Saturday 28 August 2021

643. പണംകണു്ടുവള൪ന്നവരെയേ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയാക്കാവൂ, ഇല്ലെങ്കിലു്.....!

643

പണംകണു്ടുവള൪ന്നവരെയേ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയാക്കാവൂ, ഇല്ലെങ്കിലു്.....!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Wolfgang Eckert. Graphics: Adobe SP.


1

പണംകണു്ടുവള൪ന്നവരെയേ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയാക്കാവൂ, ഇല്ലെങ്കിലു്..... അഞു്ചുരൂപാ അതിലേപോയാലും കയറിപ്പിടിക്കും. അതു് ട്രഷറിക്കകത്തേക്കുപോകുന്നതാണെങ്കിലും ട്രഷറിക്കുപുറത്തേക്കുപോകുന്നതാണെങ്കിലും വെറും അഞു്ചുരൂപയാണെങ്കിലു്പ്പോലുമവ൪ കയറിപ്പിടിക്കും. മുഖ്യമന്ത്രിമാരായിരുന്നു് എവിടെയൊരവസരംകിട്ടിയാലും പണമുണു്ടാക്കിയിട്ടു് അതുകണു്ടുകൊണു്ടുനിലു്ക്കുന്ന താഴേക്കിടയിലുള്ള പോലീസ്സുകാ൪ പണംകിട്ടാതെവലഞ്ഞാലു് വിവരമറിയുമെന്നുള്ളതുകൊണു്ടു് അവ൪ക്കും പണമുണു്ടാക്കാനായി ഹെലു്മറ്റുപിടിത്തം പ്ലാസ്സു്റ്റിക്കുപിടിത്തം മാസ്സു്ക്കുപിടിത്തം എന്നിവയൊക്കെ വളരെച്ചിന്തിച്ചു് ഇടവേളയിടവേളയിട്ടു് ഇടയു്ക്കിടയു്ക്കെറിഞ്ഞുകൊടുക്കും. ജ൯മനാ പണംകണു്ടുവള൪ന്നവരിങ്ങനെചെയ്യുമോ? ഒന്നുചിന്തിച്ചുനോക്കൂ! ദാരിദ്ര്യത്തിലു്ജനിച്ചുവള൪ന്നു് അന്നന്നത്തെയത്താഴത്തിനുവകയില്ലാതെ കഷ്ടപ്പെട്ടവരല്ലേ ഗവണു്മെ൯റ്റും ഭരണവും ട്രഷറിയുമൊക്കെക്കാണുമ്പോളു് ഇങ്ങനത്തെയത്യാഗ്രഹംകാണിക്കൂ?

2

കെ. എം. മാണിയാണു് ലോകത്തേറ്റവും അഴിമതിക്കാരനെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെനേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യമുന്നണിയും പറഞ്ഞതും പ്രചരിപ്പിച്ചതും. മാണി മന്ത്രിയും അവ൪ കേരളത്തിലെ പ്രതിപക്ഷവുമായിരുന്നപ്പോളു് മാണി കോടിക്കണക്കിനുരൂപാ ബാറുടമകളിലു്നിന്നും കൈക്കൂലിവാങ്ങിയെന്നും മാണിയുടെവീട്ടിലു് നോട്ടെണ്ണുന്ന യന്ത്രമുണു്ടെന്നും ഒരലു്പ്പം രാഷ്ട്രീയമൈലേജിനുവേണു്ടി അവ൪ കേരളത്തിലെ ജനങ്ങളു്ക്കുമുമ്പിലു് പ്രചരണംനടത്തിക്കൊണു്ടുനടന്നു. കറ൯സ്സിനോട്ടുകളു് കൈകൊണു്ടെണ്ണി അസുഖങ്ങളു്പക൪ന്നുപിടിക്കാതെ ഒരലു്പ്പമെങ്കിലും പണമുള്ളവ൪ യന്ത്രംകൊണു്ടാണെണ്ണുന്നതെന്നു് ആ൪ക്കാണറിയാത്തതു്! പിണറായി വിജയ൯റ്റെ രാഷ്ട്രീയസ്സു്പ്പോണു്സ്സ൪മാരും ഉറ്റചങ്ങാതികളും ഭരണഗുണകാംക്ഷികളും ആത്മീയഗുരുക്ക൯മാരും പിന്താങ്ങികളുമായ സ്വദേശി-വിദേശിമുതലാളിമാ൪ (പേരുകളിവിടെപ്പറയുന്നില്ല) പിന്നെങ്ങനെയാണു് പണമെണ്ണുന്നതെന്നാണു് പിണറായി വിജയ൯ കണു്ടിട്ടുള്ളതു്? കൊറോണാപട൪ന്നുപിടിച്ചപ്പോളു് ഗവണു്മെ൯റ്റും റിസ൪വ്വുബാങ്കുംതന്നെ പറഞ്ഞതല്ലേ കറ൯സ്സിനോട്ടുകളു് കൈകാര്യംചെയ്യുമ്പോളു് വളരെസ്സൂക്ഷിക്കണം, പുറത്തുനിന്നുവരുന്നവ ബാങ്കുകളായാലും വൃക്തികളായാലും വാണിജ്യസ്ഥാപനങ്ങളായാലും രണു്ടുദിവസമെങ്കിലും അതേപടിയനക്കാതെതൊടാതെവെച്ചിട്ടേ കൈകൊണു്ടുപോലും തൊടുന്നതുപോയിട്ടു് യന്ത്രത്തിലു്പ്പോലും കയറ്റാവൂയെന്നു്?

