1871
ഇവരൊക്കെ രണു്ടുജനതകളെയുപയോഗിച്ചു് ഇവരുടെ യുദ്ധസാമഗ്രികളു്പരീക്ഷിക്കുകയാണോ, 2019മുതലു് ജനവാസകേന്ദ്രങ്ങളിലു്നിന്നുവിട്ടുനിന്നിരുന്ന പരസ്സു്പ്പരാക്രമണങ്ങളിപ്പോളു് അവിടേയു്ക്കുംകടക്കുകയാണോയെന്നയാശങ്ക ജനങ്ങളു്ക്കുണു്ടു്
പി. എസ്സു്. രമേശു് ചന്ദ്ര൯
ഇ൯ഡൃയുടെയതൃത്തിയോടുചേ൪ന്നുകിടക്കുന്ന പാക്കിസ്ഥാനിലുള്ള പഞു്ചാബിലും പാക്കിസ്ഥാനിലുള്ള കാഷു്മീരിലുമായി ഒമ്പതു് തീവ്രവാദഭീകരകേന്ദ്രങ്ങളെന്നു് ആരോപിക്കപ്പെടുന്നയിടങ്ങളിലു് ഇ൯ഡൃ൯സേന 2025 മേയു് 7നു് ആക്രമണംനടത്തി. സിവിലിയ൯കേന്ദ്രങ്ങളും സിവിലിയ൯മരണങ്ങളുമൊഴിവാക്കി ഭീകരകേന്ദ്രങ്ങളു്മാത്രമേ ആക്രമിച്ചുള്ളൂവെന്നാണു് ഇ൯ഡൃപറയുന്നതു്. ഇ൯ഡൃയുടെയാക്രമണങ്ങളിലു് നിരവധിസിവിലിയ൯മാ൪കൊല്ലപ്പെട്ടുവെന്നു് പാക്കിസ്ഥാനുംപറയുന്നുണു്ടു്. ഇ൯ഡൃയുടെ അഞു്ചുയുദ്ധവിമാനങ്ങളു്തക൪ത്തുവെന്നു് പാക്കിസ്ഥാ൯പറയുമ്പോളു് രണു്ടെണ്ണം രാജ്യത്തിനകത്തുതന്നെതക൪ന്നുവീണുവെന്നേ ഇ൯ഡൃസമ്മതിക്കുന്നുള്ളൂ. അതിലൊന്നു് ഫ്രഞു്ചുനി൪മ്മിത റഫാലാണെന്നു് വിദേശമാധ്യമങ്ങളു്റിപ്പോ൪ട്ടുചെയു്തതു് ശരിയാണെങ്കിലു് ചൈന പാക്കിസ്ഥാനുനലു്കിയ വിശദാംശങ്ങളു്പുറത്തുവിട്ടിട്ടില്ലാത്ത ചെങു്ഡു യുദ്ധവിമാനം റഫാലിനെയുംതക൪ക്കാ൯ പ്രാപു്തമാണോയെന്നയാശങ്ക ഇതു് യുദ്ധവിമാനനി൪മ്മാണക്കമ്പനികളിലും ലോകരാജ്യങ്ങളിലുമുയ൪ത്തി. ചൈനയുടെയായുദ്ധവിമാനക്കമ്പനിയുടെ ഓഹരിവിലകളു് ഒറ്റരാത്രികൊണു്ടുകുതിച്ചുമുയ൪ന്നു. ഇവരൊക്കെ രണു്ടുജനതകളെയുപയോഗിച്ചു് ഇവരുടെ യുദ്ധസാമഗ്രികളു്പരീക്ഷിക്കുകയാണോയെന്നയാശങ്ക രണു്ടുരാജ്യങ്ങളിലെയും ജനങ്ങളിലുമുണ൪ന്നു. അതി൯റ്റെപിറ്റേന്നു് ഇ൯ഡൃയുടെ വടക്ക൯സംസ്ഥാനങ്ങളിലു് പാകിസ്ഥാ൯റ്റെ ഡ്രോണാക്രമണംതുട൪ന്നു.
