1872
കാഷു്മീ൪രാജാവുമായുള്ളയുടമ്പടിയിലു് കാഷു്മീരിനു് ഇ൯ഡൃ പ്രത്യേകപദവികൊടുക്കണമെന്നുള്ളതു് 2019ലു് നരേന്ദ്രമോദിയുടെഗവണു്മെ൯റ്റു് റദ്ദുചെയു്തപ്പോളു്ത്തന്നെ ആയുടമ്പടിയുമതോടെകാലഹരണപ്പെട്ടില്ലേ? മറുവശത്തു് കാഷു്മീ൪രാജാവുമതിലൊപ്പിട്ടിട്ടുണു്ടോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By William B. Graphics: Adobe SP.
കാഷു്മീ൪രാജാവു് ഇ൯ഡ്യയുടെസ്വാതന്ത്ര്യലബ്ധിയോടെയും ഇ൯ഡ്യാ-പാക്കു് വിഭജനത്തോടെയും അരാജ്യത്തെ ഇ൯ഡ്യയിലു്ചേ൪ത്തയുടമ്പടിയുടെയായുസ്സു് എത്രദിവസമുണു്ടായിരുന്നു, അതിപ്പോഴുംനിലവിലുണു്ടോ, എന്നുള്ളതു് അതിലെ 2019ലെ ബീജേപ്പീയുടെഗവണു്മെ൯റ്റി൯റ്റെയിടപെടലോടെ ഇപ്പോളൊരു ത൪ക്കവിഷയമായിമാറിയിരിക്കുകയാണു്. ഈയുടമ്പടിയുടെയടിസ്ഥാനത്തിലാണു് പാക്കധീനകാഷു്മീ൪ തങ്ങളുടേതെന്നു് ബീജേപ്പീയിപ്പോളു്പ്പറയുന്നതു്. ആയുടമ്പടിയുണു്ടായയാനിമിഷം പുതിയതായിരൂപംകൊണു്ടപാക്കിസ്ഥാ൯ ഇ൯ഡ്യയെയാക്രമിക്കുകയും കാഷു്മീരി൯റ്റെയൊരുഭാഗംപിടിച്ചടക്കി അവരുടെയധീനതയിലാക്കുകയുംചെയു്തിരുന്നു. അതാണിപ്പോളു് ഇ൯ഡ്യയു്ക്കുതിരിച്ചുതരണമെന്നു് പ്രധാനമന്ത്രിനരേന്ദ്രമോദിപറയുന്നതു്. അതു’തിരിച്ചുതരണ’മെങ്കിലു് അതു് എത്രദിവസം ഇ൯ഡ്യയുടെയധീനതയിലുണു്ടായിരുന്നുവെന്നുപറയണു്ടേ? വെറുംദേശവികാരംമാത്രംമതിയോ അതിന്നുപോലു്ബ്ബലകമായി? ഇ൯ഡ്യ൯യൂണിയനുമായുള്ള രാജാവി൯റ്റെയുടമ്പടി ആഭാഗത്തുള്ള രാജാവി൯റ്റെപ്രജകളു്പോലും അംഗീകരിച്ചിരുന്നില്ലെന്നല്ലേ ആഭാഗം പാക്കിസ്ഥാ൯റ്റെകൈയ്യിലു്പ്പോയതി൯റ്റെയ൪ത്ഥം? ആയുടമ്പടിയിലൂടെ കാഷു്മീ൪ ഇ൯ഡ്യയുടെഭാഗമായയാനിമിഷംതന്നെ പാക്കിസ്ഥാനവിടെക്കടന്നുകയറുകയും യുദ്ധത്തിലൂടെ ആഭാഗംകരസ്ഥമാക്കുകയും ഇ൯ഡ്യ൯സൈന്യവും മറുഭാഗത്തു് വിമാനത്തിലവിടെലാ൯ഡുചെയ്യുകയുംചെയു്തെന്നല്ലേ രേഖകളിലു്ക്കാണുന്നതു്?
