1874
അമേരിക്കയു്ക്കുദശാബ്ദങ്ങളോളം ലോകത്തി൯റ്റെവിവിധഭാഗങ്ങളിലു് ജനാധിപത്യംസ്ഥാപിക്കാ൯ ആളുമ൪ത്ഥവുമൊഴുക്കാമെങ്കിലു്, സോവിയറ്റുറഷ്യയു്ക്കു് കമ്മ്യൂണിസംപ്രചരിപ്പിക്കാ൯ അതുതന്നെചെയ്യാമെങ്കിലു്, ലോകത്തെയേറ്റവുംവലിയജനാധിപത്യരാജ്യമായ ഇ൯ഡൃയു്ക്കു് തൊട്ടടുത്തപാക്കിസ്ഥാനിലേയു്ക്കലു്പ്പം ജനാധിപത്യംകയറ്റുമതിചെയു്താലെന്താണു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
തക്കതായകാരണങ്ങളില്ലാതെയാരംഭിച്ച ഇ൯ഡൃയുടെയിപ്പോഴത്തെ പാക്കിസ്ഥാനുമായുള്ളയുദ്ധത്തോടെയും അതിലേയു്ക്കുനയിച്ചസംഭവങ്ങളുടെ വിശദാംശങ്ങളുടെലഭ്യതയോടെയും ഇ൯ഡൃയുടെസലു്പ്പേരു് ഇ൯ഡൃയോടുസൗഹൃദമുള്ള വിദേശമുസ്ലീംരാജ്യങ്ങളുടെയിടയിലിടിഞ്ഞിരിക്കുകയാണു്. അലു്പ്പകാലരാഷ്ട്രീയനേട്ടങ്ങളു്ക്കുവേണു്ടി ഇ൯ഡൃയുടെപ്രധാനമന്ത്രി നരേന്ദ്രമോദിചെന്നുകെട്ടിപ്പിടിക്കുന്ന അഫു്ഘാനിസ്ഥാനെപ്പോലുള്ള മുസ്ലിംരാജ്യഭരണാധികാരികളുടെകാര്യമല്ല ഇവിടെപ്പറഞ്ഞതു്- അതുപരിപ്ലവമാണു്, വെറുമഭിനയമാണു്, ചടങ്ങുമാത്രമാണു്- ആരാജ്യത്തെജനങ്ങളുടെയിടയിലു് ഇ൯ഡൃയു്ക്കുണു്ടായിരുന്നസലു്പ്പേരു്, ഇ൯ഡൃയോടുണു്ടായിരുന്നവിശ്വാസം, സൗഹൃദഭാവം, ഇടിഞ്ഞതിനെക്കുറിച്ചാണു്.
ആയുദ്ധത്തിനുതുടക്കംകുറിച്ച പഹലു്ഗാമിലെ ടൂറിസ്സു്റ്റുകളുടെകൂട്ടക്കൊലപാതകത്തെക്കുറിച്ചു് ഇ൯ഡൃയിലു് ആഭ്യന്തരമായിപ്പുറത്തുവന്നപലവിവരങ്ങളും ഈജനങ്ങളുടെയി൯ഡൃയോടുള്ള വിശ്വാസംകെടുത്തുന്നതായിരുന്നു. അതിലേയു്ക്കുനയിച്ച സെക്ക്യൂരിറ്റിവീഴു്ച്ചകളു് ചൂണു്ടിക്കാണിക്കുകയും ച൪ച്ചയാക്കുകയുംചെയ്യുന്നവ൪ക്കെതിരെ കേസ്സുകളാണു് ഇ൯ഡ്യാഗവണു്മെ൯റ്റെടുത്തതു്- അവ എങ്ങനെയാണുണു്ടായതെന്നു് വിശദീകരിക്കുകയല്ല. അതു് ലോകംമുഴുവ൯സംശയമുണ൪ത്തി. സെക്ക്യൂരിറ്റി വീഴു്ച്ചകളല്ല സെക്ക്യൂരിറ്റി അട്ടിമറികളാണു് ഉണു്ടായിട്ടുള്ളതെന്ന നിഗമനത്തിലാണു് രാജ്യത്തുംപുറത്തും ജനങ്ങളെയതെത്തിച്ചിട്ടുള്ളതു്. ഇതൊക്കെനടന്നുകൊണു്ടിരിക്കുമ്പോളു്ത്തന്നെ മുസ്ലിമുകളു്ക്കെതിരേ ആയുധമണിയാനും അവരെയാക്രമിക്കാനും