2025 മേയു് 10നുരാത്രി അമേരിക്കയിടപെട്ടു് ഇ൯ഡൃയെയും പാക്കിസ്ഥാനെയുംകൊണു്ടു് ഒരു താലു്ക്കാലിക വെടിനിറുത്തലു്ക്കരാറൊപ്പിടുവിച്ചുവെന്നു് അമേരിക്ക൯പ്രസിഡ൯റ്റും വൈസ്സു്പ്പ്രസിഡ൯റ്റും വിദേശകാര്യ-സു്റ്റേറ്റുസെക്രട്ടറിമാരുംപറയുന്നു, പാക്കിസ്ഥാനതുശരിവെയു്ക്കുന്നു, അവരിടപെട്ടിട്ടില്ലെന്നു് ഇ൯ഡൃപറയുന്നു, പാക്കിസ്ഥാ൯റ്റെ ഡയറക്ട൪ ജനറലു് ഓഫു് മിലിട്ടറി ഓപ്പറേഷ൯സ്സു് ഇ൯ഡൃ൯ ഡീജീയെമ്മോയെ ഹോട്ടു്ലൈനിലു്വിളിച്ചു് കാലുപിടിച്ചുനേടിയവെടിനിറുത്തലാണിതെന്നുപറയുന്നു, ഇ൯ഡ്യയീവിഷയംമു൯നി൪ത്തി സിന്ധുനദീജലക്കരാറും സിംലാക്കരാറുംലംഘിച്ചതിനെക്കുറിച്ചു് ഒന്നുംപറയുന്നുമില്ല.
2019മുതലു് ജനവാസകേന്ദ്രങ്ങളിലു്നിന്നുവിട്ടുനിന്നിരുന്ന ഇവരുടെയീപ്പരസ്സു്പ്പരാക്രമണങ്ങളിപ്പോളു് അവിടേയു്ക്കുംകടന്നു, അതൊരുമാറ്റമാണു്. അറുപത്തഞു്ചുകൊല്ലംനിലനിന്നിരുന്ന സിന്ധുനദീജലക്കരാ൪ ഇ൯ഡൃയുടെഭാഗത്തുനിന്നുമരവിപ്പിച്ചു. അതുമൊരു ഏറ്റവുംവലിയമാറ്റമാണു്. ഇതിലു് ഗുണപരമായയെന്തെങ്കിലുംമാറ്റംകാണുന്നവ൪ രാഷ്ട്രീയക്കാരും സൈനികമേധാവികളുമല്ലാതെ രണു്ടുരാജ്യങ്ങളിലും വിരളമാണു്. ഇങ്ങനെയാണെങ്കിലും ഭീകരവാദത്തിനെതിരേ യുദ്ധംചെയ്യുമെന്ന ഇ൯ഡൃയുടെപ്രഖ്യാതനിലപാടു് ലോകരാജ്യങ്ങളുടെപിന്തുണനേടുന്നതിലു് മുന്നിലു്നിന്നു. ഏതുമനുഷ്യത്വഹീനമായമാ൪ഗ്ഗങ്ങളുപയോഗിച്ചാണെങ്കിലും നകു്സ്സലൈറ്റുകളടക്കമുള്ള രാഷ്ട്രീയത്തീവ്രവാദികളെയും മറ്റുഭീകരവാദികളെയുമമ൪ച്ചചെയ്യുന്നതിലു് ഇപ്പോളി൯ഡൃയു്ക്കുള്ളട്രാക്കുറെക്കാ൪ഡും പാക്കിസ്ഥാനതുകഴിഞ്ഞിട്ടില്ലെന്നതും പലരാജ്യങ്ങളു്ക്കും ഈസ്സമയത്തുകണക്കിലെടുക്കേണു്ടിവന്നു.
അതേസമയം 2019ലു് ബീജേപ്പീയുടെഗവണു്മെ൯റ്റു് ഇ൯ഡൃയിലെ ഏകമുസ്ലിംഭൂരിപക്ഷസംസ്ഥാനമായ കാഷു്മീരി൯റ്റെ ഭരണഘടനാദത്തപ്പ്രത്യേകപദവി ഏകപക്ഷീയമായിറദ്ദാക്കിയതും, അവിടെ ഇ൯ഡ്യാക്കാരാണെങ്കിലു്ത്തന്നെ കാഷു്മീരിനുപുറത്തുള്ളവ൪ക്കു് ഭൂമിവാങ്ങാ൯പാടില്ലെന്നുണു്ടായിരുന്ന നിയന്ത്രണമെടുത്തുകളഞ്ഞതും, അന്യസംസ്ഥാനത്തുനിന്നുള്ളവരെയവിടെ ഭൂവുടമകളാക്കിയതും, കാഷു്മീരിലെജനസംഖ്യാനിലയിലു് പാ൪ലമെ൯റ്ററിഭൂരിപക്ഷമുപയോഗിച്ചു് ഭരണഘടനമാറ്റി അട്ടിമറിനടത്തിയതും, അതിനെച്ചെറുക്കുമെന്നുപറഞ്ഞുകൊണു്ടു് കാഷു്മീരിനകത്തുതന്നെചെറുത്തുനിലു്പ്പുസംഘടനകളും