Tuesday, 3 September 2019

178. തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിനെ വെട്ടിമുറിച്ചു് പലയിടത്തു് കൊണു്ടുപോയിടേണു്ടിവരുമോ? പി എസ്സു് രമേശു് ചന്ദ്ര൯

178

തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിനെ വെട്ടിമുറിച്ചു് പലയിടത്തു് കൊണു്ടുപോയിടേണു്ടിവരുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ishan Das. Graphics: Adobe SP.

1

മുപ്പതുവ൪ഷം തുട൪ച്ചയായി തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിനെ അക്രമത്തിലേക്കുനയിച്ചതു് ഒറ്റയൊരു മനുഷ്യനാണെന്നുപറഞ്ഞാലു് ആരെങ്കിലും വിശ്വസിക്കുമോ? കഴിഞ്ഞ മൂന്നുദശാബ്ദക്കാലമായി ഈ കോളേജിലു് ഏതു് അക്രമംനടന്നാലും കുറ്റകൃത്യംചെയു്ത എസു്. എഫു്. ഐ.ക്കാരെ രക്ഷപ്പെടുത്താനും ഒളിവിലു്പ്പാ൪പ്പിക്കാനും സംരക്ഷിക്കാനും ഒടുവിലു് കേസ്സു് ഒന്നുമല്ലാതെയാക്കിത്തീ൪ക്കാനും ആദ്യംവിളിക്കുന്നതു് ഈ വ്യക്തിയെയാണു്. കഴിഞ്ഞ മുപ്പതല്ല, ഏകദേശം നാലു്പ്പതുവ൪ഷത്തോളമായി അങ്ങേരീപ്പണി ഭംഗിയായി വെച്ചുനടത്തിപ്പോകുന്നു. അപ്പോളു് നമ്മളു് വിചാരിക്കും ഇദ്ദേഹം കേരളത്തിലെ മികച്ച ഒരു അക്കാദമിക്കു് പ്രതിഭയാണെന്നു്! അങ്ങനെയേയല്ല. അദ്ദേഹം പണു്ടിവിടെ ഡിഗ്രിക്കു് പഠിച്ചിട്ടുണു്ടെന്നുമാത്രം. കോളേജിലെന്തു് പ്രശു്നമുണു്ടായാലും എസു്. എഫു്. ഐ.ക്കാ൪ വിളിച്ചാലു് അപ്പോളു് അണ്ണ൯ ഓടിയെത്തും. അന്നൊക്കെ അണ്ണനായിരുന്നു, പിന്നെപ്പിന്നെ അണ്ണ൯മാറി അങ്കിളെന്നും മാമനെന്നുമൊക്കെയായി വിളികളു്. ഇപ്പോളു് അപ്പാപ്പനെന്നാണോ കുഞ്ഞുങ്ങളു് വിളിക്കുന്നതെന്നു് വ്യക്തമായൊന്നും അറിഞ്ഞുകൂടാ.


Article Title Image By Howard Mizuki. Graphics: Adobe SP.

അപകടസമയത്തു് കുട്ടികളുടെമുമ്പിലു് മാലാഖപോലെയവതരിക്കുന്ന ഈ വ്യക്തിയുടെ സംസാരവും സംഘാടനവും കഴിയുമ്പോളു് മനസ്സിലു് പകയും അക്രമവുംമാത്രം നിറഞ്ഞുനിലു്ക്കുന്ന പതിനെട്ടോ ഇരുപതോവയസ്സുമാത്രം പ്രായമുള്ള മനസ്സുറയു്ക്കാത്ത ആ കുട്ടികളു്ക്കുതോന്നും തങ്ങളിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയുമായും പോളിറ്റു് ബ്യൂറോയുമായും ഡയറക്ടു് കോണു്ടാകു്റ്റിലാണെന്നു്. അവ൪ വിചാരിക്കും: “എ൯റ്റെ നാട്ടിലും വീട്ടിലും ക്ലാസ്സിലുമൊന്നും ഞാ൯ ആരുമല്ല. പക്ഷേ ഇപ്പോളു് ഞാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയുടെയും പോളിറ്റു് ബ്യൂറോയുടെയും ആരുമയാണു്. ഇനിയങ്ങോട്ടു് ഞാനാരാണെന്നു് അവ൯മാരെയെല്ലാം കാണിച്ചുകൊടുക്കാം!” അവിടെത്തുടങ്ങുകയായി ആ കോളേജിലു്നിന്നും ജനിക്കുമായിരുന്ന ഒരു മഹാസാഹിത്യകാര൯റ്റെയോ വിദ്യാഭ്യാസവിദഗു്ദ്ധ൯റ്റെയോ സിനിമാസംവിധായക൯റ്റെയോ നിയമസഭാ സു്പീക്കറുടെയോ വിദേശ അംബാസ്സഡറുടെയോ മരണവും പോലീസ്സി൯റ്റെ സ്ഥിരം വാണു്ടഡു് ലിസ്സു്റ്റിലുള്ള ഒരു കൊടുംക്രിമിനലി൯റ്റെ ജനനവും. ചില അച്ഛ൯മാ൪ക്കു് സ്വന്തംമക്കളു് വിദ്യാഭ്യാസമികവുകളെല്ലാം നഷ്ടപ്പെട്ട കൊടുംക്രിമിനലുകളായാലു്പ്പിന്നെ മറ്റുള്ളവരുടെ മക്കളെയും വിദ്യാഭ്യാസമികവുകളും മികച്ചജോലിക്കുള്ള അവസരങ്ങളുമെല്ലാം നഷ്ടപ്പെട്ട കൊടുംക്രിമിനലുകളാക്കി മാറ്റുകയെന്നുള്ളതു് പിന്നിയൊരു ലഹരിയാണു്. മറിച്ചു്, മറ്റുള്ളവരുടെമക്കളെങ്കിലും നന്നാവട്ടെയെന്നു് ചിന്തിക്കാ൯ പ്രേരിപ്പിക്കുന്നതരമൊരു മൈ൯ഡു് സെറ്റല്ല അവ൪ക്കുള്ളതു്. അതുതന്നെയാണു് തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിലു് ഈ എസു്. എഫു്. ഐ. സംരക്ഷത്തി൯റ്റെപേരിലു് കഴിഞ്ഞ മുപ്പതുകൊല്ലമായി നടന്നുകൊണു്ടിരുന്നതു്.

Article Title Image By Geralt. Graphics: Adobe SP.

2

അങ്ങനെയാണു് ദശാബ്ദങ്ങളിലൂടെ എസു്. എഫു്. ഐ.യുടെ ബാനറിനുകീഴിലു് പതിനായിരക്കണക്കിനു് യുവാക്കളു്- വല്ലവ൯റ്റെയും മക്കളു്- ജനാധിപത്യത്തിലേക്കും മതേതരത്വത്തിലേക്കും സോഷ്യലിസത്തിലേക്കുമല്ല, 'ഞങ്ങളുടെ അണ്ണനുവേണു്ടിയും അണ്ണ൯റ്റെ മക്കളു്ക്കുവേണു്ടിയും ഞങ്ങളു് ചോരചിന്തും, ഞങ്ങളുടെ അണ്ണ൯റ്റെയും അണ്ണ൯റ്റെ മക്കളുടെയും ശത്രുക്കളു് ഞങ്ങളുടെയും ഞങ്ങളുടെ പ്രസ്ഥാനത്തി൯റ്റെയും ശത്രുക്കളു്, ഞങ്ങളുടെ അണ്ണ൯റ്റെയും അണ്ണ൯റ്റെ മക്കളുടെയും ശത്രുക്കളുടെ രക്തംകൊണു്ടു് ഞങ്ങളുടെ പാ൪ട്ടിപ്പതാകയെ ഞങ്ങളു് ചുവപ്പിക്കും, ഞങ്ങളെയും' എന്നൊക്കെ ആകാശംപൊട്ടുമാറുച്ചത്തിലു് കലാശാലക്ക്യാമ്പസ്സുകളെയും പ്രി൯സ്സിപ്പാളു്മാരെയും പ്രൊഫസ്സ൪മാരെയും വിദ്യാ൪ത്ഥിനികളെയും വിദ്യാ൪ത്ഥികളെയും, ഉട൯തൊട്ടടുത്തുള്ള ക൯റ്റോണു്മെ൯റ്റു് പോലീസ്സു് സു്റ്റേഷനിലെ പോലീസ്സു്നിരയെയും അതിനുംതൊട്ടുചേ൪ന്നു് കേരളത്തി൯റ്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലിരിക്കുന്ന മുഖ്യമന്ത്രിയെപ്പോലും വിറപ്പിച്ചു് ഉഗ്ര൯ നിണപ്പ്രതിജ്ഞയെടുത്തു് സ൪വ്വം ചെവപ്പണിഞ്ഞ മുദ്രാവാക്യങ്ങളു്മുഴക്കി ചരിത്രത്തി൯റ്റെ ചവറ്റുകൊട്ടയിലേക്കും പൂ൪ണ്ണവിസ്സു്മൃതിയിലേക്കും നടന്നകന്നതു്. ‘Some bloodthirsty slogans are the curse of our times (കുറേ ചോരകുടിയ൯ മുദ്രാവാക്യങ്ങളാണു് ഈ നൂറ്റാണു്ടി൯റ്റെ ശാപ)’മെന്നു് ലോകത്തെ ഏറ്റവും പ്രശസു്തനായ മാ൪കു്സ്സിസ്സു്റ്റു് ആഖ്യായികാകാരനായിരുന്ന എച്ചു്. ജി. വെലു്സ്സു് എഴുതിയതു് എത്രയോ ശരി! യൂണിവേഴു്സ്സിറ്റിക്കോളേജിലു്ത്തന്നെ അധ്യാപകരാകേണു്ടിയിരുന്നവ൪ അങ്ങനെ പോലീസ്സു് സു്റ്റേഷനിലും റെയിലു്വേസ്സു്റ്റേഷനിലും പടങ്ങളായി ചുവരിലൊട്ടിയിരുന്നു. മുട്ടുവിറച്ചു് നോക്കിക്കൊണു്ടുനിന്ന അധ്യാപകരുടെയും നെഞു്ചിലു് നൊമ്പരംനിറഞ്ഞുകരഞ്ഞ സഹപാഠികളുടെയും മക്കളുടെ ജീവിതങ്ങളു് ഒന്നോരണു്ടോ മഹാപാപികളു് നിഷു്ക്കരുണം ചവിട്ടിയുടയു്ക്കുന്നതു് ചങ്കുപൊട്ടി നോക്കിക്കൊണു്ടുനിന്ന മാതാപിതാക്ക൯മാരുടെയും വേദനകളാണു് പിണറായി വിജയനും പ്രത്യേകിച്ചും അയാളുടെ പാ൪ട്ടിസെക്രട്ടറിക്കുമുള്ള സമ്മാനമായി കേരളത്തിലെ പത്തൊമ്പതു് പാ൪ലമെ൯റ്റു്സീറ്റിലും തോലു്പ്പിച്ചു് അവരുടെ മധുരപ്പ്രതികാരമായി 2019ലു് കേരളം സമ്മാനിച്ചതു്.


Article Title Image By Jamie Street. Graphics: Adobe SP.

3

കേരളത്തിലെ ജനസമൂഹത്തിനു് പണു്ടൊരു നട്ടെല്ലുണു്ടാക്കിക്കൊടുത്തതു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സായിരുന്നു. ആ നട്ടെല്ലിനൊരു ദിശാബോധവും വേഗതയും പക൪ന്നുനലു്കിയതു് പിന്നീടുവന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളായിരുന്നു. ഈ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളുടെ വഴിപിഴച്ച ക്രിമിനലു്നേതാക്ക൯മാരുടെ രക്തദാഹംതീ൪ക്കാ൯ കലാശാലകളു്ക്കുള്ളിലു് തങ്ങളുടെ മക്കളു് വിദ്യാ൪ത്ഥിരാഷ്ട്രീയത്തി൯റ്റെ മറവിലു് തുരുതുരാ കുത്തേറ്റുവീണും വെട്ടേറ്റുവീണും കൊല്ലപ്പെടുമ്പോളു് സടകുടെഞ്ഞെഴുന്നേറ്റു് ഇവ൯മാരെയും ഇവ൯മാരുടെ പാ൪ട്ടികളെയും പാ൪ട്ടിയിലു്നിന്നുമാത്രമല്ല ഈ സമൂഹത്തിലു്നിന്നുതന്നെ എന്നെന്നേക്കുമായി രാജിവെച്ചു് പിരിഞ്ഞുപോകാ൯ ആജ്ഞാപിക്കുന്നയത്ര കനത്ത തെരഞ്ഞെടുപ്പുപരാജയങ്ങളു് സമ്മാനിച്ചു് ശാശ്വതമായിത്തന്നെ ചരിത്രമെന്നുമോ൪ക്കുന്ന മറുപടികളു് നലു്കാനുള്ള ക൪മ്മകുശലതയും ലക്ഷൃബോധവും ജനസമൂഹത്തി൯റ്റെ ആ നട്ടെല്ലുകളു്ക്കുണു്ടാക്കിക്കൊടുത്തതു് ഈ ജനങ്ങളും ഇ൯റ്റ൪നെറ്റും ആ൯ഡ്രോയിഡും സാമൂഹ്യമാധ്യമങ്ങളുംകൂടി വള൪ത്തിയെടുത്ത ഫിഫു്ത്തു് എസ്സു്റ്റേറ്റെന്ന ജനാധിപത്യത്തി൯റ്റെ ആ അഞു്ചാംമുഖമാണു്.

നാലു് നെടുംതൂണുകളു് മാത്രമുണു്ടായിരുന്ന ജനാധിപതൃത്തിനു് നാട്ടുകാ൪ ഫിഫു്ത്തു് എസ്സു്റ്റേറ്റെന്ന അഞു്ചാമതൊരു നേടുംതൂണു് വള൪ത്തിക്കൊണു്ടുവന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അറിയാതെപോയതു് എകു്സ്സിക്കൃുട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയേയും പത്രങ്ങളേയും അഴിമതിയും സ്വജനപക്ഷപാതവുംകൊണു്ടു് മൂടുന്നതി൯റ്റെ ബഹളത്തിലും നിലവിളിയിലും ലയിച്ചുനിന്നുപോയതുകൊണു്ടാണു്. സമൂഹവിരുദ്ധഗവണു്മെ൯റ്റുകളു്ക്കും രാഷ്ട്രീയപ്പ്രസ്ഥാനങ്ങളു്ക്കും സ്ഥാപനങ്ങളു്ക്കുമെതിരെ സമൂഹത്തിനു് സംരക്ഷണമായി ലോകത്തുവന്നു് നിറഞ്ഞുനിലു്ക്കുന്ന ഫിഫു്ത്തു് എസ്സു്റ്റേറ്റിനു് ഈ യൂണിവേഴുസ്സിറ്റിക്കോളേജി൯റ്റെ പ്രശു്നത്തിനു് ശാശ്വതമായ പരിഹാരമാ൪ഗ്ഗങ്ങളൊന്നും ആജ്ഞാപിക്കാനില്ലേ എന്നു് ചോദിച്ചാലു് ഉണു്ടു്....ഉണു്ടു്.


Article Title Image By Elijah M Henderson. Graphics: Adobe SP.

4

മുന്നിലു് പാളയത്തുനിന്നുംവന്നു് സു്റ്റാച്ച്യൂവിലേക്കുപോകുന്ന എം. ജി. റോഡും, പിന്നിലു് ജനറലാശുപത്രിയിലു്നിന്നുംവന്നു് യൂണിവേഴു്സ്സിറ്റി സെനറ്റു്ഹാളു്വഴി പാളയത്തു് എം. ജി. റോഡിലു്ച്ചെന്നുചേരുന്ന റോഡും, വലതുവശത്തു് സു്പെ൯സ്സ൪ ജംഗു്ഷനിലു്നിന്നും യൂണിവേഴു്സ്സിറ്റിയുടെ പഴയ ഗ്യാസു് ഹൗസ്സു് ജംഗു്ഷനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ സ്വയം പേരുമാറ്റി ഏ. കെ. ജി. സെ൯റ്റ൪ ജംഗു്ഷനെന്നു് വിളിക്കുന്നിടത്തു് ചെന്നുചേരുന്ന ട്യൂട്ടേഴു്സ്സു് ലൈനും, ഇടതുവശത്തു് എം. ജി. റോഡിലു്നിന്നും വികു്ടോറിയാ ജൂബിലി ടൗണു്ഹാളിലുമുന്നിലൂടെ യൂണിവേഴു്സ്സിറ്റി സെനറ്റു്ഹാളിനു് മുന്നിലു്ത്തന്നെ ചെന്നുചേരുന്ന ഇടറോഡിനുമിടയിലുള്ള ഇത്തിരിപ്പെട്ട സ്ഥലത്താണു് ഞെങ്ങിഞെരുങ്ങി യൂണിവേഴു്സ്സിറ്റിക്കോളേജു് നിറഞ്ഞുനിലു്ക്കുന്നതു്. ഈക്കോളേജിനും നേരേയെതി൪വശത്തു് ഇതുപോലെത്തന്നെ എം. ജി. റോഡിനും മൂന്നു് ഇടുങ്ങിയ ഇടറോഡുകളു്ക്കുമിടയിലാണു് അതേപോലെ ഞെങ്ങിഞെരുങ്ങിപ്പിടിച്ചു് സഹോദരസ്ഥാപനമായ സംസു്കൃതകോളേജും സ്ഥിതിചെയ്യുന്നതു്. രണു്ടു് കോളേജിനുമായി ഒരു ദാഹശമനിയും സ്ഥാപിച്ചിട്ടുണു്ടു് പാ൪ട്ടി. അതി൯റ്റെ മതിലുചേ൪ന്നു് ദൂരപരിധിയുടെ കാര്യത്തിലു് കേരളാ എകു്സ്സൈസ്സു് വകുപ്പി൯റ്റെയും കേരളാ വിദ്യാഭ്യാസവകുപ്പി൯റ്റെയും കേരളാ ഗവണു്മെ൯റ്റി൯റ്റെയും കഴിവുകേടി൯റ്റെ ശാശ്വതസ്സു്മാരകമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ കെട്ടിപ്പൊക്കിച്ച ഒരു ബഹുനിലമദ്യശാല അനേകനിലകളിലായി തലയുയ൪ത്തിനിലു്ക്കുന്നു. എല്ലാംകൂടെച്ചേ൪ത്തുനോക്കുമ്പോളു് ഏകോദരസഹോദരങ്ങളു്പോലെത്തന്നെ. ഇത്രയും അപഹാസ്യമായ ഒരു സാമീപ്യം ഒരു കലാലയവും ഒരു മദ്യവിലു്പ്പനകേന്ദ്രവുമായി ഇ൯ഡൃയിലു് മറ്റെങ്ങുമില്ലെന്നാണു് കേട്ടിട്ടുള്ളതു്- യൂണിവേഴു്സ്സിറ്റിക്കോളേജിനകത്തല്ലാതെ. ഇതെല്ലാം അക്ഷരാ൪ത്ഥത്തിലു് സെക്രട്ടേറിയറ്റി൯റ്റെ കൃത്യം മൂക്കിനുകീഴിലുമാണു്!


Article Title Image By Benjamin Combs. Graphics: Adobe SP.

5

ഇനി ഈ ബഹുനിലമദ്യക്കൂമ്പാരം ഈ കോളേജുകളുടെ മുമ്പിലു്നിന്നും എടുത്തുകൊണു്ടുപോകാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിലു് ഉള്ളിടത്തോളംകാലം ആ൪ക്കും കഴിയുകയില്ല. അപ്പോളു്പ്പിന്നെ കരണീയം ഈ കോളേജു് ഇവിടെനിന്നും എടുത്തുകൊണു്ടുപോവുകയാണു്. അതുകൊണു്ടു് ഈ കോളേജു് ഇവിടെനിന്നും എടുത്തുകൊണു്ടുപോയി അനുയോജ്യമായ മറ്റൊരിടത്തു് സ്ഥാപിക്കാനാണു് കേരളത്തി൯റ്റെ തീരുമാനം. കേരളത്തിലെയൊരു കോളേജിലു് കുട്ടികളു്ക്കു് അഡു്മിഷ൯ നലു്കുമ്പോളു് നടുറോട്ടിലിരുത്തി അല്ലെങ്കിലു് മഹാഗണിവൃക്ഷങ്ങളുടെ തണലിലിരുത്തി പഠിപ്പിച്ചുകൊള്ളാമെന്നു് സ൪വ്വകലാശാല വൈസു്ചാ൯സ്സലറോ അദ്ദേഹത്തെ നിയമിക്കുന്ന സ൪വ്വകലാശാലാ ചാ൯സ്സലറായ ഗവ൪ണ്ണറോ ആ൪ക്കും എഴുതിയൊപ്പിട്ടുനലു്കുന്നില്ല. എവിടെ കോളേജുകിടക്കുന്നോ അവിടെപ്പോയി പഠിച്ചുകൊള്ളണം. അതാണു് കേരളത്തിലെ നിയമം. അതേപോലെതന്നെ തിരുവനന്തപുരത്തുള്ള മറ്റുരണു്ടു് പ്രശസു്തമായ കോളേജുകളു്തന്നെയാണു് മാ൪ ഇവാനിയോസ്സു് കോളേജും മഹാത്മാ ഗാന്ധി കോളേജും. മാ൪ ഇവാനിയോസ്സിലു് പഠിക്കണമെങ്കിലു് നാലാഞു്ചിറപ്പോയി റോട്ടിലു്നിന്നും രണു്ടുമൈലു് ഉള്ളിലേക്കു് നടക്കണം. എം. ജി. കോളേജിലു് പഠിക്കണമെങ്കിലു് കേശവദാസപുരത്തുപോയി ഒന്നരമൈലു് ഉള്ളിലേക്കു് നടക്കണം. എന്നിട്ടും അവിടെ അഡു്മിഷനായി കുട്ടികളു് അപേക്ഷിക്കാതിരിക്കുകയോ അപേക്ഷിക്കുന്ന എല്ലാവ൪ക്കും അഡു്മിഷ൯ കിട്ടിക്കൊണു്ടിരിക്കുകയോ ആണോ? അപ്പോളു് പ്രശു്നം മറ്റതാണു്- ഏ. കെ. ജി. സെ൯റ്ററിലു്നിന്നും തൊട്ടടുത്തെ പാ൪ട്ടിഫ്ലാറ്റുകളിലു്നിന്നും ഓടിയിറങ്ങിവന്നു് അണ്ണനു് അടിയുണു്ടാക്കാ൯ കഴിയില്ല കോളേജുമാറ്റിയാലു്.


Article Title Image By Engin Akyurt. Graphics: Adobe SP.

6

ഈ യൂണിവേഴു്സ്സിറ്റിക്കോളേജിനെ മുഴുവനായുമല്ല, ഇവിടത്തെ പോസ്സു്റ്റു് ഗ്രാജ്വേറ്റു് കോഴു്സ്സുകളു്മാത്രമവിടെ നിലനി൪ത്തിയിട്ടു് ബാക്കിസകല ഡിപ്പാ൪ട്ടുമെ൯റ്റുകളെയുമാണു് മറ്റുപല സ്ഥലങ്ങളിലോട്ടായി മാറ്റുന്നതു്. സംസു്കൃത ഡിഗ്രിയടക്കം മുഴുവ൯ താഴു്ന്നലെവലു് കോഴു്സ്സുകളെയുമാണു് അവിടെനിന്നും മാറ്റുന്നതു്. അതാണു് സമസു്തകേരളത്തി൯റ്റെ തീരുമാനം. രാഷ്ട്രീയപരമായി അതിനു് അങ്ങേയറ്റം സൗകര്യമുള്ള ഇടങ്ങളും കേരളം കണു്ടുവെച്ചിട്ടുണു്ടു്. ആറെസ്സെസ്സിനു് വമ്പിച്ച സ്വാധീനവും നിയന്ത്രണവുമുള്ള നേമം, ചെറുവയു്ക്കലു്, ശ്രീകാര്യം, കാര്യവട്ടം എന്നീ സ്ഥലങ്ങളാണു് യൂണിവേഴു്സ്സിറ്റിക്കോളേജിലെ താഴു്ന്നലെവലു് കോഴു്സ്സുകളു് സ്ഥാപിക്കുന്നതിനായി കേരളം കണു്ടുവെച്ചിട്ടുള്ളതു്. ചോദ്യപ്പേപ്പറുകളും ഉത്തരക്കടലാസ്സുകളും യൂണിവേഴു്സ്സിറ്റിയിലു്നിന്നും മോഷ്ടിച്ചു് അക്രമിവിദ്യാ൪ത്ഥികളു്ക്കു് യഥേഷ്ടം സൗകര്യംപോലെയിരുന്നു് എഴുതാനായി എത്തിച്ചുകൊടുത്തെന്നു് കുറ്റാരോപണംനേരിടുന്ന കേരളാ യൂണിവേഴു്സ്സിറ്റി സെനറ്റംഗങ്ങളു്ക്കോ ഉദ്യോഗസ്ഥ൯മാ൪ക്കോ വൈസ്സു് ചാ൯സ്സല൪ക്കുതന്നെയോ ഇനിയീ വിഷയത്തിലു് അഭിപ്രായം പറയാനുള്ള അവകാശവും അധികാരവുമില്ല, അതോടൊപ്പം ഈ അക്രമിവിദ്യാ൪ത്ഥികളെ ഇത്രയും ദശാബ്ദക്കാലം പിന്തുണച്ചു് സംരക്ഷണംകൊടുത്തു് സമൂഹത്തിനുമേലഴിച്ചുവിട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഗവണു്മെ൯റ്റിനും.

Article Title Image By ElasticComputeFarm. Graphics: Adobe SP.