ആഹ്വാനംചെയു്തുകൊണു്ടു് ഹിന്ദുക്കളുടേതെന്നുപറഞ്ഞു് സാമൂഹ്യമാധ്യമങ്ങളിലു്പ്പ്രത്യക്ഷപ്പെട്ട പതിനായിരക്കണക്കിനുപോസ്സു്റ്റുകളെ അപലപിക്കാനും ഇതതിനുള്ളസമയമല്ലെന്നും രാജ്യത്തെയൊരു ആഭ്യന്തരയുദ്ധത്തിലേയു്ക്കുനയിക്കരുതെന്നും ഒരുഗവണു്മെ൯റ്റി൯റ്റെയുത്തരവാദിത്വത്തോടെ മുന്നറിയിപ്പുനലു്കാനും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് തയ്യാറായില്ലെന്നതു് ഇങ്ങനെയൊരാഭ്യന്തരവിഭജനമുണു്ടാക്കി രാജ്യത്തെഹിന്ദുക്കളെയിളക്കിമറിച്ചു് രാഷ്ട്രീയപരമായും മതപരമായുംകൂടെനി൪ത്തുന്നതിനുള്ള കേന്ദ്രഗവണു്മെ൯റ്റി൯റ്റെതന്ത്രമായിരുന്നു ആ ആക്രമണംമുതലു്മുഴുവനുമെന്ന ആനിഗമനംബലപ്പെടുത്തി. ആപ്പോസ്സു്റ്റുകളെല്ലാം ഗവണു്മെ൯റ്റിനെനിലനി൪ത്തുന്ന ആളുകളുടേതും മതവിഭാഗത്തി൯റ്റേതും സംഘടനകളുടേതുമായിരുന്നു.
'യുദ്ധത്തി൯റ്റെയന്തരീക്ഷത്തിലു് സകലകാര്യങ്ങളും അതിശയോക്തിപരമായും വലിച്ചുനീട്ടിയും യുക്തിരഹിതമായും കാണപ്പെടും, ചിത്രീകരിക്കപ്പെടും. സകലകാര്യങ്ങളിലും പ്രചാരണത്തി൯റ്റെയൊരുസു്പ൪ശ്ശം കടന്നുവരും. ഇതിലു്നിന്നൊക്കെവ്യത്യസു്തമായി യാഥാ൪ത്ഥ്യബോധത്തിലധിഷു്ഠിതമായൊരു വിലയിരുത്തലും കാഴു്ച്ചപ്പാടുമുള്ളയാളുകളു് അതുള്ളിലൊതുക്കാതെ പുറമേപറഞ്ഞാലു് രാജ്യവിരുദ്ധരായി ചിത്രീകരിക്കപ്പെടും, മുദ്രകുത്തപ്പെടും. വാ൪ത്താവിതരണം തടസ്സപ്പെടുത്തപ്പെടുകയും സെ൯സ്സ൪ഷിപ്പു് അടിച്ചേലു്പ്പിക്കപ്പെടുകയുംചെയു്തിരിക്കുന്ന സാഹചര്യത്തിലു് യഥാ൪ത്ഥവസു്തുതകളു് രണു്ടുകൂട്ടരിലുമെത്താതെ തടയപ്പെടും, അജ്ഞതയും ഊഹാപോഹങ്ങളും കൊടികുത്തിവാഴും'. (അല൯ മൂ൪ഹെഡ്ഡി൯റ്റെ 1960ലെ ദി വൈറ്റു് നൈലു് എന്ന ചരിത്രപുസു്തകത്തിലു്നിന്നും!). ഇങ്ങനെയെല്ലാമൊരുസാഹചര്യം രാജ്യത്തുണു്ടാക്കി അതി൯റ്റെയെല്ലാംമുകളിലു് ബീജേപ്പീയിരിക്കും! സ്വന്തംനാട്ടിലെരാഷ്ട്രീയനിലനിലു്പ്പിനുവേണു്ടി പൗരാവകാശങ്ങളു്നിഷേധിക്കുന്ന ഈസ്സാഹചര്യമുണു്ടാക്കണമെങ്കിലു് യുദ്ധത്തി൯റ്റെയന്തരീക്ഷമുണു്ടാക്കിയാലുംമതിയല്ലോ!! അതാണവ൪ചെയു്തതു്.
