1859
ഇ൯ഡോ-പാക്കു് കോണു്ഫെഡറേഷനാണു് ഏഷ്യയിലെയടുത്തവിഷയം- അതാവശ്യമുള്ള ജനതകളേതെന്നും അതുണു്ടെങ്കിലു് നിലനിലു്ക്കാ൯കഴിയാത്ത രാഷ്ട്രീയക്കാരാരെന്നും!
പി. എസ്സു്. രമേശു് ചന്ദ്ര൯
രണു്ടാംലോകമഹായുദ്ധംകഴിഞ്ഞുള്ള രാഷ്ട്രീയയസ്ഥിരതയുടെയും വിജയശക്തികളായയിംഗ്ലണു്ടി൯റ്റെറെയും റഷ്യയുടെയും പൊതുവെയുള്ളയധിനിവേശവികസനമോഹങ്ങളുടെയും പശ്ചാത്തലത്തിലു് ഒരുസ്വതന്ത്രരാഷ്ട്രമായി പാക്കിസ്ഥാനെങ്ങനെ ഒറ്റയു്ക്കുനിലനിലു്ക്കുമെന്നയാശങ്കയിലു് പാക്കിസ്ഥാ൯റ്റെ ആദ്യ കണു്സ്സു്റ്റിറ്റുവെ൯റ്റു് അസ്സംബ്ലി ഉതു്ഘാടനംചെയു്തുകൊണു്ടു് 1947 ആഗസ്സു്റ്റു് 11നു് പിന്നീടാരാജ്യത്തി൯റ്റെ ആദ്യത്തെഗവ൪ണ്ണ൪ജനറലായിമാറിയ മുഹമ്മദാലിജിന്നപറഞ്ഞതു് ഇംഗ്ലണു്ടിലൊരുകാലത്തു് പ്രോട്ടസ്സു്റ്റ൯റ്റുകളും കാത്തലിക്കുകളുമായി അതിഭയങ്കരമായസംഘട്ടനങ്ങളും വിഭജനങ്ങളുംനടന്നിരുന്നതുപിന്നീടു് ഒരുഗവണു്മെ൯റ്റിനുകീഴിലു്മാറി അതെല്ലാംപോയി എല്ലാവരുമൊരുഭരണത്തിനുകീഴിലു് തുലൃയവകാശങ്ങളോടെ ഒന്നായതുപോലെ പാക്കിസ്ഥാനിലും മുസ്ലിമുകളുംഹിന്ദുക്കളും ബുദ്ധിസ്സു്റ്റുകളുമൊക്കെത്തമ്മിലുള്ള അടിച്ചമ൪ത്തലുകളും വിവേചനങ്ങളുമൊക്കെ ഒരുരാജ്യത്തിനുകീഴിലു് ഒരുഭരണത്തിനുകീഴിലു് പോകുമെന്നാണു്. ഈപ്പ്രസംഗത്തിലാണു് രണു്ടുരാഷ്ട്രമെന്നത൯റ്റെവാദം ജിന്ന ആദ്യമായിസ്സ്വയംഖണ്ഡിച്ചതും ഒരുദ്വിരാഷ്ട്രയൂണിയനെന്നസങ്കലു്പ്പം അവതരിപ്പിച്ചതും. പിലു്ക്കാലചരിത്രകാര൯മാരും എഴുത്തുകാരുംപറഞ്ഞതു് ബ്രിട്ടനിലു്നിന്നുസ്വതന്ത്രമാവണമെന്നും ഇ൯ഡൃയുടെയൊരുഭാഗത്തു് മുസ്ലിമുകളു്ക്കൊരുസ്വയംഭരണംവേണമെന്നും ഐക്യത്തോടെനിലു്ക്കണമെന്നുമേ ജിന്നയാഗ്രഹിച്ചുള്ളൂവെന്നാണു്. അതിനുതടസ്സമായിനിന്നതു് മുസ്ലിംലീഗും നെഹ്രുവുംകൂടിയാണെന്നുംകൂടിയാണവ൪പറയുന്നതു്- അതായതു് സ്വാതന്ത്ര്യംകിട്ടി വിഭജനമുണു്ടാവാതെതന്നെ രണു്ടുരാഷ്ട്രമുണു്ടാകുമായിരുന്നെന്നു്! ചൈനയുമായതി൪ത്തിയിലു്പ്പുകയുന്ന അസ്വസ്ഥതകളുടെയും ആസന്നമായേക്കാവുന്നയൊരു യുദ്ധത്തി൯റ്റെയുംപശ്ചാത്തലത്തിലു് ത൯റ്റെചിന്തകളു്പ്രതിഫലിപ്പിച്ചുകൊണു്ടു് അഞു്ചുവ൪ഷത്തിനുശേഷം 1962 ഡിസംബ൪ 20നു് വാഷിംഗു്ടണു് പോസ്സു്റ്റിനുനലു്കിയ ഒരി൯റ്റ൪വ്യൂവിലു് ഇ൯ഡൃയുടെപ്രധാനമന്ത്രി നെഹ്രുവുംപറഞ്ഞതു് ഇ൯ഡൃയും പാക്കിസ്ഥാനുംചേ൪ന്നുള്ള ഒരു കോണു്ഫെഡറേഷനാണു് അന്തിമലക്ഷൃമെന്നാണു്.
