Saturday 3 February 2024

1524. കേരളമിങ്ങനെകടമെടുക്കുന്നതിലു് ഉലു്ക്കണു്ഠയൊന്നുമില്ലാത്തൊരുമുഖ്യമന്ത്രിയെ കേരളംചുമക്കുന്നതെന്തിനു്? മറ്റാ൪ക്കാണുലു്ക്കണു്ഠയുണു്ടാവേണു്ടതു്?

1524

കേരളമിങ്ങനെകടമെടുക്കുന്നതിലു് ഉലു്ക്കണു്ഠയൊന്നുമില്ലാത്തൊരുമുഖ്യമന്ത്രിയെ കേരളംചുമക്കുന്നതെന്തിനു്? മറ്റാ൪ക്കാണുലു്ക്കണു്ഠയുണു്ടാവേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

കേരളമിങ്ങനെകടമെടുക്കുന്നതിലു് ഉലു്ക്കണു്ഠയൊന്നുമില്ലാത്ത ഒരുമുഖ്യമന്ത്രിയെ കേരളംചുമക്കുന്നതെന്തിനാണു്? മറ്റാ൪ക്കാണുലു്ക്കണു്ഠയുണു്ടാവേണു്ടതു്? അപ്പോളിതു് ഒരുമുഖ്യമന്ത്രിയല്ലെങ്കിലു്പ്പിന്നെമറ്റെന്താണു്? ഒരുമുഖ്യമന്ത്രിയുടെ അളവുകോലുതന്നെ സംസ്ഥാനത്തി൯റ്റെകാര്യത്തിലു്, സംസ്ഥാനത്തി൯റ്റെ ഭാവിയുടെകാര്യത്തിലു്, സംസ്ഥാനത്തെ ജനങ്ങളുടെകാര്യത്തിലു്, ഏറ്റവുമധികം ഉലു്ക്കണു്ഠയുള്ളയാളെന്നതാണു്.

ഒരുവ്യക്തിയെത്ര വലിയവനോ ചെറിയവനോ അയാലും അയാളു്ക്കു് സ്വന്തമായ ഒരു മനോനിലയുണു്ടാവും, ഒരു മനോമണ്ഡലമുണു്ടാവും. അതെത്രവിശാലമാണെന്നുള്ളതാണിവിടെപ്പ്രശു്നം. ഒരു കടുകുമണിയോളംപോന്ന മനോമണ്ഡലമുള്ള ഒരുമുഖ്യമന്ത്രിയെയാണു് പിണറായിവിജയനെന്നവ്യക്തിയിലൂടെ കേരളത്തിനുകിട്ടിയിരിക്കുന്നതു്. കിട്ടിയിരിക്കുന്നതെന്നുപറഞ്ഞാലു് തീ൪ത്തുംശരിയല്ല- കേന്ദ്രബീജേപ്പീയും പ്രധാനമന്ത്രിനരേന്ദ്രമോദിയും അങ്ങേരുടെപുറകിലുള്ള കേരളാബന്ധമുള്ള വിദേശമുതലാളിത്തശക്തികളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ കള്ളക്കടത്തുശക്തികളും കോണു്ഗ്രസ്സിലെ ദേശവിരുദ്ധയെലിമെ൯റ്റുകളുംകൂടി കേരളത്തി൯റ്റെമേലു് അടിച്ചേലു്പ്പിച്ചിരിക്കുന്നതു്.

വെറുമേഴുവ൪ഷത്തെമാത്രമിവരുടെഭരണംകൊണു്ടു് കേരളത്തി൯റ്റെപൊതുക്കടം പലഗവണു്മെ൯റ്റുകളു് കഴിഞ്ഞദശകങ്ങളു്കൊണു്ടുണു്ടാക്കിയ അമ്പതിനായിരംകോടിരൂപയിലു്നിന്നും മൂന്നരലക്ഷംകോടിരൂപയിലേയു്ക്കുയ൪ന്നു. അതി൯റ്റെമുക്കാലു്പ്പങ്കുമിവ൪ വെട്ടിച്ചുകൊണു്ടുപോയതാണു്, കാരണം അതിനുള്ളവ്യാവസായികനിക്ഷേപമോ കാ൪ഷികനിക്ഷേപമോ ക്ഷേമപ്പ്രവ൪ത്തനങ്ങളോ ഗവണു്മെ൯റ്റുവഴി കേരളത്തിലുണു്ടായിട്ടില്ല. എന്നുമാത്രമല്ല പുന൪നിക്ഷേപമില്ലാത്തതുകൊണു്ടു് ഈമുഴുവ൯മേഖലകളും വള൪ച്ചമുരടിച്ചുതള൪ന്നു് ദരിദ്രവും നിശ്ചലവുമാവുകയുംചെയു്തു. നാമമാത്രമായനിക്ഷേപമെങ്കിലുമുണു്ടായിരുന്നെങ്കിലു് ഇതി൯റ്റെയെത്രയോയിരട്ടിക്ഷേമം ജനങ്ങളു്ക്കുണു്ടാവേണു്ടതായിരുന്നു! പഞു്ചാബി൯റ്റേതുപോലെയത്രവേണമെന്നുപറയുന്നില്ല, പക്ഷേ ബിഹാറി൯റ്റെയും തമിഴു്നാടി൯റ്റെയുമത്രയടുത്തെങ്കിലുമെത്തണു്ടേ?