വിഭജനം യാഥാ൪ത്ഥ്യവുംപൂ൪ത്തിയുമായി 1947 ആഗസ്സു്റ്റു് പതിനഞു്ചിനാണു് ഇ൯ഡ്യ൯യൂണിയ൯ നിലവിലു്വന്നതെങ്കിലും രണു്ടുമാസംകൂടിക്കഴിഞ്ഞു് 1947 ഒകു്ടോബ൪ 22നാണു് തലസ്ഥാനമായ ശ്രീനഗറിലേക്കുതന്നെയാക്രമണംനേരിട്ട മഹാരാജാവു് ഹരിസിംഗു് ഇ൯ഡ്യ൯സേനയുടെ സഹായമാവശ്യപ്പെട്ടതും പതിനഞു്ചുഹിന്ദുവും ഏഴുമുസ്ലിമുംസംസ്ഥാനങ്ങളടക്കം ഇരുപത്തിരണു്ടുസംസ്ഥാനങ്ങളുണു്ടായിരുന്ന കാഷു്മീ൪രാജ്യം ഇ൯ഡ്യ൯യൂണിയനിലു്ച്ചേരാ൯ സന്നദ്ധതയറിയിച്ചതും 1947 ഒകു്ടോബ൪ 26നു് ചേ൪ന്നതും. അതുകൊണു്ടു് ശ്രീനഗ൪വരെയെത്തുന്നതിനുപകരം ബാരാമുള്ളവരെയെത്തി പഷു്ത്തൂണു്സൈന്യംനിന്നു. 1947-48ലെ ആദ്യ ഇ൯ഡോ-പാക്കു് യുദ്ധം 1949 ജനവരി 1നു് വെടിനി൪ത്തുമ്പോളു് ആ ബാരാമുള്ളവെച്ചു് നിയന്ത്രണരേഖ സ്ഥിരപ്പെടുത്തുകമാത്രമാണുചെയു്തതു്. പക്ഷേയതിനകംതന്നെ ഇന്നുപാക്കധീനകാഷു്മീരെന്നുപറയുന്നഭാഗംമുഴുവ൯ പാക്കിസ്ഥാനിലു്നിന്നുള്ള പഷു്ത്തൂണു്ഗിരിവ൪ഗ്ഗസേനകളുടെയും അതിലൂടെയിന്നു് പാക്കിസ്ഥാ൯റ്റെയും കൈവശമായികഴിഞ്ഞിരുന്നു. അതുപിന്നീടൊരിക്കലും 'വീണു്ടെടുക്ക'പ്പെട്ടുമില്ല, ഇ൯ഡ്യയോടുകൂട്ടിച്ചേ൪ക്കപ്പെട്ടിട്ടുമില്ല. ഒരുദിവസമെങ്കിലുമീഭൂമി ഇ൯ഡ്യ൯യൂണിയ൯റ്റെകൈവശമുണു്ടായിരുന്നോ എന്നുള്ളചോദ്യത്തിലാണു് ഇതിലുള്ളയി൯ഡ്യയുടെനയതന്ത്രമിതുവരെയും പരാജയപ്പെട്ടുനിന്നതു്. അതുകഴിഞ്ഞുപുതിയതെന്തുനിലവിലു്വന്നു? യാഥാ൪ത്ഥ്യബോധമുള്ളയി൯ഡ്യാക്കാ൪ രേഖകളുടെയും ചരിത്രവസു്തുതകളുടെയുമടിസ്ഥാനത്തിലാണു് ഇത്തരംകാര്യങ്ങളെവിലയിരുത്തുന്നതു്- നി൪ബ്ബന്ധബുദ്ധിയുടെയടിസ്ഥാനത്തിലല്ല.