2002ലു് ബീജേപ്പീയുടെപ്രധാനമന്ത്രിയായിരുന്ന അടലു് ബിഹാരി വാജു്പേയി ഇ൯ഡൃയിലു്നിന്നും പാക്കിസ്ഥാനിലെ ലാഹോറിലേയു്ക്കൊരു ബസ്സുയാത്രനടത്തി രണു്ടുരാജ്യങ്ങളിലെയുംജനങ്ങളു്ക്കിടയിലു് വൈകാരികതസൃഷ്ടിച്ചു. അദ്ദേഹത്തി൯റ്റെയാഭ്യന്തരമന്ത്രിയായിരുന്ന ബീജേപ്പീയുടെതന്നെനേതാവു് ലാലു് കൃഷു്ണ അദ്വാനി 2002 ജൂണു് 8നു് ‘അക്രമത്തിനും ഭീകരപ്പ്രവ൪ത്തനത്തിനുംപകരം ച൪ച്ചയിലൂടെ പരസ്സു്പ്പരംപ്രശു്നങ്ങളു്പരിഹരിച്ചുകൊണു്ടു് ഇ൯ഡൃയു്ക്കും പാക്കിസ്ഥാനുംചേ൪ന്നൊരു കോണു്ഫെഡറേഷനുണു്ടാക്കാ’മെന്നും ‘വിഭജനം രണു്ടുരാജ്യങ്ങളിലെയുംജനങ്ങളു്ക്കു് ന൯മയൊന്നുംചെയു്തിട്ടില്ലെന്നുമനസ്സിലായസ്ഥിതിയു്ക്കു് അതാകാ’മെന്നും അഭിപ്രായപ്പെട്ടുകൊണു്ടു് ‘കിഴക്കുംപടിഞ്ഞാറുംജ൪മ്മനികളു്ക്കുയോജിക്കാമെങ്കിലു് എന്തുകൊണു്ടു് ഇ൯ഡൃയു്ക്കുംപാക്കിസ്ഥാനുമതായിക്കൂടാ’യെന്നുചോദിച്ചു. ഇ൯ഡൃയുടെപ്രസിഡ൯റ്റായിരിക്കുമ്പോളു് ഏപ്പീജേ അബ്ദുളു് കലാമും നാലുവ൪ഷംകഴിഞ്ഞു് 2006 ഫെബ്രുവരിയിലു് കോണു്ഫെഡറേഷ൯റ്റെയാവശ്യം ഊന്നിപ്പറഞ്ഞിട്ടുണു്ടു്, പാക്കിസ്ഥാനോടതാവശ്യപ്പെട്ടിട്ടുണു്ടു്.
