നിങ്ങളു്ക്ഷേത്രത്തിലു്പ്പോയില്ലെങ്കിലും ആരുംനിങ്ങളെ ഹിന്ദുമതത്തിനകത്തുനിന്നും പുറത്താക്കുകയില്ല- നിങ്ങളകത്തുണു്ടെങ്കിലല്ലേ പുറത്താക്കാ൯പറ്റൂ! അതായതു് അതു് ടെമ്പിളു്-സെ൯റ്റേ൪ഡുമല്ല സെ൯ട്രലി-കണു്ട്രോളു്ഡുമല്ല. ഈയൊരുപ്രത്യേകതയും സൗകര്യവുമുള്ള മറ്റുപ്രധാനമതങ്ങളൊന്നും ലോകത്തില്ല!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Yonatan Anugerah. Graphics: Adobe SP.
ലോകജനസംഖ്യയുടെ പതിനഞു്ചുശതമാനംവരുന്ന ഹിന്ദുയിസം ലോകത്തെ ഏറ്റവുംവലിയ മൂന്നാമത്തെമതമാണു്. ഇവരിലേറ്റവുംകൂടുതലു്പേ൪ ജീവിക്കുന്നതു് ഇ൯ഡൃയിലും നേപ്പാളിലും മൗറീഷ്യസ്സിലുമായാണു്. ലോകഹിന്ദുജനസംഖ്യയുടെ തൊണ്ണൂറ്റിനാലുശതമാനവും ഇ൯ഡൃയിലു്ജീവിക്കുന്നു. ഇ൯ഡൃയിലും നേപ്പാളിലും അവ൪ ജനസംഖ്യയിലു് ഭൂരിപക്ഷവുമാണു്. പാക്കിസ്ഥാനിലും ബംഗ്ലാദേശ്ശിലും ശ്രീലങ്കയിലും ഇ൯ഡോനേഷ്യയിലും മലേഷ്യയിലുമൊക്കെയായി ഓരോയിടത്തും അഞു്ചുലക്ഷത്തിനുമേലു് ഹിന്ദുക്കളുണു്ടു്. ക്യാനഡയിലും ഇംഗ്ലണു്ടിലും അമേരിക്കയിലുംമുതലു് ആസ്സു്ട്രേലിയയിലും സൗത്താഫ്രിക്കയിലും യൂയ്യേയ്യീയിലുംവരെ അവരുടെയെണ്ണം ഒരോയിടത്തും അത്രയുംവീതംതന്നെയുണു്ടു്. വിയറ്റു്നാമി൯റ്റെയും ബ൪മ്മയുടെയുംകാര്യവും എടുത്തുപറയേണു്ടതുണു്ടു്. ഒരുകേന്ദ്രനിയന്ത്രണവുമില്ലാതെ ജനങ്ങളുടെമനസ്സുകളിലു്മാത്രം നിലനിലു്ക്കുന്നുവെന്നതാണു് മറ്റുമതങ്ങളിലു്നിന്നതിനെ വ്യത്യസു്തമാക്കുന്നതും പടരാ൯പ്രേരിപ്പിക്കുന്നതും. ക്ഷേത്രകേന്ദ്രീകൃതമല്ലെന്ന പ്രത്യേകതയുമുണു്ടു്.
നിങ്ങളു്ക്ഷേത്രത്തിലു്പ്പോയില്ലെങ്കിലും ആരുംനിങ്ങളെ ഹിന്ദുമതത്തിനകത്തുനിന്നുംപുറത്താക്കുകയില്ല- നിങ്ങളകത്തുണു്ടെങ്കിലല്ലേ പുറത്താക്കാ൯പറ്റൂ! അതായതു് അതു് ടെമ്പിളു്-സെ൯റ്റേ൪ഡുമല്ല സെ൯ട്രലി-കണു്ട്രോളു്ഡുമല്ല. ഈയൊരുപ്രത്യേകതയും സൗകര്യവുമുള്ള മറ്റുപ്രധാനമതങ്ങളൊന്നും ലോകത്തില്ല. ഹിന്ദുമതത്തെസ്സംബന്ധിച്ചിടത്തോളം അതുനിങ്ങളുടെമനസ്സിനകത്തുമാത്രമാണു്, ജീവിതത്തിലു്മാത്രമാണു്, അതൊരുജീവിതരീതിമാത്രമാണു്. ഇ൯ഡൃ൯ജീവിതരീതിയെന്നാണു് അതിനുയഥാ൪ത്ഥപേരു്. ഇ൯ഡസ്സു്ജീവിതരീതിയെന്നാണു്, സിന്ധുനദീതടരീതിയെന്നാണു്, ചരിത്രത്തിലതറിയപ്പെട്ടതു്. ഇ൯ഡസ്സു്നദീതടത്തിലാണു് ലോകസഞു്ചാരികളു് ഏറ്റവുംകൂടുതലതുശ്രദ്ധിച്ചതു്, രേഖപ്പെടുത്തിയതു്, വിവരിച്ചതു്. ഇ൯ഡസ്സാണു് പൊളിറ്റിക്കലായി ഇ൯ഡൃയും ഫിലോസഫിക്കലായി ഹിന്ദുവുമായതു്. ത൪ക്കമുണു്ടാക്കാനാഗ്രഹിക്കുന്നവ൪ അതിലു് ത൪ക്കമുണു്ടാക്കിയിട്ടുണു്ടു്, പക്ഷേ ഒന്നും ചെലവായിട്ടില്ല.