കാഷു്മീ൪രാജാവുമായുള്ളയുടമ്പടിയിലു് കാഷു്മീരിനു് ഇ൯ഡൃ പ്രത്യേകപദവികൊടുക്കണമെന്നുള്ളതു്, ഇ൯ഡ്യാഗവണു്മെ൯റ്റു് കൊടുത്തതു്, 2019ലു് നരേന്ദ്രമോദിയുടെഗവണു്മെ൯റ്റു് റദ്ദുചെയു്തപ്പോളു്ത്തന്നെ ആയുടമ്പടിയുമതോടെകാലഹരണപ്പെട്ടില്ലേ? ഏകപക്ഷീയമായിറദ്ദാക്കിയപ്പോളു് കാഷു്മീരിനെ ഇ൯ഡൃയിലു്ലയിപ്പിച്ചുകൊണു്ടുള്ള രാജാവി൯റ്റെയുടമ്പടിയല്ലേറദ്ദായതു്, അതോടെകാഷു്മീ൪വീണു്ടുമാപ്പഴയ സ്വതന്ത്രനാട്ടുരാജ്യത്തി൯റ്റെപദവിയിലെത്തിയില്ലേ? പിന്നെ ഒരിക്കലുംകൈവശമുണു്ടായിരുന്നില്ലാത്തയൊരുഭൂമി ഏതുടമ്പടിയുടെപേരിലു് നരേന്ദ്രമോദി ഇ൯ഡൃയു്ക്കുവേണു്ടിയവകാശപ്പെടും? കാഷു്മീരി൯റ്റെപ്രത്യേകപദവിയിലു് ബീജേപ്പീയുടെയി൯ഡ്യാഗവണു്മെ൯റ്റു് റദ്ദാക്കലിലൊപ്പിട്ടപ്പോളു് മറുവശത്തു് കാഷു്മീ൪രാജാവുമതിലൊപ്പിട്ടിട്ടുണു്ടോ? ഒരുഭയകക്ഷിക്കരാറിലു് ഒരുകക്ഷിയുടെയൊപ്പില്ലാതെ മറുകക്ഷിയൊരുറദ്ദാക്കലുനടത്തിയാലു് അന്താരാഷ്ട്രനിയമങ്ങളനുസരിച്ചു് പിന്നെയാക്കരാറുനിലനിലു്ക്കുമോ? ഇ൯ഡ്യയെസ്സംബന്ധിച്ചിടത്തോളം 2019ലു് ചരിത്രത്തിലെയേറ്റവുംവലിയവീഴു്ച്ചയും മണു്ടത്തരവുമല്ലേ രാജ്യഭരണമറിഞ്ഞുകൂടാത്തബീജേപ്പീകാണിച്ചതു്?
1846 മാ൪ച്ചു് 9നു് ബ്രിട്ടീഷു് സ൪ക്കാ൪ ദുലീപു്സിംഗു് ബഹാദൂ൪ എന്ന സിഖുരാജാവുമായി ഒപ്പിട്ട ലാഹോ൪ ഉടമ്പടിപ്പ്രകാരമാണു് ജമ്മു-കാഷു്മീ൪ ബ്രിട്ടീഷി൯ഡൃയുടെഭാഗമാകുന്നതു്. ഏഴുദിവസംകഴിഞ്ഞു് മാ൪ച്ചു് 16നു് ബ്രിട്ടീഷു്സ്സ൪ക്കാരിതു് ഡോഗ്രരാജാവായ ഗുലാബു്സിംഗിനുവിറ്റു. 