിതരുടെ എണ്ണം കുറക്കാ൯കഴിഞ്ഞെന്നും ലോക്കു്ഡൗണു് നീക്കുന്നതോടെ 2020 ജൂണു്-ജൂലായു് മാസങ്ങളിലു് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നും ലോകാരോഗ്യസംഘടനയുടെ പ്രത്യേക പ്രതിനിധി ഡോക്ട൪. ഡേവിഡു് നബാരോ അതേദിവസം പറഞ്ഞു.

2

അമേരിക്കപോലുള്ള വികസിതരാജ്യങ്ങളേക്കാളു് മികച്ച പ്രകടനമാണു് കൊറോണാപ്പ്രതിരോധത്തിലു് (അന്നു്) ഇ൯ഡൃ കാഴു്ച്ചവെച്ചതു്. പിലു്ക്കാലസംഭവങ്ങളു് തെളിയിച്ചതു് അമേരിക്കപോലുള്ള വികസിതരാജ്യങ്ങളിലു്നിന്നു് വ്യത്യസു്തമായി കൊറോണാവ്യാപനത്തെ രാഷ്ട്രീയമായി അധികാരക്കസേരകളു് നിലനി൪ത്തുന്നതിനും ജനകീയപ്പ്രക്ഷോഭങ്ങളു് തടയുന്നതിനുമായി ഉപയോഗിക്കാ൯ ഇ൯ഡൃയിലെ കേന്ദ്രംമുതലു് സംസ്ഥാനംവരെയുള്ള ഭരണാധികാരികളു്ക്കു് കഴിഞ്ഞുവെന്നും, കൊറോണാവ്യാപനം തുട൪ന്നുകൊണു്ടുപോയി ജനങ്ങളെ പൂട്ടിയിടുന്നതി൯റ്റെ രാഷ്ട്രീയാവശ്യം നിറവേറ്റുന്നതിലേക്കവ൪ കടന്നുവെന്നും, അതിലൂടെ അമേരിക്കപോലുള്ള വികസിതരാജ്യങ്ങളു്ക്കെതിരെ ആദ്യഘട്ടങ്ങളിലവ൪നേടിയ പ്രകടമായ മുന്നേറ്റം അവ൪തന്നെ തടസ്സപ്പെടുത്തി ജനങ്ങളെ കൊലപ്പെടുത്തിയെന്നുമാണു്. ഭരണകൂടങ്ങളു്ക്കെതിരെയുള്ള ജനകീയപ്പ്രക്ഷോഭങ്ങളു് തടയുന്നതിനും സ൪ക്കാരിനെ നിലനി൪ത്തുന്നതിനും കൊറോണയെയെടുത്തുപിടിക്കുന്ന ഈ പുതിയരീതി ഇ൯ഡൃയിലു്മാത്രമല്ല വേണു്ടത്ര വിദ്യാഭ്യാസവും മതിയായ സ്വതന്ത്രകാഴു്ച്ചപ്പാടുമൊന്നുമില്ലാത്ത ലോകത്തെ പലരാജ്യങ്ങളിലെയും ജനതകളുടെമേലു് ഭരണാധികാരികളു് എടുത്തുപ്രയോഗിച്ചു. ആദ്യഘട്ടത്തിലെയാ മുന്നേറ്റത്തിനുകാരണമായി ഇ൯ഡൃയും അമേരിക്കപോലുള്ള വികസിതരാജ്യങ്ങളുംതമ്മിലുള്ള ഒരു വ്യത്യാസമാണിവിടെപ്പരിശോധിക്കുന്നതു്.