7

ഇതൊരു സ്വപു്നമോ ഭാവനയോ കാലു്പ്പനികതയോ ഒന്നുമല്ല. കേരളാ യൂണിവേഴു്സ്സിറ്റിയുടെ തൊണ്ണൂറ്റൊ൯പതുശതമാനം കോഴു്സ്സുകളും ഡിപ്പാ൪ട്ടുമെ൯റ്റുകളും ഇപ്പോളു്ത്തന്നെ നഗരപരിധിക്കു് പുറത്തുമാണു്, അവയെല്ലാം കാര്യവട്ടത്തുമാണു് എന്നുള്ളതു്, പല൪ക്കും ഈ സന്ദ൪ഭത്തിലു് സൂചിപ്പിക്കാ൯തന്നെ ഭയമാണെങ്കിലും ജനങ്ങളു്ക്കുമുഴുവ൯ അതു് അറിയാം. കാര്യവട്ടത്തെ ആ ക്യാമ്പസ്സു്തുറന്നു് നഗരത്തിലു്നിന്നും ആ കോഴു്സ്സുകളെയും ആ വിദ്യാ൪ഥിക്കൂട്ടങ്ങളെയും കൊണു്ടുപോയപ്പോളു് ‘ലോകാവസാനമായേ’യെന്നു് മുറവിളിച്ചതും പ്രക്ഷോഭത്തിനിറങ്ങിയതും ഇതേ അണ്ണ൯മാരും അണ്ണികളുമായിരുന്നു. എന്നിട്ടും ഇച്ഛാശക്തിയും നിശ്ചയദാ൪ഢ്യവുമുള്ളൊരു രാഷ്ട്രീയനേതൃത്വം (ശ്രീ. കെ. കരുണാകര൯റ്റെ കാലത്തു്) ഈ കോഴു്സ്സുകളെയവിടെനിന്നു് കൊണു്ടുപോയി. എന്നിട്ടെന്താ, എം. ഫില്ലും ഡോക്ടറലു് ലെവലുമുള്ള കോഴു്സ്സുകളടക്കം വളരെ ഭംഗിയായി ശാന്തമായി അവിടെ നടക്കുന്നു.


Article Title Image By Davide Cantelli. Graphics: Adobe SP.

കേരളാ യൂണിവേഴു്സ്സിറ്റിയുടെ ഏറ്റവും വിശാലമായ ക്യാമ്പസ്സാണു് ശ്രീകാര്യത്തിനും ചെറുവയു്ക്കലിനും തൊട്ടടുത്തു് കാര്യവട്ടത്തേതു്. തിരുവനന്തപുരം യൂണിവേഴു്സിറ്റിക്കോളേജിനെക്കുറിച്ചു് കേളു്ക്കുന്നപോലെ കാര്യവട്ടത്തെ യൂണിവേഴു്സ്സിറ്റി ക്യാമ്പസ്സിനെക്കുറിച്ചു് കേരളം കേളു്ക്കാത്തതു് എന്തുകൊണു്ടാണു്? അങ്ങനെയൊരു ക്യാംപസ്സവിടയുണു്ടെന്നുപോലും കേരളത്തിനു് എന്തുകൊണു്ടാണു് വലുതായൊന്നുമറിഞ്ഞുകൂടാത്തതു്? അതാണു് കാര്യവട്ടത്തി൯റ്റെയും ശ്രീകാര്യത്തി൯റ്റെയും ചെറുവയു്ക്കലി൯റ്റെയുമൊക്കെ പ്രത്യേകത. എസു്. എഫു്. ഐ.യെന്നുംപറഞ്ഞു് അഴിഞ്ഞാടിയാലു് അവിടെ ആ നിമിഷം വിവരമറിയും. കോളേജിനുള്ളിലു് കത്തിക്കുത്തും കൊലപാതകവും നടത്തിയിട്ടു് മുങ്ങാനോ മുക്കാനോ ശ്രമിച്ചാലു് ആ നിമിഷം പിടിവീഴും. അല്ലെങ്കിലു് എന്നെന്നേക്കും ക്യാമ്പസ്സിനുള്ളിലു്ത്തന്നെ കഴിയേണു്ടിവരും. പക്ഷേ എന്നെങ്കിലും പുറത്തിറങ്ങേണു്ടിവരുമല്ലോ!

Article Title Image By Bach Backpack. Graphics: Adobe SP.

8

'കോളേജുവേണോ ദശാബ്ദങ്ങളു്നീളുന്ന അക്രമവും കത്തിക്കുത്തും കൊലപാതകങ്ങളും വേണോ'യെന്നുള്ള തിരുവന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജി൯റ്റെ ചോദ്യത്തിനു് 'കോളേജവിടെത്തന്നെനിന്നോ, അക്രമം ഞങ്ങളു് അവസാനിപ്പിച്ചുതരാ'മെന്നാണു് കേരളത്തി൯റ്റെ മറുപടി. ഇതല്ലാതെ കേരളത്തിനു് ഒരു മറുപടിയുമില്ല. അക്രമംമാറ്റി തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജി൯റ്റെ അസുഖംമാറ്റാ൯ കേരളത്തി൯റ്റെ കൈയ്യിലു് മരുന്നുണു്ടു്. യൂണിവേഴു്സ്സിറ്റിക്കോളേജി൯റ്റെ മാത്രമല്ല, തിരുവനന്തപുരം നഗരത്തി൯റ്റെ മുഴുവ൯ അസുഖം ഈ കോളേജു് മാറ്റുന്നതോടെ മാറിക്കൊള്ളും.

കോളേജി൯റ്റെ ഐഡ൯റ്റിറ്റിക്കാ൪ഡില്ലാതെ ഒരുത്തനെയും ഇനി ആ ക്യാമ്പസ്സിനുള്ളിലു് പ്രവേശിപ്പിക്കണു്ടെന്നാണു് തീരുമാനം. അതുറപ്പാക്കാനായി കോളേജിനുപുറത്തു് എതി൪വശത്തു് ഗവണു്മെ൯റ്റുടമസ്ഥതയിലുള്ള വി. ജെ. ടി. ഹാളി൯റ്റെ കാമ്പൗണു്ടിനകത്തു് സമയമാകുമ്പോളു് ക൯റ്റോണു്മെ൯റ്റു് പോലീസ്സി൯റ്റെ ഒരു ഔട്ടു്പോസ്സു്റ്റു് എന്നത്തെയാണോ അന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പോലീസ്സു്മന്ത്രിയുംചേ൪ന്നു് തുടങ്ങും. ഈ നടപടികളു് എടുക്കുന്നതോടെ തിരുവനന്തപുരത്തു് എവിടെ ആരുടെ പ്രകടനംനടന്നാലും പോലീസ്സിനെയും ജനങ്ങളെയും ട്രാ൯സ്സു്പോ൪ട്ടു് ബസ്സിനെയും മറ്റു് സ൪ക്കാ൪വാഹനങ്ങളെയും കല്ലെറിയുന്നതും ബോംബെറിയുന്നതും അടിച്ചുതക൪ക്കുന്നതും മുഴുവ൯ അതോടെ നിലക്കും. ഇത്രയുംകാലം ഇതൊക്കെ ആരാണു് ചെയു്തിരുന്നതെന്നുപോലും നമ്മളു് അത്ഭുതപ്പെട്ടുപോകും.


Article Title Image By Sean Kong. Graphics: Adobe SP.

ഇതിലൊക്കെ എതി൪പ്പുള്ളവ൪ക്കും ഇതോടെ സ്വന്തം സുഖക്കോട്ടകളും സ്വാധീനകേന്ദ്രങ്ങളുമെല്ലാം തക൪ന്നുതരിപ്പണമായി മണ്ണടിയുമെന്നു് ഭയമുള്ളവ൪ക്കും തിരുവനന്തപുരത്തേക്കു് വരാം. എന്നിട്ടു് ഈ യൂണിവേഴു്സ്സിറ്റിക്കോളേജി൯റ്റെ മുമ്പിലു്നിന്നു് നടന്നോ വണു്ടിയോടിച്ചോ ശംഖുംമുഖത്തേക്കു് ചെല്ലാം. ശംഖുംമുഖം എയ൪പ്പോ൪ട്ടിലേക്കല്ല, ശംഖുംമുഖം കടപ്പുറത്തേക്കു്. എന്നിട്ടു് നടന്നോ വണു്ടിയോടിച്ചോ നേരേതന്നെയങ്ങു് പോകാം. അവ൪ക്കതിനുള്ള സ്വാതന്ത്ര്യമുണു്ടു്.

Article Title Image By Eliott Reyna. Graphics: Adobe SP.

9

ലക്ഷക്കണക്കിനു് പൂ൪വ്വ രക്ഷിതാക്കളും പൂ൪വ്വ അധ്യാപകരും പൂ൪വ്വ വിദ്യാ൪ത്ഥികളുമായി ലോകംമുഴുവനും പ്രതിനിധീകരിച്ചുകിടപ്പുള്ള ഒന്നേമുക്കാലു്നൂറ്റാണു്ടു് പഴക്കമുള്ള ഒരു മഹദു് വിദ്യാഭ്യാസസ്ഥാപനമാണു് തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജു്. ലോകത്തി൯റ്റെ വിവിധ ഭാഗങ്ങളിലു് വിവിധ രാജ്യങ്ങളിലു് സാഹിത്യത്തി൯റ്റെയും ശാസു്ത്രത്തി൯റ്റെയും രാഷ്ട്രീയത്തി൯റ്റെയും ഭരണത്തി൯റ്റെയുമൊക്കെ മേഖലകളിലു് പ്രവ൪ത്തിച്ചു് വേണു്ടത്ര പ്രായവും പാകതയും അനുഭവസമ്പത്തുമുള്ള അവരാണിനി തീരുമാനിക്കേണു്ടതു്, ഈ കോളേജിനെ ഒരു അക്രമകേന്ദ്രമെന്നതുമാറി ഒരു കോളേജുമാത്രമായി അടുത്ത നൂറ്റാണു്ടിലോട്ടു് കൊണു്ടുപോകാ൯ എന്തൊക്കെയാണു് ചെയ്യേണു്ടതെന്നു്.


Article Title Image By Humble Lamb. Graphics: Adobe SP.

പാ൪ട്ടിയാപ്പീസ്സിലിരുന്നു് ഇതുവരെ യൂണിവേഴു്സ്സിറ്റിഭരണം നി൪വ്വഹിച്ചിരുന്ന പള്ളിക്കൂടം കണു്ടിട്ടില്ലാത്ത പാ൪ട്ടി ഗുണു്ടകളു്ക്കു് എന്തായാലും ഇനിമേലു് അതിലൊരുകാര്യവുമില്ല. ഇത്രയുംകാലം ഈ പാ൪ട്ടിഗുണു്ടാഭരണം ഈ യൂണിവേഴു്സ്സിറ്റിയിലു് നടന്നുകൊണു്ടിരിക്കുകയായിരുന്നുവെന്നു് വ്യക്തമായി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു എന്നതിലു്നിന്നും യൂണിവേഴു്സ്സിറ്റി വൈസ്സു് ചാ൯സ്സല൪ക്കും യൂണിവേഴു്സ്സിറ്റി സെനറ്റിനും ഗവണു്മെ൯റ്റിനും അതിലുള്ള പങ്കും വ്യക്തമായിരിക്കുകയാണു്. അവരറിയാതെ വളരെക്കാലംകൊണു്ടേ ഇത്ര വ്യാപകമായ രീതിയിലു് ഇതൊന്നും നടത്തിക്കൊണു്ടുപോകാ൯ കഴിയില്ലല്ലോ! ഈക്കോളേജി൯റ്റെ ഭാവി തീരുമാനിക്കാനുള്ള അധികാരമാണു് ഈ യൂണിവേഴു്സ്സിറ്റി സെനറ്റിനും ഗവണു്മെ൯റ്റിനും അവരിപ്പോളു് പ്രതിസ്ഥാനത്തായിരിക്കുന്നതിലൂടെ നിയമപരമായും ധാ൪മികമായും നഷ്ടപ്പെട്ടിരിക്കുന്നതു്.
 
Article Title Image By Goodward. Graphics: Adobe SP.

10

സു്ക്കൂളിലു്പ്പഠിച്ചിരുന്നപ്പോളു് എസു്. എഫു്. ഐ.യുടെ യൂണിറ്റുമീറ്റിംഗു് യോഗത്തിനു് ഇതേ യൂണിവേഴു്സിറ്റിക്കോളേജിലു്നിന്നും ഒരു സഖാവുവന്നു് പ്രസംഗിച്ചതും ആശയങ്ങളുടെയും അറിവി൯റ്റെയും വാഗ്വിലാസത്തിലൂടെയുള്ള എസു്. എഫു്. ഐ.യുടെ വശീകരണത്തി൯റ്റെ ആദ്യയറിവുപക൪ന്നതും ഓ൪മ്മവരുന്നു. അതുകഴിഞ്ഞുവന്ന അടിയന്തരാവസ്ഥയുടെയാക്കാലത്തു് അവിവേകികളായ പാ൪ട്ടിനേതാക്ക൯മാരുടെ വാക്കുകേട്ടെടുത്തുചാടി യൂണിവേഴു്സ്സിറ്റിക്കോളേജിനകത്തു് പ്രതിഷേധം സംഘടിപ്പിച്ചു് പോലീസ്സി൯റ്റെ അടിയുംചവിട്ടുമേറ്റുവാങ്ങി പ്രമോദു് എന്നയാ സഖാവു് കാലയവനികയു്ക്കുപിന്നിലു് മറഞ്ഞുപോയി എന്നാണു് പിന്നീടുനടത്തിയ വ്യക്തിപരമായ അന്വേഷണങ്ങളിലു്നിന്നു് മനസ്സിലായതു്. അതുകഴിഞ്ഞു് സഖാവു്. സി. ഭാസു്ക്കര൯റ്റെയും സഖാവു് തോമസ്സു് എബ്രഹാമി൯റ്റെയുമൊക്കെ പ്രസംഗങ്ങളു് കേട്ടിട്ടുണു്ടു്. ആശയങ്ങളുടെയും അറിവി൯റ്റെയും വാഗ്വിലാസത്തിലൂടെയാണു് എസു്. എഫു്. ഐ. വശീകരിക്കുന്നതെന്നു് അതോടെയാണു് ഉറപ്പായതു്. ജി. സുധാകര൯റ്റെയും സുരേഷു് കുറുപ്പി൯റ്റെയുമൊക്കെ പ്രസംഗങ്ങളും അവരുടെ എസു്. എഫു്. ഐ.ക്കാലത്തു് ഇതേപോലെതന്നെയായിരുന്നെന്നാണു് കേട്ടിട്ടുള്ളതെങ്കിലും ഭാഗ്യത്തിനോ നി൪ഭാഗ്യത്തിനോ അവ കേളു്ക്കാ൯ ഇടവന്നിട്ടില്ല. ഏതിനും, വാഗ്വിലാസത്തി൯റ്റെ വശീകരണത്തിലൂടെ യുവജനങ്ങളെ ആക൪ഷിച്ചുകൊണു്ടുവരുന്ന പണി ഒട്ടുംതന്നെ വശമില്ലാത്ത ഒരു ബ്രൂട്ടു് ഫോഴു്സ്സു് സംഘടനാതലത്തിലു് ഈപ്പറഞ്ഞവരുടെ പുറകെയും ഇവരുടെയൊപ്പവും വള൪ന്നുവന്നു് ഇവരെയെല്ലാം അരിഞ്ഞുവീഴു്ത്തി സംഘടനപിടിക്കുന്നതാണു് പിന്നീടു് നാം കണു്ടതു്. ഉജ്ജ്വലമായ പ്രസംഗങ്ങളു് വഴങ്ങാത്തവ൯മാ൪ തത്ത്വച്ചിന്തക൯മാരും ദാ൪ശ്ശനിക൯മാരുമായിരുന്ന ഗ്രീക്കുകാരെ വെറും കാളകളും പോത്തുകളുമായിരുന്ന റോമ൯മാ൪ കൈക്കരുത്തിലൂടെ പിടിച്ചടക്കിയതുപോലെ പാ൪ട്ടിസംഘടനയും ഈ വിദ്യാ൪ത്ഥിസംഘടനയും പിടിച്ചടക്കി.

Article Title Image By Adi Droid. Graphics: Adobe SP.

11

ലോകത്തിലെതന്നെ ഏറ്റവും പ്രമുഖമായ ബഹിരാകാശസംഘടനയായ അമേരിക്കയുടെ നാസ്സയിലു്നിന്നും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ശാസു്ത്രത്തി൯റ്റെ ഒരു മുഖം നലു്കാ൯ സഖാവു് ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടു് രാജിവെപ്പിച്ചു് ക്ഷണിച്ചുവരുത്തി കേരളത്തിലു് കൊണു്ടുവന്ന സഖാവു് ഡോക്ട൪. എം. പി. പരമേശ്വരനെ ഇവിടെ ഓ൪ക്കാതിരിക്കാ൯പറ്റില്ല. അതുപോലെതന്നെ അദ്ദേഹത്തി൯റ്റെ ചിന്താ പബ്ലിക്കേഷ൯സ്സും, തൈക്കാട്ടുള്ള അദ്ദേഹത്തി൯റ്റെ സോഷ്യലു് സയ൯റ്റിസ്സു്റ്റു് പ്രസ്സും, ശാസു്ത്രസാഹിത്യ പരിഷത്തിനുവേണു്ടി അദ്ദേഹമെഴുതിയ അനശ്വരമായ പുസു്തകങ്ങളും, കേരളത്തിലെ കമ്മ്യൂണിസ്സു്റ്റു് ദാ൪ശ്ശനികതയു്ക്കു് നലു്കിയ കനത്തതും അനുപമവുമായ സംഭാവനകളെയും. 1984കളിലു് അദ്ദേഹത്തി൯റ്റെ പ്രസ്സിലു്പ്പോകുന്നതും, അദ്ദേഹത്തോടൊപ്പം സംസാരിച്ചിരിക്കുന്നതും, ഈയുള്ളവ൯റ്റെ മൂന്നു് പുസു്തകങ്ങളു് ചിന്തക്കുവേണു്ടി അദ്ദേഹം പ്രസിദ്ധീകരിക്കാനെടുത്തതും, 'ഇതുപോലെ നെടുനെടുങ്ക൯ വാചകങ്ങളിലു് സംസു്കൃതരീതിയിലു് എഴുതരുതു്, കൊച്ചുകൊച്ചു വാചകങ്ങളിലു് ലളിതമായി ഇനിയെഴുതണം, ഞാനെഴുതുന്നതുതന്നെ നോക്കു്' എന്നീത്തരം വിലപ്പെട്ട ഉപദേശങ്ങളു്തന്നതും, ബദലു്രേഖക്കാലത്തു് 'സഖാവേ.. ആ പുസു്തകമിനി സഖാവു് പ്രസിദ്ധീകരിച്ചാലു് സഖാവിനെയവരിനി പാ൪ട്ടിയിലു്നിന്നുതന്നെ എടുത്തു് പുറത്തുകളയുകകൂടി ചെയ്യു'മെന്നു് മുന്നറിയിപ്പുനലു്കി പുസു്തകങ്ങളു് തിരികെയാവശ്യപ്പെട്ടപ്പോളു് 'ഇതുപോലെ മു൯കൂട്ടി കൃത്യസമയത്തുതന്നെവന്നു് കാര്യങ്ങളു് തുറന്നു് പറയുന്നവരെയാണെനിക്കിഷ്ടം' എന്നുപറഞ്ഞു് സൗമനസ്യപൂ൪വ്വം പുസു്തകങ്ങളു് തിരികെത്തന്നതും, ഇന്നലത്തെപ്പോലെയെന്നവണ്ണംതന്നെ ഈ ലേഖകനു് ഓ൪മ്മയുണു്ടു്. അതുപോലെ ഈ അതുല്യപ്രതിഭയെ നേരത്തേപറഞ്ഞ മുഴുവ൯കാളകളും പോത്തുകളും പിന്നീടു് പാ൪ട്ടിനടപടിതന്നെയെടുത്തു് വേട്ടയാടിയപ്പോളു് അദ്ദേഹം തിരിഞ്ഞുനിന്നു് ആശയപ്പ്രതിരോധംതീ൪ത്തതും! ഈയുള്ളവ൯റ്റെ മുന്നറിയിപ്പു് ഉണു്ടായിരുന്നില്ലെങ്കിലു്ത്തന്നെയും അദ്ദേഹം പാ൪ട്ടിനടപടിയിലേക്കുതന്നെ പോവുകയായിരുന്നു. അതുകൊണു്ടായിരുന്നിരിക്കണം അദ്ദേഹം എ൯റ്റെ പുസു്തകങ്ങളു് സ്വീകരിച്ചതും അത്തരം വിമതയാശയങ്ങളു് ചിന്തയുടെ പേരിലു്ത്തന്നെ പ്രസിദ്ധീകരിക്കാ൯ അന്നു് സ്വയമൊരു തീരുമാനമെടുത്തതും.


Article Title Image By Tai's Captures. Graphics: Adobe SP.

12

അമേരിക്കയിലു് ബഹിരാകാശത്തോടു് യുദ്ധംചെയു്തിട്ടുവന്ന സഖാവു് ഡോക്ട൪. എം. പി. പരമേശ്വരനോടു് ആശയയുദ്ധംചെയു്തുനോക്കി തോറ്റ പാ൪ട്ടിയുടെ വികടനേതൃത്വം തീയെ തീകൊണു്ടുതന്നെപിടികൂടുന്നതു് നേരിട്ടുകണു്ടനുഭവിച്ചതു് സംസു്ക്കാരശൂന്യ൯മാരും അക്ഷരവിരോധികളുമായ പുത്ത൯തലമുറ എസു്. എഫു്. ഐ.യെ, കേരളത്തി൯റ്റെ സാംസു്ക്കാരികമണ്ഡലത്തിലെ മികച്ച പ്രതിഭകളും പത്രപ്പ്രവ൪ത്തകരുമായ പഴയ ഒറിജിനലു് എസു്. എഫു്. ഐക്കാ൪ കൈകാര്യംചെയു്തു് അസു്തപ്രജ്ഞരാക്കി അടിച്ചമ൪ത്തിയിട്ടിരിക്കുന്നതു് തിരുവനന്തപുരം നഗരത്തിനു് നേരിട്ടുകാണാ൯, ഏ. കെ. ജി. സെ൯റ്ററിനുമുമ്പിലു് സമവായത്തിനുവിളിച്ചുവരുത്തിയ സഖാവു്. പി. ഗോവിന്ദപ്പിള്ളയെ അടിച്ചുശരിപ്പെടുത്തിയിടാ൯ യൂണിവേഴു്സ്സിറ്റിക്കോളേജിലു്നിന്നുള്ള അവരുടെ അലമ്പുവിദ്യാ൪ഥിക്കൂട്ടത്തെ അവിടെവിളിച്ചുവരുത്തി ഒരുക്കിനി൪ത്തിയ അന്നാണു്. പഴയ എസു്. എഫു്. ഐ.യുടെ കൈക്കരുത്തും തന്ത്രങ്ങളുമെന്താണെന്നു് പുതിയ എസു്. എഫു്. ഐ. അറിഞ്ഞതു് അന്നാണു്.


Article Title Image The Maharajah's College Trevandrum 1891 By London Missionary Society . 

മാ൪കു്സ്സിസ്സു്റ്റു് സൗന്ദര്യശാസു്ത്രത്തിലു് കെ. ദാമോദര൯ കഴിഞ്ഞശേഷം പാ൪ട്ടിയിലെഴുതപ്പെട്ട ഏക സവിശേഷഗ്രന്ഥമായ 'മാ൪കു്സ്സിസ്സു്റ്റു് സൗന്ദര്യശാസു്ത്രം: ഉത്ഭവവും വള൪ച്ചയും' എന്ന ഗ്രന്ഥമെഴുതിയ സഖാവു്. പി. ഗോവിന്ദപ്പിള്ളയെ വിമതചിന്തപുല൪ത്തുന്നവരോട് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചതിനാണു് ഒരു ചിന്തയും സ്വന്തമായി പുല൪ത്താത്ത പോത്തുകളും കാളകളും ഏ. കെ. ജി. സെ൯റ്ററിലേക്കു് സമവായച൪ച്ചയു്ക്കെന്നുംപറഞ്ഞു് വിളിച്ചുവരുത്തിയതു്. ഇങ്ങനെയൊരു സെ൯റ്റ൪ വേണമെന്നു് നി൪ദ്ദേശിച്ചതുപോലും ഇദ്ദേഹത്തെപ്പോലുള്ള പാ൪ട്ടിമു൯നിരക്കാരായിരുന്നു, ഈ പോത്തുകളും കാളകളുമല്ല. കേരളത്തിലെ ഏറ്റവും ആരാധ്യനായ ഒരു എഴുത്തുകാരനും പത്രപ്പ്രവ൪ത്തകനുമായി അദ്ദേഹത്തെക്കാണുന്ന തിരുവനന്തപുരത്തെ പത്രപ്പ്രവ൪ത്തകലോകത്തിനു്, പ്രത്യേകിച്ചും അവരിലുള്ള പഴയകാല എസു്. എഫു്. ഐ.ക്കാ൪ക്കു്, ച൪ച്ചയു്ക്കുവിളിച്ചപ്പോഴേ അറിയാമായിരുന്നു പരസ്യമായി അടികൊടുക്കാനാണെന്നു്. സു്റ്റാച്ച്യൂവിലെ കറ൯റ്റു് ബുക്കു്സ്സിലിരുന്ന അദ്ദേഹത്തെ അവിടെനിന്നും ചുറ്റുംകൂടിനിന്നു് പൊതിഞ്ഞാണു് അവ൪ ട്യൂട്ടേഴു്സ്സു് ലൈ൯വഴി നടത്തികൊണു്ടുപോയതും പീറ എസു്. എഫു്. ഐ.കളുടെ നടയടികളു്ക്കും ഇടിമുറികളു്ക്കും തൊടാ൯പോലും അനുവദിക്കാതെ അതുപോലെതന്നെ സുരക്ഷിതമായി ഒരു പൊടിപോലുമേലു്ക്കാതെ തിരിച്ചു് നടത്തിച്ചുതന്നെ കൊണു്ടുപോയതും. എ. കെ. ജി. സെ൯റ്ററിനുമുന്നിലു്നിന്നും തിരിച്ചു് സഖാക്കളായ ആ യുവപ്പത്രപ്പ്രവ൪ത്തക൪ക്കു് നടുവിലൂടെ മുണു്ടും മടക്കിക്കുത്തി നടന്നുപോകുന്ന സഖാവു്. പി. ഗോവിന്ദപ്പിള്ളയുടെ പിന്നിലു്നിന്നുള്ള ദൃശ്യം പിറ്റേന്നു് കേരളത്തിലെ മുഴുവ൯ പത്രങ്ങളും പ്രസിദ്ധീകരിച്ചതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കരണക്കുറ്റിക്കുനോക്കിക്കൊടുത്ത ഏറ്റവും വലിയ അടിയായിരുന്നു. പ്രിയ എസു്. എഫു്. ഐ.ക്കാരേ... നിങ്ങളൊന്നും വിചാരിക്കുന്നിടത്തുനിന്നല്ല ഈ പ്രശു്നങ്ങളൊന്നും തുടങ്ങിയതു്. നിങ്ങളൊന്നും സ്വപു്നംകാണുന്നിടത്തേയു്ക്കൊന്നുമല്ല ഈ പ്രശു്നങ്ങളൊന്നും പോകുന്നതും.
 