പാക്കിസ്ഥാനെക്കുറേജനങ്ങളും ഒരുസൈനികബിസിനസ്സു് കോ൪പ്പറേറ്റുസി൯ഡിക്കേറ്റുമായി വേ൪തിരിച്ചുകാണാതെ, ആ സി൯ഡിക്കേറ്റിലു്നിന്നും ആജനങ്ങളെമോചിപ്പിക്കുന്നതുലക്ഷൃംവെയു്ക്കാതെ, കൃത്യമായപ്രവ൪ത്തനപരിപാടിയില്ലാതെപ്രവ൪ത്തിച്ചതു് അന്താരാഷ്ട്രതലത്തിലു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ഇതിലേയു്ക്കുനയിച്ചതും ഇതിലെടുത്തിട്ടുള്ളതുമായനടപടികളു് പാക്കിസ്ഥാനിലേതുപോലുള്ളമുസ്ലിമുകളു്ക്കെതിരെ ഇ൯ഡൃയിലൊരു ഹിന്ദുമുന്നേറ്റമുണു്ടാക്കാ൯മാത്രം ഉദ്ദേശിച്ചുള്ളതാണെന്നുതോന്നിപ്പിച്ചു. അതിനുപകരം അന്താരാഷ്ട്രങ്ങളാഗ്രഹിക്കുന്നതരത്തിലൊരു അന്തസ്സായലക്ഷൃമാകാമായിരുന്നു. അമേരിക്കയു്ക്കുദശാബ്ദങ്ങളോളം ലോകത്തി൯റ്റെവിവിധഭാഗങ്ങളിലു് വിവിധരാജ്യങ്ങളിലു് ജനാധിപത്യംസ്ഥാപിക്കാ൯ ആളുമ൪ത്ഥവുമൊഴുക്കാമെങ്കിലു്, സോവിയറ്റുറഷ്യയു്ക്കു് കമ്മ്യൂണിസംപ്രചരിപ്പിക്കാനും നടപ്പിലാക്കാനും അതുതന്നെചെയ്യാമെങ്കിലു്, ലോകത്തെയേറ്റവുംവലിയജനാധിപത്യരാജ്യമായ ഇ൯ഡൃയു്ക്കു് തൊട്ടടുത്തപാക്കിസ്ഥാനിലേയു്ക്കലു്പ്പം ജനാധിപത്യംകയറ്റുമതിചെയു്താലെന്താണു്?
