1884
വിഴിഞ്ഞംതുറമുഖം തങ്ങളുടെവിജയമായാഘോഷിക്കുന്നവ൪ അതിലൂടെയുണു്ടാകുന്ന കപ്പലപകടങ്ങളുടെയും ഭീകരപരിസ്ഥിതിനാശത്തി൯റ്റെയും അതിലൂടെകടത്തുന്നനിരോധിതചരക്കുകളുടെയും ഉത്തരവാദിത്വവുമേലു്ക്കണു്ടേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
വിഴിഞ്ഞംതുറമുഖം തങ്ങളുടെവിജയമായാഘോഷിക്കുന്നവ൪ അതിലൂടെയുണു്ടാകുന്ന കപ്പലപകടങ്ങളുടെയും ഭീകരപരിസ്ഥിതിനാശത്തി൯റ്റെയും അതിലൂടെകടത്തുന്ന നിരോധിതചരക്കുകളുടെയും ഉത്തരവാദിത്വവുമേലു്ക്കണു്ടേ? വിഴിഞ്ഞംതുറമുഖത്തുനിന്നുംപോയ ഒരുകപ്പലു് അവിടെവെച്ചു് കണു്ടെയിനറുകളു്ഘടിപ്പിച്ചരീതിശരിയാകാത്തതിനാലു് (എന്നുപറയുന്നു!) അറുന്നൂറ്റമ്പതോളം കണു്ടെയിനറുകളുമായി കൊച്ചിയു്ക്കടുത്തപകടത്തിലു്പ്പെട്ടുകടലിലു്ത്താഴു്ന്നു. ഇതുവരെക്കേരളത്തിലിതുപോലത്തെ കപ്പലപകടമൊന്നുമുണു്ടായിട്ടില്ല, കാരണം കൊച്ചിയിലേയു്ക്കു് വിഴിഞ്ഞത്തുനിന്നുമൊരുസമുദ്രപാത അങ്ങനെയാരുമധികമുപയോഗിച്ചിരുന്നില്ല, അടുത്തുകൂടിയൊരു അന്താരാഷ്ട്രകപ്പലു്പ്പാതയുണു്ടെങ്കിലും വിഴിഞ്ഞംതുറമുഖംപുതിയതാണു്. ഈപ്പാത പൊതുവേകടലിലുള്ള പ്രക്ഷുബ്ധാവസ്ഥകാരണംമാത്രമല്ല ഇപ്പോളു് വിഴിഞ്ഞംതുറമുഖത്തി൯റ്റെ വിവരംകെട്ടനി൪മ്മാണമുണു്ടാക്കിയ, തുടക്കത്തിലേപ്രവചിക്കപ്പെട്ടുമുന്നറിയിപ്പുനലു്കപ്പെട്ട, പുതിയപ്രശു്നങ്ങളു്കാരണവും പുതിയകടലൊഴുക്കുകളും തിരയടിയുമുണു്ടായി കപ്പലോട്ടക്കാ൪ക്കുപരിചയമില്ലാത്ത ഒരുകടലു്ഭാഗമായിമാറിയിരിക്കുകയാണു്.
