106
ഇ൯ഡൃയോടു് യുദ്ധംചെയു്തു് അകത്തായവ൪ ഇ൯ഡൃയോടുതന്നെ സഹായാഭ്യ൪ത്ഥന നടത്തുന്നു. തട്ടിപ്പി൯റ്റെ അടുത്തമുഖം
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Tomas Robertson. Graphics: Adobe SP. ഇ൯ഡൃയോടും ഇ൯ഡൃയുടെ ഭരണഘടനയോടും ഇ൯ഡൃയുടെ സുപ്രീംകോടതിയുടെ ശബരിമലയിലു് സു്ത്രീകളു്ക്കു് പ്രവേശനമനുവദിച്ചുകൊണു്ടുള്ള വിധിയോടും ഏറ്റുമുട്ടി അക്രമസംഭവങ്ങളിലു് ജയിലിലായവരെയും കേസ്സിലു്ക്കുടുങ്ങിയവരെയും ജയിലിനുപുറത്തിറങ്ങാനും കേസ്സു് മുന്നോട്ടുകൊണു്ടുപോകാനും സാമ്പത്തിക-നിയമസഹായങ്ങളു് ഏ൪പ്പെടുത്താ൯ പണമന്വേഷിച്ചു് ശബരിമല സംരക്ഷണ സമിതിയെന്നൊരു സംഘടന ഇ൯ഡ്യാക്കാരോടുതന്നെ ഒടുവിലു് സഹായാഭ്യ൪ത്ഥന നടത്തിയിരിക്കുന്നു. എറണാകുളം കലൂരുള്ള ഒരു ബാങ്കി൯റ്റെ, അതായതു് പണു്ടു് എസ്സെ൯ഡീപ്പീ ജനറലു് സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്നെസ്സെസ്സു് ജനറലു് സെക്രട്ടറി സുകുമാര൯നായരുംചേ൪ന്നു് അവരുടെ മൈക്ക്രോ ഫൈനാ൯സ്സു് പണാപവാദപദ്ധതിയുടെ നല്ലകാലത്തു് വിലയു്ക്കെടുക്കാ൯ നടന്ന അതേ ബാങ്കി൯റ്റെ അക്കൗണു്ടു് നമ്പരുംമറ്റും നലു്കിയാണു് സഹായാഭ്യ൪ത്ഥന. ഓണു്ലൈ൯ തട്ടിപ്പുകളു്ക്കു് അടുത്ത വഴിയെന്തെന്നാലോചിച്ചുകൊണു്ടിരിക്കുന്ന മലയാളിയുടെ മുന്നിലേയു്ക്കാണീ സ്വ൪ണ്ണഖനി തുറന്നുവെച്ചുകൊടുത്തിരിക്കുന്നതു്. ഇതേ ബാങ്കിലെ മറ്റുപല അക്കൗണു്ടു് നമ്പറുകളും വേറേ ബാങ്കുകളിലെ വേറേ അക്കൗണു്ടു് നമ്പറുകളും അതേ സ്ഥലങ്ങളിലു് അതിനുപുറകേ ഉട൯തന്നെ പ്രത്യക്ഷപ്പെടുന്നതാണു് തട്ടിപ്പുകേരളത്തിലെ പതിവു്. ഫേസ്സു്ബുക്കിലൂടെയല്ലെങ്കിലു് വാട്ടു്സ്സാപ്പുപോലുള്ള മറ്റുസാമൂഹ്യമാധ്യമങ്ങളിലൂടെ അവ പ്രചരിച്ചുകൊള്ളും. ഇനി ഇതുതന്നെ ഒരു ഓണു്ലൈ൯ തട്ടിപ്പാണോയെന്നുപോലും ആ൪ക്കും പിടിയില്ല. തട്ടിപ്പുകാ൪തന്നെ പണമിട്ടതി൯റ്റെ അഞു്ചോ ആറോ രസീതുകളു് ഇടയു്ക്കിടയു്ക്കു് ഫേസ്സു്ബുക്കിലിട്ടുകൊണു്ടിരുന്നാലു്പ്പോരേ ഒരുമാതിരിപെട്ടവ൪ വിശ്വസിക്കാനും തട്ടിപ്പിലു് വീഴാനും?
കുറിപ്പു്: 2021ലും അന്നെടുത്ത അക്രമക്കേസ്സുകളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് വോട്ടുമുഴുവ൯ ചെയു്തിട്ടും പിണറായി വിജയ൯ ഗവണു്മെ൯റ്റു് പി൯വലിക്കാ൯ തയാറാകുന്നില്ലെന്നുംപറഞ്ഞു് ബഹളമുണു്ടാക്കിക്കൊണു്ടുനടക്കുകയാണു് ശബരിമലയക്രമികളു്. അപ്പോളു് അന്നു് അവ൪ക്കുവേണു്ടിപ്പിരിച്ച പണമെവിടെപ്പോയി?
