Friday, 16 February 2024

1532. ജനങ്ങളുടെസഭയിലു്ക്കയറിയാഭാസ്സമാടാ൯ ഇവ൯മാരാരാണു്? പറഞ്ഞതുചെന്നുചെയു്താലു്മതി, കൈയ്യിന്നിട്ടുചെയ്യണു്ട!

1532

ജനങ്ങളുടെസഭയിലു്ക്കയറിയാഭാസ്സമാടാ൯ ഇവ൯മാരാരാണു്? പറഞ്ഞതുചെന്നുചെയു്താലു്മതി, കൈയ്യിന്നിട്ടുചെയ്യണു്ട!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Amber Kipp. Graphics: Adobe SP.


നിയമസഭയിലേക്കു് ജനപ്പ്രതിനിധികളെതെരഞ്ഞെടുത്തുവിട്ട ജനങ്ങളെക്കോപാകുലരാക്കുന്ന ചിലസംഭവങ്ങളു് അവിടെയിരിക്കുന്നവരെല്ലാം- അവരെക്കണു്ടുകൊണു്ടിരിക്കുന്നവരും- വെറുംപൊട്ട൯മാരാണെന്നതുപോലെ കുറേക്കാലമായിനടക്കുന്നുണു്ടു്. മറ്റുപലതിനോടുമൊപ്പം ഇതും തങ്ങളുടെപ്രതിനിധികളെ ജനാധിപത്യത്തിനുതകുന്നരീതിയിലു് നിയമസഭയു്ക്കകത്തുംപുറത്തും പെരുമാറുന്നതിലു് മര്യാദപഠിപ്പിക്കാ൯ ജനങ്ങളെപ്പ്രേരിപ്പിക്കുന്നുണു്ടു്. സഭസമ്മേളിച്ചുകൊണു്ടിരിക്കുമ്പോളു് പ്രതിപക്ഷാംഗങ്ങളു്സംസാരിക്കുമ്പോളു് ആണെന്നോപെണ്ണെന്നോവ്യത്യാസമില്ലാതെ വിവരംകെട്ടയലവലാതിയാഭാസ്സ൯മാരെപ്പോലെ സു്പീക്ക൪സംസാരിക്കാ൯നി൪ദ്ദേശിക്കാത്ത മന്ത്രിമാരടക്കമുള്ള ചിലഭരണകക്ഷിയംഗങ്ങളു് കൂവുന്നതുമട്ടഹസിക്കുന്നതും ശരീരംകുലുക്കിയാടിത്തുള്ളുന്നതും ഡെസ്സു്ക്കിലടിക്കുന്നതും ഇവ൯മാരുടെയെല്ലാം ഓണറായജനം കോപത്തോടെയാണുനോക്കിക്കൊണു്ടിരിക്കുന്നതു്. എട്ടാംക്ലാസിലു്പ്പഠിക്കുന്നൊരു കുട്ടിയിതുസു്ക്കൂളിലു്ക്കാണിച്ചാലു് ഇറക്കിവിടത്തില്ലയോ? ഇതി൯മേലൊരുനടപടിയും പ്രതിപക്ഷമോ ഭരണപക്ഷമോ മന്ത്രിസഭയോ മുഖ്യമന്ത്രിയോ സു്പീക്കറോ ഇതുവരെയെടുത്തിട്ടില്ലെന്നതു് സഭയിലു്ക്കടന്നുചെന്നു് ഇവ൯മാരുടെമുതുകുംമാണവുംനോക്കി പെരമ്പുംമടലുംകൊണു്ടടിച്ചുപൊളിക്കാനുള്ള ആവേശമാണു് സഭാട്ടീവിയിലൂടെയും മറ്റുമാധ്യമങ്ങളിലൂടെയും ഓരോവീടുകളിലുമിതുകണു്ടുകൊണു്ടിരിക്കുന്ന ജനങ്ങളിലുണു്ടാകുന്നതു്. ജനങ്ങളുടെസഭയിലു്ക്കയറിയാഭാസ്സമാടാ൯ ഇവ൯മാരാരാണു്?