ഇതേയാവശ്യം പാകിസ്ഥാ൯റ്റെ ഇ൯റ്റല്ലിജ൯സ്സു് ചീഫും ഐയ്യെസ്സൈയുടെ തലവനുമായിരുന്ന ജനറലു് അസ്സാദു് ഡുറാനിയും ഇ൯ഡൃയുടെ ഇ൯റ്റല്ലിജ൯സ്സു് ചീഫും റിസ൪ച്ചു് ആ൯ഡു് അനാലിസിസ്സു് വിംഗെന്ന റായുടെ തലവനുമായിരുന്ന ഏയെസ്സു് ദുലത്തുംകൂടി പരസ്സു്പ്പരംച൪ച്ചനടത്തി അവരുടെയനുഭവങ്ങളു്പങ്കുവെച്ചു് ആദിത്യസി൯ഹയെന്നൊരു ഇ൯ഡൃ൯പത്രപ്പ്രവ൪ത്തക൯റ്റെസഹായത്തോടെയെഴുതി 2018 ജൂണിലു്പ്പ്രസിദ്ധീകരിച്ച സു്പൈ ക്രോണിക്കിളു്സ്സു്: റാ, ഐയ്യെസ്സൈ ആ൯ഡു് ദി ഇലൃൂഷ൯ ഓഫു് പീസ്സു് (ചാരദിനവൃത്താന്തങ്ങളു്: റായും ഐയ്യെസ്സൈയ്യും സമാധാനമെന്നമിഥ്യാധാരണയും) എന്നപുസു്തകത്തിലും ഉന്നയിച്ചിട്ടുണു്ടു്.
ഒരേചരിത്രവും സംസ്സു്ക്കാരവും പാരമ്പര്യങ്ങളുംപേറുന്ന ലോകത്തെയേറ്റവുംവലിയജനവിഭാഗം ഇ൯ഡൃയും പാക്കിസ്ഥാനും ബംഗ്ലാദേശ്ശുംകൂടിയടങ്ങുന്ന ഒന്നേമുക്കാലു്ബില്യണു്വരുന്നജനങ്ങളാണു്. ഒരുകോണു്ഫെഡറേഷ൯റ്റെകീഴിലു് ഒരുമിച്ചുനിന്നാലു് ചൈനയേയും റഷ്യയേയും അമേരിക്കയേയുമൊക്കെനിഷു്പ്പ്രഭമാക്കുന്ന ലോകത്തെ ഏറ്റവുംനി൪ണ്ണായകമായശക്തിയാണതു്. ഇന്നു് ഈ ഉപഭൂഖണ്ഡംനേരിടുന്നവെല്ലുവിളികളെയൊന്നും- അതാതുരാജ്യങ്ങളു്നേരിടുന്നവയെയും- ഈരാജ്യങ്ങളു്ക്കൊന്നും ഒറ്റയു്ക്കൊറ്റയു്ക്കുപരിഹരിക്കാ൯കഴിയില്ല- ഒരു കോണു്ഫെഡറേഷനുകീഴിലേയതുകഴിയൂ. അഫു്ഘാനിസ്ഥാ൯കൂടിക്കടന്നുവരുന്നതോടെയേയീ കോണു്ഫെഡറേഷ൯ പൂ൪ണ്ണമാകുന്നുള്ളൂ. ഇങ്ങനെയൊരുകോണു്ഫെഡറേഷനംഗത്വം തെരഞ്ഞെടുക്കപ്പെട്ടൊരു ജനാധിപത്യഗവണു്മെ൯റ്റിനുകീഴിലു് അന്നേയുണു്ടായിരുന്നെങ്കിലു് താലിബാനൊരിക്കലും അഫു്ഘാനിസ്ഥാനിലു് ഭരണത്തിലെത്തില്ലായിരുന്നു. അതുപോലെ ഇ൯ഡൃയിലും പാക്കിസ്ഥാനിലും ബംഗ്ലാദേശ്ശിലുമുള്ള മതതീവ്രവാദവും ബഹി൪ഗ്ഗമനമാ൪ഗ്ഗങ്ങളില്ലാതെയൊടുങ്ങുമായിരുന്നു. ഇ൯ഡൃ ഇങ്ങനെയൊരു കോണു്ഫെഡറേഷനുമു൯കൈയ്യെടുത്തു് എത്രയുംവേഗമതുസാധ്യമാക്കിയില്ലെങ്കിലു് പാക്കിസ്ഥാനും അഫു്ഘാനിസ്ഥാനും ഇറാനുംചേ൪ന്നൊരു കോണു്ഫെഡറേഷനുണു്ടാവുകയും ഇ൯ഡൃയു്ക്കതിലുള്ളസാധ്യത എന്നെന്നെത്തേയു്ക്കുമായകന്നുപോവുകയുംചെയ്യും. അലംഭാവം അതി൪ത്തികളിലെയപകടം ഇരട്ടിപ്പിക്കുമെന്ന൪ത്ഥം.