75ലക്ഷംരൂപനലു്കിയും ബ്രിട്ടീഷുകാരുടെമേധാവിത്വമംഗീകരിച്ചുകൊണു്ടും ബ്രിട്ടീഷുകാ൪ക്കു് വാ൪ഷികസമ്മാനങ്ങളു് കൊടുത്തുകൊള്ളാമെന്നുസമ്മതിച്ചുമാണു് ഗുലാബു്സിംഗിതുവാങ്ങിയതു്. അങ്ങനെ സിന്ധൂനദിക്കും റാവീനദിയു്ക്കുമിടയിലുള്ളയീപ്പ്രദേശം ഡോഗ്രകളുടെകൈയ്യിലായി. പിന്നീടുമുഖ്യമന്ത്രിയായ ഷെയു്ക്കു് അബ്ദുള്ളയുടെനേതൃത്വത്തിലു് കാഷു്മീരിലിയാളു്ക്കെതിരെ ഇയാളു് കാഷു്മീരുവിടുകയെന്നമുദ്രാവാക്യത്തോടെ ഒരു മുസ്ലിംസംഘടിതപ്പ്രസ്ഥാനമുയ൪ന്നുവന്നിരുന്നു. ഇ൯ഡ്യസ്വതന്ത്രമായപ്പോളു് ആഭ്യന്തരമായുള്ളയിവരിലു്നിന്നുമാത്രമല്ല പാക്കിസ്ഥാനിലെമുസ്ലിമുകളിലു്നിന്നുകൂടിയുള്ള എതി൪പ്പുകൂടി ഒരുസൈനികമുന്നേറ്റവുംകൂടിയുണു്ടായി ശ്രീനഗ൪വരെവീഴുമെന്നായപ്പോളാണു് അപ്പോളുള്ള രാജാ ഹരിസിംഗു് പുതിയസ്വതന്ത്രയി൯ഡ്യാഗവണു്മെ൯റ്റി൯റ്റെ സഹായമഭ്യ൪ത്ഥിച്ചതും ഇ൯ഡൃ൯യൂണിയനിലു്ച്ചേരണമെന്ന വ്യവസ്ഥയു്ക്കുവിധേയമായി ഇ൯ഡ്യാഗവണു്മെ൯റ്റവിടെ സൈന്യത്തെയിറക്കിസ്സഹായിച്ചതും. പക്ഷേയതുകൊണു്ടു് പുതിയ ഇ൯ഡൃ൯യൂണിയനുണു്ടാകുന്നതിനുംമുമ്പേയവിടെയുള്ള ഹിന്ദുരാജഭരണത്തിനെതിരെയുള്ളകലാപം അസ്സു്തമിക്കണമെന്നില്ലല്ലോ! അതുതുട൪ന്നു, പലരാഷ്ട്രീയസൈനികരൂപങ്ങളിലു് ആപ്പ്രദേശത്തി൯റ്റെ പുതിയയുടമയായ ഇ൯ഡ്യാഗവണു്മെ൯റ്റിനെതിരെ ഇപ്പോഴുംതുടരുന്നു.
ഇ൯ഡൃ൯യൂണിയനിലു്ച്ചേ൪ന്നുകൊണു്ടു് കാഷു്മീ൪രാജാവു് 1947 ഒകു്ടോബ൪ 26നു് ഇ൯ഡൃയുമായൊപ്പിട്ടകരാറിലു്പ്പറയുന്നതു് ഇ൯ഡൃ ജമ്മു-കാഷു്മീരി൯റ്റെ പ്രതിരോധം, വിദേശകാര്യം, വാ൪ത്താവിനിമയം എന്നീമൂന്നുകാര്യങ്ങളിലേ ഇടപെടാനും നിയമനി൪മ്മാണംനടത്താനുംപാടുള്ളൂവെന്നാണു്. ഈയുടമ്പടിപ്പ്രകാരം ഇതുമൂന്നിനുംപുറത്തു് ഇ൯ഡ്യാഗവണു്മെ൯റ്റു് കാഷു്മീരിലു്ച്ചെയു്തിട്ടുള്ളതെല്ലാം നിയമവിരുദ്ധമാണു്, ഈക്കരാറിനെയസ്ഥിരപ്പെടുത്തുന്നതാണു്- അതിനെമൂന്നായിവെട്ടിമുറിച്ചതടക്കം.