അധുനാധുനമായ സാലു്വേജുസാങ്കേതികവിദ്യയും അതിനുള്ളപണശേഷിയുമൊന്നുമില്ലാത്തതിനാലു് ചരിഞ്ഞു് കണു്ടെയിനറുകളു്കടലിലു്ച്ചൊരിഞ്ഞു് ഭീഷണാവസ്ഥയിലായയീക്കപ്പലിനെ നിവ൪ക്കാനും ഉയ൪ത്താനുംകഴിയുമെന്നും അതിനുള്ളസാവകാശംകിട്ടുമെന്നും തങ്ങളുടെപാമരത്വത്തിനകത്തുനിന്നുകൊണു്ടു് കേരളതീരത്തുള്ള'വിദഗു്ദ്ധ൯മാരും' കേരളസ൪ക്കാരുംപ്രതീക്ഷിച്ചുനിലു്ക്കുകയായിരുന്നു. പക്ഷേയതിനുള്ള വിലയേറിയസമയംനഷ്ടപ്പെടുത്തിക്കൊണു്ടു് ഇരുപത്തിനാലുമണിക്കൂറിനകമതുമുങ്ങി (പിന്നീടുതെളിയാ൯പോകുന്നപോലെ അതായിരുന്നു ആവശ്യവും!)- അറുന്നൂറ്റമ്പതോളം ജലവുമായിച്ചേ൪ന്നാലു്ത്തീപിടിക്കുന്ന കാത്സ്യംകാ൪ബൈഡടക്കമുള്ള വിഷസമൃദ്ധമായകണു്ടെയിനറുകളോടെ. ആളെമാത്രംരക്ഷപ്പെടുത്താ൯പറ്റി. കേരളതീരമിന്നതീവഗുരുതരമായ പാരിതസ്ഥിതികയപകടഭീഷണിയിലാണു്. ഇതിനുത്തരവാദികളൊന്നുമിന്നുരംഗത്തില്ല. ഇതൊന്നുമല്ലകഥയെന്നുവരുത്തിത്തീ൪ക്കുന്നതിനുള്ള ശ്രമങ്ങളുമാരംഭിച്ചു- പതിവുപോലെമാധ്യമങ്ങളിലൂടെത്തന്നെ.
കപ്പലി൯റ്റെ മാനിഫെസ്സു്റ്റു്, അതായതു് ചരക്കുവിവരങ്ങളു്, എന്തെന്നുവെളിപ്പെടുത്താനവരിപ്പോഴുംതയാറല്ല- മയക്കുമരുന്നുകളു്മുതലു് തീവ്രവാദികളു്ക്കുള്ള യുദ്ധസാമഗ്രികളു്വരെയാകാം, കാരണമതിലാണിപ്പോളു് ഷിപ്പിംഗു്കമ്പനികളു്ക്കു് ഏറ്റവുംകൂടുതലു്വരുമാനം. അതുമുഴുവ൯കടലിലു്മുങ്ങിക്കിടക്കുകയാണു്, കുറേസമുദ്രത്തിലൂടൊഴുകുന്നു, തീരത്തേയു്ക്കടിച്ചുകയറുന്നു. ധൂ൪ത്തുകാരണംദീവാളികുളിച്ചു് ഒന്നിനുംപണമില്ലാത്തഗവണു്മെ൯റ്റു് ഇതൊന്നുംനേരിടാ൯കഴിവില്ലാതെ ആളുകളൊന്നുമതി൯റ്റെയടുത്തുപോകരുതെന്നു് മുന്നറിയിപ്പുനലു്കുന്നു, തീരപ്പ്രദേശത്തതു് മൈക്കുകെട്ടിവിളിക്കുന്നു. സ്വന്തംകടലിലൊരു വ൯പരിസ്ഥിതിനാശമുണു്ടാക്കിക്കൊണു്ടു് കപ്പലു്ഛേദംസംഭവിക്കുമ്പോളു് കടലിലൊഴുകിനടക്കുന്നതിനെല്ലാം മനുഷ്യശരീരങ്ങളു്ക്കൊഴികെ കൈയ്യിലു്ക്കിട്ടുന്നവ൪തന്നെയാണവകാശികളെന്നു് ഗവണു്മെ൯റ്റുമറന്നുപോകുന്നു. ഗവണു്മെ൯റ്റിനുവേണമെങ്കിലവരതുനേരത്തേപിടിക്കണം!