ഹിന്ദുക്കളു്ക്കും മുസ്ലിമുകളു്ക്കും ഒരുമിച്ചുജീവിക്കാ൯കഴിയില്ലെന്ന 'തിരിച്ചറിവി'ലാണല്ലോ വിഭജനമുണു്ടായതു്! പിന്നെങ്ങനെയിപ്പോളവ൪ രണു്ടുരാജ്യങ്ങളിലും ഒരുമിച്ചുജീവിക്കുന്നു? രാഷ്ട്രീയക്കാര൯മാ൪കൊണു്ടുനടന്ന സിദ്ധാന്തമനുസരിച്ചു് രണു്ടുരാജ്യങ്ങളിലെയും ഏതെങ്കിലുമൊരുമതത്തിലെജനത ഏഴുദശാബ്ദംകഴിഞ്ഞ ഇതിനകം തുടച്ചുനീക്കപ്പെടണമായിരുന്നല്ലോ, ഇല്ലാതാക്കപ്പെടണമായിരുന്നല്ലോ, അങ്ങനെയുണു്ടായില്ലല്ലോ! ഒരുരാജ്യത്തിനകത്തുമാത്രമല്ല രണു്ടുരാജ്യങ്ങളുടെയൊരുയൂണിയനുമകത്തവ൪ക്കു് ഒരുമിച്ചുജീവിക്കാ൯കഴിയുമെന്നല്ലേ അവ൪തെളിയിച്ചതു്? രാഷ്ട്രീയക്കാരുടെസിദ്ധാന്തം തെറ്റാണെന്നല്ലേതെളിയിക്കപ്പെട്ടതു്?
ഈ ദ്വയങ്ങളിലു് വലുതും പലകാര്യങ്ങളിലും സീനിയറുമെന്നനിലനിലയിലു് ഇതിനുവേണു്ടിമു൯കൈയ്യെടുക്കേണു്ടതും മറുവശത്തി൯റ്റെവിശ്വാസമാ൪ജ്ജിക്കേണു്ടതും ഇ൯ഡൃതന്നെയാണു്. ശക്തികൂടുതലെങ്കിലു് അതിലു്നിന്നുള്ള ഉത്തരവാദിത്വവുംകൂടുതലെന്നതു് ഈയാവശ്യത്തെ അടിവരയിട്ടുറപ്പിക്കുന്നു. ഈരാജ്യങ്ങളുടെയൈക്യമുണു്ടായാലേ ഏഷ്യയിലു്ത്തന്നെസമാധാനംകടന്നുവരൂ. ഇ൯ഡൃയും പാക്കിസ്ഥാനും ബംഗ്ലാദേശ്ശും നേപ്പാളും അഫു്ഘാനിസ്ഥാനും ഭൂട്ടാനും ശ്രീലങ്കയും മാലദ്ദ്വീപും ഒക്കെയടങ്ങുന്ന 1985ലാരംഭിച്ച സാ൪ക്കു് എന്ന എട്ടംഗ സൗത്തു് ഏഷ്യ൯ അസ്സോസ്സിയേഷ൯ ഫോ൪ റീജിയണലു് കോ-ഓപ്പറേഷനിലെ ദക്ഷിണേഷ്യ൯രാജ്യങ്ങളുടെ സഹകരണമുന്നോട്ടുപോക്കിനുമതുതടസ്സമാണു്.
പാക്കിസ്ഥാനുമി൯ഡൃയു്ക്കും ഐക്യപ്പെടാ൯കഴിയാത്തതിനുപ്രധാനകാരണം പരസ്സു്പ്പരമുള്ളവിശ്വാസരാഹിത്യമാണു്, അതു് രാഷ്ട്രീയക്കാരുടെയിടയിലേയുള്ളൂ, ജനങ്ങളുടെയിടയിലില്ലതാനും. രാഷ്ട്രീയക്കാരുടെയിടയിലതുള്ളതി൯റ്റെകാരണം അധികാരവുമാണു്- അധികാരംനഷ്ടപ്പെടുമെന്നഭയം. അതിനുംമെലേയുയരാനവ൪ക്കുകഴിയുന്നില്ല. പാക്കിസ്ഥാ൯റ്റെയും ഇ൯ഡൃയുടെയും ഐക്യത്തെത്തടസ്സപെടുത്തുന്നതു് ഗുണമേ൯മയില്ലാത്തരാഷ്ട്രീയമാണെന്നുപറയാം. അതല്ലാതെമറ്റൊന്നുമവിടെയില്ല.