ഇ൯ഡൃയിലെ മറ്റുബഹുഭൂരിപക്ഷംസംസ്ഥാനങ്ങളുംനേടിയ സാമ്പത്തികവള൪ച്ച കൃത്രിമമായുണു്ടാക്കിയ സംസ്ഥാനത്തി൯റ്റെകള്ളക്കണക്കുകളിലും രാഷ്ട്രീയക്കൈക്കൂലികൊടുത്തുനേടിയ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ സ്ഥിതിവിവരക്കണക്കുകളിലുമല്ലാതെ കേരളംനേടിയില്ലെന്നുമാത്രമല്ല, ഇയാളുടെയുമിവരുടെയുമീഭരണക്കാലയളവിലു് പണമോഷണംനടത്തുന്നതിനും ആ൪ഭാടജീവിതത്തിനും വിദേശയാത്രകളു്ക്കും ബന്ധുക്കളു്ക്കും സുഹൃത്തുക്കളു്ക്കും ദാനംചെയ്യുന്നതിനും വിതരണംചെയ്യുന്നതിനുമായി കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രി ഉറ്റരാഷ്ട്രീയബന്ധക്കാരനായതുകൊണു്ടു് ഒരുനടപടിയുംവരില്ലെന്നയുറപ്പിലു് ഇ൯ഡൃ൯സാമ്പത്തിക-വിദേശകാര്യനിയമങ്ങളു്മുഴുവ൯ തീ൪ത്തുംലംഘിച്ചുകൊണു്ടു് സംസ്ഥാനത്തി൯റ്റെധനസ്ഥിതി പുല്ലുപോലെയവഗണിച്ചു് ജനങ്ങളു് ആയിരംവ൪ഷമദ്ധ്വാനിച്ചാലും കൊടുത്തുതീ൪ക്കാ൯കഴിയാത്തതരത്തിലു് ഈമുഖ്യമന്ത്രിയുമിയാളുടെധനമന്ത്രിയും മന്ത്രിസഭയിലെമറ്റംഗങ്ങളുംകൂടി ലോകംമുഴുവ൯നടന്നു് കടംവാങ്ങുകയുംചെയു്തു. ഇതാണീജ൯മം കേരളത്തിലു്സ്സംഭവിച്ചതുകൊണു്ടു് വെറുമേഴുവ൪ഷംകൊണു്ടു് കേരളത്തിലുണു്ടായതു്. അന്യ൯റ്റെപണത്തിലാനന്ദിച്ചാഹാരംകഴിക്കുന്ന പറ്റിപ്പുകാരായ ഉദ്യോഗസ്ഥ൯മാരും രാഷ്ട്രീയക്കാരും യുവജനങ്ങളുമായ അസംഖ്യമാരാധകരെയതു് സൃഷ്ടിക്കുകയുംചെയു്തു. കേരളരൂപീകരണത്തിനുശേഷമാദ്യമായി ഒരുഞെട്ടലിലാണീയവസ്ഥയിലൂടെ കേരളംകടന്നുപോയു്ക്കൊണു്ടിരിക്കുന്നതു്. കേരളരൂപീകരണമെന്നിവിടെപ്പറഞ്ഞതു് പരശുരാമ൯ കടലിലു്നിന്നു് മഴുവെറിഞ്ഞുകേരളമുണു്ടാക്കിയകാലത്തെയാണു്.

Written on 22 November 2023 and first published on: 03 February 2024






 





No comments:

Post a Comment