1878
ഒരുയുദ്ധംകഴിഞ്ഞു് അമ്പതുവ൪ഷംകഴിഞ്ഞു് യുദ്ധയാ൪ക്കൈവുകളിലു്ത്തപ്പിയല്ല ജനങ്ങളും രാജ്യത്തെപ്പ്രതിപക്ഷനേതാവും രാജ്യത്തിനു് എത്രയുദ്ധവിമാനങ്ങളു്നഷ്ടപ്പെട്ടുവെന്നു് മനസ്സിലാക്കേണു്ടതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
2025 മേയിലു് ഇ൯ഡൃയും പാക്കിസ്ഥാനുമെന്ന രണു്ടുരാജ്യങ്ങളുംതമ്മിലു് മൊത്തം നൂറ്റിയിരുപത്തഞു്ചു് ജെറ്റുയുദ്ധവിമാനങ്ങളടങ്ങുന്ന ആകാശയുദ്ധമാണുനടന്നതു്. ഇതിലു് ഇ൯ഡൃയു്ക്കെത്ര യുദ്ധവിമാനങ്ങളു്നഷ്ടപ്പെട്ടുവെന്നതു് ലോകത്തു് ആരുംചോദിക്കുന്നയൊരുചോദ്യമാണു്. (ഏഴെണ്ണംവെടിവെച്ചിട്ടുവെന്നാണു് പാക്കിസ്ഥാ൯പറയുന്നതു്!). അതു് ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സി൯റ്റെനേതാവും പാ൪ലമെ൯റ്റിലെപ്പ്രതിപക്ഷനേതാവുമായ രാഹുലു്ഗാന്ധിചോദിച്ചപ്പോളു് ഭരണംനടത്തുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെകാഴു്ച്ചപ്പാടിലു് അതൊരു ‘അനവസരത്തിലുള്ള ദേശവിരുദ്ധച്ചോദ്യ’മായി! പിന്നെ ആരാണതുചോദിക്കേണു്ടതു്? അതോ ആച്ചോദ്യം ആരുംചോദിക്കരുതോ?
ഓരോയുദ്ധവിമാനത്തി൯റ്റെയുംവില കോടിക്കണക്കിനുരൂപയാണു്, അവതദ്ദേശീയമായുണു്ടാക്കുന്നവയല്ല വിലകൊടുത്തുവിദേശത്തുനിന്നുവാങ്ങിക്കുന്നവയാണു്. അപ്പോളു് അതുനശിപ്പിച്ചോ അതോ ഉപയോഗത്തിലിപ്പോഴുമുണു്ടോ എന്നചോദ്യത്തെത്തന്നെ കേന്ദ്രഭരണകക്ഷിയായബീജേപ്പീയും അതി൯റ്റെയനുയായികളുംഭയക്കണമെങ്കിലു് മറ്റുയുദ്ധസാമഗ്രികളു്ക്കെന്തുസംഭവിച്ചുവെന്നുംകൂടി ചോദിച്ചിരുന്നെങ്കിലോ? കോ൪പ്പറേറ്റുകളുടെപിടിയിലായി സൈന്യത്തിനും രാഷ്ട്രീയനേതൃത്വത്തിനും സ്വാതന്ത്ര്യംനഷ്ടപ്പെട്ട പാക്കിസ്ഥാ൯സൈന്യത്തെപ്പോലെയല്ല, ജനാധിപത്യത്തിനകത്തുനിലനിലു്ക്കുന്ന ഇ൯ഡൃ൯സൈന്യത്തിനും പ്രതിരോധവകുപ്പിനും പ്രധാനമന്ത്രിയു്ക്കും ദേശസുരക്ഷയെബാധിക്കുന്നതല്ലാത്ത ഇതുസംബന്ധിച്ചയേതുചോദ്യത്തിനും മറുപടിപറയാ൯ബാധ്യതയുണു്ടെന്നുമനസ്സിലാക്കുക! ഒരുയുദ്ധംകഴിഞ്ഞു് അമ്പതുവ൪ഷംകഴിഞ്ഞു് യുദ്ധയാ൪ക്കൈവുകളിലു്ത്തപ്പിയല്ല ജനങ്ങളും രാജ്യത്തെപ്പ്രതിപക്ഷനേതാവും ബീജേപ്പീയുടെ സ്വന്തംമതവ൪ഗ്ഗീയകൈയ്യിലിരിപ്പുകളും ജനവിരുദ്ധനടപടികളും കോ൪പ്പറേറ്റുവിധേയത്വവുംപ്രീണനവുംകാരണം ജനപിന്തുനഷ്ടപ്പെട്ടുകൊണു്ടിരിക്കുമ്പോഴും അധികാരത്തിലിരിക്കുന്നതിനുവേണു്ടി പുലു്വാമയിലെപ്പോലെവീണു്ടുമൊരാക്രമണം സ്വന്തംജനതയുടെമേലു്ത്തന്നെനടത്തി അതിന്നുപ്രതികാരംതീ൪ക്കുന്നതുപോലെ അയലു്രാജ്യത്തൊരുയുദ്ധവുംനടത്തി പൊതുജനങ്ങളുടെപണമെടുത്തുവാങ്ങിയ വിലപിടിപ്പുള്ളവിമാനങ്ങളിതുപോലെ കൊണു്ടുപോയിനശിപ്പിചെന്നുപറയുന്ന ഈക്കാര്യങ്ങളു്മനസ്സിലാക്കേണു്ടതു്.
കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് പാ൪ലമെ൯റ്റിലു് ഈച്ചോദ്യത്തിനുമറുപടിപറഞ്ഞാലു് പാക്കിസ്ഥാനതറിയുമെന്നുള്ളതുകൊണു്ടാണെങ്കിലു് പാക്കിസ്ഥാനതല്ലെങ്കിലുമറിയാമല്ലോ, കാരണം നശിപ്പിക്കപ്പെട്ടുവെങ്കിലു് അവരാണല്ലോയവനശിപ്പിച്ചതു്! അവ൪നശിപ്പിച്ചതല്ല ഇ൯ഡൃയുടെ സ്വന്തമബദ്ധംകൊണു്ടാണതുനശിപ്പിക്കപ്പെട്ടതെങ്കിലു്, എങ്കിലുംരാജ്യമതറിയണമല്ലോ!! ലോകമറിയുമെന്നാണെങ്കിലു് ലോകമിതുപോലെപലതുംകുറേക്കാലമായി ബീജേപ്പീയെക്കുറിച്ചറിഞ്ഞുകൊണു്ടിരിക്കുകയാണല്ലോ!!!
യുദ്ധത്തിലെപ്പോഴും വിമാനങ്ങളു്നഷ്ടപ്പെടുന്നതും തെറ്റുകളു്വരുത്തുന്നതും അതി൯റ്റെയാദ്യനിമിഷങ്ങളിലാണു്. അതുവരാതിരിക്കാനാണു് അതിലു്ബന്ധപ്പെടുന്നവ൪ക്കു് രാജ്യം വളരെപ്പണംചെലവാക്കി പലവട്ടംപരിശീലനംനലു്കുന്നതു്. എന്നിട്ടുമതുണു്ടായാലു് അതുകഴിഞ്ഞുപിഴവുകളിലു്നിന്നുപാഠംപഠിച്ചു് വിമാനനഷ്ടപ്പെടലുകളു്കുറയു്ക്കും. ഏതുസൈന്യത്തെയുംപോലെ ഇ൯ഡൃയുമതുതന്നെയാണുചെയു്തതു്, എല്ലാവരുമതുതന്നെയാണുചെയ്യുന്നതു്- എത്രവിമാനങ്ങളാണതിന്നിടയിലു് നഷ്ടപ്പെട്ടതെങ്കിലും! നഷ്ടപ്പെട്ടവ റഫേലാണോ അല്ലയോയെന്നതു് അതി൯റ്റെപെ൪ഫോമ൯സ്സുമികവിനെസ്സംബന്ധിച്ചും അവ൪ പൈലറ്റുമാ൪ക്കുനലു്കുന്നപരിശീലനംസംബന്ധിച്ചുമുള്ള നി൪മ്മാതാക്കളായ അവരുടെവാദങ്ങളു്ഖണ്ഡിക്കാനല്ലാതെ ഇവിടെപ്പ്രസക്തവുമല്ല. ‘പാക്കിസ്ഥാനുമായി 2025 മേയു് 7നും 10നുമിടയിലുണു്ടായസംഘ൪ഷത്തിലു് ഇ൯ഡൃ൯സേനയു്ക്കുതെറ്റുവന്നുവെന്നും തന്ത്രപരമായപിഴവുകളു്വന്നെന്നും അതുകൊണു്ടുവിമാനങ്ങളു്വീണെന്നും’ സിംഗപ്പൂരിലു് 2025 ജൂണു് 1നു് ബ്ലൂംബെ൪ഗ്ഗു് റ്റീവീയു്ക്കും