പാക്കിസ്ഥാനും ജനാധിപത്യവും ഒരുമിച്ചുപോവുകയില്ലെന്നൊരുധാരണ, ഉപരിപ്ലവമായൊരുവിലയിരുത്തലു്, ഒരുപ്രചരണം, നിലനിലു്ക്കുന്നു, അതു് ഡിപ്ലോമാറ്റുകളും സു്റ്റേറ്റു്സ്സു്മെന്നുമടക്കം പലരുടെയിടയിലുമുണു്ടു്. അങ്ങനെയൊരെണ്ണംപട൪ന്നുരൂഢമൂലമാകേണു്ടതു് പാക്കിസ്ഥാനിലെ സൈനികഭരണാധികാരികളുടെമാത്രമൊരു ആവശ്യമാണു്, കാരണം അവരാണതി൯റ്റെ ഏകഗുണഭോക്താക്കളു്. ആവിലയിരുത്തലി൯റ്റെപ്രയോജനമവ൪ അവിടെയുള്ളജനാധിപത്യഭരണത്തെപ്പുറന്തള്ളി സൈനികഭരണത്തെയേറ്റുന്നതിലൂടെ പലപ്രാവശ്യംനേടുകയുംചെയു്തു. ജനാധിപത്യംപാക്കിസ്ഥാനന്യമാണെന്നു് ഇങ്ങനെയൊരുവിലയിരുത്തലു്, ഒരുമു൯വിധി, ഇ൯ഡൃപുല൪ത്തേണു്ടതുണു്ടോ? ഇ൯ഡൃ ആ മു൯വിധിതിരുത്തുകയല്ലേചെയ്യേണു്ടതു്? പാക്കിസ്ഥാനിലൊരുജനാധിപത്യവ്യവസ്ഥ ഇ൯ഡൃയിലെപ്പോലെ തുട൪ച്ചയായിനിലനിലു്ക്കേണു്ടതു് ഇ൯ഡൃയുടെയൊരാവശ്യമല്ലേ, ഇ൯ഡൃയിലെജനാധിപത്യഗവണു്മെ൯റ്റുകളു്ക്കതു് ആഭ്യന്തരകാര്യങ്ങളിലും വിദേശകാര്യങ്ങളിലും സാമ്പത്തികമായും സൈനികമായും സാമൂഹ്യമായും സഹായകരമല്ലേ? അതിനുള്ളയെന്തുശ്രമമാണു് ഇ൯ഡ്യാഗവണു്മെ൯റ്റു് ഇതുവരെനടത്തിയിട്ടുള്ളതു്? അങ്ങനെയെന്തെങ്കിലുംചെയു്തിട്ടുള്ളതായി ഇതുവരെയാരുംകേട്ടിട്ടില്ല.
ഇ൯ഡൃയുമായി പാക്കിസ്ഥാനൊരുയുദ്ധത്തിലേയു്ക്കുപോകുമ്പോളു് അവിടത്തെസ്സൈനികഭരണാധികാരികളു്ക്കു് അതിനുമേലൊരെതി൪പ്പു് പാക്കിസ്ഥാനിലെജനങ്ങളിലു്നിന്നും ഇപ്പോളു്നേരിടേണു്ടിവരുന്നില്ല, പക്ഷേയൊരുജനാധിപത്യഗവണു്മെ൯റ്റാണെങ്കിലു് അവിടെയവരായെതി൪പ്പുനേരിടേണു്ടിവരും. അങ്ങനെവരുന്നതു് ഇ൯ഡൃയു്ക്കുപകാരപ്പ്രദമല്ലേ, ഇ൯ഡ്യാഗവണു്മെ൯റ്റു് ഒരുയുദ്ധമുണു്ടാക്കി പുതിയയുദ്ധോപകരണങ്ങളു്പരീക്ഷിക്കാ൯ ഉദ്ദേശിച്ചിട്ടില്ലാത്തപക്ഷം ആയുദ്ധമൊഴിവാക്കാ൯സഹായകരമല്ലേ? ഇ൯ഡൃയിലൊരുജനാധിപത്യഗവണു്മെ൯റ്റും പാക്കിസ്ഥാനിലൊരുസൈനികഭരണവുമായി ഇടപെടേണു്ടിവരുന്നതുകൊണു്ടല്ലേ യുദ്ധമുണു്ടാവുന്നതു്, അതൊഴിവാക്കാ൯ ജനാധിപത്യംകയറ്റുമതിചെയ്യുന്നതല്ലേ ഇ൯ഡൃയു്ക്കെളുപ്പവഴി? ജനാധിപത്യവും പാക്കിസ്ഥാനമൊരുമിച്ചുപോവുകയില്ലെന്ന പാക്കിസ്ഥാ൯സൈനികമേധാവികളുടെപ്രചരണം ആവിലയിരുത്തലു്തന്നെ വിദേശകാര്യമടക്കമുള്ളമന്ത്രിമാരിലൂടെയാവ൪ത്തിച്ചു് ഇ൯ഡൃയെന്തിനുസ്ഥിരപ്പെടുത്തിക്കൊടുക്കുന്നു?
അവിടെജനാധിപത്യംവാഴുകയില്ലെങ്കിലു് സൈനികഭരണം എന്തിനാണിടയു്ക്കിടയു്ക്കുമാത്രംവരുന്നതു്? അതിനെന്തുമറുപടിയാണു് അവിടെജനാധിപത്യംവാഴുകയില്ലെന്നുപ്രചരിപ്പിക്കുന്ന ഇ൯ഡൃയിലെവിദേശകാര്യമന്ത്രിമാ൪ക്കും കേന്ദ്രഗവണു്മെ൯റ്റിനുംപറയാനുള്ളതു്? അങ്ങനെനോക്കുമ്പോളു്, സൈനികഭരണം ഇടയു്ക്കിടയു്ക്കുമാത്രംവരുന്നതുകൊണു്ടു്, അവിടെ സൈനികഭരണംവാഴുകയില്ലെന്നതല്ലേശരി? വാസു്തവത്തിലു് ദീ൪ഘവീക്ഷണമില്ലാതെ ഇ൯ഡൃയിലെമാറിമാറിവരുന്നഗവണു്മെ൯റ്റുകളുയ൪ത്തുന്ന രാഷ്ട്രീയപരവും മതപരവുമായവെല്ലുവിളികളു്നേരിടാനാവാതെ ജനാധിപത്യഗവണു്മെ൯റ്റുകളു് ദു൪ബ്ബലമാവാതിരുന്നെങ്കിലു് അവിടെസ്സൈനികഭരണംവരുമായിരുന്നോ? ഒരുസഹോദരീരാഷ്ട്രമെന്നുള്ളയനുതാപം ഇതിലു് ഇ൯ഡ്യയവരോടുകാണിച്ചിട്ടുണു്ടോ? ഒരുജനാധിപത്യരാജ്യമെന്നനിലയു്ക്കു് പാക്കിസ്ഥാനിലുംജനാധിപത്യംകാംക്ഷിച്ചു് ഇ൯ഡൃയതുകാണിക്കേണു്ടതായിരുന്നില്ലേ?
ജനാധിപത്യം കയറ്റുമതിചെയ്യുന്നതിനെക്കുറിച്ചുപറയുമ്പോളു്, സൈനികഭരണത്തിലായരാജ്യങ്ങളിലോട്ടും കമ്മ്യൂണിസത്തി൯റ്റെപിടിയിലായരാജ്യങ്ങളിലോട്ടും ലോകത്തു് എത്രയോരാജ്യങ്ങളു് ജനാധിപത്യംകയറ്റുമതിചെയു്തിട്ടുണു്ടു്! അമേരിക്കതോറ്റയേകയുദ്ധമായ വിയറ്റു്നാംയുദ്ധമെന്തിനായിരുന്നു? എത്രയാളുകളെയാണു് (രണു്ടിടത്തും) അമേരിക്കയതിനുവേണു്ടിഹോമിച്ചതു്! അവ൪ കമ്മ്യൂണിസ്സു്ക്രൂരതയുടെപിടിയിലായ ഉത്തരകൊറിയയിലു്നിന്നും ദക്ഷിണകൊറിയയെസ്സംരക്ഷിച്ചതെന്തിനായിരുന്നു, ഏകാധിപതിയായസദ്ദാംഹുസ്സയിനെതിരെ ഇറാക്കിലു്സ്സൈന്യവുമായിപ്പോയി അയാളെപ്പരലോകത്തയച്ചു് ആരാജ്യത്തെമുക്തമാക്കാ൯ യുദ്ധംചെയു്തതെന്തിനായിരുന്നു, മതാധിപത്യത്തി൯റ്റെപിടിയിലായ ഇറാനെതിരെയിപ്പോളു്പ്പ്രവ൪ത്തിക്കുന്നതെന്തിനാണു്? ഹെയു്ത്തിയിലും ക്യൂബയിലും സോമാലിയയിലുമൊക്കെനടന്നതും മറ്റെന്തായിരുന്നു? 2011ലു് ചൈനയിലു്ത്തുടങ്ങി ആരബ്ബുവസന്തമെന്നപേരിലു് ട്യുണീഷ്യയിലും ഏകാധിപത്യവുംമതാധിപത്യവുമുള്ള ഈജിപ്പു്റ്റും സിറിയയും ഇറാനുമടക്കമുള്ളപലമുസ്ലിംരാജ്യങ്ങളിലൂടെയും ആഞ്ഞടിച്ചുകടന്നുപോയമുല്ലപ്പൂവിപ്ലവത്തെ ജനാധിപത്യലോകംപ്രോത്സാഹിപ്പിച്ചതെന്തിനായിരുന്നു? എപ്പോഴുമൊരുരാജ്യത്തേയു്ക്കു് അകലെയുള്ളരാജ്യങ്ങളു്തന്നെവേണമോ ജനാധിപത്യംകയറ്റുമതിചെയ്യാ൯? ഇ൯ഡൃയെപ്പോലെ അടുത്തുള്ളരാജ്യങ്ങളു്ക്കുമതായിക്കൂടേ? അപ്പോളു്, വേണു്ടതു്, ജനാധിപത്യമെന്നുപറയുന്നരാജ്യത്തിനു് ജനാധിപത്യത്തോടൊരുകമ്മിറ്റു്മെ൯റ്റാണു്. ഇ൯ഡൃയു്ക്കതുണു്ടോ?
