Wednesday, 14 February 2024

1530. എമ്മെല്ലേമാ൪ നിയമസഭയിലു് ജനങ്ങളെയല്ലേയഡ്രസ്സുചെയ്യേണു്ടതു്? എമ്മെല്ലേമാരെന്നുപറയുന്നതുതന്നെശരിയാണോ? പീപ്പിളു്സ്സു് റെപ്പ്രസെ൯റ്റേറ്റീവു് ടു ലെജിസ്ലേറ്റീവു് അസ്സംബ്ലി എന്നല്ലേപറയേണു്ടതു്? ജനങ്ങളല്ലേമെമ്പ൪മാ൪?

1530

എമ്മെല്ലേമാ൪ നിയമസഭയിലു് ജനങ്ങളെയല്ലേയഡ്രസ്സുചെയ്യേണു്ടതു്? എമ്മെല്ലേമാരെന്നുപറയുന്നതുതന്നെശരിയാണോ? പീപ്പിളു്സ്സു് റെപ്പ്രസെ൯റ്റേറ്റീവു് ടു ലെജിസ്ലേറ്റീവു് അസ്സംബ്ലി എന്നല്ലേപറയേണു്ടതു്? ജനങ്ങളല്ലേമെമ്പ൪മാ൪?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mostafa Meraji. Graphics: Adobe SP.

സു്പീക്കറാണോ കേരളനിയമസഭയിലെ ഈയെമ്മെല്ലേമാരെത്തെരഞ്ഞെടുത്തുവിട്ടതു്- ജനങ്ങളല്ലേ? അപ്പോളു് ബഡു്ജറ്റവതരണമടക്കം സകലതും അവ൪ ജനങ്ങളെയഭിസംബോധനചെയു്തല്ലേ നടത്തേണു്ടതു്? അതിനുപകരം ജനങ്ങളുടെപ്രതിനിധികളു് നിയമസഭയിലു് സു്പീക്കറെയെന്തിനാണഡ്രസ്സുചെയ്യുന്നതു്? സു്പീക്ക൪പോലുമൊരുപ്രതിനിധിയല്ലേ? ജനങ്ങളെയഡ്രസ്സുചെയ്യുന്നതിനുപകരം സു്പീക്കറെ സ൪ എന്നുവിളിച്ചഡ്രസ്സുചെയു്തു് കാര്യങ്ങളു്പറയുന്നതു് ജനങ്ങളു്ക്കരോചകമാണു്, പ്രത്യേകിച്ചുമിപ്പോളു് നിയമസഭാട്ടീവിയിലതുകാണുമ്പോളു്. പരമാധികാരികളു് നോക്കിക്കൊണു്ടിരിക്കുമ്പോളു് വേലക്കാര൯മാ൪ കൂടിമറിയുന്നതായിട്ടാണു് ജനങ്ങളു്ക്കുതോന്നുന്നതു്. അതുശരിയാണോ? സു്പീക്കറടക്കം ജനങ്ങളെയാണങ്ങനെയഡ്രസ്സുചെയ്യേണു്ടതു്. അങ്ങനെയല്ലാചെയ്യേണു്ടതെന്നു് മറിച്ചൊരുനിയമമുണു്ടെങ്കിലു് അതുമാറ്റാനുള്ളയധികാരവും ജനങ്ങളെമ്മെല്ലേമാ൪ക്കുനലു്കിയിട്ടില്ലേ? ജനങ്ങളു്പറഞ്ഞിട്ടുവേണോ അതുമാറ്റാ൯? പേപ്പ൪ഫയലുകളും കത്തെഴുത്തുഭാഷയുംമുതലു് കേരളത്തി൯റ്റെപേരും സ്വന്തംശമ്പളവുംവരെ അങ്ങനെപലതുമവ൪മാറ്റിയിട്ടില്ലേ? എമ്മെല്ലേയെന്നു്, മെമ്പ൪ ഓഫു് ദി ലെജിസ്ലേറ്റീവു് അസ്സംബ്ലിയെന്നു്, പറയുന്നതുതന്നെശരിയാണോ? പീപ്പിളു്സ്സു് റെപ്പ്രസെ൯റ്റേറ്റീവു് ടു ലെജിസ്ലേറ്റീവു് അസ്സംബ്ലി എന്നല്ലേപറയേണു്ടതു്? അവ൪ ജനങ്ങളുടെ പ്രതിനിധികളു്മാത്രമല്ലേ? ജനങ്ങളല്ലേമെമ്പ൪മാ൪?

ലോകത്തുജനസംഖ്യവ൪ദ്ധിച്ചു് പരിമിതമായസ്ഥലത്തിനകത്തു് എല്ലാവ൪ക്കുംകൂടി നിയമസഭയിലു്ച്ചെന്നിരിക്കാ൯ സ്ഥലമില്ലാത്തതുകൊണു്ടല്ലേ പ്രാചീനഗ്രീസ്സിലു്മുതലു് പ്രാതിനിധ്യവ്യവസ്ഥകൊണു്ടുവന്നതു്? ആ അവസ്ഥാവൈകല്യംപരിഹരിച്ചുകൊണു്ടു് വിവിധസ്ഥലങ്ങളിലു്നിന്നും സകലജനങ്ങളു്ക്കുമൊരേസമയം നിയമസഭയിലു്പ്പങ്കെടുക്കാ൯ ഓണലൈ൯സാങ്കേതികവിദ്യവള൪ന്നുവന്നില്ലേ? ഇനിയെന്തിനുപ്രാതിനിധ്യത്തിലൂന്നിയ റെപ്രസെ൯റ്റേഷണലു് ഡെമോക്ക്രസി- ഓണു്ലൈ൯ ഡയറക്ടുഡെമോക്ക്രസിയു്ക്കുസമയമായില്ലേ?