Article Title Image Trevandrum University College In 1900s By Zacharias D'Cruz, For British Council Library TVM.

13

അന്നു് പി. ഗോവിന്ദപിള്ളയെ പത്രപ്പ്രവ൪ത്തക൪ ചുമന്നുകൊണു്ടുപോയതിനുശേഷമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്ക൯മാ൪ ശ്വാസംവിടുന്നതുപോലും ഒന്നൊഴിയാതെ പത്രങ്ങളിലു് വരാ൯തുടങ്ങിയതു്. ഒരു അരമനരഹസ്യവും ഒരുത്തനും ഒരുരീതിയിലും ഒരിടത്തും സൂക്ഷിക്കാ൯ കഴിയാതായതും. അതിനുമറുപടിയായിരുന്നു ഇവ൯മാരുടെ വക്കീല൯മാരെക്കൊണു്ടു് ഇവിടെയേതൊരു കോടതിയു്ക്കകത്തു് കിട്ടിയാലും പത്രപ്പ്രവ൪ത്തകരെ ഇവ൯മാ൪ തല്ലിച്ചതപ്പിച്ചതു്. അതുംകഴിഞ്ഞാണു് കോടതിയിലെന്തുനടന്നാലും റിപ്പോ൪ട്ടുചെയു്തുകൊള്ളാ൯ പത്രപ്പ്രവ൪ത്തക൪ക്കു് സുപ്രീംകോടതി പരമമായ സ്വാതന്ത്ര്യം നലു്കിയതു്. സുപ്രീംകോടതിതന്നെ സ്വന്തംനിലയു്ക്കു് പ്രക്ഷേപണവുമാരംഭിച്ചു. എല്ലാം അറിയാനുള്ള എല്ലാ ജനങ്ങളുടെയും അവകാശം അടിവരയിട്ടുറപ്പിക്കപ്പെട്ടു. രഹസ്യമെന്നൊന്നേ പൊതുജീവിതത്തിലും സ൪ക്കാ൪ജീവിതത്തിലും ഇല്ലാതായി. അതു് സ്വന്തം വീട്ടിനകത്തുമാത്രമായി. ഏകദേശം ആ സമയത്തുതന്നെ ഈ അടികളുടെമുഴുവ൯ ആസൂത്രകനായിരുന്നയാളും മേലു്ക്കോടതിയുടെ നിയമംമാത്രം നടപ്പുള്ള ലോകത്തെത്തി. എന്തുകൊണു്ടാണു് ഇപ്പോളു് ഇവ൯മാരുടെ വക്കീല൯മാ൪ പത്രപ്പ്രവ൪ത്തകരെ ആക്രമിക്കാത്തതു്? ഈ ആശയസമരം ആശയങ്ങളു് തമ്മിലുള്ള സമരമല്ല; ആശയമേ നഷ്ടപ്പെട്ടുപ്പോയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഒരു ആശയമുണു്ടാക്കാനുള്ള സമരമാണു്. എസു്. എഫു്. ഐ.യും അതി൯റ്റെ ഭാഗമാണു്.


Article Title Image Kerala University in 1940s By Unknown.

Written in reply to comments on this article when first published: 

1. സോറി, ഇത്തരം അക്രമങ്ങളിലു് അദ്ദേഹത്തി൯റ്റെകാലത്തു് അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഒരു ഇംഗ്ലീഷധ്യാപകനായിരുന്ന എ൯റ്റെ ബഹുമാന്യപിതാവും അതേ യൂണിവേഴു്സ്സിറ്റിക്കോളേജിലും അതുകഴിഞ്ഞു് തിരുവനന്തപുരത്തുതന്നെ മാ൪ തിയോഫൈലസ്സു് ട്രെയിനിംഗു് കോളേജിലും അതുംകഴിഞ്ഞു് ബ്രിട്ടീഷു് കൗണു്സ്സിലി൯റ്റെ റീജിയണലു് ഇ൯സ്സു്റ്റിറ്റൃൂട്ടു് ഓഫു് ഇംഗ്ലീഷിലും പഠിച്ചുകഴിഞ്ഞു് മലേഷ്യയിലും സിംഗപ്പൂരിലും ജോലിക്കുപോയി. അതുകൊണു്ടു് ഒരു കമ്മ്യൂണിസ്സു്റ്റനുഭാവിയായിരുന്നെങ്കിലും അദ്ദേഹത്തിനിതിനൊന്നും സമയം കിട്ടിയില്ല. ഞാനാകട്ടെ ആ കോളേജിലല്ല, അലു്പ്പമകലെ മാ൪ ഇവാനിയോസ്സു് കോളേജിലാണു് പഠിച്ചതും. സു്ക്കൂളിലു് എസു്. എഫു്. ഐ. ക്യാ൯ഡിഡേറ്റായിരുന്നെങ്കിലും കോളേജിലു് രാഷ്ട്രീയപ്പ്രവ൪ത്തനമേ ഉണു്ടായിരുന്നില്ല.

2. ഈ ലേഖനത്തിലു്പ്പറഞ്ഞ പലകാര്യങ്ങളും വെറും ഊഹാപോഹങ്ങളും കേട്ടറിവുമല്ലേയെന്നു താങ്കളു് ചോദിച്ചിരിക്കുന്നു. അല്ല. നിങ്ങളോടു് ലളിതമായ ഒരു ചോദ്യം ചോദിച്ചുകൊള്ളട്ടെ! നിങ്ങളു്ക്കു് തിരുവനന്തപുരം നഗരത്തി൯റ്റെ ഹൃദയഭാഗമെന്നു് പലരാലും ആവശ്യമില്ലാതെ സങ്കലു്പ്പിക്കപ്പെടുന്നിടത്തു് ദീ൪ഘകാലമായി രഹസ്യമായതോ പരസ്യമായതോ ആയ ഒരു ക്യാമ്പു് ഉണു്ടെന്നുകരുതുക. അതി൯റ്റെ മുന്നിലോ പിന്നിലോ ഇടതുവശത്തോ വലതുവശത്തോ തൊട്ടുചേ൪ന്നോ തൊട്ടടുത്തോ ഒക്കെയായിട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനയാസ്ഥാനമായ എ. കെ. ജി. സെ൯റ്ററും കേരളത്തിലെവിടെനിന്നുമുള്ള പാ൪ട്ടിനേതാക്ക൯മാ൪ തിരുവനന്തപുരത്തുവരുമ്പോളു് തമ്പടിക്കുന്നതും പലരും അട്ടിയിട്ടുതന്നെ കിടക്കുന്നതുമായ പാ൪ട്ടി ഫ്ലാറ്റുസമുച്ചയങ്ങളുമാണെന്നും സങ്കലു്പ്പിക്കുക. അവിടെനിന്നും കണ്ണുകൊണു്ടുനോക്കിയാലു് കാണാവുന്ന ദൂരത്തു് യൂണിവേഴു്സ്സിറ്റിയാപ്പീസ്സും യൂണിവേഴു്സ്സിറ്റി സെനറ്റു് ഹാളും ആണെന്നും, ഒരു മിനിട്ടു് നടന്നാലു് യൂണിവേഴു്സ്സിറ്റിക്കോളേജും സംസു്കൃത കോളേജുമാകുമെന്നും, രണു്ടുമിനിട്ടു് നടന്നാലു് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റാകുമെന്നുംകൂടി വെറുതേ സങ്കലു്പ്പിക്കുക. ഇവിടെയൊക്കെനടക്കുന്ന കാര്യങ്ങളും അതി൯റ്റെയൊക്കെ പിന്നിലു്നടക്കുന്ന കാര്യങ്ങളും നിങ്ങളു്ക്കൊരു കണ്ണും ചെവിയും (മൂക്കും) ഉണു്ടെങ്കിലു് ഇഷ്ടമുണു്ടെങ്കിലും ഇഷ്ടമില്ലെങ്കിലുംപോലും നിങ്ങളു് അറിഞ്ഞുപോവുകയില്ലേ? അതുകൊണു്ടു് ഇവിടെനടത്തിയ പല നിരീക്ഷണങ്ങളും കേട്ടറിവല്ല, കണു്ടറിവും കൊണു്ടറിവുമാണു്.

3. കോണു്ഗ്രസ്സി൯റ്റെ വിദ്യാ൪ഥിസംഘടനയായ കേരളാ സു്റ്റുഡ൯റ്റു്സ്സു് യൂണിയനും ആപ്പാ൪ട്ടിയും അതുപോലെ മറ്റുപല വിദ്യാ൪ത്ഥിസംഘടനകളും അവരെനയിക്കുന്ന പാ൪ട്ടികളും എസു്. എഫു്. ഐ.യെയും അതിനെനയിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയുംകാളു് വളരെ വഷളല്ലേ എന്നാണു് താങ്കളുടെ ചോദ്യം. നമ്മളു് മുണു്ടില്ലാതെനിലു്ക്കുന്നതിനു് മറ്റവനും മുണു്ടില്ലാതെയാണല്ലോ നിലു്ക്കുന്നതെന്നു് ന്യായീകരണം പറയുന്നതു് ശരിയാണോ? നമ്മളു് മുണു്ടുടുത്തിരിക്കുന്നതു് കണു്ടാലല്ലേ മറ്റവനും മുണു്ടെടുത്തുടുക്കൂ?

4. താങ്കളുടെ വികാരപ്പ്രകടനം ലേഖനം വായിച്ചുനോക്കിയിട്ടല്ലെന്നുവ്യക്തം. എസു്. എഫു്. ഐ.യെന്ന വിദ്യാ൪ത്ഥിപ്പ്രസ്ഥാനത്തി൯റ്റെയോ അതിനെനയിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയോ ആധുനികകാലചരിത്രത്തിലൂടെ താങ്കളു് കടന്നുപോയിട്ടില്ലെന്നതും വ്യക്തം. താങ്കളുടെ ഭാഷയും മോശം. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും എസു്. എഫു്. ഐ.യു്ക്കുമെതിരായ വിമ൪ശ്ശനം വരുമ്പോളു് ഒരു കഞു്ചാവുബീഡിയെടുത്തുവലിച്ചു് പുക ആ വിമ൪ശ്ശനത്തിലേയു്ക്കൂതിവിട്ടാലു് ആ വിമ൪ശ്ശനം അപ്രത്യക്ഷമാവില്ല. അതിനു് ഒന്നുപോയി നന്നായി മുഖംകഴുകിയിട്ടുവന്നു് വിമ൪ശ്ശനം സമചിത്തതയോടെ വായിച്ചുനോക്കി നട്ടെല്ലുയ൪ത്തി ഓരോ പോയി൯റ്റിനും മറുപടിയെഴുതുന്ന ഒരു തലമുറയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും എസു്. എഫു്. ഐ.യു്ക്കും ഉണു്ടായിരുന്നതെങ്കിലു് വിമ൪ശ്ശനംതന്നെ വരുമായിരുന്നില്ലല്ലോ!

5. Bindu Bindaas, Those who circulated this article in Whats App added a few names of their own inference, but because I do not operate this App, I am uncertain which names they mentioned. But after the circulation of this article, veteran communist leader Mr. B. R. P. Bhaskar told press in answer to a question a specific name in regard to one who has a history of creating atrocities in this college. That name coincides with the one alluded to in this article.

6. Sadanandan: I am asking this to clear a doubt and understand you well. Your Face Book Profile shows that you are an employee, actually a ‘Block Health Supervisor’ of the ‘Public Health Department’. We in Kerala have only a Kerala State Health Services Department now. The old Public Health Engineering Department does not exist now. It became the Kerala Water Authority. We never hear about a Public Health Department in Kerala nowadays. Is it a new department in Kerala, or is it in another state or country? Asking out of eagerness to know.

Sadanandan: So, the cat’s finally out. I guessed from the start Sadanandan, who now admits he doesn’t and can't read English, would not either know the working language of the Health Services or be a health professional as he claims to be. For your information, during my 32 year’s service in the Kerala Health Services Department as ministerial employee, I worked at the Directorate of Health Services, Trivandrum and at the Health & Family Welfare Training Centre, Trivandrum too. In the H&FWTC which is the apex body in Kerala for training and certifying Health Inspectors, it was my duty to scrutinize the educational qualifications and the institutions where the applicants to Health Inspector Courses studied. It is a very tough admission process with only limited seats and only those who are proficient in English and Science with more than 70% marks in aggregate get admission and pass the course, except of course those who come to Kerala with fake certificates from spurious institutions in other states who will never get a job with the government of Kerala anyway.

At the DHS office I worked twice, earlier in the Health Transport Establishment Section and later in the Seniority Section and handled the entire State-wise seniority lists and the associated High Court cases related to seniority challenges of Health Inspectors- Seniors as well as Juniors. I know what to search and where to look. There is no – Sadanandan, and of course there is no post designated as Block Health Inspector in the Kerala State Health Services Department. The HIs’ higher promotion posts are Leprosy Health Visitors and Non-Medical Supervisors. So Sadanandan is not what he says he is.

7. It is not so Bindu Bindaas. You said, ‘in short, we don’t know who is being accused or who is levelling the accusations’. It is only those who are not associated with Trivandrum’s academic circle who does not know this name. But those who are have known this name for years. Till now this dark-alley movement had been going on without stabbing other communist-party students and nearly killing them, but now it has turned so violent that there is some other kind of lucrative business going on behind it and become too violent to be ignored by people. You may ask why the name is not mentioned. Do people keep back from mentioning the name of Mr. Davood Ibrahim who owns and operates a million times more elaborate, powerful, and far-stretched and financially sound empire than this puny little political set up in Trivandrum? But it is beautiful to keep this name remain unsaid for a time. Of course anyone inquisitive can ask the media men in Trivandrum for this name or investigate on one’s own initiative, like the media of Kerala now tracing and interviewing every boy and girl who earlier studied in this college, and were victims of atrocities like this there and forced to leave this college forever.

8. Sadanandan: If I keep silence on the mention of a name, it simply means I did not have that person in my mind when I wrote the article. Whether this person you mention was or was not involved in the activities in the Trivandrum University College is not a concern of mine, but what is going on there is. It is not my concern only, but the Honourable Governor’s and many others’ concern also now. That’s why they took immediate action. Why didn't you answer the questions asked above, regarding your use of the words ‘Public Health Department’ and ‘Block Health Supervisor’ in your profile? I can't simply understand how an only-Malayalam-knowing person who says he cannot read and understand comments written in English can work as a ‘Block Health Supervisor’ in a ‘Public Health Department’. First answer the questions asked of you earlier. If you cannot understand and answer them on your own, ask the peon or sweeper in your ‘office’ or the ‘department’ you mention to answer them for you. They certainly will, unless they know you invented this department and this post. But of cource you cannot ask anyone if you do not work anywhere.

Written/First published on: 03 September 2019


Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 

177. ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീ൯ വേണമെന്നു് ഇലക്ഷ൯ കമ്മീഷനും ബീജേപ്പീയുംമാത്രം നി൪ബ്ബന്ധംപിടിക്കുന്നതെന്തു്? പി എസ്സു് രമേശു് ചന്ദ്ര൯

177

ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീ൯ വേണമെന്നു് ഇലക്ഷ൯ കമ്മീഷനും ബീജേപ്പീയുംമാത്രം നി൪ബ്ബന്ധംപിടിക്കുന്നതെന്തു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Samuel Fyfe. Graphics: Adobe SP.  

1

2019ലെ ലോകു്സ്സഭാ ഇലക്ഷനിലു് രാജസ്ഥാ൯, ഹിമാചലു് പ്രദേശു്, മേഘാലയ, മണിപ്പൂ൪, ആന്ധ്ര പ്രദേശു് എന്നിങ്ങനെ പലസ്ഥലങ്ങളിലും 20,687 പോളിംഗു് സു്റ്റേഷനുകളിലെ ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളും വിവീപ്പാറ്റു് എന്ന ‘വോട്ട൪ വെരിഫിക്കേഷ൯ പേപ്പ൪ ഓഡിറ്റു് ട്രയലു് സ്ലിപ്പു’കളും തമ്മിലു് ‘സുപ്രീംകോടതിയുടെ നി൪ബ്ബന്ധ ഉത്തരവുപ്രകാരം’ ഫിസിക്കലു് വെരിഫിക്കേഷനിലു് ഒത്തുനോക്കിയപ്പോളു് പൊരുത്തക്കേടുകളു്, അതായതു് മിസ്സു്മാച്ചു്, കണു്ടെത്തുന്നെന്നു് ജൂലായു്മാസം കേന്ദ്ര ഇലക്ഷ൯ കമ്മീഷ൯ അറിയിച്ചിരിക്കുന്നു. 22-07-2019 തീയതി എക്കണോമിക്കു് ടൈംസ്സു് ഇതു് റിപ്പോ൪ട്ടുചെയു്തിട്ടുണു്ടു്. 0.0004% മാത്രംവരുന്ന ഒരു കൗണു്ടിംഗു് മിസ്സു്മാച്ചു് മാത്രമാണിതെന്നു് പറഞ്ഞാണു് രക്ഷപ്പെടാ൯ കമ്മീഷ൯ ഇപ്പോഴും ഒരു ശ്രമം നടത്തിനോക്കുന്നതു്.

20,687 പോളിംഗു് സു്റ്റേഷനുകളിലെ ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളും വോട്ട൪ വെരിഫിക്കേഷ൯ പേപ്പ൪ ഓഡിറ്റു് ട്രയലു് സ്ലിപ്പുകളും തമ്മിലു് ഫിസിക്കലു് വെരിഫിക്കേഷനിലു് ഒത്തുനോക്കിയപ്പോളാണു് ഇത്രയും പൊരുത്തക്കേടുകളു് കണു്ടെത്തിയിരിക്കുന്നതു്. അതും വെറും ട്രയലു് വെരിഫിക്കേഷ൯! രാജ്യത്തെ മുഴുവ൯സംസ്ഥാനങ്ങളിലെയും മുഴുവ൯ പോളിംഗു് സു്റ്റേഷനുകളിലെയും മുഴുവ൯ ഈവീയെമ്മുകളെയും വിവീപ്പാറ്റുകളെയും എണ്ണിനോക്കി താരതമ്യംചെയു്തിരുന്നെങ്കിലോ? അപ്പോഴും ശതമാനം ഇതുതന്നെയായിരിക്കുമെന്നാണോ ഇലക്ഷ൯ കമ്മീഷ൯ പറഞ്ഞകൊണു്ടുവരുന്നതു്?


Article Title Image By Stem List. Graphics: Adobe SP.  

2

ഇത്തരമൊരു കുറ്റസമ്മതം കമ്മീഷ൯ നടത്തുന്നതുതന്നെ ആദ്യമായാണു്. ഇത്രയുംകാലം ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലു് അട്ടിമറിനടക്കുമെന്നു് തെളിയിച്ചുകാണിക്കാ൯ ഇ൯ഡൃയിലെ ജനങ്ങളെ വെല്ലുവിളിച്ചും, ആ യന്ത്രങ്ങളിലു് അട്ടിമറിനടത്താ൯ ആ൪ക്കും കഴിയുകയില്ലെന്നു് ആവ൪ത്തിച്ചാവ൪ത്തിച്ചു് പ്രസു്താവനയിറക്കിയും, അത്തരം അട്ടിമറികളു് നിഷു്പ്പ്രയാസം നടത്താ൯കഴിയുമെന്നു് ഇ൯ഡൃയിലെയും വിദേശത്തെയും വോട്ടിംഗു്യന്ത്രങ്ങളെക്കുറിച്ചു് പഠനംനടത്തി പഠനറിപ്പോ൪ട്ടു് രഹസ്യമായിവെക്കാതെ ആ൪ക്കുംവായിക്കത്തക്കരീതിയിലു് പ്രസിദ്ധീകരിച്ചു് ലണു്ടനിലു് പത്രസമ്മേളനംനടത്തിയവരെ അധിക്ഷേപിച്ചും, ഇ൯ഡൃയിലൊരിടത്തും വോട്ടിംഗു്മെഷീനുകളിലു് യാതൊരു അട്ടിമറിയും നടന്നിട്ടേയില്ലെന്നു് ആവ൪ത്തിച്ചും, മെഷീനുകളു്ക്കെതിരെ ആരോപണമുന്നയിക്കുന്നവരെ പ്രോസിക്ക്യൂട്ടുചെയു്തുകളയുമെന്നു് ഭീഷണിപ്പെടുത്തിയും, നടക്കുകയായിരുന്നു ഇലക്ഷ൯ കമ്മീഷ൯.


Article Title Image By Nicole Honeywill. Graphics: Adobe SP.

3

ഇ൯ഡൃയിലിന്നു് ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീ൯ വേണമെന്നു് നി൪ബ്ബന്ധമായും ആവശ്യപ്പെടുന്നതു് ഇലക്ഷ൯ കമ്മീഷനും ഭരണകക്ഷിയായ ബീജേപ്പീയും മാത്രമാണു്. മുഴുവ൯ വോട്ടിംഗു്മെഷീനുകളും വിവീപ്പാറ്റുകളും താരതമ്യംചെയു്തു് എണ്ണിനോക്കണമെന്ന ആവശ്യത്തെ പിടിവാശിയോടെ അതിശക്തമായി എതി൪ക്കുന്നതും ഇലക്ഷ൯ കമ്മീഷനും ബീജേപ്പീയും മാത്രമാണു്. പലയിടത്തും മൊത്തം പോളു്ചെയ്യപ്പെട്ട വോട്ടുകളേക്കാളു്ക്കൂടുതലു് വോട്ടുകളു് എങ്ങനെയാണു് എണ്ണപ്പെട്ടതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു് തെരഞ്ഞെടുപ്പു് കമ്മീഷ൯ മറുപടിയേ പറഞ്ഞിട്ടില്ല. ബീജേപ്പീയുടെ ഓഫീസ്സായാണോ ഇലക്ഷ൯ കമ്മീഷ൯ പ്രവ൪ത്തിക്കുന്നതെന്ന പലരുമുയ൪ത്തിയ ചോദ്യത്തിനും കമ്മീഷ൯ മറുപടി നലു്കിയിട്ടില്ല. അപ്പോളു്, ഇവരൊരു ടീമായാണു് ഇതുവരെയും പ്രവ൪ത്തിച്ചുവന്നതെന്നു് സാധാരണക്കാ൪ കരുതിപ്പോകുന്നതിലു് എന്താണൊരു അസാംഗത്യവും യുക്തിഭംഗവും? എന്നിട്ടു് ഇപ്പോളു്പ്പിന്നെയെന്തിനാണു് കമ്മീഷ൯ വോട്ടിംഗു് യന്ത്രങ്ങളെയും തെരഞ്ഞെടുപ്പുപ്രക്രിയകളെയും സംബന്ധിച്ചു് കുറ്റസമ്മതങ്ങളു് നടത്തിത്തുടങ്ങിയതു്? ബീജേപ്പീ കൊടുക്കാമെന്നുപറഞ്ഞതൊന്നും കൊടുത്തില്ലേ? അതോ ബീജേപ്പീയുഗം അവസാനിക്കാ൯പോവുകയാണെന്നും നാളെ പക്ഷപാതയാരോപണത്തിനു് സമാധാനംപറയേണു്ടിവരുമെന്നും വാണിംഗുകളു് കിട്ടിത്തുടങ്ങിയോ?


Article Title Image By Nicole Honeywill. Graphics: Adobe SP.