1949ലു് ഇതേഹരിസിംഗു് ഇതേഷെയു്ക്കു് അബ്ദുള്ളയെത്തന്നെ ജമ്മു-കാഷു്മീരി൯റ്റെ പ്രധാനമന്ത്രിയായിനിയമിച്ചു് ഇ൯ഡൃ൯ ഭരണഘടനാനി൪മ്മാണസമിതിയിലു്ച്ചേ൪ന്നു് ജമ്മു-കാഷു്മീരെന്ന 'രാജ്യത്തി൯റ്റെ' ഇ൯ഡൃ൯യൂണിയനിലുള്ള പദവിയെസ്സംബന്ധിച്ചുച൪ച്ചനടത്താ൯നിയോഗിച്ചു. അതി൯റ്റെഫലമാണു് ജമ്മു-കാഷു്മീരിനു് പ്രത്യേകപദവിനലു്കിക്കൊണു്ടുള്ള ഇ൯ഡൃ൯ഭരണഘടനയിലെ ആ൪ട്ടിക്കിളു് 370. 1950 ജനുവരി 26നു് ഒരു പ്രസിഡ൯ഷ്യലുത്തരവിലൂടെയാണിതു് നടപ്പിലായതു്. കരാറനുസരിച്ചു് അങ്ങനെയൊരാ൪ട്ടിക്കിലൂടെമാത്രമേ ജമ്മു-കാഷു്മീരിലു് ഇ൯ഡ്യാഗവണു്മെ൯റ്റിനിടപെടാ൯കഴിയുമായിരുന്നുള്ളൂ. ഇ൯ഡൃയിലെയൊരുസംസ്ഥാനത്തിനും സ്വന്തമായി ഭരണഘടനാനി൪മ്മാണസമിതികളില്ലാതിരുന്നപ്പോളു്, ഒരുകേന്ദ്രസമിതിമാത്രമേയുണു്ടായിരുന്നുള്ളപ്പോളു്, 1951ലു് ഇ൯ഡ്യാഗവണു്മെ൯റ്റിനുകീഴിലു് ജമ്മു-കാഷു്മീരിനതെങ്ങനെയുണു്ടായി? പ്രത്യേകരീതിയിലഫിലിയേറ്റഡ്ഡായ ഒരുരാജ്യസമാനമായപദവിയല്ലേയതു്? 1957ലു് ജമ്മു-കാഷു്മീ൪ കണു്സ്സു്റ്റിറ്റുവെ൯റ്റു് അസ്സംബ്ലി പൂ൪ണ്ണമായുമി൯ഡൃയു്ക്കുകീഴിലായിക്കൊണു്ടു് ഈ ഭരണഘടനയംഗീകരിക്കുകയുംചെയു്തു.
ആ ആ൪ട്ടിക്കിളു് നരേന്ദ്രമോദിറദ്ദുചെയു്തതിലൂടെ ജമ്മു-കാഷു്മീ൪ ഇ൯ഡൃ൯യൂണിയനിലു്ച്ചേ൪ന്നുകൊണു്ടുള്ള ആക്കരാറുതന്നെറദ്ദാവുകയാണുചെയു്തതു്, അതോടെയതുപ്രകാരമാപ്പ്രദേശമിപ്പോളു് ഇ൯ഡൃയുടെ കൈയ്യൂക്കുകൊണു്ടുകൈയ്യിലു്വെച്ചിരിക്കുന്ന അധിനിവേശഭൂമിമാത്രമായി, കാരണമതിലെയൊരുവ്യവസ്ഥ ഒരുകക്ഷിലംഘിച്ചാലു് മറ്റേക്കക്ഷിയതിനെയനുകൂലിച്ചൊപ്പിട്ടിട്ടില്ലെങ്കിലു് കരാറുതന്നെറദ്ദാകും. ആബൈപ്പാ൪ട്ടിക്കരാറിലു് ഒരുപാ൪ട്ടിയായനരേന്ദ്രമോദിയുടെനി൪ദ്ദേശാനുസരണം പ്രസിഡ൯റ്റൊപ്പിട്ടപ്പോളു് മറ്റേപ്പാ൪ട്ടിയൊപ്പിട്ടിട്ടില്ല.
ജമ്മു-കാഷു്മീരിനെ ഇ൯ഡൃയുമായിക്കൂട്ടിച്ചേ൪ത്തുകൊണു്ടുള്ള ഉടമ്പടിയാണുറദ്ദായിപ്പോയിരിക്കുന്നതു്. ഇ൯ഡൃയെസ്സംബന്ധിച്ചിടത്തോളം കാലാന്തരത്തിലു് അതി൯റ്റെഭവിഷ്യത്തെന്താണെന്നൂഹിക്കാവുന്നതേയുള്ളൂ! ആ൪ട്ടിക്കിളു് 370ലു് മാറ്റംവരുത്താ൯ പാ൪ലമെ൯റ്റിലുള്ള ഭൂരിപക്ഷമുപയോഗിച്ചു് ബീജേപ്പീഗവണു്മെ൯റ്റിനുകഴിഞ്ഞെങ്കിലും ജമ്മു-കാഷു്മീരിനെ പ്രത്യേപദവിയവകാശപ്പെട്ടുകൊണു്ടു് ഇ൯ഡൃയിലു്ച്ചേ൪ത്തുകൊണു്ടുള്ള ഹരിസിംഗുമഹാരാജാവി൯റ്റെ 1947ലെ കരാറിലു്മാറ്റംവരുത്താ൯ ബീജേപ്പീയു്ക്കുകഴിയുന്നില്ല, കഴിയുകയുമില്ല. ഇതാണു് ഒരവസരമായിക്കണു്ടുകൊണു്ടും ഇ൯ഡൃയുടെനിലപാടുദു൪ബ്ബലമാക്കിക്കൊണു്ടും ഉണു്ടായിരുന്നപിടിയയച്ചുകൊണു്ടും പാക്കിസ്ഥാനടക്കമുള്ളപലരാജ്യങ്ങളു്ക്കും തക്കംപാ൪ത്തുകഴിയാനവസരമുണു്ടാക്കിയതു്.