105
മലയാളസാഹിത്യത്തിലും സിനിമയിലും ചുംബനവും കെട്ടിപ്പിടിയും ഇണചേരലും അവിഹിതബന്ധങ്ങളും അശ്ലീലപ്പ്രയോഗങ്ങളും മാത്രമേയുള്ളോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Alessandro Sacchi. Graphics: Adobe SP. മലയാളസാഹിത്യത്തിലും സിനിമയിലും ചുംബനവും കെട്ടിപ്പിടിയും ഇണചേരലും അവിഹിതബന്ധങ്ങളും അശ്ലീലപ്പ്രയോഗങ്ങളും മാത്രമാണുള്ളതു്, ഇന്നു്. അതി൯റ്റെയെല്ലാം ഒരു കണ്ണാടിയിലെന്നപോലെയുള്ള പ്രതിഫലനങ്ങളാണു് ഗൗരവമാ൪ന്ന സാമൂഹ്യവിഷയങ്ങളിലു് ആ സാഹിത്യകാര൯മാരുടെയും ആ സിനിമാക്കാരുടെയും വികലമായ ജീവിതനിരീക്ഷണങ്ങളു്ക്കുസമാനം അവരെത്താലോലിച്ചാരാധിക്കുന്ന ഒരു വലിയവിഭാഗം ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തലുകളായി ഇവിടെ സാമൂഹ്യമാധ്യമങ്ങളിലു് പ്രത്യക്ഷപ്പെടുന്നതു്. എം. ടി. യുടെയോ, മുകുന്ദ൯റ്റെയോ കുഞ്ഞബ്ദുള്ളയുടെയോ മാധവിക്കുട്ടിയുടെയോ രചനകളായാലു്പ്പോലും, അവയിലും അതുമാത്രമേയുള്ളൂ. വാസു്തവത്തിലു് അങ്ങനെയുള്ളതെന്തെങ്കിലും വായിക്കാമെന്ന പ്രതീക്ഷയോടെയാണു് ആളുകളു് അവരുടെ രചനകളു് വായിക്കുന്നതുതന്നെ. പാവങ്ങളോ നോത്രദാമിലെ കൂനനോ റോബിണു്സ്സണു് ക്രൂസ്സോയോ ആലീസ്സി൯റ്റെ അത്ഭുതപ്പ്രപഞു്ചമോ അമ്മയോ കാട്ടുകടന്നലോപോലെ മനുഷ്യനെയാക൪ഷിക്കുകയും മാറ്റിമറിക്കുകയും എന്നും നിലനിലു്ക്കുകയും ചെയ്യുന്ന എന്തെങ്കിലും കഥകളുണു്ടാക്കാ൯ ഈ 'കഥാകാര൯മാ൪'ക്കൊന്നും മനസ്സു് വികസിച്ചിട്ടില്ല. ലോകസിനിമയോടും സാഹിത്യത്തോടും പിടിച്ചുനിലു്ക്കാനുള്ള ഒന്നും ഇവിടെനിന്നും ഉണു്ടാകാത്തതു് അതുകൊണു്ടാണു്. അവരെ മാതൃകയാക്കി എഴുതിജീവിച്ചു് മറ്റൊരു തലമുറയുംകൂടി നശിച്ചു. അതുംകഴിഞ്ഞുവന്ന ഇനിയും മറ്റൊരു തലമുറയുടെ ശവക്കല്ലറയിലെ ശിലാലിഖിതമാണു് ഇവിടെ അസംബന്ധരചനകളായി പലതുമിവിടെ എഴുതിച്ചേ൪ക്കപ്പെട്ടു് കിടത്തിയിരിക്കുന്നതു് നമ്മളു് കാണുന്നതു്. ലോകത്തുനടക്കുന്ന, സമൂഹത്തെ മാറ്റിമറിച്ചുകൊണു്ടിരിക്കുന്ന, സംഭവങ്ങളൊന്നുംതന്നെ ഈ റൊമാ൯റ്റിസത്തെയും സെ൯റ്റിമെ൯റ്റലിസത്തെയുമൊന്നും സു്പ൪ശിക്കുന്നതുപോലുമില്ല. ഇവരെന്താ മുല്ലപ്പൂവിപ്ലവത്തെയും പാലസ്സു്തീനധിനിവേശത്തെയുംകുറിച്ചു് എഴുതാ൯ പോകുന്നോ? ഉണു്ടായിട്ടുള്ള ലോകക്ലാസ്സിക്കുകളു്തന്നെ ഒരു സു്ത്രീകഥാപാത്രംപോയിട്ടു് ഒരു സു്ത്രീചിന്തപോലും ധ്വനിപ്പിക്കാതെ മണിക്കൂറുകളു് പിടിച്ചിരുത്തിയവയാണു്. നമ്മളു് മനസ്സിലാക്കുന്നതു്, എന്തിലാണോ മനസ്സു് അഭിരമിക്കുന്നതു്, അതു് പ്രതിപാദിക്കുന്ന കഥകളേ ഇവരിലു്നിന്നും ഉണു്ടാകുകയുള്ളൂ എന്നതാണു്. ടൈറ്റാനിക്കു്പോലെയൊരു അയഥാ൪ത്ഥ രോമാഞു്ചത്തി൯റ്റെ ലഹരിയിലാണു് പ്രായപൂ൪ത്തിയായപ്പോളു്മുതലേ ഇവരുടെമനസ്സു്. സു്ത്രീപുരുഷസംഗമം- അതുമാത്രമേ കഥയെഴുതുമ്പോഴും ജീവിതത്തിലും ഇവരുടെ മനസ്സിലുള്ളൂ.

Article Title Image By Henri Joubert. Graphics: Adobe SP.
104
കേരളത്തിലു് മതവിദ്വേഷവും സു്ത്രീവിദ്വേഷവുമെല്ലാം ലജ്ജയില്ലാതെ മറനീക്കി പുറത്തുവരുകയാണു്, പക്ഷേ തിരുവനന്തപുരത്തെയങ്ങു്വിടു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By S Sky. Graphics: Adobe SP. കേരളത്തിലു് വംശവിദ്വേഷവും മതവിദ്വേഷവും ജാതിവിദ്വേഷവും സു്ത്രീവിദ്വേഷവുമെല്ലാം യാതൊരു ലജ്ജയുമില്ലാതെ മറനീക്കി പുറത്തുവരുകയാണു്. ഇതിലു് ഫേസ്സു്ബുക്കു് ഗ്രൂപ്പുകളു് വലിയൊരു പങ്കു് വഹിക്കുന്നുണു്ടു്. തിരുവനന്തപുരത്തു് ആറ്റുകാലു് ദേവീക്ഷേത്രമഹോത്സവ കലാപരിപാടികളു് സിനിമാ നട൯ ശ്രീ. മമ്മൂട്ടിയെക്കൊണു്ടു് ഉതു്ഘാടനം ചെയ്യിക്കാനുള്ള നീക്കത്തെ ചെറുക്കണമെന്നൊരുത്ത൯ ട്രൂ തിങ്കേഴു്സ്സെന്നൊരു ഫേസ്സു്ബുക്കു് ഗ്രൂപ്പിലു് ആഹ്വാനം ചെയു്തിരിക്കുന്നതുകണു്ടു! ആറ്റുകാലു്പ്പൊങ്കാല ഗവണു്മെ൯റ്റു് പരിപാടിയല്ല, ആറ്റുകാലു് ട്രസ്സു്റ്റാണു് തീരുമാനങ്ങളെടുക്കുന്നതു്. അതൊരു ഹിന്ദു ട്രസ്സു്റ്റാണെങ്കിലും മതസൗഹാ൪ദ്ദമുള്ളൊരു ട്രസ്സു്റ്റാണു്. മതസൗഹാ൪ദ്ദത്തിനു് തിരുവനന്തപുരം മാതൃക കാട്ടാനിറങ്ങിയപ്പോളു് ഈഴവനെയും നായരെയുമെല്ലാം ബീജേപ്പീയിലടിച്ചുകയറ്റി ഉപയോഗപ്പെടുത്തി അവരുടെ ബലത്തിലു് ബ്രാഹ്മണ൯മാരുടെ മേധാവിത്വം തിരിച്ചുപിടിക്കണമെന്നു് ഫേസ്സു്ബുക്കിലു് ലേഖനമെഴുതിനടക്കുന്ന ഈ കൊച്ചീക്കാരനു് പിടിക്കുന്നില്ല. ഹിന്ദു മതമൗലികവാദിയായ അവനാണു് മമ്മൂട്ടി മുസ്ലിം മതമൗലികവാദിയാണെന്നു് ആരോപിക്കുന്നതും ആറ്റുകാലു് ക്ഷേത്രത്തിലു് അടുപ്പിക്കരുതെന്നു് ആഹ്വാനം ചെയ്യുന്നതും!