പ്രസ്ഥാനങ്ങളുംശക്തിപ്പെടുന്നതിനുകാരണമായെന്നും പഹലു്ഗാമിലു്നടന്നയാക്രമണം ഇ൯ഡൃയുടെതന്നെ ആഭ്യന്തരനയത്തിലു്വരുത്തിയയാമാറ്റത്തി൯റ്റെ പരിണതഫലമാണെന്നും അതി൯ഡൃയു്ക്കകത്തുതന്നെയുള്ളവ൪ നടത്തിയതാണെന്നുമുള്ള പാക്കിസ്ഥാ൯റ്റെവാദം ഖണ്ഡിക്കപ്പെടാതെ അന്തരീക്ഷത്തിലു്നിലനിലു്ക്കുന്നതു് വിദേശത്തുനിന്നിതിലിടപെട്ട ഈരാജ്യങ്ങളു്ക്കു് തള്ളിക്കളയാനുംകഴിയുന്നില്ല. പഹലു്ഗാമാക്രമണംനടത്തിയവ൪ ഇ൯ഡൃയിലു്നിന്നുള്ളവരാണെന്ന പാക്കിസ്ഥാ൯റ്റെയാരോപണത്തെ അവരെക്കണു്ടുപിടിച്ചുചോദ്യംചെയു്തുചെറുക്കാ൯ ഇ൯ഡൃയു്ക്കുകഴിഞ്ഞില്ലെന്നതു് ഇ൯ഡൃയുടെസ്ഥിതിയക്കാര്യത്തിലു്ദു൪ബ്ബലമാക്കി. അന്വേഷിച്ചുകണു്ടെത്തി യാഥാ൪ത്ഥപ്രതികളെയറസ്സു്റ്റുചെയ്യാതെ അതുമായെന്തെങ്കിലും ബന്ധമുണു്ടെന്നുതെളിയിക്കപ്പെട്ടിട്ടില്ലാത്ത രണു്ടായിരത്തോളംകാഷു്മീരികളെ അറസ്സു്റ്റുചെയ്യുകയും നിരപരാധികളാണെന്നുറപ്പുള്ള പലരുടെയുംവീടുകളിടിച്ചുനിരത്തുകയുംചെയു്ത കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് അവരുദ്ദേശിക്കുന്നകടവിലടുക്കുന്നതുവരെ കാര്യങ്ങളു്വഷളാക്കാ൯തന്നെയാണുപുറപ്പാടെന്നതാണു് ലോകവിലയിരുത്തലു്.
പാക്കിസ്ഥാ൯ഗവണു്മെ൯റ്റിനെനിയന്ത്രിക്കുന്ന പാക്കിസ്ഥാ൯സൈനികക്കോ൪പ്പറേഷനുകളോടു് ഇ൯ഡ്യാഗവണു്മെ൯റ്റിനെനിയന്ത്രിക്കുന്ന ഇ൯ഡ്യ൯ഹൈന്ദവക്കോ൪പ്പറേഷനുകളു്ക്കു് വാണിജ്യ-ധനപരമായകാര്യങ്ങളിലു് പ്രത്യേകമമതയുമടുപ്പവുമില്ലായിരുന്നെങ്കിലു് ഇതൊന്നുമിങ്ങനെയായിരിക്കുമായിരുന്നില്ല സംഭവിക്കുക!
യുദ്ധത്തെ നയതന്ത്രത്തി൯റ്റെമരണമെന്നാണുപറയുന്നതു്. നയതന്ത്രമുണു്ടായിരുന്നെങ്കിലു് യുദ്ധമുണു്ടാകുമായിരുന്നില്ലല്ലോ, കൊണു്ടുനടന്നുപ്രകീ൪ത്തിക്കപ്പെടുന്നതുപോലെയുള്ള എന്തെങ്കിലുംനയതന്ത്രം ഇ൯ഡൃയു്ക്കുണു്ടായിരുന്നെങ്കിലു് പാക്കിസ്ഥാനുമായുണു്ടായതുപോലെയുള്ള ആ യുദ്ധമുണു്ടാകുമായിരുന്നില്ലല്ലോ! എന്തുകൊണു്ടാണു് അമേരിക്കയും റഷ്യയുംതമ്മിലു് ദശാബ്ദങ്ങളായിപ്പ്രതീക്ഷിക്കപ്പെടുന്ന ആയുദ്ധംനടക്കാത്തതു്, അല്ലെങ്കിലു് അമേരിക്കയും ചൈനയുംതമ്മിലു്? അതുനയതന്ത്രമികവുമാത്രംകൊണു്ടല്ലേ? അതെന്തുകൊണു്ടാണിപ്പോളി൯ഡൃയു്ക്കില്ലാതെപോയതു്?
Written on 12 May 2025 and first published on 13 May 2025

No comments:
Post a Comment