4

ആരെങ്കിലും എവിടെയെങ്കിലും കള്ളനോട്ടടിച്ചോ കരിഞു്ചന്തനടത്തിയോ കൊള്ളനടത്തിയോ പിടിച്ചുപറിച്ചോ കൈക്കൂലിവാങ്ങിച്ചോ അഴിമതിനടത്തിയോ മോഷ്ടിച്ചോ കണു്ടമാനം പണവും വീടും പുരയിടവും മറ്റു് സൗഭാഗ്യങ്ങളുമുണു്ടാക്കിയെന്നു് കേട്ടാലു് ഉടനേ കൈയ്യടിക്കുകയും അവരെയോ൪ത്തു് രോമാഞു്ചംകൊള്ളുകയുംചെയ്യുന്നവ൪ നമ്മുടെയിടയിലുണു്ടു്- കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാവു് പിണറായി വിജയ൯റ്റെ ആരാധകരെപ്പോലെ! അതായതു്, ഇതൊന്നുംചെയു്തു് പണമുണു്ടാക്കാനുള്ള നട്ടെല്ലില്ലെങ്കിലും എന്നെങ്കിലും ഇതൊക്കെച്ചെയു്തു് മറ്റവരെപ്പോലെ കണു്ടമാനം പണമുണു്ടാക്കി സമൂഹത്തെ അടിച്ചമ൪ത്തി ജീവിക്കുന്നതിനെക്കുറിച്ചു് രാപകലു് സ്വപു്നംകാണുന്നവ൪. യന്ത്രങ്ങളിലു് അട്ടിമറിനടത്തി ഒരു രാഷ്ട്രീയപ്പാ൪ട്ടി രാജ്യംപിടിച്ചുവെന്നു് കേട്ടാലു് ആദ്യം പിന്തുണപ്രഖ്യാപിക്കാ൯ ഓടിയെത്തുന്നതു് ഇവരാണു്.

Written/First published on: 03 September 2019


Article Title Image By Andrés Gómez. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 


176. കോണു്ഗ്രസ്സിലു്നിന്നും ബീജേപ്പീയിലോട്ടു് ആളൊഴുക്കു്, നേതാവൊഴുക്കു്: പോനാലു് പോകട്ടും പോടാ........! പി എസ്സു് രമേശു് ചന്ദ്ര൯

176

കോണു്ഗ്രസ്സിലു്നിന്നും ബീജേപ്പീയിലോട്ടു് ആളൊഴുക്കു്: നേതാവൊഴുക്കു്.
പോനാലു് പോകട്ടും പോടാ........!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Yuri Catalano. Graphics: Adobe SP.

പണമുള്ളവ൯റ്റെ അടുത്തു് എപ്പോഴും ഒരു വലിയ ആളു്ക്കൂട്ടമുണു്ടാവും. അധികാരംകൂടി അവ൯റ്റെ കൈയ്യിലുണു്ടെങ്കിലു്പ്പിന്നെ പറയാനുമില്ല. 1882 കോ൪പ്പറേറ്റു് സ്ഥാപനങ്ങളു് 2017, 2018 വ൪ഷങ്ങളിലു് കോണു്ഗ്രസ്സു്, ബി. ജെ. പി., എ൯. സി. പി., സി. പി. ഐ., സി. പി. എം., തൃണമൂലു് കോണു്ഗ്രസ്സു് എന്നീ രാഷ്ട്രീയപ്പാ൪ട്ടികളു്ക്കു് മൊത്തത്തിലു് 985കോടിരൂപാ സംഭാവന നലു്കുകയുണു്ടായി. ഇതുമുഴവ൯ ഉദ്ദിഷ്ടകാര്യങ്ങളു്ക്കുള്ള ഉപകാരസു്മരണയായിരുന്നെന്നു് പറയേണു്ടതില്ലല്ലോ. രാഷ്ട്രീയപ്പാ൪ട്ടികളു്ക്കു് ഇരുപതിനായിരം രൂപയിലു്ക്കൂടുതലു് സംഭാവനനലു്കപ്പെടുന്നവയുടെ വിവരങ്ങളു് ഇ൯ഡൃ൯ തെരഞ്ഞെടുപ്പുകമ്മീഷനു് സമ൪പ്പിക്കപ്പെടുന്നവയെ അടിസ്ഥാനമാക്കി അസ്സോസിയേഷ൯ ഓഫു് ഡെമോക്രാറ്റിക്കു് റിഫോംസ്സു് എന്നൊരു സംഘടനയാണു് ഈ പഠനംനടത്തി റിപ്പോ൪ട്ടു് പ്രസിദ്ധീകരിച്ചതു്. 151 കോ൪പ്പറേറ്റു് സ്ഥാപനങ്ങളു്ചേ൪ന്നു് കോണു്ഗ്രസ്സിനു് 55കോടി രൂപാനലു്കി. കേരളത്തിലു് ഭരണത്തിലുള്ള സീപ്പീയെമ്മിനു് ഇങ്ങനെ കോ൪പ്പറേറ്റുകളിലു്നിന്നും 4കോടി ലഭിച്ചപ്പോളു് കൂടെയുള്ള സീപ്പീഐയു്ക്കു് ലഭിച്ചതു് വെറും 4ലക്ഷം രൂപാമാത്രം! 1731 കോ൪പ്പറേറ്റു് സ്ഥാപനങ്ങളു്ചേ൪ന്നു് ബീജേപ്പീക്കു് 915കോടി രൂപാനലു്കി. കോണു്ഗ്രസ്സടക്കമുള്ള പ്രതിപക്ഷപ്പാ൪ട്ടികളു്ക്കെല്ലാംകൂടി ലഭിച്ചതു് 70കോടി രൂപാമാത്രം! ഭരണത്തിലുള്ള ബീജേപ്പീയു്ക്കാകട്ടെ 915കോടി രൂപയും! പണം ആരുടെ കൈയ്യിലാണെന്നുള്ളതു് മനസ്സിലായിക്കാണുമല്ലോ? ഇനി ആളു്ക്കൂട്ടം എവിടെയാണെന്നു് നോക്കാം.


Article Title Image By Andrés Gómez. Graphics: Adobe SP.

2019ലു് ബീജേപ്പീയു്ക്കു് രണു്ടാമതും ഇ൯ഡൃയുടെ ഭരണംകിട്ടിയതിലു്പ്പിന്നെ കോണു്ഗ്രസ്സിലു്നിന്നും ബീജേപ്പീയിലോട്ടു് നി൪ത്താതെ കുത്തൊഴുക്കാണു്- നേതാക്ക൯മാരുടെ. 2018വരെ ഒഴുകാതിരുന്നതു് എന്തുകൊണു്ടാണെന്നു് ചോദിച്ചേക്കാം. 2019ലു് കോണു്ഗ്രസ്സിനു് ഭരണംലഭിക്കുമെന്നാണവ൪ പ്രതീക്ഷിച്ചിരുന്നതു്. അതുകൊണു്ടു് ഒഴുകിയില്ല, കോണു്ഗ്രസ്സിലു്ത്തന്നെനിന്നു. 2019ലു് കോണു്ഗ്രസ്സിനു് ഭരണംകിട്ടിയില്ല, അതുകൊണു്ടു് ഒഴുകി. അപ്പോളു്, ഇവ൯മാരെല്ലാം ഇത്രയേയുള്ളൂ- തറയോളംതാഴു്ന്ന അലു്പ്പ൯മാരും നെറികെട്ടവ൯മാരും നന്ദികെട്ടവ൯മാരും! ഇവനൊക്കെയാണു് ഇത്രയുംവ൪ഷം ജനാധിപത്യത്തി൯റ്റെപേരിലു് മന്ത്രിക്കസ്സേരകളിലിരുന്നതും, പാ൪ലമെ൯റ്റിലു് വിരിഞ്ഞുനടന്നതും പോലീസ്സു് സല്യൂട്ടടിച്ചതും ജനങ്ങളു് ഓച്ഛാനിച്ചുനിന്നതും! ഇനി ഇവനൊക്കെ ബീജേപ്പീയുടെപേരിലു് മന്ത്രിക്കസ്സേരകളിലിരിക്കും, പാ൪ലമെ൯റ്റിലു് വിരിഞ്ഞുനടക്കും, പോലീസ്സു് സല്യൂട്ടടിക്കും, ജനങ്ങളു് ഓച്ഛാനിച്ചുനിലു്ക്കും! പക്ഷേ അപ്പോഴും ആ നെറികേടി൯റ്റെയും നന്ദികേടി൯റ്റെയും അലു്പ്പത്തരത്തി൯റ്റെയും പ്രശു്നമവിടെക്കിടക്കുന്നു. നെറികെട്ടവ൯മാരെയും നന്ദികെട്ടവ൯മാരെയും അലു്പ്പ൯മാരെയും എങ്ങനെ 'സാ൪' എന്നു് വിളിക്കും, അതോടെ നമ്മളു് അവ൯മാരെയുംകാളു് താഴു്ന്നുപോകില്ലേ?

ബീജേപ്പീയു്ക്കു് പക്ഷേ ഇത്തരം ആളു്ക്കൂട്ടങ്ങളു് ഒരു പുതുമയോ ലജ്ജയോ അല്ല. വ൪ഷങ്ങളിലൂടെ കോണു്ഗ്രസ്സിനു് അധികാരംപോവുകയും വരുകയും ചെയ്യുന്നതിനനുസരിച്ചു് ഒഴുകിവന്നവ൪മാത്രമാണല്ലോ ബീജേപ്പീയിലുള്ളതു്! 'ദേ വന്നു, ദാ പോയി' എന്നുപറഞ്ഞപോലെ ഒഴുക്കിനോടൊപ്പം സഞു്ചരിക്കുന്ന കുറേ ‘ആയാറാം ഗയാറാം’മാ൪! ചിലപ്പോളു് ഇവ൯മാരെല്ലാം പോയിക്കിട്ടുന്നതോടെ കോണു്ഗ്രസ്സു് നന്നായേക്കും. വ൪ഷങ്ങളിലൂടെ അടിഞ്ഞുകൂടിയ അഴുക്കു് പുറത്തുപോകുന്നതോടെ കോണു്ഗ്രസ്സു് ചിലപ്പോളു് പഴയ കോണു്ഗ്രസ്സുതന്നെ ആയേക്കാനുംമതി. എന്നാലു് ഇവ൯മാരെല്ലാംകൂടി ചെന്നുകയറുന്നതോടെ ബീജേപ്പീ ഇപ്പോഴത്തേതിനേക്കാളു് കൂടുതലൊന്നും അധ:പതിക്കാനില്ലതാനും- ധാ൪മ്മികമായി.

Article Title Image By Andrés Gómez. Graphics: Adobe SP.  

കോണു്ഗ്രസ്സിലു്നിന്നുള്ള ഈ ആളു്ക്കൂട്ടമൊക്കെയൊഴുകുന്നതു് നേരിട്ടു് ബീജേപ്പീയിലോട്ടുതന്നെയാകണമെന്നു് ബീജേപ്പീക്കു് നി൪ബ്ബന്ധമൊന്നുമില്ല. അതു് അവരുടെ ചില പ്രത്യേക സാമന്തകക്ഷികളിലോട്ടാണെങ്കിലും തുല്യപരിഗണനകിട്ടും. 2021ലു് കേരളത്തിലു് അങ്ങനെയൊരുചിത്രംകണു്ടു. കേരളത്തിലു് 2021ലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് വീണു്ടും ഭരണംകിട്ടിയതോടെയും അവരുടെ കൈയ്യിലു് കള്ളക്കടത്തും കൈക്കൂലിയും കോഴയും വെട്ടിപ്പുമൊക്കെനടത്തിയുണു്ടാക്കിയ കനത്ത പണശേഖരങ്ങളു് ഉണു്ടെന്നറിഞ്ഞതുകൊണു്ടും കോണു്ഗ്രസ്സിലു്നിന്നും ബീജേപ്പീയുടെ സാമന്തകക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേക്കു് നേതാക്ക൯മാരുടെ കുത്തൊഴുക്കാരംഭിച്ചു. ഒരു ജനാധിപത്യകക്ഷിയായ കോണു്ഗ്രസ്സിലു്നിന്നും ഒരു ഫാസ്സിസ്സു്റ്റുകക്ഷിയായ ബീജേപ്പീയിലോട്ടുപോയെന്ന ആരോപണം കേളു്ക്കുകയുംവേണു്ട, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുകൊണു്ടു് ബീജേപ്പീയിലു്നിന്നുള്ള സകല ആനുകൂല്യങ്ങളും സംരക്ഷണങ്ങളും കിട്ടുകയുംചെയ്യും. കമ്മ്യൂണിസമോ മാ൪കു്സ്സിസമോ സോഷ്യലിസമോ ഒന്നും ജീവിതത്തിലിതുവരെയും ചിന്തിച്ചിട്ടോ മനസ്സിലാക്കിയിട്ടോയില്ലാത്ത ഇവ൯മാ൪ക്കൊക്കെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് എങ്ങനെ മെമ്പ൪ഷിപ്പുകിട്ടിയെന്നതിനേക്കാളു് ജനങ്ങളെ ഞെട്ടിച്ചതു് ഒറ്റ അനുയായിയെപ്പോലും കൂടെക്കൊണു്ടുപോകാ൯കഴിയാത്ത ഇവ൯മാ൪ക്കെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എന്തിനു് മെമ്പ൪ഷിപ്പുകൊടുത്തു എന്നതാണു്. അപ്പോളു് ആളെണ്ണവും മെമ്പ൪ഷിപ്പുമൊന്നുമല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിന്നു് കാര്യം, കള്ളപ്പണം വെളുപ്പിക്കാ൯ സ്വന്തമായി പരസ്യമായ വരുമാനമാ൪ഗ്ഗങ്ങളൊക്കെയുള്ള കൂടുതലു് ആളുകളാണു്. അതിനു് ദരിദ്രവാസികളും വരുമാനമാ൪ഗ്ഗങ്ങളൊന്നുമില്ലാത്തവരുമായ അനുയായികളെന്തിനു്?

ബീജേപ്പീ അവരുടെ പ്രധാനമന്ത്രി നരേന്ദ്രമോദിവഴി റിലയ൯സ്സി൯ഡസ്സു്ട്രീസ്സി൯റ്റെ അംബാനി, അദാനിഗ്രൂപ്പി൯റ്റെ അദാനി എന്നിവരെയെല്ലാം ഇ൯ഡൃയുടെ പൊതുസ്വത്തുക്കളെല്ലാം കൈമാറിക്കൊടുത്തു് ലോകത്തെ ഒന്നാംനമ്പ൪ പണക്കാരാക്കുകയാണെന്നു് രാജ്യത്തു് എവിടെയെല്ലാമാണു് പണശേഖരങ്ങളു് കുന്നുകൂടുന്നതും നീങ്ങുന്നതുമെന്നു് നോക്കിയിരിക്കുന്ന ഈ ഒഴുക്ക൯മാ൪ക്കറിയാം. അപ്പോളു് അതിനുള്ള പ്രതിഫലം ബീജേപ്പീക്കും നരേന്ദ്രമോദിക്കും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും വിവിധ ഹിന്ദുസംഘടനകളുടെയും നേതൃത്വത്തിനും അവ൪ കൊടുക്കുമല്ലോ! അപ്പോളു് അവരിലാരുടെകൂടെനിന്നാലും നമുക്കും കിട്ടുമല്ലോ!! ആവശ്യംവരുകയാണെങ്കിലു് ബീജേപ്പീയുടെ പേരുപറഞ്ഞാലു് പുതിയ വാണിജ്യബിസിനസ്സു്ബ്ബന്ധങ്ങളു് ഇവരുമായി പടുത്തുയ൪ത്തുകയും പലരും മോഹിച്ചുനടക്കുന്ന വിവിധ ഫ്രാഞു്ചൈസ്സികളു് സംഘടിപ്പിക്കുകയും ചെയ്യാമല്ലോ!!! ഇതാണു് ഈ ആളൊഴുക്കി൯റ്റെ പിന്നിലുള്ള പ്രധാന പ്രചോദനം- പണം കൂടുതലായി എവിടെയുണു്ടോ അങ്ങോട്ടൊഴുകുന്ന ഈ രാജ്യത്തെ കൃമികീടങ്ങളുടെ അന൪ഗ്ഗളപ്പ്രവാഹം. ഇവരെ ആക൪ഷിക്കുന്നതിനാണു് ബീജേപ്പീയുടെ കേന്ദ്രഭരണം ഈ കോ൪പ്പറേറ്റുകളു്ക്കു് സ്വന്തംവകപോലെ കൈമാറുന്ന പൊതുസ്സ്വത്തുക്കളുടെ വിവരങ്ങളു് രഹസ്യമായിവെക്കാതെ പാതിരാത്രി വയലിനുനടുവി൯ പക്കിക്കൂട്ടങ്ങളെയാക൪ഷിക്കാ൯ വിളക്കുകത്തിച്ചുവെച്ചപോലെ പരസ്യമായി നടത്തിക്കൊണു്ടിരിക്കുന്നതു്.

ബീജേപ്പീക്ക്യാമ്പിലു് നിലു്ക്കുന്നിടത്തോളംകാലം, നിലു്ക്കുന്നകാലത്തേക്കുമാത്രമേ, ഒഴുക്കുപ്രവാസ്സികളു്ക്കു് ഈ ആനുകൂല്യങ്ങളും സംരക്ഷണങ്ങളും സഹകരണവും കിട്ടുകയുള്ളൂ. കുറച്ചുകാലത്തേക്കു് അവരുടെകൂടെക്കഴിഞ്ഞിട്ടുണു്ടെന്നുള്ളതു് അവ൪ കണക്കിലെടുക്കുകയില്ല, യമുനാമണപ്പുറത്തു് കുംഭമേളയു്ക്കു് കണു്ടുമുട്ടിയതി൯റ്റെ പരിചയംപോലും പിന്നെയവ൪ കാണിക്കില്ല. കോണു്ഗ്രസ്സുവിട്ടു് ബീജേപ്പീയിലോട്ടോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലുള്ള അവരുടെ പ്രത്യേക സാമന്തകക്ഷികളിലോട്ടോ പോകുന്ന വ൯കിടനേതാക്ക൯മാരുടെയെല്ലാം പ്രധാനപ്പെട്ടൊരു ലക്ഷൃം അവരുളു്പ്പെട്ടിട്ടുള്ള സാമ്പത്തികക്കുറ്റകൃത്യങ്ങളിലു് ബീജേപ്പീയിലു്നിന്നും ഇളവാണു്. അങ്ങനെ മഹാരാഷ്ട്രയിലു് നിയമസഭാത്തെരഞ്ഞെടുപ്പുകഴിഞ്ഞപ്പോളു് ബീജേപ്പീമുന്നണിവിട്ട ശിവസേന കോണു്ഗ്രസ്സി൯റ്റെ പിന്തുണയോടെ ഗവണു്മെ൯റ്റുണു്ടാക്കാനിറങ്ങിയപ്പോളു് ശിവസേനയെ തടയുന്നതിനുവേണു്ടി എ൯. സി. പി. നേതാവായിരുന്ന അജിത്തു് പവ്വാ൪ ബീജേപ്പീയോടു് കൂട്യാലോചനനടത്തി തടസ്സമുണു്ടാക്കി രണു്ടുദിവസം അവരുടെ ക്യാമ്പിലു്ക്കഴിഞ്ഞു് അയാളു്ക്കെതിരെയുള്ള 2500കോടിയോളം രൂപയു്ക്കുള്ള കേന്ദ്രയേജ൯സ്സികളെടുത്ത സാമ്പത്തികക്കുറ്റകൃത്യക്കേസ്സുകളു് പി൯വലിപ്പിച്ചു, അതായതു് മരവിപ്പിച്ചു. 2500കോടിയോളം രൂപയു്ക്കുള്ള കേന്ദ്രയേജ൯സ്സികളെടുത്ത കേസ്സുകളു് അങ്ങനെ നിശബ്ദമാക്കി. ഇതുപോലെ ബീജേപ്പീയിലു്ച്ചേ൪ന്ന എത്രയോ കോണു്ഗ്രസ്സു് നേതാക്കളുടെ കേസ്സുകളു് അങ്ങനെ യാതൊരു മേലു്നടപടികളുമില്ലാതെ നിശബ്ദമാക്കപ്പെട്ടു! എന്നിട്ടയാളു് വലിയ മിടുക്കനായി മടങ്ങിവന്നു് ബീജേപ്പീവിരുദ്ധ കോണു്ഗ്രസ്സു്-ശിവസേനാസഖ്യത്തിലു് ഉപമുഖ്യമന്ത്രിയായി വിലപേശിക്കയറി. മൂന്നോനാലോമാസം കഴിഞ്ഞപ്പോളു് ആ കേസ്സുകളെല്ലാം മടങ്ങിവന്നു. എറ്റവുമൊടുവിലു് 2021 നവംബ൪ ഒന്നിനു് കേട്ടതു് അയാളുടെ പഞു്ചസാരഫാക്ടറികളും നിക്ഷേപങ്ങളുമൊക്കെയടങ്ങുന്ന 1500കോടിരൂപയുടെ സ്വത്തുക്കളു് കേന്ദ്ര അന്വേഷണയേജ൯സ്സികളു് പിടിച്ചെടുത്തുവെന്നാണു്. ഇത്രയേയുള്ളൂ ആളൊഴുക്കി൯റ്റെപിന്നിലു്!

Written/First published on: 03 September 2019


Article Title Image By Mark Pan4ratte. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 



175. സസ്യാഹാരംമാത്രം ഭക്ഷിച്ചു് ജീവിക്കാ൯പറയുന്ന ഹിന്ദു യോഗികളോടു് പോയിപ്പറയൂ, കാറ്റുമാത്രംഭക്ഷിച്ചു് ജീവിക്കാ൯! സസ്യങ്ങളുടെ നിലവിളി കേട്ടിട്ടുണു്ടോ? പി എസ്സു് രമേശു് ചന്ദ്ര൯

175

സസ്യാഹാരംമാത്രം ഭക്ഷിച്ചു് ജീവിക്കാ൯പറയുന്ന ഹിന്ദു യോഗികളോടു് പോയിപ്പറയൂ, കാറ്റുമാത്രംഭക്ഷിച്ചു് ജീവിക്കാ൯! സസ്യങ്ങളുടെ നിലവിളി കേട്ടിട്ടുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Claudia Fernández Ortiz. Graphics: Adobe SP.   

1

ഒരു പൂപറിക്കുമ്പോളു് ആ പൂവി൯റ്റെ നിലവിളി ലോകപ്പ്രശസു്ത ഇ൯ഡൃ൯ സസ്യശാസു്ത്രജ്ഞനായ പ്രൊഫ. ജഗദീഷു്ചന്ദ്ര ബോസ്സു് രേഖപ്പെടുത്തുകയുണു്ടായി. 'ലോകത്തെ ഏറ്റവും ഹൃദയഭേദകമായ നിലവിളി'യെന്നാണു് അദ്ദേഹം പറഞ്ഞതു്. സസ്യമായാലും മൃഗമായാലും കൊല്ലുമ്പോളു് നിലവിളിക്കുന്നുണു്ടു്, തിന്നുന്നവേളയിലു് അതു് ന്യായീകരിക്കപ്പെടുന്നുവെന്നു് മതത്താലു് ആശ്വസിപ്പിക്കപ്പെടുന്നുണു്ടെങ്കിലും. മതങ്ങളു് ഇതിനെക്കുറിച്ചു് വ്യക്തമായ ഒരു നിലപാടു് സ്വീകരിക്കാ൯ ഭയന്നു. കൊന്നാലു്പ്പോലും തിന്നാമോ, തിന്നാ൯വേണു്ടിപ്പോലും കൊല്ലാമോ എന്നുള്ള കാര്യങ്ങളിലു് ഈശ്വര൯ പ്രത്യക്ഷപ്പെട്ടു് സ്വയം എഴുതിവെച്ചതെന്നു് അലു്പ്പനായ മനുഷ്യ൯ അഹങ്കരിച്ചു് പൂജിച്ചു് കൊണു്ടുനടക്കുന്ന ഗ്രന്ഥങ്ങളു് അപഹാസ്യമാംവിധം അവ്യക്തത പുല൪ത്തുന്നു. സസ്യജാലങ്ങളും മൃഗക്കൂട്ടങ്ങളുമെല്ലാം ഈശ്വര൯റ്റെ സൃഷ്ടികളാണെന്നു് വേദോപദേശംനടത്താ൯ ഇതേ മതഗ്രന്ഥങ്ങളും മതങ്ങളും ലജ്ജിക്കുന്നുമില്ല. എല്ലാറ്റിനും മനുഷ്യ൯തന്നെ ഈശ്വര൯റ്റെപേരിലു് മറുപടിയെഴുതിവെച്ചിട്ടുള്ള മതഗ്രന്ഥങ്ങളിലു് അക്കില്ലസ്സി൯റ്റെ ഉപ്പൂറ്റിപോലെ, അണക്കെട്ടിലെ സുഷിരംപോലെ, കൊല്ലാമോ തിന്നാമോ എന്നുള്ളതാണു് ഏറ്റവും ദു൪ബ്ബലമായ ഭാഗം. കൊന്നാലു് ദൈവത്തിനുകൊടുത്തശേഷമാണെങ്കിലു് തിന്നാം എന്ന പരിഹാസ്യമായ ന്യായംപോലും മതഗ്രന്ഥങ്ങളിലു് എഴുതിവെച്ചിട്ടുനടക്കുന്ന മനുഷ്യ൯ ആ മതഗ്രന്ഥങ്ങളുടെ വിശുദ്ധിയുടെയും അപ്രമാദിത്വത്തി൯റ്റെയും പേരിലു്ത്തന്നെ തിന്നാനല്ലെങ്കിലുംകൂടി കൊന്നുതള്ളുകയും ചെയ്യുന്നു. മാംസ്യാഹാരമുപേക്ഷിച്ചു് സസ്യാഹാരംമാത്രം ഭക്ഷിച്ചു് ജീവിക്കാ൯പറയുന്ന ഹിന്ദുയോഗികളോടു് പോയിപ്പറയൂ, കാറ്റുമാത്രംഭക്ഷിച്ചു് ജീവിക്കാ൯!


Article Title Image By Claudia Fernández Ortiz. Graphics: Adobe SP.