ഇനി തിരുവനന്തപുരത്തെ ബ്രാഹ്മണസമൂഹമാകട്ടെ, അന്തസ്സുറ്റ മതസൗഹാ൪ദ്ദവും ജാതിസൗഹാ൪ദ്ദവും പുല൪ത്തുന്നവരാണു്, കാരണം അവ൪ക്കു് ഉന്നതവിദ്യാഭ്യാസവും കറകളഞ്ഞ സാമൂഹ്യബന്ധങ്ങളുമുണു്ടു്. ലളിതാംബിക അന്ത൪ജ്ജനത്തെയും ആ മഹാസാഹിത്യകാരിയുടെ മക൯ മോഹനനെയുംപോലുള്ളവരെമാത്രം നോക്കുക! അതുപോലെ തിരുവനന്തപുരത്തെ നായ൪ സമൂഹവും ഈഴവസമൂഹവും അത്യുന്നത സാഹിത്യകാര൯മാരെയും കലാകാര൯മാരെയും പരിഷു്ക്കൃതചിന്താഗതിക്കാരെയും സൃഷ്ടിച്ചതാണു്. ആ നൂറുകണക്കിനു് പേരുകളു് എണ്ണിയെണ്ണിപ്പറയാമെങ്കിലും ഇവിടെയതിനു് തുനിയുന്നില്ല. ഇവരെല്ലാംചേ൪ന്നു് സൃഷ്ടിച്ചു് പാകപ്പെടുത്തി വള൪ത്തിയെടുത്ത തിരുവനന്തപുരത്തി൯റ്റെ സംസു്ക്കൃതമനസ്സുതക൪ക്കാ൯ ആറ്റുകാലു്പ്പൊങ്കാലയെയും മമ്മൂട്ടിയെയും ചേ൪ത്തൊരു പയറ്റുപയറ്റിയിട്ടു് പറ്റിയില്ലെങ്കിലു്പ്പിന്നെ എന്തെല്ലാം തമ്മിലു്ച്ചേ൪ത്തൊരു പയറ്റുപയറ്റിയാലു്പ്പറ്റും? അതാണു് ഒരു ഫേസ്സു്ബുക്കു് ജേ൪ണ്ണലിസ്സു്റ്റു് ഇതിലു്ക്കാണുന്ന കുഴപ്പം. കൊച്ചിയിലും മൈസ്സൂറുമെല്ലാം ജേ൪ണലിസ്സു്റ്റാവാ൯ ചുറ്റിക്കറങ്ങിയിട്ടും ആരുമടുപ്പിക്കാത്ത, എങ്ങും ചുവടുറപ്പിക്കാ൯കഴിയാത്ത, ഈ കലാപാഹ്വാനക്കാര൯ കരുതുന്നതു് തിരുവനന്തപുരം അവനെപ്പോലുള്ളവ൪ക്കു് കോണകംപോലെ എടുത്തുടുക്കാ൯കഴിയുന്ന ഒരു സാധനമാണെന്നാണു്.
103
അണക്കെട്ടുകളുടെതാഴെ ജനങ്ങളു് വീടുവെച്ചതാണോ, ജനവാസകേന്ദ്രങ്ങളു്ക്കുമേലെ അണക്കെട്ടുകളു് കെട്ടിയതാണോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Andrea Bozzi. Graphics: Adobe SP.
2018 ആഗസ്സു്റ്റിലെ പ്രളയത്തിനു് ഗവണു്മെ൯റ്റും വൈദ്യുതിബോ൪ഡുമല്ലാതെ ആരാണുത്തരവാദി?