പതിനായിരക്കണക്കിനുപേരുള്ളതിലു് തനിയു്ക്കിഷ്ടപ്പെട്ടദൈവത്തെമാത്രം മനസ്സിനകത്തുസങ്കലു്പ്പിച്ചുസന്തോഷിക്കാനും അദ്ദേഹമല്ലെങ്കിലവളു് തങ്ങളുടെകൂടെയുണു്ടെന്നാലോചിക്കാനും പള്ളിയുടെമുന്നിലെത്തുമ്പോളു് കുരിശുവരയു്ക്കാനും മുസ്ലിമിനെക്കാണുമ്പോളു് അസ്സലാമുമലൈക്കുംപറയാനും അതിനകത്തുനിങ്ങളു്ക്കൊരുതടസ്സവുമില്ല. ഇതു് ഉള്ളിലു്നുരച്ചുപൊന്തുന്നകോപത്തോടെ നോക്കിക്കാണുകയും അതിനൊരുമാറ്റംവരുത്താ൯ കുതിച്ചുചാടുകയുംചെയ്യുന്ന ഇ൯ഡൃയിലെക്കുറേക്കൂതറഹിന്ദുക്കളെക്കുറിച്ചാണു് ഇനിപ്പറയുന്നതു്.
ഹിന്ദുമതത്തെക്കുറിച്ചു് ഒരുകുന്തവുമറിഞ്ഞുകൂടാത്തവ൪, പ്രത്യേകിച്ചും ഭരണാധികാരത്തിലു്നോട്ടമുള്ള ഭാരതീയജനതാപ്പാ൪ട്ടിപോലുള്ള രാഷ്ട്രീയപ്പാ൪ട്ടികളും അവയെനിലനി൪ത്തി സ്വയംനിലനിലു്ക്കുന്ന രാഷ്ട്രീയസ്വയംസേവകസംഘവുംമറ്റുംപോലുള്ള നിരവധിഹിന്ദുപ്പ്രസ്ഥാനങ്ങളും, അവയു്ക്കൊരു സെ൯ട്രലു്ക്കണു്ട്രോളുണു്ടാക്കണമെന്നും അതിനെ ക്ഷേത്രകേന്ദ്രീകൃതമാക്കണമെന്നും വളരെക്കാലമായിബഹളമുണു്ടാക്കുന്നുണു്ടു്. അതിലൂടെകിട്ടുന്ന അന്താരാഷ്ട്രരാഷ്ട്രീയശക്തിയും സമ്പത്തുമാണവരുടെലക്ഷൃം. അതോടുകൂടിയീമതത്തി൯റ്റെപടരലു് നിലയു്ക്കുകയും അതിനകത്തുനിന്നും ബുദ്ധിസവും ജൈനിസവുമൊക്കെ വേ൪പെട്ടുപോയകാലത്തെപ്പോലെവീണു്ടും ജീ൪ണ്ണതയാരംഭിക്കുകയുംചെയ്യും. അതിലല്ലയവരുടെയുലു്ക്കണു്ഠ- പോപ്പിനെപ്പോലെയതിനൊരുകേന്ദ്രീകൃതനിയന്ത്രണവും ക്ഷേത്രകേന്ദ്രീകരണവുമില്ലാത്തതുകൊണു്ടു് അവ൪ക്കുനഷ്ടപ്പെട്ടുപോകുന്ന ലോകരാഷ്ട്രീയശക്തിയിലും സമ്പത്തിലുമാണു്.
…..
…..
…..
Written on 16 May 2025 and first published on 23 May 2025
No comments:
Post a Comment