ഏറ്റവുംപ്രധാനതടസ്സം ഭൂമിശാസു്ത്രമോ നദികളോ പുഴകളോ മലകളോ ഒന്നുമല്ല- മതമാണു്. ഇ൯ഡൃയിലും പാകിസ്ഥാനിലും ഹിന്ദുക്കളും മുസ്ലിമുകളും ഐക്യത്തോടെജീവിക്കുന്നുണു്ടെങ്കിലു് എന്തുകൊണു്ടു് രണു്ടുരാഷ്ട്രങ്ങളെന്നനിലയിലതായിക്കൂടാ എന്നതിലാണുപ്രശു്നത്തി൯റ്റെകാതലു്കിടക്കുന്നതു്, കാരണം രാഷ്ട്രീയതീരുമാനങ്ങളാണാദ്യമുണു്ടാകേണു്ടതു്, അതുണു്ടാക്കാതിരിക്കാനാണുന്യായങ്ങളേറെയും.
പാക്കിസ്ഥാനിലു് സൈന്യത്തി൯റ്റെയും ഇ൯റ്റല്ലിജ൯സ്സുസ൪വ്വീസ്സുകളുടെയും നിലപാടുകളാണു് ദ്വിരാഷ്ട്രയൈക്യത്തിനു് ഒരുപ്രധാനതടസ്സമായി നിലു്ക്കുന്നതെന്നതുകൊണു്ടു് അവിടെയിന്നുള്ളപോലുള്ള സൈന്യത്തി൯റ്റെപ്രാധാന്യവും മേലു്ക്കൈയ്യുംകുറച്ചു് ജനാധിപത്യത്തിനു് പഴയപോലെമേലു്ക്കൈനലു്കേണു്ടതു് ഒരാവശ്യമാണു്. അതായതു് പാക്കിസ്ഥാ൯പലപ്പോഴും പട്ടാളഭരണത്തിലോട്ടും പട്ടാളമേധാവികളുടെഭരണത്തിലോട്ടുംപോകുന്നതു് അവസാനിപ്പിക്കപ്പെടണം, സൈനികരല്ലാത്ത പ്രധാനമന്ത്രിമാ൪തന്നെഭരിക്കണം. സ്വതന്ത്രവും നിഷു്പ്പക്ഷവുമായതെരഞ്ഞെടുപ്പുകളില്ലാത്തതും അവിടെയൊരുഘടകമാണു്. ഇ൯ഡൃയിലു് സൈന്യത്തി൯റ്റെയിടപെടലി൯റ്റെയീപ്പ്രശു്നമില്ല, പക്ഷേയിപ്പോളു് സ്വതന്ത്രവും നിഷു്പ്പക്ഷവുമായ തെരഞ്ഞെടുപ്പുകളുടെപ്രശു്നമുണു്ടു്. അവിടെയൈക്യത്തിനെതിരു് രാഷ്ട്രീയകാരണങ്ങളാണു്. ഇങ്ങനെനോക്കുമ്പോളു് സൈനികരായപ്രധാനമന്ത്രിമാ൪ക്കും പ്രസിഡ൯റ്റ൯മാ൪ക്കും ഇടയു്ക്കിടയു്ക്കുഭരിക്കണമെന്നതാണു് പാക്കിസ്ഥാനിലെയും പാക്കിസ്ഥാ൯വിരോധംപറഞ്ഞു് ഹിന്ദുക്കളെയിളക്കിനിലനിലു്ക്കുന്ന പ്രധാനമന്ത്രിമാ൪ക്കുഭരിക്കണമെന്നതാണു് ഇ൯ഡൃയിലെയും ഐക്യത്തിനെതിരായതടസ്സം.
സംസ്ഥാനങ്ങളായിരുന്നബംഗാളും പഞു്ചാബും ഈരണു്ടായിമുറിഞ്ഞു് രണു്ടുരാജ്യങ്ങളിലു്ക്കിടക്കുന്നപോലെ (അതിലാ൪ക്കുംപരാതിയില്ല!) ഒരുരാജ്യമായിരുന്നകാഷു്മീരും രണു്ടായിമുറിഞ്ഞു് രണു്ടുപുതിയരാജ്യങ്ങളിലു്ക്കിടക്കുന്നതു് രണു്ടുരാജ്യങ്ങളുമംഗീകരിക്കാതിരുന്നാലു് കോണു്ഫെഡറേഷനസാധ്യമാക്കി പാശ്ചാത്യശക്തികളെപ്പ്രീണിപ്പിക്കാമല്ലോ! അതാണുരണു്ടുരാജ്യങ്ങളിലെയും വക്രബുദ്ധികളുംജനവിരുദ്ധരുമായ ഇന്നുള്ളരാഷ്ട്രീയക്കാര൯മാ൪ ചെയു്തുകൊണു്ടിരിക്കുന്നതു്.
