Wednesday, 28 February 2024

1543. ഭരണത്തി൯റ്റെമറവിലു് തുട൪ച്ചയായിസ്സകലയിടത്തുനിന്നും കൈക്കൂലിവാങ്ങിയയച്ഛനെയുംമകളെയും ഡിഫ൯ഡുചെയ്യാ൯ അണികളോടാവശ്യപ്പെടാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തിനവകാശമുണു്ടോ? അതൊരുപാ൪ട്ടിക്കുറ്റമല്ലേ?

1543

ഭരണത്തി൯റ്റെമറവിലു് തുട൪ച്ചയായിസ്സകലയിടത്തുനിന്നും കൈക്കൂലിവാങ്ങിയയച്ഛനെയുംമകളെയും ഡിഫ൯ഡുചെയ്യാ൯ അണികളോടാവശ്യപ്പെടാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തിനവകാശമുണു്ടോ? അതൊരുപാ൪ട്ടിക്കുറ്റമല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 8385 Pixabay. Graphics: Adobe SP.

ഭരണത്തി൯റ്റെമറവിലു് തുട൪ച്ചയായിസ്സകലയിടത്തുനിന്നും കൈക്കൂലിവാങ്ങിയയച്ഛനെയുംമകളെയും ഡിഫ൯ഡുചെയ്യാ൯ അണികളോടാവശ്യപ്പെടാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തിനവകാശമുണു്ടോ? തങ്ങളംഗമായിരിക്കുന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിനിയമങ്ങളനുസരിച്ചു് അച്ഛ൯റ്റെയുംമകളുടെയും പ്രവൃത്തികളു് പാ൪ട്ടിയിലനുവദനീയമാണോയെന്നു് സ്വയംചിന്തിച്ചല്ലേ പാ൪ട്ടിയണികളു് തീരുമാനമെടുക്കേണു്ടതു്? നേതൃത്വത്തിലു്നിന്നുത്തരവുനലു്കി അണികളെക്കൊണു്ടു് അനുസരിപ്പിക്കേണു്ടയൊരുകാര്യമാണോയിതു്? അങ്ങനെയുത്തരവുനലു്കി അണികളെക്കൊണു്ടനുസരിപ്പിക്കുന്നതല്ലേപാ൪ട്ടിക്കുറ്റം? പ്രവൃത്തികൊള്ളാമെങ്കിലും പാ൪ട്ടിനിയമങ്ങളനുസരിച്ചാണെങ്കിലുമല്ലേ അണികളുമനുഭാവികളും പിന്തുണകൊടുക്കേണു്ടതു്?

രാജ്യത്തെനിയമങ്ങളെവെല്ലുവിളിച്ചുംലംഘിച്ചും ഇ൯ഡൃമുഴുവ൯കുപ്പ്രസിദ്ധരായയീക്കുറ്റവാളികളെ ഇതിലൊന്നുമൊരുപങ്കുമില്ലാത്തപാ൪ട്ടിയണികളു് പരസ്യമായെന്നല്ല രഹസ്യമായിപ്പോലും ഡിഫ൯ഡുചെയ്യുന്നതു്, അതായതു് അവ൪ക്കുവേണു്ടിപ്പ്രതിരോധമൊരുക്കുന്നതു്, അതിനേക്കാളു്ഗൗരവമുള്ളചിന്തയാവശ്യമുള്ള ഒരുകുറ്റകൃത്യമല്ലേ, ഉട൯പുറത്താക്കലു്നടപടിയാവശ്യപ്പെടുന്നൊരു പാ൪ട്ടിക്കുറ്റമല്ലേ? ലോകത്തി൯റ്റെയെത്രയോഭാഗങ്ങളിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് നേതൃത്വത്തി൯റ്റെകുറ്റങ്ങളിലു്നിന്നുരക്ഷപ്പെടാ൯ അണികളെക്കൊണു്ടു് പാ൪ട്ടിക്കുറ്റങ്ങളു്ചെയ്യിച്ചിട്ടുണു്ടു്! ഇതുമതിലൊന്നല്ലേ? ഇവിടെ പാ൪ട്ടിമുഖ്യമന്ത്രിപ്പദവിയേലു്പ്പിച്ച പിണറായിവിജയനെന്നയച്ഛ൯റ്റെയും അയാളുടെമകളുടെയും കൈക്കൂലിക്കുറ്റങ്ങളു്ക്കു് അണികളു്പിന്തുണകൊടുക്കേണമോയെന്നതു് പാ൪ട്ടിയു്ക്കകത്തെന്നല്ല പുറത്തുതന്നെ പരസ്യമായിത്തന്നെച൪ച്ചയാവശ്യമുള്ള ഒരുവിഷയമല്ലേ?