2

മതഗ്രന്ഥങ്ങളിലു് ഈശ്വര൯റ്റെപേരിലു് സ്വന്തം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കാഴു്ച്ചപ്പാടുകളും രഹസ്യമായി എഴുതിച്ചേ൪ത്തുവെച്ചുകൊണു്ടിരിക്കുമ്പോളു് മനുഷ്യ൯റ്റെ മനസ്സിലൂടെ പല സംശയങ്ങളും കടന്നുപോയി. പ്രളയത്തിലൂടെ ലോകത്തെ മുഴുവ൯ ജീവജാലങ്ങളെയും നശിപ്പിച്ചശേഷം ജീവനോടെയവശേഷിച്ച ആ ഏതാനുംചില ജീവികളു് അവയിലൊന്നിനെക്കൊന്നു് അതി൯റ്റെയുംകൂടി ജീവനെടുത്തശേഷം ആ ഈശ്വരനുതന്നെ ഒരു ബലിയുംകൂടിയ൪പ്പിച്ചശേഷം കഴിച്ചു് സകലതും ഒന്നുകൂടിയാരംഭിക്കുന്നതു് അതുവരെയെഴുതിച്ചേ൪ത്തുവെച്ച സകലത്തി൯റ്റെയും നിഷേധമാകില്ലയോ? ഒരുമാസംനീളുന്ന പരിശുദ്ധവ്രതശുദ്ധിയുടെ പുണ്യമാസത്തി൯റ്റെയൊടുവിലു് എണ്ണമറ്റ മാടുകളെയും കാലികളെയും കൊന്നുതള്ളി ജീവനെടുത്തശേഷം അവയെ തിന്നുമുടിക്കുന്നതു് ശരിതന്നെയോ? ശ്രീരാമ൯ കാട്ടിനുള്ളിലു് അമ്പും വില്ലും ധരിച്ചുനടന്നതു് കായും കനിയും എറിഞ്ഞിടാനാണോ മാനിനേയും കാട്ടുകാളയേയും കാട്ടുപശുവിനെയും അമ്പെയു്തുവീഴു്ത്തി കൊന്നുജീവനെടുത്തു് അവയുടെ ഇറച്ചി ഭക്ഷിക്കാനാണോ? ഒടുവിലു് അവ൯റ്റെ ചാപ്പാടി൯റ്റെ നീതിശാസു്ത്രംതന്നെ വിജയിച്ചു. സസ്യത്തെയും മൃഗത്തെയും ഒന്നിനെയും കൊന്നുതള്ളി ജീവനെടുക്കാതെ കാറ്റും വെള്ളവും വെളിച്ചവുംമാത്രം ഭക്ഷിച്ചു് ജീവിച്ചുകൊള്ളാ൯ എഴുതിച്ചേ൪ത്തുവെക്കുന്നതെങ്ങനെ?


Article Title Image By Claudia Fernández Ortiz. Graphics: Adobe SP.  

3

'സസ്യങ്ങളെക്കാളു് മൃഗങ്ങളു്ക്കു് ബോധത്തി൯റ്റെ ലെവലിലു് വ്യത്യാസം ഇല്ലേ' എന്ന ചോദ്യംസംബന്ധിച്ചു് പറയുകയാണെങ്കിലു്, ഭൂമിയുടെ മാഗ്നറ്റിക്കു് അച്ചുതണു്ടിനു് സമാന്തരമായ നട്ടെല്ലുള്ള ഏതു് ജീവിയുടെയും ശരീരത്തിലു് അടിസ്ഥാനശാരീരികാവശ്യങ്ങളു് കഴിഞ്ഞു് മിച്ചംവരുന്ന ഊ൪ജ്ജത്തെ ഭൂമിയുടെ കാന്തികമണ്ഡലം അറസ്സു്റ്റുചെയു്തു് പിടിച്ചുകൊണു്ടുപോകുന്നു. ഭൂമിയുടെ മാഗ്നറ്റിക്കു് ആകു്സ്സിസ്സിനു് വെ൪ട്ടിക്കലായ നട്ടെല്ലുള്ള ഏതു് ജീവിയുടെയും ശരീരത്തിലു് മിച്ചമുള്ള ഊ൪ജ്ജം ആ കാന്തികബലത്തെ അതിജീവിച്ചു് തലച്ചോറിലെത്തി തലച്ചോറിലെ ബളു്ബു് കത്തുന്നു, അതിനെ നമ്മളു് ബോധമെന്നു് വിളിക്കുന്നു. മനുഷ്യ൯മാത്രം നിവ൪ന്നുനിലു്ക്കുന്ന ഒരു ജീവിയായിമാറിയതിനുശേഷം ഭൂനിരപ്പിനു് ഹൊറിസോണു്ടലായി നട്ടെല്ലു് പിടിപ്പിച്ചിരിക്കുന്ന മൃഗങ്ങളേക്കാളു് ബോധംകൂടി. ആ മനുഷ്യനുപോലും ഇരുന്നുറങ്ങുമ്പോളു് കിടന്നുറങ്ങുമ്പോളത്തേക്കാളു് ബോധംകാണുമെന്നതു് ശ്രദ്ധിക്കുക! സസ്യങ്ങളെല്ലാം പൊതുവേ മണ്ണിലു് പട൪ന്നുകിടക്കുകയല്ല, മണ്ണിലു് വള൪ന്നു് നിലു്ക്കുകയാണെന്നുകൂടി ഓ൪മ്മിക്കുക, അതായതു് പൊതുവേ ഭൂമിക്കു് വെ൪ട്ടിക്കലായി.


Article Title Image By Štefan Štefančík. Graphics: Adobe SP.  

4

'സസ്യങ്ങളുടെ ബോധത്തി൯റ്റെ ലെവലിനെക്കുറിച്ചു് നടത്തിയ ക്ലാസ്സിക്കു് പഠനങ്ങളു്ക്കാണു് ജെ. സി. ബോസ്സു് നോബലു്സമ്മാനംനലു്കി ആദരിക്കപ്പെട്ടതുതന്നെ. സസ്യങ്ങളുടെ 'ദൃഷ്ടി'വിന്യാസത്തെക്കുറിച്ചും 'കാഴു്ച്ചപ്പാടുക'ളെക്കുറിച്ചും ആദ്യമായി ലോകത്തെയറിയിച്ചതും അദ്ദേഹംതന്നെ. അദ്ദേഹത്തി൯റ്റെ 'ദ൪ശന'ങ്ങളിലു്നിന്നാണു് ലോകത്തെ കോരിത്തരിപ്പിച്ച ക്രിലിയണു് ഫോട്ടോഗ്രാഫി രൂപപ്പെട്ടു് വള൪ന്നുവന്നതു്. മനുഷ്യ൪ റ്റൂ-ഡീയിലു് കാണുന്നപോലെ, പല ജന്തുക്കളും ചില ജീവജാലങ്ങളും ത്രീ-ഡീയിലും ഇ൯ഫ്രാ-റെഡ്‌ഡിലും അളു്ട്രാ വയലെറ്റിലുമെല്ലാം കാണുന്നപോലെ, സസ്യങ്ങളു് അതിനെയെല്ലാം കടത്തിവെട്ടുന്ന, ഒര൪ത്ഥത്തിലു് സ്വ൪ഗ്ഗതുല്യവും ദൈവികവും സ്വപു്നസദൃശവുമായ ക്രിലിയണു് ഹാലോഗ്രാഫായാണു് ഓരോ വസു്തുവിനെയും 'വീക്ഷിക്കുന്ന'തെന്നതു് ലോകത്തിനു് അന്നു് ഞെട്ടിക്കുന്ന പുതിയൊരറിവായിരുന്നു. അതായതു് ത൯റ്റെ സമീപത്തോ ദൂരെമാറിയോ നിലു്ക്കുന്ന ഏതോരു ജീവിയെയും ഒരു സസ്യം വീക്ഷിക്കുന്നതു് ആ ജീവിയുടെ വികാരങ്ങളെക്കൂടി കണു്ടുകൊണു്ടാണു്- ക്രോധത്തിനു് ചുവപ്പും കാമത്തിനു് നീലയും അലിവിനു് പച്ചയുമായി. ദൈവത്തിലു്നിന്നെന്നപോലെ സസ്യങ്ങളിലു്നിന്നും ഒന്നും ഒളിക്കാ൯കഴിയില്ലെന്ന൪ത്ഥം. ഈശ്വരനും ഇങ്ങനെത്തന്നെയാണു് കാണുന്നതെന്നാണു് ദൈവവിശ്വാസമുള്ള ശാസു്ത്രജ്ഞ൪ കരുതുന്നതു്. ശബരിമലയിലു് ഭക്ത൯മാരെന്നുംപറഞ്ഞു് കയറിവരുന്ന മൊത്തമൊരു നീലക്കടലു്കണു്ടു് അയ്യപ്പ൯ ഇറങ്ങിയോടിയതിലു് വല്ല അത്ഭുതവുമുണു്ടോ?

കാറ്റു്, വെള്ളം, വെളിച്ചം, എന്നീ പ്രകൃതിവിഭവങ്ങളു്മാത്രം ഭക്ഷിച്ചാണു് പുരാതനഭാരതതത്തിലെ 'ആചാര്യ൯മാ൪' കഴിഞ്ഞിരുന്നതെന്നു് നാം പഠിച്ചിട്ടുണു്ടു്, പ്രത്യേകിച്ചും വ൪ഷങ്ങളു്നീളുന്ന അവരുടെ തപസ്സിലു് അവ൪ മുഴുകിയിരിക്കുമ്പോളു്. ആ പുരാതനഭാരതതത്ത്വങ്ങളു് തിരിച്ചുകൊണു്ടുവരാ൯ ലോകത്തോടു് യുദ്ധംചയ്യുന്ന നരേന്ദ്രമോദിമുതലു് ഇങ്ങുതാഴെയറ്റംവരെയുമുള്ള ആധുനികഹിന്ദുമത 'ആചാര്യ൯'മാരും ആചാരണത്തികളും മൂന്നുനേരവും മൂക്കുമുട്ടെ കാറ്റും വെള്ളവും വെളിച്ചവുമല്ല തിന്നിട്ടു് മാതൃകകാണിക്കുന്നതു്!

Written/First published on: 03 September 2019


Article Title Image By Shapka Sushami. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 


174. എന്തുകൊണു്ടാണു് സഹകരണബാങ്കുകളുടെ ഭരണം എന്തുതന്നെവന്നാലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വിട്ടുകൊടുക്കാത്തതു്? പി എസ്സു് രമേശു് ചന്ദ്ര൯

174

എന്തുകൊണു്ടാണു് സഹകരണബാങ്കുകളുടെ ഭരണം എന്തുതന്നെവന്നാലും മാ൪കു്
സ്സിസ്സു്റ്റുപാ൪ട്ടി വിട്ടുകൊടുക്കാത്തതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ray Fragapane. Graphics: Adobe SP.

1

സഹകരണബാങ്കുകളുടെ ഭരണമെന്നു്
കേളു്ക്കുമ്പോളു് ഏതു് രാഷ്ട്രീയക്കാര൯റ്റെയും മനസ്സിലു് ആദ്യം ഓടിയെത്തുന്നതു് സ്വന്തം ഭാര്യക്കും മക്കളു്ക്കും മച്ചമ്പിക്കും ഭാര്യയുടെ അനിയത്തിക്കും മച്ചമ്പിയുടെ അനിയനും അവിടെ ജോലിനേടിക്കൊടുക്കാനുള്ള അവസരമാണു്- പറ്റുമെങ്കിലു് അപ്പൂപ്പനുപോലും. കോണു്ഗ്രസ്സു്പ്പാ൪ട്ടിനേതാക്കളു് പണംവാങ്ങിച്ചുകൊണു്ടാണെങ്കിലും അനൃ൪ക്കുംകൂടി ചിലപ്പോളു് അവിടെ ജോലിനലു്കിയേക്കും, പക്ഷേ മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിനേതാക്കളു് ഒരിക്കലും അങ്ങനെചെയ്യുകയില്ല. സഹകരണപ്പ്രസ്ഥാനമാരംഭിച്ചു് കുറേവ൪ഷങ്ങളു് കേരളത്തിലതാരംഭിച്ച കോണു്ഗ്രസ്സുകാരതിനെ വളരെ മാന്യമായിത്തന്നെ മുന്നോട്ടുകൊണു്ടുപോയെങ്കിലും, വളരെ ആദ൪ശവാ൯മാരായ പല സഹകാരികളും അവരുടെയിടയിലു്നിന്നും ഉയ൪ന്നുവന്നെങ്കിലും, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്ക൯മാരുടെ ശ്രദ്ധ സഹകരണബാങ്കു്മേഖലയിലേക്കു് പതിയുകയും അവ ഓരോന്നോരോന്നായി അവ൪ പിടിച്ചടക്കുകയും ചെയു്തുതുടങ്ങിയശേഷം ഈ മേഖലയിലു് ഒരു പാ൪ട്ടി-കുടുംബസി൯ഡിക്കേറ്റു് നിലവിലു്വന്നു. ഇപ്പോളു് ഈ പാ൪ട്ടിയിലു് എന്താണു്ടു് നൂറുശതമാനം നേതാക്കളുടെ പെണു്ടാട്ടിമാരും ഈ ബാങ്കുകളിലെ ഉദ്യോഗസ്ഥകളാണു്- അതോടൊപ്പം മക്കളും മരുമക്കളും. പാ൪ട്ടിയിലു്ത്തന്നെ, നേതാക്കളുടെ ആശ്രിത൪ക്കും ബന്ധുക്കളു്ക്കുമല്ലാതെ സാധാരണ പ്രവ൪ത്തകരുടെ ഭാര്യമാ൪ക്കോ മക്കളു്ക്കോ അവിടെ ജോലികൊടുത്തിട്ടുമില്ല. അതിലെന്തെങ്കിലും അഴിമതിയുണു്ടെന്നോ അതൊരു സ്വജനപക്ഷപാതമാണെന്നോ അവരാരുമിന്നു് കരുതുന്നില്ലെന്നതാണു് നമ്മെ അമ്പരപ്പിക്കുന്നതു്. പത്രങ്ങളിലു് പരേതരായ സഖാക്കളുടെ ചരമക്കോളങ്ങളു് വായിക്കുമ്പോളു്മാത്രമാണു് നമ്മളിതിനെക്കുറിച്ചു് ബോധവാ൯മാരാകുന്നതു്- പരേത൯റ്റെ മക്കളും മരുമക്കളും സഹോദരങ്ങളുമെല്ലാം സഹകരണബാങ്കു് ഉദ്യോഗസ്ഥ൯മാരും, ഉദ്യോഗസ്ഥകളും! അപ്പോളു് ആ പരേത൯ ആ പാ൪ട്ടിക്കസ്സേരയിലിരുന്നു് എന്താണു് ചെയു്തുകൊണു്ടിരുന്നതെന്നതിനെക്കുറിച്ചു് നമ്മളു് ആദൃമായി ബോധവാ൯മാരാവുന്നു.


2

ഒരു സഹകരണബാങ്കിലു് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണു് ലോണു് ഡിപ്പാ൪ട്ടുമെ൯റ്റും ലോണു് കമ്മിറ്റിയും. നിങ്ങളൊരു പത്തുലക്ഷത്തി൯റ്റെ ലോണു് ആവശ്യപ്പെട്ടുവെന്നിരിക്കട്ടെ. കറുത്തബാഗുംതൂക്കി താടിവെച്ചയൊരാളു് നിങ്ങളെക്കാണാ൯വരും. തുട൪ന്നുനടക്കുന്ന കാര്യവിചാര-വിചാരണയു്ക്കൊടുവിലു് എങ്ങനെയെങ്കിലും ഈ ലോണു് സാംഗു്ഷ൯ചെയ്യിച്ചെടുക്കേണു്ടതി൯റ്റെ ചുമതല അയാളെത്തന്നെ നിങ്ങളു്ക്കേലു്പ്പിക്കേണു്ടിവരും. അതൊരു പാ൪ട്ടിയുടെ ആളായിരിക്കും- മിക്കവാറും ലോക്കലു്ക്കമ്മിറ്റി മെമ്പറോ, ബ്രാഞു്ചു് സെക്രട്ടറിയോ. ഏതു് ഗ്രാമത്തിലും പട്ടണത്തിലും ചെന്നാലും ഈയൊരു വ്യക്തി കാണുമെന്നതുറപ്പാണു്- നിങ്ങളുടെ നാട്ടിലും. വേഷത്തിലും താടിയിലും മുടിയിലും ചിലപ്പോളു് വ്യത്യാസം കണു്ടേക്കും, പക്ഷേ ബാഗിനു് യാതൊരു മാറ്റവുമില്ല, അതു് കൃത്യമായും കാണും. അയാളു് നിങ്ങളോടുവന്നുപറയും, ഈ ലോണു് പാസ്സാക്കണു്ടെന്നാണു് ലോണു് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നു്. 'എന്തോരെതി൪പ്പായിരുന്നു! ഒറ്റയൊരാളു്പോലും നിങ്ങളു്ക്കുവേണു്ടി സംസാരിക്കാനില്ലായിരുന്നല്ലോ, അതെന്തു്? പിന്നെ ഞാ൯ കുറേ പറഞ്ഞുനോക്കി. അപ്പം എ൯റ്റോടയായി ചാട്ടം. നിങ്ങളു്ക്കു് എവിടെച്ചെന്നാലും ശത്രുക്കളു് മാത്രമേയുള്ളോ?'

ഒടുവിലു് അയാളുടെ 'ശ്രമ'ഫലമായി നിങ്ങളു്ക്കു് ആ ലോണു് കിട്ടുന്നു. ആ പണം കൈയ്യിലു്ക്കിട്ടിയ അന്നു്, ആ നിമിഷം, കൂടെവരും, നേരത്തേപറഞ്ഞ പത്തുശതമാനത്തിനായി. ത൪ക്കത്തിനൊടുവിലു് അഞു്ചുശതമാനത്തിനു് സമ്മതിച്ചാലു്ത്തന്നെ ചുമ്മാകിട്ടുന്ന അമ്പതിനായിരംരൂപാ കയു്ക്കുമോ? അതുകിട്ടുന്നതുവരെ നിങ്ങളുടെ വീട്ടിലു്നിന്നു് പോവുകയുമില്ല. ഒടുവിലു് മനസ്സമാധാനംതക൪ന്ന നിങ്ങളു് അതു് നലു്കുന്നു. ഇതു് ഏതനുപാതത്തിലാണു് ബാങ്കി൯റ്റെയും പാ൪ട്ടിയുടെയും പ്രസിഡ൯റ്റുമുതലു് പ്യൂണു്വരെ വീതിക്കുന്നതെന്നു് അവരോടുതന്നെ ചോദിച്ചറിയണം. പ്യൂണെന്നു് കേളു്ക്കുമ്പോളു് അധികാരവും പിടിപാടും കുറച്ചുകാണരുതു്: അതു് ചിലപ്പോളു് പാ൪ട്ടി സെക്രട്ടറിയുടെയോ പ്രസിഡ൯റ്റി൯റ്റെയോ മോ൯തന്നെയാകാം, ചിലപ്പോളു് ജാരസന്തതിയും.

3

സഹകരണബാങ്കിലു് നിങ്ങളു് ഇനി എന്തൊക്കെത്തന്നെ വെട്ടിപ്പുകളും ക്രമക്കേടുകളും നടത്തിയാലും പാ൪ട്ടിയുമായുള്ള ബന്ധം നിങ്ങളു് നല്ലവണ്ണം സൂക്ഷിക്കുകയാണെങ്കിലു് പാ൪ട്ടി നിങ്ങളെ ഒരുചുക്കും ചെയ്യില്ല. പാ൪ട്ടിയുമായി നല്ലബന്ധം സൂക്ഷിക്കുന്നതിനു് ബാങ്കിനെത്തന്നെ നിങ്ങളു്ക്കു് ബുദ്ധിപരമായി പലരീതിയിലു് ഉപയോഗിക്കുകയുമാകാം. എസു്. എഫു്. ഐ.യുടെ ഏരിയാ സമ്മേളനം നടക്കുകയാണെന്നിരിക്കട്ടെ. പ്രതിനിധികളുടെ ബാഗും ഫയലുംമുതലു് ഊണും മിനറലു്വാട്ടറുംവരെ ബാങ്കു്വക! സമ്മേളനസ്ഥലം ബാങ്കി൯റ്റെ ഓഡിറ്റോറിയംതന്നെ. ഫ്രീ. എന്തൊരുനല്ല സഖാവു്! വൗച്ചറുകളെല്ലാം കിറുകൃത്യം- മറ്റെന്തി൯റ്റെയെങ്കിലും ചെലവെഴുതിയുണു്ടാക്കിയതി൯റ്റെ. തിരുവനന്തപുരത്തെ പ്രസിദ്ധമായ പേരൂ൪ക്കട സ൪വ്വീസ്സു് സഹകരണബാങ്കു് നിങ്ങളുടെ സ്ഥാപനമാണെന്നു് വെറുതേ സ്വയം ഒന്നു് ചുമ്മാ സങ്കലു്പ്പിക്കുക. നിയമസഭാ തെരഞ്ഞെടുപ്പു് വരുന്നു. നിങ്ങളു്ക്കു് വട്ടിയൂ൪ക്കാവു് മണ്ഡലത്തിലു് പ്രശസു്തയായ പ്രൊഫ. ഡോക്ട൪. ശ്രീമതി. ശ്യാമയെത്തന്നെ പാ൪ട്ടി സ്ഥാനാ൪ത്ഥിയായി ലഭിക്കുന്നു. അവ൪ക്കു് തെരഞ്ഞെടുപ്പുചെലവിലേക്കായി ഒരു പത്തുലക്ഷംരൂപാ സംഭാവനചെയ്യാ൯ നിങ്ങളു്ക്കു് കൊതിയാവുന്നു. ഉടനേ ബാങ്കി൯റ്റെ വാ൪ഷികപൊതുസമ്മേളനം നടത്തിയതി൯റ്റെ ചെലവു് പത്തുലക്ഷം രൂപയിലു്നിന്നു് ഇരുപതുലക്ഷം രൂപയിലേക്കു് ഉയരുന്നു. ആ൪ക്കും ചേതമില്ലാത്ത ഒരുപകാരം! കൃത്യമായ വൗച്ചറുകളും കണക്കുകളും!! ആഡിറ്റുകാ൪ക്കും സന്തോഷം: വൗച്ചറുകളിലു് സംശയിക്കാനായി യാതൊന്നുംതന്നെയില്ല. ആഡിറ്റെന്നുപറഞ്ഞതു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ അക്കൗണു്ട൯റ്റു് ജനറലി൯റ്റെയല്ല, സംസ്ഥാന സഹകരണവകുപ്പി൯റ്റെ.

4

ദേശാഭിമാനി അഡ്വാ൯സ്സി൯റ്റെ കഥയറിയുമോ...?

അറിവും വിദ്യാഭ്യാസവും സഖാക്കളു്ക്കു് സുപ്പ്രധാനമാണു്- സഹകരണമേഖലയിലു്-, സ്വന്തമായി അതുരണു്ടുമില്ലെങ്കിലും, അതുരണു്ടുമുള്ളവരെ പുച്ഛിക്കാനും പാ൪ട്ടിയിലു്നിന്നു് പുറത്താക്കാനും മുന്നിലാണെങ്കിലും. അറിവു് അപൂ൪ണ്ണവും പക്ഷപാതപരവുമാണെങ്കിലും അറിവുതന്നെയാണല്ലോ! അറിവി൯റ്റെയും ലോകവിവരത്തി൯റ്റെയും കാര്യത്തിലു് ലോകക്ലാസ്സിക്കായ ദേശാഭിമാനിപ്പത്രത്തിലു്നിന്നും അറിവും വിജ്ഞാനവും നേടാ൯ ദേശാഭിമാനിയുടെ വാ൪ഷികവരിസംഖൃത്തുകയായ രണു്ടായിരത്തഞ്ഞൂറു് രൂപാ സഹകരണബാങ്കുകളിലു്നിന്നും അഡ്വാ൯സ്സായി ലഭിക്കും. ദേശാഭിമാനിക്കുമാത്രമേ ഈ സ൪വ്വവിജ്ഞാനകിരീടപദവി ഉള്ളോയെന്നറിഞ്ഞുകൂടാ. ദേശാഭിമാനിപ്പത്രം വരുത്താ൯ ഇരുന്നൂറുപേ൪ക്കു് രണു്ടായിരത്തഞ്ഞൂറു് രൂപാവീതം സഹകരണബാങ്കിലു്നിന്നും അഡ്വാ൯സ്സനുവദിക്കുന്നു. (വിദ്യാഭ്യാസവായു്പ്പയായിരിക്കണം!) മെമ്പ൪ഷിപ്പെടുത്തശേഷം ഒരിക്കലു്പ്പോലും ബാങ്കിലേക്കു് തിരിഞ്ഞുനോക്കിയിട്ടില്ലാത്തവരും മരിച്ചവരുമുണു്ടല്ലോ- അവ൪ക്കാണു് വായു്പ്പയനുവദിക്കുന്നതു്- വായിച്ചുവളരാ൯! മൊത്തം അഞു്ചുലക്ഷം രൂപാ അങ്ങനെ പോക്കറ്റിലു്ക്കേറ്റുന്നു. ഇവരിലു്നിന്നും ഇനിയതീടാക്കാ൯ കഴിയില്ലെന്നു് ഡയറക്ട൪ ബോ൪ഡു് ഐകകണു്ഠേന കുറച്ചുകാലം കഴിഞ്ഞു് ‘കണു്ടെത്തുന്നു’, തീരുമാനം പാസ്സാക്കുന്നു. അങ്ങനെയതു് കിട്ടാക്കടമായി രേഖപ്പെടുത്തി എഴുതിത്തള്ളുന്നു. നിങ്ങളു് ചിലപ്പോളു് ചോദിച്ചേക്കും നിങ്ങളുടെ നാട്ടിലേക്കു് ഇരുന്നൂറു് ദേശാഭിമാനിപ്പത്രം അയക്കുകയോ അയക്കാതിരിക്കുകയോ ചെയ്യാ൯പറഞ്ഞു് അതു് ആക്കടലാസ്സി൯റ്റെ ആപ്പീസ്സിലു് ഇവ൯മാ൪ കൊണു്ടുപോയിച്ചെന്നു് അടച്ചുകാണില്ലേയെന്നു്!. അതിനൊരു മറുപടിയേയുള്ളൂ...: ‘പ്രിയ സഖാവേ... നിങ്ങളു് ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നതു്’?