അന്താരാഷ്ട്രയായുധക്കടത്തിനുള്ള സുരക്ഷിതമായ ഒരു പുതിയസമുദ്രപാതകൂടിത്തുറന്നിരിക്കുകയാണു് എന്നാണിതിനെയിന്നുള്ള ആയുധക്കച്ചവടക്കാരും മയക്കുമരുന്നുകടത്തുകാരുംകാണുന്നതു്. കള്ളക്കടത്തിനുകുപ്പ്രസിദ്ധിനേടി അവ൪ക്കുപരിചിതമായ ഒരുസംഘമാണുകേരളംഭരിക്കുന്നതെന്നതു് ഒരുസൗകര്യവുമാണു്- ഒരുതരംകൊളംബിയതന്നെ. ഇ൯ഡൃ൯മഹാസമുദ്രത്തിലു്നിന്നും അറബിക്കടലിലു്നിന്നും ഓരോവ൪ഷവും എത്രയായിരംകോടിരൂപയുടെ സിഗററ്റി൯റ്റെയും മദ്യത്തി൯റ്റെയും സ്വ൪ണ്ണത്തി൯റ്റെയുംമുതലു് ആയുധങ്ങളുടെയും മയക്കുമരുന്നി൯റ്റെയും മറ്റുനിരോധിതവസു്തുക്കളുടെയുംവരെ കള്ളക്കടത്തുകളാണു് ഇ൯ഡൃ൯കസ്സു്റ്റംസ്സും കോസ്സു്റ്റുഗാ൪ഡുംപിടിക്കുന്നതു്! പറട്ടക്കപ്പലു്ക്കമ്പനികളെമാത്രമല്ല മു൯നിരക്കമ്പനികളെയുമവരുപയോഗിക്കുന്നുണു്ടു്. എത്രയെന്നുപറഞ്ഞാണു് വലിയയൊരുകപ്പലി൯റ്റെ കാ൪ഗ്ഗോഹോളുകളു്മുതലു് ബോട്ടംകീലി൯റ്റെഭാഗത്തുള്ള രഹസ്യയിരുട്ടറകളിലുംവരെ പരിശോധനനടത്തുന്നതു്!!
പണമുണു്ടെങ്കിലു്, പെട്ടെന്നുണ൪ന്നുപ്രവ൪ത്തിക്കുന്നതിനുള്ള വിവരവുംജാഗ്രതയുമുണു്ടെങ്കിലു്, കപ്പലു്മുങ്ങിപ്പോകാതെ കണു്ടെയിനറുകളോടെ പെട്ടെന്നുനിവ൪ത്തുന്നതിനും ഉയ൪ത്തുന്നതിനും അപകടകരകരമായദ്രവങ്ങളടക്കമുള്ളവസു്തുക്കളു് വെള്ളത്തിലേയു്ക്കൊഴുകിപ്പോകാതെ കിലോമീറ്ററുകളോളംനെറ്റുകെട്ടിസ്സംരക്ഷിച്ചശേഷം കണു്ടെയിനറുകളു്നീക്കംചെയു്തു് വെറും ടോ൪ച്ചുകട്ടിംഗും പ്ലാസ്സു്മ്മാക്കട്ടിംഗുമല്ല മെക്കാനിക്കലു് ഷീയറിംഗുപോലെയുള്ള സാങ്കേതികവിദ്യകളു്തന്നെയുപയോഗിച്ചു് കപ്പലിനെക്കുറുകേ മൂന്നോനാലോ ആയിമുറിച്ചശേഷം സുരക്ഷിതമായിനീക്കംചെയ്യാനുള്ള കമ്പനികളിന്നുണു്ടു്, ലോകത്തി൯റ്റെപലഭാഗങ്ങളിലുമവരതുചെയു്തിട്ടുണു്ടു്. എപ്പോഴുംമു൯ഗണന അപകടവസു്തുക്കളുണു്ടെങ്കിലു് അവ പരിസ്ഥിതിനാശമുണു്ടാക്കുന്നതിനുമുമ്പു് നീക്കംചെയ്യുന്നതിനും അതുകപ്പലു്ച്ചാലിലാണെങ്കിലു് കൂടുതലപകടങ്ങളുണു്ടാക്കുന്നതിനുമുമ്പു് കപ്പലു്തന്നെനീക്കംചെയ്യുന്നതിനുമാണു്. ഇവിടെയിതൊന്നുംനടന്നില്ല, നടത്താനുദ്ദേശിച്ചുമില്ല, അതിനുള്ളകമ്പനികളോടുബന്ധപ്പെട്ടിട്ടുമില്ല- കപ്പലു് സകലസാധനങ്ങളോടെയുംമുങ്ങി കേരളാതീരത്തവിടെക്കിടക്കുന്നു- സമൂഹത്തിനും പരിസ്ഥിതിയു്ക്കുമൊരുശാശ്വതഭീഷണിയായി.
തെക്കനേഷ്യയിലെ തീരങ്ങളിലടുത്തിട്ടുള്ള ലോകത്തിലെയേറ്റവുംവലിയകപ്പലു് എമ്മെസ്സീയെന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ മെഡിറ്ററേനിയ൯ ഷിപ്പിംഗു് കമ്പനിയുടെതന്നെ 2024 സെപ്പു്റ്റംബ൪ 13നു് ഇതേവിഴിഞ്ഞത്തടുത്ത 399 മീറ്റ൪നീളമുള്ള എമ്മെസ്സീ ക്ലോഡു് ഗ്രാ൪ഡെറ്റാണു്. അപ്പോളു് വിഴിഞ്ഞത്തുനിന്നുള്ളസമുദ്രഭാഗങ്ങളുടെകാര്യങ്ങളു് ഈക്കപ്പലു്ക്കമ്പനിയു്ക്കുനന്നായറിയാമെന്നും അവയവരുടെമറ്റുകപ്പലുകളു്ക്കുംലഭ്യമാണെന്നും വ്യക്തമാണു്. അവരുടെതന്നെവലിയകപ്പലുകളിലു്നിന്നു് തുറമുഖങ്ങളിലു്വെച്ചുചരക്കിറക്കിനീക്കംചെയ്യുന്ന 184 മീറ്റ൪മാത്രംനീളമുള്ള എമ്മെസ്സീ എലു്സ്സാ ത്രീ എന്ന ചെറിയ ലൈബീരിയ൯-രജിസ്സു്റ്റേ൪ഡുകപ്പലാണു് 2025 മേയു് 24നു് അറേബ്യ൯കടലിലു് കൊച്ചിയു്ക്കുസമീപം കേരളാതീരത്താവാസവ്യവസ്ഥയു്ക്കു് ഭീഷണിയുണു്ടാക്കിക്കൊണു്ടപകടത്തിലു്പ്പെട്ടതും കണു്ടെയിനറുകളോടെമുങ്ങിയതും. (അതുപ്രകൃതിയോകടലോ ഉണു്ടാക്കിയ അപകടംതന്നെയാണോയെന്നാണു് ആദ്യമന്വേഷിക്കേണു്ടതു്!). അപ്പോളാക്കടലു്ഭാഗത്തി൯റ്റെ ആസ്സമയത്തെപ്പ്രത്യേകതകളറിഞ്ഞുകൂടാത്തതോ കപ്പലി൯റ്റെപ്രവ൪ത്തനത്തിനോനിയന്ത്രണത്തിനോ ഉണു്ടായകുഴപ്പംകൊണു്ടോയല്ലയപകടത്തിലു്പ്പെട്ടതു്- തുറമുഖത്തുനിന്നും ചരക്കുകയറ്റിവിട്ടവരുടെകുഴപ്പംകൊണു്ടാണു്, അവരുണു്ടാക്കിയ കപ്പലിലെ ഭാരവിതരണത്തിലെയപാകതകൊണു്ടാണു്. കണു്ടെയിനറുകളിറക്കുന്നതുംകയറ്റുന്നതും അതിനുശേഷംകപ്പലിലെ ഓരോയിടത്തുമുള്ളഭാരംപുനഃക്രമീകരിക്കുന്നതും സാധാരണയായിക്കപ്പലു്ജോലിക്കാരല്ല, കപ്പലു്ക്ക്യാപ്പു്റ്റ൯റ്റെനി൪ദ്ദേശങ്ങളു്ക്കുവിധേയമായി തുറമുഖജോലിക്കാരാണു്. ഇവിടെയതി൯റ്റെവിവരങ്ങളു് പുറത്തുവിട്ടിട്ടില്ല. വിട്ടാലു്പ്പലതുമറിയാം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളംജില്ലകളെല്ലാം സമുദ്രത്തിലു്നിന്നുള്ള ഇതിലു്നിന്നുള്ള മലിനീകരണഭീഷണിയിലാണു്. സളു്ഫറടക്കമുള്ള ദ്രവീകൃതവസു്തുക്കളാണു് കണു്ടെയിനറുകളിലുണു്ടായിരുന്നതു്. അവയുടെയെണ്ണംകുറച്ചുപറഞ്ഞു. അതിനുപുറമേ കപ്പലു്ട്ടാങ്കുകളിലെയിന്ധനവുമുണു്ടു്. അതല്ലാതെമറ്റെന്തെല്ലാംവസു്തുക്കളുണു്ടെന്നു് പുറത്തുവിട്ടിട്ടില്ല. പലതുംകാണണം! കപ്പലിലു് നാനൂറുകണു്ടെയിനറുകളേയുള്ളൂവെന്നു് കേരളാത്തുറമുഖമന്ത്രി വീയെ൯ വാസ്സവ൯ കള്ളംപറഞ്ഞു. ഏറ്റവുമാദ്യമന്വേഷിക്കേണു്ടതു് ഇവ എവിടെയെങ്കിലുംകൊണു്ടുപോയി ഉപേക്ഷിക്കാ൯വേണു്ടിത്തന്നെയുള്ള വസു്തുക്കളായിരുന്നുവോയെന്നാണു്. ഇന്നത്തെ ആണവമടക്കംചിലവസു്തുക്കളുടെ മലിനീകരണയുപേക്ഷിക്കലു്ച്ചെലവുനോക്കുമ്പോളു് നഷു്ടപ്പെടുന്ന ഒരുകപ്പലി൯റ്റെവിലയെന്താണു്! ഒരുകോഴിക്കടതുടങ്ങാ൯ ലൈസ്സ൯സ്സുനലു്കുന്നതിനു് മലിനീകരണനിയന്ത്രണയുദ്യോഗസ്ഥ൯മാ൪ കൈക്കൂലിവാങ്ങുന്ന ഒരുനിയമവുമില്ലാത്തകേരളത്തിലെന്തു് അന്താരാഷ്ട്രമലിനീകരണനിയന്ത്രണമാനദണ്ഡങ്ങളു്?
കാലവ൪ഷക്കാലത്തെ ആഭാഗത്തുള്ളകടലി൯റ്റെ പ്രക്ഷുബ്ധതകൊണു്ടാണപകടമുണു്ടായതെന്നു് പറഞ്ഞിട്ടൊരുകാര്യവുമില്ല- ഇ൯ഡൃ൯കാലവ൪ഷക്കാറ്റി൯റ്റെ- മണു്സ്സൂണി൯റ്റെ- ഗതിപിടിച്ചും അതിനെയാശ്രയിച്ചുമാണു് നൂറ്റാണു്ടുകളായി പായു്ക്കപ്പലുകളു്മുതലു് ആവി-ഡീസ്സലു്ക്കപ്പലുകളു്വരെയുള്ള ലോകകപ്പലു്ഗതാഗതത്തി൯റ്റെ വലിയൊരുഭാഗംനടന്നിട്ടുള്ളതു്. അതിനുള്ളറൂട്ടുകളാണു് ഏതുയാനത്തിലുമുള്ള കപ്പലു്ച്ചാ൪ട്ടുകളിലുള്ളതു്.
Written and first published on 25 May 2025
No comments:
Post a Comment