3

അപ്പോളു് മാണിയുടെ കൈക്കൂലിയഴിമതികളെയും നോട്ടെണ്ണലു്യന്ത്രങ്ങളെയുംകുറിച്ചു് പിണറായി വിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പറഞ്ഞതെല്ലാം പൊളിയായിരുന്നിരിക്കണം, കാരണം മാണി മന്ത്രിയായിരുന്നപ്പോളു് ബഡു്ജറ്റവതരിപ്പിക്കാതിരിക്കാ൯ നിയമസഭയടിച്ചുപൊളിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി 2021ലു് നിയമസഭാത്തെരഞ്ഞെടുപ്പിലു് ബീജേപ്പീയുടെ യന്ത്രങ്ങളും കുഴലു്പ്പണവും വോട്ടുംകൊണു്ടല്ലാജയിച്ചതു് മാണിയുടെ മകനെയും പാ൪ട്ടിയെയും ഇടതുമുന്നണിയിലെടുത്തതു് അവരുടെവോട്ടുംകൂടി നേടിക്കൊടുത്തതുകൊണു്ടാണെന്നു് മു൯കൂ൪ജാമ്യപ്പ്രചാരണംനടത്താ൯ മാണിപുത്രനെയുംകൂടി മുന്നണിയിലെടുത്തു് കൂടെച്ചേ൪ത്തു് മത്സരിപ്പിക്കുകയാണുചെയു്തതു്. മാണി അഴിമതിക്കാരനായിരുന്നുവെങ്കിലു് അങ്ങനെചെയ്യുമോ! അഴിമതിക്കുടുംബത്തോടൊപ്പമിരുന്നുഭരിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഇടതുപക്ഷജനാധിപത്യമുന്നണിയുടെയും പ്രത്യയശാസു്ത്രമനുവദിക്കുമോ!! ഇനിയഥവാ മക൯മാണി ശുദ്ധനും അച്ഛ൯മാണി അഴിമതിക്കാരനുമായിരുന്നുവെങ്കിലു് ഇപ്പോളവ൪ അച്ഛ൯മാണിയുടെ പ്രതിമയുണു്ടാക്കാ൯നടക്കുമോ? അഴിമതിക്കാരുടെ പ്രതിമകളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ ഇടതുപക്ഷജനാധിപത്യമുന്നണിയോ ഉണു്ടാക്കുമോ?

4

മാണിപ്പ്രതിമയുടെ ശിലാസ്ഥാപനം നി൪വ്വഹിച്ചുകൊണു്ടു് അന്നു് മാണിയുടെപേരിലു് നിയമസഭയടിച്ചുപൊളിക്കുന്നതിലു് മുമ്പിലു്നിന്നു സു്പീക്ക൪ ശ്രീരാമകൃഷു്ണനും വി. ശിവ൯കുട്ടിയും പറഞ്ഞതുകേട്ടാലു് കേരളത്തിനു് കോരിത്തരിപ്പുണു്ടാവും മാണിയെയോ൪ത്തു്! വത്തിക്കാനിലു്നിന്നും ഇനി പോപ്പുവന്നു മാണിയെ വാഴു്ത്തപ്പെട്ടവനായി പ്രഖ്യാപിക്കേണു്ടതേയുള്ളൂ! അതുകൊണു്ടാണുപറയുന്നതു് ഒരു ദരിദ്രജീവിതപശ്ചാത്തലമുള്ളയാളെ ഒരിക്കലും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആക്കരുതെന്നു്. അവ൪ ഭരണകൂടത്തിലു് അഴിമതിയും അടിച്ചമ൪ത്തലും പണമുണു്ടാക്കലുംനടത്താ൯ എവിടെയൊരവസരമുണു്ടോ അതൊരിക്കലും പാഴാക്കുകയില്ല, എവിടെയെങ്കിലും പണമൊഴുകുന്നുകണു്ടാലു് ഉടനവിടെച്ചാടിവീഴും, അധികാരമില്ലാത്തപ്പോളു് പ്രഖ്യാതയഴിമതിക്കാര൯മാരെന്നുപറഞ്ഞവരെ അധികാരംകിട്ടുമ്പോളു് വാഴു്ത്തപ്പെട്ട പുണ്യവാല൯മാരെന്നു് പ്രചരിപ്പിച്ചുകൊണു്ടുനടക്കുകയുംചെയ്യും.

Written and first published on: 28 August 2021

 

 

 

 

 

 

No comments:

Post a Comment