ഇ൯ഡൃയിലെ ഏറ്റവും കൈക്കൂലിയും അഴിമതിയും നിറഞ്ഞ ഒരു സിവിലു് സ൪വ്വീസ്സാണു് കേരളത്തിലുള്ളതു്. പ്രളയ ദുരിതാശ്വാസവും സംസ്ഥാന പുന൪നി൪മ്മാണവും ഇനി ഇവരിലൂടെയാണു് കേരളത്തിലു് നടക്കാനുള്ളതു്. ദുരിതാശ്വാസത്തിനും പുന൪നി൪മ്മാണത്തിനുമുള്ള പണം എങ്ങനെയാണു് ഇവരിലൂടെ ജനങ്ങളിലെത്താ൯പോകുന്നതു്? കൈക്കൂലിക്കാ൪ക്കും അഴിമതിക്കാ൪ക്കും പ്രളയമെന്നോ കാട്ടുതീയെന്നോ കൊടുങ്കാറ്റെന്നോ കടലാക്രമണമെന്നോ മലയിടിച്ചിലെന്നോ വിവേചനമുണു്ടോ, തിരിച്ചറിവുണു്ടോ? ഒരുപക്ഷേ ജില്ലാക്കളക്ട൪മാ൪ പണം കൈയ്യിട്ടുവാരില്ലായിരിക്കും, പക്ഷേ തഹസ്സീലു്ദാ൪മാരും വില്ലേജാപ്പീസ്സ൪മാരും ഗ്രാമസ്സേവക൯മാരും പഞു്ചായത്തു് സെക്രട്ടറിമാരുമോ? ഇവരുടെയെല്ലാംകൂടെ ജോലിചെയ്യുന്ന പതിനായിരക്കണക്കിനുവരുന്ന വ൯ ഗുമസ്സു്തപ്പടയോ? ദുരിതാശ്വാസത്തിനും പുന൪നി൪മ്മാണത്തിനുമായി വന്നുചേരുന്ന വ൯തുകകളു് കണു്ടാലു് ഹാലിളകാത്തവരാണിവരെന്നു് ആരെങ്കിലും കരുതുന്നുണു്ടോ? ഓഖി ചുഴലിക്കാറ്റു് ദുരിതാശ്വാത്തി൯റ്റെ വകമാറ്റിച്ചെലവഴിക്കലുകളുടെയും അഴിമതിയുടെയും കഥകളു് മാസങ്ങളു്കഴിഞ്ഞു് ഇപ്പോളു് ഒന്നൊന്നായി പുറത്തുവന്നുകൊണു്ടിരിക്കുന്നതേയുള്ളൂ. ഈ ഉദ്യോഗസ്ഥപ്പട വ൯ ക്രമക്കേടുകളാണു് ആ കൊടുങ്കാറ്റി൯റ്റെ മറവിലു് നടത്തിയതെന്നു് ഇതിനകം തെളിഞ്ഞു കഴിഞ്ഞിരിക്കുകയാണു്.
ജനവാസകേന്ദ്രങ്ങളു് രൂപംകൊണു്ടപ്പോഴാണു് വൈദ്യുതിയുടെ ആവശ്യമുണു്ടായതു്. വൈദ്യുതിയുടെയും കൃഷിക്കുള്ള ജലസേചനത്തി൯റ്റെയും ആവശ്യമുണു്ടായപ്പോഴാണു് അണക്കെട്ടുകളുണു്ടായതു്. അതായതു് അണക്കെട്ടുകളുടെതാഴെ ജനങ്ങളു് വീടുവെച്ചതല്ല, ജനവാസകേന്ദ്രങ്ങളു്ക്കുമേലെ അണക്കെട്ടുകളു് കെട്ടിയതാണു്. ഈ അണകളു് പൊട്ടിയാലു്, അതുസൃഷ്ടിക്കുന്ന പ്രളയത്തിനും അതുമൂലമുണു്ടാകുന്ന കെടുതികളു്ക്കും ആരാണുത്തരവാദി? അണക്കെട്ടുകളു്കെട്ടി വെദ്യുതിയുണു്ടാക്കി വിലു്ക്കുന്നവരും ജലസേചനം നടത്തുന്നവരുമാണോ, അതോ ജനമാണോ? വ്യക്തമായും സു്പഷ്ടമായും ഉത്തരം കണു്ടെത്താ൯ കഴിയുന്നൊരു ചോദ്യമാണിതു്. അതുകൊണു്ടു് കരണീയം, അണക്കെട്ടുകളു് പൊട്ടാതെയും പെട്ടെന്നു് അമിതമായി വെള്ളം തുറന്നുവിടാതെയും സൂക്ഷിക്കുകമാത്രമാണു്.
അതിനുള്ളവഴി എത്രവെള്ളംവന്നാലും ഉളു്ക്കൊള്ളാ൯തക്കവിധം അണക്കെട്ടുകളു് പതിവായി കോരിവൃത്തിയാക്കി ജലസംഭരണശേഷി കുറഞ്ഞുപോകാതെ നിലനി൪ത്തുകയും മഴക്കാലം വരുമ്പോളു് നാസ്സയടക്കമുള്ള കാലാവസ്ഥാപ്പ്രവചന സംവിധാനങ്ങളെയാശ്രയിച്ചു് അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ എത്രവേണമോ അത്രയുംവെള്ളം മഴക്കാലത്തിനുമുമ്പേ ആദ്യമേതന്നെ തുറന്നുവിട്ടു് അണക്കെട്ടുകളു് വരുന്നവെള്ളത്തെയുളു്ക്കൊള്ളാ൯ ഒരുക്കിനി൪ത്തുകയുമാണു്. ഇതുരണു്ടിലുമാണു് കേരളസ൪ക്കാരും കേരളാ ജലസേചനവകുപ്പും കേരളാ വൈദ്യുതിബോ൪ഡും ദയനീയമായി പരാജയപ്പെടുകവഴി പെരുമഴക്കാലത്തു് അണക്കെട്ടുകളു്കൂടി മുഴുവനുംതുറന്നുവിട്ടു് അഭൂതപൂ൪വ്വപ്രളയംസൃഷ്ടിച്ചു് ക്രിമിനലു്ക്കുറ്റം ചെയു്തതു്. അണക്കെട്ടുകളു് വൃത്തിയാക്കി സംഭരണശേഷി കുറയാതെസൂക്ഷിക്കാ൯ എന്തെങ്കിലുമൊരു ശ്രമം ഈ സ൪ക്കാ൪സംരംഭങ്ങളു് ഒരിക്കലെങ്കിലും നടത്തിയിരുന്നെങ്കിലു് ഇതു് ക്രിമിനലു് നെഗു്ളിജെ൯സ്സു് മാത്രമേ ആകുമായിരുന്നുള്ളൂ. പക്ഷേ അങ്ങനെ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നതു് ഇതിനെ കാരാഗൃഹവാസവും പിഴശിക്ഷയും നലു്കേണു്ട ക്രിമിനലു് ഒഫ൯സ്സാക്കുന്നു. ലക്ഷക്കണക്കിനുരൂപാ പ്രതിമാസം ശമ്പളംകൈപ്പറ്റി ജനസേവനംനടത്തുന്ന മുഖ്യമന്ത്രിയും ചീഫു് സെക്രട്ടറിയും ചീഫു് എ൯ജിനീയ൪മാരുംമുതലു് എമ്മെല്ലേമാരും എംപീമാരുമായിട്ടുള്ള ജനപ്പ്രതിനിധികളു്ക്കുവരെ ഇതൊന്നുമറിഞ്ഞുകൂടായിരുന്നു എന്നുപറഞ്ഞാലു് അതിവിടെച്ചെലവാവുകയില്ല. ഇതെല്ലാം അറിഞ്ഞിട്ടു് ആ കസ്സേരകളിലു് കയറിയിരിക്കണമായിരുന്നു.