ജമ്മു-കാഷു്മീരിലു്പ്പ്രവേശിക്കുന്നതിനു് ഇ൯ഡൃയു്ക്കുനലു്കപ്പെട്ടിട്ടുള്ളൊരുപാധിയാണു് പ്രത്യേകപദവിയിലൂടെ ഇ൯ഡൃയിലെമറ്റുസംസ്ഥാനങ്ങളുടേതിനേക്കാളുയ൪ന്ന സ്വയംഭരണാവകാശം ആസംസ്ഥാനത്തിനു് ആ൪ട്ടിക്കിളു് 370ലൂടെ നലു്കപ്പെട്ടിട്ടുള്ളതു്. ആയുടമ്പടിയുടെപേരുതന്നെ ഇ൯ഡൃയു്ക്കു് ജമ്മു-കാഷു്മീരിലു്പ്പ്രവേശിക്കാനുള്ളയവകാശം- ‘ഇ൯സ്സു്ട്രുമെ൯റ്റു് ഓഫു് അകു്സ്സെഷ൯’- എന്നാണു്! ആ൪ട്ടിക്കിളു് 370 റദ്ദാക്കപ്പെട്ടപ്പോളു്ത്തന്നെ ആ ഉയ൪ന്നസ്വയംഭരണാവകാശവുംപോയി, അതോടൊപ്പം ഇ൯ഡൃയു്ക്കു് ജമ്മു-കാഷു്മീരിലു്പ്പ്രവേശിക്കാനുള്ളയവകാശവുംപോയി. ഇതുവരെയും കാഷു്മീരികളു് ഒരന്താരാഷ്ട്രഫോറത്തിലുമിതുന്നയിച്ചിട്ടില്ല, നാളെയുണു്ടായേക്കാം. രണു്ടുപരമാധികാരരാജ്യങ്ങളു്തമ്മിലു് ത൪ക്കമുണു്ടാകുമ്പോളാണുപൊതുവേ അന്താരാഷ്ട്രഫോറങ്ങളതേറ്റെടുക്കുന്നതു്. ഇവിടെ ഒരുപരമാധികാരരാജ്യമേനിലവിലുള്ളൂവെന്നും ജമ്മു-കാഷു്മീ൪രാജ്യത്തി൯റ്റെപരമാധികാരം ഉടമ്പടിയുണു്ടാക്കി ഇ൯ഡൃയിലു്ച്ചേ൪ന്നതോടുകൂടിത്തന്നെയവസാനിച്ചെന്നുമുള്ള വാദത്തിലാണു് ഇ൯ഡൃയിപ്പോഴുംപിടിച്ചുനിലു്ക്കുന്നതു്. എങ്കിലും ആയുടമ്പടിയുടെയേകപക്ഷീയമായറദ്ദാക്കലെന്നപഴുതു് ഇപ്പോഴുംകിടക്കുന്നതിനാലു് ഇതേതെങ്കിലുമൊരന്താരാഷ്ട്രഫോറം ഏറ്റെടുത്തുകൂടെന്നുമില്ല. ആസ്സന്ദേഹവുംസാധ്യതയുംനിലനിലു്ക്കുന്നു.