പിണറായിവിജയ൯റ്റെയും ഈപ്പീജയരാജ൯റ്റെയും യെംവീഗോവിന്ദ൯റ്റെയുമൊക്കെക്കീഴിലുള്ള കേരളത്തിലു്മാത്രമൊതുങ്ങിപ്പോയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നാരും ഗ്ലാസ്സു്നോസ്സു്റ്റും പെരിസ്സു്ട്രോയിക്കയുമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും അതി൯റ്റെയണികളുടെമേലു് അതി൯റ്റെനേതൃത്വത്തിനു് ഉടമാവകാശമുണു്ടോ? അതു് വേറേയാളുകളുണു്ടാക്കിയസന്തതികളല്ലേ? അവരെവള൪ത്തിപ്പഠിപ്പിച്ചിന്നത്തെനിലയിലെത്തിച്ചതു് വേറേയാളുകളുടെയദ്ധ്വാനമല്ലേ? സമൂഹത്തിലെയംഗങ്ങളെന്നനിലയിലു് അവരുടെസ്വതന്ത്രചിന്തയുറപ്പാക്കേണു്ടതു് സമൂഹത്തി൯റ്റെസുരക്ഷിതത്വത്തിനുവേണു്ടി ഇന്നു് സമൂഹത്തി൯റ്റെതന്നെയുത്തരവാദിത്വമല്ലേ, പ്രത്യേകിച്ചും ഇതേനേതൃക്ക്രിമിനലുകളുടെവാക്കുമുറപ്പുംകേട്ടെടുത്തുചാടി ഇവരുടെവാക്കുകളി൯ഡൃ൯ നിയമസംഹിതയു്ക്കുംമുകളിലാണെന്നുഭ്രമിച്ചു് അമ്പതുമറുപതുംവെട്ടുവെട്ടി ആളുകളെക്കൊല്ലാ൯പോയ സമൂഹത്തിലെച്ചെറുപ്പക്കാ൪ കൊലമരത്തിലുംതൂക്കിക്കൊലയിലുംനിന്നു് കഷ്ടിച്ചുരക്ഷപ്പെട്ടു് ഇരുപതുംമുപ്പതുംവ൪ഷങ്ങളു് ഒന്നുംരണു്ടുംജീവപര്യന്തങ്ങളു്ക്കു് പരോളുപോലുമില്ലാതെ കഠിനശിക്ഷയു്ക്കുവിധേയമാക്കപ്പെട്ടസാഹചര്യങ്ങളിലു്? ഈപ്പ്രതികളിലു് ഈപ്പറഞ്ഞപിണറായിവിജയ൯റ്റെയോ ഈപ്പീജയരാജ൯റ്റെയോ യെംവീഗോവിന്ദ൯റ്റെയോ ഒരുമക്കളുമില്ലാത്തതെന്തുകൊണു്ടു്? സ്വന്തംമക്കളെപ്പറഞ്ഞയയു്ക്കാത്തൊരുകാര്യത്തിനു് പാ൪ട്ടിനേതാക്കളു് പാ൪ട്ടിയണികളെപ്പറഞ്ഞയയു്ക്കാമോ? അതൊരുകൃതഘു്നതയല്ലേ? കാര്യങ്ങളു്പാ൪ട്ടിയുടെയും നേതൃത്വത്തി൯റ്റെയുംകൈയ്യിലു്നിന്നുപോയി അവിടെയാണിതിലു്സ്സമൂഹംകടന്നുവരുന്നതു്. അവരുടെമക്കളീപ്പറഞ്ഞപോലെ ഭരണത്തി൯റ്റെമറവിലു് നാടുമുഴുവ൯നടന്നു് കൈക്കൂലിവാങ്ങിപ്പണമുണു്ടാക്കുകയല്ലേ?

Written on 26 February 2024 and first published on: 28 February 2024




 

 


No comments:

Post a Comment