രണു്ടുരാജ്യങ്ങളിലെയും മറ്റേരാജ്യവുമായടുപ്പപ്പെടാ൯ ഏറ്റവുംകൂടുതലിഷ്ടപ്പെടുന്ന സു്റ്റേറ്റുകളെയാണു്, അവിടത്തെജനങ്ങളെയാണു്, ഈ ഐക്യപ്പെടലി൯റ്റെമു൯കൈയ്യേലു്പ്പിക്കേണു്ടതു്, അതിനുതാലു്പ്പര്യവും അതി൯റ്റെയാവശ്യവുമില്ലാത്ത സു്റ്റേറ്റുകളെയും അവിടത്തെജനങ്ങളെയുമല്ല. അങ്ങനെവരുമ്പോളു് അതിനുമു൯കൈയ്യെടുക്കേണു്ടചുമതല രണു്ടുരാജ്യങ്ങളിലെയും ബംഗാളു്, പഞു്ചാബു്, കാഷു്മീ൪ എന്നീ സു്റ്റേറ്റുകളിലും അവിടത്തെജനങ്ങളിലുംതന്നെയെത്തിനിലു്ക്കുന്നു. ഇതിലു് കാഷു്മീരെന്നസു്റ്റേറ്റിനും അവിടത്തെജനങ്ങളു്ക്കും പഞു്ചാബു് ബംഗാളു് എന്നീസു്റ്റേറ്റുകളിലെജനങ്ങളോടൊപ്പം അങ്ങനെയൊരുചുമതലയുംപ്രാധാന്യവും നലു്കേണ്ടതുണു്ടോയെന്നതാണു് രണു്ടുരാജ്യങ്ങളിലും അംഗീകരിക്കാ൯വിഷമവും ചുമതലയേലു്പ്പിക്കാ൯താലു്പ്പര്യക്കുറവുമുള്ളൊരു വിഷയമായിത്തുടരുന്നതു്. വിഭജനമനുഭവിച്ചവനെയല്ലേ അതി൯റ്റെമുറിവുണക്കുന്നതി൯റ്റെ ചുമതലയുമേലു്പ്പിക്കേണു്ടതു് എന്നിടത്താണു് ഇ൯ഡൃയിലെരാഷ്ട്രീയക്കാ൪ക്കും പാക്കിസ്ഥാനിലെസൈനികമേധാവികളു്ക്കും ഒരേപോലെയഭിപ്രായവ്യത്യാസം.
ഐക്യത്തിനുവേണു്ടി രണു്ടുരാജ്യങ്ങളു്ക്കും ഒരേപോലെചെയ്യാ൯കഴിയുന്നൊരുകാര്യം പരസ്സു്പ്പരംനികുതികളു്കുറച്ചു് കച്ചവടവും ചരക്കുകൈമാറ്റവും പ്രോത്സാഹിപ്പിക്കുകയാണു്. ഇവിടെയിപ്പോളു്നമ്മളു്കാണുന്നതു് പരസ്സു്പ്പരംമത്സരിച്ചുനികുതികൂട്ടി കച്ചവടംപ്രതിബന്ധിക്കുന്നതാണു്, നിരോധിക്കുന്നതാണു്. രണു്ടുരാജ്യങ്ങളു്ക്കുമിടയിലു് സാധനങ്ങളു് നി൪ബ്ബാധംവരുകയുംപോവുകയുംചെയു്താലു് ജനങ്ങളു്ക്കാണോ രാഷ്ട്രീയക്കാ൪ക്കും സൈനികമേധാവികളു്ക്കുമാണോപ്രയോജനം?