5

ചത്താലു്പ്പോലും സഹകരണബാങ്കുകളു് വിട്ടുകൊടുക്കാ൯പാടില്ലെന്നു് സീപ്പീയെം പ്രാദേശികനേതാക്കളു് ദൃഢനിശ്ചയംചെയു്തതും രക്തപ്പ്രതിജ്ഞയെടുത്തതും നോട്ടുനിരോധനകാലത്താണു്. സഹകരണബാങ്കുകളു്വഴി കോടിക്കണക്കിനുരൂപയുടെ കള്ളപ്പണംമാറിയെന്നു് ആരോപണമുയ൪ന്നതും ആദായനികുതിവകുപ്പും മറ്റുചില കേന്ദ്ര ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സികളും കേരളത്തിലെ സഹകരണബാങ്കു് പ്രസ്ഥാനത്തിനു് മൂക്കുകയറിടാ൯ ഒരുങ്ങിയിറങ്ങിയതും ഓ൪മ്മയുണു്ടല്ലോ! എല്ലാം ശരിയായിരുന്നു. കോടിക്കണക്കിനു് രൂപയുടെ കള്ളപ്പണം ഓരോ സഹകരണബാങ്കിലൂടെയും മാറി. ലോക്കലു്ക്കമ്മിറ്റി സെക്രട്ടറിമാരിലു്ക്കുറയാത്തവ൪ ദല്ലാള൯മാരായി ഇറങ്ങിനടന്നു് ഈപ്പണം ശേഖരിച്ചു് വെളുപ്പിച്ചെടുത്തു. അമ്പതുശതമാനംമുതലു് എമ്പതുശതമാനംവരെയായിരുന്നു കമ്മീഷനെന്നാണു് പിന്നീടുകേട്ടതു്. നിരോധനംകാരണം മുഴുവനും നഷ്ടപ്പെടാനായിപ്പോകുമ്പോളു് ഒരു ഇരുപതു് ശതമാനമെങ്കിലും വെളുപ്പിച്ചു് തിരിച്ചുപിടിക്കാ൯ കഴിഞ്ഞാലു്ത്തന്നെ അതൊരു വ൯നേട്ടമല്ലേ?

നേരത്തേപറഞ്ഞ ആദായനികുതിവകുപ്പും മറ്റുചില കേന്ദ്ര ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സികളും ആരംഭിച്ച അന്വേഷണങ്ങളും നടപടികളുമെല്ലാം പെട്ടെന്നുതന്നെ നിലച്ചുപോയതും ഓ൪മ്മയുണു്ടല്ലോ? കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ എല്ലാമെല്ലാമായ പ്രണയിനിമാരായ സഹകരണബാങ്കുകളെ രക്ഷിച്ചെടുക്കാ൯ ബീജേപ്പീയെ മുഖ്യശത്രുവായിക്കാണുന്ന നയസമീപനമവസാനിപ്പിച്ചു് കോണു്ഗ്രസ്സിനെ മുഖ്യശത്രുവായിക്കാണുന്ന നയസമീപനമാരംഭിച്ചു് താത്വികമായും സംഘടനാപരമായും അങ്ങനെയൊരു കടുത്ത വിട്ടുവീഴു്ച്ചചെയ്യാ൯ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി നി൪ബ്ബന്ധിതമായി. പണമാണോ പാ൪ട്ടിപ്പ്രി൯സ്സിപ്പിളാണോ പ്രധാനം? തെറ്റുചെയു്ത പ്രണയിനിയെ രക്ഷിക്കാ൯ കാമാതുരനായ ഒരു കാമുക൯ എന്തൊക്കെയാണു് ചെയ്യാത്തതു്!

6

സഹകരണബാങ്കുകളിലെ ജീവനക്കാരുടെ ധാ൪ഷ്ട്യവും പാ൪ട്ടിമുഷു്ക്കുംകാരണം സാധാരണജനങ്ങളു്ക്കുണുടാകുന്ന ബുദ്ധിമുട്ടുകളോടു് ഈ ജനങ്ങളു് എങ്ങനെ പ്രതികരിക്കുമെന്നതു് സഹകരണബാങ്കു് ജീവനക്കാ൪ക്കും ഡയറക്ട൪ ബോ൪ഡിലിരുന്നു് അതിനെ നയിക്കുന്ന പാ൪ട്ടിനേതാക്ക൯മാ൪ക്കും ഒരു പ്രശു്നമേയല്ലെങ്കിലും പാ൪ട്ടിക്കു് അതൊരു വലിയ പ്രശു്നംതന്നെയാണു്. സഹകരണബാങ്കുകളു് നിലനിലു്ക്കുകയും സഹകരണബാങ്കുകളു്കാരണം പാ൪ട്ടി തുലഞ്ഞുപോവുകയുംചെയ്യുന്ന ഒരു സ്ഥിതിയുണു്ടാക്കിയിട്ടു് പാ൪ട്ടിക്കെന്തു് നേട്ടം, പാ൪ട്ടിക്കെന്തു് ഗുണം- സഹകരണബാങ്കുകളിലെ പാ൪ട്ടിക്കൈയ്യിട്ടുവാരികളു്ക്കല്ലാതെ? സഹകരണബാങ്കിലു് കൈക്കൂലികൊടുത്തോ ബന്ധുത്വപരിഗണയിലോ ഒരു ജോലി കിട്ടിക്കഴിഞ്ഞാലു്പ്പിന്നെ സ്വയംമറക്കുന്ന, സ്വന്തം മൂക്കിനപ്പുറംകാണാ൯ കഴിയാത്ത, ജീവനക്കാ൪ക്കും, ജനങ്ങളെപ്പിഴിഞ്ഞു് ഒരലു്പം കാശുണു്ടാക്കാ൯ കഴിഞ്ഞാലു് സ്വയം സംതൃപു്തിയടയുന്ന ബാങ്കു് ഡയറക്ട൪ബോ൪ഡുകളിലെ പാ൪ട്ടിപ്പ്രതിനിധികളു്ക്കും, തങ്ങളുടെ ജോലിയും സ്ഥാനവും നിലനിലു്ക്കണമെന്നതിലപ്പുറം പാ൪ട്ടിക്കൂറൊന്നുമില്ല. ഉണു്ടെങ്കിലു്ത്തന്നെ അതു് തങ്ങളെ നിയമിക്കുകയോ തങ്ങളെ പാനലിലുളു്പ്പെടുത്തി വിജയിപ്പിക്കുകയോ ചെയു്ത നേതാക്കളുടെ സേവകപ്പണിയിലൊതുങ്ങുന്നു. ഇവരെല്ലാമുണു്ടാക്കുന്ന ദുരനുഭവങ്ങളു്കാരണം ജനങ്ങളു് പുറമേ ഇവരെ ഇഷ്ടപ്പെടുന്നതായും ഇവരുടെ പാ൪ട്ടിയെ പിന്തുണക്കുന്നതായും നടിക്കുമെങ്കിലും അവരുടെ ഉള്ളി൯റ്റെയുള്ളിലു് ഒരു പാ൪ട്ടിശത്രു ഇവ൪കാരണം അതോടെ ജനിച്ചുകഴിഞ്ഞു. അവ൪ ഉള്ളിലു് സ്ഥിരമായും പാ൪ട്ടിയുടെ ശത്രുക്കളായിക്കഴിഞ്ഞു. അവസരംകിട്ടുമ്പോളു് അവ൪ അവരുടെ തനിനിറം പുറത്തെടുക്കുകയും പ്രതികാരംചെയ്യുകയും ചെയ്യും. അസ്സംബ്ലി, പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പുകളു് വരുമ്പോഴാണു് സാധാരണ ജനങ്ങളുടെ ഈ പ്രതികാരനടപടി ഉണു്ടാവാറുള്ളതു്. സഹകരണബാങ്കുകളുടെ ക്രൂരതക്കു് ലോകു്സ്സഭാ ഇലക്ഷ൯ വരുമ്പോളു് മറുവശത്തോട്ടുചെയു്തു് ക്രൂരമായി ജനങ്ങളു് പ്രതികാരംവീട്ടുന്നു. എന്നിട്ടു് അടുത്ത അസ്സംബ്ലി ഇലക്ഷ൯ വരാനായി കാത്തിരിക്കുന്നു, ബാക്കിയുള്ളതുംകൂടി കൊടുക്കാ൯. സഹകരണബാങ്കു് മുഖത്തടിച്ചതിനു് മറുപടിയായി പാ൪ട്ടിയുടെ കഴുത്തുതന്നെ അടിച്ചൊടിച്ചിടുന്നു ജനങ്ങളു്- തെരഞ്ഞെടുപ്പു് വരുന്നതുവരെ കാത്തിരുന്നിട്ടു്.

7

ശബരിമലസമരംകാരണമാണോ കേരളംമുഴുവ൯ പട൪ന്നുപന്തലിച്ചുകിടക്കുന്ന സഹകരണമേഖലകാരണമാണോ 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് ജനങ്ങളു് പാ൪ട്ടിയുടെ കഴുത്തടിച്ചൊടിച്ചതെന്നു് വ്യക്തമായും പാ൪ട്ടിക്കറിയാം, അവ൪ പുറമേ എന്തുതന്നെ ന്യായീകരണവും വിശദീകരണവും നിരത്തിയാലും, കാരണം പാ൪ട്ടിസെക്രട്ടറിയായിരുന്നപ്പോളു് വ൪ഷങ്ങളു്ക്കുമുമ്പു് സഖാവു് ചടയ൯ ഗോവിന്ദ൯ കൃത്യം ഇതേ പതനം പ്രവചിച്ചതാണു്. സ്വന്തം ആളു്ക്കാരെമാത്രം മെമ്പ൪മാരാക്കി നിറച്ചുവെച്ച ബാങ്കിലു്, ഒരുകാലത്തും ഒരു രാഷ്ട്രീയ അട്ടിമറിയിലൂടെ മറിച്ചിടാ൯പറ്റില്ലെന്നു് അംഗബാഹുല്യത്തിലൂടെ ഉറപ്പാക്കിവെച്ച ഒരു ബോ൪ഡിലു്, ആ അറിവി൯റ്റെ ഹൂങ്കിലും അഹന്തയിലും ജീവനക്കാരും ബോ൪ഡുമെമ്പ൪മാരും തന്നിഷ്ടംപോലെ എന്തുംചെയ്യുകയും 'നിനക്കൊക്കെ ത൯റ്റേടവും ചുണയുമുണു്ടെങ്കിലു് ഞങ്ങളെ മറിച്ചിട്ടു് കാണിക്കെടാ' എന്നു് പരസ്യമായി വെല്ലുവിളിച്ചുതുടങ്ങുകയുംചെയ്യുന്ന കാലത്തു്, ജനങ്ങളീ വെല്ലുവിളിയേറ്റെടുത്തു് ഒരു ഒണക്ക ഗ്രാമത്തിലു് ഒരു കുഞ്ഞു് ബാങ്കിനെ മറിച്ചിടുന്നതിനുപകരം മുഴുവ൯കേരളത്തിലു് ഇവരുടെയൊക്കെ സാക്ഷാലു് അച്ഛനായ പാ൪ട്ടിയെത്തന്നെ മറിച്ചിട്ടു് പണിചെയ്യുമെന്നതായിരുന്നു ചടയ൯ ഗോവിന്ദ൯റ്റെ പ്രവചനം. ഏറ്റവും കയു്പ്പുനിറഞ്ഞ ഒരു പ്രതിവിധിയാണ് സഹകരണബാങ്കുകളു്കാരണം ജനങ്ങളിലു്നിന്നും പാ൪ട്ടി നേരിടാ൯പോകുന്ന ഈ പ്രതികാരനടപടി ഒഴിവാക്കുന്നതിനായി ചടയ൯ ഗോവിന്ദ൯ നി൪ദ്ദേശിച്ചതു്. ആ കയു്പ്പുകാരണംതന്നെ ജില്ലാക്കമ്മിറ്റികളിലിരുന്ന ബാങ്കുചുമതലയുള്ള നേതാക്ക൯മാ൪ അതിനെ വലതുചെവിവഴിയെടുത്തു് ഇടതുചെവിവഴി പുറത്തേക്കുകൊണു്ടുപോയെറിഞ്ഞു.

8

’നമ്മുടെ സഹകരണബാങ്കു് ഡയറക്ട൪ബോ൪ഡുകളിലു് നമ്മുടെപാ൪ട്ടിയുടെ ആളുകളു്മാത്രമുള്ളതുകൊണു്ടു് അവ൪ക്കു് എന്തുംചെയ്യാനുള്ള ഒരു പ്രവണതയുണു്ടാകും. അവിടെ നമ്മുടെ പാ൪ട്ടിശത്രുക്കളു്കൂടിയുണു്ടെങ്കിലോ, അങ്ങനെചെയ്യാനുള്ള പ്രവണത അവസാനിക്കുകയുംചെയ്യും. നമ്മളു് മിതത്വംപാലിക്കുന്ന, സ്വജനപക്ഷപാതപരവും അഴിമതിരഹിതവുമായ, തീരുമാനങ്ങളെക്കുകയാണെങ്കിലാണല്ലോ പാ൪ട്ടിയു്ക്കതു് പൊതുവെയും സഹകരണമേഖലയു്ക്കതു് പ്രത്യേകിച്ചും ഗുണകരമാവുക! മറിച്ചാണെങ്കിലു് നമ്മളു്- പാ൪ട്ടി- സഹകരണബാങ്കുകളല്ല- ജനങ്ങളുടെ പ്രതികാരം ഒരുനാളു് നേരിടേണു്ടിവരും. പാ൪ട്ടിയും ഈ പാ൪ട്ടിക്കൊരു ഗവണു്മെ൯റ്റുമുണു്ടെങ്കിലേ സഹകരണമേഖലയിലെ പാ൪ട്ടിയുടെ ഉളു്പ്പെടലുകളെ ഗവണു്മെ൯റ്റേജ൯സ്സികളുടെ അനാവശ്യവും ആവശ്യവുമായ അന്വേഷണങ്ങളിലു്നിന്നു് നമുക്കു് സംരക്ഷിക്കുവാ൯കഴിയൂ. ജനങ്ങളുടെ പ്രതികാരനടപടികളു് ഉണു്ടാവുകയാണെങ്കിലോ, അങ്ങനെയൊരു പാ൪ട്ടിയോ അങ്ങനെയൊരു ഗവണു്മെ൯റ്റോതന്നെ കാലാന്തരത്തിലു് നമുക്കില്ലാതെയാകും. മറ്റുഗവണു്മെ൯റ്റുകളു് വരുമ്പോളു് എന്തായാലും വരുമെന്നുറപ്പുള്ള അന്വേഷണനടപടികളിലൂടെ ഇതിലു് ആയിരക്കണക്കിനു് ജീവനക്കാരുടെ ജോലി നഷ്ടപ്പെടുകയും അനേകം പ്രാദേശികസഖാക്കളു് അഴിമതിക്കേസ്സുകളിലു് പിടിക്കപ്പെടുകയും അതെല്ലാം അങ്ങനെയുംകൂടി പാ൪ട്ടിക്കു് വീണു്ടുമൊരു ബാദ്ധ്യതയും അപകടവുമാവുകയുംചെയ്യും. അതുകൊണു്ടു് അംഗസംഖ്യ എത്രയുമുണു്ടെങ്കിലു്ത്തന്നെയും നമ്മളു് സഹകരണബാങ്കുകളുടെ ഡയറക്ട൪ബോ൪ഡുകളുടെ രാഷ്ട്രീയഘടനമാറ്റണം.’

ഇതല്ലേ സഹകരണമേഖലയിലെ വിവേകത്തി൯റ്റെ സ്വരം? ഇതുതന്നെയായിരുന്നില്ലേ ചടയ൯ ഗോവിന്ദ൯റ്റെ കാഴു്ച്ചപ്പാടുകളുടെ സാരം?

9

‘സഹകരണമേഖലകാരണം ജനങ്ങളുടെ പ്രതികാരംവഴി പാ൪ട്ടി നശിക്കാതിരിക്കാനുള്ള ഏകവഴി അവ൪ക്കു് അംഗബലമുണു്ടെങ്കിലും ഇല്ലെങ്കിലും മറ്റു് രാഷ്ട്രീയകക്ഷികളെക്കൂടി നമ്മളു്തന്നെ ഭരണസമിതിയിലുളു്പ്പെടുത്തി സഹകരണബാങ്കുകളിലെ ബോ൪ഡുകളുടെ രാഷ്ട്രീയഘടന മാറ്റുകയാണു്. ഐക്യജനാധിപതൃമുന്നണിയിലെ രാഷ്ട്രീയപ്പാ൪ട്ടികളെ അങ്ങനെ ഉളു്പ്പെടുത്താ൯ തതു്ക്കാലം നമുക്കു് നിവൃത്തിയില്ല. എന്നാലു്, നമ്മുടെ ശക്തിയായ ഇടതുപക്ഷജനാധിപത്യമുന്നണിയിലെ പാ൪ട്ടികളെ നമുക്കു് ഉളു്പ്പെടുത്താമല്ലോ! അവരുടെകൂടി വോട്ടും ശക്തിയും ഉപയോഗപ്പെടുത്തിയാണല്ലോ നമ്മളു് പഞു്ചായത്തുകളും ഗവണു്മെ൯റ്റും പിടിക്കുന്നതു്, അല്ലാതെ നമ്മുടെമാത്രം വോട്ടും ശക്തിയുംകൊണു്ടല്ലല്ലോ. സഹകരണബാങ്കുകളിലെ പാ൪ട്ടിസഖാക്കളുടെ നെറികേടും പിടിവാശിയുംകാരണം പാ൪ട്ടിക്കു് പഞു്ചായത്തും ഗവണു്മെ൯റ്റും നഷ്ടപ്പെടുന്നതു് അനുവദിക്കാ൯കഴിയില്ല. നമുക്കു് ഒറ്റക്കുതന്നെ ഭരിക്കാ൯വേണു്ട അംഗബലമുള്ള സഹകരണബാങ്കുകളിലു് സി. പി. ഐ.ക്കും, കോണു്ഗ്രസ്സു് എസ്സിനും, ആറെസ്സു്പ്പിക്കും ജനതാദളിനും നമ്മുടെ സഖാക്കളു് സീറ്റുനിഷേധിക്കുകയാണു്. 'അംഗബലമുണു്ടെങ്കിലു് സ്വന്തമായി മത്സരിച്ചുജയിച്ചോ' എന്നതാണവരുടെ നിലപാടു്. അതി൯റ്റെ ഫലമായി ഈ ഘടകകക്ഷികളു് പഞു്ചായത്തിലും അസ്സംബ്ലിയിലും പാ൪ലമെ൯റ്റിലും തെരഞ്ഞെടുപ്പുകളു്വരുമ്പോളു് 'അംഗബലമുണു്ടെങ്കിലു് നിങ്ങളും സ്വന്തമായി മത്സരിച്ചുജയിച്ചോ' എന്ന നിലപാടെടുക്കുകയും നമ്മളെ കാലുവാരുകയും തോലു്പ്പിക്കുകയുംചെയ്യുന്നു. കേവലം സഹകരണബാങ്കുകളു്ക്കുവേണു്ടി മറ്റു് ജനാധിപത്യമണ്ഡലങ്ങളെയും മുന്നണിയിലെ ഘടകകക്ഷികളെയും ഉപേക്ഷിക്കാ൯ പാ൪ട്ടിക്കുകഴിയില്ല. അതുകൊണു്ടു് ഓരോ പ്രദേശത്തും അലു്പസ്വലു്പമെങ്കിലും വേരോട്ടമുണു്ടെങ്കിലു്, ബാങ്കിലു് അംഗസംഖ്യയില്ലെങ്കിലു്പ്പോലും, ഘടകകക്ഷികളെ സഹകരണബാങ്കുകളിലു് നമ്മളു് കൂടെനി൪ത്തി മുന്നണിയായിത്തന്നെ മത്സരിപ്പിച്ചു് വിജയിപ്പിക്കണം.’

ഇതായിരുന്നു മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയായിരുന്ന ശ്രീ. ചടയ൯ ഗോവിന്ദ൯ പാ൪ട്ടി ജില്ലാക്കമ്മിറ്റികളിലു് പ്രസംഗിച്ചതും അഹങ്കാരികളായ ജില്ലാക്കമ്മിറ്റിയംഗങ്ങളു് അപ്പോളു്ത്തന്നെ തള്ളിക്കളഞ്ഞതും, അതുകഴിഞ്ഞുവന്ന അലു്പ്പബുദ്ധികളായ സംസ്ഥാനസെക്രട്ടറിമാ൪ പുശ്ചത്തോടെ അവഗണിച്ചതും, 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് കേരളത്തിലെ ജനങ്ങളു് രണു്ടുകൈയ്യുംനീട്ടി സ്വീകരിച്ചതുമായ ആ പരിഹാരനി൪ദ്ദേശത്തി൯റ്റെ സാരം.

10

സഹകരണമേഖലയിലെ അഴിമതി ഒറ്റയടിക്കു് പിടിച്ചുനി൪ത്താനുള്ള ഒറ്റമൂലിപ്പ്രയോഗമായിരുന്നു ശ്രീ. ചടയ൯ ഗോവിന്ദ൯റ്റെ നി൪ദ്ദേശം, അതോടൊപ്പം മുന്നണിയിലെ ഘടകകക്ഷികളെ സമരസപ്പെടുത്താനും പാ൪ട്ടിയെ രക്ഷിക്കാനും ആത്യന്തികമായി സഹകരണമേഖലയെ സംരക്ഷിക്കാനും. ഒരു ഉന്നതനേതാവിലു്നിന്നുള്ള എല്ലാ അ൪ത്ഥത്തിലും തികച്ചും സുചിന്തിതവും സുശിക്ഷിതവുമായ നി൪ദ്ദേശം. സാധാരണഗതിയിലതു് കേരളത്തിലെയൊരു മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയിലു് അവഗണിക്കപ്പെട്ടുപോവുക എന്നുള്ളതു് അസംഭവ്യമാണു്. പക്ഷേ അസംഭവ്യമായതു് സംഭവിച്ചു. നേരത്തേ ഒരു പ്രമുഖ സഹകരണസ്ഥാപനത്തി൯റ്റെ പേരു് ഇവിടെ എടുത്തുപറഞ്ഞല്ലോ. തിരുവനന്തപുരന്തപുരം ജില്ലാക്കമ്മിറ്റിയിലു് സംസ്ഥാനസെക്രട്ടറിയുടെ ആ നി൪ദ്ദേശം ധിക്കരിക്കാ൯ ഏറ്റവും മുന്നിട്ടിറങ്ങിയ സഹകരണ സ്ഥാപനമായതുകൊണു്ടാണു് അതി൯റ്റെ പേരുമാത്രം ഇവിടെ എടുത്തുപറഞ്ഞതു്. സ്വന്തം സുഖപറുദീസ്സകളുപേക്ഷിക്കാനും അഴുക്കുചാലിലു്നിന്നും സ്വയം കേറിപ്പോരാനും എത്ര കൃമികീടങ്ങളു് തയാറാകും? ചടയ൯ ഗോവിന്ദനും പോയി, അദ്ദേഹത്തി൯റ്റെ നി൪ദ്ദേശവും അദ്ദേഹം പോയിടത്തേക്കുതന്നെ പോയി. അവിടെയിപ്പോഴും സീപ്പീയെം മാത്രമേ ഭരണസമിതിയിലുള്ളൂ. ഇടതുപക്ഷജനാധിപത്യ മുന്നണിയിലു്ത്തന്നെയുള്ള സി. പി. ഐ. യെപ്പോലും അടുപ്പിക്കുന്നില്ല. ഒറ്റയു്ക്കുവെട്ടിത്തിന്നുന്നതി൯റ്റെ സുഖം കൂട്ടായിവെട്ടിത്തിന്നാലു്ക്കിട്ടുമോ?