3

കൊറോണക്കൊടുങ്കാറ്റിലു് അമേരിക്ക കിടുങ്ങിയതും ഇ൯ഡൃ ഉറച്ചുനിന്നതും ഫ്രീ ഹോസ്സു്പ്പിറ്റലു് സിസ്സു്റ്റം കാരണമാണു്. അമേരിക്കയിലതില്ല, ഇ൯ഡൃയിലതുണു്ടു്. അമേരിക്കയിലു് ഭീമ൯ ഇ൯ഷുറ൯സ്സുകമ്പനികളുടെ ഹെലു്ത്തു് പോളിസ്സിയും അതിനുള്ള പണവുമുണു്ടെങ്കിലേ ചികിത്സയുള്ളൂ. ഇല്ലെങ്കിലു് ചത്തതുതന്നെ. അവിടെ ഒന്നും ഫ്രീയല്ല. ഒറ്റ സൗജന്യ സ൪ക്കാ൪ ആശുപത്രിപോലുമില്ലാത്ത രാജ്യമേതെന്നു് ചോദിച്ചാലു് നിസ്സംശയംപറയാം അമേരിക്കയെന്നു്. അവ൪ അത്തരമൊരു സാമൂഹ്യസാമ്പത്തികവ്യവസ്ഥയിലു് അഭിമാനിക്കുന്നവരുമാണു്. കൊറോണക്കൊടുങ്കാറ്റുകാലത്തു് അതിനുള്ള വിലയവ൪ കൊടുത്തു. ജനങ്ങളു് ചത്തൊടുങ്ങി, പ്രത്യേകിച്ചും പണമില്ലാത്തവ൪. അമേരിക്കക്കുമാത്രമല്ല കമ്പോളഭരണവ്യവസ്ഥയുടെ പുറകേപോയ ബ്രിട്ട൯, ഇറ്റലി, ഫ്രാ൯സ്സു്, ജ൪മ്മനി, ചൈന എന്നീ രാജ്യങ്ങളു്ക്കെല്ലാം ഇങ്ങനെ അവരുടെരാജ്യത്തെ ആരോഗ്യവും ഉതു്പ്പാദനക്ഷമതയുള്ള ജനത ചത്തൊടുങ്ങി വ്യാവസായികോലു്പ്പാദനത്തിലും കാ൪ഷികോലു്പ്പാദനത്തിലും ബിസിനസ്സിലും കാര്യമായ ഇടിവുമുതലു് വ൯തക൪ച്ചവരെ സംഭവിച്ചു. ഇ൯ഡൃയിലു് ഫ്രീ ഹോസ്സു്പ്പിറ്റലു് സിസ്സു്റ്റം നിലനിന്നതുകൊണു്ടു് പണക്കാരനും പാവപ്പെട്ടവനും ഒരേപോലെ ചികിത്സകിട്ടി, രാജ്യം ഒരുവിധംപിടിച്ചുനിന്നു.

എന്നാലു് ഇ൯ഡൃയിലെ ഇന്നത്തെ ഭരണകൂടത്തിനു് ഇതിലു് എന്തെങ്കിലും അഭിമാനത്തിനു് വകയൊന്നുമില്ല. കാരണം അവ൪ അധികാരത്തിലു് വന്നതിനുശേഷം ഇത്രയുംകാലം ലോക ഇ൯ഷുറ൯സ്സു് ഭീമ൯മാ൪ക്കുവേണു്ടി ഇ൯ഡൃയിലെ ഫ്രീ ഹോസ്സു്പ്പിറ്റലു് സിസ്സു്റ്റം തക൪ക്കാ൯ അതികഠിനമായി ശ്രമിച്ചുവരികയായിരുന്നു. ജനങ്ങളുടെ ഇച്ഛാശക്തികൊണു്ടുമാത്രമാണതു് നിലനിന്നതും ഇപ്പോളു് കൊറോണാപ്പ്രതിരോധവും ചികിത്സയുമെന്ന ഈ ആവശ്യത്തിനുതകിയതും. മുമ്പു് ഇ൯ഡൃയിലു് കോളറയും വിഷൂചികയുമൊക്കെ പട൪ന്നിരുന്നപ്പോഴും ഈ സിസ്സു്റ്റമായിരുന്നു ജനങ്ങളെ രക്ഷപ്പെടുത്തിയതു്. എത്ര അവശനിലയിലായിരുന്നാലും, എത്ര സാമ്പത്തികമായി തക൪ന്ന അവസ്ഥയിലായിരുന്നാലും, എങ്ങനെയെങ്കിലും ഒരു സ൪ക്കാരാശുപത്രിയു്ക്കകത്തെത്തിപ്പെട്ടാലു് രക്ഷപ്പെടുമായിരുന്നു. ഒരു രാഷ്ട്രത്തി൯റ്റെ നിലനിലു്പ്പിനെസ്സംബന്ധിച്ചിടത്തോളം അതു് ഏറ്റവുംവലിയൊരു ഗ്യാര൯റ്റിയുമായിരുന്നു. ജനങ്ങളു് ചത്തൊടുങ്ങിക്കഴിഞ്ഞാലു്പ്പിന്നെന്തു് രാഷ്ട്രം! ജനങ്ങളു് ചത്തൊടുങ്ങിക്കഴിഞ്ഞു് ജനശൂന്യമായിക്കിടക്കുന്ന ലക്ഷക്കണക്കിനേക്ക൪ ഭൂമി ഒരു രാഷ്ട്രമാകുമോ?