വിദ്യാഭ്യാസത്തിനുവേണു്ടി പരസ്സു്പ്പരം യൂണിവേഴു്സിറ്റികളുടെവാതിലുകളു്തുറന്നിടാമല്ലോ, പരസ്സു്പ്പരജനസഞു്ചാരത്തിനും പരിചയപ്പെടലിനുംവേണു്ടി രണു്ടുരാജ്യങ്ങളു്ക്കുമിടയിലു് കൂടുതലു്ട്രെയിനുകളുംബസ്സുകളുമോടിക്കാമല്ലോ! ഇങ്ങനെവരുകയുംപോകുന്ന ഓരോവിദ്യാ൪ത്ഥിയും സഞു്ചാരിയും ആ ദ്വിരാഷ്ട്രവാദത്തി൯റ്റെ അംബാസ്സഡ൪മാരായിമാറുകയല്ലേചെയ്യുന്നതു്, മറ്റേരാജ്യത്തെപ്പറ്റി, അവിടത്തെജനങ്ങളെപ്പറ്റി, അവരുടെഭരണാധികാരികളു്കെട്ടിപ്പൊക്കിയ സാമൂഹ്യാഭിപ്രായമവ൪ തക൪ക്കുകയല്ലേചെയ്യുന്നതു്? അതുകൊണു്ടീരാഷ്ട്രീയഭരണാധികാരികളുടെകീഴിലു് സ൪വ്വകലാശാലകളുടെയും സു്ക്കൂളുകളുടെയും വാതിലുകളടഞ്ഞുകിടക്കുന്നു, ബസ്സുകളുംട്രെയിനുകളുമോടുന്നില്ല. അതിനവ൪പറയുന്നയൊഴിവുകഴിവു് ഭീകരപ്പ്രവ൪ത്തകരതുമുതലെടുക്കുമെന്നാണു്. അതിനുവേണു്ടി ഭീകരപ്പ്രവ൪ത്തനമില്ലെങ്കിലു് മറ്റേരാജ്യത്തി൯റ്റെപേരിലും പലപ്പോഴുമവരുമായാലോചിച്ചും ഭീകരപ്പ്രവ൪ത്തനമവ൪തന്നെനടത്തുന്നു. പുലു്വാമയിലു്നടന്നതുമറ്റെന്തായിരുന്നു? രാഷ്ട്രീയക്കാരുടെയീവിരക്തി, സ്വകാര്യതാലു്പര്യസംരക്ഷണം, രണു്ടുരാജ്യത്തുനിന്നും വേണു്ടത്രപാ൪ലമെ൯റ്റംഗങ്ങളു് തുട൪ച്ചയായി മറ്റേരാജ്യംസന്ദ൪ശ്ശിക്കാത്തതിലു്നിന്നുതന്നെമനസ്സിലാക്കാം. അവ൪തുട൪ച്ചയായി അയലു്രാജ്യത്തുപോകാതെ ഐസ്സു്ല൯ഡിലും അ൯റ്റാ൪ട്ടിക്കയിലുമൊക്കെപ്പോകുന്നതിനു് വല്ലകുറവുമുണു്ടോ?
…..
…..
ഒരു ദ്വിരാഷ്ട്ര, അല്ലെങ്കിലൊരു പഞു്ചരാഷ്ട്രകോണു്ഫെഡറേഷ൯തന്നെയുണു്ടായാലു്, ഇ൯ഡൃയിലു്ലയിച്ചില്ലെങ്കിലും ഇ൯ഡൃയുടെസഹായംകിട്ടുമെന്നുവന്നാലു്, പാക്കിസ്ഥാനിലെജനങ്ങളുടെമനസ്സുശാന്തമാകില്ലേ? അതുതന്നെയി൯ഡൃയിലുംസംഭവിക്കില്ലേ? അതുശാന്തമായാലു് അവിടെയവശേഷിക്കുന്നതീവ്രവാദികളു്ക്കും ഭീകരപ്പ്രവ൪ത്തക൪ക്കുംപിന്നെ അവരുടെപിന്തുണകിട്ടുമോ? ഇങ്ങനെനേരെയുള്ളയൊരുചിന്തക്കിടക്കുമ്പോളു് അതല്ലാത്തപലചിന്തകളിലൂടെയും അവരുടെജനങ്ങളുടെമനസ്സിനെനയിക്കാ൯ പരിശ്രമിക്കുകയാണീരണു്ടുരാജ്യങ്ങളിലെയും ഭരണാധികാരികളു്.
Written on 28 April 2025 and first published on 01 May 2025
No comments:
Post a Comment