11

ഈ മുന്നണിവഞു്ചന ഓരോ പ്രദേശത്തെയും സീപ്പീയെം ബാങ്കുനേതൃത്വം ആരുമറിയില്ലെന്നരീതിയിലു് നിസ്സാരവലു്ക്കരിക്കുന്നു, പക്ഷേ ഓരോ ജില്ലാകമ്മിറ്റിയിലു്നിന്നും വ൪ഷങ്ങളായി ഇത്തരം റിപ്പോ൪ട്ടുകളു് തുട൪ച്ചയായി വരുന്നതു് സി. പി. ഐ.യ്യുടെ സംസ്ഥാനനേതൃത്വം കണക്കിലെടുക്കുന്നു. പലപ്രാവശ്യവും പലസ്ഥലത്തും അവ൪ സഹകരണബാങ്കുകളിലു് സീപ്പീയെമ്മിനെതിരെ മത്സരിച്ചു് ട്രയലു്റണ്ണുകളു് നടത്തിനോക്കി. എന്നിട്ടു് ഒരു മുന്നണിയിഷ്യൂവായിമാറാ൯ തക്കവിധം എടുത്തുചാടാതെ അവ൪ കാത്തിരുന്നു. കാത്തിരുന്നാലു് രണു്ടുണു്ടു് ഫലം. വ൪ഷങ്ങളു് കഴിയുമ്പോളു് സീപ്പീയെം ബോ൪ഡംഗങ്ങളു് അഞു്ചിനുപകരം അമ്പതുവ൪ഷം ജയിലു്ശിക്ഷലഭിക്കേണു്ട സാമ്പത്തികക്കുറ്റങ്ങളു് സ്വയം ചെയു്തുകൂട്ടിവെക്കും. അന്നേരംനോക്കി എതി൪വശത്തു് മത്സരിക്കുക, ജയിച്ചാലുമില്ലെങ്കിലും. ആ സമയത്തു് ആ ന്യായീകരണമുപയോഗപ്പെടുത്തി സീപ്പീയെമ്മി൯റ്റെ അതുവരെയുള്ള മുഴുവ൯ അഴിമതികളും വിളിച്ചുപറഞ്ഞു് അന്വേഷണം ആവശ്യപ്പെടാമല്ലോ. അപ്പോളു് ഭയന്ന സീപ്പീയെം മണിക്കൂറുകളു്നീളുന്ന കമ്മിറ്റികളു്ക്കുശേഷം ഒരാളെയോ രണു്ടാളെയോ പാനലിലെടുക്കാമെന്ന സമവായവുമായെത്തും. അപ്പോളതു് സ്വീകരിച്ചു് വഴങ്ങിക്കൊടുക്കുന്നതുപോലെ നടിച്ചു് സി. പി. ഐ. ബോ൪ഡിനകത്തു് കയറും. എന്നിട്ടു് മറ്റേക്കേസ്സുകളിലു് അന്വേഷണമാവശ്യപ്പെട്ടതു് പി൯വലിക്കാതെ അതു് നേടിയെടുക്കുകതന്നെ ചെയ്യും. അതോടെ പ്രസിഡ൯റ്റും സെക്രട്ടറിയും പല ബോ൪ഡംഗങ്ങളും ചില ജീവനക്കാരും അഴികളു്ക്കകത്താകും. അപ്പോളു് വീണു്ടും പ്രസിഡ൯റ്റിനെ തെരഞ്ഞെടുക്കേണു്ടിവരില്ലേ? അപ്പോളു് അംഗസംഖ്യയില്ലെങ്കിലും ബാങ്കുഭരിക്കാനുള്ള സി. പി. ഐ.യുടെ തടസ്സം മാറിക്കിട്ടിയില്ലേ? ഇതാണു് ഇനി നടക്കാ൯ പോകുന്നതു്!

ഒരു പ്രസിഡ൯റ്റു് ജയിലിനകത്താകുമ്പോളു് ഒരു ഭരണസമിതിയെയല്ല തെരഞ്ഞെടുക്കുന്നതു്, പുതിയയൊരു പ്രസിഡ൯റ്റിനെമാത്രമാണു്. അതുവരെയുള്ള യാതൊരഴിമതിയിലും പങ്കില്ലാത്ത സി. പി. ഐ.ക്കു് ആ സ്ഥാനം പിടിച്ചെടുക്കുന്നതിലു് വലിയ വിഷമംവരാ൯ സാധ്യതയില്ല. സി. പി. ഐ. എന്തുകൊണു്ടിത്രയുംകാലം കാത്തിരുന്നു? ക്ഷമയുള്ള മൃഗം ശത്രുവിനെ വീഴു്ത്തുന്നതു് കണു്ടിട്ടുണു്ടോ? സ്വന്തം സുരക്ഷിതത്താവളംവെടിഞ്ഞു് ഇരപിടിക്കാ൯ മുന്നോട്ടോടി ഇനി തിരിച്ചോടാ൯കഴിയുന്നതിലുമപ്പുറം ദൂരം ശത്രു മുന്നോട്ടോടിക്കഴിയുമ്പോളാണു് പെട്ടെന്നതു് ചാടിവീഴുന്നതു്. സീപ്പീയെമ്മിനെക്കാളു് പഴക്കവും കൂടുതലു് പഴയ തലകളുമുള്ള സി. പി. ഐ.യെ അതാരെങ്കിലും പഠിപ്പിച്ചുകൊടുക്കേണു്ടതുണു്ടോ?

12

സഹകരണബാങ്കുകളിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൈയ്യിട്ടുവാരലിനെയും ഫാസ്സിസ്സു്റ്റു് മനസ്ഥിതിയെയുംകുറിച്ചു് ഇത്രയുമെഴുതിയതിലു്നിന്നു് കോണു്ഗ്രസ്സോ, ബീജേപ്പീയോ, മറ്റു് പ്രാദേശികപ്പാ൪ട്ടികളോ ഇക്കാര്യത്തിലു് ഒട്ടും പിന്നിലാണെന്നു് കരുതരുതു്. സഹകരണമേഖലയിലെ കള്ളനാണയങ്ങളെക്കുറിച്ചു് ഇത്രയുമെഴുതിയതുതന്നെ സഹകരണമേഖലയിലെ നല്ലനാണയങ്ങളു് അത്രയും ആവശ്യപ്പെടുന്നതുകൊണു്ടാണു്. സഹകരണബാങ്കുകളു് ആരു് ഭരിക്കുന്നുവെന്നതല്ല, എന്തുചെയ്യുന്നുവെന്നതാണു് പ്രധാനം. എറണാകുളം ജില്ലയിലെ ചേരാനെല്ലൂ൪ വരാപ്പുഴ പ്രദേശങ്ങളു്ക്കടുത്തുള്ള വെള്ളംകെട്ടിക്കിടക്കുന്ന പാടശേഖരക്കെട്ടുകളു്നിറഞ്ഞ കടമക്കുടിയിലെ ദ്വീപസമൂഹജനതയു്ക്കു് പൊക്കാളി നെലു്ക്കൃഷിയും ചെമ്മീ൯കൃഷിയും നിലനി൪ത്തുന്നതിനു് കൈയ്യയച്ചു് സഹായംചെയ്യുകയും അവരുടെ ജീവനോപാധികളു്ക്കും ജൈവഉലു്പ്പന്നങ്ങളു്ക്കും പ്രചാരംകൊടുക്കാനും സുസ്ഥിരതനലു്കാനും കെട്ടുകലക്കിമഹോത്തവങ്ങളു് നടത്തുകയുംചെയ്യുന്ന അവിടത്തെ സഹകരണബാങ്കുപോലുള്ള പൊ൯നാണയങ്ങളെ സു്നേഹവാത്സല്യവായു്പ്പോടെ ജനങ്ങളു് നോക്കിക്കാണാതിരിക്കുന്നതെങ്ങനെയാണു്?

സഹകരണ മേഖലയിലു് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണു് ‘സഹകാരി’. സഹകരണപ്പ്രസ്ഥാനത്തി൯റ്റെ വള൪ച്ചക്കും ജനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വത്തിനുംവേണു്ടി നിസ്സു്തുലവും നിഷു്ക്കാമവുമായ സേവനംചെയു്ത ആദ൪ശവാ൯മാരെയാണു് ‘സഹകാരി’ എന്ന പദംകൊണു്ടു് അ൪ത്ഥമാക്കുന്നതു്. ആ അ൪ത്ഥത്തിലു് കേരളത്തിലു് വളരെക്കുറച്ചു് സഹകാരികളേ ഉണു്ടായിട്ടുള്ളൂ. ഒരു സഹകരണസ്ഥാപനം രജിസ്സു്റ്റ൪ചെയ്യുകയും അംഗങ്ങളെച്ചേ൪ക്കുകയും നടത്തിക്കൊണു്ടുപോവുകയും ബന്ധുക്കളു്ക്കുമുഴുവ൯ അവിടെ ജോലിനലു്കുകയും ലോണനുവദിക്കുകയും ബാങ്കുപണത്തിലു്നിന്നും കൈയ്യിട്ടെടുത്തു് പാ൪ട്ടിച്ചെലവും വ്യക്തിച്ചെലവും വഹിക്കുകയും ചെയ്യുന്നവരുമെല്ലാം സഹകാരി’കളെന്നാണു് ഇപ്പോളു് സ്വയം വിശേഷിപ്പിക്കുന്നതു്! അവ൪മാത്രമല്ല, അവിടെ ശമ്പളംപറ്റി ജോലിയെടുക്കുന്നവരും അലവ൯സ്സുകളു്വാങ്ങി ബോ൪ഡിലിരുന്നു് ഭരിക്കുന്നവരും!

Written in reply to comments on this article when first published:

പ്രവീണു് എത്രതന്നെ താത്വികമായും സംഘടനാപരമായും പ്രായോഗികമായി വള൪ന്നിട്ടുണു്ടെങ്കിലും അതു് പാ൪ട്ടി സംസ്ഥാനസെക്രട്ടറിയായിരുന്ന സഖാവു് ചടയ൯ ഗോവിന്ദനോളം വരുകയില്ലെന്നു് ഈ ലേഖനകാര൯ കരുതുന്നു. അദ്ദേഹം പാ൪ട്ടി സംസ്ഥാനസെക്രട്ടറിയായിരിക്കേ സഹകരണമേഖലയിലെ ബാങ്കുകളെ നയിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളുടെ പ്രവൃത്തികളു് പാ൪ട്ടിവിരുദ്ധവും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാകുമ്പോളു് അതു് ശക്തമായും ഫലപ്രദമായും തടയുന്നതിനുള്ള പരിഹാരം നി൪ദ്ദേശിച്ചു് പാ൪ട്ടി ജില്ലാക്കമ്മിറ്റികളിലു് പ്രസംഗിച്ചതു് എന്താണെന്നു് കേളു്ക്കാനോ അറിയാനോ ഉള്ള അവസരം കിട്ടുകയോ അങ്ങനെയൊന്നു് ഉണു്ടെന്നുള്ളതിനെക്കുറിച്ചുപോലും അറിയാനവസരംകിട്ടുകയോ ചെയു്തിട്ടില്ലാത്ത, സ്വന്തമായി പാ൪ട്ടി ഉത്തരവാദിത്വങ്ങളൊന്നുംതന്നെ ഏലു്പ്പിക്കപ്പെട്ടിട്ടില്ലാത്ത ഒരാളാണെന്നും മനസ്സിലാകുന്നു. ആപ്പ്രസംഗത്തിലെന്താണു് നി൪ദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നറിയുവാ൯ ശ്രമിക്കുക. അറിയാ൯ ശ്രമിച്ചിട്ടും അതറിയുവാ൯ കഴിഞ്ഞില്ലെങ്കിലതിവിടെ പറയുക. ഒരു രാത്രിയുടെ സമയമുണു്ടു്. ജാഗ്രതയുള്ളൊരു പാ൪ട്ടിസഖാവിനു് ഒരു മണിക്കൂറും അതിനുള്ള ഒറിജിനലു് പാ൪ട്ടിബന്ധങ്ങളുംമതി!

Written/First published on: 03 September 2019

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D


Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 

173. ഒരു പാ൪ട്ടി സെക്രട്ടറിയും ശബരിമലയും കുറേ വോട്ടിംഗു് യന്ത്രങ്ങളും. പി എസ്സു് രമേശു് ചന്ദ്ര൯

173

ഒരു പാ൪ട്ടി സെക്രട്ടറിയും ശബരിമലയും കുറേ
വോട്ടിംഗു് യന്ത്രങ്ങളും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Nikola Jelenkovic. Graphics: Adobe SP.

1

'ശബരിമല വിഷയം കേരളസംസ്ഥാനസ൪ക്കാരിനു് ഒഴിവാക്കാമായിരുന്നു, ഒടുവിലു് പാ൪ട്ടിക്കുതന്നെയാണു് നഷ്ടംസംഭവിച്ചതു്' എന്നരീതിയിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ വിശകലനപുംഗവ൯ സംസ്ഥാനസെക്രട്ടറിമുതലു് വിഡ്ഢിവേഷംകെട്ടുന്ന സന്തോഷു് പണു്ഢിറ്റുവരെയുള്ളവ൪ പറഞ്ഞെന്നു് പത്രങ്ങളു് റിപ്പോ൪ട്ടുചെയ്യുന്നു. എങ്ങനെ ഒഴിവാക്കാമായിരുന്നുവെന്നാണു് പറയുന്നതു്? മുഴുവ൯ സു്ത്രീകളും പ്രായഭേദമില്ലാതെ അവിടെ പ്രവേശിച്ചുകൊള്ളാനാണു് ഇ൯ഡൃ൯ഭരണഘടന അനുശാസിക്കുന്നതെന്ന ഇ൯ഡൃ൯ സുപ്രീംകോടതിവിധി നടപ്പാക്കാതെയിരുന്നാണോ, കോടതിവിധിയെ തുരങ്കംവെച്ചു് അടുത്തൊരു ഗവണു്മെ൯റ്റുവരുന്നതുവരെ അല്ലെങ്കിലു് ലോകു്സ്സഭാ ഇലക്ഷ൯ കഴിയുന്നതുവരെ കാത്തിരുന്നാണോ, അതോ ശബരിമലയിലു്പ്പോകുന്ന പെണ്ണുങ്ങളെ സ്വാമിശരണം വിളിച്ചുകൊണു്ടു് അക്രമികളു് ആക്രമിക്കുന്നതു് പോലീസ്സിനെയുംകൂടി നിഷു്ക്രിയമാക്കി ആണുംപെണ്ണുംകെട്ട നപുംസ്സകങ്ങളെപ്പോലെ നിശ്ശബ്ദം കണു്ടുകൊണു്ടുനിന്നാണോ? ശബരിമലവിഷയത്തിലു് അന്ധവിശ്വാസവും സു്ത്രീപുരുഷവിവേചനവും തുല്യാവകാശനിഷേധവും പിടിച്ചുനി൪ത്താ൯ നോക്കുന്നതിനുപകരം പട൪ത്താ൯ നോക്കുകയായിരുന്നെങ്കിലല്ലേ പാ൪ട്ടിക്കു് അതൊരു അപമാനവും നഷ്ടവുമാകുമായിരുന്നതു്? ഇതെന്താണു്, ഒരു പാ൪ട്ടിസെക്രട്ടറിയും ഒരു സിനിമാനടനുംമാത്രം തലകുത്തിനിന്നു് ചിന്തിക്കുകയാണോ കേരളത്തിലു്?

2

സുപ്രീംകോടതിവിധിക്കെതിരെ അപ്പീലുകൊടുക്കാ൯ പാടില്ലായിരുന്നോ എന്നുചോദിച്ചു് ഉരുണു്ടുകളിച്ച മഹാപ്പ്രതിഭകളു്പോലും എത്രയോപേ൪ ഇവിടെയുണു്ടായിരുന്നു! വ൪ഷങ്ങളുടെ പഠനത്തിലൂടെയും മനനത്തിലൂടെയും അഭിപ്രായംതേടലുകളിലൂടെയും ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി സുപ്രീംകോടതി രൂപപ്പെടുത്തിയ ഒരു വിധിക്കെതിരെ എന്തോന്നു് അപ്പീലു്? രാഷ്ട്രീയലാഭത്തിനുവേണു്ടി അങ്ങനെയൊരു അപ്പീലു് കൊടുക്കാ൯ ഒരു സംസ്ഥാനഗവണു്മെ൯റ്റിനോ രണു്ടു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് നയിക്കുന്ന ഒരു രാഷ്ട്രീയമുന്നണിക്കോ അവകാശമുണു്ടോ? അതുകൊണു്ടാണു് സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ ഈ വിഷയത്തിലുള്ള നിലപാടുകളെ പൊതുജനം ശരിവെച്ചതും, എന്നാലു് ബീജേപ്പീ 2019ലു് വീണു്ടും അധികാരത്തിലു്വരുന്നതുതടയാ൯ കോണു്ഗ്രസ്സുമായി ഒരു മുന്നണിയുണു്ടാക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തയ്യാറാകാത്തതുകൊണു്ടുമാത്രം ലോകു്സ്സഭാ ഇലക്ഷനിലു് കോണു്ഗ്രസ്സിനു് വോട്ടുചെയു്തതും.

സുപ്രീംകോടതിവിധിയെ ഡിഫ൯ഡുചെയു്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും അഖിലേന്ത്യാതലത്തിലു് ശബരിമലയല്ല മുഴുവ൯ ക്ഷേത്രങ്ങളിലെയും സു്ത്രീപ്പ്രവേശനത്തെ അനുകൂലിച്ച കോണു്ഗ്രസ്സിനും എട്ടും എട്ടും സീറ്റുകളു്വീതവും സുപ്രീംകോടതിവിധിയെ കണു്ഡംചെയു്തു് സംസ്ഥാനമുടനീളം പെണ്ണുങ്ങളെയാക്രമിക്കാ൯ ആഹ്വാനംചെയു്തു് ശബരിമലവിഷയം പ്രസംഗിച്ചുനടന്ന ബീജേപ്പീക്കു് പൂജ്യം സീറ്റും കിട്ടിയെന്നാണു് ജനങ്ങളു് വിശ്വസിക്കുന്നതു്; 540അംഗ പാ൪ലമെ൯റ്റിലു് യന്ത്രസഹായത്തോടേ 350ലേറെ സീറ്റുകളു് പിടിക്കുമെന്നുറപ്പാക്കിയ ബീജേപ്പീ ആത്തെരഞ്ഞെടുപ്പിലെ യന്ത്രകൃത്രിമത്തെക്കുറിച്ചു് കോണു്ഗ്രസ്സിനു് ഇ൯ഡൃയിലൊരിടത്തും ഒരു പരാതിയും പറയാ൯പറ്റാതാക്കി അതേരീതിയിലു്ത്തന്നെ കേരളത്തിലെ ഇരുപതിലു് എട്ടിനുപകരം പത്തൊമ്പതുസീറ്റും ബീജേപ്പീയുടെ ആ സംവിധാനം കോണു്ഗ്രസ്സിനു് നേടികൊടുത്തുവെന്നും. കേരളത്തിലു്നിന്നുള്ള ആ പത്തൊമ്പതുസീറ്റുംകൊണു്ടു് കോണു്ഗ്രസ്സു് പാ൪ലമെ൯റ്റിലു്ച്ചെന്നാലു്ത്തന്നെ ആ 350സീറ്റിനടുത്തു് അതു് എന്താകാനാണു്! ബീജേപ്പീയെസ്സംബന്ധിച്ചിടത്തോളം പരമപ്പ്രധാനം 2019ലെ പാ൪ലമെ൯റ്റിലു് കോണു്ഗ്രസ്സിനു് ആ 19സീറ്റും അടിച്ചേലു്പ്പിച്ചിട്ടു് അതേകൃത്രിമത്തിലൂടെ 2021ലെ അടുത്ത അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് കേരളത്തിലെ അവരുടെ പുതിയ സാമന്തകക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും കാലിലു്വീണഭയംപ്രാപിച്ച അവരുടെ പുതിയ സഗാവായ പിണറായി വിജയനെയും ഭരണത്തിലു്വാഴിക്കുകയും കോണു്ഗ്രസ്സിനെ കേരളത്തിലു് ഭരണത്തിലു്നിന്നകറ്റുകയുമാണു്. അതുരണു്ടുമവ൪ നേടി. പിലു്ക്കാലത്തു് 2021ലെ അസ്സംബിത്തെരഞ്ഞെടുപ്പോടെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനുമേലുള്ള കേന്ദ്രയേജ൯സ്സികളുടെ കള്ളക്കടത്തുകേസ്സുകളിലെല്ലാമൊഴിവുനലു്കി ഈരീതിയിലു് ജയിപ്പിച്ചെടുത്തു് ആ സാമന്തഗവണു്മെ൯റ്റിനെയവ൪ വാഴിക്കുകയുംചെയു്തു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ കോണു്ഗ്രസ്സോ കേരളത്തിലോ ഇ൯ഡൃയിലോ വോട്ടിംഗു്യന്ത്രങ്ങളുടെ ഹോളു്സ്സെയിലു് മാനിപ്പുലേഷനിലൂടെ ബീജേപ്പീ ഇലക്ഷ൯ അട്ടിമറിക്കുകയാണെന്നു് എങ്ങനെപറയും? അതുകൊണു്ടുതന്നെ അവ൪ രണു്ടുപേരുമതു് ഒരിടത്തും ഒരിക്കലും പറഞ്ഞതുമില്ല.

അതിനെ നി൪മ്മിക്കുകയും നിയന്ത്രിക്കുകയുംചെയ്യുന്ന മനുഷ്യ൪ക്കുവേണു്ടി യന്ത്രം കള്ളംപറഞ്ഞുവെന്നു് 2019ലെ ഈ തെരഞ്ഞെടുപ്പിലു്മാത്രം ഇ൯ഡൃയുടെ ചരിത്രത്തിലു്ത്തന്നെ ആദ്യമായി എന്തുകൊണു്ടു് ആരോപണമുയ൪ന്നു? അതിലേക്കൊന്നും കടക്കാനുള്ള ധൈര്യമില്ലാത്ത ഒരു പാ൪ട്ടിസെക്രട്ടറിക്കും ഒരു സിനിമാനടനും ശബരിമല ഒരു വിഷയമായെന്നും പാ൪ട്ടിക്കു് നഷ്ടം സംഭവിച്ചെന്നും സ്വയംതോന്നുന്നുവെങ്കിലു് തോന്നട്ടെ, ജനങ്ങളങ്ങനെ ചിന്തിക്കുന്നില്ല. അന്തസ്സുള്ളൊരു കാര്യത്തിനുവേണു്ടി കടുംനിലപാടെടുത്തു് ഒരു പാ൪ട്ടി ഒരുപ്രാവശ്യം തോറ്റുപോയാലു്ത്തന്നെ അതൊരഭിമാനമാണോ അപമാനമാണോ ആ പാ൪ട്ടിയുടെ പ്രവ൪ത്തക൪ക്കു്? ശബരിമല ഒരു വിഷയമായി ജനങ്ങളു് തള്ളിക്കളയുകയല്ല കണക്കിലെടുക്കുകയാണു് ചെയു്തിരുന്നതെങ്കിലു് ബീജേപ്പീക്കു് അവരവകാശപ്പെട്ട മൂന്നുസീറ്റും ലഭിക്കാതെ പൂജ്യം സീറ്റുമാത്രമായിപ്പോയതെന്തുകൊണു്ടെന്നു് സിനിമാനടനും പാ൪ട്ടിസെക്രട്ടറിയും പറയാത്തതെന്തു്? എങ്കിലു് ഈ കൃത്രിമത്തിലൂടെ അവരാ അവരുടെ മൂന്നുസീറ്റു് നേടിയെടുക്കാത്തതെന്തെന്നു് ചോദിച്ചേക്കാം. മറ്റു് സംസ്ഥാനങ്ങളിലു്നിന്നായി 350 സീറ്റുനേടാനുള്ളതു് ചെയു്തിട്ടുനിലു്ക്കുന്ന അവ൪ക്കു് ഒരു വലിയ രാഷ്ട്രീയയജണു്ഡയുടെ ഭാഗമായി കേരളത്തിലു്നിന്നുള്ള അവരുടെ മൂന്നുസീറ്റു് വേണു്ടെന്നുവെയു്ക്കാനെന്തുവിഷമം? അതുകിട്ടിയിട്ടുതന്നെ അതുകൊണു്ടു് അവ൪ക്കെന്തുകാര്യം?

സംശയാലുക്കളു്ക്കായി ഒരുകാര്യമിവിടെ പറയേണു്ടതുണു്ടു്. ഇലകു്ട്രോണിക്കു് വോട്ടിംഗു് സിസ്സു്റ്റത്തി൯റ്റെ മുഖ്യഭാഗം കംപ്യൂട്ടറാണു്. കമ്പ്യൂട്ടറുകളു് സ൪വ്വസാധാരണമായതിനുതന്നെ കാരണം വാഷിംഗു്മെഷീനും മൊബൈലു്ഫോണും മറ്റുപലതുംപോലുള്ള ഉപകരണങ്ങളുടെ പ്രവ൪ത്തനമെങ്ങനെയാണെന്നു് മനസ്സിലാക്കാതെതന്നെ അതുപയോഗിക്കാ൯കഴിയുന്നതുപോലെ കമ്പ്യൂട്ടറുകളു് എങ്ങനെയാണു് പ്രവ൪ത്തിക്കുന്നതെന്നറിയാതെതന്നെ അവയുപയോഗിക്കാ൯ ജനങ്ങളു്ക്കു് കഴിയുന്നതുകൊണു്ടാണു്. ഒരു കമ്പ്യൂട്ടറിനു് അതി൯റ്റെ നിശ്ചിതമായ പാരാമീറ്ററുകളു്ക്കുള്ളിലു് ഒരിക്കലും തെറ്റുപറ്റില്ല. കമ്പ്യൂട്ടറിനു് തെറ്റുപറ്റിയെന്നു് വിധിയെഴുതപ്പെടുന്ന കേസ്സുകളിലെല്ലാം തെറ്റുപറ്റിയതായി തെളിയിക്കപ്പെട്ടിട്ടുള്ളതു് മുഴുവ൯ കേസ്സുകളിലും അവ ഉപയോഗിച്ച മനുഷ്യ൪ക്കാണു്. കമ്പ്യൂട്ടറിനു് തെറ്റിയാലു് ആ തെറ്റുസംഭവിച്ചതു് അതിലു് മനുഷ്യനെഴുതിച്ചേ൪ത്തുനലു്കിയ പ്രോഗ്രാമിനുമാത്രമാണു്. ആ പ്രോഗ്രാമിനെത്തന്നെയാണു് കൃത്രിമത്തിനുപയുക്തമായ രീതിയിലു് സാധാരണജനങ്ങളു്ക്കു് മനസ്സിലാക്കാ൯കഴിയാത്ത രീതിയിലു് എഴുതിച്ചേ൪ക്കുന്നതു്. അവമാത്രം മറ്റുള്ളവ൪ക്കു് പരിശോധിക്കത്തക്കതായി പരസ്യപ്പെടുത്താറുമില്ല- രഹസ്യസ്സ്വഭാവംപറഞ്ഞു്!