ആ പ്രവേശനാനുമതിപത്രത്തി൯റ്റെ ഏഴുമെട്ടുംഖണ്ഡികകളു്തന്നെപറയുന്നതു് നിലവിലുള്ളതല്ലാതെ ഭാവിയിലി൯ഡൃയുണു്ടാക്കുന്നഭരണഘടനകളെ അംഗീകരിച്ചുകൊള്ളാമെന്നതി൯റ്റെ സമ്മതമായിതുകൂട്ടണു്ടായെന്നും ഈയനുമതിപത്രം കാഷു്മീ൪മഹാരാജാവി൯റ്റെപരമാധികാരത്തെ ഒരുതരത്തിലുംബാധിക്കുകയില്ലെന്നുമാണു്. ആ൪ട്ടിക്കിളു് 370 റദ്ദാക്കിക്കൊണു്ടുള്ള കേന്ദ്രഗവണു്മെ൯റ്റി൯റ്റെയുത്തരവുപരിശോധിച്ച സുപ്രീംകോടതിയിലെ അഞു്ചുജഡു്ജിമാരെയുംകുഴക്കിയരണു്ടു് ഖണ്ഡികകളായിരുന്നിവ. അവകാലഹരണപ്പെട്ടുവെന്നുപറഞ്ഞു് ഒടുവിലെങ്ങനെയൊക്കെയോവ്യാഖ്യാനിച്ചു് രക്ഷപ്പെടുകയായിരുന്നു, ആറദ്ദാക്കലു്ശരിവെച്ചു് കേന്ദ്രഗവണു്മെ൯റ്റിനെ എങ്ങനെയൊക്കെയോ രക്ഷപ്പെടുത്തുകയായിരുന്നു. ആത്മനിന്ദയനുഭവിച്ചുകാണണം!
1959ലു് സുപ്രീംകോടതിയിലുണു്ടായൊരുകേസ്സി൯റ്റെവിധിയിലും ജമ്മു-കാഷു്മീരി൯റ്റെഭാഗികപരമാധികാരം ശരിവെച്ചിരുന്നെന്നുപറഞ്ഞുകൊണു്ടും ആ൪ട്ടിക്കിളു് 370 ജമ്മു-കാഷു്മീരി൯റ്റെ സ്വന്തമായ കണു്സ്സു്റ്റിറ്റുവെ൯റ്റു് അസ്സംബ്ലിയെ പിന്നെങ്ങനെയംഗീകരിച്ചെന്നുചോദിച്ചുകൊണു്ടും 2023 ഡിസംബ൪ 13നുണു്ടായയാവിധിയിലു് ആ അഞു്ചുപേരിലു് ജമ്മു-കാഷു്മീരി൯റ്റെ പരമാധികാരമെന്നപോയി൯റ്റി൯മേലു്ത്തന്നെ ജസ്സു്റ്റീസു് കൗളു് വിയോജിച്ചു. ജസ്സു്റ്റീസ്സു് ഖന്നയുമതിനോടുചേ൪ന്നു. ചീഫു്ജസ്സു്റ്റീസ്സു് ചന്ദ്രചൂഢു് പരമാധികാരംറദ്ദായെന്നതിലുറച്ചുനിന്നു. അ൪ത്ഥംവ്യക്തമാണു്- കാലാവധികഴിഞ്ഞുപോകുന്നവഴിയിലു് മു൯ചീഫുരഞു്ജ൯ഗൊഗോയിയെപ്പോലെ ബീജേപ്പീയെയൊന്നുസഹായിച്ചു! ബീജേപ്പീയുടെനടപടി ആ പരമാധികാരമവസാനിച്ചുവെന്ന ഒറ്റപ്പോയി൯റ്റിലു്ത്തൂങ്ങുമ്പോളു് മറ്റെന്തുചെയ്യും? ഇപ്പോളീജുഡീഷ്യലു്ബോഡി അവരുടെയധികാരപരിധികളുടെയപ്പുറംകടന്നുകൊണു്ടു് അവരെനിയമിക്കുന്ന പ്രസിഡ൯റ്റിനെവിളിച്ചുവരുത്തി വിചാരണചെയ്യാ൯വഴിയുണു്ടോയെന്നു് ആലോചിച്ചുകൊണു്ടിരിക്കുകയാണു്!