4

ബീജേപ്പീ ഗവണു്മെ൯റ്റി൯റ്റെ പ്രധാനപരിപാടിതന്നെ ഒരു നൂറായിരം ആരോഗ്യ ഇ൯ഷുറ൯സ്സു് പദ്ധതികളിലൂടെ രാജ്യത്തെ ആരോഗ്യമേഖലയെമുഴുവ൯ ഇ൯ഷുറ൯സ്സു് കമ്പനികളുടെകീഴിലു് കൊണു്ടുവരികയായിരുന്നല്ലോ! ദശാബ്ദങ്ങളു് ഒരു രാജ്യംഭരിച്ചു് ആരോഗ്യരംഗം നിയന്ത്രിച്ചതി൯റ്റെ അനുഭവസമ്പത്തി൯റ്റെ ഒരു പശ്ചാത്തലവുമില്ലാതെ നഗ്നഫക്കീ൪മാരുടെയും കൊടും അന്ധവിശ്വാസ്സികളുടെയുംമാത്രം നി൪ബ്ബന്ധബുദ്ധിക്കുവഴങ്ങി പ്രവ൪ത്തിക്കുന്ന ഈ അപഹാസ്യപ്പ്രസ്ഥാനം സ൪ക്കാരാശുപത്രികളെമുഴുവ൯ ഒരെണ്ണംപോലും ബാക്കിവെക്കാതെ പൊളിച്ചടുക്കി രാജ്യത്തെ ആരോഗ്യമേഖലയെ മുഴുവ൯തന്നെ ഇ൯ഷുറ൯സ്സു്മേഖലക്കു് കീഴു്പ്പെടുത്തിക്കൊടുക്കാ൯ അന്നേ അനുവദിക്കപ്പെട്ടിരുന്നെങ്കിലു് കൊറോണക്കൊടുങ്കാറ്റിലു് ലോകത്തേറ്റവുംകൂടുതലു് ജനങ്ങളു് ചത്തൊടുങ്ങിയരാജ്യം ഇന്ത്യയായേനേ! അതൊഴിവാക്കിയതു് ഈ രാജ്യത്തെ കോടതികളോ പാ൪ലമെ൯റ്റോ പത്രങ്ങളോ ഒന്നുമല്ല, ഭാരതജനതയുടെ ഇച്ഛാശക്തി ഒന്നുകൊണു്ടുമാത്രമാണു്, ഭാരതീയഹിന്ദുജനതാപ്പാ൪ട്ടിയുടെയും ലോക ഇ൯ഷുറ൯സ്സു് കമ്പനികളുടെയും വമ്പ൯ കുതന്ത്രങ്ങളെയെല്ലാമതിജീവിച്ചു് സൗജന്യസ൪ക്കാരാശുപതിവ്യവസ്ഥ നിലനി൪ത്തിയതുകൊണു്ടുമാത്രമാണു്. അതിലവ൪ ലോകജനതയുടെമുഴുവ൯ അഭിനന്ദനമ൪ഹിക്കുന്നു. ലോകത്തി൯റ്റെ മുന്നിലു് ഇ൯ഡൃയിലെ പഴയകാലരാഷ്ട്രീയനേതാക്കളും ഭരണാധികാരികളും കൂടിച്ചേ൪ന്നു് പടുത്തുയ൪ത്തിയ സൗജന്യ സ൪ക്കാ൪ ആശുപത്രിവ്യവസ്ഥ തലയുയ൪ത്തിനിന്നു് അതി൯റ്റെ കഴിവുതെളിയിച്ചു. ഭയന്നുപോയ ലോകാരോഗ്യസംഘടന പക്ഷേ ഇക്കാര്യംമാത്രം ഒരുകാലത്തും സമ്മതിക്കാ൯ തയാറല്ല, കാരണം ഇ൯ഷുറ൯സ്സുകമ്പനിഭീമ൯മാരെ ലോകരാജ്യങ്ങളിലുടനീളം അഴിഞ്ഞാടാ൯വിട്ട അവ൪ അതോടെ പ്രതിസന്ധിയിലാകും, ആഫ്രിക്കമുതലു് ഇ൯ഡ്യവരെയും ചോദ്യംചെയ്യപ്പെടും. കൊറോണയെപ്പിടിച്ചുനി൪ത്താ൯ പരിശ്രമിക്കുന്നുവെന്നഭിനയിക്കുന്ന പിണറായി വിജയനും നരേന്ദ്രമോദിയുമെല്ലാം അതിനെ യഥാ൪ത്ഥത്തിലു് പിടിച്ചുനി൪ത്തിയ ഫ്രീ ഹോസ്സു്പ്പിറ്റലു് സിസ്സു്റ്റം തക൪ത്തു് ആരോഗ്യമേഖലയിലു് അമേരിക്കയിലെപ്പോലെ ലോകയി൯ഷുറ൯സ്സുകമ്പനികളുടെ സമഗ്രാധിപത്യത്തിനുവേണു്ടി പരിശ്രമിച്ചുവരുന്ന ജനശത്രുക്കളാണു്.

കുറിപ്പു്: 2020 മേയു് 10നു് എഴുതപ്പെട്ട ഈ ലേഖനം 2021 സെപു്റ്റംബ൪ 10നാണു് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നതു്.

Written on 10 May 2020 and first published on: 10 September 2021

Article Title Image By Sungmin Cho. Graphics: Adobe SP.


 


 

No comments:

Post a Comment