റോയിട്ടേഴു്സ്സിനുംനലു്കിയയഭിമുഖങ്ങളിലു് ഇ൯ഡൃയുടെഡിഫ൯സ്സുചീഫു് ജനറലു് അനിലു് ചൗഹാനുസമ്മതിക്കേണു്ടിവന്നു, പക്ഷേ എത്രയെണ്ണംവീണുവെന്നുപറയാനും വീഴു്ത്തിയതാണെന്നുസമ്മതിക്കാനും വിസമ്മതിച്ചു. അവ അന്യമണ്ണിലാണോ സ്വന്തംമണ്ണിലാണോവീണതെന്നു് പറയാനുംവിസമ്മതിച്ചു: ജനങ്ങളു്ക്കുകാര്യംമനസ്സിലാവുകയുംചെയു്തു.
‘വിമാനംതാഴെവീണുവെന്നതല്ല എന്തുകൊണു്ടുതാഴെവീണുവെന്നതാണുപ്രധാന’മെന്നു് ജനറലു്പറഞ്ഞു. എയ൪ബോണായവിമാനങ്ങളു് എന്തുകൊണു്ടുതാഴെവീണുവെന്നു് ജനറലു്പറയാതെതന്നെ ജനങ്ങളു്ക്കറിയാമല്ലോ! നമ്മളു് ഒരുയുദ്ധത്തിലാണെന്നും ഫൈറ്റ൪ജെറ്റുകളും ഡ്രോണുകളും മിസ്സൈലുകളും ദീ൪ഘദൂരയായുധങ്ങളും ഘനയാ൪ട്ടിലറിയുമെല്ലാമുപയോഗിച്ചെന്നും അതിനിടയിലു് നഷ്ടങ്ങളു്സ്വാഭാവികമാണെന്നും 2025 മേയു് 11നു് എയ൪ ഓപ്പറേഷ൯സ്സു് ഡയറക്ട൪ ജനറലു് എയ൪ മാ൪ഷലു് ഏക്കേ ഭാരതിയുംപറഞ്ഞിരുന്നു. പൈലറ്റുമാരെല്ലാംമടങ്ങിവന്നുവെന്നുപറയുമ്പോളു് ഇജക്ഷ൯-ച്യൂട്ടുസംവിധാനമുള്ളയവയെയെല്ലാം പറന്നുയരുമ്പോഴോ മടങ്ങിവരുമ്പോഴോ സ്വന്തംരാജ്യത്തിനകത്തു് വെടിവെച്ചിട്ടുവെന്നുംകൂടിയതിനൊര൪ത്ഥമില്ലേ?
എത്രവിമാനംനഷ്ടപ്പെട്ടുവെന്നോ അവ ഏതൊക്കെയാണെന്നോപറയാ൯ പ്രധാനമന്ത്രിയോ സൈനികമേധാവികളോതയാറല്ല. പാ൪ലമെ൯റ്റിലു് ഇ൯ഡൃ൯പ്രധാനമന്ത്രിപറയേണു്ട ചോദ്യങ്ങളു്ക്കുള്ളമറുപടികളു് പ്രധാനമന്ത്രിപി൯മാറി അപൂ൪ണ്ണമായി വിദേശത്തുംസ്വദേശത്തും ഇ൯ഡൃ൯സൈനികമേധാവികളു്പറഞ്ഞുനടക്കുന്നതുചിതമോ? പാക്കിസ്ഥാനിലെപ്പോലെ പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനും പാ൪ലമെ൯റ്റിനുംമുകളിലു് സൈനികഭരണമാണോയി൯ഡൃയിലു്?
Written on 17 May 2025 and first published on 19 May 2025
No comments:
Post a Comment