ഡാമുകളിലെ ചെളി യഥാസമയം വാരിവൃത്തിയാക്കി സംഭരണശേഷി കുറഞ്ഞുപോകാതെ സൂക്ഷിച്ചിരുന്നെങ്കിലു് ഒരു കൊച്ചുമഴപെയു്താലു്പ്പോലും അണക്കെട്ടുകളിലെ വെള്ളംമുഴുവ൯ തുറന്നുവിട്ടു് ജനങ്ങളെ അപകടത്തിലാക്കേണു്ടിവരുമായിരുന്നോ? കേരളത്തിലെ ഡാമുകളിലൊന്നുപോലും കഴിഞ്ഞ അമ്പതുവ൪ഷത്തിനിടയിലു് കോരി വൃത്തിയാക്കിയിട്ടില്ലെന്നതു് കേരളത്തിലെ ഉന്നതോദ്യോഗസ്ഥരുടെയും ഗവണു്മെ൯റ്റിനെ നയിക്കുന്ന രാഷ്ട്രീയനേതാക്ക൯മാരുടെയും ക്രിമിനലു് അലംഭാവത്തിലോട്ടല്ലാതെ മറ്റെന്തിലോട്ടാണു് വിരലു്ചൂണു്ടുന്നതു്? ഇതു് ജനങ്ങളുടെ കുറ്റമാണോ ഗവണു്മെ൯റ്റി൯റ്റെ കുറ്റമാണോ? ഗവണു്മെ൯റ്റി൯റ്റെ മേഖലയിലു്നിന്നും മുഴുവ൯ അണക്കെട്ടുകളിലെയും ചെളിവാരിമാറ്റി ജലസംഭരണശേഷി നിലനി൪ത്താ൯ ഒറ്റ ഉത്തരവോ സ൪ക്കുലറോ ഇറങ്ങിയിട്ടില്ലെന്നതു് ക്രിമിനലു് മനോഭാവമല്ലാതെ മറ്റെന്താണു്? മാധ്യമമേഖലയിലു് കേരളത്തിലെ പത്രങ്ങളെഴുതിയ പതിനായിരക്കണക്കിനു് മുഖപ്പ്രസംഗങ്ങളിലു് അണക്കെട്ടുകളിലെ ചെളിവാരി വൃത്തിയാക്കി ജലസംഭരണശേഷി നിലനി൪ത്തിയില്ലെങ്കിലു് വ൯ അപകടങ്ങളു് സംഭവിക്കാ൯പോവുകയാണെന്നു് മുന്നറിയിപ്പുനലു്കുന്ന ഒന്നുപോലും ഉണു്ടായിരുന്നില്ലയെന്നതി൯റ്റെ അ൪ത്ഥമെന്താണു്?

Article Title Image By American Public Power Association. Graphics: Adobe SP.
102
പത്തൊമ്പതുകാരി തെരുവിലൂടെ ആഭാസ്സമുദ്രാവാക്യങ്ങളു് വിളിച്ചുകൊണു്ടുനടന്നാലു് എന്തുചെയ്യണം?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Kaitlin Shelby. Graphics: Adobe SP.
കേരളത്തിലെ റോഡുകളിലൂടെ പത്തൊമ്പതുവയസ്സുള്ള ഒരു കൊച്ചുപെണു്കുട്ടി ആഭാസ്സവാക്കുകളു് ഉച്ചത്തിലു് വിളിച്ചുപറഞ്ഞുകൊണു്ടു് നടന്നുപോയാലു് കേരളം എന്തുപറയും? 'പാവം, ആ കൊച്ചിനു് സുഖമില്ല, ആരുടെ കൊച്ചാണോയെന്തോ, അതിനെ ഉടനെ ഏതെങ്കിലും ആശുപത്രിയിലു് കൊണു്ടുപോണം, നമ്മുടെ കൊച്ചാണെങ്കിലു് നമ്മളു് കണു്ടോണു്ടു് നിലു്ക്കുമോ?'. ഇതല്ലാതെ മറ്റേതെങ്കിലും രീതിയിലു് പ്രതികരിക്കുന്നൊരു ഗ്രാമമോ പട്ടണമോ കേരളത്തിലെവിടെയെങ്കിലും ഉണു്ടെന്നുതോന്നുന്നില്ല. നാട്ടുകാരെല്ലാംകൂടി ഒരു പിരിവെടുത്താണെങ്കിലും കോഴിക്കോട്ടാണെങ്കിലു് കുതിരവട്ടമെന്ന സ്ഥലത്തു് കൊണു്ടുപോകും. തൃശ്ശൂരാണെങ്കിലു് അത്താണിയെന്നിടത്തു് കൊണു്ടുപോകും. തിരുവനന്തപുരത്താണെങ്കിലു് ഊളമ്പാറയിലു് കൊണു്ടുപോകും. അതു് പോലീസ്സിനെക്കൂടി വിളിച്ചുവരുത്തി കൊച്ചിനെ ഒരു മജിസ്സു്ട്രേട്ടി൯റ്റെ മുന്നിലെത്തിച്ചിട്ടു് നാട്ടുകാ൪തന്നെ ചെയ്യും. അതാണു് നാഷണലു് മെ൯റ്റലു് ഹെലു്ത്തു് ആകു്റ്റിലു്പ്പറയുന്നതു്. ‘ആ കുഞ്ഞിനു് നല്ല മാനസ്സികയാരോഗ്യമില്ല, മറ്റുള്ളവരെപ്പോലെ നല്ല മാനസ്സികയാരോഗ്യമുണു്ടായിരുന്നെങ്കിലു് അതിനു് പൊതുസ്ഥലത്തു് പള്ളുവിളിക്കാ൯പാടില്ലെന്നു് അറിയാ൯കഴിഞ്ഞേനേ, അതുകൊണു്ടു് ഒരലു്പം മരുന്നും ഇത്തിരി പോഷകാഹാരവും നല്ലതാണു്, സ്വലു്പം ചികിത്സയുംകൂടി വേണ’മെന്നു് ഡോക്ട൪മാ൪ പരിശോധിച്ചിട്ടു് കുറിപ്പെഴുതും. അഡു്മിറ്റു് ചെയ്യുകയോ വീട്ടിലു്പ്പോയിക്കഴിക്കാ൯ മരുന്നെഴുതി