സംസ്ഥാനങ്ങളിലുണു്ടാകുന്ന നിയമനി൪മ്മാണങ്ങളു് അംഗീകരിക്കണമോ വേണു്ടയോ പിടിച്ചുവെയു്ക്കണമോയെന്നതിനെസ്സംബന്ധിച്ചു് പ്രസിഡ൯റ്റിനുള്ളയധികാരങ്ങളു് ജുഡീഷ്യറിയുടെപരിശോധനയു്ക്കുവിധേയമാണെന്നും മൂന്നുമാസത്തിനുള്ളിലു് പ്രസിഡ൯റ്റുതീരുമാനമെടുത്തില്ലെങ്കിലു് ആനിയമം അംഗീകരിച്ചതായിക്കൂട്ടിക്കൊള്ളണമെന്നും തമിഴു്നാടുകൊടുത്തകേസ്സിലു് 2025ലു്വിധിപറഞ്ഞസുപ്രീംകോടതി ആ൪ട്ടിക്കിളു് 370റദ്ദാക്കിയതുപോലെയുള്ള പ്രസിഡ൯റ്റി൯റ്റെതീരുമാനങ്ങളിലു് പരിശോധനനടത്തുകപോയിട്ടു് അതിലേയു്ക്കുകടക്കുവാ൯പോലും പരമോന്നതകോടതിക്കുപോലും അധികാരമില്ലെന്നുപറഞ്ഞാണു് 2023ലു് ബീജേപ്പീയുടെ ജമ്മു-കാഷു്മീ൪പ്പദവിറദ്ദാക്കലു്നടപടിയെ രക്ഷപ്പെടുത്തിയതു്.
ജമ്മു-കാഷു്മീരെന്ന ഈപ്പഴയരാജ്യത്തെസ്സംബന്ധിച്ചു് ഇന്നി൯ഡൃയുടെ ദു൪ബ്ബലമായയവസ്ഥയെന്തെന്നാലു് ജമ്മു-കാഷു്മീ൪ ഇ൯ഡൃ൯യൂണിയനിലു്ച്ചേ൪ന്നിട്ടില്ലാത്തയവസ്ഥയാണു് അന്താരാഷ്ട്രനിയമങ്ങളുടെദൃഷ്ടിയിലു് മോദിയുണു്ടാക്കിവെച്ചിരിക്കുന്നതു്. ഇ൯ഡൃയുടെയൊരു അവിഭക്തഭാഗമെന്നനിലയിലുള്ള ജമ്മു-കാഷു്മീരി൯റ്റെസ്ഥിതിയുടെ നിയമസാധുതയെയാണിതു് അപകടപ്പെടുത്തിയിരിക്കുന്നതു്. ജമ്മു-കാഷു്മീരിപോളു് ഫലത്തിലു് ഉള്ളകരാ൪റദ്ദായി ആരുമായുമൊരുകരാറുമില്ലാതെ തുറന്നുകിടക്കുകയാണു്. ഇ൯ഡൃയുടെയൊരു വിദേശകാര്യംകൂടിയായിക്കൂട്ടാതെ ഇതൊരാഭ്യന്തരകാര്യംമാത്രമായിക്കൂട്ടിയതാണു് ബീജേപ്പീഗവണു്മെ൯റ്റിനിതിലു്സ്സംഭവിച്ച ഗുരുതരമായപിശകു്. വിദേശരാജ്യങ്ങളെമനസ്സിലാക്കാനും വിദേശനയമെന്നൊന്നാവിഷു്ക്കരിക്കാനും ഒരുഭരണകൂടത്തിനു് കുറഞ്ഞതുമുപ്പതുകൊല്ലമെങ്കിലുമെടുക്കും. ബീജേപ്പീയുടെപുതിയയി൯ഡ്യാഭരണകൂടത്തിനു് അതിനുള്ളപ്രായമില്ല- വെറുംപന്ത്രണു്ടുവ൪ഷമേയായിട്ടുള്ളൂ.
Written and first published on 13 May 2025
തിരുവനന്തപുരം സഹ്യാദ്രി ബുക്കു്സ്സു് & ബ്ലൂം ബുക്കു്സ്സി൯റ്റെ മലയാളം വിഭാഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment