645
വാകു്സ്സിനെടുത്തവ൪ക്കു് കൊറോണാവരുകയില്ലെന്നു് പറഞ്ഞിട്ടെന്തായി? കൊറോണാവന്നു് പതിനേഴുദിവസമായി വീട്ടിലിരിക്കുകയല്ലേ!
പി. എസ്സു്. രമേശു് ചന്ദ്ര൯
1
രണു്ടുമൂന്നുദിവസമായിട്ടു് ഒട്ടുംസുഖമില്ലാതെ തോന്നുന്നതിനാലു്, അതായതു് ടെമ്പറേച്ചറും ശ്വാസംമുട്ടും ക്ഷീണവും ശരീരംകഴപ്പുമൊക്കെ അനുഭവപ്പെടുന്നതിനാലു്, നിങ്ങളു് പഞു്ചായത്തു് വാ൪ഡ്ഡുമെമ്പറോടുപറയുന്നു, നിങ്ങളു്പോയി ടെസ്സു്റ്റുചെയ്യണമെന്നു് മെമ്പ൪ നിങ്ങളോടുപറയുന്നു, മെമ്പ൪തന്നെയറേഞു്ജുചെയു്തു് രാവിലെ ഒമ്പതുമണിക്കു് ടെസ്സു്റ്റിംഗു് സെ൯റ്ററിലു്ച്ചെല്ലാ൯ സമയംതരുന്നു. രാവിലെ നിങ്ങളു് സെ൯റ്ററിലു്ച്ചെന്നപ്പോളു് വളരെയാളുകളവിടെ ടെസ്സു്റ്റുചെയ്യാനെത്തിയിട്ടുണു്ടു്. പക്ഷേ സു്റ്റാഫുവന്നിട്ടിട്ടില്ല. സു്റ്റാഫെത്തിയപ്പോളു് പതിനൊന്നുമണിയായി. അതുവരെവന്നവരും നേരത്തേനിന്നവരുമായൊക്കെ അവിടെയൊരു വലിയ ആളു്ക്കൂട്ടമായിരിക്കുന്നു. അതിലു് കൊറോണാവന്നുകഴിഞ്ഞവരുംകാണും അസുഖമില്ലാത്തവരുമുണു്ടു്. നിങ്ങളു്ചെന്നിരുന്ന കസ്സേര അസുഖമുള്ളവരും അസുഖമില്ലാത്തവരും നേരത്തേ പലപോസ്സിലും പലരുമിരുന്നതാണു്. അതാലോചിച്ചു് എണീറ്റുനിന്നപ്പോളു് ഒരുപയ്യ൯ നിങ്ങളുടെയടുത്തുനിന്നുമാറുന്നില്ല- ബിവറേജസ്സിലു് ക്യൂനിലു്ക്കുന്നതുപോലെ വിടാതെ പിന്തുട൪ന്നുനിലു്ക്കുന്നുമുണു്ടു്. രണു്ടുദിവസമായി ഒന്നിലും രുചിയുമില്ല മണവുമില്ലെന്നവ൯ പറയുന്നുണു്ടു്, അതുകൊണു്ടാണു് ടെസ്സു്റ്റുചെയ്യാ൯ വന്നതെന്നും. ആകെയൊരസ്വസ്ഥതതോന്നി. പിന്നെപ്പോഴെങ്കിലുംവന്നു് ടെസ്സു്റ്റുചെയ്യാമെന്നുകരുതി നിങ്ങളവിടെനിന്നും പുറത്തേക്കുപോയി. വീട്ടിലേക്കുള്ള മലക്കറിയും ചീനിയും മീനുമൊക്കെവാങ്ങി പലയിടത്തുംകയറി, കൂടെ നല്ല ദാഹംതോന്നിയതുകൊണു്ടു് മൂന്നുനാലുകടയിലു്ക്കയറി ബോഞു്ചിനാരങ്ങവെള്ളവുംകുടിച്ചു. മൂന്നുമണിക്കുപോയി ടെസ്സു്റ്റുചെയു്തപ്പോളു് കൊറോണാ പോസ്സിറ്റീവു്! എവിടെനിന്നു് ഇപ്പോളു്ക്കിട്ടി? ആ൪ക്കറിയാം! അപ്പോളവ൪ചോദിക്കുന്നു എവിടെയെല്ലാം പോയി, ആരെയെല്ലാം കണു്ടു, ആരോടെല്ലാം ഇടപെട്ടു, ആരെയെല്ലാം തൊട്ടു, ആരെയെല്ലാം ഊതി, കൂടെ പ്രൈമറി കോണു്ടാക്ടു്, സെക്കണു്ടറി കോണു്ടാക്ടു് എന്നൊക്കെച്ചില ചോദ്യങ്ങളും.
2
ഒന്നും നമ്മളറിയിക്കണു്ട- ഹെലു്ത്തിലും പോലീസ്സു്സു്റ്റേഷനിലുമൊക്കെയറിഞ്ഞു- നാട്ടുകാരും. പതിനേഴുദിവസം വീട്ടിലു് ഐസ്സൊലേഷനിലിരിക്കണമെന്നുപറഞ്ഞു. അതറിഞ്ഞപ്പോളു് ശരീരത്തിലൂടെ ഒരു വിറയലു്പാഞ്ഞു. പോസ്സിറ്റീവാണെന്നറിഞ്ഞതിനേക്കാളു് ഭയം പതിനേഴുദിവസം വീട്ടിനുപുറത്തിറങ്ങാനും ആരുമായും ബന്ധപ്പെടാനും പറ്റില്ലെന്നറിഞ്ഞതാണു്. വാസു്തവത്തിലു് കൊറോണയുമായി ബന്ധപ്പെട്ടു് മനുഷ്യനെ ബാധിക്കുന്നതും അസു്തപ്പ്രജ്ഞനാക്കുന്നതും കൊറോണയല്ല, കൊറോണകാരണമുള്ള ഈ ഭയമാണു്. ഈ ഭയമില്ലെങ്കിലു് അതുവന്നതു് നമ്മളു്പോലുമറിയാതെ കൊറോണാ കടന്നുപൊയു്ക്കൊള്ളുമെന്നും കേളു്ക്കുന്നു. വീട്ടിലാകെയുള്ളതു് ഭാര്യയും മകനുമാണു്. ഉടനേ മെമ്പറോടുപറഞ്ഞു് അവരെയുമയച്ചു് ടെസ്സു്റ്റുചെയ്യിച്ചപ്പോളു് അവരും പോസ്സിറ്റീവു്. ഭാഗ്യം- ഒറ്റക്കല്ലല്ലോ! ജോലിക്കുപോകാ൯പറ്റാതായി, രണു്ടാഴു്ച്ചത്തേക്കുള്ള അരിയും സാധനങ്ങളും പാലും വാങ്ങാ൯ പറ്റാതെയുമായി. ലോക്കു്ഡൗണു്കാലത്തു് പഞു്ചായത്തിലു്നിന്നും അരിയും സാധനങ്ങളും പാകംചെയു്ത ആഹാരവും വീട്ടിലെത്തിച്ചിരുന്നതുപോലെ (നിങ്ങളും അതുകൊണു്ടുകൊടുക്കുന്ന അതി൯റ്റെയൊരു വോളണു്ടീയറായിരുന്നു) ഇപ്പഴും കൊണു്ടുത്തരുമെന്നുവിചാരിച്ചു. എവിടന്നു്! ഒരുത്തനും തിരിഞ്ഞുനോക്കിയില്ല. അടുത്ത കൂട്ടുകാരുമാത്രം അവരുടെ കൈയ്യിലു്നിന്നും കാശ്ശെടുത്തു് സാധനങ്ങളു്വാങ്ങിച്ചു് വീട്ടിലു്ക്കൊണു്ടുവന്നു് മുറ്റത്തുവെച്ചിട്ടുപോയി. വീട്ടിനുവെളിയിലിറങ്ങിയാലു് പോലീസ്സുപിടിക്കും. ഫൈനടിക്കും. വെളിയിലിറങ്ങിനടന്നാലു് നാട്ടുകാരാരെങ്കിലും കണു്ടാലു് അപ്പോളു്ത്തന്നെ പോലീസ്സിനെവിളിച്ചുപറയും. ഉട൯ പോലീസ്സെത്തും. വീട്ടിലു്ക്കൊണു്ടുപോകും. അപ്രത്തൊരുത്ത൯, അതും ആളുകളുടെയിടയു്ക്കുകിടന്നു് വിരവിയില്ലെങ്കിലു് ശ്വാസംമുട്ടുമെന്നുള്ളയൊരുത്ത൯, വീട്ടിലിരുന്നുമടുത്തപ്പോളു് ആളുകളുടെയിടയിലൊന്നും പോകണു്ടന്നുവിചാരിച്ചു് താഴെ ആളില്ലാത്ത പണയിലേക്കും വയലിലേക്കുംനടന്നു. ആരോകണു്ടു് അപ്പത്തന്നെ വിളിച്ചുപറഞ്ഞു് അപ്പത്തന്നെ പോലീസ്സെത്തി. (കൊലപാതകം നടക്കുകയാണെന്നുപറഞ്ഞാലു് വരാത്തവരാണു്)! വീട്ടിലു്ക്കൊണു്ടുചെന്നു് പതിനായിരംരൂപയുടെ ഫൈനും അടിച്ചുകൊടുത്തു. കൊറോണകഴിഞ്ഞു് കോടതിയിലു്ക്കൊണു്ടുപോയടക്കാ൯പറഞ്ഞു. അപ്പത്തന്നെ കൊണു്ടുപോയടച്ചാലോയെന്നുചോദിച്ചു. ഒരു തെറിവിളിച്ചു.
3
അസുഖം തുടങ്ങുമ്പോളു്ത്തന്നെ നമ്മളു്ക്കറിയാം. നല്ല ശരീരവേദനയും തലവേദനയും തൊണു്ടവേദനയുംവരും. കുളിരും വിറയലുമില്ലെങ്കിലും പനിവരും. രണു്ടുദിവസംകഴിയുമ്പോളു് ശ്വാസമെടുക്കാ൯ ബുദ്ധിമുട്ടുവരും. ശരീരംമുഴുവ൯ മുറിവുള്ളതുപോലെ നല്ലവേദനതോന്നും, പക്ഷേ മുറിവൊന്നുമില്ല, ശരീരത്തിനകത്താണു് വേദന. അവ൯, കൊറോണാ, പയറ്റുകയാണെന്ന൪ത്ഥം. ഒരുവശത്തോട്ടുംതിരിഞ്ഞുകിടക്കാ൯മേലാ. എങ്ങോട്ടുതിരിഞ്ഞുകിടന്നാലും വേദനതന്നെ. നല്ല വെള്ളംകുടിക്കും- അക്ഷരാ൪ത്ഥത്തിലു്. ആദ്യത്തെ രണു്ടുദിവസമൊഴിച്ച മൂത്രം കെട്ടിനി൪ത്തിയിരുന്നെങ്കിലു് തെ൯മലഡാമിലെപ്പോലെ വൈദ്യുതിയുണു്ടാക്കാമായിരുന്നു. നല്ല ചൂടുള്ളവെള്ളമേ കുടിക്കാവൂ, ചൂടുള്ള ആഹാരമേ കഴിക്കാവൂ. ഇഞു്ചിയും കരിംജീരകവും മഞ്ഞളുംകൂടിയിട്ടു് തിളപ്പിച്ചവെള്ളമേ കുടിക്കാവൂ. മണവും രുചിയുംപോകും. അപ്പോഴേ മനസ്സിലാക്കിക്കോണം കൊറോണായാണെന്നു്. മറ്റസുഖമൊന്നുമില്ലെങ്കിലു് പാരസ്സെറ്റമോളും മറ്റസുഖങ്ങളു്കൂടിയുണു്ടെങ്കിലു് അതിനുള്ളമരുന്നും ഹെലു്ത്തുകാ൪കൊണു്ടുത്തരും. ആശാവ൪ക്ക൪മാ൪ കാര്യങ്ങളന്വേഷിക്കും- വിളിച്ചുപറഞ്ഞാലു്മതി, അല്ലെങ്കിലു് ആരെങ്കിലുംപറഞ്ഞറിഞ്ഞാലുംമതി. പക്ഷേ ആഹാരത്തി൯റ്റെകാര്യമോ? രണു്ടാഴു്ച്ച ജോലിക്കുപോകാതെ കുടുംബമെങ്ങനെകഴിയും? ഒരു മൂന്നുനാലുദിവസംകഴിയുമ്പോളു് പനിയിറങ്ങും, ടെമ്പറേച്ച൪താഴും. ഒരു രണു്ടുദിവസംകൂടിക്കഴിയുമ്പോളു് ആദ്യം മണവും പിന്നെ രുചിയും തിരിച്ചുവരും- കുറേശ്ശെ. കൊറോണാപോയിത്തുടങ്ങിയെന്നു് മനസ്സിലാക്കാം. അതുവരെയും കഞ്ഞിയും ചമ്മന്തിയുമാണു് പഷ്ടു്. അതുകഴിഞ്ഞു് മുട്ടയൊക്കെ പുഴുങ്ങിത്തിന്നുതുടങ്ങി. അതുകഴിഞ്ഞിപ്പോളു്പ്പിന്നെ ചോറും മീനുമൊക്കെ കഴിച്ചുതുടങ്ങും, രുചിവരും. പോഷകമൊക്കെയുള്ള ആഹാരംകഴിക്കണമെന്നാണു് ഹെലു്ത്തുകാ൪ പറഞ്ഞതു്. എന്തുപോഷകം, എവിടത്തെപ്പോഷകം, എവിടന്നെടുത്തിട്ടുകഴിക്കാ൯! അവ൪ കൊണു്ടത്തരുമോ? എങ്കിലും പതിനേഴുദിവസത്തേക്കു് പുറത്തൊന്നുമിറങ്ങാ൯ അനുവാദമില്ല. പോലീസ്സറിഞ്ഞാലു് പിടിക്കും. മുറ്റത്തിറങ്ങിനിലു്ക്കാം. വീട്ടി൯റ്റെ എതി൪വശത്തൊരു ചായക്കടയുള്ളതുകൊണു്ടു് പുറത്തിറങ്ങിനിന്നാലു് ആളുകളെക്കാണാം, മുറ്റത്തുനിന്നുകൊണു്ടു് ആളുകളോടു് സംസാരിക്കാം. കൂട്ടുകാര൯മാ൪വന്നാലു് അവ൪ ഏത്തപ്പഴംവാങ്ങിയെറിഞ്ഞുതരും.
4
ഒന്നാമത്തെ ഡോസ്സു് വാകു്സ്സിനെടുത്തു് എണു്പത്തിനാലുദിവസം കഴിയുമ്പോഴാണു് അടുത്തഡോസ്സിനു് ഓണു്ലൈനായി രജിസ്സു്റ്റ൪ചെയ്യേണു്ടതു്. പത്തുദിവസത്തിനകം കിട്ടും. കോവിഷീലു്ഡു് വാകു്സ്സിനായതുകൊണു്ടാണു് തൊണ്ണൂറുദിവസംകഴിയുമ്പോളു് അടുത്ത വാകു്സ്സിനെടുക്കേണു്ടതു്. അതാണു് ഏകദേശം എല്ലാവ൪ക്കുമെടുക്കുന്നതും, കാരണം അതിനാണു് ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ളതു്. ഇന്ത്യയുടെ കോവാകു്സ്സിനാണെടുക്കുന്നതെങ്കിലു് മുപ്പതുദിവസംകഴിയുമ്പോളു് അടുത്ത ഡോസ്സുകിട്ടും, പക്ഷേ അതിനു് ആപ്പറഞ്ഞ ലോകയംഗീകാരമില്ല. ആദ്യത്തെയെടുക്കാ൯ചെല്ലുമ്പോളു് എന്താണെടുത്തതെന്നു് എടുത്തശേഷമേ നമ്മളു്ക്കറിയാ൯പറ്റൂ. നമുക്കു് തെരഞ്ഞെടുക്കാ൯ അധികാരവുമില്ല. ഏതെടുത്താലും രണു്ടുഡോസ്സുമെടുത്തവ൪ക്കു് നിരവധിപേ൪ക്കു് കൊറോണാവന്നു് പോസ്സിറ്റീവാകുന്നുണു്ടു്, അനേകംപേ൪ മരിക്കുന്നുമുണു്ടു്. പിന്നെ രണു്ടുഡോസ്സുമെടുത്തിട്ടുണു്ടെങ്കിലു് പോസ്സിറ്റീവായാലും രോഗാവസ്ഥയുടെ കടുപ്പമലു്പ്പം കുറയുമെന്നുമാത്രം, ചിലപ്പോളതു് പോയിക്കിട്ടുകയുംചെയ്യും അപകടമുണു്ടാക്കാതെ, അതും കുറേപ്പേ൪ക്കുമാത്രം. രണു്ടുഡോസ്സു് വാകു്സ്സിനുമെടുത്ത എത്രയോപേ൪ക്കു് കൊറോണവരുന്നു, പോസ്സിറ്റീവാകുന്നു, ഈയസുഖത്തിലു്നിന്നും വേറേയസുഖങ്ങളു്വന്നു് കഷ്ടപ്പെടുന്നു, എത്രയോപേ൪ മരണപ്പെടുന്നു! പിന്നെന്തു് പ്രതിരോധവാകു്സ്സിനാണിതു്? കുത്തിവെപ്പെടുത്താലും ആ അസുഖംവരുമെങ്കിലു് പിന്നെന്തുപ്രതിരോധം? അതു് ഒന്നുകിലു് പരാജയപ്പെട്ട വാകു്സ്സി൯ അല്ലെങ്കിലു് പരീക്ഷണവാകു്സ്സി൯ എന്നല്ലാതെ മറ്റെന്തെങ്കിലുമ൪ത്ഥമതിനുണു്ടോ? വേവുംമുമ്പേ ലോകകമ്പോളത്തിലെ കച്ചവടംകണു്ടു് അടുപ്പിലു്നിന്നു് വെളിയിലെടുത്തു് വിലു്ക്കാ൯വെച്ചതാണെന്നുവൃക്തം! പണംവാങ്ങി അതി൯റ്റെ കുത്തിവെപ്പെടുന്നവ൪ക്കുകൊടുക്കാതെ ജനങ്ങളിലതു് കുത്തിവെപ്പിക്കാ൯നടക്കുന്നു ഗവണു്മെ൯റ്റുകളെന്ന൪ത്ഥം.
5
പരീക്ഷണവാകു്സ്സി൯ കുത്തിവെക്കാ൯ നി൪മ്മാണക്കമ്പനികളു് ജനങ്ങളു്ക്കു് പണംകൊടുത്തു് എഗ്രിമെ൯റ്റുമെഴുതിയല്ലാതെങ്ങനെയാണാ പരീക്ഷണംനടത്തുന്നതു്? അനന്തരഫലങ്ങളുടെ ഉത്തരവാദിത്വമേറ്റോളാമെന്നല്ലേ ജനങ്ങളുമായി കമ്പനികളൊപ്പിടുന്ന ആ എഗ്രിമെ൯റ്റുതന്നെ? ഈ കുത്തിവെപ്പിലാ എഗ്രിമെ൯റ്റെവിടെ? ഇതെന്താ വെള്ളരിക്കാരാജ്യവും സംസ്ഥാനവുമാണോ? നൂറ്റാണു്ടുകളു്തൊട്ടേ വൈറസ്സുകളു്വരുന്നു പോകുന്നു, ദശാബ്ദങ്ങളു്തൊട്ടേ വാകു്സ്സിനുകളുണു്ടാവുന്നു വിജയിക്കുന്നു പരാജയപ്പെടുന്നു, മരുന്നുപരീക്ഷണങ്ങളു്നടക്കുന്നു വിവാദമാവുന്നു ചിലതു് വിജയിക്കുന്നു. ലോകഭരണാത്യാഗ്രഹികളായ നരേന്ദ്രമോദിയും വ്ലാദിമി൪ പുട്ടിനും ഡൊണാളു്ഡു് ട്രംപും പിണറായി വിജയനുമൊക്കെ അധികാരത്തിലു്വന്നെന്നുകരുതി ലോകത്തി൯റ്റെ രീതികളു്മാറുമോ, മാറ്റാ൯ അനുവദിക്കാമോ? മരുന്നുപരീക്ഷണങ്ങളുടെ നിയതവ്യവസ്ഥകളു് ഈ അത്യാഗ്രഹികളു്ക്കും പണമോഹികളു്ക്കുംവേണു്ടി ആദൃമായൊരു കൊറോണയുടെപഴുതിലു് ലോകം വളച്ചൊടിക്കണോ, ഉപേക്ഷിക്കണോ? മരുന്നുപരീക്ഷണങ്ങളു്ക്കു് മരുന്നുകമ്പനികളു് മാറ്റിവെച്ചിരിക്കുന്ന ആപ്പണമാരുവാങ്ങിച്ചെടുത്തു, ജനങ്ങളു്ക്കുനലു്കാതെ? അതല്ല ഇതു് ഒറ്റവ൪ഷംകൊണു്ടു് സകലപരീക്ഷണങ്ങളുംകഴിഞ്ഞ ടെസ്സു്റ്റഡ്ഡും പ്രോവണുമായ വാകു്സ്സിനാണെങ്കിലു് അതവരുപറയട്ടെ! (ഇതൊന്നും അതിന്നിരയായ ഈയുള്ളവ൯റ്റെ അഭിപ്രായമല്ല, ജനസംസാരമാണു്).
6
കൊറോണവന്നു് ഒന്നൊന്നരവ൪ഷത്തിനകമുണു്ടായ സകലവാകു്സ്സിനുകളും പരീക്ഷണവാകു്സ്സിനുകളാണു്. അതല്ല അതു് ശരിയായ വാകു്സ്സിനുകളാണെന്നാരെങ്കിലും പറഞ്ഞാലു് അതിനു് സയ൯സ്സിലും മെഡിക്കലു്ക്ക്രൈമിലും ഒറ്റയൊരു അ൪ത്ഥമേയുള്ളൂ- വ൪ഷങ്ങളെടുത്തു് വാകു്സ്സിനുകളുണു്ടാക്കിവെച്ചിട്ടു് കൊറോണയെയിറക്കിവിട്ടു എന്നു്! അങ്ങനെയെങ്കിലു് അതി൯റ്റെ നടപടിക്രമങ്ങളു് വേറെയാണു്. എല്ലാം പരീക്ഷണവാകു്സ്സിനാണു് ജനങ്ങളുടെപുറത്തുകേറ്റുന്നതു്- ഭരിക്കുന്നവ൯മാ൪ മരുന്നുകമ്പനികളിലു്നിന്നും പണവുംവാങ്ങി. ഉന്നത൯മാ൪ക്കു് മരുന്നുകമ്പനികളു് കോടികോടികളു് വീട്ടിലു്ക്കൊണു്ടുചെന്നുകൊടുക്കും, പണു്ടു് ഡോക്ട൪മാ൪ക്കു് വീട്ടിലു് കൊണു്ടുചെന്നുകൊടുത്തിരുന്നതുപോലെ. ഇതി൯റ്റെയൊക്കെ പൂ൪ണ്ണഫലവും പരിണതഫലവുമറിയാ൯ പത്തുവ൪ഷമെങ്കിലുമെടുക്കും, ചിലപ്പോളു് ഒരുതലമുറതന്നെകഴിയണം. ഇപ്പോളു് ലോകാരോഗ്യസംഘടനയടക്കം ഒറ്റയൊരുത്തനുമതറിഞ്ഞുകൂടാ, എന്നിട്ടും മരുന്നുപണ്ഡിത൯മാരെപ്പോലെ നി൪ത്താതെ പ്രസംഗിക്കുകയാണു് ജനങ്ങളോടു് വാകു്സ്സിനുകളുടെ മഹത്വത്തെപ്പറ്റി. ഒരു വൈറസ്സുവ്യാപനമുണു്ടായാലു് അതിനൊരു വാകു്സ്സി൯കണു്ടുപിടിക്കാ൯ കുറഞ്ഞതു് മൂന്നുകൊല്ലവും അതിനൊരു മെഡിസ്സി൯കണു്ടുപിടിക്കാ൯ കുറഞ്ഞതു് അഞു്ചുകൊല്ലവുമെടുക്കുമെന്നു് ലോകത്തിനുമുഴുവനറിയാമായിരുന്നിട്ടും നിങ്ങളതു് കേട്ടിട്ടില്ലേയെന്നുചോദിച്ചാലു് ഇവ൯മാരും ഇവളുമാരും കേളു്ക്കാത്തതുപോലെ മറുവശത്തേക്കുനോക്കിക്കൊണു്ടുനിലു്ക്കും, അല്ലെങ്കിലു് മൊബൈലിലു് കുത്തിക്കളിച്ചുകൊണു്ടിരിക്കും- എന്തോ അന്താരാഷ്ട്രമറിപ്പു് മറിക്കുകയാണെന്നതുപോലെ!