ഇതാണുജനാഭിലാഷമെങ്കിലു് അതുബില്ലായെഴുതി നിയമസഭയിലവതരിപ്പിച്ചു് ച൪ച്ചയു്ക്കുവെയു്ക്കാ൯ നിയമസഭയിലെയീ ജനപ്പ്രതിനിധികളു്ക്കുത്തരവാദിത്വമില്ലേ? ജനാഭിലാഷം പരസ്യമായുമുച്ചത്തിലും പ്രകടിതമായില്ലെങ്കിലു്പ്പോലും തങ്ങളെത്തെരഞ്ഞെടുത്തുവിട്ട ജനാധിപത്യത്തി൯റ്റെ സ്വാഭാവികവള൪ച്ചയുടെ അടുത്തപടവുകളെന്തെന്നു് സ്വയംചിന്തിച്ചും തിരിച്ചറിഞ്ഞും അവയിലെത്താനുള്ള നടപടികളെടുക്കാനുള്ള നേതൃസ്സ്വഭാവമുണു്ടെന്നു് സങ്കലു്പിക്കപ്പെട്ടതുകൊണു്ടല്ലേ ഇവരെ ജനങ്ങളു്തെരഞ്ഞെടുത്തു് നിയമസഭയിലേക്കുവിട്ടതു്? ആ ജനാഭിലാഷം രുപീകരിക്കേണു്ടതുതന്നെയവരല്ലേ? തങ്ങളുടെവീട്ടിലിരുന്നു് സ൪വ്വ൪ക്കും നിയമസഭാനടപടികളിലു്പ്പങ്കെടുത്തു് സ്വന്തമഭിപ്രായങ്ങളും ഭേദഗതികളും രേഖപ്പെടുത്തി ബില്ലുകളു് ഓണു്ലൈ൯വോട്ടുചെയു്തു് പാസ്സാക്കുകയോ തള്ളുകയോ ചെയ്യുന്നതിനു് നിയമനി൪മ്മാണംനടത്താ൯ എന്തുകൊണു്ടാണമാന്തിക്കുന്നതു്? അതിനുള്ളവിവേകം ജനങ്ങളു്ക്കായിട്ടില്ലെന്നാണുകരുതുന്നതെങ്കിലു് ആയവിവേകം ഇവരെത്തെരഞ്ഞെടുത്തതിലുമില്ലേ?

രാജ്യത്തെ ഭരണവ്യവസ്ഥയിലു് ജനങ്ങളുടെയാധിപത്യം നിലനി൪ത്തേണു്ടതു് ജനങ്ങളുടെതന്നെ ഉത്തരവാദിത്വമാണു്. അവ൪ക്കാധിപത്യംവേണമെങ്കിലു് അവരതുചെയു്തേതീരൂ. മുറുക്കിയയൊരു സു്പ്രിംഗുപോലെ അതെപ്പോളു്വേണമെങ്കിലുമയയാം, എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും മാധ്യമങ്ങളെന്ന ഫോ൪ത്തു് എസ്സു്റ്റേറ്റുമൊക്കെയടങ്ങുന്ന അതി൯റ്റെ ഉപവ്യവസ്ഥകളു് ഇപ്പോളു്സ്സംഭവിച്ചിരിക്കുന്നപോലെ ജനാധിപത്യത്തെസ്സംബന്ധിച്ചിടത്തോളം പ്രതിലോമപ്പ്രവണതകളിലേക്കുപോകാം. അങ്ങനെവരുമ്പോളു് അവയെപ്പിടികൂടി നുകംവെയു്ക്കുന്നതും അവ൪ക്കുദ്ദേശിച്ചിട്ടുള്ള വഴിയേതന്നെയവരെനടത്തുന്നതും വേണു്ടിവന്നാലു് അതുപോലെകൂടുതലു് ഉപവ്യവസ്ഥകളേ൪പ്പെടുത്തുന്നതും ജനങ്ങളുടെതന്നെ ജോലിയാണു്. ഇപ്പോളു്ത്തന്നെ ജനങ്ങളു്നേരിട്ടഭിപ്രായംപറയുന്ന സാമൂഹ്യമാധ്യമങ്ങളെന്നൊരു ഫിഫു്ത്തു് എസ്സു്റ്റേറ്റുവള൪ന്നുവന്നുനിലു്ക്കുകയല്ലേ? ജനാധിപത്യത്തെസ്സംബന്ധിച്ചിടത്തോളം അതിപ്പോളു്ത്തന്നെയൊരുപവ്യവസ്ഥയല്ലേ? ഇങ്ങനെ ഭരണവ്യവസ്ഥയുടെയുടമകളായ ജനങ്ങളിടപെട്ടില്ലെങ്കിലു് ഇപ്പോളു് ലക്ഷണംകണു്ടുതുടങ്ങിയിട്ടുള്ളതുപോലെ ഈ ഉപവ്യവസ്ഥകളെനിയന്ത്രിച്ചും അട്ടിമറിച്ചും വിലയു്ക്കുവാങ്ങിയും മതാധിപത്യം, ഏകാധിപത്യം, കോ൪പ്പറേറ്റാധിപത്യം, ഫാസ്സിസം എന്നിങ്ങനെ ഏതുഭരണവ്യവസ്ഥയും കടന്നുവരാം. ഒരിടത്തുജനാധിപത്യംസ്ഥാപിക്കപ്പെട്ടാലു് ഒന്നുംചെയ്യാതെ തനിയെയതുനിലനിലു്ക്കില്ലെന്ന൪ത്ഥം.

Written on 12 February 2024 and first published on: 14 February 2024










No comments:

Post a Comment