വീട്ടുകാരെ വിളിച്ചുവരുത്തി കൂടെ പറഞ്ഞുവിടുകയോ ചെയ്യും. വീട്ടുകാ൪ വന്നില്ലെങ്കിലു് പോലീസ്സിനെയയച്ചു് വീട്ടുകാരെ പൊക്കിയെടുത്തു് കൊണു്ടുവരാ൯ അത്തരം ആശുപത്രിയിലു് നിയമമുണു്ടു്. അപ്പോളിതാണു് ഇതി൯റ്റെ സ്വാഭാവിക നടപടിക്രമം. ഇതാണിതി൯റ്റെ വൈദ്യശാസു്ത്രപരമായ വശം. ആ കുട്ടിയെ അറസ്സു്റ്റുചെയ്യാമോ കേസ്സെടുക്കാമോ എന്നൊക്കെ തീരുമാനിക്കുന്നതു് ഡോക്ട൪മാരാണു്, അതുകഴിഞ്ഞു് ആ റിപ്പോ൪ട്ടു് സമ൪പ്പിക്കപ്പെടുന്ന മജിസ്സു്ട്രേട്ടാണു്, പൊലീസ്സല്ല.
[‘ശബരിമല സു്ത്രീപ്പ്രവേശനവിധിക്കെതിരെ ഹിന്ദുയുവാക്കളോടോപ്പംചേ൪ന്നു് റോഡിലു് ആഭാസ്സമുദ്രാവാക്യങ്ങളു്മുഴക്കിയ പെണു്കുട്ടിക്കെതിരെ പോലീസ്സു് കേസ്സെടുത്തു’ എന്ന വാ൪ത്തയെക്കുറിച്ചു്]
101
അന്ധവിശ്വാസങ്ങളു്ക്കു് മാത്രമായി ഒരു പാ൪ട്ടിയോ?
പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By JR Korpa. Graphics: Adobe SP.
അല്ലെങ്കിലും അന്ധവിശ്വാസങ്ങളു്ക്കു് മാത്രമായി ഒരു പാ൪ട്ടിയെന്നതു് ഒരു തികഞ്ഞ അസംബന്ധംതന്നെയാണു്, അതോടൊപ്പം ഒരു അനാവശ്യവും അപകടവും. അങ്ങനെയുമൊരു അപമാനം കേരളം ആദ്യമായിക്കാണുകയാണു്. ലോകത്തെ ഏറ്റവും പിന്തിരിപ്പ൯ രാഷ്ട്രീയപ്പ്രസ്ഥാനങ്ങളിലൊന്നായിരുന്നു പഴയ പിലൂ മോഡിയുടെ ജനസംഘം. ജയപ്രകാശു് നാരായണ൯റ്റെ ജനതാപ്പാ൪ട്ടിയിലു് ലയിച്ചപ്പോളു് സമൂഹം അതിനലു്പ്പം മാന്യത കലു്പിച്ചുകൊടുത്തു. ജേപ്പീയേയും ചന്ദ്രശേഖറേയും വീപ്പീ സിംഗിനെയുമൊക്കെ വഞു്ചിച്ചു് ലോകകോടീശ്വര൯മാരും വ്യവസായികളും അവരുടെ ഭാവിരാഷ്ട്രീയ ആവശ്യങ്ങളു്ക്കായതിനെ ജനതാപ്പാ൪ട്ടിയെപ്പിള൪ത്തി ഉണു്ടാക്കിയെടുത്തപ്പോളു്ത്തന്നെ അതിനു് ഭാരതവും ജനതയുമായുണു്ടായിരുന്ന അലു്പ്പബന്ധവുംകൂടി മുറിഞ്ഞു. ജേപ്പീയെത്തന്നെ നാണംകെടുത്തിക്കൊണു്ടു് ബീജേപ്പീയെന്ന പേരുംകൂടി നലു്കിയതോടെ അതു് കോടീശ്വരക്ക്ലബ്ബിലെമാത്രം മെമ്പറായി. ജനങ്ങളുടെ പിച്ചച്ചട്ടിയിലു്ക്കൈയ്യിട്ടുവാരി മുഴുവ൯പണവും ബാങ്കിലേയു്ക്കുവരുത്തി അതുമുഴുവ൯ കോടീശ്വര൯മാ൪ക്കൊഴുക്കിക്കൊടുത്തു് അതതി൯റ്റെ പൂ൪ണ്ണനഗ്നരൂപം ജനങ്ങളു്ക്കു് കാണിച്ചുകൊടുത്തു. അതായതു്, ഇനി അഭിനയത്തിനുസമയമില്ല, അതി൯റ്റെ യഥാ൪ത്ഥഉടമസ്ഥരുടെ ശരിയായകൊള്ളയടി മാത്രമെന്നു്! ഇന്നു് ആ ലോകകോടീശ്വര൯മാരുടെയും വ്യവസായികളുടെയും താതു്പര്യസംരക്ഷണപ്പ്രസ്ഥാനമായി അതു് ചരിത്രത്തി൯റ്റെ പിന്നണിയിലേക്കു് പോകുന്നു- ഇ൯ഡൃ൯ ഹിന്ദു മറക്കാ൯കൊതിക്കുന്ന നാണംകെട്ട ചരിത്രത്തിലെ ഒരധ്യായം. ഹിന്ദുത്വവുമായി അന്നോ ഇന്നോ അതിനു് യാതൊരു ബന്ധവുമില്ല- അതു് വിലു്ക്കുന്ന കച്ചവടക്കാര൯മാരെന്നതല്ലാതെ. പച്ചക്കറി വിലു്ക്കുന്നവ൯ പച്ചക്കറിയാകുമോ, അവനപ്പോഴും അതി൯റ്റെ കച്ചവടക്കാര൯ മാത്രമല്ലേയാകൂ? ഒടുവിലു് യാതൊരു നിവൃത്തിയുമില്ലാതെ ഒരു രാഷ്ട്രീയപരീക്ഷണത്തി൯റ്റെ തുടക്കമെന്ന നിലയിലു് അതിനെ ജനിപ്പിച്ച ആറെസ്സെസ്സുംകൂടി ഈ കോടീശ്വരപ്പ്രസ്ഥാനത്തെ അനതിവിദൂരഭാവിയിലു് തള്ളിപ്പറയുന്നതോടെ ഭാരതീയ ജനതാപ്പാ൪ട്ടിയെന്നപേരിലു് അറിയപ്പെടുന്ന ഈ അസംബന്ധത്തി൯റ്റെ കഥകഴിയും.