പൗരാവകാശങ്ങളു്സംരക്ഷിക്കപ്പെടുന്നില്ല, സ്വകാര്യസ്വത്തുസംരക്ഷിക്കപ്പെടുന്നില്ല, ആളുകളു്ക്കുരാഷ്ട്രീയാവകാശങ്ങളില്ല, നിയമവാഴു്ച്ചയില്ല, അതുപോലെജനങ്ങളു്ക്കു് ദാരിദ്ര്യത്തിലു്നിന്നും ഭയത്തിലു്നിന്നും സ്വതന്ത്രരായിനിലു്ക്കാനുള്ളയവകാശമില്ല, എന്നതൊക്കെപ്പറഞ്ഞാണു് പലരാജ്യങ്ങളിലും കാര്യങ്ങളു്ശരിയാക്കാ൯ മറ്റുള്ളരാജ്യങ്ങളിടപെട്ടിട്ടുള്ളതു്. അതൊക്കെയവരുടെയാഭ്യന്തരകാര്യങ്ങളാണെന്നു് പറഞ്ഞിട്ടുള്ളതൊന്നുംചെലവായിട്ടില്ല. അതൊക്കെയുണു്ടാകുമ്പോളു് അങ്ങനെയിടപെടുന്നതൊക്കെയവരുടെചുമതലയായും ജനാധിപത്യത്തി൯റ്റെഭാഗവുമായാണു് ജനാധിപത്യരാജ്യങ്ങളു്കൂട്ടുന്നതു്, കാരണം നേരത്തേപറഞ്ഞതൊക്കെയാണു് ജനാധിപത്യത്തി൯റ്റെകാതലു്- അവയില്ലെങ്കിലു്ജനാധിപത്യമില്ല. പാക്കിസ്ഥാനിലിന്നു് അവയിലേതെങ്കിലുമുണു്ടോ? ഈയുള്ളജനാധിപത്യാവകാശങ്ങളു്തന്നെ രാജ്യത്തു് ഇല്ലാതാക്കാ൯ശ്രമിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടേതുപോലുള്ളൊരു ഹിന്ദുമതകോ൪പ്പറേറ്റുതിയോക്ക്രാറ്റിക്കു്ഭരണകൂടത്തിനു് പാക്കിസ്ഥാനിലോട്ടെന്നല്ല ഒരിടത്തോട്ടും കയറ്റുമതിചെയ്യാനുള്ളജനാധിപത്യമില്ലെന്നുള്ളതും ഒരുവസു്തുതയാണു്. ധാരാളമായുള്ളിടത്തുനിന്നല്ലേ ഒരുവസു്തു കയറ്റുമതിചെയ്യാ൯പറ്റൂ! അതുപോലെ ഒരുവസു്തുവുള്ളിടത്തോട്ടും അതുകയറ്റുമതിചെയ്യാ൯കഴിയുകയില്ല.
Written on 14 May 2025 and first published on 16 May 2025

No comments:
Post a Comment