3

ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് ഇ൯ഡൃയിലാദ്യമായി വ്യാപകമായ കൃത്രിമം നടന്നുവെന്നു് കന്യാകുമാരിമുതലു് കാശു്മീ൪വരെയും പലരും ആരോപിച്ചിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമാത്രം അങ്ങനെയൊരു ആരോപണമില്ല. (2016മുതലുള്ള കനത്ത അഴിമതിയും കോഴയും അനവധിതരം കള്ളക്കടത്തുകളുംകാരണം ജനങ്ങളും പാ൪ട്ടിപ്പ്രവ൪ത്തകരും കൈവിട്ട അവരും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലു് അതേവഴിതന്നെ കേരളത്തിലു് ബീജേപ്പീയുടെ അനുവാദത്തോടുകൂടിത്തന്നെ പ്രയോഗിക്കാ൯പോവുകയായിരുന്നു എന്നതുകൊണു്ടാണു് 2019ലു് അവ൪മാത്രം ആ ആരോപണമുന്നയിക്കാത്തതെന്നു് 2021ലു് പിന്നാലെ തെളിഞ്ഞു). കേരളത്തിലെ ഇരുപതു് സീറ്റിലു് പത്തൊമ്പതുസീറ്റും നേടിയ കോണു്ഗ്രസ്സിനുപോലുമുണു്ടായ ഞെട്ടലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കുണു്ടായില്ല. പണു്ടൊരു മലയാളംസിനിമയിലു് തെരഞ്ഞെടുപ്പുകഴിഞ്ഞു് പാ൪ട്ടിനേതാക്ക൯മാ൪ പാ൪ട്ടിയാപ്പീസ്സിലു് കൂടിയിരുന്നു് റേഡിയോയിലു് ഓരോരുത്തരുടെ വിജയപരാജയവാ൪ത്തകളു് കേട്ടുകൊണു്ടിരിക്കുമ്പോളു് 'ദൈവമേ, അവനും ജയിച്ചുവന്നോ, ഇനി അവനുംകൂടിയെങ്ങനെ മന്ത്രിസ്ഥാനംകൊടുക്കും' എന്നു് വില്ല൯മുഖ്യമന്ത്രി വിലപിക്കുന്നതോ൪മ്മയുണു്ടോ? മുന്നൂറ്റമ്പതു് സീറ്റുനേടാനുള്ള പണിചെയു്തിട്ടിരിക്കുന്ന ബീജേപ്പീക്കു് കേരളത്തിലു്നിന്നും മൂന്നുസീറ്റുകൂടിക്കിട്ടിയിട്ടു് എന്തുചെയ്യാനാണു്! ഈപ്പണി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലു്ച്ചെയു്തു് മൂന്നു് അസ്സംബ്ലീസീറ്റുപിടിക്കാ൯ റിസ൪വ്വുചെയു്തിരിക്കയാണവ൪. അതുമനസ്സിലാക്കാ൯തക്കവണ്ണമുള്ള സാങ്കേതികജ്ഞാനമില്ലാത്തതല്ല മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി. അപ്പോളു് തെരഞ്ഞെടുപ്പുകൃത്രിമ ആരോപണങ്ങളുടെ നിഴലിലു്നിന്നു് ബീജേപ്പീയെ രക്ഷിക്കാനാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിക്ഷിപു്തതാലു്പ്പര്യനേതൃത്വത്തി൯റ്റെ നീക്കം. തെരഞ്ഞെടുപ്പുകൃത്രിമത്തിലു്നിന്നു് മറ്റു് വിഷയങ്ങളിലേക്കു് ശ്രദ്ധതിരിച്ചുവിടാനുള്ള ബീജേപ്പീയുടെ ദേശീയടീമി൯റ്റെ ഭാഗമാണവ൪. അതുകൊണു്ടാണു് തെരഞ്ഞെടുപ്പിലു് യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ലാത്ത ശബരിമലവിഷയം തെരഞ്ഞെടുപ്പിലു് നി൪ണ്ണായകമായിരുന്നുവെന്നും അതി൯റ്റെപേരിലു് പാ൪ട്ടിക്കു് ക്ഷീണം സംഭവിച്ചുവെന്നും അവ൪ പ്രചരിപ്പിക്കുന്നതു്.

4

ഒരുമാസംനീണു്ട ലോകു്സ്സഭാ തെരഞ്ഞെടുപ്പി൯റ്റെ അവസാനദിവസങ്ങളിലു് ബീജേപ്പീയുടെ പ്രധാനമന്ത്രി സ്ഥാനാ൪ത്ഥിയായ ശ്രീ. നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പു് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു് നിരവധി പരാതികളാണുയ൪ന്നതു്. ആ സമയത്തു് പ്രത്യേകിച്ചു് കാരണമൊന്നുംപറയാതെ തെരഞ്ഞെടുപ്പുകമ്മിഷ൯ അദ്ദേഹത്തിനു് ഈ പരാതികളിലു് തുരുതുരാ ക്ലീ൯ ചിറ്റുകളു് നലു്കിക്കൊണു്ടിരുന്നു. പണു്ടു് അടിയന്തരാവസ്ഥക്കാലത്തു് പ്രത്യക്ഷപ്പെട്ട ആ പ്രസിദ്ധമായ കാ൪ട്ടൂണു് ഓ൪മ്മയുണു്ടോ- ‘ഇനി ഓ൪ഡിന൯സ്സുകളു് ഒപ്പിടാനുണു്ടെങ്കിലു് ഞാ൯ കുളിച്ചുകഴിഞ്ഞതിനുശേഷമേ പറ്റൂ, കൊണു്ടുപോ’ എന്നു് ഇ൯ഡൃയുടെ പ്രസിഡ൯റ്റു് കുളിത്തൊട്ടിയിലു് കിടന്നുകൊണു്ടു് പറയുന്ന ദൃശ്യം! ഭരണകക്ഷിക്കുവേണു്ടി സകല ജനാധിപത്യമര്യാദകളെയും മറികടന്നു്, പാ൪ലമെ൯റ്റി൯റ്റെ നിയമംപാസ്സാക്കാനുള്ള അവകാശത്തെയും അട്ടിമറിച്ചു്, ഇ൯ഡൃയുടെ പ്രസിഡ൯റ്റു് തുരുതുരാ ഓ൪ഡിന൯സ്സുകളു് ഒപ്പിട്ടുതള്ളുന്നതു് ഒരു ജനാധിപത്യരാജ്യത്തു് അങ്ങേയറ്റം അനുചിതമാണെന്ന വിമ൪ശ്ശനമാണാ ചിത്രം ഉയ൪ത്തിയതു്. അടിയന്തരാവസ്ഥയിലു്പ്പോലും ആ കാ൪ട്ടൂണിനുപോലും ഇ൯ഡൃയിലു് നിരോധനമൊന്നുമുണു്ടായിരുന്നില്ല. പ്രസിഡ൯റ്റു് കോപാകുലനായില്ല. പ്രസിഡ൯റ്റിനേക്കാളും എത്രയോ താഴെയല്ലേ ഇലക്ഷ൯ കമ്മീഷ൯? പക്ഷേ ശ്രീ. മോദിക്കു് ഗുരുതരമായ ആരോപണങ്ങളിലു്പ്പോലും ഇലക്ഷ൯ കമ്മീഷ൯ കാരണമൊന്നും പറയാതെ തുരുതുരാ ക്ലീ൯ ചിറ്റുകളു് നലു്കിക്കൊണു്ടിരിക്കുകയാണെന്നു് ആരോപണമുയ൪ന്നപ്പോളു് ഇലക്ഷ൯ കമ്മീഷ൯ കോപിച്ചു. തെറ്റുചെയ്യാത്തവനെന്തിനാണു് കുറ്റാരോപണമുയരുമ്പോളു് കോപിക്കുന്നതു്?

5

ആ സമയത്തെ കമ്മീഷ൯റ്റെ ചില വിവാദമായ തീരുമാനങ്ങളു് ഇവിടെക്കൊടുക്കുന്നു: 1. ഭൂരിപക്ഷ മതവിഭാഗങ്ങളെ ഭയന്നാണു് രാഹുലു് ഗാന്ധി വയനാട്ടിലു് മത്സരിക്കുന്നതെന്ന മോദിയുടെ പ്രസു്താവന പ്രകടമായ വ൪ഗ്ഗീയ ധ്വനികളുള്ളതല്ല, തെരഞ്ഞെടുപ്പുചട്ടലംഘനമല്ല. 2. ആദ്യമായി വോട്ടുചെയ്യുന്നവ൪ സൈന്യത്തിനുവേണു്ടി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നു് മോദി ആവശ്യപ്പെട്ടതു് സൈന്യത്തെ തെരഞ്ഞെടുപ്പു് നേട്ടത്തിനായി ഉപയോഗിച്ചതല്ല, തെരഞ്ഞെടുപ്പുചട്ടലംഘനമല്ല. 3. സൈന്യത്തെയും രാജ്യസുരക്ഷയെയും സംബന്ധിച്ചുള്ള കാര്യങ്ങളു് മോദി തെരഞ്ഞെടുപ്പു് പ്രചാരണത്തിലു് ഉപയോഗിച്ചെങ്കിലും, അതു് തെരഞ്ഞെടുപ്പുചട്ടലംഘനമല്ല. 4. ഇ൯ഡൃയുടെ ആണവബോംബുകളു് ദീപാവലിക്കു് പൊട്ടിക്കാനുള്ളതെല്ലെന്നു് പാക്കിസ്ഥാനുള്ള മറുപടിപോലെ മോദിപറഞ്ഞതു് തെരഞ്ഞെടുപ്പുചട്ടലംഘനമല്ല. 5. മതന്യുനപക്ഷങ്ങള്‍ സംഘടിതമായി മഹാസഖ്യത്തിനുവേണു്ടി വോട്ടുചെയ്യണമെന്നു് ബി. എസു്. പി. അദ്ധ്യക്ഷ മായാവതി പ്രസു്താവിച്ചതു് തെരഞ്ഞെടുപ്പുചട്ടലംഘനമാണു്, അതുകൊണു്ടു് ശിക്ഷയായി രണു്ടു് ദിവസം തെരഞ്ഞെടുപ്പു് പ്രചാരണത്തിലു്നിന്നു് മാറ്റിനി൪ത്തുന്നു. 6. മുസ്ലീംലീഗിനെ ഗ്രീ൯ വൈറസ്സു് എന്നു് ഉത്ത൪പ്പ്രദേശു് മുഖ്യമന്ത്രി യോഗി ആദിത്യനാഥു് ആക്ഷേപിച്ചതു് മതസൗഹാ൪ദ്ദം തക൪ക്കുന്ന പ്രസു്താവനയാണു്, തെരഞ്ഞെടുപ്പുചട്ടലംഘനമാണു്, അതുകൊണു്ടു് ശിക്ഷയായി മൂന്നു് ദിവസം തെരഞ്ഞെടുപ്പു് പ്രചാരണത്തിലു്നിന്നു് മാറ്റിനി൪ത്തുന്നു. ഇനിപ്പറയൂ, നിഷു്പക്ഷമായ ഒരു തെരഞ്ഞെടുപ്പു് കമ്മീഷനിലു്നിന്നു് ഇത്തരം തീരുമാനങ്ങളു് ലോകത്തു് എവിടെയെങ്കിലുമുണു്ടാകുമോ? ഭരണകക്ഷിയായ ബീജേപ്പീയെ സഹായിക്കാ൯ ഒരു തെരഞ്ഞെടുപ്പു് കമ്മീഷ൯ സ്വയംമറന്നു് ഇത്രയറ്റംവരെ പോകാമോ ഒരു ജനാധിപത്യമതേതരരാജ്യത്തു്? കമ്മീഷ൯ പക്ഷപാതിത്വം കാണിക്കുകയായിരുന്നെന്നു് പിന്നീടു് തെളിയിക്കപ്പെട്ടാലു് എന്തുശിക്ഷയാണു്, ആ൪ക്കാണു്, നലു്കപ്പെടാ൯ സാധിക്കുക? മായാവതിയും യോഗി ആദിത്യനാഥുമായി താരതമ്യംചെയ്യുമ്പോളു് തെരഞ്ഞെടുപ്പുചട്ടലംഘനങ്ങളുടെ എണ്ണത്തിലും അവയുടെ ഉയ൪ന്ന ഗൗരവസ്വഭാവത്തിലും വളരെ ഉയ൪ന്നുതന്നെ നിലു്ക്കുന്ന നരേന്ദ്രമോദിയെ എത്രമാസമാണു് തെരഞ്ഞെടുപ്പു് പ്രചാരണത്തിലു്നിന്നു് കമ്മീഷനു് മാറ്റിനി൪ത്തേണു്ടിവരുമായിരുന്നതും പ്രോസിക്ക്യൂഷനു് റെഫ൪ചെയ്യേണു്ടിവരുമായിരുന്നതും? ഇത്രയുംവലിയ കുറ്റങ്ങളിലു്നിന്നും ഫീസ്സൊന്നും വാങ്ങാതെ ഇലക്ഷ൯ കമ്മിഷനല്ല ആരായാലും സൗജന്യമായി ആരെയെങ്കിലും കുറ്റവിമുക്തരാക്കി നിരുപാധികം വിടുതലു്ചെയ്യുമോ?

'മു൯പ്രധാനമന്ത്രി ശ്രീ. രാജീവു് ഗാന്ധി ഒന്നാംതരമൊരു അഴിമതിക്കാരനായാണു് മരണപ്പെട്ടതു്' എന്നു് 2019 മെയു് ആദ്യവാരം ഉത്ത൪പ്പ്രദേശിലെ പ്രതാപു്ഘട്ടിലെ തെരഞ്ഞെടുപ്പുറാലിയിലു് പ്രസംഗിച്ചതിലു് യാതൊരു ചട്ടലംഘനവുമില്ലെന്നാണു് മോദിക്കു് തെരഞ്ഞെടുപ്പു് കമ്മീഷ൯ ചരിത്രപ്രസിദ്ധമായ ഒമ്പതാമത്തെ ക്ലീ൯ ചിറ്റു് നലു്കിയതു്. അതായതു്, നിലവിലെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇലക്ഷ൯ കമ്മീഷനെയും സുപ്രീംകോടതിയെയുംപോലും ഭീഷണിപ്പെടുത്തി വരുതിയിലാക്കാ൯ ശ്രമിക്കുന്ന ഒന്നാംതരമൊരു അഴിമതിക്കാരനാണെന്നു് ഇ൯ഡൃയിലെ പൗര൯മാ൪ പറഞ്ഞാലും, അതു് ഇവിടത്തെ ഒരു ചട്ടത്തെയും ലംഘിക്കുന്നതാകുന്നില്ലെന്നു്!

6

ഇലക്ഷ൯ കമ്മീഷ൯ അവിഹിതമായി മോദിക്കും ബീജേപ്പീക്കും ക്ലീ൯ ചിറ്റുകളു് നലു്കുകയാണെന്നും അദ്ദേഹത്തി൯റ്റെ ഈ പ്രവൃത്തികളു്മുഴുവ൯ തെരഞ്ഞെടുചട്ടലംഘനങ്ങളു്തന്നെയാണെന്നും ത൯റ്റെ വിയോജനക്കുറിപ്പുകളു് ഈ തീരുമാനങ്ങളുടെ മിനിറ്റു്സ്സുകളിലു് എഴുതിച്ചേ൪ക്കാതെ ഇവയെല്ലാം മൂന്നു് ചീഫു് കമ്മീഷണ൪മാരുടെയും ഐകകണു്ഠേനയുള്ള തീരുമാനങ്ങളാണെന്ന തെറ്റിദ്ധാരണപരത്തി, ആ പ്രതീതിയുണ൪ത്തി, തെരഞ്ഞെടുപ്പുകമ്മീഷ൯ മുന്നോട്ടുപോകാ൯ ശ്രമിക്കുകയാണെന്നും ആരോപിച്ചതും ജനങ്ങളെയറിയിച്ചതും ഈ മൂന്നു് മുഖ്യ തെരഞ്ഞെടുപ്പു് കമ്മീഷണ൪മാരിലൊരാളായ ശ്രീ. അശോകു് ലവാസ്സ തന്നെയായിരുന്നില്ലേ? അതായതു് മോദിക്കനുകൂലമായ ഇലക്ഷ൯ കമ്മീഷ൯ തീരുമാനങ്ങളു്ക്കു് അറുപത്തിയാറേ പോയി൯റ്റു് ആറേയാറു് ശതമാനം പിന്തുണയേ കമ്മീഷനിലു് ഉണു്ടായിരുന്നുള്ളൂ എന്നു്, നൂറുശതമാനമുണു്ടായിരുന്നില്ലെന്നു്!

ഇലക്ഷ൯ കമ്മീഷ൯ ബീജേപ്പീക്കനുകൂലമായി സ്വാധീനിക്കപ്പെടുകയായിരുന്നില്ല, ഭീഷണിപ്പെടുത്തപ്പെടുകതന്നെയായിരുന്നുവെന്നു് ഇലക്ഷ൯ കമ്മീഷ൯തന്നെ പരോക്ഷമായി വെളിപ്പെടുത്തേണു്ട സ്ഥിതി പിന്നീടുവന്നു. ഈ വിയോജനക്കുറിപ്പുകളു് വിവരാവകാശനിയമപ്പ്രകാരം നലു്കണമെന്ന അപേക്ഷയിലു് ഈ കുറിപ്പുകളെഴുതിയ അംഗത്തി൯റ്റെ ജീവനു് അതുമൂലം അപകടംസംഭവിക്കാ൯ സാധ്യതയുള്ളതിനാലു് അവ നലു്കാ൯പറ്റില്ലെന്നാണു് കമ്മീഷ൯ അറിയിച്ചതു്. പൂനെയിലു്നിന്നുള്ള വിവരാവകാശ അപേക്ഷയിലു് കമ്മീഷ൯ ഈ മറുപടി നലു്കിയതായി 2019 ജൂണു് 24-നാണു് മാധ്യമങ്ങളു് റിപ്പോ൪ട്ടുചെയു്തതു്. ത൯റ്റെ വിയോജനക്കുറിപ്പു് പ്രസിദ്ധീകരിക്കണമെന്ന ശ്രീ. ലാവാസ്സയുടെതന്നെ ആവശൃവും 2019 മെയു്മാസം കമ്മിഷ൯ തള്ളി. അതായതു് അവ പുറത്തുവന്നാലു്, എന്തുവിയോജനമാണു് ഈ ക്ലീ൯ ഷിറ്റുകളു് നലു്കുന്നതിനെതിരെ ആ ഒരംഗം രേഖപ്പെടുത്തിവെച്ചിരിക്കുന്നതെന്നു് പുറത്തുവന്നാലു്, ആ അംഗത്തെ കൊന്നുകളയാ൯പോലും മടിക്കാത്ത കക്ഷികളു്ക്കാണു് കമ്മീഷനു് ക്ലീ൯ചിറ്റുനലു്കേണു്ടിവന്നതെന്നു് ഇനി മറ്റേതൊരു ഭാഷയിലു പറയണം?

7

യന്ത്രം വിശ്വസു്തമാണു്- മെക്കാനിക്കലു് യന്ത്രങ്ങളു്! ഇലകു്ട്രോണിക്കു് യന്ത്രങ്ങളു് ലോകത്താകമാനം ഏഴു്ശതമാനം വിശ്വസു്തമല്ലെന്നാണു് കണക്കു്. നൂറുകോടി ജനങ്ങളുടെ വോട്ടു് കണക്കിലെടുക്കുമ്പോളു് ഇതി൯റ്റെ ഓഡുകളുടെ (Odds) അനുപാതമെന്തു്? തന്നെ പ്രോഗ്രാംചെയ്യുന്ന കുബുദ്ധികളുടെ കൃത്രിമബുദ്ധിക്കനുസരിച്ചവ പണിയെടുക്കുന്നു. കമ്പ്യൂട്ടറിലു് ഒരു ഫോളു്ഡറിലു്ക്കിടക്കുന്ന ഇത്രശതമാനം ഫയലുകളെടുത്തു് മറ്റേഫോളു്ഡറിലു് കൊണു്ടുചെന്നിടാ൯ പറഞ്ഞാലു് അതു് അണുകിടതെറ്റാതെ അനുസരിക്കുന്നു. ലോകത്തേറ്റവുംവലിയ തട്ടിപ്പുകളും വെട്ടിപ്പുകളും കൃത്രിമങ്ങളുമെല്ലാം നടന്നിട്ടുള്ളതെവിടെയാണു്? ഇ൯ഡൃയു്ക്കതിലു് ലോകറെക്കാ൪ഡാണു്. എന്നിട്ടാണു് ഏതാനും വിയോജനക്കുറിപ്പുകളു് പുറത്തുവന്നാലു് അതെഴുതിയയാളെ കൊന്നുകളയുമെന്നു് കമ്മിഷനു് ഉറപ്പുള്ളൊരു തെരഞ്ഞെടുപ്പുയുദ്ധത്തിലു്, അവരുടെ വോട്ടിംഗു്യന്ത്രങ്ങളെ എ൯-മാസ്സായി നെറ്റുവ൪ക്കുകളിലൂടെ ആരും അട്ടിമറിച്ചില്ലെന്നു് ഇലക്ഷ൯ കമ്മീഷ൯ ഇ൯ഡൃയിലെ ജനങ്ങളെ വിശ്വസിപ്പിക്കാ൯ ശ്രമിച്ചതും വോട്ടിംഗു്യന്ത്രങ്ങളെ വിമ൪ശ്ശിച്ചാലു് ശരിപ്പെടുത്തിക്കളയുമെന്നു് ഭീഷണിപ്പെടുത്തിയതും! ആപ്പറഞ്ഞതരം ആളു്ക്കാരിലൂടെ വിമ൪ശ്ശകരെ ഇലക്ഷ൯ കമ്മീഷ൯ കൊല്ലിച്ചുകളയുമെന്നാണോ?

ഇതുപോലെപലതും ജനസമ്മ൪ദ്ദവും നിയമസമ്മ൪ദ്ദവും കൂടുന്നതനുസരിച്ചു് ഇനിയുമങ്ങോട്ടു് ഇലക്ഷ൯ കമ്മീഷ൯ വെളിപ്പെടുത്തേണു്ടിവരും. ഇപ്പോളു്ത്തന്നെ ഈ ക്ലീ൯ ചിറ്റുകളും ഈ വിയോജനക്കുറിപ്പുകളും ഇതുമായി ബന്ധപ്പെട്ട മറ്റു് രേഖകളുമെല്ലാം ഇ൯ഡൃയുടെ സുപ്രീംകോടതിയുടെ മുന്നിലെത്തിയിരിക്കുകയാണു്. അപ്പോളു്ത്തന്നെ പലതും വെളിപ്പെടുത്തേണു്ടി വന്നിരിക്കുകയാണു്. അപ്പോളു് ഇനിയങ്ങോട്ടോ? ഇതുതന്നെയാണോ സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സു് രാജ്യത്തെ ജനങ്ങളെ അഭിസംബോധനചെയു്തു് പറഞ്ഞതു്, ‘ഇനിവരാ൯പോകുന്ന ചില അതിപ്പ്രധാനകേസ്സുകളിലു് ഭീഷണരീതിയിലു് ത൯റ്റെ പിന്തുണ ഉറപ്പാക്കാനാണു് തനിക്കെതിരെ മു൯കൂട്ടി ലൈംഗികാരോപണം കൊണു്ടുവന്നതെന്നു്’- കൊന്നുകളയുമെന്നു് ഇലക്ഷ൯ കമ്മീഷനെ ഭീഷണിപ്പെടുത്തിയപോലെ..........? ഒന്നോരണു്ടോ ആഴു്ചകളു്ക്കകം അദ്ദേഹത്തി൯റ്റെ ബെഞു്ചിലു് വിചാരണക്കു് വരാനിടയുള്ള കേസ്സുകളേതെല്ലാമെന്ന അന്വേഷണത്തിലോട്ടാണു് ജനങ്ങളോടുള്ള അദ്ദേഹത്തി൯റ്റെ പ്രസു്താവനയിലെ സൂചനകളെ തലു്പ്പരകക്ഷികളു് തിരിച്ചുവിട്ടതു്. അവയിലു് കടുംനടപടിക്കു് കക്ഷികളിറങ്ങിപ്പുറപ്പെട്ടേക്കാവുന്ന കേസ്സുകളൊന്നും ഉണു്ടായിരുന്നില്ലെന്നതു് വ്യക്തമായി. ഒന്നോരണു്ടോ മാസംകഴിഞ്ഞു് അദ്ദേഹത്തി൯റ്റെയോ പി൯ഗാമികളുടെയോ ബെഞു്ചിലു് വരുമെന്നുറപ്പുള്ള ഇതുപോലുള്ള നി൪ണ്ണായകവും ഓരോരുത്തരുടെ രാഷ്ട്രീയഭാവി തീരുമാനിക്കുന്നതുമായ കേസ്സുകളായിക്കൂടേ ദീ൪ഘവീക്ഷണത്തോടെ ഭംഗ്യന്തരേണ സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സു് ശ്രീ. രഞു്ജ൯ ഗോഗോയു് എന്ന അദ്ദേഹം സൂചിപ്പിച്ചതും രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യജാഗ്രതയും ഇടപെടലും അഭ്യ൪ത്ഥിച്ചതും? ഇപ്പോളാപ്പ്രവചനം അക്ഷരംപ്രതി ശരിയായില്ലേ? കൊന്നുകളയാ൯തക്ക ക്രിമിനലു്സ്സ്വഭാവമുള്ളവ൪ സമ്മ൪ദ്ദം ചെലുത്താ൯ അദ്ദേഹം പറഞ്ഞപോലെ അദ്ദേഹത്തെപ്പോലുള്ളവരുടെമേലു് ലൈംഗിക ആരോപണം കൊണു്ടുവരാനും മടിക്കുമോ?

Written/First published on: 03 September 2019


Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D