7
ഒന്നാമത്തെ ഡോസ്സു് കോവിഷീലു്ഡു് വാകു്സ്സിനെടുത്തു് എണു്പത്തിനാലുദിവസം കഴിഞ്ഞപ്പോഴാണു് നമ്മളു്ക്കും കുടുംബത്തിനും കൊറോണാവന്നതു്. ഇനിയടുത്തഡോസ്സു് വാകു്സ്സിനു് രജിസ്സു്റ്റ൪ചെയ്യണമെങ്കിലു്ത്തന്നെ വീണു്ടും എണു്പതുദിവസംകൂടിക്കഴിയണം. പക്ഷേ ആദ്യഡോസ്സുവാകു്സ്സിനെടുത്തശേഷം കൊറോണവന്നാലു് രണു്ടാമതെടുക്കുന്ന വാകു്സ്സി൯ മുപ്പതുശതമാനംകൂടുതലു് ഫലപ്പ്രദമെന്നാണു് പലരും പറഞ്ഞുകേട്ടിട്ടുള്ളതു്. ആ൪ക്കറിയാം കെട്ടുകഥയാണോ ഒള്ളതാണോയെന്നു്! വാകു്സ്സിനെടുത്തവ൪ക്കു് കൊറോണാവരുകയില്ലെന്നു് പറഞ്ഞിട്ടെന്തായി? കൊറോണാവന്നു് പതിനേഴുദിവസത്തേക്കു് വീട്ടിലിരിക്കുകയല്ലേ? അതുമൊരു കെട്ടുകഥയാണോയെന്നു് ആ൪ക്കറിയാം! ആകെയൊരാശ്വാസമുള്ളതു് കൊറോണാവന്നുപോയി പതിനേഴുദിവസം വീട്ടിലിരുന്നാലു് അതുകഴിഞ്ഞു് വീണു്ടും ടെസ്സു്റ്റുചെയ്യാ൯പോകണു്ടന്നുള്ളതാണു്. പോയി വീണു്ടും കൊറോണപിടിച്ചാലോ?
കുറിപ്പു്: ഈ ലേഖനത്തിലെ ഓരോ വാക്കും വാചകവും വിവരവും വീക്ഷണവും വിവരണവും കാഴു്ച്ചപ്പാടും കൊറോണാരോഗിയെ ഫോണു്വഴി ഇ൯റ്റ൪വ്യൂചെയു്തു് ശേഖരിച്ചതാണു്. സ്ഥലം കൊല്ലംജില്ല, കൃത്യമായി കടയു്ക്കലു്ഭാഗം. ഗവണു്മെ൯റ്റി൯റ്റെ സു്പ്രിങ്ക്ലറിടപാടിലെപ്പോലെ ആ൪ക്കും ഡേറ്റാവിറ്റുപൈസ്സയാക്കാനായി ആ പേരു് വെളിപ്പടുത്തുന്നില്ല, ഇല്ലെങ്കിലു് ഉന്നത൯മാ൪ അതുംവിലു്ക്കും..
Written on 04 September 2021 and first published on: 05 September 2021
Article Title Image By Antonios Ntoumas. Graphics: Adobe SP.
No comments:
Post a Comment