കഴിഞ്ഞയൊരസ്സംബ്ലിയിലൊരുത്ത൯ ഡെസ്സു്ക്കിലു്ക്കയറി ഡെസ്സു്ക്കുംകമ്പ്യൂട്ടറുംമേശയും ചവിട്ടിയൊടിച്ചുനടക്കുന്നതുകണു്ടു. കോടതികളിത്തരംകേസ്സുകളു് അവരുടെനാട്ടിലേതല്ലാത്തപോലെ ശിക്ഷിക്കാതെ വ൪ഷങ്ങളിട്ടുകളിക്കുകയാണു്! ഇതു് അങ്ങേയറ്റം ഗൗരവമുള്ളൊരുപ്രശു്നമാണു്. ജനങ്ങളവരെത്തെരഞ്ഞെടുത്തുവിട്ടപ്പോളു് ഇങ്ങനെയൊരുനി൪ദ്ദേശമവ൪ക്കുനലു്കിയിട്ടില്ല. ഇതവ൪ ജനഹിതത്തിനുപുറത്തു് സ്വന്തംഹിതമനുസരിച്ചു് പ്രവ൪ത്തിക്കുന്നതാണു്. പറഞ്ഞതുചെന്നുചെയു്താലു്മതി, കൈയ്യിന്നിട്ടുചെയ്യണു്ട! സു്പീക്കറനുവദിക്കാതെ ഭരണകക്ഷിയംഗങ്ങളിലു് മന്ത്രിമാരടക്കം- മുഖ്യമന്ത്രിയോപോലും- അണു്റൂളിയായി ബഹളമുണു്ടാക്കുകയോ സംസാരിക്കുകയോ ഒരുമണ്ഡലത്തിലു്നിന്നുള്ള ജനങ്ങളുടെപ്രതിനിധിയായ ഒരുപ്രതിപക്ഷാംഗത്തെ സംസാരിക്കുന്നതിലു്നിന്നും തടയുകയോ തടസ്സപ്പെടുത്തുകയോചെയു്തു് കൂത്താടിയിട്ടുണു്ടെങ്കിലു് അവരെക്കുറഞ്ഞതാ സമ്മേളനംതീരുംവരെയെങ്കിലും സസ്സു്പ്പെ൯ഡുചെയു്തുപുറത്തുനി൪ത്തേണു്ടതാണു്, അതുകഴിഞ്ഞു് അയോഗ്യതയടക്കമുള്ള മേലു്നടപടികൈക്കൊള്ളുന്നതിനുവേണു്ടി ഇലക്ഷ൯കമ്മിഷനെഴുതേണു്ടതാണു്, അതിവിടെയുണു്ടാകുന്നില്ല. അടികൊണു്ടപിള്ള ഒരെറിപോലുംകൊടുക്കാതെ കരഞ്ഞുകൊണു്ടുപോകുന്നപ്രവൃത്തിയേ പ്രതിപക്ഷനേതാവിലു്നിന്നുപോലുമിതിലു് ഉണു്ടാകുന്നുള്ളൂ. ഇവരുടെയീപ്പ്രവൃത്തി പലമണ്ഡലങ്ങളിലെയുംജനങ്ങളു്ക്കു് ശബ്ദംനിഷേധിക്കുകയാണു്. സു്പീക്കറുടെപൊലീസ്സിംഗി൯റ്റെ ഭീകരമായവീഴു്ച്ചയും സ്വജനപക്ഷപാതിത്വവുമാണിതിനു് കാരണമായിട്ടുള്ളതു്. ഒരുജനാധിപത്യത്തിലു് ഒരുമണ്ഡലത്തിലെജനങ്ങളുടെപ്രതിനിധി സംസാരിച്ചുകൊണു്ടിരിക്കുമ്പോളു് അതേവ൯റ്റെയോയാകട്ടെ, ഒരുപശ്ചാത്തലശബ്ദവുമുയ൪ന്നുപോകരുതു്- അയാളെന്തുപറയുന്നുവെന്നു് ജനങ്ങളു്ക്കുമുഴുവ൯കേളു്ക്കണം!
 
Written and first published on: 16 February 2024












 

No comments:

Post a Comment