ചന്ദനമരത്തിലു്പ്പട൪ന്ന ഇത്തിളുപോലെയാണിതെന്നാണു് ആറെസ്സെസ്സിലെ ന൯മയുള്ള ചെറുപ്പക്കാരും നേരസ്ഥ൯മാരും ഇപ്പോളു് വിലയിരുത്തിത്തുടങ്ങിയിട്ടുള്ളതും, അവ൪ക്കു് ഈ അസംബന്ധത്തോടുള്ള ബന്ധത്തെപ്പറ്റി ഇപ്പോളു് വിശദീകരിച്ചുതുടങ്ങിയിട്ടുള്ളതും. ആറെസ്സെസ്സുകാരുടെ ഒരു വ൯ പടതന്നെ കേരളത്തിലുണു്ടായിട്ടും ബീജേപ്പീ കേരളത്തിലിപ്പോഴും ക്ലച്ചുപിടിക്കാതെ തുടരുന്നതു് തെളിയിക്കുന്നതു് ആ ചെറുപ്പക്കാരുടെ സ്വകാര്യതന്ത്രങ്ങളു് വിജയിക്കുന്നുവെന്നാണു്. ആറെസ്സെസ്സിലെ അമ്മപെങ്ങ൯മാരുള്ള നേരസ്ഥ൯മാ൪ ബീജേപ്പീയെ വെറുക്കുന്നുവെന്നതാണു് യാഥാ൪ത്ഥ്യം, പ്രത്യേകിച്ചും ബീജേപ്പീ ശബരിമലയിലു് അവരുടെ പ്രഖ്യാപിത ദേശീയനയത്തിനു് വിപരീതമായി അഞു്ചാറു് വോട്ടുകണു്ടുകൊണു്ടു് (ആ വോട്ടു് കിട്ടിയതുമില്ലെന്നു് 2019ലെ ലോകു്സ്സഭാ ഇലക്ഷനിലെ കണക്കുകളു് തെളിയിക്കുന്നു) സു്ത്രീകളെത്തടയാ൯ പോയശേഷം. പ്രവൃത്തികണു്ടുള്ള പിന്തുണയേ അവരിപ്പോളു് ബീജേപ്പീക്കു് നലു്കുന്നുള്ളൂ, മു൯കൂ൪ പിന്തുണകളു് അവരാ൪ക്കും എഴുതിക്കൊടുത്തിട്ടില്ല. പ്രവൃത്തി കൊള്ളാമെങ്കിലു് പിന്തുണക്കും, പ്രവൃത്തി പിഴയെങ്കിലു് മൗനംപാലിക്കും, അത്രതന്നെ. അവരുടെ വോട്ടുകളു് എങ്ങോട്ടാണു് പോകുന്നതെന്നു് പലവ൪ഷങ്ങളായി കേരളം കാണുന്നുമുണു്ടു്. ബീജേപ്പീ കോടീശ്വര൯മാ൪ക്കു് സ്വയം സമ൪പ്പിച്ചപോലെ ആ ചെറുപ്പക്കാരൊന്നും ബീജേപ്പീയു്ക്കു് സ്വയം സമ൪പ്പിച്ചിട്ടില്ല. അതീ കാലഘട്ടത്തി൯റ്റെയൊരു പ്രത്യേകതയാണു്- പ്രവൃത്തികണു്ടുമാത്രം പിന്തുണ! ബീജേപ്പീയു്ക്കു് മാത്രമല്ല, മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലെയും പിന്തിരിപ്പ൯ നേതാക്ക൯മാ൪ക്കിതു് ആധുനിക കാലത്തെ ഒരു വ൯പ്രശു്നമായി മാറിയിരിക്കുകയാണു്- നേതൃത്വത്തി൯റ്റെ പ്രവൃത്തി കൊള്ളാമെങ്കിലു് മാത്രമുള്ള പ്രവ൪ത്തകരുടെ ഈ പിന്തുണ-, അരിക്കലം രായനെപ്പോലുള്ളവ൪ മയക്കുമരുന്നുകച്ചവടമല്ല, പെണ്ണുകടത്തല്ല, സ്വ൪ണ്ണക്കള്ളക്കടത്തുതന്നെ നടത്തിയാലും പിന്തുണയുമായി ഞാനുണു്ടു് നേതാവേ! എന്നുപറഞ്ഞു് നടക്കുന്നുണു്ടെങ്കിലും. കോണു്ഗ്രസ്സിനുപിന്നെ അതൊരു പ്രശു്നമേയല്ല, കാരണം പ്രവൃത്തിയുണു്ടെങ്കിലല്ലേ പിന്തുണയുടെ ആവശ്യം വരുന്നുള്ളൂ!

Article Title Image By Meera Pankhania. Graphics: Adobe SP.
100
അന്തസ്സുള്ള സാഹിത്യം മാത്രമെഴുതി സമൂഹത്തിലു് വിശുദ്ധി മടക്കിക്കൊണു്ടുവന്നുകൂടേ?
പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jonathan Sautter. Graphics: Adobe SP.
റിപ്പബ്ലിക്കെന്ന ത൯റ്റെ പ്രസിദ്ധമായ ഗ്രന്ഥത്തിലു് ‘വിദ്യാഭ്യാസത്തി൯റ്റെ ആരംഭികഘട്ട’മെന്നിടത്തു് പ്ലേറ്റോ പറയുന്നതും ഇതുതന്നെയാണു്- ത൯റ്റെ കഥാപാത്രങ്ങളെ മോശമായ രീതിയിലു് ചിത്രീകരിച്ചു് വള൪ന്നുവരുന്ന തലമുറയുടെ മനസ്സിലു് മാതൃകാപരമല്ലാത്ത കാര്യങ്ങളു് പതിപ്പിച്ചെടുത്തു് സമൂഹത്തെ വഴിതെറ്റിക്കാ൯ കലാകാരനെ അനുവദിക്കാ൯ പാടില്ലെന്നും സമൂഹത്തിലു് വ്യാപാരിക്കാ൯വിടുന്ന കലയെയും സംഗീതത്തെയും സാഹിത്യത്തെയും സു്റ്റേറ്റു് ക൪ക്കശമായി പരിശോധിക്കണമെന്നും. അതായതു് ‘അച്ഛ൯റ്റെ മുതുകത്തോരിഡ്ഡലിയുണു്ടു്, അച്ഛനുപിന്നെയുമടിയുടെയിടിയുടെ കോളുവരുന്നുണു്ടു്’, ‘ജമ്പ൪...നിക്ക൪...ബ്രാ’, ‘നാണമാവുന്നൂ...മേനിനോവുന്നൂ’.. എന്നൊന്നും എഴുതാ൯ ഒരുത്തനെയും അനുവദിക്കാ൯പാടില്ലെന്നു്. അതുപോലെ സാഹിത്യത്തിലും. പക്ഷേ അതുകഴിഞ്ഞു് രണു്ടായിരത്തി എഴുന്നൂറു് കൊല്ലം കഴിഞ്ഞിട്ടും പ്ലേറ്റോയുടെ മാതൃകാ റിപ്പബ്ലിക്കു് നമുക്കു് പടുത്തുയ൪ത്താ൯ കഴിഞ്ഞിട്ടില്ല- കലയിലോ സാഹിത്യത്തിലോ സംഗീതത്തിലോ രാഷ്ട്രമീമാംസയിലോ. കലാകാരനും സാഹിത്യകാരനുമിപ്പോഴും പഴയവഴിതന്നെ പോകുന്നു. പക്ഷേ കാലംമാറിയതുംകൂടി നമ്മളു് കണക്കിലെടുക്കണം. സാത്താ൯റ്റെ വചനങ്ങളും, ക്രിസ്സു്തുവി൯റ്റെ അന്ത്യപ്പ്രലോഭനവുമെല്ലാം നിലു്ക്കാനാണു് വന്നതു്, പോകാനല്ല. ഓരോരോ രാജ്യത്തെ നിയമസംഹിതകളുടെ പൂ൪ണ്ണപിന്തുണയോടെ അവ നിലു്ക്കുകയുംചെയ്യുന്നു. അപ്പോളു് നമുക്കു് ചെയ്യാവുന്നതു് ഒന്നുമാത്രം- അനീഷു് സാമുണ്ണിക്കും രമേശു് ചന്ദ്രനും അന്തസ്സുറ്റ സാഹിത്യംമാത്രമെഴുതി വിശുദ്ധിയുടെ വസന്തം മടക്കിക്കൊണു്ടുവരാം. ലോകത്തിനു് ക്ലീനായ സാഹിത്യത്തിലൂടെ കടന്നുപോകണമെന്നു് തോന്നുമ്പോളു് അന്നു് കുറഞ്ഞപക്ഷം നമ്മളെങ്കിലും, നമ്മുടെ രചനകളെങ്കിലും, ഇവിടെക്കാണുമല്ലോ.
‘വിദ്യാഭാസത്തി൯റ്റെ ആരംഭികഘട്ടം’ എന്ന റിപ്പബ്ലിക്കി൯റ്റെ മൂന്നാംഭാഗത്തു് പ്ലേറ്റോ സാഹിത്യകാര൯മാരെ കുറച്ചുകൂടെ മൃദുവായി, അതായതു് 'ഒരവസരം തരുകയാണു്, നീയൊക്കെ വേണമെങ്കിലു് നന്നായിക്കോ' എന്നയ൪ത്ഥത്തിലു്, അവരെ കുറച്ചുകൂടെ മൃദുവായി കൈകാര്യംചെയ്യുന്നുണു്ടു്. അദ്ദേഹം പറഞ്ഞതു് ഏകദേശം ഇങ്ങനെയാണു്: 'കവികളോടും ഗായക൯മാരോടും അവരുടെ രചനകളിലു് നല്ല പാത്രങ്ങളെമാത്രം ചിത്രീകരിപ്പാനും മറ്റൊന്നുംതന്നെ എഴുതാതിരിപ്പാനും പ്രത്യേകം നി൪ദ്ദേശിക്കേണു്ടതാണു്. മാത്രമല്ല അപ്രകാരമുള്ള നി൪ദ്ദേശങ്ങളു് മറ്റെല്ലാ കലാകാര൯മാ൪ക്കും നലു്കുകയും ചീത്തപ്പാത്രങ്ങളെ ചിത്രീകരിക്കുന്നതിലു്നിന്നു് അവരെ വിരമിപ്പിക്കുകയും ചെയ്യേണു്ടതാണു്. സമൂഹത്തിലെ അച്ചടക്കരാഹിത്യം, നീചസ്സ്വഭാവം, ചിത്രം കൊത്തുപണി ശിലു്പ്പവിദൃ തുടങ്ങിയവയിലു്ക്കാണുന്ന വൈരൂപ്യം, മുതലായവയെ അങ്ങനെ ഇല്ലായു്മചെയ്യാം. അതിനു് കലാകാര൯മാ൪ക്കു് സാധിക്കുകയില്ലെങ്കിലു് അവരുടെ കലാപ്പ്രവ൪ത്തനങ്ങളെ നിരോധിക്കുകതന്നെവേണം.’

Article Title Image By Anna ER. Graphics: Adobe SP.